കേരളത്തിൽ ബാലവേല നടക്കുന്നുണ്ടെങ്ങിൽ അതിന്റെ പൂർണ്ണ ഉത്തരവാദിത്വം മലയാളിക്കാണ്... തമിഴ്‌നാട്ടിലെ സ്ഥിതി ഇതിലും മോശമാണ് എന്നതുകൊണ്ട് മലയാളികൾ ജോലി കൊടുത്ത് ഒരു സഹായവും ചെയ്യേണ്ട... തുച്ഛമായ വേതനം കൊടുത്താൽ മതി എന്നത് മാത്രമാണ് ഇവരെ ജോലിക്ക് വെയ്ക്കുന്നതിന്റെ ഒരു അടിസ്ഥാനം...
ഒട്ടക ജോക്കികളായി ബംഗാളിലേയും പാകിസ്ഥാനിലേയും കൂട്ടികളെ നിയമിക്കുന്നത് U.A.E നിരോധിച്ചു... നടപടികൾ എടുക്കുന്നു... എന്തുകൊണ്ട് നമുക്ക് സാധിക്കുന്നില്ല... നമ്മുടെ മൗനാനുവാദം ഉണ്ട്... എന്നത് മാത്രമാണ്...
ശതമാന കണക്കിൽ നോക്കുകയാണെങ്ങിൽ ഹോട്ടലിലെ ബാലവേലയേക്കാൽ കൂടുതൽ ഒരു പക്ഷെ വീടുകളിലാണ്, അതും പെൺകുട്ടികൾ... പീഢനവും കൂടുതൽ... വീടിന് അകത്ത് ഒറ്റപ്പെട്ടതിനാൽ ഒരു സഹായവും ലഭിക്കില്ല...
പോലീസും ജനകീയ പോലീസും മഹിളാ സംഘടനകളും, ജനപ്രതിനിധികളും സാധിക്കുമെങ്ങിൽ വീടുകൾ കയറി പരിശോധിച്ചു നോക്കു... അപ്പോൾ അറിയാം "ഉന്നതരുടെ അടുക്കളയിൽ കുട്ടികളുടെ തേങ്ങലുകൾ...
Sunday, 27 February 2011
ഉന്നതരുടെ അടുക്കളയിൽ കുട്ടികളുടെ തേങ്ങലുകൾ
Labels:
child abuse,
child labour,
georse,
kaakkara,
sandstorm,
shijangeorge
Subscribe to:
Post Comments (Atom)
6 comments:
പോലീസും ജനകീയ പോലീസിയം മഹിളാ സംഘടനകളും, ജനപ്രതിനിധികളും സാധിക്കുമെങ്ങിൽ വീടുകൾ കയറി പരിശോധിച്ചു നോക്കു... അപ്പോൾ അറിയാം "ഉന്നതരുടെ അടുക്കളയിൽ കുട്ടികളുടെ തേങ്ങലുകൾ"...
മൂന്നു നേരത്തെ ആഹാരം കിട്ടുമെന്നുള്ള ആശ്വാസത്തിലാവണം കുട്ടികള്‍ വീടുകളില്‍ ജോലിയെടുക്കുന്നത്. ആറുചാണ്‍ വയറിന്റെ ആഴം അവര്‍ക്കെ അറിയു.
പാവം ഈ മക്കൾ അവരുടെ കുടുംബത്ത്ന്റേയും അവരുടേയും വയറിനു വേണ്ടി എന്തെല്ലാം സഹിക്കണം അല്ലെ ... ചില കിരാതരുടെ വഴിവിട്ട പ്രവൃത്തികൾ.. അതല്ലെ തേങ്ങലുകൾക്ക് പിന്നിൽ...
"ഉന്നതരുടെ അടുക്കളയിൽ കുട്ടികളുടെ തേങ്ങലുകൾ". സാദാരണക്കാരായ നമ്മള്‍ പാണ്ടി പിള്ളേരെ ജോലിക്ക് വെച്ചാല്‍ അവര്‍ ചിരിച്ചു കൊണ്ട് ജോലി എടുക്കും അല്ലെ? തെണ്ടിത്തരം കാണിക്കുന്നതില്‍ ഉന്നതര്‍, നടുക്കുള്ളവര്‍, താണവര്‍ അങ്ങിനെ തരം തിരിവില്ല. ബാല വേലയ്ക്കു എല്ലാവരും ഒരു പോലെ ഉത്തരവാദികള്‍. ഒരേ ഒരു വ്യത്യാസം excuse ന്റെ reason പറയുന്നതില്‍ ആണ്.
നല്ല പോസ്റ്റ്
അടുപ്പ് പുകയാത്ത ഭവനങ്ങളിലെ കുട്ടികള്‍ അന്നം തേടിയാണ് ഇവന്മാരുടെ ഒക്കെ ഭവനങ്ങളില്‍ എത്തുന്നത്. പക്ഷെ അവിടെ അവരെ കാത്തിരിക്കുന്നതോ, കൊടും ക്രൂരതകളും. അവര്‍ തെങ്ങിക്കരയുംപോള്‍ നമ്മള്‍ നമ്മുടെ കാതുകളില്‍ ഈഴം ഉരുക്കിയോഴിച്ചിരിക്കുന്നു. അടഞ്ഞ കാതുകള്‍ ഉള്ളവരാണ് നമ്മള്‍.
Post a Comment