Tuesday 26 April 2011

എൻഡോസൾഫാനും നിലപാടുകളും!

എൻഡൊസൾഫാൻ നിരോധിക്കണം എന്ന കാര്യത്തിൽ  മന്മോഹൻ സിംഗിനോ സോണിയ ഗാന്ധിക്കോ ശരദ് പവാറിനോ കേന്ദ്രസർക്കാരിനോ കോൺഗ്രസ്സിന് തന്നെയോ ഒരു താല്പര്യവും ഇല്ല... അതിനെതിരെ ശക്തമായി, എന്നാൽ ലഭിക്കാവുന്ന എല്ലാ പിന്തുണയും നേടിക്കൊണ്ട് ഒരു സമരം നയിച്ചാൽ മാത്രമെ വിജയം എളുപ്പമാകുകയുള്ളൂ...

എൻഡൊസൾഫാൻ നിരോധിക്കണം  എന്ന് ആവശ്യപ്പെടുന്ന പലരും ഇത് ഒരു ഫാഷനായി കൊണ്ടുനടക്കുകയാണ്...

നിരോധിക്കണം എന്ന്  ചുമ്മാ പറഞ്ഞാൽ പോരെ? അത് ഭംഗിയായി ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും  ചെയ്തു...  പ്രധാനമന്ത്രിയെ കണ്ട് മറ്റൊരു നാടകം  കളിച്ചു... എന്തൊരു ധീരനിലപാട്, അല്ലേ?

മൗനംകൊണ്ട് കേന്ദ്രമന്ത്രിമാർ  എൻഡോസൾഫാന് കുട പിടിക്കുന്നു... എന്നിട്ട് എപ്പോഴെങ്ങിലും മന്ത്രിസഭയിൽ എൻഡോസൾഫാൻ നിരോധിക്കണം എന്ന് ശക്തമായി ആവശ്യപ്പെട്ടിരുന്നു എന്ന് പത്രത്തിൽ  ഒരു വാർത്ത വന്നാൽ പോരേ... കൂട്ടത്തി ൽ എൻഡൊസൾഫാൻ വിതച്ച നാശത്തിന് നികുതിപണത്തിൽ നിന്ന് കുറച്ച് കോടികൾ നൽകി, ദുരിതബാധിതരുടെ മുന്നിൽ മറ്റൊരു നാടകം കളിച്ചാൽ മതിയല്ലോ... ഇവർ പ്രതികരിക്കേണ്ടത്  ഇപ്പോഴാണ്... പ്രതികരണം മന്ത്രിസഭയിലും പൊതുസമൂഹത്തിലും  വേണം... പൊതുസമൂഹത്തി ലെ പ്രതികരണത്തിന് ശക്തമായ ഒരു പ്രഷർ ഉണ്ടാക്കുവാൻ സാധിക്കും... അതുവരെയുള്ള മൗനം കുറ്റകരമാണ്...

എൻഡോസൾഫാനെതിരെയുള്ള പ്രതിക്ഷേധം കോൺഗ്രസ്സിലെ  ഭൂരിഭാഗം പേരും ഒരു ചടങ്ങ് തീർക്കൽ മാത്രമായി ചുരുക്കുകയാണ്...

ഇടതുപക്ഷത്തിനാണെങ്ങിൽ എല്ലാം രാഷ്ട്രീയം ആണല്ലോ... ആ ഭാഗം അവർ കളിക്കുന്നു...

എൻഡോസൾഫാൻ വിഷയത്തിൽ ആത്മാർത്ഥ മായി വികാരം കൊള്ളുന്നവരോട് ഒരു വാക്ക്...

നമ്മുടെ കൂടെ സമരം ചെയ്യുന്നവരിൽ / തെറി പറയുന്നവരിൽ ഭൂരിഭാഗം പേരും ഒരു ഫാഷനായി തുടരുകയാണ്... രാഷ്ട്രീയപൊറാട്ട് നാടകം കളിക്കുകയാണ്...

അത് വ്യക്തമായി അറിയുന്ന കേന്ദ്രസർക്കാർ ജനവിരുദ്ധനയം തുടരുന്നു... എൻഡോസൾഫാനെ പിന്തുണയ്ക്കുന്നു...

ദുരിതബാധിതരെ, നഷ്ടപ്പെട്ടത് നിങ്ങൾക്ക് മാത്രം... ബാക്കിയെല്ലാവരും (ഭൂരിഭാഗം) കൊയ്യുകയാണ്..

...
ചില ലിങ്കുകൾ...
https://profiles.google.com/shijangeorge/posts/iYVxivHUpGb

http://georos.blogspot.com/2010/11/blog-post_11.html




 

2 comments:

ഷൈജൻ കാക്കര said...

ദുരിതബാധിതരെ, നഷ്ടപ്പെട്ടത് നിങ്ങൾക്ക് മാത്രം... ബാക്കിയെല്ലാവരും (ഭൂരിഭാഗം) കൊയ്യുകയാണ്..

ഷൈജൻ കാക്കര said...

സ്റ്റോക്ക് ഹോം കൺവെൻഷൻ ഇന്നലെ തീരുമാനിച്ചതല്ല... കഴിഞ്ഞ പാർലമെന്റ് സമ്മേളനം നടക്കുമ്പോൾ ഏതെങ്ങിലും ഒരു അംഗം ഈ വരുന്ന ഉച്ചകോടിയിൽ ഇന്ത്യ എന്ത് നിലപാട് എടുക്കും എന്ന് ചോദിച്ചിരുന്നോ? ഒരു ചർച്ച നടന്നിരുന്നോ?

അന്തരാഷ്ട്രകരാറുകളിൽ എടുക്കുന്ന ഇന്ത്യൻ നിലപാടുകൾ പാർലമെന്റിൽ ചർച്ച ചെയ്ത് അല്ല തീരുമാനം എടുക്കുന്നത് പക്ഷേ ചർച്ച ചെയ്ത് സമവായം ഉണ്ടാക്കി മുന്നോട്ട് പോകുന്നത് അല്ലേ ശരിയായ ജനാധിപത്യം...

ഒരു ചർച്ച നടന്നിരുന്നുവെങ്ങിൽ, ഇന്ത്യൻ ജനതയുടെ വികാരം കേന്ദ്രസർക്കാരിന് മുഖവിലയ്ക്ക് എടുക്കേണ്ടി വരുമായിരുന്നില്ലേ...

സമയം വൈകീട്ടില്ല...
പാർലമെന്റിൽ വിഷയം ഉന്നയിക്കണം...
പ്രക്ഷോഭം ശക്തമാക്കണം...
എല്ലാ സംസ്ഥാനങ്ങളും നിരോധിക്കണം...
എല്ലാ രാഷ്ട്രീയപാർട്ടികളും യോഗം കൂടി എൻഡോസൾഫാൻ നിരോധ പ്രമേയം പാസാക്കണം...

എൻഡൊസൾഫാൻ നിരോധിക്കാൻ ആവശ്യമായ എല്ലാ മാർഗ്ഗവും ഉപയോഗിക്കണം... ഒരു ഫാഷനായി "പവാറിനെ മാത്രം" തെറി പറഞ്ഞാൽ എൻഡോസൾഫാൻ നിരോധിക്കില്ല...