Monday 21 December 2009

മോഡിയുടെ ജനാധിപത്യവും പൂജപുര സെന്ററൽ ജയിലും!

ജനാധിപത്യം എന്നാൽ 100% വോട്ട്‌ എന്ന്‌ ധരിച്ച്‌ "അവശനായിരിക്കുന്ന" ജനാധിപത്യ വിശ്വാസികളെ, ഉണരു... നിങ്ങൾക്ക്‌ തെറ്റി, 100% തെറ്റി. ജനാധിപത്യം തകർന്ന്‌ തരിപ്പണമായതിന്റെ അവസാന ലക്ഷണമാണിത്‌. ആരും വോട്ട്‌ ചെയ്യുന്നില്ലെങ്ങിൾ അവിടെ യഥാർത്ത ജനാധിപത്യം നിലനിൽക്കുന്നുണ്ടായിരുന്നില്ല എന്നെങ്ങിലും മനസിലാക്കു. സദാം ഹുസ്സൈൻ അവസാന തിരഞ്ഞെടുപ്പിൽ 100% വോട്ട്‌ നേടിയിരുന്നു! അതും ജനാധിപത്യമായിരുന്നുവല്ലോ.

രാഷ്ട്രിയ തൊഴിലാളികൾ ഭയപ്പെടുന്നു, ജനങ്ങൾക്ക്‌ തിരഞ്ഞെടുപ്പുകളിൽ തൽപര്യം കുറഞ്ഞ്‌, ശതമാനവും കുറഞ്ഞ്‌ "പൂജ്യനായാൽ"... ഈ സാമ്പത്തിക മാന്ദ്യ കാലത്ത്‌ ഒരു ജോലി പോയാലുള്ള കാക്കരയുടെ ഭയാശങ്കകൾ... അതെ മോഡികും തുടങ്ങി ആ ഭയാശങ്കകൾ! അതും രാജാവിനേക്കാൾ അധികാരമുള്ള....

വോട്ടിംഗ്‌ ശതമാനം ഉയരുന്നില്ലെങ്ങിൾ ജനാധിപത്യത്തിന്റെ അടിത്തറക്ക്‌ കോട്ടം തട്ടിയിട്ടുണ്ട്‌ എന്ന്‌ തന്നെ മനസിലാക്കണം, അല്ലാതെ ബാക്കിയുള്ളവരേയും തോക്കിൻമുനയിൽ പാലത്തിന്റെ മുകളിൽ കയറ്റി തൂണിന്റെ ബലം പരീക്ഷിക്കരുത്‌! തീവ്രവാദികൾ തോക്കിന്മുനയിൽ വോട്ട്‌ ചെയ്യരുത്‌ എന്ന്‌ ഭീഷണിപ്പെടുത്തുന്നു ഭരണകർത്താക്കൾ ഫാസ്സിസ്റ്റ്‌ നിയമത്തിലൂടെ വോട്ട്‌ ചെയ്യണം എന്ന്‌ ഭീഷണിപ്പെടുത്തുന്നു. ദുഷ്ടാത്മാക്കളെ ഇവരെയും കാക്കരെയേയും കാത്തുകൊള്ളണെ, ആമ്മേൻ.


വോട്ടേർസ്‌ ലിസ്റ്റിൽ പേർ ചേർക്കേണ്ടതും ഈ പാവം കാക്കരയുടെ പണിയാണല്ലോ. വയസ്സറിയിച്ച്‌ വോട്ടേർസ്‌ ലിസ്റ്റിൽ (ജനാധിപത്യത്തിന്റെ ബൈബിൾ) പേർ ചേർത്ത കാക്കരയെ വെട്ടി നിരത്തിയ ജനാധിപത്യ സംരക്ഷകരെ നിങ്ങൾ മറുപടി തരണം ആരാണ്‌ ഇന്ത്യൻ, ആരാണ്‌ രാജ്യദ്രോഹി?


വോട്ട്‌ ചെയ്യുക എന്നത്‌ പൗരന്റെ കടമയേക്കാൾ നിയമത്തിന്റെ ഭീഷണിയാകുമ്പോൾ ജനാധിപത്യത്തിലെ സ്വാതന്ത്ര്യം... കഷ്ടം.

ഈ നിയമം എല്ലാ മേഖലയിലും കർശനമായി നടപ്പിലാക്കണം, ലോകസഭ, നിയമസഭ, ജില്ല, ബ്ലോക്ക്‌, പഞ്ചായത്ത്‌, എന്തിന്‌ സ്കൂൾ, കോളേജ്‌ എവിടെയും (രാഷ്ട്രീയ പാർട്ടികളിൽ മാത്രം തിരഞ്ഞെടുപ്പും വേണ്ട ഒരു മണ്ണങ്കട്ടയും വേണ്ട). ഇനി തിരഞ്ഞെടുപ്പ്‌ ദിവസം വോട്ട്‌ ചെയ്യാതെ സിനിമയ്ക്കോ പാർക്കിലോ പോകുന്ന കരിങ്കാലികളെ, നിങ്ങൾ സൂഷിക്കുക...

രണ്ടും മൂന്നും കെട്ടി ജീവനാംശം പോലും കൊടുക്കാതെ മൊഴിചൊല്ലുന്ന സോണിയ മുതൽ ലാലു വരെ, അയലത്തെ മൊഞ്ചുള്ള പെണ്ണിനെ കണ്ടപ്പോൾ ഭാര്യയെ വഞ്ചിച്ച സുധാകരൻ മുതൽ തോമസ്‌ വരെ അടിച്ചേൽപ്പിക്കുന്ന തിരഞ്ഞെടുപ്പുകളിലും കാക്കര വോട്ട്‌ ചെയ്യണമല്ലോ? ഹാ കഷ്ടം, കഠിനമന്റയ്യപ്പോ.

പോസ്റ്ററൊട്ടിക്കാനും അതിന്റെ പേരിൽ കത്തിക്കുത്തിനും ആളെ കത്തിക്കാനും രാഷ്ട്രീയ പടയാളികളെ കിട്ടിയിലെങ്ങിൽ, അടുത്ത വോട്ട്‌ നിയമം ഇങ്ങനേയും ആവാമല്ലോ, ഇനി മുതൽ പ്രയപൂർത്തിയായ എല്ലാ ഇന്ത്യക്കാരും (തെരുവോരത്ത്‌ കിടക്കുന്ന പാവങ്ങളും പ്രവാസി തെണ്ടികളും ഒഴിച്ച്‌) ദേശീയ പാർട്ടികളിൽ നിർബന്തമായി മെമ്പർഷിപ്പും..

ഇനി അൽപം കുശുമ്പും

ഒരു ദിവസം ശമ്പളത്തോടെയുള്ള അവധി കിട്ടുന്ന സർക്കാർ ജോലിക്കാരും കമ്പനി തൊഴിലാളികളും ഒരു ദിവസം പോളിംഗ്ബൂത്തിൽ പോയി നിന്ന്‌ പണ്ടാരമടങ്ങുന്നത്‌പോലെയാണൊ കാക്കരയെപോലെയുള്ള ഹതഭാഗ്യരുടെ അവസ്ഥ. മോഡിയോ അതൊ ജനാധിപത്യ സംരക്ഷകരോ തരുമോ കോടിക്കണക്കിന്‌ ബി.പി.എൽ. കാരുടെ ഒരു ദിവസത്തെ ശമ്പളം, വിശപ്പ്‌ മാറ്റാൻ അര ദിവസത്തെ ശമ്പളമെങ്ങിലും. സ്വശ്രയ കോള്ളേജിൽ പാവപ്പെട്ടവന്‌ ഫീസ്‌ കുറച്ച്‌ കൊടുത്താൽ രണ്ട്‌ തരം പൗരൻമാരെ ഉണ്ടാക്കും എന്നു കണ്ടുപിടിച്ച സുപ്രിം കോടതിയേ ഇവരാണൊ ഒന്നാം തരം പൗരൻ?

എല്ലായ്പ്പൊഴും ഫാസ്സിസ്റ്റ്‌ രീതികൾ തുടക്കത്തിൽ ജനപ്രിയങ്ങളായിരിക്കും, വർണകടലാസിൽ പൊതിഞ്ഞ വിഷം തന്നെ. മുളയിലെ നുള്ളുക!

എന്റെ പ്രിയ കള്ള വോട്ട്‌ സുഹ്രുത്തുക്കളെ, ഇനിമുതലുള്ള എല്ലാ തിരഞ്ഞെടുപ്പുകളിലും എന്റെ വിലയേറിയ വോട്ട്‌ ഞെക്കി എന്നെ പൂജപുര സെന്റ്‌റൽ ജയിലിലെ തൂക്കുമരത്തിൽ നിന്ന്‌ രക്ഷിക്കുമല്ലോ, ഞാൻ എന്തിനാ പേടിക്കുന്നേ, എനിക്ക്‌ വോട്ടിലല്ലോ? വെറുതെ പേടിച്ചു!

മോഡിയുടെ ജനാധിപത്യരീതികൾ കാണുമ്പോൾ കത്തോലിക്ക സഭയുടെ നിയമങ്ങളെയാണ്‌ (ഇപ്പൊൾ ഇത്‌ അട്ടത്ത്‌ വെച്ചു) എന്നിക്ക്‌ ഓർമ്മ വരുന്നത്‌. ആണ്ടിലൊരിക്കൽ കുമ്പസാരിച്ചിലെങ്ങിൽ സഭയിൽ നിന്ന്‌ പുറത്താക്കും, ചത്താൽ തെമ്മാടി കുഴിയിലും! വോട്ട്‌ ചെയ്യാത്തവരെ ജനാധിപത്യ സംരക്ഷക മോഡി വെളിപാട്‌ പ്രകാരം കമ്മ്യുണിസ്റ്റ്‌ ചൈനയിലേക്ക്‌ നാട്‌ കടത്തണം. അവിടെ തിരഞ്ഞെടുപ്പുമില്ല, അതിന്റെ പേരിൽ ഈവക പുലിവാലുമില്ല.

വോട്ട്‌ ചെയ്യാത്ത പ്രധാനമന്ത്രിയുടെ നാട്ടിൽ ഇതല്ല, ഇതിലും വലിയ നിയമം വേണം, ഹാ പുല്ലേ, എനിക്ക്‌ ഇതൊക്കെ പുല്ലാ.

വിവാദ സ്വാമി സന്തോഷ്‌ മാധവനെ പൂജപുര ജയിലിലെ തടവുകാർക്കുള്ള ശ്രികൃഷ്‌ണ ക്ഷേത്രത്തിൽ പൂജാരിയാക്കണൊ വേണ്ടയോ എന്ന്‌ ജയിൽ അധികാരികൾ തടവ്‌കാർക്കിടയിൽ വോട്ടെടുപ്പ്‌ നടത്തി തീരുമാനിച്ചു. ഇവിടെ വോട്ട്‌ ചെയ്യാത്തവരെ ഗരുഡൻ തൂക്കത്തിൽ...., ആവോ?
.

5 comments:

ഷൈജൻ കാക്കര said...

വോട്ടിംഗ്‌ ശതമാനം ഉയരുന്നില്ലെങ്ങിൾ ജനാധിപത്യത്തിന്റെ അടിത്തറക്ക്‌ കോട്ടം തട്ടിയിട്ടുണ്ട്‌ എന്ന്‌ തന്നെ മനസിലാക്കണം, അല്ലാതെ ബാക്കിയുള്ളവരേയും തോക്കിൻമുനയിൽ പാലത്തിന്റെ മുകളിൽ കയറ്റി തൂണിന്റെ ബലം പരീക്ഷിക്കരുത്‌! തീവ്രവാദികൾ തോക്കിന്മുനയിൽ വോട്ട്‌ ചെയ്യരുത്‌ എന്ന്‌ ഭീഷണിപ്പെടുത്തുന്നു ഭരണകർത്താക്കൾ ഫാസ്സിസ്റ്റ്‌ നിയമത്തിലൂടെ വോട്ട്‌ ചെയ്യണം എന്ന്‌ ഭീഷണിപ്പെടുത്തുന്നു. ദുഷ്ടാത്മാക്കളെ ഇവരെയും കാക്കരെയേയും കാത്തുകൊള്ളണെ, ആമ്മേൻ.

നന്ദന said...

എനിക്ക്‌ വോട്ടിലല്ലോ..??

ഷൈജൻ കാക്കര said...

നന്ദന,

ഒരിക്കൽ പേര്‌ ചേർക്കുകയും പല പ്രാവശ്യം വോട്ട്‌ ചെയ്യുകയും ചെയ്‌ത എന്റെ പേര്‌ ഇപ്പോൽ വോട്ടേർസ്‌ ലിസ്റ്റിൽ ഇല്ല. ഞാൻ മരിക്കുകയോ ഇന്ത്യൻ പൗരത്വം ഉപേക്ഷിക്കുകയോ ചെയ്‌തിട്ടില്ല, കാരണം ലളിതം - ജോലിക്കായി ദൂരദേശത്ത്‌ തൽക്കാലം താമസിക്കുന്നു.

പോസ്റ്റിൽ നിന്ന്‌

"വോട്ടേർസ്‌ ലിസ്റ്റിൽ പേർ ചേർക്കേണ്ടതും ഈ പാവം കാക്കരയുടെ പണിയാണല്ലോ. വയസ്സറിയിച്ച്‌ വോട്ടേർസ്‌ ലിസ്റ്റിൽ (ജനാധിപത്യത്തിന്റെ ബൈബിൾ) പേർ ചേർത്ത കാക്കരയെ വെട്ടി നിരത്തിയ ജനാധിപത്യ സംരക്ഷകരെ നിങ്ങൾ മറുപടി തരണം ആരാണ്‌ ഇന്ത്യൻ, ആരാണ്‌ രാജ്യദ്രോഹി?"

Muralee Mukundan , ബിലാത്തിപട്ടണം said...

വളരെ രസത്തിലൂടെ കാര്യം പറഞ്ഞിരിക്കുന്നു ..അല്ലേ ?

ഷൈജൻ കാക്കര said...

ഹർത്താലിൽ ജനം പേടിച്ച്‌ വീട്ടിലിരുന്നപ്പോൾ രാഷ്ട്രിയക്കാർ അത്‌ വിജയമായി കണുമ്പോൾ, തിരഞ്ഞെടുപ്പിൽ വോട്ട്‌ ചെയ്യാത്തതും തിരഞ്ഞെടുപ്പിന്റെ വിജയമായി കണുമോ?

നന്ദി

നന്ദന, ബിലാത്തിപട്ടണം