Thursday 29 June 2017

Not in my Name ... എന്റെ പേരിലല്ല...

Not in my Name ... എന്റെ പേരിലല്ല...
അതെ... അത് ഉറക്കെ പറയേണ്ട ബാധ്യത ഓരോ ഹിന്ദുവിനും ഉണ്ട്... ഓരോ ഹിന്ദുവിന്റേയും ഏജൻസി തട്ടിയെടുത്തുകൊണ്ടാണ് ഇന്ത്യയിൽ ഹിന്ദുത്വ ശക്തികൾ അഴിഞ്ഞാടുന്നത്... ഗോമാതാവ് വിഷത്തിൽ മാത്രമല്ല... ഹിന്ദുമതവുമായി ബന്ധപ്പെട്ട ഓരോ വിഷയത്തിലും സംഘികൾ അഴിഞ്ഞാടുമ്പോൾ ഹിന്ദുമത വിശ്വാസികളിൽ ഭൂരിപക്ഷവും മൗനത്തിലായിരുന്നു... അതിന്റെ പരിണതഫലമാണ് ഇപ്പോൾ സംഘികൾ കൊയ്യുന്നത്... പലപ്പോഴും ഹിന്ദുമത വിശ്വാസികളുടെ മൗനം സംഘികൾ ഹൈജാക്ക് ചെയ്യുന്നുണ്ടായിരുന്നു... അത് ഹിന്ദുമത വിശ്വാസികൾക്കുമറിയാമായിരുന്നു... പക്ഷേ ഞങ്ങളെയല്ലല്ലോ ഉന്നം വെയ്ക്കുന്നതെന്നതുകൊണ്ട് തന്നെ ഒരു പാസീവ് മൈന്റ് സെന്റിൽ അഭയം തേടിയിരിക്കുകയായിരുന്നു... നമുക്കെല്ലാവർക്കും അറിയാവുന്നതുപോലെ, അതിലൊരു കൂട്ടം സംഘപരിവാർ അധികാരത്തിലേക്ക് എന്ന അവസ്ഥയിൽ തോട് പൊളിച്ച് സംഘിയായതും കണ്ടതാണല്ലോ... പലരും വികസനത്തിന്റെ മേലങ്കി അണിഞ്ഞു... മോദി അധികാരത്തിലെത്തിയതിന് ശേഷവും അതിൻ മുൻപും അവർ പുലർത്തിയിരുന്ന നിലപാടുകൾ ശ്രദ്ധിക്കുക...

ഇപ്പോൾ ഇന്ത്യയിൽ ഉയർന്നുവന്ന "എന്റെ പേരിലല്ല" എന്ന ആദ്യപ്രതികരണത്തോട് എനിക്ക് യോജിപ്പാണ്... അതിന്റെ പിന്നാലെ തന്നെ ശക്തമായി തന്നെ ഹിന്ദുത്വത്തെ എതിർക്കാനുള്ള ബാധ്യതയും ഹിന്ദുസമൂഹം ഏറ്റെടുക്കേണ്ടതുണ്ട്... അത്തരം എതിർപ്പുകൾ ഹിന്ദുമത സന്യാസികളിൽ നിന്നും ഹിന്ദു എന്ന സ്വത്വബോധമുള്ള ഓരോരുത്തരും ഉയർത്തേണ്ടതുണ്ട്... അതിലേക്കുള്ള ആദ്യപടിയായി ഈ പ്രതിഷേധത്തെ കാണാനാണ് എനിക്ക് താല്പര്യം... ഏതൊരു രാജ്യത്തിന്റേയും സ്വഭാവം ആ രാജ്യത്തിലെ ഭൂരിപക്ഷത്തിന്റെ സ്വഭാവവുമായി ഏറെ ബദ്ധപ്പെട്ട് കിടക്കുന്നുവെന്നത് ഹിന്ദുസമൂഹം തിരിച്ചറിയേണ്ടതുണ്ട്... എനിക്ക് ശുഭാപ്തി വിശ്വാസം ഉണ്ട്...

ഞാൻ ഗൂഗിൾ പ്ലസിൽ പലവട്ടം പറഞ്ഞിട്ടുള്ളതാണ്... ഏതെങ്കിലും മതത്തേയോ കൂട്ടത്തേയോ പ്രതിനിധികരിച്ച് അവരുടെ സമ്മതമില്ലാതെയാണെങ്കിലും നടത്തുന്ന അക്രമപ്രവർത്തനങ്ങളെ പരസ്യമായി എതിർക്കേണ്ട ബാധ്യത ആ മതത്തിലെ നേതാക്കൾക്കും വിശ്വാസികൾക്കും അല്ലെങ്കിൽ അതിലെ അംഗങ്ങൾക്കും ഉണ്ട്... അവിടെ അവർ മൗനം അവലംബിക്കുകയാണെങ്കിൽ നിങ്ങളുടെ മൗനം പിന്തുണയായി ഹൈജാക്ക് ചെയ്യപ്പെടും... പ്ലസിൽ ഇതൊക്കെ പറഞ്ഞപ്പോൾ... എല്ലാ ദിവസവും രാവിലെ എഴുന്നേറ്റ് ബോംബ് സ്ഫോടനത്തിൽ പങ്കില്ലായെന്നും ഞങ്ങളൊന്നും താലിബാനല്ല എന്നൊക്കെ പറഞ്ഞ് സർട്ടിഫിക്കറ്റ് വാങ്ങണോ എന്ന് ചോദിച്ച് കാട് കയറിയവരുമുണ്ട്... ഞാനടക്കമുള്ള എല്ലാവരോടുമാണ് പറയുന്നത്, നമ്മുടെ കൂട്ടത്തെ ഹൈജാക്ക് ചെയ്യുമ്പോൾ, എതിർക്കാനുള്ള ഏറ്റവും വലിയ കടമ നമുക്ക് തന്നെയാണ്... അവിടെ മൗനമല്ല പ്രതിവിധി...