Tuesday, 8 December 2009

സിൻഡിക്കേറ്റ്‌ ന്യൂസും എന്റെ ഇച്ചിരി കുശുമ്പും.

പിണറായി സഖാവിനെതിരെ ഒരു മാധ്യമ സിൻഡിക്കേറ്റ്‌ ഉണ്ടെന്നുള്ള കാര്യം കാക്കരയും ഇവിടെ പോസ്റ്ററൊട്ടിക്കുന്ന പശ തേച്ചുറപ്പിക്കുന്നു. പാർട്ടിവിശ്വാസിയും ദൈവവിശ്വാസിയും എല്ലാം കണ്ണുമടച്ച്‌ വിശ്വാസിക്കണം. സ്വന്തം നേതാവിനേയും പുരോഹിതവർഗ്ഗത്തേയും സംശയിക്കാൻ പാടുള്ളതുമല്ലല്ലോ? അങ്ങനെയുള്ള സംശയം ഒരു രോഗവുമാണ്‌. ഇനിയും സംശയമുണ്ടെങ്ങിൽ, വടക്കുനോക്കി യന്ത്രം (ശ്രീനിവാസൻ സിനിമ) ഒന്നുകൂടി കണ്ടാൽ മതി, സംശയവും മാറും ശല്ല്യവും തീരും. പക്ഷെ കാക്കര ശിഷ്യൻ തോമയെപോലെയാ....


സിൻഡിക്കേറ്റല്ലെങ്ങിൽ പിന്നെ എന്തൂട്ട്‌ കുന്ത്രാണ്ടാ, ഒരു ബൂർഷ മുതലാളിയുടെ കൊട്ടാരത്തിന്റെ "ബടം" എടുത്ത്‌ ആൽമാറാട്ടവും വീടുമാറാട്ടവും നടത്തി വാർത്തയാക്കുമോ? ചുമന്ന കളർ കണ്ട കാളക്കൂറ്റന്മാരെപോലെ, മുൻപിൻ ആലോചിക്കാതെ, ഇമെയിലുകളായി ഫോർവേർടുകളായി പിന്നെ ബൂദ്ധിരാഷസന്മാരുടെ ബ്ലോഗ്‌ പോസ്റ്റുകളായി, രണ്ടുപക്ഷത്തും ലക്ഷക്കണക്കിന്‌ കാലാൾ ഭടൻമാർ അണിനിരന്നു. വീട്‌ പണി ജനശക്തിക്കും വിടുപണി പൂഞ്ഞാർ സാറിനും വിട്ടുകൊടുത്ത്‌ കാക്കര ഇത്തിരി പഴയ ഒരു സിൻഡിക്കേറ്റ്‌ ന്യൂസിൽ കയറി പിടിക്കട്ടെ.

ഫ്രീ കിട്ടിയ ടിക്കറ്റിൽ കമ്മ്യുണിസം നട്ടുവളർത്താൻ പിണറായി സഖാവ്‌ മലേഷ്യയിലോ സിംഗപ്പൂരിലോ പോയതിന്‌ ഇവിടത്തെ ബൂർഷ മുത്തശ്ശി പത്രങ്ങൾ എട്ട്‌ കോളം വാർത്തയാക്കിയില്ലേ? ചാരവൃത്തി പോലും ഇത്ര വൃത്തിയായി എഴുതിയിട്ടില്ല! ഇതൊക്കെ സിൻഡിക്കേറ്റ്‌ വാർത്തയല്ലെങ്ങിൽ പിന്നെ 76 മഹാരാജ്യങ്ങളിൽ ലോക തൊഴിലാളി വർഗ്ഗസമരത്തിൽ പങ്കെടുക്കാൻ പോയിട്ടുള്ള സാക്ഷാൽ ബിനോയ്‌ വിശ്വത്തിന്റെ പ്രവർത്തനങ്ങളെ ഇങ്ങനെ തമസ്ക്കരിക്കുമോ? ലോക കമ്മ്യുണിസത്തിന്‌ നൽകിയ ഈ വക സംഭാവനകളെ ദേശാഭിമാനിയിലോ ജനയുഗത്തിലോ അച്ച്‌ നിരത്തിയെങ്ങിലും.....

കാക്കരയുടെ സംശയമാണ്‌, സർക്കാർ വക വെബ്സൈറ്റ്‌ പഞ്ചാംഗം ഗണിച്ചതിലെ പിഴവോ? വൃന്ദ സഖാവിയെ പോലെ ആകാശ പണി ഉപേക്ഷിച്ചാണൊ ബിനോയി സാറും ഈ പാർട്ടി പണിക്ക്‌ വന്നത്‌? അതോ ഗിന്നസ്സ്ബുക്കിൽ കയറി ചമ്രംമടിഞ്ഞിരിക്കാൻ സന്തോഷ്‌ കുളങ്ങരയോട്‌ മൽസരിക്കുകയാണോ?

തലതിരിഞ്ഞ വിശ്വാസങ്ങളുടെ മതിൽകെട്ടിനുള്ളിൽ വളർന്നതിനാലോ മണൽക്കാറ്റടിച്ച്‌ തലയിൽ മണൽ കയറിയതിനാലോ, കൈനോട്ടമൊക്കെ ഒരുതരം അന്ധവിശ്വാസമാണെന്നും കൈനോക്കിയാൽ ഭാവി പോയിട്ട്‌ ഭൂതം പോലും അറിയില്ലെന്നും ഒക്കെയാ, ഞാനും പഠിച്ച്‌ വെച്ചിരുന്നത്‌. അന്ധവിശ്വാസങ്ങൾക്കെതിരെ സന്ധിയില്ലാ സമരം നടത്തിയതൊക്കെ എന്റെ അറിവില്ലായ്മ, ശുദ്ധ ബോഷ്ക്‌!

അന്ധവിശ്വാസങ്ങൾക്കെതിരെ കുരിശ്ശുയുദ്ധവും അരിവാൾ യുദ്ധവുമൊക്കെ നടത്തിയിട്ടുള്ള കേരള എസ്‌.എഫ്‌.ഐ യുടെ പ്രസിഡന്റും സെക്രട്ടറിയും ആയിരുന്ന എ.കെ. ബാലനെപോലെയുള്ള ഒരു സഖാവ്‌ കൈനോട്ടം ഹോബിയാക്കിയാൽ എന്നെപോലെയുള്ള ഒരു സാദ പാർട്ടിവിശ്വാസിക്ക്‌ അത്‌ ചെറൂതായി കാണാൻ പറ്റുമോ? ആ വിശുദ്ധ കൈനോട്ടം! ഇപ്പോൾ ഞാനും വിശ്വാസിക്കുന്നു. കൈരേഖശാസ്ത്രം സത്യമാണ്‌ അതിൽ സത്യമുണ്ട്‌ ശാസ്ത്രമുണ്ട്‌, അതിൽ രേഖയുണ്ട്‌ ഭാവിയുണ്ട്‌, കയിലുള്ളത്‌ ബക്കറ്റിൽ ഇട്ടാൽ മതി, എനിക്ക്‌ ഭാവിയുണ്ട്‌ നിനക്കൊ?

വെറ്റില ചവച്ച്‌ മൂന്നോ നാലോ കമ്മലും തൂക്കി മൂക്കും കുത്തി കൈനിറയെ കമ്പി വളകളും ഇട്ട ഒരു നാടോടിപെണ്ണ്‌ വഴിയോരത്തിരുന്ന്‌ എന്റെ കൈ നോക്കി പ്രവചിച്ചതാ... ലോകം മുഴുവൻ അറിയുന്ന ബ്ലോഗനാകുമെന്ന്‌ അച്ചെട്ടായില്ലേ? ഇല്ലെങ്ങിൽ ഒമ്പതും പത്തും പിന്നാലെ വരും.

സാറ്‌ ആദിവാസി കുടിലിൽ താമസിച്ചപ്പോൽ പഠിച്ച പണിയായിരിക്കും, ഒരു തൊഴിലെങ്ങിലും കയിലുള്ളത്‌ നല്ലതാ, മന്ത്രി പണിപോയലും ജീവിക്കാമല്ലോ. ഒട്ടുമിക്ക രാഷ്ട്രീയക്കാരും കൈനീട്ടം കുലതൊഴിലാക്കിയപ്പോൾ സാർ മാത്രമെന്തേ ഇങ്ങനെ? തലയിൽ മുണ്ടിട്ട്‌ പൂമൂടൽ നടത്തുന്ന സഖാവിനേക്കാൾ ഒരു പടി ഉയരത്തിൽ തന്നെയാ സാറിന്റെ കസേര. കപടമുഖം സൂക്ഷിക്കുന്നില്ലല്ലോ!

ആനവണ്ടിയുടെ മാത്യു പാപ്പാനെ പറഞ്ഞുവിട്ടിട്ട്‌ കാലം കുറെയായല്ലോ? മുഖ്യന്റെ സ്വന്തം വെബ്‌സൈറ്റിൽ ഇപ്പോഴും പാപ്പാനായി മാത്തുട്ടിച്ചായനും ജോസച്ചായനും മാറി മാറി വരുന്നല്ലോ? ഇതെന്തൊരു മാജിക്‌? ജോസ്‌ പാപ്പാനുമ്മുണ്ടാവില്ലേ ചിന്ന ചിന്ന ആശകൾ. ഇപ്പോഴാണെങ്ങിൽ ഐ.ടി പിള്ളേർ ലാപ്റ്റോപ്പും കക്ഷത്തിൽ തിരുകി ഡാറ്റ കേറ്റാനുണ്ടോ ഡാറ്റ, കല്ലുകൊത്താനുണ്ടോ കല്ല്‌ എന്നും വിലിച്ച്‌കൂവി തേര പാര നടക്കുവ... ജോസ്‌ പാപ്പാന്റെ പേര്‌ ശരിക്കും ഒന്നു കുത്തി കേറ്റാൻ അവരായാലും പോരെ?

മുഖ്യന്റെ സൈറ്റിൽ പോയി കാബിനറ്റിൽ ക്ലിക്കിയാൽ മന്ത്രിമാരൊക്കെ വരിവരിയായി വരും. പിന്നെ മുഖ്യനെ ക്ലിക്കിയാൽ എല്ലാം തരികിട, മാത്യുവുമില്ല തെറ്റയിലുമ്മില്ല, പൊടിപോലുമ്മില്ല കണ്ടുപിടിക്കാൻ. പ്രായത്തെ മാനിച്ച്‌ മുഖ്യനെവിട്ട്‌ വല്ല മന്ത്രിയെ ക്ലിക്കിയാൽ മാത്തുട്ടി പൊങ്ങും തെറ്റയിൽ മുങ്ങും. ഭരണം പോലെ പിറകോട്ടുപോയി കാബിനറ്റിൽ ക്ലിക്കിയാൽ ദേ വീണ്ടും തെറ്റയിൽ തെറ്റാതെ വന്നു. തെറ്റയിലിനെ കാണാൻ അവിടെ ക്ലിക്കിയാൽ ദേ നമ്മുടെ പ്രേമചന്ദ്രൻ ചിരിച്ച്‌ ചിരിച്ചോണ്ടിരിക്കുന്നു! കാക്കരക്ക്‌ പിന്നേയും സംശയം, വല്ല ഹാക്കർമാരുടെ ചാടി കളിയോ അതൊ നമ്മുടെ പതിവു കളി ഒരു പണിയും നേരെ ചൊവെ......
Post a Comment