ദൈവം ആത്മീയതയുടെയും സീസ്സർ ഭൗതീകതയുടെയും പ്രതീകമാണ്... മറ്റൊരു തരത്തിൽ പറഞ്ഞാൽ മതത്തിന്റേയും സ്റ്റേറ്റിന്റേയും പ്രതീകങ്ങൾ.... 2000 വർഷം മുൻപുതന്നെ സമൂഹത്തിൽ മതത്തിന്റേയും സ്റ്റേറ്റിന്റെയും സ്ഥാനം വ്യക്‌തമായി യേശു നിർവചിച്ചിട്ടുണ്ട്... ദൈവത്തിനുള്ളത് “മാത്രം” ദൈവത്തിന്! സ്റ്റേറ്റിനുള്ളത് സ്റ്റേറ്റിന്! വ്യക്‌തമായ വേർതിരിവ്...
മെത്രാന്റെ രാഷ്ട്രീയസാമൂഹിക വീക്ഷണങ്ങൾ ഇടയലേഖനമെന്ന പേരിൽ ആരാധനയ്‌ക്കിടയിലൂടെ അടിച്ചേൽപ്പിക്കുന്നത് നീതികരിക്കാവുന്നതല്ല... ആരാധനാലയം ആരാധിക്കുന്നവർക്കുള്ളതാണ്... ആരാധനയ്ക്ക് മാത്രം... അതുകൊണ്ടാണ് ദേവാലയം എന്ന് വിളിക്കുന്നത്... ദേവാലയത്തിൽ രാഷ്ട്രീയം വേണ്ട... രാഷ്ട്രീയം സീസ്സറിന്റേതാണ്...
ആരാധനസമയങ്ങളിൽ ഒരു മതവും യാതൊരുവിധ ജനാധിപത്യവും കാത്തുസൂക്ഷിക്കുന്നില്ല... പുരോഹിതൻ ഏകാധിപതിയാണ്... കേൾവിക്കാർക്ക് അഭിപ്രായസ്വാതന്ത്ര്യമില്ല... ഇത്തരം ഒരു അവസ്ഥയിൽ ജനാധിപത്യത്തെ കുറിച്ച് എന്തിന് ചർച്ച ചെയ്യണം... ആരാധനലായം ദൈവത്തിനുള്ളതാണ്... അവിടെ സീസ്സറിനെ പ്രതിഷ്ഠിക്കരുത്...
രാഷ്ട്രനിർമ്മാണത്തിൽ അവകാശമുള്ള ഓരോ പൗരനും, അത് മെത്രാനൊ അല്ലെങ്ങിൽ വിശ്വാസികളുടെ കൂട്ടമൊ ഇറക്കുന്ന “രാഷ്ട്രീയ ഇടയലേഖനവും പ്രസ്താവനകളും” പള്ളികമ്മിറ്റികൾ വിളിച്ചുകൂട്ടി വൈദീകനൊ പള്ളികമ്മിറ്റി സെക്രട്ടറിയോ വായിക്കുന്നതിനെ കാക്കര എതിർക്കുകയും ചെയ്യില്ല... പാർട്ടി സർക്കുലറിലൂടെ പാർട്ടി നിലപാടുകൾ അറിയിക്കുന്നതിന് തുല്യമാണ്... അത് ജനാധിപത്യപരവുമാണ്...
സഭയുടെ കീഴിലുള്ള ജനവിഭാഗങ്ങൾ വട്ടംകൂടിയിരുന്ന് ചർച്ച ചെയ്യുന്നതിനെ കാക്കര എങ്ങനെ എതിർക്കും... പക്ഷെ അത്തരം ചർച്ചകൾ പള്ളിയങ്കണത്തിൽ നടത്തിയാൽ അത് മതത്തിന്റെ പേരിലുള്ള വർഗ്ഗീയതയായി മാത്രമെ കാണേണ്ടതുള്ളു... കുർബാനസമയത്തും ജുമനമസ്കാരസമയത്തും ഭൗതികത മാറ്റിനിറുത്തി, വിശ്വാസികൾക്ക് ആത്മീയതയും ധാർമികതയും പകർന്നുനൽകുക... നാട് ആര് ഭരിക്കണമെന്ന് ആരാധനാലയത്തിന് പുറത്തിരുന്ന് ചർച്ച ചെയ്യുക... സീസ്സറിന്റെ കാര്യം സീസ്സർ തീരുമാനിക്കട്ടെ...
മെത്രാൻ രാഷ്ട്രീയത്തിറങ്ങുമ്പോൾ, ളോഹയിട്ടുകൊണ്ട് തന്നെ രാഷ്ട്രീയത്തിലിടപ്പെടാം... പക്ഷെ കൃസ്ത്യൻ രാഷ്ട്രീയം വേണ്ട, മുസ്ലീം രാഷ്ട്രീയം വേണ്ട, ഹിന്ദു രാഷ്ട്രീയവും പടിക്ക് പുറത്ത്... നമുക്ക് വേണ്ടത് ജനാധിപത്യ സോഷ്യലിസ്റ്റ് മതേതര രാഷ്ട്രീയം... അത് മാത്രമെ നമ്മെ രക്ഷിക്കുകയുള്ളു...
Sunday, 17 October 2010
ദൈവത്തിനുള്ളത് ദൈവത്തിനും സീസ്സറിനുള്ളത് സീസ്സറിനും...
Labels:
christian politics,
georos,
hindu politics,
kaakkara,
kerala,
muslim politics,
Politics,
religion,
shijangeorge
Subscribe to:
Post Comments (Atom)
13 comments:
രാഷ്ട്രനിർമ്മാണത്തിൽ അവകാശമുള്ള ഓരോ പൗരനും, അത് മെത്രാനൊ അല്ലെങ്ങിൽ വിശ്വാസികളുടെ കൂട്ടമൊ ഇറക്കുന്ന “രാഷ്ട്രീയ ഇടയലേഖനവും പ്രസ്താവനകളും” പള്ളികമ്മിറ്റികൾ വിളിച്ചുകൂട്ടി വൈദീകനൊ പള്ളികമ്മിറ്റി സെക്രട്ടറിയോ വായിക്കുന്നതിനെ കാക്കര എതിർക്കുകയും ചെയ്യില്ല... പാർട്ടി സർക്കുലറിലൂടെ പാർട്ടി നിലപാടുകൾ അറിയിക്കുന്നതിന് തുല്യമാണ്... അത് ജനാധിപത്യപരവുമാണ്...
"മെത്രാൻ രാഷ്ട്രീയത്തിറങ്ങുമ്പോൾ, ളോഹയിട്ടുകൊണ്ട് തന്നെ രാഷ്ട്രീയത്തിലിടപ്പെടാം... പക്ഷെ കൃസ്ത്യൻ രാഷ്ട്രീയം വേണ്ട, മുസ്ലീം രാഷ്ട്രീയം വേണ്ട, ഹിന്ദു രാഷ്ട്രീയവും പടിക്ക് പുറത്ത്... നമുക്ക് വേണ്ടത് ജനാധിപത്യ സോഷ്യലിസ്റ്റ് മതേതര രാഷ്ട്രീയം... അത് മാത്രമെ നമ്മെ രക്ഷിക്കുകയുള്ളു..." ഞാന്‍ പൂര്‍ണ്ണമായും ഈ ആശയത്തോടു യോജിക്കുന്നു.
വോട്ട് ആർക്ക് ചെയ്യണമെന്ന് ഉപദേശിക്കുന്ന സഭാ നേതാക്കൾ കരുതുന്നത് അവർ പറയുന്നവർക്കാണ് ഈ വിശ്വാസികളെല്ലാം വോട്ട് ചെയ്യുന്നതെന്നാണ്. പാവങ്ങൾ
കാക്കരയുടെ നല്ല സ്വപ്നം:) ഇതൊന്നും നടക്കില്ല എന്ന് മാത്രം,മതങ്ങള്‍ രാഷ്ട്രീയത്തില്‍ തുറന്നു ഇടപെടുന്ന കാഴ്ചയാണ് നമ്മള്‍ ഇപ്പോള്‍ കണ്ടു കൊണ്ടിരിക്കുന്നത്.പള്ളി കമ്മിറ്റികളില്‍ എല്ലാം എത്ര വിശ്വാസികള്‍ വരും, അപ്പോള്‍ ഇടയ ലേഖനത്തിന്റെ സാധ്യതകള്‍ പള്ളിയിലാണ് കൂടുതല്‍ ഫലപ്രദമാകുന്നത് , ആ അന്തരീക്ഷത്തിലാണ് ഇത് വേഗം തലയിലേക്ക് കേറ്റാന്‍ എളുപ്പം.
:)
കെട്ടുങ്ങൽ... സന്തോഷ്... നന്ദി...
vavakkavu... സഭയ്ക്കും അറിയാം എല്ലാ വോട്ടും അവർ വിചാരിക്കുന്ന പെട്ടിയിൽ വീഴില്ലായെന്ന്... പക്ഷെ ആരാധനസമയത്ത് രാഷ്ട്രീയം പറയുന്നത് ശരിയല്ല, അതാണ് എന്റെ നിലപാട്...
ഷാജി... ഇത് നടക്കില്ലായെന്ന് മാത്രം പറയല്ലെ... പിന്നെ ആരാധന സമയത്താകുമ്പോൾ മറുപടിയുണ്ടാകില്ലല്ലോ...
ജനാധിപത്യ സോഷ്യലിസ്റ്റ് മതേതര രാഷ്ട്രീയം... അത് മാത്രമെ നമ്മെ രക്ഷിക്കുകയുള്ളു...
wrong.. nothing will save us except a revolutionary,drastic change in our attitude..
‘നാട് ആര് ഭരിക്കണമെന്ന് ആരാധനാലയത്തിന് പുറത്തിരുന്ന് ചർച്ച ചെയ്യുക... സീസ്സറിന്റെ കാര്യം സീസ്സർ തീരുമാനിക്കട്ടെ‘
അപ്പോൾ ദൈവ്വത്തിനും,പിണയാളുകൾക്കും എങ്ങിനെ ഭരിപ്പിക്കാൻ പറ്റും?
ദൈവ ഭയം അൽപ്പമെങ്കിലുമുള്ളവരുണ്ടെങ്കിലെ നാടു നന്നാകൂ ദൈവ വിശ്വാസി അത് ഏത് മതത്തിൽ പെട്ടവനാണെങ്കിലും ജനങ്ങളുടെ നന്മ ആഗ്രഹിക്കുന്നു. നാടിന്റെ നന്മക്കാകട്ടെ നമ്മുടെ വോട്ട്..
എങ്ങനെ ആയാലും നാട് നന്നാകാന്‍ പോണില്ലെന്നു കണ്ണൂരാന്‍ തീരുമാനിച്ചു കഴിഞ്ഞു. അപ്പൊ പ്രശ്നമില്ലല്ലോ.
സാബു... മനോഭാവം മാറണം...
ബിലാത്തി... ദൈവത്തിന്റെ ആൾക്കാരും കഞ്ഞി കുടിച്ച് ജീവിക്കട്ടെ അല്ലേ?
ഉമ്മുഅമ്മാർ... ദൈവവിശ്വാസി നല്ലതെ പ്രവർത്തിക്കു... പക്ഷെ “മത വിശ്വാസി” മാത്രമായ വ്യക്തികൾ അപകടകാരികളാണ്...
കണ്ണൂരാൻ... നാട് നന്നാവില്ല... കണ്ണുരാന്റെ ഈ തീരുമാനം പരാജയപ്പെടും...
:)
ഈ പാവപ്പെട്ട വിശ്വാസികള്‍ കഷ്ട്ടപ്പെട്ടുണ്ടാക്കിയത് ..കൈ നീട്ടി മേടിച്ചും കൊണ്ട് അന്തപുരത്തിന്റെ സുഖ ശീതലമയില്‍ അന്തിയുറങ്ങുന്ന ഈ പുരോഹിത വര്‍ഗങ്ങള്‍ക്ക് ..ജനത്തിന്റെ കാര്യം പറയാന്‍ എന്തു അവകാശം ..അവര്‍ വല്ല മുട്ടിപ്പായി പ്രാര്‍ഥനയും ചൊല്ലി നാട് നന്നാകൊന്നു നോക്കിന്‍ ..അല്ലാതെ ജനാധിപത്യത്തില്‍ ഇടപെടണ്ട എന്തെ?..
Post a Comment