Saturday, 4 June 2011

ജനം നേതാക്കളെ കാത്തിരിക്കുന്നു...

തുലയട്ടങ്ങനെ തുലയട്ടെ...
തട്ടിപ്പ് നിരാഹാരം തുലയട്ടെ...

സമരം ന്യായമാകണമെങ്ങിൽ, ഭരണകൂടം അന്തസോടെ ജനത്തിന്റെ മുന്നിൽ തല കുനിക്കണമെങ്ങിൽ... സമരം നയിക്കുന്നവർക്ക് വിശ്വസ്യത വേണം... നടപ്പിലാക്കേണ്ട കാര്യങ്ങൾ ന്യായമായിരിക്കണം... ഒളിഅജണ്ടകൾ ഉണ്ടാകരുത്... രാം ദേവിന്റെ ഈ നിരാഹാരസമരം ഒരു കാരണവശാലും വിജയിക്കരുത് എന്ന് തന്നെയാണ് എന്റെ ആഗ്രഹം... അതിന് മാത്രമാണ് എന്റെ പിന്തുണ... രാം ദേവ് ഉയർത്തുന്ന ആവശ്യങ്ങൾ പലതും നാം ഉയർത്തുന്ന ആവശ്യങ്ങൾ തന്നെയാണ് പക്ഷേ രാം ദേവ് ആയിരിക്കരുത് നമ്മുടെ നേതാവ്...

രാം ദേവിനെപോലെയുള്ള ഒരാൾ ഒരു സമരം പ്രഖ്യാപിക്കുമ്പോൾ, ഭയപ്പെടാതെ നേർക്കുനേർ നിന്ന് എതിരിടാൻ വിശ്വസ്യയോഗ്യനായ ഒരു  രാഷ്ട്രീയ നേതൃത്വം കേന്ദ്രസർക്കാരിന് ഇല്ലാതെ പോയി... നയിക്കുന്ന പാർട്ടിക്കും ഒരു നേതാവ് ഇല്ല... കോൺഗ്രസ്സിനെ നയിക്കുന്നത് സോണിയ ഗാന്ധിയാണ്... ഒരു ജനാധിപത്യ രാജ്യത്ത് നേതാവിന്റെ അഭിപ്രായം കേൾക്കേണ്ടത് ജനങ്ങളുടെ അവകാശമാണ്... ഇക്കാര്യത്തിൽ സോണിയ ഗാന്ധി പൂർണ്ണമായും പരാജയമാണ്... പ്രധാനമന്ത്രി മൻമോഹനും ജനത്തിന് ഒരു സന്ദേശവും നൽകുന്നില്ല...

ഇവിടെ പിണറായി വിജയനെ കണ്ടുപഠിക്കണം... പിണറായിയെ കണ്ടുപഠിക്കാൻ "രാഷ്ട്രീയപ്രശ്നം" ഉണ്ടെങ്ങിൽ... കെ. കരുണാകരനെ ധ്യാനിച്ച് നീങ്ങിയാൽ മതി... കരുണാകരന്റെ നിലപാട് ശരിയോ തെറ്റോ ആയിക്കോളട്ടെ, പക്ഷേ അദ്ദേഹത്തിന് ഒരു നിലപാട് ഉണ്ടായിരിക്കും... ആ നിലപാട് ജനത്തിന് നൽകിയിരിക്കും... പോരാട്ട ഭൂമിയിൽ യുദ്ധം നയിക്കാൻ അദ്ദേഹവും ഉണ്ടായിരിക്കും... ഇപ്പോൾ മൻ‌മോഹനും സോണിയ ഗാന്ധിയും യുദ്ധം നയിക്കാതെ മരപ്പൊത്തിൽ ഒളിച്ചിരിക്കുന്നു എന്ന പരിതാപകരമായ അവസ്ഥയാണ് ഇന്ത്യൻ ജനത അഭിമുഖികരിക്കുന്ന ഏറ്റവും വലിയ വിപത്ത്... ഈ നിസ്സഹായവസ്ഥയേയല്ലേ രാം ദേവ് ചൂക്ഷണം ചെയ്യുന്നത്...

രാഷ്ട്രീയ നേതൃത്വം നഷ്ടപ്പെട്ടുപോയ മുഖം തിരിച്ചുപിടിക്കണം... ജനത്തിന് മനസ്സിലാകുന്ന ഭാഷയിൽ സുതാര്യമായ നടപടികൾ എടുത്ത് അഴിമതിയിലും കോർപ്പൊറേറ്റ് ഇടപെടലിലും കുളിച്ച് നിൽക്കുന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നഷ്ടപ്പെട്ട വിശ്വാസം വീണ്ടെടുക്കണം... അല്ലെങ്ങിൽ ജനം ഏത് കച്ചിതുരുമ്പിലും പിടിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ നീങ്ങും... താനിരിക്കേണ്ടിടത്ത് താനിരുന്നിലെങ്ങിൽ രാം ദേവിരിക്കും... അതു മറക്കരുത്...

വാൽകഷ്ണം... അഴിമതിവിരുദ്ധസമരത്തിന്റെ പ്രായോജകരായി ഡി. കമ്പനി വരുന്ന നാളേയ്ക്കായി...

9 comments:

ഷൈജൻ കാക്കര said...

രാം ദേവിനെപോലെയുള്ള ഒരാൾ ഒരു സമരം പ്രഖ്യാപിക്കുമ്പോൾ, ഭയപ്പെടാതെ നേർക്കുനേർ നിന്ന് എതിരിടാൻ വിശ്വസ്യയോഗ്യനായ ഒരു രാഷ്ട്രീയ നേതൃത്വം കേന്ദ്രസർക്കാരിന് ഇല്ലാതെ പോയി... നയിക്കുന്ന പാർട്ടിക്കും ഒരു നേതാവ് ഇല്ല... കോൺഗ്രസ്സിനെ നയിക്കുന്നത് സോണിയ ഗാന്ധിയാണ്... ഒരു ജനാധിപത്യ രാജ്യത്ത് നേതാവിന്റെ അഭിപ്രായം കേൾക്കേണ്ടത് ജനങ്ങളുടെ അവകാശമാണ്... ഇക്കാര്യത്തിൽ സോണിയ ഗാന്ധി പൂർണ്ണമായും പരാജയമാണ്... പ്രധാനമന്ത്രി മൻമോഹനും ജനത്തിന് ഒരു സന്ദേശവും നൽകുന്നില്ല...

mvalappil said...

agree

sm sadique said...

താനിരിക്കേണ്ടിടത്ത് താനിരുന്നിലെങ്ങിൽ രാം ദേവിരിക്കും... അതു മറക്കരുത്...ഇത് തന്നെ എനിക്കും പറയാനുള്ളത്.

ഷൈജൻ കാക്കര said...

ബാബയുടെ ആവശ്യങ്ങൾ...

http://www.thehindu.com/todays-paper/article2072503.ece

ഷൈജൻ കാക്കര said...

— Tough Lokpal Bill, with a provision for death sentence for the corrupt, especially corrupt officials

ശക്തമായ ലോക്പാൽ ബില്ല് വേണം പക്ഷേ അഴിമതിക്ക് മരണശിക്ഷയോ? ഒരു കാരണവശാലും വേണ്ട...

— Immediate return of all black money stashed away in tax havens abroad to the country

നല്ല കാര്യം...

— Declaring all wealth in foreign countries being held illegally by Indians as national property and charging those with such accounts under the sedition laws

നല്ല കാര്യം...

— Abolishing Rs.1,000 and Rs.500 currency notes

ഗുണമില്ല...

— Signing and ratifying the United Nations Convention against Corruption

നല്ല കാര്യം...

— Disabling the operations of any bank which belongs to a country that is a tax haven

വല്ല ഗുണമുണ്ടോ?

— Replacing the British-inherited system of governance, administration, taxation, education, law and order with a swadeshi alternative

വിശദമായ ചർച്ചകൾ വേണം...

— Reforming the electoral system to ensure that the Prime Minister is directly elected by people

തൽക്കാലം ആവശ്യമില്ല...

— Ensuring that all citizens declare annually their incomes

നല്ല കാര്യം...

— Bringing income-tax details under the Right to Information Act

ഒരു പരിധിവരെ യോജിക്കുന്നു...

— Increasing substantially the Minimum Support Price of grains

നല്ല കാര്യം...

— Making wages of different categories of labourers uniform across the country

പ്രായോഗികമല്ല എന്ന് കരുതുന്നു...

— Revoking the Land Acquisition Act, as farmers should not be deprived of their land for industry

വിയോജിക്കുന്നു...

— Promoting Hindi at the expense of English.

വിയോജിക്കുന്നു...

അനില്‍@ബ്ലോഗ് // anil said...

വാസ്തവം !

ഷൈജൻ കാക്കര said...

തട്ടിപ്പ് നിരാഹാരം തകർന്നു...

രണ്ട് ദിവസം തട്ടിപ്പ് നടത്തി വണ്ടി കയറിക്കോളാം എന്ന് എഴുതി കൊടൂത്ത ആസാമി എത്ര മണ്ടനാണല്ലേ... കബിൽ സിബൽ അറിയാതെ കത്ത് പുറത്ത് വിട്ടതാണോയെന്ന് ചില മാധ്യമപ്രവർത്തകർ സംശയം പ്രകടിപ്പിക്കുന്നത് കണ്ടൂ... എനിക്ക് ഒന്നേ തോന്നിയുള്ളൂ... ആസാമിയുടെ കള്ളത്തരം പൊളിക്കുക... സമരത്തെ ചുരുട്ടി വലിച്ചെറിയുക...

ഓഫ്... രാംദേവേ... താനൊക്കെ ചിന്ന ആസാമി... പെരിയ ആസാമികളോടാണ് കളിയെന്ന് മറക്കരുത്...

Muralee Mukundan , ബിലാത്തിപട്ടണം said...

സമരം ന്യായമാകണമെങ്ങിൽ, ഭരണകൂടം അന്തസോടെ ജനത്തിന്റെ മുന്നിൽ തല കുനിക്കണമെങ്ങിൽ... സമരം നയിക്കുന്നവർക്ക് വിശ്വസ്യത വേണം.

ഷൈജൻ കാക്കര said...

തുലയട്ടങ്ങനെ തുലയട്ടെ...
തട്ടിപ്പ് നിരാഹാരം തുലയട്ടെ...

തുലഞ്ഞു...

"ഹരിദ്വാര്‍: യോഗ ഗുരു ബാബ രാംദേവ് നിരാഹാരം അവസാനിപ്പിച്ചു. ജീവനകലയുടെ ആചാര്യന്‍ ശ്രീ ശ്രീ രവിശങ്കറിന്റെ നേതൃത്വത്തില്‍ സന്ന്യാസിമാരുടെ സംഘം നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ് ഒമ്പത് ദിവസമായി തുടരുന്ന നിരാഹാരം അവസാനിപ്പിക്കാന്‍ രാംദേവ് തയാറായത്. ശ്രീ ശ്രീ രവിശങ്കര്‍ തന്നെയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. രാംദേവുമായി കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ചയ്ക്കില്ലെന്ന് കേന്ദ്രമന്ത്രി വീരപ്പ മൊയ്‌ലി ശനിയാഴ്ച വ്യക്തമാക്കിയിരുന്നു."

http://www.mathrubhumi.com/story.php?id=192768