Friday, 22 April 2011

ഇന്ത്യൻ വെജിറ്റേറിയനിസവും പെസഹാ കുരിശും...

കാക്കര ഇന്ത്യൻ ആണ്‌, അതിനാൽ തന്നെ ബീഫ് ബർഗ്ഗറിൽ നിന്ന്‌ ബീഫ് മാറ്റിയാൽ ബർഗ്ഗർ സന്തോഷത്തോടെ കഴിച്ചിരിക്കണം... അതിനിടയിൽ പുരികം ഒന്ന്‌ ചുളിഞ്ഞാൽ... പകരം വേറൊരു ബർഗ്ഗർ ചോദിച്ചാൽ... അതാണ്‌ തൊട്ടുകൂടയ്മയുടെ അവതാരം... ഭക്ഷണ ശീലമോ എല്ലാ മനുഷ്യരിലും പലവിധത്തിൽ കാണുന്ന ഇഷ്ടക്കേട്, ഇതൊന്നും തന്നെ ഒരു ഇന്ത്യക്കാരനെ സഹായിക്കില്ല... ഒരു ഇന്ത്യൻ ആയതിന്റെ ഗതികേട്... അയിത്തം എന്നത്‌ ഇന്ത്യയിൽ മാത്രമല്ല... ഈ അറപ്പ്‌ വ്യക്തിപരമാണ്‌, വ്യക്തിപരമായ വിശ്വാസം ഒരു പക്ഷെ അന്ധവിശ്വാസം... ഇതൊന്നും ഇടതുചിന്തകളെ സ്വാധിനിച്ചില്ല... കാരണം ബീഫ് ബർഗ്ഗറെ അയിത്തവുമായി കൂട്ടികെട്ടിയിരിക്കുന്നു... അയിത്തവും സവർണവും... ഇടതുചിന്തകൾ കൊടുങ്കാറ്റായി... കൊടുങ്കാറ്റിനിടയിൽ യുക്തി കൈമോശം വന്നു... അതാണല്ലോ വേണ്ടതും, അല്ലേ?

ശാന്തമായ ഒരു അന്തരീക്ഷത്തിൽ ചിന്തിച്ചാൽ യുക്തി കടന്നുവരും... മനസ്സ്‌ ശാന്തമായാൽ അകകണ്ണിന്‌ പലതും ദർശിക്കുവാൻ സാധിക്കും... ശാന്തമായ ഒരു ദേവാലയത്തിൽ കടക്കുമ്പോൾ ഈശ്വരസാനിധ്യം അനുഭവപ്പെടും എന്ന്‌ കേട്ടിട്ടുണ്ട്...

നമുക്ക്‌ ബീഫിലേക്ക്‌ തിരിച്ചു വരാം... വേണ്ട, ബീഫ്‌ തിന്ന്‌ മടുത്തു... മാത്രവുമല്ല, സ്ഥിരമായി ബീഫ് പാറ്റി തിന്നാൽ ശരീരത്തിൽ കൊളസ്റ്റ്രോൾ അടിഞ്ഞുകൂടുമെന്ന്‌ പ്രശസ്ത “ബീഫോളജിസ്റ്റുകൾ” സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്... അപ്പോൾ ബീഫിനെ മാറ്റി പട്ടിയെ ഇറക്കിയാലോ... പട്ടിയാകുമ്പോൾ, അതിന്റെ പിന്നിൽ ആർഷഭാരതവും ഇല്ല... പട്ടി ബർഗ്ഗറിൽ നിന്ന്‌ പട്ടിയിറച്ചി മാറ്റിയാൽ നമ്മളിൽ എത്ര പേർ പിന്നെ ബർഗ്ഗർ മാത്രം തിന്നും... ഇതും അയിത്തമാണോ... അല്ലേ അല്ല... കാരണം അതിന്റെ പിന്നിൽ ഇന്ത്യൻ സവർണ്ണതയില്ല... പക്ഷെ സായിപ്പ്‌ ഉണ്ട്... ഇടതുചിന്തകൾ തണുത്തുറഞ്ഞു... മലയാളിക്ക്‌ പട്ടിയിറച്ചി ശില്ലമില്ല, അല്ലേ? പട്ടിക്ക്‌ പകരം പന്നിയായാലും ഇടതുപരിപ്രേക്ഷ്യത്തിലിട്ട്‌ ചുട്ട്‌ എടുക്കുകയില്ല... കാരണം പന്നിയിലും സവർണ്ണതയില്ല...

ഇന്നലെ പെസഹ... കൃസ്താനികൾ പെസഹ അപ്പം ഉണ്ടാക്കി അതിന്‌ മുകളിൽ ഓശാനക്ക്‌ പള്ളികളിൽ നിന്ന്‌ കൊണ്ടുവന്ന തെങ്ങിൻ ഓല കുരിശ്ശിന്റെ ആകൃതിയിൽ വെയ്‌ക്കുന്നു, ഓല മാറ്റി അപ്പം മുറിച്ച് കഴിക്കുന്നു... അപ്പം പൂർണ്ണമായും വെജ്... ഓലയാണെങ്ങിൽ കേരവൃഷത്തിന്റെ, അതും പ്രശ്നമല്ല... പക്ഷെ വിശ്വാസം... കുരിശ് തൊട്ട അപ്പം എനിക്ക്‌ വേണ്ടാ... അത് വിശ്വാസം മാത്രമാണ്‌... ഒരു പക്ഷെ അന്ധവിശ്വാസം... അതിൽ കൂടുതൽ ഒന്നുമില്ല... തൊട്ടുകൂടായ്മയല്ല എന്നത്‌ മാത്രമാണ്‌ ശരി...

അപ്പത്തിൽ നിന്ന്‌ കുരിശ്‌ മാറ്റിയെടുത്താൽ ആർക്കും അപ്പം കഴിക്കാമല്ലോ... അല്ലേ? ബീഫ്‌ ബർഗ്ഗറിൽ നിന്ന്‌ ബീഫ് മാറ്റി കഴിക്കുന്നപോലെ... ബീഫിന്റെ പിന്നിൽ ഒരു വിശ്വാസം ഉണ്ട്... അതുകൊണ്ട്‌ തന്നെയാണ്‌ ബീഫും പന്നിയും കുരിശ്ശും കലർന്ന ഭക്ഷണം പലർക്കും ഭക്ഷിക്കാൻ കൂടുതൽ വിമുഖത...

ബീഫ് ബർഗ്ഗറിൽ നിന്ന്‌ ബീഫ് മാറ്റി ബർഗ്ഗർ തിന്ന്‌ കാക്കര അയിത്തത്തിനെതിരെ കുരിശ്ശുയുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു... പല്ലിയിറച്ചി മാറ്റി ബർഗ്ഗർ തിന്ന്‌ അയിത്തോച്ഛാടനം നടത്തുവാൻ ആരെങ്ങിലും വരുമായിരിക്കും...

വിശ്വാസം, അതല്ലേ എല്ലാം...


വാൽകക്ഷണം...

കണ്ണിൽ കണ്ടതെല്ലാം വിശുദ്ധഗ്രന്ഥത്തിലുടെ വ്യാഖ്യാനിക്കുന്നപോലെ എല്ലാം “ചെങ്കൽചൂളയിൽ” ചുട്ട്‌ എടുക്കണം എന്ന്‌ വാശി പിടിക്കരുത്‌...

6 comments:

ഷൈജൻ കാക്കര said...

ഇന്നലെ പെസഹ... കൃസ്താനികൾ പെസഹ അപ്പം ഉണ്ടാക്കി അതിന്‌ മുകളിൽ ഓശാനക്ക്‌ പള്ളികളിൽ നിന്ന്‌ കൊണ്ടുവന്ന തെങ്ങിൻ ഓല കുരിശ്ശിന്റെ ആകൃതിയിൽ വെയ്‌ക്കുന്നു, ഓല മാറ്റി അപ്പം മുറിച്ച് കഴിക്കുന്നു... അപ്പം പൂർണ്ണമായും വെജ്... ഓലയാണെങ്ങിൽ കേരവൃഷത്തിന്റെ, അതും പ്രശ്നമല്ല... പക്ഷെ വിശ്വാസം... കുരിശ് തൊട്ട അപ്പം എനിക്ക്‌ വേണ്ടാ... അത് വിശ്വാസം മാത്രമാണ്‌... ഒരു പക്ഷെ അന്ധവിശ്വാസം... അതിൽ കൂടുതൽ ഒന്നുമില്ല... തൊട്ടുകൂടായ്മയല്ല എന്നത്‌ മാത്രമാണ്‌ ശരി...

ponmalakkaran | പൊന്മളക്കാരന്‍ said...

ചേട്ടാ.... ബീഫ് തിന്ന് തിന്ന് തിന്ന് തിന്ന് തിന്ന്
പോത്താവല്ലേ......
വ്യത്യസ്ഥം.

Unknown said...

ഇന്ന് ഇന്ത്യയിലെ മനുഷ്യരുടെ ജാതിഭ്രാന്തു രണ്ടു തരത്തിലാണ് പ്രകടമാകുന്നത്.

അവന്‍ താണ ജാതിക്കാരനാണ്, ഞങ്ങള്‍ മാത്രം നല്ലത്, മറ്റവര്‍ അനര്‍ഹമായി സംവരണങ്ങള്‍ നേടിയെടുത്തു ഞങ്ങളുടെ അവസരങ്ങള്‍ കളഞ്ഞു കുളിക്കുന്നു. അത് കൊണ്ട് അവരെ എവിടെയും എത്താന്‍ സമ്മതിക്കരുത്. .ഇതാണ് ഒന്നാമത്തെ ലൈന്‍. ഇതൊക്കെ ഊട്ടി ഉറപ്പിച്ചു പിന്നോക്കകാരില്‍ അപകര്‍ഷതാബോധം ഉണ്ടാക്കിയെടുക്കാന്‍ വേണ്ടതെല്ലാം അവര്‍ ചെയ്യുന്നുണ്ട്. ഇന്ന് മറ്റേതോ പോസ്റ്റില്‍ കണ്ടത് പോലെ കുടുംബ ക്ഷേത്ര നിര്‍മ്മാണം, ബ്രാഹ്മണരെ കൊണ്ട് വീടുകളില്‍ പൂജ ചെയ്യിക്കല്‍ മുതലായവയെല്ലാം ഇതിന്റെ ഭാഗമാണ്.

രണ്ടാമത്തെ ലൈന്‍ മറ്റൊന്നാണ്. കണ്ടതിനെയും കേട്ടതിനെയും എല്ലാം സവര്‍ണ്ണ-ഫാസിസ്റ്റ്-സംഘപരിവാര്‍ ഗൂഡാലോചന ആണെന്ന് വിളിച്ചു പറയുക. ജാതിപ്പേര് വച്ചവരെ കുടുബമടക്കം തെറി വിളിക്കുക മുതലായവയെല്ലാം അതില്‍ പെടും. ഭക്ഷണത്തിന്റെ പേരിലുള്ള വിവാദവും അതിന്റെ ഭാഗമാണ്.

ഇത് രണ്ടും സമൂഹത്തിനു ഗുണം ചെയ്യില്ലെന്ന് മാത്രമല്ല, ജാതിപ്പോരു അതിന്റെ അങ്ങയറ്റത്തെത്തിക്കാനും ഈ മത്സരം കാരണമാകുന്നുണ്ട്.(ഇതിനിടയില്‍ വളരെ മാന്യമായി തങ്ങള്‍ക്കു പറയാനുള്ളത് പറഞ്ഞിട്ട് പോകുന്നവരെ മറക്കുന്നില്ല.)

Seema Menon said...

ഓരോ വറ്ഷവും നാട്ടില്‍ വരുമ്ബോള്‍ നാട്ടിലെ ജാതിചിന്തകള്‍ ശക്തമാവുന്നതു അനുഭവപ്പെടാറുണ്ട്. സ്കൂള്‍ കാലത്തു ഉച്ചഭക്ഷണം പങ്കു വച്ചു കഴിക്കാനൊക്കെ യാതൊരു മടിയുമില്ലാതിരുന്ന കൂട്ടുകാരി വീട്ടില്‍ ഇത്തവണ വന്നപ്പോള്‍ അമ്പലത്തില്‍ നിന്നുമുള്ള പായസം കഴിച്ചാല്‍ വിശ്വാസത്തിനു എതിരാവുമെന്നു പറയുന്നു. ഹിന്ദുക്കളുടെ കളിയാണെന്നു പറഞു മകളെ സ്കൂളില്‍ തിരുവാതിരക്കളി മല്‍ സര്ത്തില്‍ ചേരാന്‍ സമ്മതിക്കാതിരിക്കുന്നു. സ്വന്തം ജാതിക്കാരുമായി മാത്രം കുട്ടുകൂടിയാല്‍ മതിയെന്നു നേഴ്സറികാരന്‍ കുട്ടിയെ ഉപദേശിക്കുന്നു..നമ്മള്‍ എവിടേക്കാണു നീങിക്കൊണ്ടിരിക്കുന്നത്?
നല്ല ചിന്തകള്‍ , കാക്കര.

Muralee Mukundan , ബിലാത്തിപട്ടണം said...

എല്ലാം വിശ്വാസം, അതല്ലേ കാക്കരേ

Manoj മനോജ് said...

എനിക്കും കിട്ടി പെസഹ (Pass over) അപ്പം.. പക്ഷേ അത് കുരിശ് വെച്ചതല്ല.. കാരണം തന്നത് ജൂതമത വിശ്വാസിയായിരുന്നു... അവര്‍ക്ക് പുളിക്കാത്ത അപ്പം തന്നെയെങ്കിലും അതില്‍ കുരിശിന് പ്രാധാന്യമില്ലല്ലോ ;)

ജൂതര്‍ക്ക് പെസഹ ഫെറോവമാരില്‍ നിന്നുള്ള, അടിമത്വത്തില്‍ നിന്നുള്ള, മോചനമാകുമ്പോള്‍ ക്രിസ്ത്യാനികള്‍ക്ക് അത് ക്രിസ്തുവിന്റെ രക്തസാക്ഷിത്വവുമായി ബന്ധപ്പെട്ടിരിക്കുന്നു... “വിശ്വാസം അതല്ലേ എല്ലാം...” :)