Thursday, 12 November 2009

എം.എ. ബേബിയുടെ പത്രസമ്മേള്ളന നീന്തൽപഠനകളരി

ബേബി സാർ,

പത്രത്തിലെ ക്ലാസിഫൈഡ്‌ പരസ്യങ്ങളിലൂടെ കണ്ണോടിക്കുമ്പോൾ (വണ്ടിയും ഓടിക്കും) എന്റെ കണ്ണ്‌ മിക്കപ്പോഴും ഉടക്കിയിരുന്നത്‌ "തപാൽ വഴി നീന്തൽ പഠിക്കാം" എന്നതിൽ ആയിരുന്നു. മറ്റു പരസ്യങ്ങളും ഒട്ടും മോശമായിരുന്നില്ല, വീട്ടിൽ ഇരുന്ന്‌ ലക്ഷങ്ങൾ സമ്പാദിക്കാം, ദാമ്പത്യസുഖത്തിന്‌, ഉപകാരസ്മരണ, ചൊറിച്ചിൽ മാറ്റാൻ ബിടെക്സ്‌, 20 വയസ്സ്‌ പൂർത്തിയായവർക്ക്‌ "എം.എ".

നീന്തൽ പഠിക്കാൻ അതിലുമെളുപ്പവഴി അനേഷിച്ചു നടന്ന എന്റെ കണ്ണിൽ ഇന്നലത്തെ താങ്ങളുടെ പത്രസമ്മേള്ളന നീന്തൽപഠനകളരി ഒന്ന്‌ കയറി ഉടക്കി. തേടിയ വള്ളി കാലിൽ ഉടക്കി എന്നൊക്കെ കേട്ടിട്ടില്ലേ? അ ഉടക്ക്‌ തന്നെ! പിന്നെ അങ്ങ്‌ ഇന്നലെ നീന്തി കയറിയത്‌, വെറും ഒരു പുഴയല്ല, കടലാണ്‌. ലോകചരിത്രത്തിൽ അങ്ങയുടെ പേര്‌ വെള്ളലിപികളിൽ എഴുതപ്പെട്ടു, ശരിക്കും പെട്ടു! ഒബാമ സഖാവിന്റെ വെള്ളമടി ഉച്ചകോടിയും ഇതേ വെള്ളലിപികളിലാണ്‌ എഴുതിയത്‌ എന്നുകൂടി അറിയുമ്പോഴാണ്‌ താങ്ങളുടെ മുങ്ങികുളിയുടെ പ്രാധാന്യം മനസിലാവുകയുള്ളു. സിനിമാ വൃത്തങ്ങളിൽ നിന്ന്‌ കേട്ട വാർത്ത വിശ്വാസിക്കാമെങ്ങിൽ, എല്ലാ സിനിമയിലും മുങ്ങികുളിയുടെ ഒരു രംഗം ഉണ്ടായിരിക്കും.

ഒരു ദിവസം കൊണ്ട്‌ ആർക്കും നീന്തൽ പഠിക്കാം, മൂക്ക്‌ പൊത്തിപിടിച്ച്‌ കുറച്ച്‌ നേരം മുങ്ങി കിടന്നാൽ ഭാഗ്യമുണ്ടെങ്ങിൽ ആർക്കും പൊന്തിവരാം പിന്നെ "കയ്യടിച്ചാൽ കാലടിച്ചാൽ വില്ലൊടിച്ചാൽ" നീന്തൽ ആയി എന്നും... സാറിന്റെ പത്രസമ്മേള്ളനക്ലാസ്സ്‌ ഒരിക്കൽ കൂടി മനസ്സിലേക്ക്‌ ആവാഹിച്ച്‌... സാറ്‌  പറഞ്ഞത്‌ പോലെ ശ്വാസം പിടിച്ച്‌, മൂക്ക്‌ ഒക്കെ ഒരുവിധം പൊത്തിപ്പിടിച്ച്‌, പുഴയിലേക്ക്‌ ഒരൊട്ട ചാട്ടം...

പിന്നെ ആരോ പറഞ്ഞുകേട്ടത്‌, മണൽ മാഫിയക്കാരാണ്‌ എന്നെ ഒരു വിധം മുങ്ങിതപ്പി പൊക്കിയെടുത്ത്‌ കരക്കിട്ടത്‌, അതും കഴിഞ്ഞ്‌ "എ" ക്ലാസ്സ്‌ പടങ്ങളിൽ കാണുന്നപോലെ, എന്റെ തള്ളിയ വയറിൽ ഒരു ഞക്കലും പൊക്കലും... ഞാൻ കണ്ണ്‌ തുറന്നപ്പോൾ മാഫിയക്കാരുടെ ഒരു നോട്ടം പിന്നെ ഒരു പിറുപിറുക്കൽ... വെളുപ്പാൻകാലത്ത്‌ പണി മെനക്കെടുത്താൻ, ചാവാനാണെങ്ങിൽ വേറേയെത്ര വഴികൾ! സാറിന്റെ ക്ലാസ്സിനെപ്പറ്റി ഞാനവരോടു പറഞ്ഞിട്ടില്ല, അതുകൊണ്ട്‌ അവർക്ക്‌ ഇപ്പൊഴും സാറിനോട്‌ ഭയങ്ങര ബഹുമാനമാണ്‌.

കുറച്ചു വെള്ളം കുടിച്ചാലെന്താ, എന്റെ ദാഹം മാറിയില്ലേ?

സാറിന്റെ സാരോപദേശം കേട്ട്‌, നീന്തൽ അറിയാത്ത ലക്ഷക്കണക്കിന്‌ കുട്ടികൾ മൂക്കുംപൊത്തി വെള്ളത്തിലേക്ക്‌ ചാടിയാൽ... ഏയ്‌, കുട്ടികൾക്ക്‌ നമ്മളേലും ബുദ്ധിയില്ലേ? എനിക്ക്‌ സാറിന്റെ നീന്തൽ കളരിയിൽ ഇപ്പൊഴും വിശ്വാസമാ. വിശ്വാസിക്കുന്നവർ ഭാഗ്യവാന്മാർ എന്തുകൊണ്ടെന്നാൽ സ്വർഗ്ഗരാജ്യം അവരുടേതാകുന്നു.

എന്നാലും ഇങ്ങനെയാണൊ ഒരു പരിപാടി അവതരിപ്പിക്കുന്നത്‌, നമ്മുക്കും ഇല്ലേ കുട്ടികൾ, അല്ലാതെ ശ്രീമതി ടീച്ചറുടെപോലെ, എല്ലാവരും മന്ത്‌ പ്രതിരോധ ഗുളിക കഴിച്ചോളു, ഞാൻ വീട്ടിൽ പോയി ഉൽഘടിച്ചൊള്ളാം... ടീച്ചറുടെ പ്രീഡിഗ്രിയേലും വലുതല്ലേ സാറെ, സാറിന്റെ ബി.എ. കേട്ടിട്ടില്ലേ "അവന്‌ ബി.എ.ക്കാരന്റെ ഗമയാ". എം.എ പരീക്ഷ എഴുതിയില്ലെങ്ങിലും, എല്ലാവരും സാറിനെ "എം.എ." യും ചേർത്തല്ലേ വിളിക്കുന്നത്‌! അതെങ്ങിലും ഓർക്കണ്ടേ?

താങ്കളെ പിൻതുടർന്ന്‌, എക്സൈസ്‌ മന്ത്രി ഗുരുദാസൻ, ഒരു കുപ്പി വിസ്കിയും കൊണ്ട്‌ മദ്യം എങ്ങനെ കുടിക്കാം എന്നുള്ള പത്രസമ്മേള്ളനകളരി നടത്തുമോ? കലികാലം. ആകെ ഒരു സമാധാനം ഉള്ളത്‌ ഒന്നൊന്നര വർഷം കൂടിയല്ലേ ഉള്ളു, എല്ലാം സഹിക്കാം, പിന്നെ നമ്മുക്ക്‌ ചാണ്ടിയുടെ മുടിയിൽ താജ്മഹൽ പണിത്‌ രസിക്കാമല്ലോ, ചെന്നിത്തലയും അന്തോണിയും സമ്മതിച്ചാൽ!

4 comments:

ഷൈജൻ കാക്കര said...

ബേബി സാർ,

താങ്കളെ പിൻതുടർന്ന്‌, എക്സൈസ്‌ മന്ത്രി ഗുരുദാസൻ, ഒരു കുപ്പി വിസ്കിയും കൊണ്ട്‌ മദ്യം എങ്ങനെ കുടിക്കാം എന്നുള്ള പത്രസമ്മേള്ളനകളരി നടത്തുമോ? കലികാലം. ആകെ ഒരു സമാധാനം ഉള്ളത്‌ ഒന്നൊന്നര വർഷം കൂടിയല്ലേ ഉള്ളു, എല്ലാം സഹിക്കാം, പിന്നെ നമ്മുക്ക്‌ ചാണ്ടിയുടെ മുടിയിൽ താജ്മഹൽ പണിത്‌ രസിക്കാമല്ലോ, ചെന്നിത്തലയും അന്തോണിയും സമ്മതിച്ചാൽ!

ഭായി said...

കൊള്ളാം, നല്ല നിരീക്ഷണം :-)

ഷൈജൻ കാക്കര said...

ഭായിയെങ്ങിലും വന്നൂല്ലോ, സന്തോഷമായി.

മുക്കുവന്‍ said...

pidi kittiyilla maashey :)