Wednesday, 17 August 2011

രണ്ടാം ലോക്പാൽ സമരം...

ജനപ്രാതിനിത്യനിയമം പൊളിച്ചെഴുതി ഇന്ത്യൻ ജനാധിപത്യം ശക്തിപ്പെടുത്തുകയാണ് ലോക്പാൽ ബില്ലിനേക്കാൾ പ്രധാനം... രാഷ്ട്രീയപാർട്ടികളിൽ സുതാര്യമായ ഉൾപാർട്ടിജനാധിപത്യം നിയമപരമായി നടപ്പിലാക്കുകയും വേണം... ഉന്നതങ്ങളിലെ അഴിമതിയുടെ മൂലകാരണംആഴിമതിക്കാരാണ് ഉന്നതങ്ങളിൽ വിരാജിക്കുന്നത്... സ്വന്തം രാഷ്ട്രീയപാർട്ടികളുടെ അഴിമതിക്കെതിരെ / അഴിമതി നടത്തുന്നവർക്കെതിരെ പ്രതികരിക്കാൻ ഇന്ന് ഒരു രാഷ്ട്രീയപാർട്ടിയിലും സാധ്യമല്ല... ഉൾപാർട്ടി ജനാധിപത്യം തല്ലിക്കെടുത്തിയിട്ടുള്ളതിനാൽ ഉയർന്നുവരുന്ന നേതാക്കളെല്ലാം അഴിമതിക്കാരാകുന്നു... അഴിമതി നടത്തിയവരെ ശിക്ഷിക്കുന്ന നിയമത്തേക്കാൾ നാം പ്രാധാന്യം കൊടുക്കേണ്ടത് അഴിമതി ഇല്ലാതാക്കുന്ന അവസ്ഥയേയല്ലേ... പി.എ.സിയും ജെ.പി.സി യുമായി തട്ടി തടഞ്ഞു പോകുന്നതിന്റെ മുകളിൽ ലോക്പാൽ ബില്ലും പരാജയപ്പെടുന്ന മറ്റൊരു ബില്ലാകുമോ എന്നതാണെന്റെ സംശയം...

എന്റെ വ്യക്തിപരമായ അഭിപ്രായം ഇതാണെങ്ങിലും ഇപ്പോൾ ഉയർന്നുവരുന്ന ലോക്പാൽ സമരത്തെ പിന്തുണയ്ക്കുന്നു... അഴിമതിക്കെതിരെ സുതാര്യമായ നടപടികൾ ജനപ്രതിനിധികളുടെ ഭാഗത്ത് നിന്നുണ്ടാകുന്നില്ല... കേന്ദ്രത്തിലെ കോൺഗ്രസ്സും കർണ്ണാടകയിലെ ബി.ജെ.പി യും നമ്മുടെ മുന്നിലുണ്ട്... അഴിമതികേസിൽ അകത്തായ പിള്ളയെ എങ്ങനെ പുറത്താക്കാം എന്നതാണ് കേരളത്തിലെ ഭരണാധികാരികളെ അലറ്റുന്ന പ്രശ്നം... ഇതിനിടയിലേക്കാണ് ഹസാരയുടെ സമരത്തെ ഭയക്കുന്ന കേന്ദ്രവും...

ജനാധിപത്യത്തിൽ ജനപ്രതിധികളാണ് നിയമം നിർമ്മിക്കേണ്ടത്... അതിന് മുകളിൽ പരമാധികാരിയായി അണ്ണാ ഹസാരയെന്നല്ല ആരേയും വാഴുവാൻ അനുവദിക്കരുത്... പക്ഷെ ജനപ്രതിനിധികളെ സമർദ്ധംചെലുത്തി ഒരു നിയമം ഉണ്ടാക്കുവാൻ ഹസാരക്ക് അവകാശമുണ്ടല്ലോ... പാർട്ടി നയം നിയമമാക്കുവാൻ രാഷ്ട്രീയപാർട്ടികൾ സമർദ്ധം ചെലുത്താറുണ്ടല്ലോ... അന്നൊന്നും  ഇല്ലാത്ത വിഷമം ഇപ്പോഴെന്താണാവോ ഉയർന്നുവരുന്നത്... രാഷ്ട്രീയപാർട്ടികളുടെ ലേബലിൽ ആവശ്യപ്പെടുന്നതും ജനകൂട്ടത്തിന്റെ ലേബലിൽ ആവശ്യപ്പെടുന്നതും തമ്മിൽ എന്താണ് വിത്യാസം... ഹസാരക്ക് പിന്തുണയില്ലെങ്ങിൽ അവഗണിക്കണം... അതല്ലേ ജനാധിപത്യം...

 ഹസാരയുടെ ഒന്നാം ലോക്പാൽ സമരത്തിനോടനുബദ്ധിച്ച് ഞാനിട്ട ഒരു കമന്റ്...

"പെട്രോൾ വില വർദ്ധനവിനെതിരെ രണ്ട്‌ ദിവസം സ്വന്തം പാർട്ടിയാപ്പിസ്സ്‌ ഒഴിച്ച്‌ എന്തും തല്ലി തകർത്ത്‌ മുന്നേറി, കൂട്ടിയ 5 രൂപയിൽ നിന്ന്‌ ഒരു രൂപ കുറച്ചുകിട്ടുമ്പോൾ (ചിലപ്പോൾ അതുമില്ല), വീട്ടിൽ പോകുന്ന വിപ്ലവമാണ്‌ മക്കളെ ശരിയായ വിപ്ലവം...

അന്നാ ഹസാരയുടെ സമരം കൊണ്ട്‌ ഇന്ത്യയിലെ അഴിമതി തുടച്ചു നീക്കിയെന്നാണോ അവകാശപ്പെട്ടത്‌? ഒരു ചെറിയ മാറ്റം... ഒരു വെള്ളിവെളിച്ചം കണ്ടപ്പോൾ ജനം പിൻതുണച്ചു അത്രതന്നെ... അതിനേയും പരാജയപ്പെടുത്താൻ രാഷ്ട്രീയപാർട്ടികൾ കൈക്കോർക്കും...

പ്രഷർ റിലീസ്‌ ചെയ്യാൻ കോൺഗ്രസ്സ്‌ ഉപയോഗിച്ചെങ്ങിൽ, ഒരു കാര്യം ഉറപ്പാണ്‌... ഒരു പ്രഷർ ഉണ്ടായിരുന്നു... എവിടെയായിരുന്നു വിപ്ലവ പാർട്ടികൾ... നിലവിലുണ്ടായിരുന്ന പ്രഷർ ഒരു പൊട്ടിത്തെറിയിലേക്ക്‌ എത്തിക്കാൻ വിപ്ലവപാർട്ടികൾ മുന്നിട്ടിറങ്ങണമായിരുന്നു... ദേശീയതലത്തിൽ പോയിട്ട്‌ സംസ്ഥാനതലത്തിലെങ്ങിലും... ഇങ്ക്വിലാബ്‌ സിന്ദാബാദ്‌ വിളിച്ചാൽ വിപ്ലവം വരില്ല..."


സംഘികളുടെ ആശിർവാദത്തോടെ ഹസാരയുടെ സമരത്തെ രാം ദേവിലൂടെ ഹൈജാക്ക് ചെയ്യുവാൻ ശ്രമിച്ചപ്പോളെഴുതിയ പോസ്റ്റ്...

"രാഷ്ട്രീയ നേതൃത്വം നഷ്ടപ്പെട്ടുപോയ മുഖം തിരിച്ചുപിടിക്കണം... ജനത്തിന് മനസ്സിലാകുന്ന ഭാഷയിൽ സുതാര്യമായ നടപടികൾ എടുത്ത് അഴിമതിയിലും കോർപ്പൊറേറ്റ് ഇടപെടലിലും കുളിച്ച് നിൽക്കുന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നഷ്ടപ്പെട്ട വിശ്വാസം വീണ്ടെടുക്കണം... അല്ലെങ്ങിൽ ജനം ഏത് കച്ചിതുരുമ്പിലും പിടിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ നീങ്ങും... താനിരിക്കേണ്ടിടത്ത് താനിരുന്നിലെങ്ങിൽ രാം ദേവിരിക്കും... അതു മറക്കരുത്..."

http://georos.blogspot.com/2011/06/blog-post.html

3 comments:

ഷൈജൻ കാക്കര said...

ജനപ്രാതിനിത്യനിയമം പൊളിച്ചെഴുതി ഇന്ത്യൻ ജനാധിപത്യം ശക്തിപ്പെടുത്തുകയാണ് ലോക്പാൽ ബില്ലിനേക്കാൾ പ്രധാനം... രാഷ്ട്രീയപാർട്ടികളിൽ സുതാര്യമായ ഉൾപാർട്ടിജനാധിപത്യം നിയമപരമായി നടപ്പിലാക്കുകയും വേണം...

Muralee Mukundan , ബിലാത്തിപട്ടണം said...

നവ വിപ്ലവങ്ങൾ...
‘പെട്രോൾ വില വർദ്ധനവിനെതിരെ രണ്ട്‌ ദിവസം സ്വന്തം പാർട്ടിയാപ്പിസ്സ്‌ ഒഴിച്ച്‌ എന്തും തല്ലി തകർത്ത്‌ മുന്നേറി, കൂട്ടിയ 5 രൂപയിൽ നിന്ന്‌ ഒരു രൂപ കുറച്ചുകിട്ടുമ്പോൾ (ചിലപ്പോൾ അതുമില്ല), വീട്ടിൽ പോകുന്ന വിപ്ലവമാണ്‌ മക്കളെ ശരിയായ വിപ്ലവം... !‘

ഷൈജൻ കാക്കര said...

കെ. വേണുവിന്റെ ലേഖനം വായിക്കുമല്ലോ...

http://www.mathrubhumi.com/story.php?id=209919