Wednesday, 25 November 2009

ലിബർഹാൻ ചോർച്ചയും മുല്ലപെരിയാറും

ങാ പിന്നെ ലിബ്രാൻ, എന്തൊന്ന്‌ ലിബ്രാൻ, താൻ ലിബ്രാനല്ലാ, അലറാനാ അലറാൻ! പത്രക്കാരോട്‌ അലറാൻ തനിക്കെന്താ കൊമ്പുണ്ടോ? പേരിനു മുൻപിൽ മൻമോഹൻ എന്ന്‌ എഴുതിയാൽ മൻമോഹൻ സിംഗ്‌ ഒന്നും ആവില്ല കൊച്ചനെ. അല്ലെങ്ങിൽ പിന്നെ ഞാൻ ഒറ്റദിവസം കൊണ്ട്‌ കണ്ടുപിടിച്ച പള്ളിപൊളിക്കൽ പണിക്കാരുടെ പേർ ഒന്നു പകർത്തി എഴുതാൻ സാറ്‌ എത്ര വർഷം എടുത്തു. "എടൊ" ലിബ്രാനെ, പള്ളി പൊളിച്ചതു സുദർശ്ശന ചക്രം ഉപയോഗിച്ച്‌ അദ്വാനിയാണെന്ന്‌ ആർക്കാണറിയാത്തത്‌. താഴികക്കുടം പൊളിക്കുമ്പോൾ ഉമചേച്ചി ജോഷി ചേട്ടനു ചക്കരയുമ്മ കൊടുത്തതും, ഗോവിന്തേട്ടനും  താക്കറെ മാമനും കല്ലുകൾ സേവകരുടെ കാലിൽ വിഴാതെ മാറ്റി വെച്ചതും കല്യാൺ സിംഗാനെങ്ങിൽ സ്വന്തം നാട്ടിൽ ഒരു നല്ല കാര്യം നടക്കുമ്പോൾ അതിൽ കോലിടരുത്‌ എന്ന്‌ പോലിസ്കാരെ ഉപദേശിക്കുന്നതും കാൽമുട്ടിലെ ചിരട്ട പണിമുടക്കിയത്‌ കാരണം രഥത്തിൽ കയറി ചാടി ചാടി പോകാതെ ഖിന്നനായി വാജ്പേയി അണ്ണൻ കിണ്ണത്തിൽ തല കുനിച്ചിരുന്നതും എല്ലാം മാലോകർ കണ്ടതുമാണ്‌. എന്നാലും എന്റെ ലിബ്രാനെ, ഇതെല്ലാം കണ്ടുപിടിച്ചിട്ടും സാറിന്‌ പണി തന്ന നരസിംഹത്തിനെ മാത്രം കണ്ടില്ല, അല്ലേ? ങും! എന്നാ സാറെ അതിന്റെയൊക്കെ ഒരു ഗുട്ടൻസ്‌? അതൊ സാറും കമ്മ്യുണിസ്റ്റ്‌ ആയോ? സാറിനും പരലോകത്തിലും ജിന്നിലും വിശ്വാസമില്ലാത്തതു കൊണ്ടാണോ നരസിംഹത്തിനെ കാണാതെ പോയത്‌!

റിപ്പോർട്ടുകൾക്കും ഇല്ലേ ചില പ്രകൃതി നിയമങ്ങൾ. രേഖ ചോർത്തുന്നത്‌ നമ്മുടെ ജെനാധിപത്യ രീതിയും അല്ലേ? സി.എ.ജി റിപ്പോർട്ട്‌ ചോർത്തിയപ്പൊളല്ലേ നമ്മുക്ക്‌ ബോഫേർസ്‌ തോക്കും, പാർട്ടി രേഖ ചോർത്തിയപ്പോൾ സിണ്ടിക്കേറ്റ്‌ പത്രങ്ങൾക്ക്‌ തെറിയും കിട്ടിയത്‌! അതാ വിവരം ഉള്ളവർ പറയുന്നത്‌ ചോർത്തൽ ജെനാധിപത്യ രീതി തന്നെയാണെന്ന്‌.

ലിബ്രാൻ ചോർച്ചയിൽ നമ്മുടെ മുല്ലപെരിയാർ ചോർച്ച മുങ്ങിപോകരുത്‌. മുല്ലപെരിയാറിലെ ചോർച്ചപ്പിടുത്തക്കാർ കാലൻകുടയുടെ മുന്ന കൊണ്ട്‌ ഡാം കുത്തിപ്പൊട്ടിക്കുന്നത്‌ കണ്ടിട്ടില്ലേ, അതെപോലെ, ആരോ ലിബ്രാന്റെ വയറ്റിൽ കുത്തിയിട്ടാണെങ്ങിലും രേഖ ചോർത്തിയതു നന്നായി. 24 മണിക്കൂറിനകം രേഖ മേശപ്പുറത്ത്‌! അമർസിംഗ്‌-അലുവാലിയ വാൾപയറ്റ്‌! എന്തൂട്ടാ പയറ്റ്‌! പൂക്കുറ്റിയുടെ സൗണ്ട്‌ മിക്സിങ്ങും ആയപ്പോൾ ഒരു ഡോൽബി ഇഫ്ഫക്റ്റ്‌.

ലിബ്രാനെ, താൻ സമധാനിക്ക്‌, രേഖ ചോർത്തിയിലെങ്ങിൽ സാറിന്റെ ഗതി എന്താവുമായിരുന്നു. തമ്പ്രാക്കൻമാർ പണിക്കരെ വിളിച്ച്‌ കവടി നിരത്തി, സമയം നോക്കി, സാറിന്റെ സമയം നന്നായാൽ രേഖയെ പൊക്കും അല്ലെങ്ങിൽ മുക്കും. രേഖ മുക്കിയില്ലല്ലോ ചോർത്തിയല്ലെയുള്ളു, പത്തു പതിനേഴ്‌ വർഷം കൊണ്ട്‌ ഒരു ബ്ലോഗനെ പോലെ എഴുതിക്കൂട്ടിയ "ആയിരം പേജുകൾ" (ആരു വായിക്കും?) വെളിച്ചം കാണാതെപോയിരുന്നെങ്ങിൽ, ഓ... എനിക്ക്‌ ഓർക്കാനെ വയ്യാ, ഓക്കാനവും....

ഇതും ഒരു ഭാഗ്യമാണ്‌, രേഖയെ കുറിച്ച്‌ ആർക്കെങ്ങിലും പരാതി ഉണ്ടോന്ന് നോക്കിയെ? അമ്മേനെ തല്ലിയാലും രണ്ട്‌ പക്ഷം ഉള്ളപ്പോഴാണെ! പള്ളിപൊളിക്കാരെ കണ്ടെത്തിയതിൽ പള്ളിക്കാർ ആശ്വാസിക്കുന്നു, ചോർത്താനും പിന്നെ മേശപ്പുറത്ത്‌ വെയ്ക്കാനും രേഖ കിട്ടിയതിൽ ഭരണക്കാർ ചിരിക്കുന്നു. എഴുതി കൂട്ടിയതും നടപ്പ്‌രേഖയും വായിച്ചപ്പോൾ ചോർച്ചയിലെ ദുഃഖം മറന്ന്‌ പള്ളിപൊളിക്കാർ ജയ്‌ ശ്രീറാം വിളിക്കുന്നു. ഇങ്ങനെ ഒരു വരവേൽപ്പ്‌ വേറേ ഏതെങ്ങിലും രേഖക്ക്‌ കിട്ടിയിട്ടുണ്ടോ?

ലിബ്രാനെ, മദനി സഖാവ്‌ സാറിനെ കണ്ടാൽ വീൽചെയർ എടുത്ത്‌ അടിക്കും, എല്ലാ വർഷവും ഡിസംബർ ആറിനു ബന്ദും ഹർത്താലും ആയി ചന്ദനകുടം നടത്തിയിരുന്നതാ, ഈ ഡിസംബർ ആറിനും ഉണ്ടാകുമോ ആ കുടം, കാണുമായിരിക്കും അല്ലേ?

പള്ളിപൊളിക്കാരെ നിങ്ങൾ ചെവിയിൽ നുള്ളിക്കോ, പക്ഷെ രേഖ ചോർത്തിയവൾക്ക്‌ മാപ്പില്ല, നമുക്കവളെ പൊക്കണം, കമ്മിഷൻ താൻ തന്നെ നടത്തിക്കോളു, അടുത്ത പത്തുപതിനഞ്ചു കൊല്ലം, സാറിനും വേണ്ടെ ഒരു പണി, ഞാൻ ടാക്സ്‌ കൂടുതൽ അടച്ചേക്കാം, അവളെ പൊക്കണം, പാവാട വള്ളിയിൽ കെട്ടിതൂക്കി....

5 comments:

ഷൈജൻ കാക്കര said...

പള്ളിപൊളിക്കാരെ നിങ്ങൾ ചെവിയിൽ നുള്ളിക്കോ, പക്ഷെ രേഖ ചോർത്തിയവൾക്ക്‌ മാപ്പില്ല, നമുക്കവളെ പൊക്കണം, കമ്മിഷൻ താൻ തന്നെ നടത്തിക്കോളു, അടുത്ത പത്തുപതിനഞ്ചു കൊല്ലം, സാറിനും വേണ്ടെ ഒരു പണി, ഞാൻ ടാക്സ്‌ കൂടുതൽ അടച്ചേക്കാം, അവളെ പൊക്കണം, പാവാട വള്ളിയിൽ കെട്ടിതൂക്കി.

Anil cheleri kumaran said...

രസിച്ചു.!!

Radhakrishnan Kollemcode said...

ലിബര്‍ഹാന്‍ കമ്മിഷന്റെ റിപ്പോര്‍ട്ടും നിക്ഷ്പക്ഷമാണോ , അതൊ കോണ്‍ഗ്രസ്സിന്റെ രാഷ്ടീയ നാടകത്തിന്റെ തിരക്കഥയാണോ എന്നും ബലമായി സംശയമുണ്ടാകുന്നു. റിപ്പോര്‍ട്ടില്‍ വാജ്പേയ് , അദ്വാനി തുടങ്ങിയ ബി.ജെ.പി നേതക്കളേയും കല്യാണ്‍ സിങ്ങിന്റെ യു.പി.സര്‍ക്കാരിനേയും കുറ്റക്കാരായി ചിത്രീകരിച്ചിരിക്കുന്നു. എന്നാല്‍ അന്നത്തെ നരസിംഹ റാവു മന്ത്രി സഭക്ക് ഇതില്‍ യാതൊരു പങ്കുമില്ലത്രെ. അതെന്താ യു.പിയില്‍ കോണ്‍ഗ്രസ്സിനും റാവുവിനും അയിത്തം കല്പ്പിച്ചിരുന്നോ?

ലിബര്‍ഹാന്‍ റിപ്പോര്‍ട്ടിലെ രാഷ്ട്രീയം

ഷൈജൻ കാക്കര said...

കെ.എം. റോയി യുടെ ലേഖനത്തിൽ നിന്ന്‌

ബാബ്‌റി മസ്‌ജിദ്‌ തകര്‍ക്കപ്പെട്ടതിന്റെ എല്ലാ പഴിയും നരസിംഹറാവുവിന്റെ ചുമലില്‍ചാരി രക്ഷപെട്ട എല്ലാ കോണ്‍ഗ്രസ്‌ നേതാക്കള്‍ക്കുമുള്ള പ്രഹരമാണു ലിബറാന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട്‌ എന്നു സമ്മതിക്കേണ്ടിയിരിക്കുന്നു.

അത്രയെങ്കിലും ചരിത്രദൗത്യം കമ്മിഷന്‍ നിര്‍വഹിച്ചു എന്നുള്ളത്‌ ഒരുവിധത്തില്‍ പറഞ്ഞാല്‍ നേട്ടമാണ്‌.

http://mangalam.com/index.php?page=detail&nid=243994&lang=malayalam

ഷൈജൻ കാക്കര said...

നന്ദി...

കുമാരൻ
രാധാകൃഷ്ണൺ

പിന്നെ വായിച്ച എല്ലാവർക്കും.