കാർട്ടൂണുകളിൽ സിനിമകളിൽ നോവലിൽ അങ്ങനെയുള്ള മേഖലകളിലെല്ലാം വില്ലൻ കഥാപാത്രങ്ങൾ എന്റെ സമുദായക്കാരന് മാത്രം പതിച്ചു നൽകുന്നു എന്ന വിലാപം ഉടലെടുക്കുന്നത് സ്വന്തം മനസിലെ അടിമത്വം നിറഞ്ഞ സ്വത്വബോധത്തിൽ നിന്നാണ്... നമ്മുക്കെല്ലാവർക്കും ഒരു വിധത്തിൽ അല്ലെങ്ങിൽ മറ്റൊരു വിധത്തിൽ സ്വത്വബോധം ഉണ്ട്; ഉണ്ടായിരിക്കണം പക്ഷേ അതിരുകടക്കുന്ന സ്വത്വബോധം പൊസസ്സീവനസിന്റെ പണി ചെയ്തു തരും... ഭാര്യ മറ്റൊരാളെ നോക്കിയാൽ പോലും പ്രശ്നം... പിന്നെ നാം തന്നെ ഭാര്യയെ എങ്ങനെയൊക്കെ സംശയിക്കാം എന്നതിൽ ഗവേഷണം നടത്തും...
വിഷവിത്തിറക്കുന്നതിൽ വേറിട്ട വായന നടത്തുന്ന നിരൂപകരും വായനയേയില്ലാത്ത മൗലീകവാദികളും അവരുടേതായ സംഭാവനകൾ നൽകുന്നുണ്ട്... നിരൂപകർ വേറിട്ട വായനയൊക്കെ നടത്തി ഒരു കലയെ നിരുപിക്കുന്നത് ഒരു സംസ്കൃതിയുടെ ആവശ്യമാണ്... പക്ഷേ വേറിട്ട വായനയിലൂടെ വിഷവിത്തിറക്കുന്നതാവരുത് നിരൂപണം... പകരം കലയിലെ കളകളെ പിഴുതെടുക്കുകയായിരിക്കണം വേറിട്ട വായനയുടെ ലക്ഷ്യം...
നമ്മുടെ ഇഷ്ടക്കേടുകൾ ഒരു പക്ഷേ ഇഷ്ടത്തേക്കാൾ കൂടുതൽ തികട്ടിവരുന്നതുപോലെ സ്വന്തം സമുദായത്തിലെ നല്ല കഥാപാത്രങ്ങളെ വിസ്മരിച്ചുകൊണ്ട് സ്വന്തം സമുദായത്തിലെ വില്ലൻ കഥാപാത്രങ്ങൾ മനസ്സിൽ സൂക്ഷിക്കുകയാണ്... നമ്മുടെ ആശയങ്ങളുമായി 90 ശതമാനം യോജിക്കുന്ന വ്യക്തിയാണെങ്ങിലും ആ വ്യക്തിയുമായി തെറ്റിപിരിഞ്ഞ 10 ശതമാനമായിരിക്കും ആ വ്യക്തിയെ വിലയിരുത്തുന്നതിൽ നമ്മെ കൂടുതലും സ്വാധീനിക്കുക... അതുതന്നെയല്ലേ വില്ലൻ കഥാപാത്രങ്ങളിലൂടെ അക്രമിക്കപ്പെടുന്നു എന്ന വാദം ഉയർത്തുന്നവർക്കും സംഭവിക്കുന്നതും...
നായക കഥാപാത്രങ്ങളും വില്ലൻ കഥാപാത്രങ്ങളും തിരഞ്ഞെടുപ്പിന് വിധേയമാകുമ്പോൾ കഥാകാരൻ പൂർണ്ണമായും യാഥാർത്ഥ്യത്തിന് നിരക്കാത്ത ഒരു കഥാപാത്രത്തെ തീർച്ചയായും തിരഞ്ഞെടുക്കുകയില്ല... പക്ഷേ അതുമാത്രമാണ് യാഥാർത്ഥ്യമെന്ന് കഥാപാത്രത്തിന്റെ സമുദായരൂപത്തിലൂടെ നാം ഗണിച്ചെടുക്കുന്നത് നമ്മുടെ മനസ്സിന്റെ അപനിർമിതിയാണ്... സായിപ്പ് ഇന്ത്യയെ ചേരിയിലൂടെ അപമാനിക്കുകയാണ് സ്ലം ഡോഗ് മില്ല്യണയറിലൂടെ എന്ന് അക്ഷേപിക്കുന്നവർ ഒന്ന് ആലോചിച്ചില്ല... ഇതേ സിനിമയിലെ സീനുകൾ കേരളത്തിന്റെ പാശ്ചാത്തലത്തിൽപോലും പ്രസക്തമല്ല പിന്നെങ്ങിനെ അമേരിക്കൻ പാശ്ചാത്തലത്തിലോ പാരീസിന്റെ പാശ്ചാത്തലത്തിലോ നിർമ്മിക്കും...
മുംബൈയിൽ നിന്ന് കള്ളക്കടത്തുകാരെ ഇറക്കുമതി ചെയ്തിരുന്ന മലയാള സിനിമ ഇന്ന് ദുബായിലേക്ക് കണ്ണ് വെച്ചിരിക്കുന്നു... നമ്മുക്ക് ദുബായിയോട് പ്രത്യേകിച്ച് വിരോധം ഒന്നുമുണ്ടായിട്ടല്ല മറിച്ച് അങ്ങനേയും ഒരു യാഥാർത്ഥ്യമുണ്ട്... അത് ജനത്തിന് മനസ്സിലാകും... അത്രതന്നെ...
എന്റെ സമുദായത്തെ അല്ലെങ്ങിൽ കൂട്ടത്തെ വില്ലനാക്കാനും അപകീർത്തുപ്പെടുത്താനുമായി മറുലോകം ഒത്തുചേർന്നിരിക്കുന്നുവെന്ന് ഒരു കൂട്ടത്തെ മനപൂർവ്വം തെറ്റിദ്ധരിപ്പിച്ച് വെറുപ്പിന്റെ കണങ്ങൾ വിതറുകയാണ്... മറ്റൊരാളുടെ കുറ്റം നമ്മളുമായി പങ്കുവെയ്ക്കുന്നവർക്ക് നമ്മളോട് ഒരു പ്രത്യേകതാൽപര്യമുണ്ടെന്ന് നാം തെറ്റിദ്ധരിക്കുന്നതുപോലെ ഇവരേയും നാം തെറ്റിദ്ധരിക്കുന്നു...
വാൽകഷ്ണം... ഞാൻ നിർമ്മിക്കുന്ന സിനിമയിൽ മൂന്ന് നായകനും മൂന്ന് വില്ലനും ഉണ്ടായിരിക്കും...
Showing posts with label sandstorm. Show all posts

Saturday, 23 July 2011
Thursday, 14 July 2011
ആധാറിനെതിരെ അണിനിരക്കുന്നവർക്കായി സമർപ്പിക്കുന്നു...
വ്യക്തികളുടെ സ്വകാര്യതയിലേക്ക് സ്റ്റേറ്റിന് ഒളിഞ്ഞുനോക്കാനായി സ്രിഷ്ടിക്കപ്പെടുന്ന ഒന്നായി യു.ഐ.ഡി യെ കാണുന്നവർ അതുമൂലം ഉളവാകുന്ന ഗുണഗണങ്ങളെ അവഗണിക്കുകയാണ്... ഇന്ത്യ മുഴുവനും സഞ്ചാരസ്വാതന്ത്ര്യം ഭരണഘടനയിൽ തന്നെ ഉൾപ്പെടുത്തി നാം അനുഭവിക്കുമ്പോൾ, മാറിയ സാഹചര്യത്തിൽ ആരൊക്കെ എവിടെയൊക്കെ സഞ്ചരിക്കുന്നുവെന്നും എവിടെയൊക്കെ താമസിക്കുന്നുവെന്നും താൽക്കാലികമായി ഒരിടത്ത് താമസിക്കുമ്പോഴും ഇതിന് മുൻപ് എവിടെയാണ് താമസിച്ചിരുന്നത്, അവിടത്തെ ചരിത്രമെന്താണ്, അങ്ങനെ പലതും സ്റ്റേറ്റിന് അറിയേണ്ടതുണ്ട്... സുരക്ഷ ദൈവം കൊണ്ടുതരില്ല...
ഒരു മലയാളി മുംമ്പൈയിൽ ജോലി ചെയ്യുന്നതിനിടയിൽ സംശയം തോന്നി പോലിസ് ചോദ്യം ചെയ്യുമ്പോൾ, ഇതാണെന്റെ ആധാർ കാർഡ്, ഒന്ന് തപ്പി നോക്കിയെന്നു പറഞ്ഞ് കാർഡ് എടുത്തുകൊടുക്കുമ്പോഴുണ്ടാകുന്ന ആത്മവിശ്വാസം ഒന്ന് അനുഭവിക്കുക... അതിന് പകരം, എന്നെ അറിയുന്ന ആരെങ്ങിലും വരുന്നത് വരെ, അല്ലെങ്ങിൽ പോലിസുകാരുടെ തലങ്ങൂം വിലങ്ങും ഉള്ള ചോദ്യങ്ങൾക്ക് ഒരു സംശയവും നൽകാതെ ഉത്തരം നൽകി മണിക്കൂറുകൾ പോലിസിന്റെ ദയാദാക്ഷണ്യത്തിന് കാത്ത് നിൽക്കുന്നതിലും ഭേദമല്ലേ ഒരു കാർഡ് കൊണ്ടു നടക്കുന്നത്...
മൂന്ന് വർഷം കൊണ്ട് എല്ലാ ഇന്ത്യക്കാർക്കും യു.ഐ.ഡി കാർഡ് കൊടുത്ത് തീർക്കുമെന്നാണ് സർക്കാർ പറയുന്നത്... അഭിനന്ദനങ്ങൾ... വളരെ കാര്യക്ഷമമായി ഇത് കൊടുത്ത് തീർത്ത്, ബാക്കിയുള്ള കുറെ കാർഡുകൾ ഇല്ലാതാക്കിയിരുന്നുവെങ്ങിൽ... യു.ഐ.ഡി വിതരണം ചെയ്യുമ്പോൾ, പാൻ കാർഡിന്റെ തന്നെ ആവശ്യമില്ലാതാകുമല്ലോ... വോട്ടേർസ് കാർഡിന് മുടക്കുന്ന പണം ഖജനാവിൽ തന്നെ കിടക്കുമല്ലോ?
ഒരു കുട്ടി ജനിച്ചാൽ ആദ്യം തന്നെ ഈ കാർഡ് കൊടുക്കണം... വാക്സിനേഷൻ നൽകുമ്പോൽ മുതൽ ഈ കാർഡായിരിക്കണം അടിസ്ഥാന രേഖ... വിദ്യാലയത്തിൽ ചേരുമ്പോൾ, ഈ കാർഡ് വേണം... പാസ്പോർട്ടിൽ ഈ നമ്പർ രേഖപ്പെടുത്തണം... പാസ്പോർട്ട് പുതുക്കുമ്പോൾ പാസ്പോർട്ട് നമ്പർ മാറും പക്ഷേ യു.ഐ.ഡി നമ്പർ സ്ഥിരമായിരിക്കും... ഏത് രേഖയിലും യു.ഐ.ഡി നമ്പർ രേഖപ്പെടുത്തണം...
വിദ്യാലയത്തിൽ പോലിസിനെ കൊണ്ട് തലയെണ്ണിക്കണമെന്ന് കോടതിക്ക് ഉത്തരവിടേണ്ടിവന്നത്, കുട്ടികളെ പോലും വെച്ച് ആൾമാറാട്ടം നടത്തുന്നു എന്ന് അവസ്ഥയിലാണ്... ഒരേ ആളുടെ പേരുകൾ മറിച്ചും തിരിച്ചും എഴുതി സഹായങ്ങൾ എഴുതിയെടുക്കുന്ന ഉദ്യോഗസ്ഥരുടേയും നാലാകിട രാഷ്ട്രീയക്കാരുടേയും ഉറക്കം കെടും... ആൾമാറാട്ടം നടത്തി ഇന്ത്യയിലെവിടെ ജീവിച്ചാലും എളുപ്പം പിടിക്കപ്പെടും... ഒളിഞ്ഞുകയറി ഇന്ത്യയിൽ ജീവിച്ച് കുറെ കഴിയുമ്പോൾ റേഷൻ കാർഡ് മുതൽ പാസ്പോർട്ട് വരെ ഉണ്ടാക്കി ജീവിക്കുന്നവരും ഇനിയിപ്പോൾ ബുദ്ധിമുട്ടും...
ഇതിനൊക്കെ പുറമെ, ആധാർ കാര്യക്ഷമമായി നടപ്പിലാക്കുകയാണെങ്ങിൽ, ഇന്ത്യയിൽ എത്ര ജനസംഖ്യയുണ്ടെന്നെങ്ങിലും നമുക്ക് കണക്കാക്കാം... ആറ്റിലെറിഞ്ഞാലും എണ്ണി കളയണമല്ലോ...
വാൽകക്ഷണം... ബോംബ് പൊട്ടുമ്പോൾ മാത്രം സുരക്ഷയെപ്പറ്റി വാചാലരായാൽ പോരാ... സുരക്ഷയ്ക്കായി സർക്കാർ തയ്യാറാക്കുന്ന പദ്ധതികളെ പിന്തുണയ്ക്കുകയും വേണം...

Wednesday, 13 July 2011
ആദിവാസികളെ നാട്ടുവാസിയാക്കുക...
ആതിരപ്പള്ളി പ്രൊജക്റ്റിനെപ്പറ്റിയുള്ള ചർച്ചയിൽ കടന്നുവന്ന ബ്ലോഗർ ഹരീഷ്-മഠിയന്റെ അഭിപ്രായമാണ്... ഹരീഷ് പ്രകടിപ്പിച്ച് അഭിപ്രായം പലപ്പോഴും പലരും പ്രകടിപ്പിക്കുന്നതും കേട്ടിട്ടുണ്ട്...
"കാടാര്‍ സമുദായം ആകെ 19 വീടുകള്‍ മാത്രമേ ഉള്ളൂ എന്നാരാണ് പറഞ്ഞത്? KSEB യുടെ കള്ളങ്ങളില്‍ ഒന്നാണ് അത്. ഡാം സൈറ്റിന് മുകളില്‍ 19 വീടുകളും, 400 മീറ്റര്‍ താഴെ 60 വീടുകളും ഉണ്ട്. ആകെ അഞ്ഞൂറോളം പേര്‍. കാടിനെ ആശ്രയിച്ചു ജീവിക്കുന്ന പ്രാകൃത ഗോത്ര വര്‍ഗ്ഗ്ഗമാണ് ഇവര്‍. ഇവരെപ്പോലെ ഭൂമിയില്‍ ആകെയുള്ളവര്‍ 1500 പേര്‍. ഇവരെ ഡാം ബാധിക്കില്ലെന്നാണോ? MOEF ന്റെ EIA മാര്ഗ്ഗനിര്‍ദ്ടെഷത്തില്‍ പറയുന്നത് ഡാം സൈറ്റിന് 7 കിലോമീറ്റര്‍ പരിധിയില്‍ ഇങ്ങനെയുള്ളവര്‍ ഉണ്ടെങ്കില്‍ രേഖപ്പെടുത്തണം എന്നാണ്. അത് മനപൂര്‍വ്വം KSEB വിട്ടുകളഞ്ഞു.
അവര്‍ ഏതു ജോലി ചെയ്യണമെന്നു തീരുമാനിക്കേണ്ടത് അവരാണ് എന്ന നിലപാട്, എന്റേത് കള്ള ആദിവാസി പ്രേമമാണോ അല്ലയോ എന്ന് പറയേണ്ടത് അവരാണ്, പോതുസമൂഹമല്ല. അവര്‍ അങ്ങനെ ജീവിക്കുന്നത് തെറ്റാണെന്നും നമ്മളാണ് വികസിതരെന്നും പറയാന്‍ ഞാന്‍ ആളല്ല."
ഹരീഷിനെ പോലെ ചിന്തിക്കുന്നവർക്കായി...
നിങ്ങളുടെ ആദിവാസി പ്രേമം കപടമാണോ അല്ലെയോ എന്നൊന്നും നിർവചിക്കാൻ ഞാനും മുതിരുന്നില്ല... പക്ഷേ ഇങ്ങനെ സ്നേഹിക്കുന്നതുകൊണ്ട് ആദിവാസികൾക്ക് ഒരു ഗുണവും ഇല്ല... അവരുടെ വരും തലമുറയോട് കാണിക്കുന്ന കൊടും ക്രൂരതയുമാണ്...
ആദിവാസികൾ എന്നാൽ നമ്മളെപോലെ മനുഷ്യർ തന്നെയാണ്... കാടിനെ ആശ്രയിച്ച് കഴിയുന്ന പ്രാകൃത ഗോത്ര വർഗ്ഗമാണ്, ലോകത്ത് തന്നെ ഇങ്ങനെ ജീവിക്കുന്നവർ 1500 പേരൊക്കെയുള്ളു എന്നൊക്കെ ഒരു ഗണത്തിൽപ്പെടുത്തി, *പ്രാകൃതവസ്ഥയിൽ* തന്നെ ജീവിക്കാൻ അനുവദിക്കാതെ ഹരീഷിനെപോലെയോ എന്നെപോലെയൊ അല്ലെങ്ങിൽ ഒന്നോ രണ്ടോ തലമുറ മുൻപ് കാടിറങ്ങിയ മറ്റു ആദിവാസികളുടെ പോലെയെങ്ങിലും ജീവിക്കാനുള്ള സാഹചര്യം സ്രിഷ്ടിച്ചുകൊടുക്കേണ്ടത് ഒരു സമൂഹത്തിന്റെ കടമയാണ്... അതിനായി അവരെ പ്രാപ്തരാക്കുന്നതിന്റെ ഭാഗമായി, നാട്ടിലെവിടെയെങ്ങിലും ഒരേക്കറോ രണ്ടേക്കറോ നൽകി പുരധിവസിപ്പിക്കണം... കൃഷി പണി മുതൽ എല്ലാം പരിശീലിപ്പിക്കണം... അടുത്ത തലമുറയെങ്ങിലും പറയും ഏതാണ് ശരിയെന്ന്... ഈ പറിച്ചുനടൽ അത്രയൊന്നും എളുപ്പമല്ല പക്ഷേ അതുമാത്രമാണ് പോംവഴി...
കാടിനെ ആശ്രയിച്ച് ജീവിക്കട്ടെ, പ്രാകൃതഗോത്രമാണ്... ലോകത്തിൽ തന്നെ 1500 പേരെയുള്ളു... എന്നൊക്കെ പറഞ്ഞ് വരും തലമുറകളേയും പ്രാകൃതരായി ജീവിക്കാൻ അനുവദിക്കുന്നത് കപട ആദിവാസി സ്നേഹമാണോയെന്ന് തിരിച്ചറിയാനുള്ള അറിവ് ആദിവാസികൾക്കില്ലല്ലോ... ഉണ്ടായിരുന്നുവെങ്ങിൽ...
നമ്മുടെയൊക്കെ ഒരു തലമുറ മുൻപ് ചെയ്തിരുന്ന പണി വല്ലതുമാണോ നാമ്മിന്ന് ചെയ്യുന്നത്? നമ്മുടെയൊക്കെ ഒരു തലമുറ മുൻപ് ജീവിച്ചിരുന്ന ചുറ്റുപാടിൽ തന്നെയാണോ നാമ്മിന്ന് ജീവിക്കുന്നത്? പക്ഷേ ആദിവാസികൾക്ക് ഒരു മാറ്റവും വരാൻ സമ്മതിക്കില്ല... ഏത്?

Labels:
adivasikal,
georos,
kaakkara,
sandstorm,
shijangeorge,
tribes
Sunday, 10 July 2011
ആരാധനാലയത്തിലെ പോലിസ് ബാനർ...
ദി ഹിന്ദുവിൽ നിന്ന് കിട്ടിയ ചിത്രത്തിൽ കൂട്ടിചേർത്ത ആത്മഗതങ്ങൾ എന്റെ വക... ആത്മഗതങ്ങൾ ചിത്രം കണ്ടപ്പോൾ തോന്നിയ നേരമ്പോക്ക് മാത്രം...
ദി ഹിന്ദുവിന്റെ ചിത്രം ലിങ്കിൽ അമർത്തി കാണുക...
http://www.thehindu.com/news/national/article2210758.ece
അമ്പലത്തിൽ കയറണമെങ്ങിൽ അമ്പലത്തിലെ ഡ്രസ്സ് കോഡ് ധരിക്കണം... വിശ്വാസിയായിരിക്കണം... പാരമ്പര്യം / കീഴ്വഴക്കം അമ്പലക്കാർക്ക് അത് നിർബദ്ധമാണ്... അതുമാറ്റുവാനായി നമ്മുടെ വിശ്വാസി സമൂഹം വളർന്നിട്ടുമില്ല... അതാണ് യഥാർത്ഥപ്രശ്നം... നാളെ ദേവപ്രശ്നം വെച്ച് പണിക്കർ ചേട്ടൻ ചുരിദാർ ധരിച്ചും ഷർട്ട് ധരിച്ചും അഹിന്ദുക്കൾക്ക് ക്ഷേത്രത്തിൽ പ്രവേശിക്കാം എന്ന് പറയുന്നതുവരേയ്ക്കും നമ്മുക്ക് കാത്തിരിക്കേണ്ടി വന്നേയ്ക്കും...
എവിടെയൊക്കെ മഫ്തിയിൽ പോലിസുകാരെ നിയമിക്കുന്നു... ഇത്തരം ഡ്രസ്സ് കോഡുകളുടെ വേലിക്കെട്ടുകൾ തകരുന്ന കാലം വരേയ്ക്കും പോലിസിന്റെ ബാനർ അഴിച്ചുമാറ്റി മഫ്തിയിൽ പോലിസുകാരെ നിയമിക്കാനുള്ള ബുദ്ധിയെങ്ങിലും നമ്മുടെ ഏമാന്മാർക്ക് ഉദിക്കണെ... എന്തിനാണ് ബാനറും കെട്ടി പോലിസുകാരെ അപമാനിക്കുന്നത്...
ശബരിമലയിൽ പോലിസിന് സുരക്ഷാപണി ചെയ്യണമെങ്ങിൽ, വിശ്വാസിയായിരിക്കണം... പക്ഷേ തന്ത്രിക്ക് വല്ല പണി അറിയുമോയെന്നോ വിശ്വാസമുണ്ടോയെന്നോ ചോദിക്കരുത്... വിശ്വാസിയല്ലാത്തവർ സുരക്ഷാപണി ചെയ്താലും സുരക്ഷയുണ്ടാകില്ല, എന്നതാണോ ചിന്ത... ഗുരുവായൂർ അമ്പലത്തിന്റെ പ്രത്യേകത കണക്കിലെടുത്ത് തൃശ്ശൂർ കളക്റ്റർ ഹിന്ദുവിശ്വാസിയായിരിക്കണമെന്നുവരെ ഒരു മുൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു... അത് പരാജയപ്പെട്ട ചരിത്രം... അത്രയും ആശ്വാസം...
മന്നം സന്നിധിയിൽ പോലിസുകാർ ഷൂ ഇട്ട് കയറിയപ്പോൾ എൻ.എസ്സ്.എസ്സിന്റെ വികാരം വ്രണപ്പെട്ടു... എന്തായിരുന്നു പുകില്... കരുണാകരനുമുണ്ടായിരുന്നു മന്നത്തിന്റെ വ്രണപ്പെട്ട വികാരം വീണ്ടെടുക്കാൻ... ഡൽഹിയിലേക്ക് നാടുകടത്തപ്പെട്ട കരുണാകരൻ പ്രജകളെ കാണുവാൻ നാട്ടിൽ വരുമ്പോഴെല്ലാം പാദരക്ഷയായിരുന്നു താരം... തിരഞ്ഞെടുപ്പ് അടുത്തതിനാൽ ഇടതുപക്ഷം വ്രണപ്പെട്ട വോട്ടുകൾ തടുത്തുകൂട്ടുന്ന തിരക്കിലായിരുന്നു... പുരോഗമനം തട്ടത്ത് കയറ്റിവെച്ചു... അതിനൊക്കെ ശേഷമാണ്, എൻ.എസ്സ്.എസ്സ് സമദൂരം അളന്നു തുടങ്ങിയത്... ഇപ്പോൾ ശരിദൂരവും...
അമ്മയെ കാണുവാൻ പോയ ആന്റണിക്കിരിക്കാൻ ഒരു കസേരപോലുമുണ്ടായില്ല... വന്നതല്ലേ, ചമ്രംമടിഞ്ഞിരിന്നു... അമ്മയാണെങ്ങിൽ സിംഹാസനത്തിലും... ദൈവത്തിന്റെ മുൻപിൽ ആന്റണിയാര്... അതാണ് അമ്മയുടെ നീതി... അമ്മയെ കാണുവാൻ പോകാതെയിരിക്കാനുള്ള ബുദ്ധിയുണ്ടായിരുന്നുവെങ്ങിൽ എന്ന് ആശിച്ചിരുന്നു...
മാറാട് കലാപസമയത്ത് തൽക്കാലത്തേക്ക് പൂട്ടിയിട്ട പള്ളിയിൽ തന്നെ കയറി പ്രാർത്ഥിച്ചില്ലെങ്ങിൽ അഹമദിന്റെ പ്രാർത്ഥന പടച്ചോൻ കേൾക്കില്ലല്ലോ... അവിടേയും മതത്തിന്റെ വികാരത്തിന് സ്ഥാനം നൽകുമ്പോൾ സുരക്ഷയുടെ കാര്യം തഥൈവ... ജനാധിപത്യനിയമങ്ങൾ കാറ്റിൽ പറത്തി...
പാണക്കാട് തങ്ങൾ കോട്ടയത്ത് വന്ന് മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയതാണ് മറ്റൊരു കൊടുങ്കാറ്റ്... മല എലിയെ കാണാൻ പോകുകയോ? ഛേ... ലജ്ജാവഹം... അതും തങ്ങൾ കുടുംബത്തിലെ ഇന്നത്തെ കാരണവർ... കുടുംബ വഴി നോക്കിനോക്കി പോയാൽ, അങ്ങ് അറബി നാട്ടിൽ വരെ ചെന്നെത്തും... അവസാനം എലി മലയെ ചെന്ന് കണ്ടിട്ടാണ് തീ കെടുത്തിയത്... പുകയടങ്ങിയിട്ടില്ല... അഞ്ചാമത്തെ മന്ത്രി സ്ഥാനമോ കാബിനറ്റ് പദവിയോ കിട്ടുന്നത് വരേയ്ക്കും പുകയും... അല്ലെങ്ങിൽ പുകയ്ക്കും...
പണ്ടൊക്കെ വിദ്യാലയങ്ങളിൽ നിന്നും പാർട്ടിയാപ്പിസ്സിൽ നിന്നുമൊക്കെ കല്ലേറുണ്ടായാൽ പോലിസ് വേലിക്കെട്ടിന് പുറത്ത് പരമാവധി മാറി നിൽക്കുകയൊ അല്ലെങ്ങിൽ തിരിച്ച് കല്ലെറിയുകയോ ചെയ്യുമായിരുന്നുള്ളു... വിദ്യാലയങ്ങൾക്ക് / പാർട്ടിയാപ്പിസിനുമൊക്കെ ഒരു പ്രത്യേകതരം അദൃശ്പതയുണ്ടായിരുന്നു... ഇന്നതൊക്കെ മാറി... പോലിസിനെ കല്ലെറിഞ്ഞാൽ, വേലിക്കെട്ടിനകത്തും കയറിനിരങ്ങും... പള്ളിപ്പറമ്പിൽ അലമ്പുണ്ടാക്കിയാൽ, പട്ടക്കാരാണൊയെന്നൊന്നും നമ്മുടെ പോലിസ് നോക്കുകയില്ല... പണ്ട് വെള്ളിക്കുളങ്ങരയിൽ (ത്രിശ്ശൂർ) മൃതശരീരം അടക്കം ചെയ്യുന്നതുമായ ഉടലെടുത്ത തർക്കം അടിപിടിയിലും പള്ളിമേടയിൽ നിന്നുള്ള കല്ലെറിയലിലും എത്തി... പിന്നെ പോലീസ് ഒട്ടും അമാന്തിച്ചില്ല... ലാത്തിയടിയായിരുന്നു... ശവമഞ്ചവും വഹിച്ച് പോലിസ് നേരെ കല്ലറയിലേക്ക്... അത്രയും പുരോഗമനം നാം നേടി...
ജനാധിപത്യത്തിന്റെ ശ്രീകോവിലായി അറിയപ്പെടുന്ന നിയമസഭയും നിയമം കാത്തുസൂക്ഷിക്കേണ്ട കോടതികളും പ്രത്യേക സംരക്ഷണനിയമങ്ങൾ ഉണ്ടാക്കിവെച്ചിട്ടുണ്ട്... അവരാണല്ലോ ഇന്നത്തെ വരേണ്യവർഗ്ഗം...
അതൊക്കെ പോട്ടെ... എന്റെ വീട്ടിൽ വല്ല കണക്കെടുപ്പിനും പോലിസിനേയും ജഡ്ജിയേയും സുപ്രീം കോടതി പറഞ്ഞുവിടുമ്പോൾ, തേച്ച് മിനുക്കിയ യൂണിഫോമിട്ട് വരാൻ പ്രത്യേകം കല്പനയിറക്കണം... എന്റെ വിശ്വാസം അതാണ്... വിശ്വാസം അതല്ലേ, എല്ലാം...
വാൽകക്ഷണം... ബാർബർ ഷോപ്പുകളും മറ്റും പാദരക്ഷകൾ കടയ്ക്ക് പുറത്ത് ഊരി വെയ്ക്കണമെന്ന് ആവശ്യപ്പെട്ടുതുടങ്ങി...

a.k. antony,
amma,
dress code,
georos,
K. Karunakaran,
kaakkara,
police,
sandstorm,
shijangeorge
Sunday, 3 July 2011
ജാതിയാണ് താരം...
ഒരു പക്ഷേ മുപ്പത്തിമുക്കോടി ദൈവങ്ങളേക്കാൾ കൂടുതൽ ജാതികൾ ഹിന്ദു മതത്തിലുണ്ടോയെന്ന് സംശയിക്കേണ്ട അവസ്ഥയിലാണ് ജാതിപേരുകൾ... ഓരോ പ്രദേശത്തും ഓരോ പേരുകൾ... കുറെ പേരുകൾ ഇവിടേയും കിടക്കട്ടെ... നായർ, നമ്പൂതിരി, ഈഴവ, പുലയ ൻ, പണ്ടാരൻ, വേ ളാൻ(കുശവൻ), വണ്ണാൻ, വിളക്കിത്തല നായർ, പട്ടർ, പിള്ള, മാരാർ...
ആർക്ക് വേണമെങ്ങിലും ഹിന്ദുവാകാം പക്ഷേ ജാതിയൊന്നും പതിച്ചു കിട്ടുകയില്ല... കാരണം ജാതിവ്യവസ്ഥ എങ്ങനെ കിട്ടി എന്നതിനേക്കാൾ ശുദ്ധരക്തം എന്ന ചിന്തയിലാണല്ലോ നിലനിൽക്കുന്നത്... ഈ ചിന്തയ്ക്ക് സവർണ്ണ-അവർണ്ണ വിത്യാസം ഒന്നും ഇല്ലതാനും... സവർണ്ണർള്ളതുകൊണ്ടാണ് അവർണ്ണർ നിലനിൽക്കുന്നത് എന്ന വാദഗതിയും തള്ളികളയുന്നു... എല്ലാ ജാതിക്കാരും തങ്ങളാലാവും വിധം രക്തശുദ്ധി പരിപാലിക്കുന്നുണ്ട്... ഈ ജാതിവ്യവസ്ഥയിൽ താൻ താഴെയാണോ എന്നത് മാത്രമേ നമ്മളെ വ്യാകുലനാക്കുന്നുള്ളു... ജാതിവിരുദ്ധ ചിന്തയുടെ പരിച തന്നേക്കാൾ ഉയർന്ന ജാതിക്കെതിരേയും സ്വന്തം ജാതിചിന്തയുടെ കുന്തമുന താഴ്ന്ന ജാതിക്കെതിരെയും സൗകര്യപൂർവം ഉപയോഗിക്കുകയും ചെയ്യുന്ന ഇരട്ടമുഖമാണ് നാം കാണുന്നത്...
ജാതീയത ഹിന്ദുമതത്തിൽ മാത്രമാണ് എന്നും കരുതണ്ട... ക്രിസ്തുമതത്തിലെ ക്നാനായ സമൂഹവും ശുദ്ധരക്ത ചിന്തയിൽ നിർമ്മിതമാണ്... ശുദ്ധരക്തം പരിപാലിക്കുന്നതിനായി ഈ സമുദായത്തിലെ വിവാഹം സ്വന്തം സമുദായത്തിൽ നിന്ന് തന്നെ പരിമിതപ്പെടുത്തിയിരിക്കുന്നു... ആണായാലും പെണ്ണായാലും സ്വന്തം സമുദായത്തിൽ നിന്നല്ലാതെ വേറെ ആരെയെങ്ങിലും വിവാഹം നടത്തിയാൽ ക്നാനായ സമുദായത്തിൽ നിന്ന് പുറത്താക്കി "സ്ത്രി-പുരുഷസമത്വം" നടപ്പിലാക്കുന്നു...
മറ്റു ക്രിസ്ത്യൻ സമുദായങ്ങൾ ശുദ്ധരക്ത ചിന്തയിൽ നിർമ്മിതമല്ലെങ്ങിൽക്കൂടി സവർണ്ണ-അവർണ്ണ വിത്യാസം പല ചേരുവയിലും അളവിലും കാണാവുന്നതാണ്... എന്നാലും ഹിന്ദുമതത്തിൽ നിലനിൽക്കുന്ന രീതിയിലുള്ള ജാതീയതയില്ലാതാനും... സമുദായപേര് വാലായി ഉപയോഗിക്കുകയും ചെയ്യുന്നില്ല... മതപ്രചരണം അടിസ്ഥാനധർമ്മമായി കണക്കാക്കുന്ന കൃസ്ത്യൻ മതങ്ങൾക്ക് രക്തശുദ്ധിയും പറഞ്ഞിരിക്കാൻ സാധ്യമല്ലല്ലോ... പക്ഷേ ഒന്നോ രണ്ടോ തലമുറയിലെങ്ങിലും പഴയ ജാതിയുടെ ഇല്ലാകറകൾ വിവാഹം പോലെയുള്ള കാര്യങ്ങളിൽ ഉയർന്നുവരുകയും ചെയ്യും... അതിന്റെ കൂടെ കുടുംബമഹിമയിൽ വിശ്വാസം ഉള്ളതുകൊണ്ട് കുടുംബപേരിനോട് ഒരു പഥ്യവുമുണ്ട്... മുസ്ലീം സമുദായത്തിലാണെങ്ങിൽ ഗോത്രശുദ്ധിയാണ് താരം... എങ്ങിലും മുസ്ലീം എന്ന സ്വത്വബോധം മറ്റേതൊരു സ്വത്വബോധത്തേക്കാളും വളരെ ഉയർന്ന നിലയിലായതിനാൽ ഒരു പരിധിവരെ മുസ്ലീം സമുദായത്തിലെ ജാതീയത ഒരു വിഷയമായി ഭവിക്കുന്നില്ല...
ജന്മനാ കിട്ടുന്ന ഒരു കൂട്ടമായി ജാതിയെ കണക്കാക്കാം എന്നതിൽ കവിഞ്ഞ് ജാതിക്ക് ഒരു പ്രാധാന്യവും ഇല്ല... നൽകേണ്ടതുമില്ല... പക്ഷേ ജാതിയിൽ ഉടലെടുക്കുന്ന സ്വത്വബോധം ജാതീയതയായി വളരുന്നതാണ് കുറ്റകൃത്യം... ജാതീയത മേൽക്കോയ്മയുടെ വാളായി സമൂഹത്തിൽ അഴിഞ്ഞാടുന്നത് ഒരു ജനാധിപത്യസമൂഹത്തിന് നോക്കി നിൽക്കുവാനും സാധ്യമല്ല... പക്ഷേ വാല് മുറിച്ച് പരിഹാരം നിശ്ചയിക്കുന്നത് മഠയത്തരമാണെന്ന് ഇ.എം.എസ്സും മന്നവും നമ്മെ പഠിപ്പിക്കുകയും ചെയ്യുന്നു... മാത്രവുമല്ല, സ്വത്വബോധത്തിൽ നിലനിൽക്കുന്ന ജാതിവാല് മുറിക്കുന്നത് പുരോഗമനത്തിന്റെ അടയാളമായി കാണുന്ന കെ.ഇ.എന്നിനും സ്വന്തം പേരിലെ കുഞ്ഞഹമദ് നൽകുന്ന സന്ദേശം ഒഴുവാക്കുവാനും സാധിക്കുന്നില്ല... ഒരാളെ തിരിച്ചറിയാൻ ഒരു പേർ മതി എന്ന് ന്യായം കണ്ടെത്തുന്നവർക്ക് വിജയനേയും ജയരാജനേയും ബാലകൃഷ്ണനേയും ജോയിയേയും ലളിതയേയും തിരിച്ചറിയണമല്ലോ... അവരൊക്കെ കൂടുതൽ തിരിച്ചറിയപ്പെടാനായി മറ്റു ചില വാലുകൾ കൊണ്ടുനടക്കുകയും ചെയ്യുന്നു...എന്നാൽ പിന്നെ ജന്മന കിട്ടിയ വാല് തിരിച്ചറിയാനുള്ള ഒരു ഉപാധിയായി തീരുകയും ചെയ്യുന്നു...
ജന്മനാ കിട്ടിയ ജാതി വാലിൽ അഭിമാനം കൂറുന്നത് പിന്തിരപ്പനാകുമ്പോൾ എന്റെ രാജ്യം, എന്റെ പ്രദേശം, എന്റെ കുടുംബപേര്, എന്റെ മതം, എന്റെ ഗോത്രം, എന്റെ മക്കൾ, ഞാൻ പഠിച്ച വിദ്യാലയം, ഞാൻ അഭിനയിച്ച നാടക / മിമിക്രി കമ്പനി അങ്ങനെ എന്തെല്ലാം കിടക്കുന്നു പിന്തിരിപ്പൻ അഭിമാനങ്ങൾ...
ജാതിയും ജാതിയതയും വേർതിരിച്ചറിയണം... ജാതീയത ഒരു കുറ്റമാകുമ്പോൾ ജാതി സ്വത്വബോധത്തിന്റെ ബഹിർസ്പുരണമായി മാത്രം കാണുക... മത്തായിയെന്ന പേര് നൽകുന്ന സന്ദേശം കൃസ്ത്യാനിയെന്നാണെങ്ങിൽ നായർ വാല് നൽകുന്ന സന്ദേശം നായരാണ്, ഇതില്പരം കൂടുതൽ ഒന്നുമില്ല...
ബ്രാഹ്മിൻസ് ഭക്ഷണശാലയെന്ന് പേരിടുന്നത് അവിടെ വിളമ്പുന്ന ഭക്ഷണത്തിന്റെ പ്രത്യേകത ആ പേരിനാൽ തന്നെ നാലാളെ അറിയിക്കുക എന്ന ലക്ഷ്യമാണല്ലോ... ബ്രാഹ്മണർ പൂർണ്ണ സസ്യഹാരിയാണ്, അതിനാൽ തന്നെ ഇവിടെ ലഭിക്കുന്ന ഭക്ഷണം പൂർണ്ണമായും ബ്രാഹ്മണർ പുലർത്തുന്ന ജീവിതരീതിയിൽ തന്നെയായിരിക്കും തയ്യാറാക്കുന്ന എന്ന വിശ്വാസത്തെ ചൂക്ഷണം ചെയ്യുക എന്ന വിപണിലക്ഷ്യവുണ്ട്... ഈ വിശ്വാസം മാറുമ്പോൾ ആ പേരിലെ ആകർഷണവും മാറും... ഇൻഫോസിസ് / ഇൻഫൊറ്റെക് എന്നൊക്കെ കേട്ടാൽ അവിടത്തെ പ്രോഡക്റ്റ് എന്തായിരിക്കുമെന്ന് നാം ഊഹിക്കുന്നതുപോലെ തന്നെയല്ലേ ബ്രാഹ്മിൺസ് എന്ന പേരിലും...
ജാതീയതക്കെതിരെ യുദ്ധം ചെയ്യേണ്ടത് സർവർണ്ണരുടെ വാലിൽ തൂങ്ങിയല്ല, പകരം അവർണ്ണരെ സാമ്പത്തിക-രാഷ്ട്രീയ-സാമൂഹിക-വിദ്യഭ്യാസ-പൗരോഹിത്യ കാര്യങ്ങളിൽ ഉന്നതിയിലേക്ക് നയിച്ചുകൊണ്ടായിരിക്കണം... സ്വയം പര്യാപ്തത നേടികൊണ്ടായിരിക്കണം... അങ്ങനെ പുരോഗമിച്ച ഒരു സമൂഹത്തിൽ പിള്ളയെന്ന് കേട്ടാൽ കാക്കര എന്ന് കേൾക്കുന്ന പോലെ ഒരു പേരിനപ്പുറത്ത് ഒന്നുമുണ്ടായിരിക്കില്ല... അതായിരിക്കണം നമ്മുടെ ലക്ഷ്യവും...
കേരളം ഒരു ഭ്രാന്താലയം എന്നതിൽ നിന്ന് നാം വളർന്ന് ഇന്ന് കാണുന്ന കേരളത്തിലേക്ക് എത്തിയത് ജാതിവാല് പരിച്ഛേദന വിപ്ലവത്തിലൂടെയല്ല മറിച്ച് അവർണ്ണരുടെ അവകാശസമരങ്ങളിലൂടെയാണ്... അവർണ്ണരുടെ സ്വയം പര്യാപ്തയിലൂടെയാണ്... നാം ഇനിയും വളരുമ്പോൾ വാലുകൾ താനെ മുറിഞ്ഞുകൊള്ളും...
ഇതാണ് ജനാധിപത്യം ഇതു മാത്രമാണ് ജനാധിപത്യം...

caste,
casteism,
georos,
hindu politics,
K.E.N,
kaakkara,
lower caste,
sandstorm,
shijangeorge,
Social,
upper caste
Wednesday, 29 June 2011
സ്വാശ്രയം 50-50 നടപ്പിലാക്കട്ടെ...
മാനേജ്മെന്റിന്റെ 50% സീറ്റുകൾ
20% സീറ്റ് മാനേജ്മെന്റിന് ഇഷ്ടമുള്ള പണം സംഭാവന വാങ്ങി (തലവരിയുടെ ഓമനപേര്) വിപണിയിൽ ആർക്കെങ്കിലും വിൽക്കട്ടെ... വായിട്ടടിച്ചാൽ സാമൂഹിക നീതി വരില്ലല്ലോ... സാമൂഹിക നീതിക്ക് പണം വേണം... അതിനുള്ള വഴിയും തുറന്നിടണം... കോളേജ് തുടങ്ങിയവർക്കും താല്പര്യങ്ങൾ ഉണ്ടാകുമല്ലോ...
30% സീറ്റ് മാനേജ്മെന്റിന് ഇഷ്ടമുള്ള ഫീസ് പ്രൊസ്പെക്റ്റസിൽ ഉൾപ്പെടുത്തി സർക്കാർ പ്രസിദ്ധപ്പെടുത്തുന്ന റാങ്ക് ലിസ്റ്റിൽ നിന്ന് തിരഞ്ഞെടുക്കട്ടെ - മൊത്തം സീറ്റിന്റെ പത്തിരട്ടിയെങ്ങിലും ഉണ്ടാകണം ഒരോ വർഷത്തെ റാങ്ക് ലിസ്റ്റ്... നിലവാരമുള്ള കോളേജുകൾക്ക് കൂടുതൽ ഫീസ് വാങ്ങുവാൻ ഇടവരട്ടെ... കൂടുതൽ പണം വാങ്ങുന്നവർക്ക് കൂടുതൽ സൗകര്യം ഏർപ്പെടുത്തുവാൻ സാധിക്കും... കൂടുതൽ കുട്ടികൾ അപേക്ഷിച്ചാൽ സ്വാഭാവികമായും ഉയർന്ന റാങ്കുള്ള കുട്ടികൾക്ക് സീറ്റുകൾ ലഭിക്കും...
സർക്കാരിന്റെ 50% സീറ്റുകൾ
20% സീറ്റ് പട്ടികജാതി, പട്ടിക വർഗ്ഗം, വികലാംഗർ... ഇവരെ നാമമാത്ര ഫീസിൽ പഠിപ്പിക്കണം... സാമൂഹ്യനീതി നടപ്പിലാക്കാതെ ഒരു സമൂഹത്തിന് മുന്നോട്ട് പോകുക അസാധ്യം... മറ്റു പിന്നോക്കസമുദായത്തിന് സംവരണത്തിലൂടെ സീറ്റുകൾ നൽകേണ്ടതില്ല... അഥവ കൊടുക്കുന്നുണ്ടെങ്ങിൽ, സീറ്റുകൾ ഈ 20% ത്തിൽ ഒതുങ്ങണം... പക്ഷേ സർക്കാർ കോളേജിലെ ഫീസ് ഈടാക്കുകയും വേണം...
30% സീറ്റ് പൂർണ്ണമായും മെറിട്ട് സീറ്റിൽ സർക്കാർ കോളേജിലെ ഫീസ് നിരക്കിൽ കുട്ടികളെ ചേർക്കാവുന്നതാണ്... ഉയർന്ന റാങ്കുകാർ നല്ല കോളേജുകൾ നോക്കി തിരഞ്ഞെടുത്തോളും...
...
കല്പിത-ന്യൂനപക്ഷ-സഹകരണ-കോർപ്പൊറേറ്റ് അങ്ങനെ ഏത് തരത്തിലെ കോളേജായാലും ഒരേ നിയമം നടപ്പിലാക്കി ഈ പ്രശ്നം വളരെ വേഗം പരിഹരിക്കണം...
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് സ്വന്തം ജാമ്യത്തിൽ വിദ്യഭ്യാസ സ്ഥാപനങ്ങൾ വഴി ബാങ്കുകൾ കുറഞ്ഞ നിരക്കിൽ ലോൺ നൽകേണ്ടതാണ്...
വാൽകക്ഷണം... ഇപ്പോഴത്തെ സ്വാശ്രയവിരുദ്ധ സമരത്തിന്റെ "തീക്ഷത" കാണുമ്പോൾ ഇടതുപക്ഷം തന്നെ ജയിച്ചാൽ മതിയായിരുന്നു... ഹല്ല പിന്നേ...
Labels:
georos,
kaakkara,
sandstorm,
self financing college,
shijangeorge
Tuesday, 28 June 2011
ഇതല്ലേ സോഷ്യലിസം...
ഒരു കാർന്നോര് മുതിർന്ന മൂന്ന് മക്കൾക്ക് ഒരേക്കർ ഭൂമിയും കൃഷിക്കാവശ്യമായ ചിലവുകൾക്ക് ഒരു ലക്ഷം രൂപ വീതവും കൊടുത്തു... പിന്നേയും സ്ഥലവും കാശും കാർന്നോരുടെ കയ്യിലുണ്ട്... അത് വിട്ടുകൊടുത്തില്ല...
ഒന്നാമത്തെ മകൻ ബൈക്ക് വാങ്ങി ജീവിതം അടിച്ചുപൊളിച്ചു... കൃഷിഭൂമി തരിശായി കിടന്നു...
രണ്ടാമത്തെ മകൾ സ്വർണ്ണാഭരണം വാങ്ങി അണിഞ്ഞ് സുന്ദരിയായി നടന്നു... കൃഷിഭൂമി തരിശായി കിടന്നു...
മൂന്നാമത്ത മകൻ കൃഷിഭൂമിയിൽ പണിയെടുത്ത് ലാഭം ഉണ്ടാക്കി... ചേട്ടന്റെ കൃഷി ഭൂമിയും വാങ്ങി, അതിലും കൃഷി ചെയ്തു...
ഇപ്പോൾ കാർന്നോരിന്റെ അടുത്ത് ബാക്കിയുള്ള ഭൂമിക്കും പണത്തിനുമായി മൂന്ന് മക്കളും ഒത്തുകൂടി...
മൂത്ത മകൻ... എനിക്ക് ഭൂമിയും പണവുമില്ല... എനിക്ക് സഹായം വേണം... രണ്ടാമത്തെ മകൾ... ഞാൻ പാവപ്പെട്ടവളാണ് എനിക്ക് സഹായം വേണം...
മൂന്നാമത്തെ മകൻ... ഞാൻ പണിയെടുത്തുണ്ടാക്കിയതിൽ നിന്ന് ഒന്നും തരില്ല... മാത്രവുമല്ല... മകൻ എന്ന നിലയിൽ ബാക്കിയുള്ള സ്വത്തിൽ തുല്യവകാശം എനിക്കും ഉണ്ട്...
കാർന്നോരുടെ ന്യായവും കേൾക്കണമല്ലോ...
മൂന്നാമത്തെ മകനോട്... എന്റെ കയ്യിലിരിക്കുന്നത് എന്റെ സ്വത്താണ്, അതിൽ നിനക്ക് ഒരു അവകാശവും ഇല്ല... പക്ഷേ നിന്നെ സ്വന്തം കാലിൽ നിൽക്കുവാൻ പ്രാപ്തനാക്കേണ്ടത് എന്റെ കടമയാണ്... മാത്രവുമല്ല എന്റെ നിലനിൽപ്പിന്റെ ആവശ്യവുമാണ്... അതുകൊണ്ടാണ് ആദ്യം നിനക്ക് ഭൂമിയും പണവും തന്നത്... ഇപ്പോൾ നീ സ്വതന്ത്രനാണ്... നിനക്ക് എന്റെ സഹായം ആവശ്യമില്ല... നീ ഉണ്ടാക്കിയ ലാഭത്തിന്റെ ഒരു വിഹിതമായി 50,000 രൂപ എനിക്ക് തരുകയും വേണം... ഇപ്പോഴും എന്റെ കൈതാങ്ങ് വേണ്ട നാലാമത്തെ മകൾ എനിക്കുണ്ട്... അവൾക്കുവേണ്ടിയും വല്ലതും കരുതണമല്ലോ...
രണ്ടാമത്തെ മകളോട്.... പുന്നാരമോളേ, സ്വർണ്ണം വിറ്റ് പണമുണ്ടാക്കി കൃഷി ചെയ്യുക... ഭൂമി കയിലുണ്ടല്ലോ... നിന്റെ ജീവിതം മുന്നോട്ട് കൊണ്ടുപോകുവാൻ എന്റെ സഹായം ആവശ്യമില്ല...
ഒന്നാമത്തെ മകനോട്... നിന്റെ സ്വത്ത് നീ നശിപ്പിച്ചു... പക്ഷേ നീ എന്റെ മകനാണ് അതിനാൽ എനിക്ക് നിന്നെ ഉപേക്ഷിക്കാൻ മനസ്സ് വരുന്നില്ല... മാത്രവുമല്ല, നിന്റെ തെറ്റിന് നിന്റെ കുടുംബത്തെ ശിക്ഷിക്കുന്നത് ന്യായവുമല്ല... അതിനാൽ അരയേക്കർ ഭൂമിയും അനിയന്റെ ലാഭത്തിൽ നിന്ന് കിട്ടിയ 25,000 രൂപയും തരാം... കൂട്ടത്തിൽ ആ പഴയ ബൈക്ക് വിറ്റ് കുറച്ച്കൂടി പണം ഉണ്ടാക്കുക...
ഇതുകണ്ട് നിന്ന നാലാമത്തെ മകൾക്ക് ഒരു സംശയം... പണം ദൂർത്തടിച്ച മൂത്ത മകന് അന്യായമായി പിന്നേയും പണം കിട്ടിയല്ലോ നഷ്ടം വന്നത് പണിയെടുത്ത ഇളയ ചേട്ടനാണല്ലോ... കൂട്ടത്തിൽ അച്ചന് 25000 രൂപ ലാഭവും...
എപ്പടി... ഇതിൽ കൂടുതൽ സോഷ്യലിസമൊന്നും കാക്കരയുടെ കയ്യിലില്ല... ഇതല്ലേ സോഷ്യലിസം...
Labels:
communism,
georos,
kaakkara,
sandstorm,
shijangeorge,
socialism,
wealth distribution
Saturday, 4 June 2011
ജനം നേതാക്കളെ കാത്തിരിക്കുന്നു...
തുലയട്ടങ്ങനെ തുലയട്ടെ...
തട്ടിപ്പ് നിരാഹാരം തുലയട്ടെ...
സമരം ന്യായമാകണമെങ്ങിൽ, ഭരണകൂടം അന്തസോടെ ജനത്തിന്റെ മുന്നിൽ തല കുനിക്കണമെങ്ങിൽ... സമരം നയിക്കുന്നവർക്ക് വിശ്വസ്യത വേണം... നടപ്പിലാക്കേണ്ട കാര്യങ്ങൾ ന്യായമായിരിക്കണം... ഒളിഅജണ്ടകൾ ഉണ്ടാകരുത്... രാം ദേവിന്റെ ഈ നിരാഹാരസമരം ഒരു കാരണവശാലും വിജയിക്കരുത് എന്ന് തന്നെയാണ് എന്റെ ആഗ്രഹം... അതിന് മാത്രമാണ് എന്റെ പിന്തുണ... രാം ദേവ് ഉയർത്തുന്ന ആവശ്യങ്ങൾ പലതും നാം ഉയർത്തുന്ന ആവശ്യങ്ങൾ തന്നെയാണ് പക്ഷേ രാം ദേവ് ആയിരിക്കരുത് നമ്മുടെ നേതാവ്...
രാം ദേവിനെപോലെയുള്ള ഒരാൾ ഒരു സമരം പ്രഖ്യാപിക്കുമ്പോൾ, ഭയപ്പെടാതെ നേർക്കുനേർ നിന്ന് എതിരിടാൻ വിശ്വസ്യയോഗ്യനായ ഒരു രാഷ്ട്രീയ നേതൃത്വം കേന്ദ്രസർക്കാരിന് ഇല്ലാതെ പോയി... നയിക്കുന്ന പാർട്ടിക്കും ഒരു നേതാവ് ഇല്ല... കോൺഗ്രസ്സിനെ നയിക്കുന്നത് സോണിയ ഗാന്ധിയാണ്... ഒരു ജനാധിപത്യ രാജ്യത്ത് നേതാവിന്റെ അഭിപ്രായം കേൾക്കേണ്ടത് ജനങ്ങളുടെ അവകാശമാണ്... ഇക്കാര്യത്തിൽ സോണിയ ഗാന്ധി പൂർണ്ണമായും പരാജയമാണ്... പ്രധാനമന്ത്രി മൻമോഹനും ജനത്തിന് ഒരു സന്ദേശവും നൽകുന്നില്ല...
ഇവിടെ പിണറായി വിജയനെ കണ്ടുപഠിക്കണം... പിണറായിയെ കണ്ടുപഠിക്കാൻ "രാഷ്ട്രീയപ്രശ്നം" ഉണ്ടെങ്ങിൽ... കെ. കരുണാകരനെ ധ്യാനിച്ച് നീങ്ങിയാൽ മതി... കരുണാകരന്റെ നിലപാട് ശരിയോ തെറ്റോ ആയിക്കോളട്ടെ, പക്ഷേ അദ്ദേഹത്തിന് ഒരു നിലപാട് ഉണ്ടായിരിക്കും... ആ നിലപാട് ജനത്തിന് നൽകിയിരിക്കും... പോരാട്ട ഭൂമിയിൽ യുദ്ധം നയിക്കാൻ അദ്ദേഹവും ഉണ്ടായിരിക്കും... ഇപ്പോൾ മൻമോഹനും സോണിയ ഗാന്ധിയും യുദ്ധം നയിക്കാതെ മരപ്പൊത്തിൽ ഒളിച്ചിരിക്കുന്നു എന്ന പരിതാപകരമായ അവസ്ഥയാണ് ഇന്ത്യൻ ജനത അഭിമുഖികരിക്കുന്ന ഏറ്റവും വലിയ വിപത്ത്... ഈ നിസ്സഹായവസ്ഥയേയല്ലേ രാം ദേവ് ചൂക്ഷണം ചെയ്യുന്നത്...
രാഷ്ട്രീയ നേതൃത്വം നഷ്ടപ്പെട്ടുപോയ മുഖം തിരിച്ചുപിടിക്കണം... ജനത്തിന് മനസ്സിലാകുന്ന ഭാഷയിൽ സുതാര്യമായ നടപടികൾ എടുത്ത് അഴിമതിയിലും കോർപ്പൊറേറ്റ് ഇടപെടലിലും കുളിച്ച് നിൽക്കുന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നഷ്ടപ്പെട്ട വിശ്വാസം വീണ്ടെടുക്കണം... അല്ലെങ്ങിൽ ജനം ഏത് കച്ചിതുരുമ്പിലും പിടിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ നീങ്ങും... താനിരിക്കേണ്ടിടത്ത് താനിരുന്നിലെങ്ങിൽ രാം ദേവിരിക്കും... അതു മറക്കരുത്...
വാൽകഷ്ണം... അഴിമതിവിരുദ്ധസമരത്തിന്റെ പ്രായോജകരായി ഡി. കമ്പനി വരുന്ന നാളേയ്ക്കായി...

Monday, 2 May 2011
ഒസാമയെ ചരിത്രം എങ്ങനെ വിലയിരുത്തും...
ഒസാമ ബിൻ ലാദനെ കുറിച്ച് എന്റെ ചരിത്രപുസ്തകത്തിൽ ഞാൻ എഴുതിവെയ്ക്കുന്ന ചരിത്രമല്ല നിങ്ങൾ ഓരോരുത്തരും നിങ്ങളുടെ ചരിത്രപുസ്തകത്തിൽ എഴുതിവെയ്ക്കുന്നത്... എന്റെ വീക്ഷണവും താല്പര്യവുമാണ് ഞാൻ എഴുതിവെയ്ക്കുന്നത്... അതിൽ സത്യത്തിന്റെ കണികകൾ കാണൂമായിരിക്കും പക്ഷേ നമ്മുടെ വ്യാഖ്യാനവും ചരിത്രമായി രേഖപ്പെടുത്തും...
ചരിത്രം ഒരിക്കലും സത്യത്തിന്റെ / ചരിത്രത്തിന്റെ നേർകാഴ്ചയല്ല... വിജയിയുടേതും അല്ല... പ്രചരണത്തിൽ മുന്നിൽ നിൽക്കുന്നവരുടെ ചരിത്രമാണ് മറ്റൊന്ന്... എഴുതപ്പെട്ടതിൽ നിന്ന് വരും തലമുറ അവർക്കിഷ്ടപ്പെട്ട വരികൾ മാത്രം അരിച്ചെടുത്ത്, മറ്റൊരു ആലയിൽ പഴുപ്പിച്ച് / കാലവസ്ഥയിൽ മറ്റൊരു ചരിത്രം എഴുതും... അതും ചരിത്രം...
ഒസാമയെ ചരിത്രം എങ്ങനെ വിലയിരുത്തും...
1. മുസ്ലീം തീവ്രവാദത്തിന് ഒരു ആഗോളമാനം നൽകിയ ഒരു തീവ്രവാദി...
2. പടിഞ്ഞാറൻ ശക്തികൾക്കെതിരെ പോരാടിയ അറബ് ഒളിപോരാളി...
3. ഒരു കാലത്ത് ലോകം മുഴുവനും ഭയപ്പെട്ടിരുന്ന ഒരു കൊടുംതീവ്രവാദി...
4. എല്ലാം അമേരിക്കയുടെ കളികൾ... ഒസാമ ഒരു പാവ... അമേരിക്കയും ഇസ്രായേലും അല്ലെങ്ങിൽ ഇസ്രായേൽ മാത്രം വേൾഡ് സെന്റർ തകർത്തു, അത് മുസ്ലീം ജനതയുടെ തലയിൽ കെട്ടിവെച്ചു... എല്ലാം എണ്ണയ്ക്ക് വേണ്ടി...
5. മുസ്ലീം പ്രദേശങ്ങളിൽ ഇസ്ലാമികഭരണം കൊണ്ടുവരുന്നതിന് ജിഹാദ് നടത്തിയ ഒരു ഇസ്ലാമിസ്റ്റ്...
കാക്കരയുടെ ചരിത്രതാളിൽ കറുത്ത ലിപികളിൽ "മുസ്ലീം ജനതയുടെ രക്ഷകൻ എന്ന ലേബലിൽ മുസ്ലീം ജനതയെ കുരുതികൊടുത്ത ഒരു ഭീകരൻ"...
നാം ഒന്ന് ഈ ലോകം നമ്മുടേതും... അത് മാത്രമാണ് സത്യം... അതായിരിക്കണം നമ്മുടെ ചരിത്രം, അത് ആര് എഴുതിയാലും...

al qaeda,
america,
georos,
israel,
kaakkara,
muslim politics,
osama bin laden,
religion,
sandstorm,
shijangeorge,
terrorism,
war on oil,
world politics
Tuesday, 26 April 2011
എൻഡോസൾഫാനും നിലപാടുകളും!
എൻഡൊസൾഫാൻ നിരോധിക്കണം എന്ന കാര്യത്തിൽ മന്മോഹൻ സിംഗിനോ സോണിയ ഗാന്ധിക്കോ ശരദ് പവാറിനോ കേന്ദ്രസർക്കാരിനോ കോൺഗ്രസ്സിന് തന്നെയോ ഒരു താല്പര്യവും ഇല്ല... അതിനെതിരെ ശക്തമായി, എന്നാൽ ലഭിക്കാവുന്ന എല്ലാ പിന്തുണയും നേടിക്കൊണ്ട് ഒരു സമരം നയിച്ചാൽ മാത്രമെ വിജയം എളുപ്പമാകുകയുള്ളൂ...
എൻഡൊസൾഫാൻ നിരോധിക്കണം എന്ന് ആവശ്യപ്പെടുന്ന പലരും ഇത് ഒരു ഫാഷനായി കൊണ്ടുനടക്കുകയാണ്...
നിരോധിക്കണം എന്ന് ചുമ്മാ പറഞ്ഞാൽ പോരെ? അത് ഭംഗിയായി ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും ചെയ്തു... പ്രധാനമന്ത്രിയെ കണ്ട് മറ്റൊരു നാടകം കളിച്ചു... എന്തൊരു ധീരനിലപാട്, അല്ലേ?
മൗനംകൊണ്ട് കേന്ദ്രമന്ത്രിമാർ എൻഡോസൾഫാന് കുട പിടിക്കുന്നു... എന്നിട്ട് എപ്പോഴെങ്ങിലും മന്ത്രിസഭയിൽ എൻഡോസൾഫാൻ നിരോധിക്കണം എന്ന് ശക്തമായി ആവശ്യപ്പെട്ടിരുന്നു എന്ന് പത്രത്തിൽ ഒരു വാർത്ത വന്നാൽ പോരേ... കൂട്ടത്തി ൽ എൻഡൊസൾഫാൻ വിതച്ച നാശത്തിന് നികുതിപണത്തിൽ നിന്ന് കുറച്ച് കോടികൾ നൽകി, ദുരിതബാധിതരുടെ മുന്നിൽ മറ്റൊരു നാടകം കളിച്ചാൽ മതിയല്ലോ... ഇവർ പ്രതികരിക്കേണ്ടത് ഇപ്പോഴാണ്... പ്രതികരണം മന്ത്രിസഭയിലും പൊതുസമൂഹത്തിലും വേണം... പൊതുസമൂഹത്തി ലെ പ്രതികരണത്തിന് ശക്തമായ ഒരു പ്രഷർ ഉണ്ടാക്കുവാൻ സാധിക്കും... അതുവരെയുള്ള മൗനം കുറ്റകരമാണ്...
എൻഡോസൾഫാനെതിരെയുള്ള പ്രതിക്ഷേധം കോൺഗ്രസ്സിലെ ഭൂരിഭാഗം പേരും ഒരു ചടങ്ങ് തീർക്കൽ മാത്രമായി ചുരുക്കുകയാണ്...
ഇടതുപക്ഷത്തിനാണെങ്ങിൽ എല്ലാം രാഷ്ട്രീയം ആണല്ലോ... ആ ഭാഗം അവർ കളിക്കുന്നു...
എൻഡോസൾഫാൻ വിഷയത്തിൽ ആത്മാർത്ഥ മായി വികാരം കൊള്ളുന്നവരോട് ഒരു വാക്ക്...
നമ്മുടെ കൂടെ സമരം ചെയ്യുന്നവരിൽ / തെറി പറയുന്നവരിൽ ഭൂരിഭാഗം പേരും ഒരു ഫാഷനായി തുടരുകയാണ്... രാഷ്ട്രീയപൊറാട്ട് നാടകം കളിക്കുകയാണ്...
അത് വ്യക്തമായി അറിയുന്ന കേന്ദ്രസർക്കാർ ജനവിരുദ്ധനയം തുടരുന്നു... എൻഡോസൾഫാനെ പിന്തുണയ്ക്കുന്നു...
ദുരിതബാധിതരെ, നഷ്ടപ്പെട്ടത് നിങ്ങൾക്ക് മാത്രം... ബാക്കിയെല്ലാവരും (ഭൂരിഭാഗം) കൊയ്യുകയാണ്..
...
ചില ലിങ്കുകൾ...
https://profiles.google.com/shijangeorge/posts/iYVxivHUpGb
http://georos.blogspot.com/2010/11/blog-post_11.html

endosulfan,
georos,
kaakkara,
Politics,
sandstorm,
shijangeorge
Sunday, 24 April 2011
മോഡി വർഗ്ഗീയവാദി, വികസനവാദി...
മോഡി വർഗ്ഗീയവാദിയാണ് ഗുജറാത്ത് കലാപത്തിന് പിന്തുണ നൽകി... ഇതൊക്കെ ഒരു ഭാഗം... മറ്റൊരു ഭാഗം മോഡീയടെ നിലപാട് വികസനത്തിന് അനുകൂലമാണ്... മോഡിയാണ് നാണയം... മോഡി വർഗ്ഗിയവാദിയല്ല എന്ന് പറയുന്നതുപോലെ മഠയത്തരമല്ലേ വികസനവാദിയല്ല എന്ന് പറയുന്നതും...
വർഗ്ഗീയവാദിയും വികസനവാദിയും ആയ മോഡിയെ വേണോ എന്നാണ് ചോദ്യമെങ്ങിൽ... വേണ്ടായെന്ന് ഒറ്റ ശ്വാസത്തിൽ പറയും...
ഗുജറാത്തിലെ വികസനത്തിന് മോഡി നന്ദി പറയേണ്ടത് ശരിക്കും ബാൽ താക്കറെയോടും കൂടിയല്ലെ... മഹാരാഷ്ട്രയിലെ കമ്പനികളിൽ ശിവസേന നടത്തിയ കടന്നകയറ്റം ഗുജറാത്തികളെ കമ്പനികളുമായി ഒരു തിരിച്ച്പോക്കിന് ഇടവരുത്തി... മുമ്പെയിലെ ഓഫീസ് നില നിർത്തിയാൽ പോലും ഫാക്റ്റ റി ഗുജറാത്തിലേക്ക് പറിച്ചു നട്ടു... ഇതിന്റെ കൂടെ മുമ്പെയിലെ ജനവാസകേന്ദ്രങ്ങളിലുള്ള മിക്ക കമ്പനികളും നിയമപരമായി ഇൻഡസ്റ്റ്രിയൽ ഏരിയയിലേക്ക് മറ്റേണ്ടത് ഉണ്ടായിരുന്നു... അതിലെ പല കമ്പനികളും പോയത്... സില്‌വാസയിലേക്ക്, കേന്ദ്രഭരണ പ്രദേശമാണേങ്ങീലും ഗുണം ഗുജറാത്തികൾക്ക് ആണല്ലോ...
80 കളുടെ അവസാനം തുടങ്ങിയ ഗുജറാത്തിന്റെ വൻവികസനത്തിന്റെ ഗുണം മോഡി കൊയ്യുന്നു... മീഡീയയെ കൈകാര്യം ചെയ്യാൻ മോഡിയെ ആരും പഠിപ്പിക്കേണ്ട... അതുകൊണ്ട് തന്നെ ഹിന്ദുത്വ വാദിയെന്ന ലേബൽ നിലനിറുത്തികൊണ്ട് തന്നെ വികസനവാദിയും ആയി തിളങ്ങുന്നു...
റ്റാറ്റയുടെ കാർ ഫാക്റ്ററി ഗുജറാത്തിലേക്ക് മാറ്റാൻ ഒരു മണിക്കൂർ പോലും വേണ്ടീവന്നില്ല... കാര്യങ്ങൾ അണീയറയിൽ നീങ്ങീയിരുന്നു... സ്മാർറ്റ്സിറ്റി നാം ചർച്ച ചെയ്തത് ഏഴ് വർഷമായിരുന്നു...

bal thakare,
christian politics,
georos,
gujrat,
kaakkara,
Modi,
sandstorm,
shijangeorge,
smart city,
tata
Tuesday, 12 April 2011
കൊട്ടികലാശവും അമേരിക്കൻ ജനാധിപത്യവും...
എന്തുകൊണ്ട് രാഷ്ട്രീയത്തിൽ അക്രമ മനോഭാവമുള്ള നേതാക്കൾ ഉയർന്നു വരുന്നു... ഇന്നലത്തെ കൊട്ടികലാശം മാത്രം ശ്രദ്ധിക്കുക...
കൈയൂക്കുള്ളവൻ കാര്യക്കാരൻ എന്നതായിരുന്നില്ലേ കൊട്ടികലാശത്തിലെ നീതി... അക്രമ പരമ്പരകൾ... എതിരാളികളെ കായികമായി നേരിടുക എന്നതായിരുന്നില്ലോ പദ്ധതികൾ... കൈയൂക്കിൽ വോട്ട് തേടുന്നത് ഗുണ്ടായിസം തന്നെയല്ലേ... രാഷ്ട്രീയ ലേബലിൽ കാണിക്കുന്ന ഗുണ്ടായിസത്തിനെ മലയാളി സമൂഹം തള്ളികളയാത്തത് നമ്മുടെ ജീർണ്ണിച്ച രാഷ്ട്രീയബോധമല്ലേ വെളിവാക്കുന്നത്...
മന്ത്രിക്കും എം.എൽ.എക്കും പരിക്ക്... പോലീസുകാർക്കും പരിക്ക്... പലയിടങ്ങളിൽ ലാത്തിചാർജ്... വാഹനങ്ങൾ തല്ലി തകർക്കുക... ഇതായിരുന്നില്ലേ കൊട്ടികലാശത്തിന്റെ സാമ്പിളുകൾ...
ഇതാണോ രാഷ്ട്രീയബോധം... ഇത് മാത്രമാണ് രാഷ്ട്രീയപ്രവർത്തനം... എന്ന് ധരിച്ചിരിക്കുന്ന കുറെ ആഘോഷക്കാർ ഇന്നലെ തെരുവിൽ ഇറങ്ങി... എല്ലാ കവലകളും അവർ കയ്യടിക്കിയിരുന്നു... ഇവരിൽ നിന്ന് ഉയർന്നുവരുന്ന നേതാക്കൾ തെരുവിനെ പ്രക്ഷുബ്ദമാക്കികൊണ്ടേയിരിക്കും... സാധാരണകാരന്റെ അവകാശങ്ങൾ ചവിട്ടിമെതിച്ചുകൊണ്ടേയിരിക്കും... രാഷ്ട്രീയത്തിൽ മുഴുനീളം തുടരുന്ന ഇത്തരം കൊട്ടികലാശങ്ങൾ രാഷ്ട്രീയബോധമുള്ള നേതാക്കളെ രാഷ്ട്രീയത്തിൽ നിന്ന് അകറ്റിനിർത്തുന്നു... രാഷ്ട്രീയ ജീർണ്ണതക്കെതിരെ ശബ്ദമുയർത്തിയാൽ, അവരെ അരാഷ്ട്രീയവാദികൾ എന്ന ലേബലിൽ തളച്ചിടുന്നു...
ഇതിനൊരു മാറ്റം നമ്മുക്കെന്ന്... ഉണ്ടാകും, ഉണ്ടാകണമല്ലോ...
പഴയ ഒരു ഓർമ്മ...
ജോർജ് ബുഷും അൽ ഗോറും തമ്മിൽ നടന്ന മൽസരം കോടതിയിൽ തീർപ്പ് കല്പിക്കുന്നു... കോടതിയിൽ നിന്ന് ഇറങ്ങി വരുന്ന ജോർജ് ബുഷ് പുറത്ത് കാത്ത് നില്കുന്ന വളരെ ചെറിയ ഒരു കൂട്ടം അണികൾക്ക് കൈ കൊടുക്കുന്നു... അവരുടെയിടയിൽ “അൽ ഗോറിന്” പിന്തുണയുമായി ഒരു വൃദ്ധ ഒരു ചെറിയ പ്ലക്കാർഡുമായി നിൽക്കുന്നു... വൃദ്ധയുടെ ചുമലിൽ തട്ടി ഒരു ചിരിയും നല്കി ജോർജ് ബുഷ് നടന്നു പോകുന്നു...
ഇങ്ങനെയൊരു അവസ്ഥ ഇന്ത്യൻ സാഹചര്യത്തിൽ, ചുരുങ്ങിയ പക്ഷം ഇന്നലത്തെ കലാശകൊട്ടിന്റെ സാഹചര്യത്തിൽ ഒന്ന് സങ്കൽപ്പിച്ചു നോക്കു...

al gore,
america,
election,
george bush,
georos,
kaakkara,
kerala,
Politics,
sandstorm,
shijangeorge
Monday, 11 April 2011
13-ന്റെ അപശകുനം ഇതോടെ തീരും...
13 അശുഭ സംഖ്യ ആയതിനാൽ വീമാനത്തിൽ പോലും സീറ്റ് നമ്പർ 12 കഴിഞ്ഞാൽ സീറ്റ് നമ്പർ 14 ആണ് രേഖപ്പെടുത്തിയിരിക്കുന്നത്... എല്ലാ വീമാനവും അങ്ങനെയാണോ? ആ അറിയില്ല... ഞാൻ ശ്രദ്ധിച്ച രണ്ട് വീമാനവും 13 എന്ന നമ്പർ ഇല്ലാതെയാണ് പറന്നത്... എന്തായാലും 13 ഇല്ലാത്തതുകൊണ്ട് ഒരു ക്രാഷ് ലാന്റിംഗ് ഒഴുവായിക്കിട്ടി എന്നതാണ് എന്റെ യോഗം...
ഹോട്ടലുകളിൽ 13 എന്ന സംഖ്യ ഒഴുവാക്കുന്നതിനായി മുറിയുടെ നമ്പർ ആരംഭിക്കുന്നത് 101 മുതൽ മുകളിലേക്ക്...
ഹൈക്കോടതിയോ മറ്റൊ മുറികൾക്ക് നമ്പർ നല്കിയപ്പോൾ 13 ഒഴിവാക്കിയതായി കേട്ടിരുന്നു...
ഇതൊക്കെ അറിഞ്ഞുകൊണ്ടാണോ തിരഞ്ഞെടുപ്പ് കമ്മീഷൻ 13 ന് തന്നെ തിരഞ്ഞെടുപ്പ് നടത്തുവാൻ തീരുമാനം എടുത്തത്... 13 ഒരു അശുഭ സംഖ്യ ആയതിനാൽ... നല്ല കാര്യങ്ങൾക്ക് എങ്ങനെ തുടക്കമിടും... അതോ തിരഞ്ഞെടുപ്പ് നല്ല കാര്യമല്ലയെന്നാണോ “ദ്വയാർത്ഥം”...
ഫലം പ്രഖ്യാപിക്കുന്നതോ... മെയ് 13 ന്... അത് ഏതായാലും നന്നായി... 140 പേർക്ക് മാത്രം നല്ല ദിവസവും ബാക്കിയുള്ള ആയിരക്കണക്കിന് സ്ഥാനാർഥികൾക്കും അശുഭദിവസവും... ജനാധിപത്യമാണല്ലോ... കാവ്യനീതി...
13 ന്റെ അപശകുനം ഇതോടെ തീർന്ന് കിട്ടിയാൽ, അത്രയും നന്ന്... 140 പേരും അവരെ പിൻതുണച്ചവരും പറയുമല്ലോ... 13 നല്ല ദിവസമാണെന്ന്...
അല്ലാ.. 13 ന് വല്ല അപശകുനം ഉണ്ടോ? ഉണ്ടെങ്ങിൽ 13-ന് വീമാനം പറത്തരുത്... 13 ന് ഹോട്ടലുകൾ അടച്ചിടണം... അങ്ങനേയും അപശകുനം ആചരിക്കാമല്ലോ...
ഒന്നാം തീയതിക്കുമുണ്ട് തരികിട പ്രശ്നങ്ങൾ... കടം കൊടുക്കില്ല... പക്ഷെ കൈനീട്ടം വാങ്ങും... ഒന്നാം തീയതി മദ്യശാലകൾ അടച്ചിട്ടാൽ ശമ്പളം ഒക്കെ നേരിട്ട് വീട്ടിൽ എത്തുമെന്ന് കണ്ടുപിടിച്ചവർ ശരിക്കും കണക്കുകൂട്ടിയത്... ഒന്നാം തീയതി മദ്യപിച്ചാൽ ആ മാസം മുഴുവനും മദ്യപിക്കും എന്ന വിശ്വാസമാണോ... എല്ലാം വിശ്വാസം, അതല്ലെ എല്ലാം...

Thursday, 7 April 2011
വി.എസ്സും ഉണ്ണിത്താനും രമണിയെന്ന "പ്രസ്ഥാനവും"...
ഒരു ചായ... ബസ്സിറങ്ങി വന്ന ഒരു കാർന്നോര്...
ചായ എടുക്കുന്നതിനിടയിൽ, മത്തായിച്ചേട്ടന്റെ കുശലാന്വേഷണം.... അല്ല്ലാ, ചേട്ടനെ ഈ പരിസരത്ത് ഒന്നും കണ്ടിട്ടില്ലല്ലോ...
ഇല്ല... ഇത്തിരി അകലേന്നാ... എന്റെ മോന് ഒരു ആലോചന വന്നിട്ടുണ്ട്... ഇവിടെ അടുത്താ... പെണ്ണിനെക്കുറിച്ച് ഒന്ന് അന്വേഷിക്കാൻ വന്നതാ... ഒരു രമണി... മണൽക്കാറ്റിൽ രാമന്റെ മോളാ...
ഇതേതാ രമണി... കാക്കരേ... നീയറിയോടാ ഈ പറയുന്ന രമണിയെ... ചായക്കടക്കാരൻ തഞ്ചത്തിൽ ബാറ്റൻ കാക്കരയ്‌ക്ക് കൈമാറി...
ചുമ്മാ കവലയിൽ സൊറ പറഞ്ഞിരിക്കുന്ന കാക്കര അറിയാത്ത പെണ്ണോ? അൽപം ഊറി ചിരിച്ച്... പിന്നെ ഗൗരവത്തിൽ... എന്നാ മത്തായി ചേട്ടാ, രമണിയെ അറിയില്ലേന്നോ... കോളേജിലവൾ ഒരു പ്രസ്ഥാനമായിരുന്നില്ലേ?
ഏന്തോന്നാ മോനേ... പ്രസ്ഥാനമെന്നൊക്കെ പറയുന്നേ... കാർന്നോര് കാത് കൂർപ്പിച്ചു...
ഓ, ആ കഥയൊന്നും പറയേണ്ട... നാറ്റകേസ്സാ... കാക്കരയുടെ നാവിന് എല്ലില്ലല്ലോ...
എന്റേ കാക്കരേ... നീ ചായ കുടിച്ച് ഒന്ന് എഴുന്നേറ്റ് പോയേ... മത്തായിച്ചേട്ടൻ ഇടയിൽ കയറി...
പകുതി കുടിച്ച ചായ ഗ്ലാസ് അവിടെ വെച്ച് പൈസയും കൊടുത്ത് കാർന്നോര് ബ്രോക്കറെ തേടി പോയി... ആത്മഗതം... ഒരു ചായകുടിക്കാൻ തോന്നിയത് നന്നായി...
അല്ലാ കാക്കരെ, നീ എന്ത് പണിയാ ചെയ്തത്... മുടക്കിയിട്ട് നിനക്ക് എന്ത് കിട്ടാനാ... അല്ലാ, അവൾ ശരിക്കും വശപിശകായിരുന്നോ? മത്തായിച്ചേട്ടൻ ഒന്ന് ചികഞ്ഞു...
അല്ലാ, ഞാനിപ്പോൾ എന്താ പറഞ്ഞേ, പ്രസ്ഥാനമാണെന്നല്ലേ പറഞ്ഞുള്ളു... കോളേജിൽ പഠിക്കുമ്പോൾ അവൾക്കൊരു "അടിച്ചുവാരൽ" പ്രസ്ഥാനമുണ്ടായിരുന്നു... കോളേജും പരിസരവും വൃത്തിയായി സൂക്ഷിക്കുന്ന ഒരു ഗ്രൂപ്പ്... ചപ്പും ചവറും പിന്നെ മറ്റു മാല്യന്യവും അടിച്ചുവാരി കോളേജിന്റെ ഒരു മൂലയിൽ കൊണ്ടുവന്ന് തള്ളുമായിരുന്നു... അവിടെ നിന്ന് മുൻസിപ്പാലിറ്റിക്കാര് വന്ന് കൊണ്ടുപോകും... ഡിഗ്രി അവസാനവർഷം കോളേജിന്റെ വക ഒരു സമ്മാനം കൊടുത്തിരുന്നു... കോളേജ് മാഗസിനിൽ അവളുടേ ഫോട്ടോയും ഗ്രൂപ്പിനെ അനുമോദിച്ച് റിപ്പോർട്ടും ഒക്കെയുണ്ടായിരുന്നു... ഈ രമണിയല്ലേ അവരുടെ ടീം ലീഡർ... ഞാനോക്കെ ചുമ്മാ "പ്രസ്ഥാനം" എന്നൊക്കെ പറഞ്ഞ് കളിയാക്കുമായിരുന്നു... ഇപ്പോൾ അതൊന്ന് ഓർത്തതാ...
ഇത്രേയുള്ളു... പക്ഷെ നീ നാറ്റകേസ്സാണ് എന്ന് പറഞ്ഞല്ലോ... മത്തായിച്ചേട്ടനും സംശയമായി...
സമയാസമത്ത് മുൻസിപ്പാലിറ്റിക്കാര് മാലിന്യം കൊണ്ടുപോയില്ലെങ്ങിൽ നാറ്റം ഉണ്ടാകില്ലേ? സർക്കാർ കാര്യമല്ലേ... വണ്ടി വന്നാൽ വന്നു... അത്ര തന്നെ... പിന്നെ നാറ്റവും...
മറ്റേ കേസ്സല്ലല്ലേ... ഒരു കോള് നഷ്ടപ്പെട്ട ദുഃഖത്തിൽ... മത്തായിച്ചേട്ടൻ...
ഛേ... അല്ലെങ്ങിലും നേർസറിയിൽ പഠിക്കുമ്പോൾ റഹീം എന്ന "ഒരുത്തൻ" ഈ രമണിയെ പെൻസിൽ കൊണ്ട് കുത്തിയപ്പോൾ കരയേണ്ട എന്നും പറഞ്ഞ് "സംരക്ഷിച്ച" ഞാൻ അങ്ങനെ വല്ലതും പറയുമോ?
വാൽകഷ്ണം... കഥകൾ ഉണ്ടാക്കാനും ദ്വയാർത്ഥപ്രയോഗം നടത്തുവാനും വളരെ എളുപ്പമാണ്... അത് വി.എസ്സ് ആയാലും ഉണ്ണിത്താൻ ആയാലും... അതിനാൽ മുഖ്യമന്ത്രി വി.എസ്സ് മുതൽ സൊറ പറഞ്ഞിരിക്കുന്ന കാക്കര വരെ വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കുക... ആയിരക്കണക്കിന് വനിതകൾ കടന്നുവരേണ്ട രാഷ്ട്രീയമേഖല അപവാദമേഖലയാവരുത്...

c.p.m,
congress,
georos,
kaakkara,
lalitha subhash,
Politics,
sandstorm,
shijangeorge,
unnithan,
v.s.
Tuesday, 8 March 2011
അനാഥമാകുന്ന മണ്ഡലങ്ങൾ...
നാമൊരാളെ അടുത്ത അഞ്ച് വർഷത്തേക്ക് നമ്മുടെ ജനപ്രതിനിധിയായി തിരഞ്ഞെടുക്കുന്നു... അടുത്ത അഞ്ച് വർഷം മണ്ഡലത്തിന്റെ പ്രതിനിധിയായി നമ്മുടെ കാര്യങ്ങൾ നിയമസഭയിലോ പാർലമെന്റിലോ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലോ ഉന്നയിക്കാമെന്നും നിയമനിർമ്മാണങ്ങളിലും പങ്കാളിയാകാം എന്നുമുള്ള ഉറപ്പിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്... അതല്ലേ ജനാധിപത്യം...
ഇന്ന് നടക്കുന്നതോ? തിരഞ്ഞെടുപ്പ് എല്ല്ലാം കഴിഞ്ഞ്... ഒരാൾ ജനപ്രതിനിധിയാകുന്നു... പ്രത്യേകിച്ച് കാരണം ഒന്നും ഇല്ലാതെ, രാജിവെയ്ക്കുന്നു... മണ്ഡലം അനാഥമാകുന്നു... ചുരുങ്ങിയ പക്ഷം 6 മാസമെങ്ങിലും...
ജനപ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം രാജി വെയ്ക്കുന്നവർ, ആ സഭയുടെ കാലവധിക്ക് ശേഷം മാത്രമേ മറ്റൊരു തിരഞ്ഞെടുപ്പിൽ മൽസരിക്കാവു... ഒരു സുപ്രഭാതത്തിൽ രാജിവെച്ച് ഒരു മണ്ഡലത്തെ അനാഥമാക്കി മറ്റൊരു തിരഞ്ഞെടുപ്പിനെ നേരിടാമെന്ന ഇന്നത്തെ നിയമം മാറ്റിയെഴുതണം... 6 മാസത്തിനുള്ളിൽ അടുത്ത തിരഞ്ഞെടുപ്പ് നടത്തുമ്പോൾ... പിന്നേയും പൊതു പണം നശിപ്പിക്കുന്നു...
എം.എൽ.എ. ആയി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി ആ സ്ഥാനം രാജിവെച്ച്, ആ സഭയുടെ കാലാവധി തീരുന്നതിന് മുൻപ്, പാർലമെന്റ് തിരഞ്ഞെടുപ്പിലോ അതുപോലെയുള്ള ഒരു തിരഞ്ഞെടുപ്പിലും സ്ഥാനാർത്ഥിയാകുവാൻ നിയമം അനുവദിക്കരുത്... കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പിൽ നിലവിലുള്ള നിയമത്തിന്റെ പഴുതുകൾ ഉപയോഗിച്ചാണ് കേരളത്തിൽ മുന്ന് നിയമസഭാ മണ്ഡലങ്ങളെ അനാഥമാക്കിയത്...
ന്യായമായ തിരഞ്ഞെടുപ്പുകൾ മാത്രമാണ് ജനാധിപത്യത്തിന്റെ അടിത്തറ... അന്യായമായ ഇടക്കാല തിരഞ്ഞെടുപ്പുകൾ ജനാധിപത്യത്തെ ദുഷിപ്പിക്കുന്നു...

democracy,
election rules,
georos,
india,
kaakkara,
kerala,
resignation,
sandstorm,
shijangeorge
Sunday, 6 March 2011
ജനവിധിയില്ലാതെ മന്ത്രിയുമാകാം...
ഇപ്പോൾ നിലവിലുള്ള നിയമപ്രകാരം നിയമസഭയിലോ പാർലമെന്റിലോ അംഗമാകാതെ മന്ത്രിയായോ മുഖ്യമന്ത്രിയായോ പ്രധാനമന്ത്രിയായോ 6 മാസക്കാലം ഭരണത്തിന്റെ ചുക്കാൻ പിടിക്കാൻ സാധിക്കും... 6 മാസത്തിനുള്ളിൽ തിരഞ്ഞെടുപ്പിനെ നേരിട്ടോ രാജ്യസഭയിലൂടെയോ അംഗമായി തിരഞ്ഞെടുക്കപ്പെട്ടാൽ മതി മന്ത്രിയായി തുടരുവാൻ... ഈ നിയമം ആർക്ക് വേണ്ടി നിലനിർത്തുന്നു...
നിലവിലുള്ള അംഗങ്ങൾക്ക് മാത്രമേ മന്ത്രിയോ മുഖ്യമന്ത്രിയോ പ്രധാനമന്ത്രിയോ ആയി സ്ഥാനമേൽക്കാവു എന്ന നിയമം അടിയന്തിരമായി നടപ്പിലാക്കണം... തിരഞ്ഞെടുപ്പ് നടക്കുമ്പോൾ തന്നെ നമ്മളെ ആരൊക്കെ ഭരിക്കുമെന്ന് നമ്മുക്കറിയണമല്ലോ... അതല്ലേ ജനാധിപത്യം... തിരഞ്ഞെടുപ്പെല്ലാം കഴിഞ്ഞ് ഭൂരിപക്ഷം കിട്ടിയ പാർട്ടി, അവർക്കിഷ്ടമുള്ള ഒരാളെ ഭരിക്കാൻ ഏൽപ്പിക്കുക... അത് കഴിഞ്ഞ് വിജയിച്ച ഒരു സ്ഥാനാർത്ഥിയെ രാജിവെയ്പ്പിച്ച് അവിടെ ജനവിധി തേടുക... അപ്പോഴേക്കും ജനപ്രതിനിധിയല്ലാത്ത വ്യക്തി 6 മാസം ഭരിച്ചിരിക്കും... പാർട്ടിയാണ് ആര് ഭരിക്കണമെന്ന് തീരുമാനിക്കുന്നത് എങ്ങിൽ പാർട്ടികളുടെ പേരിൽ മാത്രം മൽസരിച്ചാൽ മതിയല്ലോ? കിട്ടിയ വോട്ടിനനുസരിച്ച് അംഗങ്ങളെ നിർദ്ദേശിക്കാമല്ലോ... പക്ഷെ നമ്മുടെ ജനാധിപത്യത്തിൽ പ്രതിനിധികളുടെ കൂട്ടം മാത്രമാണ് പാർട്ടി...
നമ്മുടെ നാട്ടിൽ ജനാധിപത്യം നിയമപരമായി തന്നെ അട്ടിമറിക്കുന്നു...
ജനവിധി ഇല്ലാത്ത വ്യക്തി 6 മാസം ഭരണം നടത്തുന്നു... ഇത് ജനാധിപത്യമല്ല... നോമിനേഷനാണ്... പാർട്ടിയാധിപത്യമാണ്...
മന്ത്രിയായ വ്യക്തിക്ക് വേണ്ടി രാജി വെയ്ക്കുന്നതിലൂടെ പൊതു തിരഞ്ഞെടുപ്പിൽ കിട്ടിയ ജനവിധി അട്ടിമറിക്കുകയാണ്... ജനവിധി നൽകിയ ജനങ്ങളെ കൊഞ്ഞനം കുത്തുന്നതിന് തുല്യമാണ്... അഞ്ച് വർഷത്തേക്ക് നൽകിയ ജനവിധി അഞ്ച് വർഷം മാനിക്കണം...
ഇടക്കാലതിരഞ്ഞെടുപ്പ് നടത്തി പൊതുമുതൽ നശിപ്പിക്കുന്നു... ജനാധിപത്യത്തിൽ പൊതുതിരഞ്ഞെടുപ്പുകൾ ഒരു നിക്ഷേപമാണ്... പക്ഷെ ജനവിധി അട്ടിമറിച്ചുള്ള ഇടക്കാല തിരഞ്ഞെടുപ്പുകൾ ഒരു ബാധ്യതയായി അവശേഷിക്കുന്നു...
മറ്റു സംസ്ഥാനങ്ങളിൽ സാധാരണയായി കണ്ടുവരുന്ന ഭൂരിഭാഗം ജനാധിപത്യവിരുദ്ധ നടപടികളും കേരളത്തിൽ നടപ്പിലാക്കാൻ പലരും ധൈര്യപ്പെടാറില്ല... അതാണ് നമ്മുടെ രാഷ്ട്രീയ പ്രബുദ്ധത... പക്ഷെ ഈ രാഷ്ട്രീയകുതന്ത്രം ഇടതു വലതു മുന്നണികൾ ഇവിടേയും നടപ്പിലാക്കുന്നു...
ആന്റണിയും നായനാരും ജനവിധിയില്ലാതേയും മുഖ്യമന്ത്രിയായി നമ്മളെ ഭരിച്ചിരുന്നു എന്ന് ഓർക്കുമ്പോൾ കഷ്ടം തോന്നുന്നു... മമത ബാനർജി അതിനുള്ള തയാറെടുപ്പിലുമാണ്...
ഇ. ബാലറാമിന് നൽകിയ ജനവിധി മന്ത്രികസേരയിലൂടെ മുരളിക്ക് പതിച്ചു നൽകുവാൻ കോൺഗ്രസ്സ് തുനിഞ്ഞപ്പോൾ ചുട്ട മറുപടി നൽകി മുരളിയെ തോൽപ്പിച്ച വടക്കാഞ്ചേരിയിലെ ജനങ്ങളെ കാക്കര അഭിനന്ദിക്കുന്നു... ഇതൊരു പാഠമാകട്ടെ...

e. balaram,
e.k. nayanar,
georos,
india,
kaakkara,
kerala,
mamata banarji,
sandstorm,
shijangeorge
Sunday, 27 February 2011
ഉന്നതരുടെ അടുക്കളയിൽ കുട്ടികളുടെ തേങ്ങലുകൾ
കേരളത്തിൽ ബാലവേല നടക്കുന്നുണ്ടെങ്ങിൽ അതിന്റെ പൂർണ്ണ ഉത്തരവാദിത്വം മലയാളിക്കാണ്... തമിഴ്‌നാട്ടിലെ സ്ഥിതി ഇതിലും മോശമാണ് എന്നതുകൊണ്ട് മലയാളികൾ ജോലി കൊടുത്ത് ഒരു സഹായവും ചെയ്യേണ്ട... തുച്ഛമായ വേതനം കൊടുത്താൽ മതി എന്നത് മാത്രമാണ് ഇവരെ ജോലിക്ക് വെയ്ക്കുന്നതിന്റെ ഒരു അടിസ്ഥാനം...
ഒട്ടക ജോക്കികളായി ബംഗാളിലേയും പാകിസ്ഥാനിലേയും കൂട്ടികളെ നിയമിക്കുന്നത് U.A.E നിരോധിച്ചു... നടപടികൾ എടുക്കുന്നു... എന്തുകൊണ്ട് നമുക്ക് സാധിക്കുന്നില്ല... നമ്മുടെ മൗനാനുവാദം ഉണ്ട്... എന്നത് മാത്രമാണ്...
ശതമാന കണക്കിൽ നോക്കുകയാണെങ്ങിൽ ഹോട്ടലിലെ ബാലവേലയേക്കാൽ കൂടുതൽ ഒരു പക്ഷെ വീടുകളിലാണ്, അതും പെൺകുട്ടികൾ... പീഢനവും കൂടുതൽ... വീടിന് അകത്ത് ഒറ്റപ്പെട്ടതിനാൽ ഒരു സഹായവും ലഭിക്കില്ല...
പോലീസും ജനകീയ പോലീസും മഹിളാ സംഘടനകളും, ജനപ്രതിനിധികളും സാധിക്കുമെങ്ങിൽ വീടുകൾ കയറി പരിശോധിച്ചു നോക്കു... അപ്പോൾ അറിയാം "ഉന്നതരുടെ അടുക്കളയിൽ കുട്ടികളുടെ തേങ്ങലുകൾ...

child abuse,
child labour,
georse,
kaakkara,
sandstorm,
shijangeorge
Sunday, 30 January 2011
റൗഫേ... നീയാടാ പുലി...
റൗഫേ... നീയാടാ പുലി... പുലിക്കുട്ടിയെ കെണിയിൽ വീഴ്ത്തിയ ചാവേർ പുലി, കൂടെ കുറെ ചാവാലി പട്ടികളേയും...
ഉമ്മൻചാണ്ടി പറഞ്ഞതാണ് അതിന്റെയൊരു ശരി... പുതിയതായി ഒന്നുമില്ല... വാർത്താസമ്മേളനത്തിലൂടെയും ചാനലിലുടേയും മറ്റും പുറത്തുവരുന്ന കാര്യങ്ങൾ എല്ലാം തന്നെ അദ്ദേഹത്തിനും ചെന്നിത്തലക്കും വയലാർ രവിക്കും അറിയാമായിരുന്നു... അതുകൊണ്ടാണല്ലോ, അവർ പറഞ്ഞത്, പുതിയതായി ഒന്നുമില്ല... ഇതൊക്കെതന്നെയാണ് അണിയറയിൽ നടക്കുന്നത്... പാവം അണികൾ... ഒന്നും മനസ്സിലാകാതെ... പാർട്ടിക്കൊടി എയർപ്പോർട്ടിന് മുകളിലും കെട്ടി ശൗര്യം കാണിക്കുന്നു...
കുഞ്ഞാലിക്കുട്ടി ഒരു മുഴം മുന്നേ ജാമ്യം എടുത്തു... റൗഫിന്റെ ട്രാക് റെകോർഡ് അത്ര പന്തിയുള്ളതല്ല... എന്നുവെച്ച് വിശ്വാസിക്കാതിരിക്കാൻ കാരണം ഒന്നുമില്ല... രാഷ്ട്രീയകളികൾ ഉണ്ട്... ഉണ്ടാകണമല്ലോ... എന്നാലല്ലേ, അണിയറയിൽ നടന്ന കൂട്ടികൊടുപ്പുകൾ, നാലാൾ അറിയുകയുള്ളു... സംഭാവന കൂടുന്നതിനനുസരിച്ച് കളികൾ ഗമ്പീരമാകും എന്ന് വിളിച്ചു പറയുന്ന സൈക്കിൾ ചവിട്ട് സംഘത്തെയാണ് ഓർമ വരുന്നത്... "വലിയ കളികൾ" കാണാൻ പലരും അവരുടേതായ "സംഭാവന" നൽകും...
നിയമസഭാസാമാജികർ മദ്യപിച്ച് നിയമസഭയിൽ വരുന്നു എന്ന ശ്രീമതി ടീച്ചറുടെ അഭിപ്രായം കക്ഷിരാഷ്ട്രീയഭേദമെന്യെ സ്പീക്കർ മുതൽ പ്രതിപക്ഷനേതാവ് വരെ എല്ലാവരും കൂടി തല്ലിക്കെടുത്തി... അതെ മനോഭാവം പുലർത്തുന്ന നിയമസഭാകമ്മിറ്റി അതിനേക്കാൾ മാരകമായ, അതും ഇടതും വലതും വേരുകൾ ആഴ്ത്തിയിട്ടുള്ള കുഞ്ഞാലിക്കുട്ടിക്കെതിരെ സത്യസന്ധമായി എങ്ങനെ ഒരു അന്വേഷണം നടത്തും... മീനാക്ഷിതമ്പാൻ വെടിപൊട്ടിച്ച് കഴിഞ്ഞിരിക്കുന്നു...
എന്തായാലും ബുജികൾ കുഞ്ഞാലിക്കുട്ടിയെ ക്രൂശിക്കാൻ മുൻകൈ എടുക്കില്ല... അവർ അങ്ങനെയാ... പാപത്തിന്റെ അളവ് പ്രശ്നമാക്കുകയില്ല... നീതിമാന്മാരാണ്... മദനിയെ പഴയകാല ചെയ്തികളുടെ പേരിൽ ഇപ്പോഴും വേട്ടയാടുന്നതിൽ മദനിക്ക്‌പോലും ഇത്രയും അസഹിഷ്ണത ഉണ്ടാവുകയില്ല... മാത്രമല്ല മദനിയെപോലെ തന്നെ കുഞ്ഞാലിക്കുട്ടിയും "ചെയ്ത പാപങ്ങൾ" ഏറ്റുപറഞ്ഞു... പാശ്ചാതപിച്ചു... പുതിയ മനുഷ്യനായി... തെളിവില്ലാത്തതിനാൽ രണ്ടുപേരേയും കോടതികൾ വെറുതെ വിട്ടു... ശിക്ഷ രണ്ടുപേരും ഏറ്റുവാങ്ങി... ഒരാൾ നിയമത്തിന്റെ കോടതിയിലും മറ്റൊരാൾ ജനത്തിന്റെ കോടതിയിലും...
അഞ്ച് വർഷം മുൻപ് പിണറായി സഖാവ് നടത്തിയ യാത്രപോലെയായി... ഉമ്മൻചാണ്ടിയുടെ കാര്യം... വലിയ യാത്രയൊന്നും നടത്താതെ കാര്യം സാധിക്കമായിരുന്നു... ഇനിയിപ്പോൾ ന്യുമോനിയ ഒക്കെ മാറി യാത്ര തുടർന്നാലും... ചോദ്യങ്ങൾക്ക് ഉത്തരം പറഞ്ഞ് ഒന്ന് വലയും...
ഈ കോലാഹലങ്ങളുടെ ഒരു ഗുണം, വി.എസ്സ് പറഞ്ഞത് പോലെ രാഷ്ട്രീയത്തേയും ജനാധിപത്യത്തേയും ബാധിച്ചിരുന്ന ജീർണ്ണത മറനിക്കി പുറത്ത് വരുന്നു... മലബാർ സിമന്റ്സ് അഴിമതിയുടെ രക്തസാക്ഷിയായി നമ്മുടെ മുന്നിൽ ശശീന്ദ്രനും കുടുംബവും... ജഡ്ജിമാർ മുതൽ രാഷ്ട്രീയ നേതാക്കൾ വരെ വിലക്കെടുക്കപ്പെട്ടിരിക്കുന്നു... ഇതുപോലെ എത്രപേരെ പ്രലോഭിപ്പിച്ചും ഭീക്ഷണിപ്പെടുത്തിയും നിശബ്ദരാക്കിയിരിക്കുന്നു... രാഷ്ട്രീയ അതിർത്തികൾ ഭേദിച്ച്, കൂട്ടികൊടുപ്പുകൾ... ഇതല്ലേ മാഫിയ... സ്ഥാനത്തും അസ്ഥാനത്തും ഉപയോഗിക്കുന്ന മാഫിയ...
ഇതിൽ നിന്ന് നാം വല്ലതും പഠിച്ചാൽ, നമുക്ക് നല്ലത്...
വാൽകഷ്ണം... രക്തം രക്തത്തെ തിരിച്ചറിയും എന്ന് പറയുന്നത് എത്ര ശരി... അതല്ലേ ഇടത്ത് നിന്ന് ശശിയണ്ണൻ വലത്തിരിക്കുന്ന കുഞ്ഞാലിക്കൊരു സഹായഹസ്തം നായന്നാരുടേ മേശയുടെ അടിയിലൂടെ നീട്ടിയത്...

kunjalikutti,
Politics,
rauf,
sandstorm,
sasi,
shijangeorge,
v.s
Wednesday, 1 December 2010
കാക്കര പിന്നെ “എന്തിനാ” പഠിക്കുന്നെ...
കാക്കരേ... ഈ കുരുത്തം കെട്ടവൻ തെണ്ടാൻ പോയോ? ആരെയെങ്ങിലും മെക്കിട്ട് കേറാൻ പോയതായിരിക്കും...
ഞാനിവിടെയുണ്ട്... കാക്കര വരവറിയിച്ചു...
ങാ... പ്രോഗ്രസ്സ് കാർഡൊക്കെ കിട്ടിയെന്ന് കേട്ടു... നിനക്കെത്രയാടാ മാർക്ക്?
അയ്യപ്പന് 14... എനിക്ക് 15...
എടാ, നീ... നിന്റെ മാർക്ക് മാത്രം പറഞ്ഞാൽ പോരെ... അതു പോട്ടെ... ജയിക്കണമെങ്ങിൽ... 20 മാർക്ക് വേണ്ടേ...
ങും... പക്ഷേല്... രണ്ട് മാർക്കിന്റെ ചോദ്യം... സിലബസ്സിന് പുറത്ത് നിന്നായിരുന്നു...
എന്നാലും നിനക്ക് ജയിക്കാനുള്ള 20 മാർക്കുണ്ടാക്കാൻ ബാക്കി 48 മാർക്കിന്റെ ചോദ്യങ്ങളുണ്ടായില്ലെ...
ഉണ്ടായിരുന്നു... എന്നാലും രണ്ട് മാർക്ക്... പിന്നെ... എനിക്ക് പുരോഗതിയുണ്ട്... കഴിഞ്ഞ പരീക്ഷക്ക് എനിക്ക് 12 മാർക്കായിരുന്നു... ഇപ്പോൾ 3 മാർക്ക് കൂടിയിട്ടുണ്ട്...
ഇങ്ങ് നോക്കിയെ... അമ്മ ഇടയിൽ കയറി... ദേ അപ്പുറത്തെ ഷാഹിനക്ക് ഒരു പുരോഗതിയുമില്ല... ഇപ്രാവശ്യവും അവൾക്ക് ഒരു മാർക്ക് പോലും കൂടുതലില്ല... വെറും 30 മാർക്ക് തന്നെ...
എടീ... 30 മാർക്കെന്ന് വെച്ചാൽ...
പിന്നെ... 30 മാർക്കിന്റെ പുണ്യമൊന്നും പറയേണ്ട... ഗൈഡ് ഒക്കെ നോക്കി പഠിച്ചിട്ട് കിട്ടിയതാണ്... പിന്നെ ഇത് വർഷാന്ത്യപരീക്ഷയൊന്നുമല്ലല്ലോ... അമ്മ കത്തിക്കയറി...
നിങ്ങൾ കാക്കരയുടെ നെടുവീർപ്പ് കേൾക്കുന്നില്ലെ...
ഇങ്ങനെയൊരു അമ്മയുണ്ടെങ്ങിൽ, കാക്കര പിന്നെ “എന്തിനാ” പഠിക്കുന്നെ...

Thursday, 11 November 2010
എൻഡൊസൾഫാൻ ജീവൻ രക്ഷാമരുന്നൊന്നും അല്ലല്ലോ...
ജനങ്ങളുടെയിടയിൽ ഭീതിയും കൂറെ പഠനങ്ങൾ അപകടകാരിയുമാണെന്ന് കണ്ടെത്തുകയും ചില രാജ്യങ്ങൾ നിരോധിക്കുകയും ചെയ്ത ഒരു കീടനാശിനി... അതാണ് എൻഡൊസൾഫാൻ.... എന്നാൽ പിന്നെ അതങ്ങ് നിരോധിക്കുക... അതിന് ശേഷവും പഠനങ്ങൾ നടത്താമല്ലോ... പഠനം അവസാനിപ്പിക്കേണ്ട... പഠനം പഠനത്തിന്റെ വഴിക്ക് പോകട്ടെ... നിയമം നിയമത്തിന്റെ വഴിയെന്നാണല്ലോ... ഇനിയിപ്പോൾ എൻഡൊസൾഫാൻ പുണ്യാഹമാണെന്നൊ അന്നാവെള്ളമാണെന്നോ സംസം വെള്ളമാണെന്നൊ ശാസ്ത്രീയമായി തെളിയിക്കുകയാണെങ്ങിൽ നമ്മുക്ക് പിന്നേയും തളിക്കാമല്ലോ... കശുമാവും ജനവും ബാക്കിയാവണമല്ലോ... അതുവരെ കേന്ദ്രസർക്കാരും കമ്പനിയും കുമ്പളങ്ങി മാഷും ക്ഷമി...
ഇനിയിപ്പോൾ എൻഡൊസൾഫാനല്ല മാറാരോഗങ്ങളുടെ വില്ലൻ എന്ന് തെളിവുകൾ “ഉണ്ടാക്കിയെടുത്താലും” തളിക്കാൻ വരട്ടെ... ഈ രോഗങ്ങളുടെ കാരണക്കാരനെ കണ്ടെത്തുക... എന്നാൽ മാത്രമെ ജനങ്ങളുടെ മനസ്സിലുള്ള ഭീതിയകലുകയുള്ളു... അതുവരേയും എൻഡൊസൾഫാൻ മൂർദാബാദ്... തോമസ് മാഷ് വായടയ്‌ക്കുക...
എ.കെ.ജി സെന്ററിലിരുന്നുണ്ടാക്കിയ വിവാദമല്ല ഇപ്പോഴത്തെ എൻഡൊസൾഫാൻ... അത് അന്തരാഷ്ട്രതലത്തിൽ ഇന്ത്യയുടെ നിലപാടും (ഭരിക്കുന്നത് കോൺഗ്രസ്സ്) അതിന്റെ കൂടെ തോമസ് മാഷ് കേരളത്തിലെ കോൺഗ്രസ്സിന്റെ തലയിൽ അടിച്ച് കേറ്റിയ ആണിയും... ഈ ആണി ഊരിപോകാതിരിക്കാൻ കോൺഗ്രസ്സ് വിരോധികൾ ശ്രമിക്കുമെന്ന് തോമസ് മാഷിനും അറിയാം... അതിനാൽ തന്നെ എൻഡൊസൾഫാനിലെ രാഷ്ട്രീയം കോൺഗ്രസ്സിന്റെ തലയിൽ തന്നെയിരിക്കട്ടെ...
ഹെലിക്കോപ്റ്ററിലൂടെ തളിച്ചതും അധിക ഉപയോഗവും ഓരൊ കാരണങ്ങളായിരിക്കാം... ഒരു പക്ഷെ മറ്റു സ്ഥലങ്ങളെ അപേക്ഷിച്ച് ജനവാസ കേന്ദ്രമായതുമാകം ദുരന്തം വർദ്ധിപ്പിച്ചത്... ഇതൊക്കെ നിയന്ത്രിക്കേണ്ട കേരളസർക്കാരുകളാണ് ഒന്നാം പ്രതി... അവിടേയും തർക്കമില്ല... പക്ഷെ കാസർഗോഡ് ഒരു ദുരന്തമുണ്ട്... അതിന് പരിഹാരമെന്ത്... അതിന് എല്ലാവിധ മാർഗങ്ങളും സ്വീകരിക്കണം... എല്ലാവിധ പഠനങ്ങളും നടത്തിയതിന് ശേഷം “മറ്റു മരുന്നുകളേക്കാൾ അപകടം പിടിച്ചതാണ്” എന്ന് മനസ്സിലാക്കിയതിന് ശേഷം നിരോധിക്കാം എന്നതല്ല ന്യായം... വലിയ ഒരു ജന വിഭാഗം ഭയപ്പാടോടെ കാണുന്ന എൻഡൊസൾഫാൻ തൽക്കാലം നിരോധിക്കുന്നു... അതല്ലെ ജനാധിപത്യ മര്യാദ...
കേന്ദ്ര സർക്കാർ എൻഡോസൾഫാനെ നിരോധിക്കാനുള്ള അവകാശം സംസ്ഥാനങ്ങൾക്ക് നൽകട്ടെ...
ഒരു മരുന്ന് വാങ്ങിയാൽ അതിന്റെകൂടെ ഭൂത കണ്ണാടി വെച്ചാൽ പോലും വായിക്കാൻ പറ്റാത്ത വലിപ്പത്തിൽ പലതും എഴുതി വെയ്‌ക്കാറുണ്ട്... ഹെലിക്കോപ്റ്റരിലുടെ അടിച്ചാൽ മനുഷ്യരിൽ പ്രശ്നമാകുമെന്ന് വല്ല കുറിപ്പും ഈ എൻഡ്സൾഫാൻ പാക്കറ്റിലുണ്ടോ? ലോകം മുഴുവനും എൻഡൊസൾഫാനെ പറ്റി ചർച്ച ചെയ്യുന്നു... എങ്ങിൽ എന്താണ് പ്രശ്നമെന്ന് കണ്ടുപിടിക്കേണ്ട ഉത്തരവാദിത്വം എൻഡൊസൾഫാൻ കമ്പനിക്കില്ലേ...
ഓഫ്...
എന്റെ കൊച്ചിന് മുട്ട അലർജിയാണെന്ന് സംശയം തോന്നിയാൽ... ആദ്യം അതങ്ങ് നിർത്തും പിന്നേയെ പഠനം നടത്തു... ഹല്ല പിന്നെ...

k.v.thomas,
kaakkara,
kumbalngi,
sandstorm
Subscribe to:
Posts (Atom)