Saturday 23 July 2011

വില്ലൻ എന്റെ സമുദായത്തിൽ നിന്നോ...

കാർട്ടൂണുകളിൽ സിനിമകളിൽ നോവലിൽ അങ്ങനെയുള്ള മേഖലകളിലെല്ലാം വില്ലൻ കഥാപാത്രങ്ങൾ എന്റെ സമുദായക്കാരന് മാത്രം പതിച്ചു നൽകുന്നു എന്ന വിലാപം ഉടലെടുക്കുന്നത് സ്വന്തം മനസിലെ അടിമത്വം നിറഞ്ഞ സ്വത്വബോധത്തിൽ നിന്നാണ്... നമ്മുക്കെല്ലാവർക്കും ഒരു വിധത്തിൽ അല്ലെങ്ങിൽ മറ്റൊരു വിധത്തിൽ സ്വത്വബോധം ഉണ്ട്;  ഉണ്ടായിരിക്കണം പക്ഷേ അതിരുകടക്കുന്ന സ്വത്വബോധം പൊസസ്സീവനസിന്റെ പണി ചെയ്തു തരും... ഭാര്യ മറ്റൊരാളെ നോക്കിയാൽ പോലും പ്രശ്നം... പിന്നെ നാം തന്നെ ഭാര്യയെ എങ്ങനെയൊക്കെ സംശയിക്കാം എന്നതിൽ ഗവേഷണം നടത്തും...

വിഷവിത്തിറക്കുന്നതിൽ വേറിട്ട വായന നടത്തുന്ന നിരൂപകരും വായനയേയില്ലാത്ത മൗലീകവാദികളും അവരുടേതായ സംഭാവനകൾ നൽകുന്നുണ്ട്... നിരൂപകർ വേറിട്ട വായനയൊക്കെ നടത്തി ഒരു കലയെ നിരുപിക്കുന്നത് ഒരു സംസ്കൃതിയുടെ ആവശ്യമാണ്... പക്ഷേ വേറിട്ട വായനയിലൂടെ വിഷവിത്തിറക്കുന്നതാവരുത് നിരൂപണം... പകരം കലയിലെ കളകളെ പിഴുതെടുക്കുകയായിരിക്കണം വേറിട്ട വായനയുടെ ലക്ഷ്യം...

നമ്മുടെ ഇഷ്ടക്കേടുകൾ ഒരു പക്ഷേ ഇഷ്ടത്തേക്കാൾ കൂടുതൽ തികട്ടിവരുന്നതുപോലെ സ്വന്തം സമുദായത്തിലെ നല്ല കഥാപാത്രങ്ങളെ വിസ്മരിച്ചുകൊണ്ട്  സ്വന്തം സമുദായത്തിലെ വില്ലൻ കഥാപാത്രങ്ങൾ മനസ്സിൽ സൂക്ഷിക്കുകയാണ്... നമ്മുടെ ആശയങ്ങളുമായി 90 ശതമാനം യോജിക്കുന്ന വ്യക്തിയാണെങ്ങിലും ആ വ്യക്തിയുമായി തെറ്റിപിരിഞ്ഞ 10 ശതമാനമായിരിക്കും ആ വ്യക്തിയെ വിലയിരുത്തുന്നതിൽ നമ്മെ കൂടുതലും സ്വാധീനിക്കുക... അതുതന്നെയല്ലേ വില്ലൻ കഥാപാത്രങ്ങളിലൂടെ അക്രമിക്കപ്പെടുന്നു എന്ന വാദം ഉയർത്തുന്നവർക്കും സംഭവിക്കുന്നതും...

നായക കഥാപാത്രങ്ങളും വില്ലൻ കഥാപാത്രങ്ങളും തിരഞ്ഞെടുപ്പിന് വിധേയമാകുമ്പോൾ കഥാകാരൻ പൂർണ്ണമായും യാഥാർത്ഥ്യത്തിന്  നിരക്കാത്ത ഒരു കഥാപാത്രത്തെ തീർച്ചയായും തിരഞ്ഞെടുക്കുകയില്ല... പക്ഷേ അതുമാത്രമാണ് യാഥാർത്ഥ്യമെന്ന് കഥാപാത്രത്തിന്റെ സമുദായരൂപത്തിലൂടെ നാം ഗണിച്ചെടുക്കുന്നത് നമ്മുടെ മനസ്സിന്റെ അപനിർമിതിയാണ്... സായിപ്പ് ഇന്ത്യയെ ചേരിയിലൂടെ അപമാനിക്കുകയാണ് സ്ലം ഡോഗ് മില്ല്യണയറിലൂടെ എന്ന് അക്ഷേപിക്കുന്നവർ ഒന്ന് ആലോചിച്ചില്ല...  ഇതേ സിനിമയിലെ സീനുകൾ കേരളത്തിന്റെ പാശ്ചാത്തലത്തിൽപോലും പ്രസക്തമല്ല പിന്നെങ്ങിനെ അമേരിക്കൻ പാശ്ചാത്തലത്തിലോ പാരീസിന്റെ പാശ്ചാത്തലത്തിലോ നിർമ്മിക്കും...

മുംബൈയിൽ നിന്ന് കള്ളക്കടത്തുകാരെ ഇറക്കുമതി ചെയ്തിരുന്ന മലയാള സിനിമ ഇന്ന് ദുബായിലേക്ക് കണ്ണ് വെച്ചിരിക്കുന്നു... നമ്മുക്ക് ദുബായിയോട്  പ്രത്യേകിച്ച് വിരോധം ഒന്നുമുണ്ടായിട്ടല്ല മറിച്ച് അങ്ങനേയും ഒരു യാഥാർത്ഥ്യമുണ്ട്... അത് ജനത്തിന് മനസ്സിലാകും... അത്രതന്നെ...

എന്റെ സമുദായത്തെ അല്ലെങ്ങിൽ കൂട്ടത്തെ വില്ലനാക്കാനും അപകീർത്തുപ്പെടുത്താനുമായി മറുലോകം ഒത്തുചേർന്നിരിക്കുന്നുവെന്ന് ഒരു  കൂട്ടത്തെ മനപൂർവ്വം തെറ്റിദ്ധരിപ്പിച്ച് വെറുപ്പിന്റെ കണങ്ങൾ വിതറുകയാണ്... മറ്റൊരാളുടെ കുറ്റം  നമ്മളുമായി പങ്കുവെയ്ക്കുന്നവർക്ക് നമ്മളോട് ഒരു പ്രത്യേകതാൽപര്യമുണ്ടെന്ന് നാം തെറ്റിദ്ധരിക്കുന്നതുപോലെ ഇവരേയും നാം തെറ്റിദ്ധരിക്കുന്നു...

വാൽകഷ്ണം... ഞാൻ നിർമ്മിക്കുന്ന സിനിമയിൽ മൂന്ന് നായകനും മൂന്ന് വില്ലനും ഉണ്ടായിരിക്കും...

5 comments:

ഷൈജൻ കാക്കര said...

എന്റെ സമുദായത്തെ അല്ലെങ്ങിൽ കൂട്ടത്തെ വില്ലനാക്കാനും അപകീർത്തുപ്പെടുത്താനുമായി മറുലോകം ഒത്തുചേർന്നിരിക്കുന്നുവെന്ന് ഒരു കൂട്ടത്തെ മനപൂർവ്വം തെറ്റിദ്ധരിപ്പിച്ച് വെറുപ്പിന്റെ കണങ്ങൾ വിതറുകയാണ്... മറ്റൊരാളുടെ കുറ്റം നമ്മളുമായി പങ്കുവെയ്ക്കുന്നവർക്ക് നമ്മളോട് ഒരു പ്രത്യേകതാൽപര്യമുണ്ടെന്ന് നാം തെറ്റിദ്ധരിക്കുന്നതുപോലെ ഇവരേയും നാം തെറ്റിദ്ധരിക്കുന്നു...

ഷൈജൻ കാക്കര said...

ഒരു സമയത്ത് (ഇടയ്ക്ക് ഇപ്പോഴും) സ്കൂൾ കലോൽസവങ്ങളിൽ ഭീകരനായി വന്നിരുന്നത് തലപാവും താടിയും വെച്ച സിക്കുകാരായിരുന്നു... അന്നത്തെ യാഥാർത്ഥ്യം സിക്കു ഭീകരരുമായി ബദ്ധപ്പെട്ട് കിടന്നതിനാൽ കുട്ടികൾക്കുപോലും കലയിൽ നിന്ന് അത് ഒഴുവാക്കി പ്രദർശിപ്പിക്കാൻ നമുക്ക് സാധ്യമല്ലായിരുന്നു... ഇന്ന് സിക്കുകാരന്റെ സ്ഥാനത്ത് ബിൻലാദൻ ഇറങ്ങി...

മറ്റൊരു ഉദാഹരണം നോക്കിയാൽ, മലയാള സിനിമയിൽ സമരങ്ങൾ ചിത്രികരിക്കുമ്പോൾ തീർച്ചയായും ചുവന്ന കൊടി കൂടുതലായി ഉപയോഗിക്കാറുണ്ട്... ചുവന്ന കൊടിക്ക് പകരം കുറെ വരയൻ കൊടികൾ കാണിച്ചാൽ സമരം ജനങ്ങളിലേക്ക് എത്തുമോ?

Muralee Mukundan , ബിലാത്തിപട്ടണം said...

വില്ലനോ...?

ഷൈജൻ കാക്കര said...

വായിക്കുക... വളരുക... ഹ ഹ ഹ....

കൃസ്ത്യാനികളെ വില്ലന്മാരും ഹിന്ദുക്കളെ ആദർശവീരന്മാരും ആക്കി ഹിന്ദു-കൃസ്ത്യൻ യുദ്ധം നടത്തുന്ന മുസ്ലീമായ അബ്ദുള്‍ അസീസ് നിർമ്മിച്ച കളക്ടർ എന്ന സിനിമ നിരോധിക്കുക... ഹല്ല പിന്നേ... ഇങ്ങനേയും നിരൂപിക്കാമല്ലോ...

http://scoopindia.com/showNews.php?news_id=17455

ഷൈജൻ കാക്കര said...

മിശ്രവിവാഹത്തിൽ എപ്പോഴും നായകൻ ഹിന്ദുവായിരിക്കണമെന്ന് നിയമം ഉണ്ടോ? ഉണ്ടെന്നാണ് ഈ നിരൂപണം പറയുന്നത്...

http://malayal.am/%E0%B4%B5%E0%B4%BF%E0%B4%A8%E0%B5%8B%E0%B4%A6%E0%B4%82/%E0%B4%B8%E0%B4%BF%E0%B4%A8%E0%B4%BF%E0%B4%AE/%E0%B4%AB%E0%B4%BF%E0%B4%B2%E0%B4%BF%E0%B4%82-%E0%B4%B1%E0%B4%BF%E0%B4%B5%E0%B5%8D%E0%B4%AF%E0%B5%82/12322/%E0%B4%93%E0%B4%B0%E0%B5%8D%E2%80%8D%E0%B4%AE%E0%B4%AE%E0%B4%BE%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82-%E0%B4%B8%E0%B5%86%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%B2%E0%B4%B0%E0%B5%8D%E2%80%8D-%E0%B4%8E%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%BE%E0%B4%B2%E0%B5%8D%E2%80%8D-%E0%B4%B9%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%A6%E0%B5%81

ഇല്ലായെന്ന് ഈ ബസ്സും...

https://plus.google.com/102470328790117053902/posts/ApNDXHeScva