ഹാവു സമാധാനമായി....
യാതൊരുവിധ പാർട്ടിപ്രവർത്തനവുമില്ലാതെ ബോൺസായി അവസ്ഥയിൽ എത്തിയ കോൺഗ്രസ്സിന് പുതുജീവൻ നല്കികൊണ്ട് ഗ്രൂപ്പ് പ്രവർത്തനം തുടങ്ങിയെന്നത് തന്നെ ഒരു ശുഭസൂചകമായി തോന്നുന്നു. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പും തൊട്ടു പിന്നാലെ നിയമസഭ തിരഞ്ഞെടുപ്പും കണ്മുന്നിൽ വന്നെത്തിയിട്ടും, എവിടെ ഖദറുടുത്ത കോൺഗ്രസ്സുകാർ എന്ന ചോദ്യത്തിന് അറുതിയായി... പാർട്ടി പ്രവർത്തനമെന്നാൽ ഗ്രൂപ്പ് പ്രവർത്തനം, അത്ര തന്നെ.
ഇടതന്മാർ ഒരിക്കലും മുഖ്യമന്ത്രിയെ ചൂണ്ടി തിരഞ്ഞെടുപ്പിൽ മൽസരിക്കാറില്ല (മറിച്ചുള്ളത് സിൻഡിക്കേറ്റും!) , പക്ഷെ വലതന്മാർ അങ്ങനെയല്ല... മുഖ്യമന്ത്രിയെ കണ്ടാലെ വോട്ട് ചെയ്യു. ചെന്നിത്തലക്ക് അത് നന്നായി അറിയാം. കാര്യം പറഞ്ഞാൽ, ഏത് രവിക്കും മനസിലാവും. രവി സമ്മതിച്ചു.... പഴയ ഗർജിക്കുന്ന സിംഹം മുഖ്യമന്ത്രിക്കുപ്പായത്തിലും. പണ്ട് കരുണാകരന്റെ തോളിൽ കയറി ആന്റണിയെ മലർത്തിയടിച്ച പാരമ്പര്യവുമുണ്ട്.
പറഞ്ഞ് വന്നത് ഗ്രൂപ്പിസം.... യൂത്തിലൂടെ ഗ്രൂപ്പ് വളർത്തി പാർട്ടിയെ മൊത്തത്തിൽ വളർത്തുകയാണ് ഇവരുടെ ലക്ഷ്യം. ഇപ്പോഴത്തെ യൂത്തന്മാർ അവരുടെ ജീവിതത്തിൽ ഒരു തിരഞ്ഞെടുപ്പ് യൂത്ത് കോൺഗ്രസ്സിൽ കണ്ടിട്ടില്ല. അസൂയാലുക്കൽ പറയുന്നത് 30 വർഷമായി സമവായവും നോമിനേഷനുമായി ജനാധിപത്യം കാത്തുസൂക്ഷിക്കുന്നു. ഭാരവാഹികളെ തിരഞ്ഞെടുക്കുമ്പോൾ തർക്കമുണ്ടെങ്ങിലല്ലെ വോട്ടിംഗിന്റെ ആവശ്യമുള്ളു. ഇതാണ് ഒത്തൊരുമ്മ... ഒലക്കയില്ലെ ഒരുമ്മ. മൂന്ന് പതിറ്റാണ്ടായി ഒരു തർക്കവും യൂത്തന്മാരിലില്ല. ഓരോ സ്ഥാനത്തിനും ഒരാൾ മാത്രം എഴുന്നേറ്റ് നില്ക്കും എല്ലാവരും കസേരയുടെ കാലുകളൊടിച്ച്.... പാസ്സാക്കും. ഹല്ല പിന്നെ.... കേരളത്തിൽ ഒഴിവ് വന്ന 3 രാജ്യസഭ സീറ്റിലേക്ക് മൂന്ന് പേർ മാത്രം പത്രിക നല്കി, വോട്ടിംഗില്ലാതെ അവരെ വിജയികളായി പ്രഖ്യാപിച്ചില്ലെ? അതു തന്നെ ഇത്....
തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുക... പിന്നാലെ സമവായം തിരഞ്ഞെടുപ്പ് രീതിയായി തീർച്ചപ്പെടുത്തുക... സംശയം ആർക്കുമില്ല... യൂത്തന്മാർക്ക് അർഹ്മായ സ്ഥാനം കിട്ടിയിലെങ്ങിൽ മൽസരിക്കും! അർഹമായ സ്ഥാനമെത്ര? അങ്ങനെയൊന്നുമില്ല... അല്ലെ? നല്ല വീര്യം. ചെറുപ്പക്കാർക്ക് അല്പം ഉശീരും ചോരത്തിളപ്പുമൊക്കെയുണ്ടാകുമെന്ന് ഒരു തെറ്റിദ്ധാരണയുണ്ടായിരുന്നു. അത് ഇപ്പോൾ മാറി കിട്ടി. നല്ല പ്രായത്തിൽ ആന്റണി, സുധീരൻ, രവി തുടങ്ങിയ K.S.U പിള്ളേർ കേരളത്തിലും കോൺഗ്രസ്സിലും ചലനം സ്രിഷ്ടിച്ചിരുന്നു . ലിജുവും കുട്ടികളും എന്ത് ചെയ്യുന്നു? കേരളീയ സമൂഹത്തെ ബാധിക്കുന്ന ഏതെങ്ങിലും ഒരു വിഷയത്തിൽ നിങ്ങളുടെ അഭിപ്രായമെന്താണ്. ഖദറുടുത്താൽ യൂത്തന്മാരാവില്ല. യോജിച്ചാലും ഇല്ലെങ്ങിലും ദിനം പ്രതി എസ്.എഫ്.ഐ / ഡി.വൈ.എഫ്.ഐ സഖാക്കളുടെ വാക്കുകൾ മലയാളികൾ ശ്രവിക്കുന്നു. നിങ്ങളെ വല്ലവരും ശ്രദ്ധിക്കുന്നുണ്ടോ?
ഇതൊക്കെ നിങ്ങളുടെ കാര്യം. പട്ടിക്ക് മീശ മുളച്ചാൽ ബാർബർക്കെന്ത്!
ജനാധിപത്യം സംരക്ഷിക്കാൻ കോടികൾ മുടക്കുന്ന നമുക്ക് പാർട്ടികളിൽ ജനാധിപത്യം സംരക്ഷിക്കാൻ ബാധ്യതയില്ലേ? സത്യത്തിൽ, ജാനാധിപത്യബോധമില്ലാത്ത രാഷ്ട്രീയപാർട്ടികൾ നമ്മളെ ഭരിക്കുമ്പോൾ ഇന്ത്യയിൽ ജനാധിപത്യമുണ്ടെന്ന് നമ്മളെങ്ങനെ അവകാശപ്പെടും? പാർട്ടികളുടെ ശിഥിലികരണം മുതൽ ഉന്നതങ്ങളിലെ ഉപജാപങ്ങൾ വരെ ഇന്ത്യൻ ജനാധിപത്യത്തെ ദുഷിപ്പിക്കുന്നുണ്ടെങ്ങിൽ, അതിന്റെ മൂലകാരണം രാഷ്ട്രീയ പാർട്ടികളിൽ ജനാധിപത്യമില്ല എന്നത് തന്നെ. ജനാധിപത്യം കാത്ത് സൂക്ഷിക്കാത്ത രാഷ്ട്രീയ പാർട്ടികളുടെ അംഗികാരം റദ്ദ് ചെയാനുള്ള അധികാരം ജനാധിപത്യത്തിൽ നിർവചിക്കണമോ?
Thursday, 15 April 2010
ഇന്ത്യൻ ജനാധിപത്യവും കോൺഗ്രസ്സും....
Labels:
congress,
d.y.f.i,
democracy,
election,
k.s.u,
kaakkara,
nomination,
parti politics,
s.f.i,
sandstorm,
shijangeorge,
vayalar ravi
Subscribe to:
Post Comments (Atom)
8 comments:
പാർട്ടികളുടെ ശിഥിലികരണം മുതൽ ഉന്നതങ്ങളിലെ ഉപജാപങ്ങൾ വരെ ഇന്ത്യൻ ജനാധിപത്യത്തെ ദുഷിപ്പിക്കുന്നുണ്ടെങ്ങിൽ, അതിന്റെ മൂലകാരണം രാഷ്ട്രീയ പാർട്ടികളിൽ ജനാധിപത്യമില്ല എന്നത് തന്നെ
ല്ജനങ്ങളുടെ മേലുള്ള ആധിപത്യമാണു ജനാധിപത്യമെന്ന് കാക്കരയ്ക്കറിയാഞ്ഞിട്ടാണോ?
പട്ടിക്ക് മീശ മുളച്ചാൽ ബാർബർക്കെന്ത്
ജീവനുള്ള തലകളെക്കാള്‍ ചത്ത തലകള്‍ക്കാണ് ഇന്ന്
ജനാധിപത്യത്തില്‍ സ്ഥാനമെന്നായേക്കുമോ..?
ഇവിടെ ചീഞ്ഞുനാറിയ പണാധിപത്യമല്ലേ വാഴുന്നത്?
നെടുങ്കന്‍ പാര്‍ട്ടിക്കാര്‍ മുതല്‍ ഈര്‍ക്കില്‍ പാര്‍ട്ടികള്‍
വരെ ദുഷിച്ചു നാറുകയും,പരസ്പരം നാറ്റിക്കയും
ചെയ്യുന്ന പണിയല്ലെ ഇവരൊക്കെ കാട്ടിക്കൂട്ടുന്നത്...?
ഇതിനെക്കാള്‍ മെച്ചം അടിയന്തരാവസ്ഥാ കാലത്തെ
ഏകാധിപത്യമാണെന്ന് ഏത്തമിട്ട് പറഞ്ഞുപോവേണ്ടി
വരുമോ എന്നാണ് ഈ നുറുങ്ങിന്‍റെ ശങ്ക...!!
കാക്കര,
യൂത്തന്മാര് തെരഞ്ഞെടുപ്പ് നടത്തിയിട്ടേയില്ല എന്നൊന്നും പറഞ്ഞുകളയല്ലേ. എത്രയോ തവണ നടത്തിയിരിക്കുന്നു, വന്നവരേയൊക്കെ ഓടിച്ചിരിക്കുന്നു. ഹാവൂ, ഇടയ്ക്കൊരിക്കൽ ഒരാൾ ഹിന്ദിയിൽ വിഷമിക്കുന്നതുകേട്ടു, ഇതെന്തരടേ, ഒരു പാർട്ടിയാണെന്ന ബോധം പോലുമില്ലേ എന്നൊക്കെ. ഓരോ തെരഞ്ഞെടുപ്പിനും കീറിയ ഖദറിന്റെയും പൊട്ടിയ ബെഞ്ചിന്റെയും കണക്കുമാത്രം മതി ജനാധിപത്യം നിലനിൽക്കുന്ന പാർട്ടിയാണെന്നു മനസിലാക്കാൻ!!!!
കൊട്ടോട്ടിക്കാരൻ... പാർട്ടികളിൽ ജനാധിപത്യമുണ്ടായാൽ ജനങ്ങളുടെ മേലുള്ള ആധിപത്യം കുറയുമല്ലൊ?
പട്ടേപാടം റാംജി... നന്ദി.
ഒരു നുറുങ്ങ്... ഏകാതിപത്യ ശങ്കയൊന്നും വേണ്ട, എല്ലാം ശരിയാവും.
അപ്പൂട്ടൻ... “ഓരോ തെരഞ്ഞെടുപ്പിനും കീറിയ ഖദറിന്റെയും പൊട്ടിയ ബെഞ്ചിന്റെയും കണക്കുമാത്രം മതി ജനാധിപത്യം നിലനിൽക്കുന്ന പാർട്ടിയാണെന്നു മനസിലാക്കാൻ!!!!”
എന്നിട്ടും കൊടി പിടിക്കുന്നവർക്ക് മനസ്സിലാകുന്നില്ല, അതാണ് കഷ്ടം!
ശശിയണ്ണനെ പുറത്താക്കിയതോടെ കോണ്ഗ്രസ്സ് രക്ഷപ്പെട്ടു, ജനാധിപത്യവും
Post a Comment