Wednesday, 29 June 2011
സ്വാശ്രയം 50-50 നടപ്പിലാക്കട്ടെ...
മാനേജ്മെന്റിന്റെ 50% സീറ്റുകൾ
20% സീറ്റ് മാനേജ്മെന്റിന് ഇഷ്ടമുള്ള പണം സംഭാവന വാങ്ങി (തലവരിയുടെ ഓമനപേര്) വിപണിയിൽ ആർക്കെങ്കിലും വിൽക്കട്ടെ... വായിട്ടടിച്ചാൽ സാമൂഹിക നീതി വരില്ലല്ലോ... സാമൂഹിക നീതിക്ക് പണം വേണം... അതിനുള്ള വഴിയും തുറന്നിടണം... കോളേജ് തുടങ്ങിയവർക്കും താല്പര്യങ്ങൾ ഉണ്ടാകുമല്ലോ...
30% സീറ്റ് മാനേജ്മെന്റിന് ഇഷ്ടമുള്ള ഫീസ് പ്രൊസ്പെക്റ്റസിൽ ഉൾപ്പെടുത്തി സർക്കാർ പ്രസിദ്ധപ്പെടുത്തുന്ന റാങ്ക് ലിസ്റ്റിൽ നിന്ന് തിരഞ്ഞെടുക്കട്ടെ - മൊത്തം സീറ്റിന്റെ പത്തിരട്ടിയെങ്ങിലും ഉണ്ടാകണം ഒരോ വർഷത്തെ റാങ്ക് ലിസ്റ്റ്... നിലവാരമുള്ള കോളേജുകൾക്ക് കൂടുതൽ ഫീസ് വാങ്ങുവാൻ ഇടവരട്ടെ... കൂടുതൽ പണം വാങ്ങുന്നവർക്ക് കൂടുതൽ സൗകര്യം ഏർപ്പെടുത്തുവാൻ സാധിക്കും... കൂടുതൽ കുട്ടികൾ അപേക്ഷിച്ചാൽ സ്വാഭാവികമായും ഉയർന്ന റാങ്കുള്ള കുട്ടികൾക്ക് സീറ്റുകൾ ലഭിക്കും...
സർക്കാരിന്റെ 50% സീറ്റുകൾ
20% സീറ്റ് പട്ടികജാതി, പട്ടിക വർഗ്ഗം, വികലാംഗർ... ഇവരെ നാമമാത്ര ഫീസിൽ പഠിപ്പിക്കണം... സാമൂഹ്യനീതി നടപ്പിലാക്കാതെ ഒരു സമൂഹത്തിന് മുന്നോട്ട് പോകുക അസാധ്യം... മറ്റു പിന്നോക്കസമുദായത്തിന് സംവരണത്തിലൂടെ സീറ്റുകൾ നൽകേണ്ടതില്ല... അഥവ കൊടുക്കുന്നുണ്ടെങ്ങിൽ, സീറ്റുകൾ ഈ 20% ത്തിൽ ഒതുങ്ങണം... പക്ഷേ സർക്കാർ കോളേജിലെ ഫീസ് ഈടാക്കുകയും വേണം...
30% സീറ്റ് പൂർണ്ണമായും മെറിട്ട് സീറ്റിൽ സർക്കാർ കോളേജിലെ ഫീസ് നിരക്കിൽ കുട്ടികളെ ചേർക്കാവുന്നതാണ്... ഉയർന്ന റാങ്കുകാർ നല്ല കോളേജുകൾ നോക്കി തിരഞ്ഞെടുത്തോളും...
...
കല്പിത-ന്യൂനപക്ഷ-സഹകരണ-കോർപ്പൊറേറ്റ് അങ്ങനെ ഏത് തരത്തിലെ കോളേജായാലും ഒരേ നിയമം നടപ്പിലാക്കി ഈ പ്രശ്നം വളരെ വേഗം പരിഹരിക്കണം...
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് സ്വന്തം ജാമ്യത്തിൽ വിദ്യഭ്യാസ സ്ഥാപനങ്ങൾ വഴി ബാങ്കുകൾ കുറഞ്ഞ നിരക്കിൽ ലോൺ നൽകേണ്ടതാണ്...
വാൽകക്ഷണം... ഇപ്പോഴത്തെ സ്വാശ്രയവിരുദ്ധ സമരത്തിന്റെ "തീക്ഷത" കാണുമ്പോൾ ഇടതുപക്ഷം തന്നെ ജയിച്ചാൽ മതിയായിരുന്നു... ഹല്ല പിന്നേ...
Labels:
georos,
kaakkara,
sandstorm,
self financing college,
shijangeorge
Subscribe to:
Post Comments (Atom)
6 comments:
20% സീറ്റ് പട്ടികജാതി, പട്ടിക വർഗ്ഗം, വികലാംഗർ... ഇവരെ നാമമാത്ര ഫീസിൽ പഠിപ്പിക്കണം... സാമൂഹ്യനീതി നടപ്പിലാക്കാതെ ഒരു സമൂഹത്തിന് മുന്നോട്ട് പോകുക അസാധ്യം... മറ്റു പിന്നോക്കസമുദായത്തിന് സംവരണത്തിലൂടെ സീറ്റുകൾ നൽകേണ്ടതില്ല... അഥവ കൊടുക്കുന്നുണ്ടെങ്ങിൽ, സീറ്റുകൾ ഈ 20% ത്തിൽ ഒതുങ്ങണം... പക്ഷേ സർക്കാർ കോളേജിലെ ഫീസ് ഈടാക്കുകയും വേണം...
പാവം ആന്റണി പണ്ട് ഈ 50:50 സ്വപ്നം കണ്ടാണ് സമ്മതിച്ചത്. പുള്ളിയുടെ ബാക്കില്‍ കുത്തിയവര്‍ ഇപ്പോള്‍ പറയുന്നത് 50:50 പഴങ്കഥ കോടതി വിധി അനുസരിച്ച് എല്ലാ കുട്ടികള്‍ക്കും ഒരേ ഫീസ്.... അതാണ് “സാമൂഹ്യനീതി”..
ഒരു ബിഷപ്പിന്റെ ലേഖനം വളരെ രസകരമായി തോന്നി... മെറിറ്റില്‍ വരുന്നത് പണക്കാരാണെന്നും അവര്‍ക്ക് സൌജന്യം കൊടുക്കുവാന്‍ കഴിയില്ല എന്നും!!! സര്‍ക്കാര്‍ കുട്ടികളെ സ്പോണ്സര് ചെയ്യണം. അവരുടെ ഫീസ് പൊതുമുതലില്‍ നിന്ന് നല്‍കണം. പക്ഷേ ഫീസ് എത്ര എന്ന് നിശ്ചയിക്കുവാന്‍ സര്‍ക്കാരിന് അവകാശമില്ല. ഞങ്ങള്‍ ഫീസ് നിശ്ചയിക്കും. പണം ഉണ്ടാക്കുവാന്‍ അഭിനവ പുരോഹിതരുടെ ഓരോ വഴികളേയ്...!!!!
പണ്ട് നമ്മുടെ അന്തൊണി പറഞ്ഞതൊന്നും ഇന്നത്തെ അച്ചായന്മാര്ക്ക് ദഹിക്കില്ല..അല്ലങ്കിലും സമൂഹ്യനീതി അറിയാത്ത ഈ അന്തൊണി പലതും പറയും ഞങ്ങളെ അച്ചായന്മാരെ കുറിച്ച് മാത്രമല്ല പണ്ട് ഇവിടത്തെ മുസ്ലിംകളും അനര്‍ഹമായി പലതും നേടുന്നുണ്ട് എന്ന് പറഞ്ഞത് ആരാ മറന്നത്..ഇനി ഇപ്പോ നമ്മള്‍ക്ക് ഒന്ന് പറയാം മുജെ കുച്ച് നഹി മാലൂം ബായ്..
സാമൂഹ്യനീതി നടപ്പിലാക്കാതെ ഒരു സമൂഹത്തിന് മുന്നോട്ട് പോകുക അസാധ്യം..
സാമൂഹ്യ നീതി നടപ്പാക്കേണ്ട ചുമതല 100% സര്‍ക്കാരിനല്ലേ? കോളേജ് കാര്‍ അവര്‍ക്ക് സ്ഥാപനം നന്നായി നടത്തിക്കൊണ്ട് പോകാനുള്ള (ലാഭം അടക്കം) ഫീ ആയി എല്ലാ സീറ്റിനും തുല്യമായി ഈടാക്കട്ടെ. ഇതില്‍ ഒരു നീച്ഛിത ശതമാനം സീറ്റില്‍ സര്‍ക്കാര്‍ സ്കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തട്ടെ. സര്‍ക്കാരിന് സ്കോളര്‍ഷിപ്പ് അങ്ങിനെ സാമൂഹ്യ നീതിക്കുള്ള ഒരു ചട്ടുകം ആയി ഉപയോഗിക്കാവുന്നതെ ഉള്ളൂ. സമൂഹത്തിലെ പാവപ്പെട്ടവര്‍ക്കും, സാമൂഹ്യമായി അവശത അനുഭവിക്കുന്നവര്‍ക്കും, അസാമാന്യ പ്രതിഭകള്‍ക്കും അങ്ങിനെ സര്‍ക്കാര്‍ സ്കോളര്‍ഷിപ്പ് ലഭിക്കും.
സ്ഥാപനം തുടങ്ങാനും നടത്തിക്കൊണ്ട് പോകാനും സര്‍ക്കാര്‍ സാംബത്തികമായോ അല്ലാതെയോ (ഉദാഹരണത്തിന് കോളേജ് ലേക്കുള്ള റോഡ് പണി) മുതല്‍ മുടക്കിയിട്ടുണ്ടെങ്കില്‍ ആ പൈസയും ന്യായമായും സര്‍ക്കാരിന് തിരികെ ചോദിക്കാം.
ഞാന്‍ ഒരു എയിഡെഡ് പ്രൊഫെഷനല്‍ സ്ഥാപനത്തില്‍ ആണ് പഠിച്ചത്. പട്ടിണിപ്പാവം ആയ ഒരുത്തനും (ഒരുത്തിയും) എന്‍ട്രന്‍സ് പാസ്സായി അവിടെങ്ങും ഇല്ലായിരുന്നു. എന്‍ട്രന്‍സ് കൊച്ചിങ്ങിന് പോകാനും 6 ആം ക്ലാസ്സില്‍ മുതല്‍ ടൂഷന് പോകാനും നല്ല കാശു വേണം. കേരളത്തിലെ എയിഡെഡ് പ്രൊഫെഷനല്‍ സ്ഥാപനങ്ങള്‍ സാമൂഹ്യ അനീതിയുടെ ഉത്തമ ഉദാഹരണങ്ങള്‍ ആണ്.
Post a Comment