Tuesday 24 May 2016

2016 തിരഞ്ഞെടുപ്പ് വിശകലനങ്ങൾ

നാലഞ്ച് മണ്ഡലങ്ങളിൽ കോൺഗ്രസ് ബി.ജെ.പി.ക്ക് വോട്ട് മറിക്കും... പകരം ബാക്കിയുള്ള മണ്ഡലങ്ങളിൽ കോൺഗ്രസിന് ബി.ജെ.പി. വോട്ട് മറിക്കും... ഉമ്മൻ ചാണ്ടിയുടെ ലാഭം തുടർഭരണം... ബി.ജെ.പി.യുടെ ലക്ഷ്യം 2021-ലേക്കുള്ള ചവിട്ടുപടി... ഉമ്മൻ ചാണ്ടി ഭരിക്കുന്നതാണ്, ബി.ജെ.പി.ക്ക് നല്ലത്... ഇതൊക്കെയായിരുന്നു പ്ലസിൽ കേട്ട അടിയൊഴുക്കുകൾ... അതെല്ലാം ഓരോരോ നുണ ഫാക്റ്ററികൾ അടിച്ചുവിടുന്നതാണെന്ന് തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കിയിരിക്കുന്നു...

https://plus.google.com/u/0/+ShijanKaakkara/posts/bFX92ZrVT87


ഹരിപ്പാട് ബി.ജെ.പി. വോട്ട് മറിക്കൽ യാഥാർത്ഥ്യമോ?

വോട്ട് കച്ചവടത്തിന് തെളിവായി ബി.ജെ.പി. വോട്ടുകൾ മറിച്ച മണ്ഡലമാണ് ഹരിപ്പാട്... ഒരു പടി കൂടി കടന്ന് കോൺഗ്രസിലെ ആർ.എസ്.എസ്. ആണ് രമേശ് ചെന്നിത്തലയെന്നും ആരോപിക്കുന്നുണ്ട്... അതൊക്കെ നടക്കട്ടെ...
തിരഞ്ഞെടുപ്പിലെ കണക്കുകൾ നോക്കാം...
യു.ഡി.എഫ് - 67378 (2011) - 66687 (2014) - 75980 (2016)
എൽ.ഡി.എഫ് - 61858 (2011) - 57822 (2014) - 57359 (2016)
എൻ.ഡി.എ - 3145 (2011) - 4794 (2014) - 12985 (2016)

https://plus.google.com/u/0/+ShijanKaakkara/posts/JPThRUta9FR

ഒറ്റപ്പാലം മണ്ഡലത്തിൽ വോട്ട് മറിച്ചുവെന്ന് ഷാനിമോൾ ഉസ്മാൻ... ശരിയാണോ?

കഴിഞ്ഞ തവണ എൽ.ഡി.എഫ് ന് കിട്ടിയ വോട്ട് 65,023... രണ്ട് അപരന്മാർ കൂടി 2000 വോട്ട് പിടിച്ചു... സ്വാഭാവികമായും 67,023 വോട്ട് എന്ന് കണക്കാക്കണം... ഈ തവണയോ 63,069 വോട്ടുകൾ... 3954 വോട്ടിന്റെ കുറവ്... കോൺഗ്രസിന് 51, 820 ആണ് കഴിഞ്ഞ തവണ കിട്ടിയത്, ഈ തവണ 51073 കിട്ടിയത്... 747 ന്റെ കുറവ് മാത്രം...

https://plus.google.com/u/0/+ShijanKaakkara/posts/cW1YhMq2m2s

ബി.ജെ.പി. വോട്ട് മറിച്ചു... അല്ലെങ്കിൽ ആർ.എസ്.എസ്. വോട്ട് മറിച്ചുവെന്ന് ആക്ഷേപിക്കുന്ന ഒരു മണ്ഡലമാണ് അഴീക്കോട്... മുസ്ലീം ലീഗിന്റെ കെ.എം. ഷാജി 2011-ലെ തിരഞ്ഞെടുപ്പിൽ അട്ടിമറി വിജയം നേടിയ മണ്ഡലമാണ്... അവിടെയാണ് രണ്ടാം വട്ടം വിജയിച്ചത്... കോൺഗ്രസ് അമ്പേ പരാജയപ്പെട്ട സമയത്തും മുസ്ലീം ലീഗ് സ്ഥാനാർത്ഥികൾ ജയിച്ച് കയറിയ തിരഞ്ഞെടുപ്പിൽ ആർ.എസ്.എസ്. സഹായിച്ചതുകൊണ്ടാണെന്ന് പറയുന്നത് ശരിയല്ല...

https://plus.google.com/u/0/+ShijanKaakkara/posts/hdaWFExZsdJ

Thursday 5 May 2016

അതിക്രമങ്ങൾ വരുന്ന വഴികൾ...

ജിഷയ്ക്ക് നീതി കിട്ടട്ടെ... ഈ കൊലപാതകത്തിന്റെ നിജസ്ഥിതി നമുക്കറിയില്ല... അന്വേഷണം നടക്കട്ടെ... കുറ്റവാളിയ്ക്ക് കടുത്ത ശിക്ഷ (വധശിക്ഷയല്ല) നൽകട്ടെ... ഈ കൊലപാതകത്തിന്റേ ചേതോവികാരം എന്താണെന്നും ഈ ഘട്ടത്തിൽ ഊഹിക്കുകയും ചെയ്യുന്നില്ല... പക്ഷേ ഈ കൊലപാതകത്തിന് ശേഷം ആ കുടുംബവുമായി ബദ്ധപ്പെട്ട് കേട്ട ചില കാര്യങ്ങൾ അത് നമ്മുടെ സമൂഹത്തിൽ ഒറ്റപ്പെട്ട കാര്യമല്ല എന്ന് കരുതുന്നു... അതിനോട് പ്രതികരിക്കേണ്ടതുണ്ട്... ജിഷയുടെ കുടുംബത്തിന്റെ സാഹചര്യത്തിൽ മാത്രമല്ല... പക്ഷേ ചില മുൻവിധികളും ചില മനോഭാവങ്ങളും പ്രശ്നങ്ങളെ പർവ്വതീകരിക്കുന്നുണ്ട്... അനന്തമായും... 1... വിധവകൾക്ക് നേരെയുള്ള അതിക്രമം സാധാരണമാണ്... അടുത്ത ബന്ധുക്കൾ മുതൽ അയൽപ്പക്കക്കാർ വരെ അവരെ ഒറ്റപ്പെടുത്തുന്ന തരത്തിൽ... സ്വത്ത് തർക്കം മുതൽ കാരണങ്ങളുണ്ടാകും... എപ്പോഴും എവിടേയും അവരായിരിക്കുമല്ലോ ശബ്ദിക്കേണ്ടത്... സ്ത്രീയുടെ ശബ്ദം എന്നതുകൂടിയാകുമ്പോൾ അഹങ്കാരിയാകും... ഭർത്താവുമായുള്ള ബന്ധം വേർപ്പെടുത്തി ജീവിക്കുന്ന സ്ത്രീയാണെങ്കിൽ, എന്ത് കാരണം തന്നെയായാലും... ഇതല്ലെ കൈയ്യിലിരിപ്പ് എന്നാകും... അവരെ മെക്കിട്ട്കയറാമെന്നാകും...

2... ദളിത് കുടുംബങ്ങൾ... പ്രത്യേകിച്ച് എഴുതേണ്ടതില്ല... ദളിതർക്ക് നേരെയുള്ള അതിക്രമങ്ങൾ കേരളത്തിലുമുണ്ട്... പരസ്യമായ വിവേചനവും ജാതി സ്വത്വം മാത്രമെടുത്തുള്ള അതിക്രമങ്ങൾ കുറവാണെങ്കിലും, ദളിത് വിരുദ്ധ മനോഭാവം ചില സന്ദർഭങ്ങളിലും ഉയർന്ന് വരാറുണ്ട്...

3... സാമ്പത്തികം... പണമില്ലാത്തവർക്കുവേണ്ടി ന്യായം പറയാൻ പോലും നാട്ടിൽ ആളുണ്ടാകില്ല... ചുമ്മാ അവർക്ക് വക്കാലത്ത് പറയാൻ പോയി, ആൾബലവും സമ്പത്തുമുള്ളവരുടെ ഇഷ്ടക്കേട് എന്തിനാണ് വാങ്ങിക്കൂട്ടുന്നത്...

4... രാഷ്ട്രീയ ബലം... രാഷ്ട്രീയബലമില്ലാത്തവരെ അവഗണിക്കുകയും രാഷ്ട്രീയബലമുള്ളവരുടെ കൂടെ നിൽക്കുകയും ചെയ്യുകയെന്നത് സർവസാധാരണമാണ്... പോലിസ് സ്റ്റേഷനിൽ പോലും രാഷ്ട്രീയക്കാരുടെ ഇഷ്ടക്കാർക്കായി നീതി മറിച്ചിടും... എത്ര ചെറിയ കാര്യമാണെങ്കിലും രാഷ്ട്രീയ ബലമുള്ളവരുമായുള്ള തർക്കം നീണ്ട് നിൽക്കാനാണ് സാധ്യത... അല്ലെങ്കിൽ കീഴങ്ങി ജീവിക്കുകയെന്ന നയം തുടരേണ്ടതുണ്ട്...

5... വളരെയധികം പേർ കനാൽ തിണ്ടിലും പുറമ്പോക്ക് ഭൂമിയിലും താമസിക്കുന്നുണ്ട്... ആ പ്രദേശത്തിന്റെ പരിസരത്തുള്ള സമ്പന്നർക്ക്, ജാതിയിൽ മേൽക്കോയ്മയുണ്ടെന്ന് കരുതുന്നവർക്ക്, ഇവര് ആ പ്രദേശത്ത് ജീവിക്കുന്നതിനോട് താൽപര്യമുണ്ടാകണമെന്നില്ല... അവരുടെ "സോഷ്യൽ സ്റ്റാറ്റസ്" അല്ലല്ലോ ഇവരുടേത്... സ്വന്തം വീടിന്റെ പരിസരത്ത് കുടിൽ കെട്ടി ജീവിക്കുന്നവർ ഒരു ശല്ല്യമായി കാണുന്നവരാണ് മലയാളികൾ...

6... സ്ത്രീകൾ, സമൂഹിക-സാമ്പത്തിക ശക്തി കുറഞ്ഞവർ, ന്യായം പറയുമ്പോൾ പോലും വളരെ ഡിപ്ലോമാറ്റിക് ആകണം... അല്ലെങ്കിൽ അതിൽ പിടിച്ചാകും എതിരാളികളുടെ പടപ്പുകൾ... സ്വന്തം പറമ്പിലേക്ക് (20 സെന്റ്) നാലും അഞ്ചും മീറ്റർ ഉള്ളിലേക്ക് നിരവധി മരങ്ങൾ ചാഞ്ഞ് കിടന്നപ്പോൾ അത് വെട്ടാൻ പറഞ്ഞുണ്ടായ വഴക്കിൽ സ്ത്രീ ശബ്ദം ഉയർത്തി പറഞ്ഞപ്പോൾ കുറ്റക്കാരിയായി... നാട്ടുപ്രമാണിയുടെ മരങ്ങൾ വർഷങ്ങളായി ഈ പറമ്പിലേക്ക് കിടക്കുമ്പോൾ, അത് വെട്ടിമാറ്റാൻ, പല പ്രാവശ്യം പറഞ്ഞ് സംയമനം പാലിച്ചതൊക്കെ ആര് കാണാൻ... അത് കണ്ട് പോകുന്നവരിൽ ഒരാൾ പോലും പറഞ്ഞില്ല... അതൊന്ന് വെട്ടി മാറ്റാൻ...

7... ങും... അയാൾ പിന്നേയും മിണ്ടാതിരുന്നു... ഓ... അവളൂടെ നാവ്... അതെ... ഒരു പക്ഷേ ഭർത്താവിന് അല്പം നാവ് കുറഞ്ഞാൽ, ആ കുറവും കൂടി ഒരു പക്ഷേ ഭാര്യയ്ക്ക് നികത്തേണ്ടി വരും... അതിനെ അസഹിഷ്ണതയോടെ കാണേണ്ടതില്ല... ന്യായം മാത്രം നോക്കിയാൽ മതി...