Tuesday 1 December 2009

സോഷ്യലിസം എന്റെ കാഴ്ചപ്പാടിൽ

സോഷ്യലിസം ആണ്‌ ബദ്ദൽ, അപ്പോൾ കമ്മ്യുണിസം അല്ലേ ബദൽ? സോഷ്യലിസം ആണ്‌ ബദല്ലെങ്ങിൽ ആ സത്യം പുരപുറത്ത്‌ കയറിതന്നെ പറഞ്ഞുകൂടെ, ലീഗ്‌ കൊച്ചന്മാരെ പോലെ? കോണകം വീമാനതാവളത്തിൽ ഉണക്കാനിട്ടാലും വേണ്ടില്ല, പീഡനം നാലാൾ അറിയട്ടെ! സത്യത്തിന്റെ മുഖം വിക്രിതമല്ലല്ലോ?

കമ്മ്യുണിസത്തിന്റെ പ്രധാന ചേരുവുകൾ ആയ ലെനിനിസവും സ്റ്റാലിനിസവും സോഷ്യലിസത്തിൽ സമാസമം ചേർക്കേണ്ടതില്ല. പാചകകുറിപ്പുകളിൽ പറയുന്നത്‌ പോലെ, ഉപ്പ്‌ അവശ്യത്തിന്‌! ഒരു നുള്ള്‌ മാത്രം! ഉപ്പ്‌ കൂടിയാലത്തെ അവസ്ഥ അറിയമല്ലോ? കറി ചട്ടിയോടെ വലിച്ചെറിയും.

സോഷ്യലിസത്തിന്‌ ഏതു മാർഗ്ഗവും രേഖയും ആവാം. ആവശ്യമെങ്ങിൽ ബദൽ രേഖയും (എം.വി.ആർ. ന്റെ അല്ല) സീകരിക്കാമല്ലോ. സോഷ്യലിസത്തിന്റെ രൂപം ദ്രാവകം പോലെ, പ്രദേശത്തിനും, കാലത്തിനും അനുസരിച്ച്‌ മാറികൊണ്ടിരിക്കുകയും ചെയ്യും, ഒന്നും നിശ്ഛലമല്ല. സോഷ്യലിസത്തിന്‌ ഒരു ചട്ടകൂടോ, കണ്ണടച്ച്‌ വായിക്കാനും അടിച്ചേൽപ്പിക്കാനും ഒരു വിശുദ്ധ പുസ്തകവുമില്ല. വിശപ്പിന്റെയും പ്രായോകികതയുടെയും ഉൾവെളിച്ചം, അതാണ്‌ സോഷ്യലിസത്തിന്റെ മാർഗ്ഗരേഖ. സോഷ്യലിസത്തിന്റെ ആശയും ആശയവും മാർഗ്ഗവും എവിടെ കണ്ടാലും താലപ്പൊലി പിടിച്ച്‌ ആനയിക്കണം. ആനയും അമ്പാരിയും ആയിക്കോട്ടെ! അതിനാൽ മാനവരാശ്ശിക്ക്‌ മുന്നില്ലുള്ള സാമ്പത്തിക ശാസ്ത്രങ്ങളായ കമ്മ്യുണിസത്തിലും, കാപ്പിറ്റലിസത്തിലും, ഇന്ത്യൻ പേറ്റന്റുള്ള സമ്മിശ്ര സാമ്പത്തികവ്യവസ്ഥയിലും എന്നുവേണ്ട സോഷ്യലിസം ഗീതയിലും ഖുറാനിലും ബൈബിലിളും കിട്ടും, തപ്പി നോക്കണം! ഒന്നും വിടരുത്‌, വിശപ്പിന്റെ വിളി അത്ര ശക്തമാണ്‌.

കമ്മ്യുണിസം കാലഹരണപ്പെട്ടുവൊ മുതലാളിത്തം തകരുമോ, ഇതാണൊ മാനവരാശിയുടെ മുൻപില്ലുള്ള ചോദ്യം? നാം കേട്ടുകൊണ്ടിരുന്ന വിശപ്പിന്റെ വിളി നിലച്ചുവല്ലോ? പൂത്തുലഞ്ഞ കമ്മ്യുണിസവും പടർന്ന്‌ പന്തലിച്ച മുതലാളിത്തവും നമ്മുടെ വിശപ്പിന്റെ കരച്ചിൽ മാറ്റിയതൊ നിലവിളിക്കാന്നുള്ള ശക്തി പോലും നമ്മുക്ക്‌ നഷ്ടമായതൊ? നഷ്ടമായി എന്നതല്ലേ സത്യം.

അതെ ഈ നൂറ്റാണ്ട്‌ നമ്മുടേതാണ്‌, സോഷ്യലിസ്റ്റുകളുടെ, വിശാലമായി പറഞ്ഞാൽ ജനാധിപത്യ സോഷ്യലിസ്റ്റ്‌ സെക്ക്യുലർ മനുഷ്യരുടെ. സോഷ്യലിസം ഉദിച്ചുയരുമ്പൊൾ, മുതലാളിത്ത പ്രായോകികതയും കമ്മ്യുണിസ്റ്റ്‌ തത്വസംഹിതയും തകരാതെയും കാലഹരണപെടാതെയും സോഷ്യലിസത്തിന്റെ ഓരോ തൂണുകളായി നിലകൊള്ളും. വിശപ്പിന്റെ എല്ലാ വിളികളും നിലയ്ക്കും. അതാണ്‌ മാനവരാശിയുടെ പുരോഗതി. വിശപ്പിന്റെ വിളിയുടെ കാഠിന്യംകൊണ്ട്‌ മാത്രമാണ്‌ ചന്ദ്രനിൽ മനുഷ്യൻ കാൽ കുത്തിയതു പൊലും ശാസ്ത്ര പുരോഗതി മാത്രമായി ചുരുങ്ങി പോയത്‌.

അടിച്ചേൽപ്പിക്കുന്ന സോഷ്യലിസം അടിച്ചേൽപ്പിക്കുന്ന ജനാധിപത്യങ്ങളെ പോലെത്തന്നെ താൽക്കാലിക പ്രതിഭാസങ്ങളായിരിക്കും. ഉള്ള സമ്പത്ത്‌ വിതരണം ചെയ്യുന്ന ഇന്നത്തെ സോഷ്യലിസ്റ്റ്‌ ചിന്താഗതി (കമ്മ്യുണിസ്റ്റ്‌ ചിന്താഗതി) അടിമുടി മാറ്റി എഴുതണം. വളരുന്ന സമുഹത്തിനൊടൊപ്പം, എല്ലാ പൗരന്മാരെയും കൈ പിടിച്ചുയർത്തുന്ന ഒരു പുതിയ സോഷ്യലിസ്റ്റ്‌ സാമുഹികക്രമം ഉയർന്ന്‌ വരണം. അങ്ങനെയുള്ള സോഷ്യലിസത്തിന്‌ ഞാന്നും അണിചേരാം, മനുഷ്യവർഗ്ഗസമരത്തിൽ പങ്കു ചേരാം.

ഇവിടെയാണ്‌, വിശാല ഇടതുപക്ഷ ഐക്യം വേണ്ടത്‌, സോഷ്യലിസ്റ്റുകളുടെ ഏകികരണം. ഈ പുതിയ സോഷ്യലിസ്റ്റ്‌ സാമുഹികക്രമത്തിൽ മാവോയിസ്റ്റുകളെയും മുതലാളിത്ത വലതന്മാരെയും ലവ്‌ ജിഹാദിലൂടെ സോഷ്യലിസ്റ്റ്‌ ഇടതന്മാരാക്കണം. അല്ലാതെ വല്ല്യേട്ടനും കുഞ്ഞേട്ടനും പിന്നെ കുറെ ഈർകിൽ പാർട്ടികളും ഉണ്ടാക്കുന്ന ഇലക്ഷൻ തരികിട അല്ല, വിശാല ഇടതുപക്ഷ ഐക്യം.

സോഷ്യലിസ്റ്റ്‌ സ്വപ്നം എതു ഭരണ ക്രമത്തിലും ആർക്കും ചിലവില്ലാതെ കാണാവുന്നതാണ്‌. സോഷ്യലിസം ആരുടെയും കുത്തകയല്ലല്ലോ. കമ്മ്യുണിസ്റ്റ്‌ സർക്കാരുകളും ജനാധിപത്യ സർക്കാരുകളും, എന്തിന്‌ ഏകാധിപതികളും കാണുന്ന സ്വപ്‌നമാണ്‌ ഈ സോഷ്യലിസം. ആർക്കും ഉപയോഗിക്കാവുന്ന ഒരു പുതപ്പ്‌, പലതും മൂടി വെയ്ക്കാനും....

മുതലാളിത്തത്തിന്റെയോ കമ്മ്യുണിസത്തിന്റെയോ ചട്ടകൂടിന്നുള്ളിലൂടെ സോഷ്യലിസത്തിന്റെ സൂര്യൻ ഉദിച്ചുയരില്ല. അവിടെയാണ്‌ ഞാൻ സ്വപ്‌നം കാണുന്ന പുതിയ ലോകക്രമം, ജനാധിപത്യ സോഷ്യലിസ്റ്റ്‌ സെക്ക്യുലർ സമൂഹം. മുതലാളിത്തത്തിന്റെയും കമ്മ്യുണിസത്തിന്റെയും ചിലവിൽ തന്നെ, അതിന്റെയൊക്കെ മുകളിൽ സോഷ്യലിസം പടുത്തുയർത്തണം. ആ സോഷ്യലിസ്റ്റ്‌ ലോക ക്രമത്തിനായി അണി ചേരം, ആശയങ്ങളുടെ ചങ്ങല പിടിക്കാം, തുരുമ്പിച്ച കണ്ണികൾ മാറ്റി പുതിയ കണ്ണികൾ വിളക്കി ചേർക്കം.

മാറ്റുവിൻ ചട്ടങ്ങളെ, കൂടെ തുരുമ്പിച്ച ആശയങ്ങളും!

3 comments:

ഷൈജൻ കാക്കര said...

മുതലാളിത്തത്തിന്റെയോ കമ്മ്യുണിസത്തിന്റെയോ ചട്ടകൂടിന്നുള്ളിലൂടെ സോഷ്യലിസത്തിന്റെ സൂര്യൻ ഉദിച്ചുയരില്ല. അവിടെയാണ്‌ ഞാൻ സ്വപ്‌നം കാണുന്ന പുതിയ ലോകക്രമം, ജനാധിപത്യ സോഷ്യലിസ്റ്റ്‌ സെക്ക്യുലർ സമൂഹം. മുതലാളിത്തത്തിന്റെയും കമ്മ്യുണിസത്തിന്റെയും ചിലവിൽ തന്നെ, അതിന്റെയൊക്കെ മുകളിൽ സോഷ്യലിസം പടുത്തുയർത്തണം. ആ സോഷ്യലിസ്റ്റ്‌ ലോക ക്രമത്തിനായി അണി ചേരം, ആശയങ്ങളുടെ ചങ്ങല പിടിക്കാം, തുരുമ്പിച്ച കണ്ണികൾ മാറ്റി പുതിയ കണ്ണികൾ വിളക്കി ചേർക്കം.

Irshad said...

സോഷ്യലിസത്തിലേക്കെത്തുന്നതു നടക്കാത്ത കാര്യമൊന്നുമല്ല. ഇലക്ഷനു മുന്‍പ് പറയുന്നതു അധികാരികള്‍ പ്രാവര്‍ത്തികമാക്കിയാല്‍ തന്നെ കുറെയേറെ മുന്നോട്ടു പോകാം. കമ്മ്യൂണിസ്റ്റിന്റെ സോഷ്യലിസത്തിലും, ഗാന്ധിസത്തിന്റെ സോഷ്യലിസത്തിലും മതങളുടെ സോഷ്യലിസ ചിന്തകളിലുമെല്ലാം മുന്നേറാനുള്ള പടികളുണ്ട്. പക്ഷെ നടപ്പാക്കാന്‍ ഇശ്ചാശക്തി വേണമെന്നു മാത്രം.

ഷൈജൻ കാക്കര said...

നന്ദി...

പഥികൻ

പിന്നെ വായിച്ച എല്ലാവർക്കും.