ഒസാമ ബിൻ ലാദനെ കുറിച്ച് എന്റെ ചരിത്രപുസ്തകത്തിൽ ഞാൻ എഴുതിവെയ്ക്കുന്ന ചരിത്രമല്ല നിങ്ങൾ ഓരോരുത്തരും നിങ്ങളുടെ ചരിത്രപുസ്തകത്തിൽ എഴുതിവെയ്ക്കുന്നത്... എന്റെ വീക്ഷണവും താല്പര്യവുമാണ് ഞാൻ എഴുതിവെയ്ക്കുന്നത്... അതിൽ സത്യത്തിന്റെ കണികകൾ കാണൂമായിരിക്കും പക്ഷേ നമ്മുടെ വ്യാഖ്യാനവും ചരിത്രമായി രേഖപ്പെടുത്തും...
ചരിത്രം ഒരിക്കലും സത്യത്തിന്റെ / ചരിത്രത്തിന്റെ നേർകാഴ്ചയല്ല... വിജയിയുടേതും അല്ല... പ്രചരണത്തിൽ മുന്നിൽ നിൽക്കുന്നവരുടെ ചരിത്രമാണ് മറ്റൊന്ന്... എഴുതപ്പെട്ടതിൽ നിന്ന് വരും തലമുറ അവർക്കിഷ്ടപ്പെട്ട വരികൾ മാത്രം അരിച്ചെടുത്ത്, മറ്റൊരു ആലയിൽ പഴുപ്പിച്ച് / കാലവസ്ഥയിൽ മറ്റൊരു ചരിത്രം എഴുതും... അതും ചരിത്രം...
ഒസാമയെ ചരിത്രം എങ്ങനെ വിലയിരുത്തും...
1. മുസ്ലീം തീവ്രവാദത്തിന് ഒരു ആഗോളമാനം നൽകിയ ഒരു തീവ്രവാദി...
2. പടിഞ്ഞാറൻ ശക്തികൾക്കെതിരെ പോരാടിയ അറബ് ഒളിപോരാളി...
3. ഒരു കാലത്ത് ലോകം മുഴുവനും ഭയപ്പെട്ടിരുന്ന ഒരു കൊടുംതീവ്രവാദി...
4. എല്ലാം അമേരിക്കയുടെ കളികൾ... ഒസാമ ഒരു പാവ... അമേരിക്കയും ഇസ്രായേലും അല്ലെങ്ങിൽ ഇസ്രായേൽ മാത്രം വേൾഡ് സെന്റർ തകർത്തു, അത് മുസ്ലീം ജനതയുടെ തലയിൽ കെട്ടിവെച്ചു... എല്ലാം എണ്ണയ്ക്ക് വേണ്ടി...
5. മുസ്ലീം പ്രദേശങ്ങളിൽ ഇസ്ലാമികഭരണം കൊണ്ടുവരുന്നതിന് ജിഹാദ് നടത്തിയ ഒരു ഇസ്ലാമിസ്റ്റ്...
കാക്കരയുടെ ചരിത്രതാളിൽ കറുത്ത ലിപികളിൽ "മുസ്ലീം ജനതയുടെ രക്ഷകൻ എന്ന ലേബലിൽ മുസ്ലീം ജനതയെ കുരുതികൊടുത്ത ഒരു ഭീകരൻ"...
നാം ഒന്ന് ഈ ലോകം നമ്മുടേതും... അത് മാത്രമാണ് സത്യം... അതായിരിക്കണം നമ്മുടെ ചരിത്രം, അത് ആര് എഴുതിയാലും...
Monday, 2 May 2011
ഒസാമയെ ചരിത്രം എങ്ങനെ വിലയിരുത്തും...
Labels:
al qaeda,
america,
georos,
israel,
kaakkara,
muslim politics,
osama bin laden,
religion,
sandstorm,
shijangeorge,
terrorism,
war on oil,
world politics
Subscribe to:
Post Comments (Atom)
7 comments:
കാക്കരയുടെ ചരിത്രതാളിൽ കറുത്ത ലിപികളിൽ "മുസ്ലീം ജനതയുടെ രക്ഷകൻ എന്ന ലേബലിൽ മുസ്ലീം ജനതയെ കുരുതികൊടുത്ത ഒരു ഭീകരൻ"...
ഞാന്‍ മനസ്സിലാക്കിയടത്തോളം ഉസാമ ഒരു ബിനാമി മാത്രമാണ്...ആരുടെ എന്നുള്ളത് കാലം തെളിയിക്കും.....
പിന്നെ മറ്റൊരു കാര്യം ഉസാമയും ഇസ്ലാമും തമ്മില്‍ ഒരു ബന്ധവുമില്ല...
"മുസ്ലീം ജനതയുടെ രക്ഷകൻ എന്ന ലേബലിൽ മുസ്ലീം ജനതയെ കുരുതികൊടുത്ത ഒരു ഭീകരൻ"...
For firefly too, that's the definition of Osama
ഞാനും ഇതിനെ പിന്താങ്ങുന്നൂ...
"മുസ്ലീം ജനതയുടെ രക്ഷകൻ എന്ന ലേബലിൽ മുസ്ലീം ജനതയെ കുരുതികൊടുത്ത ഒരു ഭീകരൻ"...അതിനെ മുസ്ലീംങ്ങള്‍ എങ്ങനെ ഏറ്റുവാങ്ങി എന്ന അദ്ധ്യായം കൂടി ചേര്‍ക്കാതെ ആ ചരിത്രം പുര്‍ത്തിയാകുമോ?
റൗസ്... ഒസാമ ആരുടെ ബിനാമി? ഇതുവരേയ്ക്കും ഒരു സൂചനയും ഇല്ലെങ്ങിൽ, പിന്നെ എന്തിന് കാത്തിരിക്കണം... ഉത്തരവാദിത്വം ഇല്ലാത്ത ബിനാമിയുടെ തലയിൽ കെട്ടിവെയ്ക്കല്ലെ?
ഫയർഫ്ലൈ... ബിലാത്തിപട്ടണം... നന്ദി...
പ്രസന്ന... ചരിത്രം ഒരിക്കലും പൂർണ്ണമല്ല... വിശദമായ ചരിത്രം എഴുതുമ്പോൾ ഉദയം മുതൽ അന്ത്യം വരെ ഏതൊക്കെ ഘടകങ്ങൾ സഹായിച്ചു... എല്ലാം പ്രതിപാദിക്കണം... ഒറ്റവാചകത്തിൽ എങ്ങനെ വിലയിരുത്തും, അത് മാത്രമാണിവിടെ സൂചിപ്പിച്ചത്...
ഒസാമ ഒരു യഥാര്‍ത്ഥ മുസ്ലിമായിരുന്നു എന്നാണെന്റെ അഭിപ്രായം. ഖുറാനും മുഹമ്മദും കാണിച്ച/ജീവിച്ച വഴിയിലൂടെ 100% ആത്മാര്‍ത്ഥതയോടെ ജീവിച്ച ഒരു വ്യക്തി.
Post a Comment