ഞാൻ മന്ത്രിയെ അറിയിച്ചു... വി.കെ. സിംഗ്... രേഖാമൂലം പരാതി നൽകിയില്ലായെന്ന് മാത്രമല്ല, ഒരു വർഷമായി മൂടി വെച്ചു...
നടപടിയെടുക്കാൻ ആവശ്യപ്പെട്ടിരുന്നു... ആന്റണി... പരാതി രേഖാമൂലം ആവശ്യപ്പെടാമായിരുന്നു... തുടർ നടപടിയെപ്പറ്റിയും അന്വേഷിക്കാമായിരുന്നു... ഒന്നുമുണ്ടായില്ല...
പ്രായവിവാദത്തിൽ കേന്ദ്രസർക്കാരും കോടതിയും വി.കെ സിംഗിന്റെ വാദത്തെ തള്ളിക്കളഞ്ഞതിന് ശേഷം ഒരു വർഷം മുൻപ് അഴിമതിശ്രമം മന്ത്രിയോട് പറഞ്ഞിരുന്നുവെന്നത് വിവാദമാക്കുന്നത് വ്യക്തിപരമായ നേട്ടത്തിനായിട്ടേ കാണുവാൻ സാധിക്കു... അഴിമതിശ്രമത്തിന് വിധേയനായ വ്യക്തി, രേഖാമൂലം പരാതി നൽകിയിരുന്നെങ്ങിൽ, അത് അന്വേഷിക്കാനും നടപടിയെടുക്കാനും മന്ത്രിയെന്ന നിലയിൽ ആന്റണിയും നിർബദ്ധിതനാകുമായിരുന്നു...
ഒരു സ്വകാര്യം പറയുന്ന തലത്തിൽ അഴിമതി ശ്രമത്തെ കണ്ട വി.കെ സിംഗും, ഇനിയിത് ഞാനായിട്ട് കുത്തിപ്പൊക്കി കേന്ദ്രസർക്കാരിനും വി.കെ.സിംഗിനും "തനിക്കും" പണിയുണ്ടാക്കേണ്ട, എന്ന് കരുതിയ ആന്റണിയും കുറ്റക്കാരാണ്... തന്നെ വിലയ്ക്ക് വാങ്ങുവാൻ ശ്രമിച്ചതിനെതിരെ ശക്തമായ നടപടി ആവശ്യപ്പെടാമായിരുന്നു... സൈന്യത്തെ വിലയ്ക്ക് വാങ്ങാൻ ശ്രമിച്ചവരെ രാജാധികാരം ഉപയോഗിച്ച് അന്വേഷിക്കാമായിരുന്നു... വാഗ്ദാനങ്ങൾ നിരസിച്ച് പോകുന്ന അവസരങ്ങളേക്കാൾ വാഗ്ദാനങ്ങളിലൂടേ നടക്കുന്ന സംഭവങ്ങളായിരിക്കും കൂടുതൽ... അതിനാൽ തന്നെ പ്രതിരോധമന്ത്രാലയം അഴിമതിമുക്തമാണമെങ്ങിൽ, കിട്ടുന്ന അവസരങ്ങളിൽ നടപടികളും ഉണ്ടാകേണ്ടിയിരിക്കുന്നു...
സൈന്യവും പ്രതിരോധമന്ത്രാലയവും രാഷ്ട്രപതിയും പരസ്പരം എങ്ങനെ ഇടപെടുന്നുവെന്ന് അറിയില്ല... വാമൊഴിയിൽ കിട്ടുന്ന വാർത്തകൾ വെച്ച് എങ്ങനെ നടപടിയെടുക്കാമെന്നും അറിയില്ല... സൈന്യാധിപനും മന്ത്രിയും തമ്മിൽ വളരയധികം കാര്യങ്ങൾ ഔദ്യോഗികമായും അല്ലാതേയും ചർച്ച ചെയ്തിട്ടുണ്ടാകം... പലതും മുൻകരുതൽ എടുക്കുന്നതിനുള്ള അറിവായി മാത്രം അവശേഷിക്കും... വിവാദം ഉണ്ടാകുമ്പോൾ... ഞാൻ പറഞ്ഞിരുന്നു, നടപടി ആവശ്യപ്പെട്ടിരുന്നു... അങ്ങനെ കൈകഴുകിയിട്ട് കാര്യമില്ല...
സൈന്യമായാലും വാണിജ്യകാര്യങ്ങളിൽ എത്രത്തോളം സുതാര്യമായി നടപടികളെടുക്കാമോ, അത്രയ്ക്കും സുരക്ഷ രാജ്യത്തിനും ജനത്തിനും സൈന്യത്തിനുമുണ്ടാകും... വ്യാജ ഏറ്റുമുട്ടലുകൾ പോലെ വ്യാജയുദ്ധങ്ങളും നമുക്കൊഴിവാക്കണം...