Wednesday, 13 July 2011

ആദിവാസികളെ നാട്ടുവാസിയാക്കുക...

ആതിരപ്പള്ളി പ്രൊജക്റ്റിനെപ്പറ്റിയുള്ള ചർച്ചയിൽ കടന്നുവന്ന ബ്ലോഗർ ഹരീഷ്-മഠിയന്റെ അഭിപ്രായമാണ്... ഹരീഷ് പ്രകടിപ്പിച്ച് അഭിപ്രായം പലപ്പോഴും പലരും പ്രകടിപ്പിക്കുന്നതും കേട്ടിട്ടുണ്ട്...

"കാടാര്‍ സമുദായം ആകെ 19 വീടുകള്‍ മാത്രമേ ഉള്ളൂ എന്നാരാണ് പറഞ്ഞത്? KSEB യുടെ കള്ളങ്ങളില്‍ ഒന്നാണ് അത്. ഡാം സൈറ്റിന് മുകളില്‍ 19 വീടുകളും, 400 മീറ്റര്‍ താഴെ 60 വീടുകളും ഉണ്ട്. ആകെ അഞ്ഞൂറോളം പേര്‍. കാടിനെ ആശ്രയിച്ചു ജീവിക്കുന്ന പ്രാകൃത ഗോത്ര വര്‍ഗ്ഗ്ഗമാണ് ഇവര്‍. ഇവരെപ്പോലെ ഭൂമിയില്‍ ആകെയുള്ളവര്‍ 1500 പേര്‍. ഇവരെ ഡാം ബാധിക്കില്ലെന്നാണോ? MOEF ന്റെ EIA മാര്ഗ്ഗനിര്‍ദ്ടെഷത്തില്‍ പറയുന്നത് ഡാം സൈറ്റിന് 7 കിലോമീറ്റര്‍ പരിധിയില്‍ ഇങ്ങനെയുള്ളവര്‍ ഉണ്ടെങ്കില്‍ രേഖപ്പെടുത്തണം എന്നാണ്. അത് മനപൂര്‍വ്വം KSEB വിട്ടുകളഞ്ഞു.
അവര്‍ ഏതു ജോലി ചെയ്യണമെന്നു തീരുമാനിക്കേണ്ടത് അവരാണ് എന്ന നിലപാട്, എന്റേത് കള്ള ആദിവാസി പ്രേമമാണോ അല്ലയോ എന്ന് പറയേണ്ടത് അവരാണ്, പോതുസമൂഹമല്ല. അവര്‍ അങ്ങനെ ജീവിക്കുന്നത് തെറ്റാണെന്നും നമ്മളാണ് വികസിതരെന്നും പറയാന്‍ ഞാന്‍ ആളല്ല."

ഹരീഷിനെ പോലെ ചിന്തിക്കുന്നവർക്കായി...

നിങ്ങളുടെ ആദിവാസി പ്രേമം കപടമാണോ അല്ലെയോ എന്നൊന്നും നിർവചിക്കാൻ ഞാനും മുതിരുന്നില്ല... പക്ഷേ ഇങ്ങനെ സ്നേഹിക്കുന്നതുകൊണ്ട് ആദിവാസികൾക്ക് ഒരു ഗുണവും ഇല്ല... അവരുടെ വരും തലമുറയോട് കാണിക്കുന്ന കൊടും ക്രൂരതയുമാണ്...

ആദിവാസികൾ എന്നാൽ നമ്മളെപോലെ മനുഷ്യർ തന്നെയാണ്... കാടിനെ ആശ്രയിച്ച് കഴിയുന്ന  പ്രാകൃത ഗോത്ര വർഗ്ഗമാണ്, ലോകത്ത് തന്നെ ഇങ്ങനെ ജീവിക്കുന്നവർ 1500 പേരൊക്കെയുള്ളു എന്നൊക്കെ ഒരു ഗണത്തിൽപ്പെടുത്തി, *പ്രാകൃതവസ്ഥയിൽ* തന്നെ ജീവിക്കാൻ അനുവദിക്കാതെ ഹരീഷിനെപോലെയോ എന്നെപോലെയൊ അല്ലെങ്ങിൽ ഒന്നോ രണ്ടോ തലമുറ മുൻപ് കാടിറങ്ങിയ മറ്റു ആദിവാസികളുടെ പോലെയെങ്ങിലും ജീവിക്കാനുള്ള സാഹചര്യം സ്രിഷ്ടിച്ചുകൊടുക്കേണ്ടത് ഒരു സമൂഹത്തിന്റെ കടമയാണ്... അതിനായി അവരെ പ്രാപ്തരാക്കുന്നതിന്റെ ഭാഗമായി, നാട്ടിലെവിടെയെങ്ങിലും ഒരേക്കറോ രണ്ടേക്കറോ നൽകി പുരധിവസിപ്പിക്കണം... കൃഷി പണി മുതൽ എല്ലാം പരിശീലിപ്പിക്കണം... അടുത്ത തലമുറയെങ്ങിലും പറയും ഏതാണ് ശരിയെന്ന്... ഈ പറിച്ചുനടൽ അത്രയൊന്നും എളുപ്പമല്ല പക്ഷേ അതുമാത്രമാണ് പോംവഴി...

കാടിനെ ആശ്രയിച്ച് ജീവിക്കട്ടെ, പ്രാകൃതഗോത്രമാണ്... ലോകത്തിൽ തന്നെ 1500 പേരെയുള്ളു... എന്നൊക്കെ പറഞ്ഞ് വരും തലമുറകളേയും പ്രാകൃതരായി ജീവിക്കാൻ അനുവദിക്കുന്നത് കപട ആദിവാസി സ്നേഹമാണോയെന്ന് തിരിച്ചറിയാനുള്ള അറിവ് ആദിവാസികൾക്കില്ലല്ലോ... ഉണ്ടായിരുന്നുവെങ്ങിൽ...

നമ്മുടെയൊക്കെ ഒരു തലമുറ മുൻപ് ചെയ്തിരുന്ന പണി വല്ലതുമാണോ നാമ്മിന്ന് ചെയ്യുന്നത്? നമ്മുടെയൊക്കെ ഒരു തലമുറ മുൻപ് ജീവിച്ചിരുന്ന ചുറ്റുപാടിൽ തന്നെയാണോ നാമ്മിന്ന് ജീവിക്കുന്നത്? പക്ഷേ ആദിവാസികൾക്ക് ഒരു മാറ്റവും വരാൻ സമ്മതിക്കില്ല... ഏത്?

12 comments:

ഷൈജൻ കാക്കര said...

കാടിനെ ആശ്രയിച്ച് ജീവിക്കട്ടെ, പ്രാകൃതഗോത്രമാണ്... ലോകത്തിൽ തന്നെ 1500 പേരെയുള്ളു... എന്നൊക്കെ പറഞ്ഞ് വരും തലമുറകളേയും പ്രാകൃതരായി ജീവിക്കാൻ അനുവദിക്കുന്നത് കപട ആദിവാസി സ്നേഹമാണോയെന്ന് തിരിച്ചറിയാനുള്ള അറിവ് ആദിവാസികൾക്കില്ലല്ലോ... ഉണ്ടായിരുന്നുവെങ്ങിൽ...

ഷൈജൻ കാക്കര said...

ആതിരപ്പള്ളി പ്രൊജക്റ്റുമായി ഇട്ട പോസ്റ്റിൽ നിന്ന്

"ആദിവാസികളുടെ ക്ഷേമ മന്ത്രി, സാറിനെ മാത്രം വിശ്വസിച്ച്‌ കാട്ടുതേനും കാട്ടുപഴങ്ങളും തിന്ന്‌ കഴിയുന്ന “ലക്ഷക്കണക്കിന്‌” ആദിവാസികളെ കാട്ടിൽ നിന്നിറക്കി ചാലക്കുടി പട്ടണത്തിൽ ഒരു ഏക്കറൊ മറ്റൊ ഭൂമി നല്കി കുടിയിരുത്തിയാൽ പിന്നെ നാട്ടുവാസിയായ കാക്കരയും പട്ടണവാസികളായ ആദിവാസി സംരക്ഷകരും ജീവിച്ചിരുന്നിട്ട്‌ കാര്യമുണ്ടോ? ഈ ആദിവാസികൾ കാട്ടിലെ “പുല്ലും” തിന്ന്‌ കാട്ടുവാസിയായി തന്നെ ജീവിച്ചാൽ മതി, ആദിവാസി ക്ഷേമനിധി, നാട്ടുവാസികളും സംരക്ഷകരും കയ്യിട്ട്‌വാരട്ടെ!"

Harish said...

കാക്കര, താങ്കളുടെ ആ പോസ്റ്റിനു വിശദമായി പ്രതികരിക്കേണ്ടതുണ്ട്. എന്നാല്‍ അത് ആതിരപ്പിള്ളി ബസ് ആദിവാസിയും വികസനവും എന്ന വിഷയത്തിലേക്ക് വഴി തിരിഞ്ഞു പോവുന്നുണ്ട്, അതിനാല്‍ തല്‍ക്കാലം ഇത്ര മാത്രം,
ആദിവാസികള്‍ നമ്മെപ്പോലെ മനുഷ്യര്‍ ആണ് എന്നല്ല എനിക്ക്‌ തോന്നുന്നത്. അവരാണ് യഥാര്‍ത്ഥ മനുഷ്യര്‍ . നാല്‍പ്പതു ലക്ഷം വര്‍ഷത്തിന്റെ പാരമ്പര്യം അവകാശപ്പെടാവുന്ന മനുഷ്യ ജാതി.
നമ്മെപ്പോലത്തെ അവനവനെയും ഭൂമിയും നശിപ്പിച്ചു മാത്രം ജീവിക്കാന്‍ കഴിയുന്ന ഒരു സംസ്കാരത്തിന്റെ ഭാഗമാക്കി അവരെയും നശിപ്പിക്കണോ എന്ന ചോദ്യമാണ് പ്രസക്തം. നഷ്ടമാകുന്ന ഓരോ സ്പീഷിസും പോലെ മനുഷ്യ വൈവിധ്യത്തിലെ ഒരു അപൂര്‍വ്വ കണ്ണിയാണ് അവര്‍. നമ്മള്‍ അങ്ങനെ ആയിരുന്നത് നാം നഷ്ടപ്പെടുത്തി.
ഇപ്പോള്‍ നമുക്ക് നിലനില്‍ക്കാന്‍ ഓരോരുത്തരെയായി ദിവസവും നശിപ്പിക്കേണ്ട അവസ്ഥ ഉണ്ട്. കൂടുതല്‍ കൂടുതല്‍ നാശം എന്നതാണ് നമ്മുടെ സംസ്കാരത്തിന്റെ നിലനില്‍പ്പിന്റെ മന്ത്രം.
എന്നാല്‍ അവര്‍ക്കോ? അവര്‍ക്ക് ജീവിക്കാനായി കാടിന്റെയും പരിസ്ഥിതിയുടെയും തുടര്‍ച്ചയാണ് നിലനില്‍പ്പാണ് അടിസ്ഥാനം. അതില്ലാതായാല്‍ അവര്‍ തകരും..
അവര്‍ക്ക് ജീവിക്കാനായിനമ്മെ അവര്‍ കുടിയിറക്കുന്നില്ല. ആ സംസ്കാരം നിലനില്‍ക്കുന്നത് അവരുടെ ജീവിത രീതി കൊണ്ടു മാത്രമാണ്.
എല്ലാവരെയും നമ്മുടെ വഴിക്ക് കൊണ്ടു വരണം എന്നത് കൃഷിയില്‍, ഹരിതവിപ്ലവത്തില്‍ നാം പരീക്ഷിച്ച് പരാജയപ്പെട്ട തിയറിയാണ്.

അവര്‍ തീരുമാനിക്കട്ടെ അവര്‍ക്ക് ഏതു ജീവിതമാണ്‌ വേണ്ടതെന്നു. അവര്‍ക്ക് കൃഷി വേണമെങ്കില്‍ നാം ഭൂമി കൊടുക്കണം. കൃഷി പഠിപ്പിക്കണം..
അവര്‍ ഇപ്പോള്‍ അനുഭവിക്കുന്നതിലും നല്ല ലോകമാണോ നമ്മുടെ കയ്യില്‍ അവര്‍ക്ക് നല്‍കാനുള്ളത് എന്ന് സ്വയം പരിശോധിക്കുന്നതും നല്ലതാണ്.

Muralee Mukundan , ബിലാത്തിപട്ടണം said...

വായിച്ചൂ‍ൂ...

ഷൈജൻ കാക്കര said...

ഹരീഷ്... "ആദിവാസികള്‍ നമ്മെപ്പോലെ മനുഷ്യര്‍ ആണ് എന്നല്ല എനിക്ക്‌ തോന്നുന്നത്. അവരാണ് യഥാര്‍ത്ഥ മനുഷ്യര്‍" എന്നൊക്കെ കഥയിലും കവിതയിലും എഴുതിപിടിപ്പിക്കാം... പക്ഷേ ജീവിതം നഷ്ടപ്പെടുന്നത് നമ്മുക്കല്ലല്ലോ...

ഇന്നത്തെ അവസ്ഥയിൽ തന്നെ ആദിവാസികളെ ജീവിക്കാൻ അനുവദിച്ച് 40,000 വർഷത്തെ "സ്പീഷിസാക്കി" (?) നില നിർത്തണം എന്ന് ആവശ്യപ്പെടുന്ന സമയത്ത് ഒന്ന് മാറ്റി ചിന്തിച്ചു നോക്കു... ഇതുപോലെ അനേകായിരം തരം സ്പീഷിസുകൾ (?) നമ്മുടെ നാട്ടിലുണ്ടായിരുന്നു... അതൊക്കെ തച്ചുടച്ചാണ് നാമ്മിന്ന് കാണുന്ന മാനവികതിയിലേക്ക് എത്തപ്പെട്ടത്...

വെറും അര നൂറ്റാണ്ട് മുൻപ് ജന്മിയുടെ പാടത്ത് പണിയെടുത്ത് അവിടെ തന്നെ അന്തിയുറങ്ങീ ജന്മിയുടെ സുഖത്തിന് മാത്രമായി ജീവിച്ചിരുന്ന ഭൂരിഭാഗം അടിയാന്മാരും വിശ്വസിച്ചിരുന്നത്, ഇത് തന്നെയാണ് ശരി... ഇപ്പോൾ പുതിയ തലമുറയോട് ചോദിച്ചു നോക്കു, ഏതാണ് ശരിയെന്ന്...

ആദിവാസികൾക്ക് ഏറ്റവും എളുപ്പത്തിൽ മനസ്സിലാകുന്ന ഒരു തൊഴിലെന്ന നിലക്ക് കൃഷി ചെയ്യുവാനായി ഭൂമി നൽകി അവരെ പ്രാപ്തരാക്കുക... അവർക്ക് നൽകാനായി എന്റെ കയ്യിലുള്ളത് അവരിന്ന് ജീവിക്കുന്ന ലോകത്തേക്കാൾ വളരെ വലിയൊരു ലോകമാണ്... ഈ ലോകത്ത് എനിക്കുള്ള എല്ലാ അധികാരവുമുള്ള എന്നെപോലെ തന്നെയുള്ള ഒരു മനുഷ്യൻ മാത്രാമാണ്...

കാടിനോട് വളരെയടുത്ത് താമസിച്ചതുകൊണ്ടും വേറെ ആശ്രയം ഇല്ലാത്തതുകൊണ്ടും നാം മാറിയതുപോലെ നേടിയെടുക്കാനായി അറിവും ഇല്ലാത്തതിനാൽ കാടിനെ ആശ്രയിച്ച് ജീവിക്കുന്നു... ഇതിനൊക്കെ മാറ്റം വന്ന ആദിവാസികൾ, ഇന്ന് നമ്മുടെയിടയിൽ ഡോക്ടറും എഞ്ചീനീയറും ആശാരിയും കൃഷിക്കാരനുമൊക്കേയായി ജീവിക്കുന്നു...

ഒരു പ്രത്യേക സ്പീഷിസായി നിലനിർത്താൻ ആദിവാസികൾ സിംഹവാലനോ ഒന്നുമല്ല എന്നെങ്ങിലും മനസ്സിലാക്കു...

ജഗദീശ്.എസ്സ് said...

ആദിവാസികള്‍ നമ്മുടെ വ്യവസ്ഥയില്‍ ജീവിക്കുന്നവരല്ല. അവര്‍ കര്‍ഷകരും അല്ല. പ്രകൃതിയില്‍ നിന്നുള്ളത് ശേഖരിച്ച് വേട്ടയാടി ജീവിക്കുന്നവരാണ്. ശുദ്ധമായ ആഹാരം കഴിച്ച, ശുദ്ധ ജലം കുടിച്ച്, ശുദ്ധവായൂ ശ്വസിച്ച് രോഗങ്ങളില്ലാതെ ജീവിക്കുന്ന അവരെ കോണ്‍ക്രീറ്റ് വീടുകളില്‍ പുനരധിവസിപ്പിച്ച്, കൃത്യം മുറുച്ച് മുറിച്ച് വേലികെട്ടിയ കൃഷിഭൂമി എന്ന പേരില്‍ തരിശ് ഭൂമി നല്‍കി ആധുനികരാക്കുന്നത് അവരുടെ കാട് കൈയ്യേറാനാണ്. ഏറ്റവും എളുപ്പത്തിൽ മനസ്സിലാകുന്ന ഒരു തൊഴിലെന്ന നിലക്ക് കൃഷി ചെയ്യുവാനായി അവരെ തെരഞ്ഞെടുക്കുന്നത് അവരുടെ അധ്വാന ശക്തി ചൂഷണം ചെയ്യാന്‍ മാത്രമാണ്.
നമ്മുടെ സമൂഹത്തിലെ 80% ആളുകള്‍ പട്ടിണിക്കാരാണ്. 20% പേര്‍ പണക്കാരും. അവരെ നമ്മുടെ വ്യവസ്ഥയിലേക്ക് ആനയിക്കുന്നതിന് മുമ്പ് നമ്മുടെ വ്യവസ്ഥയുടെ പ്രശ്നം പരിഹരിക്കുക. ആദിവാസികളെ അവരുടെ കാട്ടില്‍ സ്വതന്ത്രരായി ജീവിക്കാന്‍ അനുവദിക്കുക. വികസനത്തിന്റെ പേരിലായാലും മറ്റെന്തു കാരണത്താലും കാട് കൈയ്യേറ്റം അവസാനിപ്പിക്കു.

ഷൈജൻ കാക്കര said...

ജഗദീഷിനോട് പൂർണ്ണമായും വിയോജിക്കുകയാണ്...

ആദിവാസികൾക്ക് കൃഷിഭൂമി കൊടുത്ത് കൃഷി പണി പഠിപ്പിക്കുന്നത്, അവരുടെ അധ്വാനശക്തി ചൂക്ഷണം ചെയ്യുന്നതിനാണ് എന്നൊക്കെ പറഞ്ഞാൽ എന്താ ഉത്തരം തരുക...

Harish said...

കാക്കര, അത് മനസിലാകുന്നില്ല എന്നതാണ് ഞാന്‍ ഈ സമൂഹത്തിനു കാണുന്ന ഏറ്റവും കുഴപ്പം.
ആ സെന്‍സിറ്റിവിറ്റി നമുക്ക് നഷ്ടമായിരിക്കുന്നു.. തിരിച്ചെടുക്കാന്‍ പറ്റാത്ത വിധം.
ഞാനും ജഗദീശുമൊക്കെ പറയുന്നത് മനസിലാകണമെങ്കില്‍ ഒരല്‍പം ആദിവാസി-ഗോത്ര ചരിത്രമോ സിവിലൈസേഷന്‍ ചരിത്രമോ അറിയണം. ദയവായി കണ്ണ് തുറന്നു കാണുക, ആദിവാസികള്‍ ആരാണെന്നും എന്താണെന്നും , ഒരു പുഴ എന്താണെന്നും , അവിടത്തെ ജീവിതങ്ങള്‍ എത്ര വിലയുള്ളതാനെന്നും സ്റ്റേറ്റ് തരുന്ന അറിവ് മാത്രം വെച്ചു പുലര്താതിരിക്കുക.

സിം ആലോചിക്കുക. ഉത്തരം ലഭിച്ചേക്കും. കാക്കര, അത് മനസിലാകുന്നില്ല എന്നതാണ് ഞാന്‍ ഈ സമൂഹത്തിനു കാണുന്ന ഏറ്റവും കുഴപ്പം.
ആ സെന്‍സിറ്റിവിറ്റി നമുക്ക് നഷ്ടമായിരിക്കുന്നു.. തിരിച്ചെടുക്കാന്‍ പറ്റാത്ത വിധം.
ഞാനും ജഗദീശുമൊക്കെ പറയുന്നത് മനസിലാകണമെങ്കില്‍ ഒരല്‍പം ആദിവാസി-ഗോത്ര ചരിത്രമോ സിവിലൈസേഷന്‍ ചരിത്രമോ അറിയണം. ദയവായി കണ്ണ് തുറന്നു കാണുക, ആദിവാസികള്‍ ആരാണെന്നും എന്താണെന്നും , ഒരു പുഴ എന്താണെന്നും , അവിടത്തെ ജീവിതങ്ങള്‍ എത്ര വിലയുള്ളതാനെന്നും സ്റ്റേറ്റ് തരുന്ന അറിവ് മാത്രം വെച്ചു പുലര്താതിരിക്കുക.

സിം ആലോചിക്കുക. ഉത്തരം ലഭിച്ചേക്കും.

Harish said...

കാക്കരെ, ആദിവാസികളെ അവരുടെ സംസ്കാരം കാണാതെ, അവരുടെ ജീവിതം കാണാതെ നമ്മുടെ വൃത്തികെട്ട ലോകത്തെ അടിമയാക്കാണമെന്ന വാദം വീണ്ടും വീണ്ടും ഉന്നയിക്കുന്നത് ഇനിയും കണ്ണ് തുറന്നിട്ടില്ലാതതിനാല്‍ ആണ്.
ശുദ്ധജലവും ശുദ്ധവായുവും ശുദ്ധ ഭക്ഷണവും കഴിച്ചു കാടിനുള്ളില്‍ ജീവിക്കുന്ന അവരുടെ ജീവിതത്തെക്കാള്‍ വികസിതമാണ് കാക്കരയുടെ മണലാരണ്യ ജീവിതവും എന്‍റെ നഗര ജീവിതവും എന്ന് കരുതുന്നതാണ് സ്വത്വം തിരിച്ചറിയാത്ത അവസ്ഥ. നമ്മുടെ സമൂഹത്തിലെ ഏറ്റവും സാമ്പത്തികമായി ഉയര്‍ന്നവര്‍ മാത്രമാണ് ഇന്ന് കാനനതുല്യമായ റിസോര്‍ട്ട് ജീവിതം അനുഭവിക്കുന്നത് എന്ന് മറക്കാതിരിക്കുക. നാം എത്ര തന്നേ സമ്പത്ത് നേടിയാലും അവര്‍ അനുഭവിക്കുന്ന ആനന്തം അനുഭവിക്കാന്‍ കഴിയില്ല എന്നതും ആണ് എന്‍റെ അഭിപ്രായം.
എന്നാല്‍ ഭക്ഷണം, മരുന്ന് തുടങ്ങി ഏതു ആവശ്യങ്ങളും അവര്‍ ആവശ്യപ്പെടുന്നു എങ്കില്‍ അവര്‍ക്ക് നല്‍കേണ്ടതാണ്.
കാക്കരെ, ആദിവാസികളെ അവരുടെ സംസ്കാരം കാണാതെ, അവരുടെ ജീവിതം കാണാതെ നമ്മുടെ വൃത്തികെട്ട ലോകത്തെ അടിമയാക്കാണമെന്ന വാദം വീണ്ടും വീണ്ടും ഉന്നയിക്കുന്നത് ഇനിയും കണ്ണ് തുറന്നിട്ടില്ലാതതിനാല്‍ ആണ്.
ശുദ്ധജലവും ശുദ്ധവായുവും ശുദ്ധ ഭക്ഷണവും കഴിച്ചു കാടിനുള്ളില്‍ ജീവിക്കുന്ന അവരുടെ ജീവിതത്തെക്കാള്‍ വികസിതമാണ് കാക്കരയുടെ മണലാരണ്യ ജീവിതവും എന്‍റെ നഗര ജീവിതവും എന്ന് കരുതുന്നതാണ് സ്വത്വം തിരിച്ചറിയാത്ത അവസ്ഥ. നമ്മുടെ സമൂഹത്തിലെ ഏറ്റവും സാമ്പത്തികമായി ഉയര്‍ന്നവര്‍ മാത്രമാണ് ഇന്ന് കാനനതുല്യമായ റിസോര്‍ട്ട് ജീവിതം അനുഭവിക്കുന്നത് എന്ന് മറക്കാതിരിക്കുക. നാം എത്ര തന്നേ സമ്പത്ത് നേടിയാലും അവര്‍ അനുഭവിക്കുന്ന ആനന്തം അനുഭവിക്കാന്‍ കഴിയില്ല എന്നതും ആണ് എന്‍റെ അഭിപ്രായം.
എന്നാല്‍ ഭക്ഷണം, മരുന്ന് തുടങ്ങി ഏതു ആവശ്യങ്ങളും അവര്‍ ആവശ്യപ്പെടുന്നു എങ്കില്‍ അവര്‍ക്ക് നല്‍കേണ്ടതാണ്.

ഷൈജൻ കാക്കര said...

-എന്നാല്‍ ഭക്ഷണം, മരുന്ന് തുടങ്ങി ഏതു ആവശ്യങ്ങളും അവര്‍ ആവശ്യപ്പെടുന്നു എങ്കില്‍ അവര്‍ക്ക് നല്‍കേണ്ടതാണ്.-

ഹരീഷ്... അറിയാതെ പോലും വിദ്യഭ്യാസം കൊടുക്കൽ ഒരു പ്രധാന കർത്തവ്യമായി എഴുതരുത്... വിദ്യഭ്യാസം കിട്ടിയാൽ, കാടും വലിച്ചെറിഞ്ഞ് നാട്ടിൽ വന്ന് ജീവിച്ച് നമ്മളെപോലെ ചീത്തയായാല്ലോ...

വിദ്യഭ്യാസം എന്നത് "ഏത് ആവശ്യങ്ങളും എന്നതിൽ ഉൾപ്പെടുത്തിയാൽ മതി...

ഷൈജൻ കാക്കര said...

പ്ലസിലിട്ട ഒരു കമന്റ്...

https://plus.google.com/u/0/102470328790117053902/posts/7gUbpkJByUq

ഞാനിപ്പോൾ ഈ പോസ്റ്റ് പങ്കുവെയ്ക്കാനുള്ള കാരണം തന്നെ ആൻഡമാനിൽ ബിസ്ക്കറ്റ് നൽകി ആദിവാസികളുടെ നഗ്നനൃത്തം നടത്തുന്നുവെന്ന വാർത്തയാണ്... തങ്ങൾ ചൂക്ഷണം ചെയ്യപ്പെടുകയാണെന്ന തിരിച്ചറിവ് പോലും അവിടെയുള്ള ആദിവാസികൾക്കില്ല എന്നതാണ് ഒരു വശം... രണ്ടാമത്തെ വശം... ഇപ്പോൾ കഴിച്ചുകൊണ്ടിരിക്കുന്ന ഭക്ഷണം അവരുടെ ജീവിതം നില നിർത്തുന്നുണ്ട്, പക്ഷേ അവർക്ക് ബിസ്ക്കറ്റ് ഇഷ്ടമാണ്, അതുകൊണ്ടാണല്ലോ ബിസ്ക്കറ്റ് കാണിച്ച് അവരെ വശീകരിച്ചത്... പോലിസിന്റെ ഭീക്ഷണിയും മറ്റൊരു ഘടകമാണ്...

ആദിവാസികൾ ഇപ്പോൾ എങ്ങനെ ജീവിക്കുന്നു അതേ പോലെ അവരെ ജീവിക്കാനനുവദിക്കണം എന്നതാണ് മറ്റൊരു ന്യായം... ആദിവാസികൾ മനുഷ്യരല്ല എന്ന് കരുതുന്നതുകൊണ്ടാണ് ആ വാദഗതി... കുറെ വർഷങ്ങൾക്കുമുൻപ് നമ്മുടെയൊക്കെ നാട്ടിൽ ഭൂരിപക്ഷം മാതാപിതാക്കളും കുട്ടികളെ വിദ്യാലയത്തിൽ ചേർക്കുന്നതിൽ താല്പര്യം കാണിച്ചിരുന്നില്ല... അവർ പറയുന്നതിലും ന്യായമുണ്ടായിരുന്നു... പാടത്ത് കാളയെ പൂട്ടുന്നതിന് അക്ഷരം പഠിക്കേണ്ട കാര്യമുണ്ടായിരുന്നില്ല... പക്ഷേ നമ്മുടെ നാട്ടിൽ വിവരം ഉള്ളവർ കുറച്ചുപേരുണ്ടായിരുന്നു... അത് നമ്മുടെ ഭാഗ്യം... സമ്പർക്കഗുണം... അവർ നമ്മുടെയൊക്കെ വീടുകളിൽ വന്ന് നമ്മുടെ മാതാപിതാക്കളെ ഉപദേശിച്ചും, നാട്ടിൽ അവർക്കുണ്ടായിരുന്ന സാമൂഹികധികാരം ഉപയോഗിച്ച് നിർബദ്ധിച്ചുമാണ് നാം ഇന്നത്തെയവസ്ഥയിലേക്കെത്തിയത്...

തമ്പ്രാന്റെ പാടത്ത് ജീവിക്കുകയാണ് തന്റെ ജന്മസാഫല്യമെന്ന് കരുതിയിരുന്ന ഒരു പാട് അടിയാളന്മാർ നമ്മുടെ നാട്ടിലുണ്ടായിരുന്നു... സതി ശരിയാണെന്ന് വിശ്വസിക്കുന്നവരുണ്ടായിരുന്നു... അവരെ വിദ്യഭ്യാസത്തിലൂടെ നാം തിരുത്തി... നിയമത്തിലൂടെ തിരുത്തി... വിദ്യഭ്യാസം നേടിയ ഇന്നത്തെ പിൻതലമുറക്കാരോട് ചോദിച്ചുനോക്കു... ഏതാണ് ശരിയെന്ന്...

ഒരു വ്യക്തി എങ്ങനെ എവിടെ ജീവിക്കണമെന്ന് ആ വ്യക്തിയുടെ സ്വാതന്ത്ര്യമാണ്, അതിൽ ഞാൻ കൈകടത്തുന്നില്ല... പക്ഷേ എങ്ങനെ ജീവിക്കണമെന്ന് തീരുമാനം എടുക്കാനുള്ള അറിവോ സാഹചര്യമോ സമൂഹികതടസങ്ങളൊ അങ്ങനെ എന്താണ് തടസമെങ്ങിൽ, അത് മാറ്റിയെടുക്കാൻ സമൂഹം ഇടപെടണം... അൻഡമാനിൽ മാത്രമല്ല ആദിവാസികൾ ഉള്ളത്, ഇന്ത്യയിൽ മുഴുവനും ഉണ്ട്... വളരെ ശോചനീയമായ അവസ്ഥയിൽ ജീവിച്ചിരുന്ന ആദിവാസികളെ ഒരു നൂറ്റാണ്ടുകൊണ്ട് നാം മാറ്റിയെടുത്തു... അന്തമാനിൽ കൂടുതൽ ബുദ്ധിമുട്ടായിരിക്കും...

കേരളത്തിൽ വരുന്ന സഞ്ചാരികൾക്കായി കഥകളി / മുടിയാട്ടം / നാടോടി നൃത്തം കളിച്ചാൽ അതൊരു വാർത്തയേയാകുന്നില്ല... മലയാളി എങ്ങനെയാണോ ജീവിക്കുന്നത്, അതുമാത്രമാണ് അവതരിപ്പിച്ചത്... ആൻഡമാനിലെ ആദിവാസികൾ അവരുടേതായ ആഘോഷങ്ങൾക്ക് നൃത്തമാടും, നമ്മുക്ക് അത് നഗ്നനൃത്തവും... അതുതന്നെയാണ് സഞ്ചാരികൾക്കായി അവതരിപ്പിച്ചത്...പക്ഷേ നമ്മുടെയൊക്കെ മനസാക്ഷി ഉയർന്നു... കാരണം നമുക്കറിയാം ശരി ഏതെന്ന്...

ഷൈജൻ കാക്കര said...

മംഗളം വാർത്ത... പോര്‍ട്ട്‌ ബ്ലെയര്‍/ന്യൂഡല്‍ഹി: കേന്ദ്രഭരണപ്രദേശമായ ആന്‍ഡമാന്‍-നിക്കോബാര്‍ ദ്വീപുകളില്‍ ആദിവാസി സ്‌ത്രീകളെ ഭക്ഷണം നല്‍കാമെന്നു പ്രലോഭിപ്പിച്ചു വിനോദസഞ്ചാരികള്‍ക്കു മുന്നില്‍ നഗ്നനൃത്തം ചെയ്യിച്ചെന്ന്‌ ആരോപണം. ഇതു സംബന്ധിച്ചു വ്യാപകമായി വീഡിയോ ദൃശ്യങ്ങള്‍ പ്രചരിക്കുന്നതിനെക്കുറിച്ചു കേന്ദ്രസര്‍ക്കാര്‍ അന്വേഷണത്തിന്‌ ഉത്തരവിട്ടു. ആന്‍ഡമാന്‍ ചീഫ്‌ സെക്രട്ടറിക്കും ഡി.ജി.പിക്കുമാണ്‌ അന്വേഷണച്ചുമതല.

ആന്‍ഡമാനിലെ ഒരു പോലീസ്‌ ഉദ്യോഗസ്‌ഥന്‍ സഞ്ചാരികളില്‍നിന്നു കൈക്കൂലി വാങ്ങി ആദിവാസികളെക്കൊണ്ടു നൃത്തം ചെയ്യിക്കുകയായിരുന്നെന്നു ദൃശ്യങ്ങള്‍ പുറത്തുവിട്ട ലണ്ടനിലെ 'ദ ഒബ്‌സര്‍വര്‍' പത്രം റിപ്പോര്‍ട്ട്‌ ചെയ്‌തു.

എന്നാല്‍, പോലീസിനു സംഭവത്തില്‍ പങ്കില്ലെന്നും നിയമം ലംഘിച്ചു വീഡിയോ ചിത്രീകരിച്ച ബ്രിട്ടീഷ്‌ വീഡിയോഗ്രാഫര്‍ക്കെതിരേ നടപടിയെടുക്കുമെന്നും ആന്‍ഡമാന്‍ ഭരണകൂടം കേന്ദ്രത്തിനു നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. വീഡിയോ സമീപകാലത്തെങ്ങും ചിത്രീകരിച്ചതല്ലെന്നാണ്‌ ആന്‍ഡമാന്‍ പോലീസിന്റെ റിപ്പോര്‍ട്ട്‌.

ബാഹ്യലോകവുമായി ബന്ധമില്ലാതെ ഉള്‍വനങ്ങളില്‍ കഴിയുന്ന ജരാവാ ഗോത്രവിഭാഗത്തില്‍പ്പെട്ട സ്‌ത്രീകള്‍ അര്‍ധനഗ്നരായി വിനോദസഞ്ചാരികള്‍ക്കു മുന്നില്‍ നൃത്തം ചെയ്യുന്ന ദൃശ്യമാണു വീഡിയോയിലുള്ളത്‌.

ദക്ഷിണ ആന്‍ഡമാനില്‍ ജരാവാ വിഭാഗത്തില്‍പ്പെട്ട 403 ആദിവാസികള്‍ മാത്രമാണ്‌ അവശേഷിക്കുന്നത്‌. സംഭവത്തെ കേന്ദ്ര ആദിവാസിക്ഷേമ വകുപ്പുമന്ത്രി വി. കിഷോര്‍ചന്ദ്ര ദേവ്‌ അപലപിച്ചു. എപ്പോഴാണു വീഡിയോ ചിത്രീകരിച്ചതെന്നും ഉള്‍വനങ്ങളില്‍ കഴിയുന്ന ആദിവാസികള്‍ എങ്ങനെയാണു പുറത്തുനിന്നുള്ളവരുടെ മുന്നില്‍ എത്തിയതെന്നും അന്വേഷിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഉത്തരവിട്ടു. വീഡിയോ വളരെപ്പഴയതാണെന്നും ജരാവ വര്‍ഗക്കാരെ സഞ്ചാരികള്‍ക്കു മുന്നില്‍ നൃത്തം ചെയ്യാന്‍ പ്രേരിപ്പിച്ച്‌ അതു പകര്‍ത്തിയ ബ്രിട്ടീഷ്‌ മാധ്യമപ്രവര്‍ത്തകന്‍ നിയമലംഘനം നടത്തിയതായും ആന്‍ഡമാന്‍ പോലീസ്‌ പറയുന്നു.

വീഡിയോയ്‌ക്കു 10 വര്‍ഷമെങ്കിലും പഴക്കമുണ്ടാകുമെന്നാണു ഡി.ജി.പി: എസ്‌.ബി. ഡിയോളിന്റെ നിലപാട്‌.

ഉള്‍ക്കാടുകളില്‍ കഴിയുന്ന ഈ വിഭാഗക്കാര്‍ ഇപ്പോഴും വസ്‌ത്രം ധരിക്കാറില്ല. നിയമലംഘനം നടത്തിയ വീഡിയോഗ്രാഫര്‍ 200 പൗണ്ട്‌ സഞ്ചാരികളില്‍നിന്നു വാങ്ങിയാണു ഭക്ഷണത്തിനു പകരം ആദിവാസികളെ നൃത്തത്തിനു പ്രേരിപ്പിച്ചത്‌.

വാര്‍ത്തകളില്‍ പ്രചരിപ്പിക്കപ്പെടുന്നതുപോലെ സംഭവത്തിനു പിന്നില്‍ പോലീസുകാരനു പങ്കില്ലെന്നും ഡി.ജി.പി. പറഞ്ഞു. ഇതു സംബന്ധിച്ചു റിപ്പോര്‍ട്ട്‌ പുറത്തുവിട്ട 'ദ ഒബ്‌സര്‍വര്‍' പത്രത്തിനോട്‌ ആന്‍ഡമാന്‍ പോലീസ്‌ ക്ഷമാപണം ആവശ്യപ്പെട്ടു.

21-ന്‌ ആന്‍ഡമാന്‍ സന്ദര്‍ശിക്കുന്ന കേന്ദ്ര ആഭ്യന്തരമന്ത്രി പി. ചിദംബരം സംഭവത്തേക്കുറിച്ച്‌ അധികൃതരുമായി ചര്‍ച്ചനടത്തും.