Wednesday 18 November 2009

കമന്റുകൾകൊണ്ടൊരു കുത്തബ്ബ്മീനാർ!

ഒരു സ്പാർക്ക്‌, പക്ഷെ ഒരു പോസ്റ്റിനുള്ള നീളവും ഇല്ല, വലിച്ചുനീട്ടിയൊരു മെഗ്ഗാ സീരിയൽ ആക്കാനുള്ള ഒരു ഇതും കുറവ്‌, സമയവും കഷ്ടി. സമാനസ്വഭാവം ഉള്ള മറ്റു പോസ്റ്റുകളും എന്റെ കണ്ണെത്തുംദൂരത്തുമില്ല, എന്നാൽ പിന്നെ കമന്റുകൾകൊണ്ടൊരു കുത്തബ്ബ്മീനാർ എന്ന്‌ ഞാനും കരുതി. നിങ്ങൾക്ക്‌ വലിച്ചുനീട്ടി വായിക്കേണ്ടതുമില്ല, എനിക്കാനെങ്ങിൽ മസ്തിഷ്ക വയറിളക്കത്തിന്‌ ഒരൊറ്റമൂലി!

ഞനെന്റെ പ്രോഫൈയിലിൽ എഴുതിയത്‌ പോലെ, ഞാനാരാണെന്ന്‌ നിങ്ങൾക്ക്‌ ബ്ലോഗിലൂടെ വായിച്ചെടുക്കുകയും ചെയ്യാം.

നിങ്ങളുടെ നുറുങ്ങ്‌ പോസ്റ്റുകളും ഇവിടെ കമന്റിലൂടെ പോസ്റ്റാം, നിങ്ങൾക്കും കാണില്ലേ ചെറിയ ചെറിയ സ്പാർക്കുകൾ.

ഞാനാരാ മോൻ... ഒരു നടക്ക്‌ പോരുമോ?

7 comments:

ഷൈജൻ കാക്കര said...

വി.എസ്‌.ന്റെ മകൻ അരുൺ കുമാർ കൊടുത്ത മാനനഷ്ടകേസിൽ (50 ലക്ഷത്തിന്‌) (സ്മാർട്ട്‌ സിറ്റിയിൽ നിന്ന്‌ കോടികൾ കൈക്കൂലി) എം.എം. ഹസൻ ഇന്നലെ കോടതിയിൽ മാപ്പ്‌ പറഞ്ഞ്‌ തലയൂരി.

ഗുണപാഠം

കള്ള ആരോപണം ഉന്നയിക്കുമ്പൊൾ ആരുടെയും പേർ പറയരുത്‌. ദേ ഇങ്ങനെ ആവാം, മന്ത്രിപുത്രൻ, ശാരിയെ വി.ഐ.പി കണ്ടതിന്‌ ശേഷം, ഉന്നത നേതാവ്‌ പിന്നെ ബ്ലാ ബ്ലാ ബ്ലാ...

chithrakaran:ചിത്രകാരന്‍ said...

ഒരു ക്ലിക്ക് നഷ്ടായല്ലോ കാക്കരേ :)

ഭായി said...

അതായത് പണ്ട് മൂന്ന് വയസ്സായ ഒരു കുട്ടി വന്‍ പ്രകടനത്തെ നയിച്ച് കൊണ്ട് വന്നപ്പോള്‍ കുട്ടിയെ പോലീസ് വെടിവെച്ച് കൊന്നതു പോലെ.
അങിനെ തന്നെയല്ലേ..!!

Rejeesh Sanathanan said...

ഒന്നും പറയാനില്ല....ഞാന്‍ ഓടി.:)

ഷൈജൻ കാക്കര said...

വാർത്ത

ദേവസ്വം വകുപ്പും തപാൽ വകുപ്പും കരാർ ഉണ്ടാക്കാത്തതിനാൽ ഭൿതർക്ക്‌ തപാൽ വഴി കിട്ടിയിരുന്ന പ്രസാദം ഇതുവരെയും അയച്ചു തുടങ്ങിയിട്ടില്ല.


കടന്നപള്ളിയോ സുധാകരനോ കുറ്റക്കാർ?

സ്വാമീ ശരണമയ്യപ്പാ...

ഷൈജൻ കാക്കര said...

ഉപതെരഞ്ഞെടുപ്പില്‍ ഇടതു മുന്നണിയുടെ പരാജയത്തിനു കാരണം വി.എസ്‌-പിണറായി അഭിപ്രായ ഭിന്നതയെന്നു ഫോര്‍വേഡ്‌ ബ്ലോക്ക്‌ ദേശീയ സെക്രട്ടറി ജി. ദേവരാജന്‍. ഫോര്‍വേഡ്‌ ബ്ലോക്ക്‌ സംസ്‌ഥാന സമ്മേളനത്തോടനുബന്ധിച്ചു നടന്ന പ്രതിനിധി സമ്മേളനത്തിലാണു സി.പി.എം-സി.പി.ഐ. നേതൃത്വത്തിനെതിരേ ദേവരാജന്‍ ആഞ്ഞടിച്ചത്‌

കുലംകുത്തി! കുലംകുത്തി! കുലംകുത്തി!

ഷൈജൻ കാക്കര said...

Mangalam News

കേരളത്തില്‍ 'ലൗ ജിഹാദ്‌''എന്നൊരു' പ്രസ്‌ഥാനം പ്രവര്‍ത്തിക്കുന്നതിനു തെളിവുകളില്ലെന്ന്‌ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഹൈക്കോടതിയെ അറിയിച്ചു.