പതിവു പോലെ, മലയാള ഭാഷയെ തൊട്ട് കയ്യടി വാങ്ങാന്നുള്ള ഒരു പാഴ്‌വേല അല്ലേ, സർക്കാർ ജോലി മലയാളം അറിയുന്നവർക്ക് മാത്രം എന്ന വി.എസ് ന്റെ ഡയലോഗ്. സഖാവെ, ഇതു വല്ല നടപ്പുള്ള കാര്യം ആണോ. കേരള പിറവിക്കോ, തുഞ്ചൻ സ്മരണയിലോ തട്ടിവിടാൻ പറ്റിയ കാര്യം അല്ലേ, എങ്ങിൽ നടക്കട്ടെ...
സിൻഹള ഭാഷ സ്നേഹത്തിലൂടെ തമിഴരെ ശ്രിലങ്കയിൽ ഒതുക്കിയതു പോലെ..... ഇല്ല, അങ്ങു അതിനു തുന്നിയില്ല, അങ്ങയുടെ വാക്കുകളിലൂടെ അതു സംഭവിക്കരുതെ! അങ്ങയോടു ഒരു കാര്യം ഉണർത്തിച്ചൊട്ടെ, പാവം പ്രവാസിയുടെ മക്കളുടെ കാര്യം അങ്ങു മറന്നു പോയോ. പ്രവാസിയുടെ മക്കൾക്ക് സർക്കാർ ജോലി നിഷേധിക്കാൻ ഇതു ഇടവരില്ലേ, വോട്ടില്ലാത്ത അവർക്ക് ജോലിയും വേണ്ടാ എന്നാണൊ അങ്ങയുടെയും ഭാഷ്യം?
ഗോസായിമാർക്ക് ഹിന്ദി പ്രേമം മൂത്ത്, ഹിന്ദി പഠിച്ചവർക്ക് മാത്രം ഇന്ത്യയിൽ ജോലി, മറാഠി പഠിച്ചവർക്ക് മുംബൈയിൽ ജോലി, തമിഴ് പഠിച്ചവർക്ക് ചെന്നൈയിൽ ജോലി... ഐ. ടി കൂലിക്കാരെ നിങ്ങൾ ബെംഗലൂർക്ക് വണ്ടി കയറണ്ടാ. ഹ ഹ, എന്തൊരു ദേശിയത! പോയി പോയി, തിരോന്തരം സ്ലാങ്ങിൽ തന്നെ, സർക്കാർ കുറിപ്പുകൾ എഴുതണൊ, ആവൊ. വേഞ്ഞാറുമൂട് സൂരജെ, പ്രണാമം!
പിന്നെ, നിയമത്തിനു മുൻപിൽ എല്ലാവരും സമം. നിയമം എല്ലാ മേഖലയിലും ഒരു പോലെയും. കുഴി കുത്താൻ വരുന്നവർക്കും, കഞ്ചിക്കോട്ടെ സ്റ്റീൽ ഫാക്ടറിയിലെ തൊഴിലാളികൾക്കും, കേന്ദ്ര കേഡറിൽ നിന്നു വരുന്ന ഐ.പി.എസ്, ഐ.എ.എസ് രാജാക്കന്മാർക്കും ഈ നിയമം ഉണ്ടാകുമല്ലോ! മലയാളം അറിയുന്ന ലീടറെ കേരള ഗവർണ്ണർ ആക്കാൻ അങ്ങ് കേന്ദ്രത്തിലേക്കു കത്ത് എഴുതുമല്ലോ. ഒരു വെടിക്ക് രണ്ടു പക്ഷി! ലീടർക്ക് ഒരു ശാപമോക്ഷം, നമ്മുക്ക് ഒരിജിനൽ മലയാളി ഗവർണ്ണരും..
ഇവിടെ വി.എസ് എന്ന ഒരു വ്യക്തിയെ നമ്മൾ കാണേണ്ടതില്ലാ, മറിച്ചു വകതിരിവു ഇല്ലാതെ മലയാള ഭാഷാ പ്രേമം മാത്രം സ്വപ്നം കാണുന്നവരേയും, പിന്നെ ഭൂരിപക്ഷത്തിന്റെ ഭാഷസ്നേഹത്തിലൂടെ നൂനപക്ഷ ഭാഷക്കാരെ ആട്ടിയൊടിക്കുന്ന ദുനിയാവിലെ മറ്റു കഴുകന്മാരെയും നിങ്ങൾ കാണതെ പോകരുത്.
എന്റെ അമ്മയും എന്റെ നാടും, എന്നെ പഠിപ്പിച്ച, എന്റെ സ്വന്തം ഭാഷയായ, മലയാളമെ, സത്യമായും ഞാൻ കിന്നരിക്കുന്നതും ചിന്തിക്കുന്നതും മലയാള ഭാഷയിൽ തന്നെ;
സർക്കാർ ജോലിയിലൂടെ ഭാഷയെ കുളിപ്പിച്ചു കിടത്തേണ്ടതില്ലാ..... അത്ര മാത്രം.
രാജ് താക്കറെ, ധീരതയൊടെ നയിച്ചോളു, ലച്ചം ലച്ചം പിന്നാലെ...
കാക്കര
Subscribe to:
Post Comments (Atom)
21 comments:
കാക്കരേ..അങിനെയാകുംബോള്‍ മലയാളം അറിയാവുന്നവര്‍ അങ് കേരളത്തില്‍ മലയാളത്തില്‍ തന്നെ ജ്വാലി ചെയ്താല്‍ മതിയെന്ന് ലിവന്മാര്‍ പറഞുകളയുമോ...?!!
നല്ല നിരീക്ഷണം!
ആശംസകള്‍!
മലയാള ഭാഷയും സർക്കാർ ജോലിയും - ഒരു തിരിഞ്ഞു നോട്ടം.
പതിവു പോലെ, മലയാള ഭാഷയെ തൊട്ട് കയ്യടി വാങ്ങാന്നുള്ള ഒരു പാഴ്‌വേല അല്ലേ, സർക്കാർ ജോലി മലയാളം അറിയുന്നവർക്ക് മാത്രം എന്ന വി.എസ് ന്റെ ഡയലോഗ്. സഖാവെ, ഇതു വല്ല നടപ്പുള്ള കാര്യം ആണോ. കേരള പിറവിക്കോ, തുഞ്ചൻ സ്മരണയിലോ തട്ടിവിടാൻ പറ്റിയ കാര്യം അല്ലേ, എങ്ങിൽ നടക്കട്ടെ...
കേരലത്തില്‍ ജോലി ചെയ്യുന്നവര്‍ മലയാളം അറിഞ്ഞിരിക്കണമെന്ന്‍ പറയുന്നത് ഒരു തെറ്റാണോ? പ്രാദേശിക ഭാഷ അറിയാത്ത ഉദ്യോഗസ്ഥര്‍ അത് പഠിച്ചിരിക്കണം. പിന്നെ സ്കൂള്‍ ലെവലിലും കോളേജ് ലെവലിലുമൊക്കെ മലയാളം പഠിച്ചവര്‍ക്കു മാത്രമേ കേരളത്തില്‍ ജോലി ചെയ്യാവൂ എന്നെങ്ങാനും അങ്ങേര്‍ പറഞ്ഞോ? എന്നാല്‍ മോശമായിപ്പോയി.
സർക്കാർ ജോലി കിട്ടാൻ മലയാളം നിർബന്തം ആക്കണം എന്നു പറയുന്നതിന്റെ അടുത്ത ഘട്ടം അല്ലേ, മലയാളത്തിൽ സത്യാവാചകം ചൊല്ലനം, കേരളത്തിലെ എല്ല പൊതുമേഖല ബാങ്കുകളും തുമ്പയിലെ വാണം (വാണം - കലാമിനെതിരെയുള്ള വി.എസ്.ഇന്റെ ഭാഷയാണ്) വിടുന്നവർക്കും ഈ മലയാളം നിർബന്തം വേണ്ടേ?
സെക്രറ്ററിയേറ്റിൽ ജോലിക്കാർ പരസ്പരം കൈമാറുന്ന ഫയലിലെ കുറിപ്പുകൽ മലയാളത്തിൽ എഴുതിയാൽ മലയളഭാഷ രക്ഷപ്പെടും എന്നു ചിന്തിക്കാൻ...
മലയാളികളേപ്പോലെ ഭാഷാ സ്നേഹമില്ലാത്ത ഒരു വര്‍ഗ്ഗം ലോകത്തൊരിടത്തും കാണില്ല. ഭേദപ്പെട്ട മലയാളം സംസാരിക്കാന്‍ ആരും ശ്രമിക്കാറില്ല.
ലോകത്തെ എല്ലാ രാജ്യങ്ങളിലും പഠിക്കണമെങ്കിലോ ജോലി ചെയ്യണമെങ്കിലോ അവിടത്തെ ഭാഷയില്‍ നിശ്ചിത പരിജ്ഞാനം വേണം. അമേരിക്കയിലോ ഇംഗ്ളണ്ടിലോ ഓസ്റ്റ്രേലിയയിലോ പഠിക്കാനോ ജോലി ചെയ്യാനോ പോകുന്നവര്‍ ഇംഗ്ളീഷ് ഭാഷാ പരീക്ഷ പാസാവണം.
കേരളത്തില്‍ ജോലി ചെയ്യുന്നവര്‍ മലയാള ഭാഷ അറിഞ്ഞിരിക്കണം എന്ന നിര്‍ദ്ദേശം വളരെ സ്വാഗതാര്‍ഹമാണ്.
മലയാളി എന്നറിയപ്പെടണമെങ്കില്‍ മലയാളം അറിഞ്ഞിരിക്കേണ്ടതല്ലേ. കേരള സര്‍ക്കാര്‍ ജോലി കിട്ടാന്‍ മലയാളം ഒരു യോഗ്യതയാവണമെന്നത് വകതിരിവുള്ളവര്‍ക്ക് മനസിലാക്കാന്‍ ഒരു പ്രയാസവുമില്ല. സായിപ്പിന്റെ മൂടു താങ്ങാന്‍ മാത്രം അറിയാവുന്നവര്‍ക്ക് അതൊന്നും ദഹിക്കില്ല.
മലയാളം പഠിക്കണം എന്നു പറയുനത് മലയാളത്തെ കുളിപ്പിച്ചു കിടത്തുന്നതാണെന്ന അഭിപ്രായം എന്തായാലും വകതിരിവിന്റെ ലക്ഷണമല്ല.
മലയാള ഭാഷ പഠിക്കണം അത് എനിക്ക് ഇഷ്ഠവും ആണ്.
സർക്കാർ ജോലിയിലൂടെ കുളിപ്പിച്ചു കിടതേണ്ടതില്ല എന്നല്ലേ ഞാൻ പറഞ്ഞത്, അത് പഠനം ആയി കാണരുത്
Our news papers and politicial are narrow minded always. That is why when somebody appointed in a higher position we see them as malayalee etc. ISRO chairman is Malayalee, jadeja's relative is Malayalee, and he came to kottayam to eat puttu kadala etc. VS is also not different in this case
Ishtamillaatha achi.. ithu paranjathu umman chaandi aayirunnel kaanaamaayirunnu iyaal poovittu poojikkunnathu.. naadinodum bhaashayodum snehamilla.. appanodo ammayodo undo?
മലയാള ഭാഷ പഠിക്കണം അത് എനിക്ക് ഇഷ്ഠവും ആണ്.
താങ്കള്‍ ഒരു വെറും കാകരയാണല്ലോ. മലയാള ഭാഷ പഠിക്കുന്നത് ഇഷ്ടമാണെങ്കില്‍ അത് പഠിക്കണമെന്നു പറയുന്നവരെ പുലഭ്യം പറയുന്നത് എന്തു സൂക്കേടാണ്?
മണല്‍ക്കാറ്റില്‍ അടിച്ച് വരുന്ന മണലു മുഴുവന്‍ തലയോട്ടിക്കകത്തു കയറിയോ എന്നൊരു സംശയം.
എന്തായാലും ചീത്ത കേള്‍ക്കാനും വേണ്ടും ഒന്നും കാക്കരയും പറഞ്ഞിട്ടില്ല, വി എസും പറഞ്ഞിട്ടില്ല. കേരളത്തിലെ ഭരണ ഭാഷ മലയാളം ആകുന്നതില്‍ എന്താണ് തെറ്റെന്ന് മനസ്സിലാകുന്നില്ല. കേരളത്തിലെ മഹാഭൂരിപക്ഷം പേര്‍ക്കും മലയാളമല്ലാതെ മറ്റൊന്നും അറിയില്ലല്ലോ? അതേ സമയം സങ്കുചിതമായ പ്രാദേശിക വാദങ്ങള്‍ മിക്കപ്പോഴും ഇത്തരം നിര്‍ദോഷകരമെന്ന് തോന്നാവുന്ന ആവശ്യങ്ങളിലൂടെയാണ് വളരുന്നത് എന്ന കാക്കരയുടെ നോട്ടവും ശരി തന്നെയല്ലേ? അന്യ സംസ്ഥാനങ്ങളിലും അന്യ രാജ്യങ്ങളിലും ഉപജീവനം നടത്തുന്ന നല്ലൊരു ശതമാനം മലയാളികള്‍ ഉള്ളപ്പോള്‍ ഇത്തരം പ്രസ്ഥാവനകള്‍ ചിലപ്പോള്‍ ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന അവസ്ഥയില്‍ നമ്മളെ എത്തിക്കും.
പിന്നെ കാളിദാസന്‍ മൊത്തം മലയാളികളെ കുറിച്ച് പറഞ്ഞത് ശരിയാണെന്ന് തോന്നുന്നു. ഇംഗ്ളീഷിനോട് ഒരു ആരാധന കലര്‍ന്ന വിധേയത്വമാണ് നമുക്ക്. വെളുത്ത തൊലിയോടുള്ള നമ്മുടെ വിധേയത്വത്തിണ്റ്റെ മറ്റൊരു മുഖം മാത്രമാണതെന്നു തോന്നുന്നു. പക്ഷെ ഭാഷാ സ്നേഹം ഒരിക്കലും കുത്തിവെക്കപെടേണ്ടതല്ല. അതു ആത്മാവില്‍ നിന്നും മുളച്ച് വരേണ്ടതാണ്. ജോലി കിട്ടാനുള്ള മാനദന്ധമായോ, പ്രാദേശിക വാദത്തിലൂന്നിയുള്ള രാഷ്ട്രീയ ഉപകരണമായോ ഉപയോഗിച്ചാല്‍ ഭാഷാ സ്നേഹം ഉണ്ടാവുകയില്ല. ഭാഷാ സ്നേഹം ഉണ്ടാകണമെങ്കില്‍ നല്ല അദ്ധ്യാപകരുണ്ടാകണം. കുറഞ്ഞത് അപ്പറ്‍ പ്രൈമറി തലം വരെയെങ്കിലും മലയാളം പ്രധാന പഠന മാധ്യമം ആക്കണം. മാതൃഭാഷയിലെ പ്രാവീണ്യം മറ്റു ഭാഷകള്‍ പഠിക്കാന്‍ കൂടുതല്‍ ഉപകരിക്കും. സ്വന്തം ഭാഷ കൂടുതല്‍ അറിയുന്തോറും ഇംഗ്ളീഷിനോടുള്ള അന്ധമായ ആരാധനയും വിധേയത്വവും തനിയെ കുറഞ്ഞു കൊള്ളും.
(ഈ പോസ്റ്റില്‍ അനോണികള്‍ വന്ന് കാക്കരയെ ചീത്ത വിളിക്കുന്നത് എന്തിനെന്ന് മനസ്സിലാകുന്നില്ല)
വി.എസ്. എന്ന വ്യക്തിയെ ഞാൻ കാണുന്നില്ല എന്ന് എന്റെ പോസ്റ്റിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്, വരുംവരായ്മകൾ ചിന്തിക്കാതെ പറഞ്ഞ ഒരു കാര്യമായിട്ടെ ഞാനും കാണുന്നുള്ളു.
കാളിദാസൻ, സാമ്പത്തികമായി ഉയർന്ന ചുരുക്കം ചില രാജ്യങ്ങൾ മാത്രമെ ജോലിക്ക് ഭാഷാപ്രാവണ്യം ഒരു ഉപാധി ആക്കുന്നുള്ളു. അത് കേരളത്തിന്റെ പ്രത്യേക സാഹചര്യമായി താരതമ്യവുമില്ല.
ജിജൊ, കേരളത്തിൽ ഭരണഭാഷ മലയാളം തന്നെയാണ്, അതിൽ ഒരു മാറ്റവും ഇല്ല, ത്രിഭാഷ പദ്ധതികും. പൂർണ്ണമല്ലെങ്ങിൾ കൂടി എട്ടാംതരം വരെ മലയാളം നിർബന്ദവും ആണ്.
ഒറ്റ നോട്ടത്തിൽ, കേരളീയനും മലയാളിയും ഒന്നേ എന്ന് തോന്നാമെങ്ങിലും, അതിർവരമ്പുകൽ നേർത്തത്താണെങ്ങിലും, കേരളത്തിന് മറ്റു അവകാശികൾ കൂടിയുണ്ട്, കേരളത്തിന്റെ അതിർത്തിവാസികളും പ്രവാസികളും.
വരുംവരായ്മകൾ ചിന്തിക്കാതെ പറഞ്ഞ ഒരു കാര്യമായിട്ടെ ഞാനും കാണുന്നുള്ളു.
കേരളം എന്ന സംസ്ഥാനം രൂപം കൊണ്ടത് മലയാള ഭാഷയെ അടിസ്ഥാനമാക്കിയാണ്. ഭാഷക്ക് പ്രത്യേകത ഇല്ലെങ്കില്‍ ഇങ്ങനെ ഒരു സംസ്ഥാനം രൂപീകരിക്കേണ്ട ആവശ്യമില്ല. കേരളത്തില്‍ ജോലി ചെയ്യുന്നവര്‍ മലയാളം അറിഞ്ഞിരിക്കണം എന്നു പറയുന്നതില്‍ വരും വരായ്കകള്‍ ദര്‍ശിക്കുന്ന താങ്കളൊക്കെയാണ്, പ്രശ്നങ്ങളുണ്ടാക്കുന്നത്. അത് പ്രദേശികവാദമൊന്നുമല്ല. മലയാളികള്‍ അല്ലാത്തവര്‍ കേരളത്തില്‍ ജോലി ചെയ്യരുത് എന്നു വി എസ് പറഞ്ഞിട്ടില്ല. ബാല്‍ താക്കറെ മറത്തികളല്ലാത്തവര്‍ മുംബൈയില്‍ താമസിക്കാന്‍ പാടില്ല എന്നു പറഞ്ഞതിനോട്, ഇതിനെ തരതമ്യം ചെയ്യുന്നത് ഒട്ടും യോജിക്കാത്ത സംഗതിയാണ്.
സച്ചിന്‍ തെണ്ടുല്‍ക്കര്‍ പറഞ്ഞത് പക്വതയില്ലാത്ത കാര്യമാണ്. സച്ചിന്‍ ഇന്‍ഡ്യക്കരനും മറാത്തിയുമാണ്. അതിനു രണ്ടിനും അതിന്റേതായ പ്രത്യേകതയുമുണ്ട്. സച്ചിന്റെ ദേശ സ്നേഹത്തെ ആരും ചോദ്യം ചെയ്തതായി അറിയില്ല. പിന്നെ എന്തിനാണദ്ദേഹം താനൊരു ഇന്‍ഡ്യക്കരനാനെന്നു എടുത്തു പറയുന്നത്? ഞാനൊരു മലയാളിയാണെന്നു പറഞ്ഞാല്‍ അതിന്റെ അര്‍ത്ഥം ഇന്‍ഡ്യക്കാരനല്ല എന്നു വരില്ല.സച്ചിന്‍ മറാത്തി എന്ന നിലയിലും ഇന്‍ഡ്യക്കാരന്‍ എന്ന നിലയിലും അഭിമാനിക്കണം. പിന്നെ അത് കൂടെക്കൂടെ പറഞ്ഞു കൊണ്ടിരിക്കുന്നത്, അല്‍പ്പത്തമായിട്ടാണെനിക്ക് തോന്നുന്നത്.
ജിജോ പറഞ്ഞ രണ്ടുകാര്യങ്ങള്‍ യോജിച്ചു പോകുന്നില്ലല്ലോ.
ഭരണ ഭാഷ മലയാളം ആകുന്നതില്‍ എന്താണ് തെറ്റെന്ന് മനസ്സിലാകുന്നില്ല.
ജോലി കിട്ടാനുള്ള മാനദന്ധമായോ ഉപയോഗിച്ചാല്‍ ഭാഷാ സ്നേഹം ഉണ്ടാവുകയില്ല.
ഭരണ ഭാഷ മലയാളമാകുമ്പോള്‍ ജോലി കിട്ടാനുള്ള മാനധണ്ധം സ്വാഭവികാമായി മലയാളമാകേണ്ടേ?
ഭരണഭാഷ മലയാളമാകുമ്പോള്‍ ഭാഷയറിയത്തവര്‍ എങ്ങനെ കാര്യങ്ങള്‍ മനസിലാക്കും ?
കാളിദാസ്സൻ,
"മലയാളികള്‍ അല്ലാത്തവര്‍ കേരളത്തില്‍ ജോലി ചെയ്യരുത് എന്നു വി എസ് പറഞ്ഞിട്ടില്ല. ബാല്‍ താക്കറെ മറത്തികളല്ലാത്തവര്‍ മുംബൈയില്‍ താമസിക്കാന്‍ പാടില്ല എന്നു പറഞ്ഞതിനോട്, ഇതിനെ തരതമ്യം ചെയ്യുന്നത് ഒട്ടും യോജിക്കാത്ത സംഗതിയാണ്."
ഞാൻ എവിടെയാണ് താരതമ്യം ചെയ്‌തത്. ചൂണ്ടികാണിച്ചാൽ കൊള്ളാം.
കേരളത്തിനെ പോലെ ഭാഷയെ അടിസ്ഥാനമാക്കി രൂപികരിക്കാത്ത സംസ്ഥാനങ്ങളും അവിടത്തെ ഭൂരിപക്ഷ ഭാഷക്ക് പ്രാധാന്യം കൊടുക്കുന്നുണ്ട്. അതിനൊന്നും ഒരു തെറ്റും ഞാൻ കാണുന്നില്ല.
കാളിദാസന്റെയോ വി.എസ്.ഇന്റെയോ ഭാഷ സ്നേഹത്തെ ഞാൻ ഒട്ടൂം കുറച്ച് കാണുന്നില്ല. ഞാനും ഭാഷയെ സ്നേഹികുന്നു പക്ഷെ വഴികൾക്ക് ചെറിയ മാറ്റം.
ഞാനും ഇന്ത്യക്കാരനായതിൽ കൂടുതൽ അഭിമാനിക്കുന്നു, എന്റെ മതവും ഭാഷയും ദേശവും ജാതിയും എല്ലാം ഇന്ത്യക്ക് താഴെ മാത്രം.
കേരളത്തിനെ പോലെ ഭാഷയെ അടിസ്ഥാനമാക്കി രൂപികരിക്കാത്ത സംസ്ഥാനങ്ങളും അവിടത്തെ ഭൂരിപക്ഷ ഭാഷക്ക് പ്രാധാന്യം കൊടുക്കുന്നുണ്ട്. അതിനൊന്നും ഒരു തെറ്റും ഞാൻ കാണുന്നില്ല.
ഏതൊക്കെയാണാവോ ആ സംസ്ഥാനങ്ങള്‍ ?
കാളിദാസന്റെയോ വി.എസ്.ഇന്റെയോ ഭാഷ സ്നേഹത്തെ ഞാൻ ഒട്ടൂം കുറച്ച് കാണുന്നില്ല.
വി എസ് കയ്യടി വാങ്ങാനായി ഭാഷയേപ്പറ്റി പറഞ്ഞു എന്നത് ആദ്ദേഹത്തിന്റെ ഭാഷാസ്നേഹത്തെ പ്രശംസിച്ചതാണെന്ന് എനിക്ക് മനസിലായില്ല. ക്ഷമിക്കണം.
വായിച്ചവർക്കും കമൻറ്റുകൾ എഴുതിയവർക്കും നന്ദി.
തമാശയായി തോന്നുന്നു.
ഈ ദരിദ്ര സംസ്ഥാനത്ത് പണിചെയ്യാന്‍ ആരാണാവോ വരുന്നുന്നത്? എന്തു വന്നാലും വിഭാഗീയത വളര്‍ത്തുക എന്നതാണ് ലക്ഷ്യം
ജഗദീഷ്
അഭിപ്രായത്തിന് നന്ദി
മലയാള ഭാഷയെ തൊട്ട് കയ്യടി വാങ്ങാന്നുള്ള ഒരു പാഴ്‌വേല അല്ലേ,
പഠനമാധ്യമം ഏതായാലും, കേരളത്തിൽ മലയാളം ഒന്നാം ഭാഷയാകണം... വി. എസ്. (24/11/10)
മലയാളത്തിന് ക്ലാസിക്കൾ പദവി ലഭ്യമാക്കാനായി രൂപികരിച്ച സമിതിയുടെ കരട് രേഖ ചർച്ച ചെയ്യുന്ന യോഗം ഉൽഘാടനം ചെയുകയായിരുന്നു വി.എസ്...
കാക്കരയും നൂറു ശതമാനം യോജിക്കുന്നു...
മലയാളം അറിയുന്നവർക്ക് മാത്രം ജോലി എന്ന 2009 നവംബർ ഒന്നിലെ വി.എസ്.ന്റെ പ്രസ്താവനയോട് വിയോജിക്കുകയും ചെയ്യുന്നു...
"കേരളത്തിൽ ഭരണഭാഷ മലയാളം തന്നെയാണ്, അതിൽ ഒരു മാറ്റവും ഇല്ല, ത്രിഭാഷ പദ്ധതികും. പൂർണ്ണമല്ലെങ്ങിൾ കൂടി എട്ടാംതരം വരെ മലയാളം നിർബന്ദവും ആണ്."-
കാക്കര,
ഇതില്‍ പല പ്രശ്നങ്ങളും ഉണ്ട്. ഒന്നാമത്, ഭരണഭാഷ എത്രത്തോളം മലയാളമാണ്? (ഫയലുകള്‍ മലയാളത്തിലാകുന്നതിനെ കളിയാക്കേണ്ടതുണ്ടോ?). പിന്നെ, കേരളത്തില്‍ മലയാളം പഠനം നിര്‍ബന്ധമേ അല്ല. (കഴിഞ്ഞദിവസം അതിനുള്ള നിര്‍ദ്ദേശം അംഗീകരിച്ചിട്ടേ ഉള്ളൂ.)
മാറി മാറി വന്ന സര്‍ക്കാരുകള്‍ ചെയ്യാതിരുന്ന ഈ മാറ്റത്തിന് ഒരു വി.എസ്.സര്‍ക്കാരിനേ തോന്നിയുള്ളൂ.
മറ്റ് സ്ഥലങ്ങളിലെ പോലെ പ്രാദേശിക വാദം ഇവിടെ ക്ലച്ചുപിടിക്കില്ലെന്ന് താങ്കള്‍ക്കറിയില്ലായിരിയ്ക്കും പക്ഷേ വി.എസ്സടക്കം രാഷ്ട്രീയക്കാര്‍ക്കറിയാം. അതാണല്ലോ ഇത്രയും കാലം മാതൃഭാഷ പഠനത്തിന് ഇവിടെ നിര്‍ബന്ധമല്ലാതെ പോയത്.
മലയാളത്തെ രക്ഷിക്കുന്നതിന് ചില പ്രായോഗിക മാർഗങ്ങൾ :
1.സര്‍വകലാശാലതലം വരെ വിദ്യാഭ്യാസം മലയാളത്തിലാക്കും
2. വിവാഹ ക്ഷണ കത്തുകൾ മലയാളത്തിൽ അച്ചടിക്കുക
3.കോടതികളില്‍ വിനിമയങ്ങള്‍ മലയാളത്തില്‍
4. ഭരണ ഭാഷ ( ഭരണം ജനങ്ങളുടെ ഭാഷയിലാവണം)
5.കേരളത്തിലെ പൊതു ഗ്രന്ഥശാലകൾ സംരക്ഷിക്കുക
6.സർക്കാർ രേഖകൾ മലയാളത്തിൽ ആക്കുക
7.സർക്കാർ ഓഫീസകൾ,പൊതു മേഖല സ്ഥാപനങ്ങൾ,സർവകാലശാലകൾ,ആശുപത്രികൾ,കച്ചവട സ്ഥാപനങ്ങൾ എന്നിവിടങ്ങളി ലെ ബോർഡുകൾ നിർബന്ധമായും മലയാളത്തിലേക്ക് മാറ്റുക
8. PSC പരീഷകൾ മലയാളികരിക്കുക.
9. മലയാളം ബ്ലോഗ് എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുക
10.മലയാളം ഒരു പേപ്പർ ആയി എല്ലാ ക്ലാസ്സിലും പഠിപ്പിക്കുക
Post a Comment