Sunday, 24 April 2011

മോഡി വർഗ്ഗീയവാദി, വികസനവാദി...

മോഡി വർഗ്ഗീയവാദിയാണ് ഗുജറാത്ത് കലാപത്തിന് പിന്തുണ നൽകി... ഇതൊക്കെ ഒരു ഭാഗം... മറ്റൊരു ഭാഗം മോഡീയടെ നിലപാട് വികസനത്തിന് അനുകൂലമാണ്... മോഡിയാണ് നാണയം...  മോഡി വർഗ്ഗിയവാദിയല്ല  എന്ന് പറയുന്നതുപോലെ മഠയത്തരമല്ലേ വികസനവാദിയല്ല എന്ന് പറയുന്നതും...

വർഗ്ഗീയവാദിയും വികസനവാദിയും ആയ മോഡിയെ വേണോ എന്നാണ് ചോദ്യമെങ്ങിൽ... വേണ്ടായെന്ന് ഒറ്റ ശ്വാസത്തിൽ പറയും...
 
ഗുജറാത്തിലെ വികസനത്തിന് മോഡി നന്ദി പറയേണ്ടത് ശരിക്കും ബാൽ താക്കറെയോടും കൂടിയല്ലെ... മഹാരാഷ്ട്രയിലെ കമ്പനികളിൽ ശിവസേന നടത്തിയ കടന്നകയറ്റം ഗുജറാത്തികളെ കമ്പനികളുമായി ഒരു തിരിച്ച്പോക്കിന് ഇടവരുത്തി... മുമ്പെയിലെ ഓഫീസ് നില നിർത്തിയാൽ  പോലും ഫാക്റ്റ റി ഗുജറാത്തിലേക്ക് പറിച്ചു നട്ടു... ഇതിന്റെ കൂടെ മുമ്പെയിലെ ജനവാസകേന്ദ്രങ്ങളിലുള്ള  മിക്ക കമ്പനികളും നിയമപരമായി ഇൻഡസ്റ്റ്രിയൽ ഏരിയയിലേക്ക് മറ്റേണ്ടത് ഉണ്ടായിരുന്നു... അതിലെ പല കമ്പനികളും പോയത്... സില്‌വാസയിലേക്ക്, കേന്ദ്രഭരണ പ്രദേശമാണേങ്ങീലും ഗുണം ഗുജറാത്തികൾക്ക് ആണല്ലോ...

80 കളുടെ അവസാനം തുടങ്ങിയ ഗുജറാത്തിന്റെ വൻ‌വികസനത്തിന്റെ ഗുണം മോഡി കൊയ്യുന്നു... മീഡീയയെ കൈകാര്യം ചെയ്യാൻ മോഡിയെ ആരും പഠിപ്പിക്കേണ്ട... അതുകൊണ്ട് തന്നെ ഹിന്ദുത്വ വാദിയെന്ന ലേബൽ നിലനിറുത്തികൊണ്ട് തന്നെ വികസനവാദിയും ആയി  തിളങ്ങുന്നു...

റ്റാറ്റയുടെ കാർ ഫാക്റ്ററി ഗുജറാത്തിലേക്ക് മാറ്റാൻ ഒരു മണിക്കൂർ പോലും വേണ്ടീവന്നില്ല... കാര്യങ്ങൾ അണീയറയിൽ നീങ്ങീയിരുന്നു... സ്മാർറ്റ്സിറ്റി നാം ചർച്ച ചെയ്തത് ഏഴ് വർഷമായിരുന്നു...

3 comments:

ഷൈജൻ കാക്കര said...

ഗുജറാത്തിലെ വികസനത്തിന് മോഡി നന്ദി പറയേണ്ടത് ശരിക്കും ബാൽ താക്കറെയോടും കൂടിയല്ലെ... മഹാരാഷ്ട്രയിലെ കമ്പനികളിൽ ശിവസേന നടത്തിയ കടന്നകയറ്റം ഗുജറാത്തികളെ കമ്പനികളുമായി ഒരു തിരിച്ച്പോക്കിന് ഇടവരുത്തി... മുമ്പെയിലെ ഓഫീസ് നില നിർത്തിയാൽ പോലും ഫാക്റ്റ റി ഗുജറാത്തിലേക്ക് പറിച്ചു നട്ടു...

Manikandan said...
This comment has been removed by the author.
Manikandan said...

നമ്മുടെ നാട്ടിൽ വികസനങ്ങൾ കടലാസിൽ ഒതുങ്ങുന്നു. ഇതിനുള്ള ഒരു കാരണം വികസിതമായ ജനസാന്ദ്രമായ പ്രദേശങ്ങളിലാണ് നാം വീണ്ടും വികസനം കൊണ്ടുവരാൻ യത്നിക്കുന്നത്. ഇത് കുടിയൊഴിപ്പിക്കൽ പോലുള്ള പ്രശ്നങ്ങൾക്കും പദ്ധതിയുടെ തന്നെ വിജയകരമായ തുടക്കത്തിന് വിഘാതങ്ങൾ ഉണ്ടാക്കുന്നതിനും കാരണമാകുന്നു. ഈ അവസ്ഥമാറണം.