Wednesday 17 November 2021

സ്വാശ്രയ കോളേജുകൾ - എ.കെ. ആന്റണിക്ക് ആദരവ്

എ.കെ.  ആന്റണിക്ക് ആദരവ്...


എഞ്ചിനീറിംഗ് കോളേജ് പട്ടിക വിവരങ്ങൾ... വിക്കിയാണ് ഡാറ്റയ്ക്ക് ആധാരം... അത് പൂർണ്ണമാണോ എന്നറിയില്ല... ഏകദേശ ധാരണ കിട്ടും... 

https://en.wikipedia.org/wiki/List_of_engineering_colleges_in_Kerala

2001-ൽ  സ്വാശ്രയ കോളേജുകൾക്ക് ആന്റണി അനുമതി കൊടുത്തതുകൊണ്ടാണല്ലോ ഇവിടെ "വിദ്യഭ്യാസ"  മൂല്യച്യുതി ഉണ്ടായത്... അതിന് മുൻപ് ഇവിടെ എത്ര കുട്ടികൾക്ക് പഠിക്കാൻ അവസരമുണ്ടായിരുന്നു? അവസരനിഷേധം നടത്തിയ സർക്കാരുകളെക്കാൾ വലിയ ചതിയൊന്നും ഇവിടെ സ്വാശ്രയ മേഖല ചെയ്തിട്ടില്ല... 

കേരളത്തിൽ 1961 ൽ കേന്ദ്രസർക്കാരിന്റെ ഒരേയൊരു കോളേജ്... സ്വാശ്രയ കോളേജുകൾ തുടങ്ങുന്ന 2001 ന് ശേഷമാണ് 5 കോളേജുകൾ കേന്ദ്രം തുടങ്ങുന്നത്... കേന്ദ്രം 30 വർഷം ഒരു കോളേജ് ഇവിടെ തുടങ്ങിയില്ല!!! 1961 മുതൽ 2001 വരെ ഇവിടെ എഞ്ചിനീറിങ്ങിന്  പഠിക്കേണ്ടിയിരുന്ന കുട്ടികളുടെ അവസരം നിഷേധിച്ച കേന്ദ്ര സർക്കാരിന് വല്ല കുറ്റവുമുണ്ടോ? ഇല്ല... ഒന്നും ചെയ്യാത്തവർക്ക് കുറ്റമില്ലല്ലോ....

1939, 1956, 1957, 1960, 1961, വർഷങ്ങളിൽ കേരള സർക്കാർ കോളേജുകൾ തുടങ്ങി... പിന്നെ 25 വർഷം കേരളം സർക്കാരിന്റെ കീഴിൽ ഒരു കോളേജ് പോലും വന്നില്ല... 25 വർഷം കോളേജുകൾ തുടങ്ങാതിരുന്ന കേരളം സർക്കാരിന് കുറ്റമുണ്ടോ? ഇല്ല... ഒന്നും ചെയ്യാത്തവർക്ക് കുറ്റമില്ലല്ലോ... പിന്നെ 1986 ലാണ് പുതിയ കോളേജ് വരുന്നത്... 1991 ൽ മറ്റോരു കോളേജ്... പിന്നെ 8 വർഷം പുതിയ കോളേജ് ഒന്നും ഇല്ല... 1999 ൽ 4 കോളേജുകൾ... 2000 ൽ മറ്റൊരു കോളേജ്... അടിസ്ഥാന വിദ്യാഭ്യാസം കഴിഞ്ഞ്... കേരളത്തിലെ കുട്ടികൾ ഉന്നത വിദ്യാഭ്യാസത്തിന് സീറ്റുകൾ കിട്ടാതെ പരക്കം പായുന്ന കാലമായി... തിന്നൂല തീറ്റിക്കൂല... ആ നയമായിരുന്നു കേരളത്തിൽ... സ്വകാര്യ സ്ഥാപനങ്ങൾ കോളേജ് തുടങ്ങിയാൽ, വിദ്യാഭ്യാസം വില്പന ചരക്കല്ല... എന്നാൽ എവിടെ പഠിക്കാൻ അവസരം എന്ന് ചോദിക്കില്ല... 

1989 നു ശേഷം സർക്കാർ വകുപ്പുകൾ കോളേജ് തുടങ്ങി... 2001 ന് മുൻപ് 13 കോളേജുകൾ...  2001 ന് ശേഷം 9 കോളേജുകൾ... പലതും സ്വാശ്രയ കോളേജ് ലൈനിൽ...

ഇനിയാണ് ആന്റണി തുറന്ന് വിട്ടുവെന്ന് പറയുന്ന സ്വാശ്രയ കോളേജുകൾ... ആകെ മ്യുലച്യുതി അവിടെയാണല്ലോ... പണ്ട് പഠിക്കാൻ സീറ്റ് ഇല്ലായിരുന്നുവെന്നത് സൗകര്യപൂർവ്വം മറക്കുന്നു... വിദേശ രാജ്യങ്ങളിൽ അവിടെയുള്ള കുട്ടികൾക്ക് പഠിക്കാനുള്ള സീറ്റിനേക്കാൾ കൂടുതൽ സീറ്റ് ഉണ്ടാക്കി, നമ്മുടെ നാട്ടിൽ നിന്നൊക്കെ കുട്ടികൾ പഠിക്കാൻ പോകുന്നു... പലയിടത്തും ഗുണനിലാവരമുള്ള കോളജുകൾ അല്ലായെന്നൊക്കെ നിരവധി വാർത്തകൾ വരുന്നത് കാണാം... അത് എന്തെങ്കിലും ആകട്ടെ...

2001 മുതൽ 2006 വരെ, ആന്റണിയുടെ കാലത്ത് 48 സ്വാശ്രയ കോളേജുകൾ തുടങ്ങി... ആ നടപടി മോശമായിരുന്നുവെങ്കിൽ, ആവശ്യത്തിലധികം കോളേജുകൾ ആയെങ്കിൽ, എന്നാൽ പിന്നെ ഇനിയങ്ങോട്ട് കൂടുതൽ കോളേജുകൾ തുടങ്ങാനുള്ള അനുമതികൾ നിയന്ത്രിക്കുകയോ മറ്റോ ചെയ്യാമല്ലോ... 

ഇനി വി.എസിന്റെ കാലം... 2006 മുതൽ 2010  വരെ കാലഘട്ടത്തിൽ പുതിയ 32  കോളേജുകൾ തുടങ്ങി... 2011 (വി.എസും ഉമ്മൻ ചാണ്ടിയും) 17 കോളേജുകൾ... 2012 മുതൽ 2015 വരെ 20 കോളേജുകൾ... ആന്റണിയുടെ കാലത്ത് 48 പുതിയ കോളേജുകൾ വന്നെങ്കിൽ പിന്നീട് എല്ലാവരും കൂടി 69 കോളേജുകൾ തുടങ്ങി...

ആന്റണി തുറന്ന് വിട്ടതുകൊണ്ടോന്നെന്നൊക്കെ ചുമ്മാ പറയാമെന്നേയുള്ളൂ... 2001 ൽ സ്വാശ്രയ കോളേജ് കേരളത്തിൽ തുടങ്ങിയില്ലെങ്കിൽ, ഇവിടെ പഠിച്ചിരുന്നവരിൽ നല്ലൊരു ശതമാനം കുട്ടികൾ ഇതര സംസ്ഥാനങ്ങളിലേക്ക് പോകുമായിരുന്നു... അവിടെയൊക്കെ ഗുണനിലവാരം പൂത്തുലഞ്ഞ് നിൽക്കുകയാണല്ലോ... 

സ്വാശ്രയ കോളേജിന് മാത്രമായി ഗുണനിലവാരം ഉണ്ടാകില്ല... അതുപോലെ മുല്യച്യുതിയും ഉണ്ടാകില്ല...

No comments: