Thursday, 8 September 2011

ഉത്രാടപാച്ചിലും... മരണപാച്ചിലും...

ടി.വി.യിലും റേഡിയോവിലും പത്രമാധ്യമങ്ങളിലും ഉത്രാടപാച്ചിലിന് കഥകൾ മെനയുമ്പോൾ, പുതുതലമുറയ്ക്ക് മനസ്സിലാകുന്നത്... ഓണത്തിന് പപ്പടം, പഴം, പായസം, സാമ്പാർ, കൂട്ടുക്കറി, കായ വറുത്തത്, ശർക്കര ഉരുട്ടി തുടങ്ങിയ വിഭവസമൃദ്ധമായ സദ്യയ്ക്ക് സാധനങ്ങൾ എല്ലാം മുൻകൂർ വാങ്ങിയാലും എന്തെങ്ങിലും വാങ്ങുവാൻ മറന്നുപോയതോ അല്ലെങ്ങിൽ ഒന്നുകൂടി ആഘോഷിക്കാൻ എന്തെങ്ങിലും വാങ്ങുവാനായി കടകളിലേക്ക് ഓടുന്നതിനെയാണ് ഉത്രാടപാച്ചിലായി അവതരിപ്പിക്കുന്നത്... ഒരു ന്യൂനപക്ഷത്തിന്റെ മാത്രം ഉത്രാടപാച്ചിൽ...

ഓണതലേന്ന് എവിടെനിന്നെങ്ങിലും കടം വാങ്ങി / പണിയെടുക്കുന്ന ഭൂമിയുടെ ഉടമസ്ഥനിൽ നിന്ന് ചെയ്യാൻ പോകുന്ന ജോലിയുടെ പേരും പറഞ്ഞ് / ഓണത്തിനായി നട്ട വാഴക്കുലയോ ഏതെങ്ങിലും പച്ചക്കറിയോ ചന്തയിൽ കൊണ്ടുപോയി വിറ്റ് / കറിക്ക് അരയ്ക്കാൻ മാറ്റിവെച്ചിരുന്ന തേങ്ങയിൽ നിന്ന് കുറച്ചെടുത്ത് വിറ്റ് / ഉള്ള പണ്ടം (കിണ്ടി വരെ) പണയം വെച്ച്... ഇതൊന്നുമല്ലെങ്ങിൽ, കഴിഞ്ഞ ഒരു വർഷം നമ്മുടെ പാടത്ത് പണിയെടുത്തതല്ലേ അവനും അവളും മക്കളും ഓണം ആഘോഷിക്കട്ടെയെന്നും പറഞ്ഞ് സന്തോഷപൂർവം ഭൂവുടുമ നൽകുന്ന പണം / അങ്ങനെ കിട്ടുന്ന കുറച്ച് പണം കൊണ്ട് നാളെ എന്റെ മക്കളും ഓണം ആഘോഷിക്കട്ടെയെന്നും കരുതി കടകളിലേക്ക് ഓടുകയാണ്... അതൊരു മരണപാച്ചിലാണ്... ഇതായിരുന്നു ഭൂരിപക്ഷവും...
 
ഉത്രാടപാച്ചിലിനേക്കാൾ മരണപാച്ചിലെന്നായിരിക്കും കൂടൂതൽ യോജിക്കുക... അല്ലേ? കാക്കരയ്ക്ക് മരണപാച്ചിലായിരുന്നു...
  പഴയ തലമുറയുടെ മരണപാച്ചിൽ ഇന്നത്തെ തലമുറയ്ക്ക് ഉത്രാടപാച്ചിലായി മനസ്സിലാകുന്ന അവസ്ഥയിലേക്ക് മലയാളി സമൂഹം സാമ്പത്തികമായി ഉയർന്നിരിക്കുന്നുവെന്നത് മാവേലിക്കും സന്തോഷമുണ്ടാക്കുമല്ലോ...  ഓണവും സംസ്കാരവും... എന്ന പോസ്റ്റിന്റെ ലിങ്കും...

http://georos.blogspot.com/2010/08/blog-post_05.html  ഒരു നാടൻ ഓണപ്പാട്ടും ആകാമല്ലോ

മാവേലി നാടു വാണീടും കാലം മാനുഷരെല്ലാരുമൊന്നുപോലെ ആമോദത്തോടെ വസിക്കും കാലം ആപത്തങ്ങാർക്കുമൊട്ടില്ല താനും ആധികൾ വ്യാധികളൊന്നുമില്ല ബാലമരണങ്ങൾ കേൾപ്പാനില്ല. പത്തായിരമാണ്ടിരിപ്പുമുണ്ട്പത്തായമെല്ലാംനിറവതുണ്ട് 

എല്ലാ കൃഷികളും ഒന്നുപോലെ

നെല്ലിന്നു നൂറുവിളവതുണ്ട്

ദുഷ്ടരെ കൺകൊണ്ടുകാണ്മാനില്ല

നല്ലവരല്ലാതെയില്ല പാരിൽ 

ഭൂലോകമൊക്കേയുമൊന്നു പോലെ

ആലയമൊക്കെയുമൊന്നുപോലെ

നല്ലകനകം കൊണ്ടെല്ലാവരും 

നല്ലാഭരണങ്ങളണിഞ്ഞുകൊണ്ട് നാരിമാർ, 

ബാലന്മാർ മറ്റുള്ളോരും 

നീതിയോടെങ്ങും വസിച്ചകാലം 

കള്ളവുമില്ല ചതിയുമില്ല 

എള്ളോളമില്ല പൊളി വചനം 

വെള്ളിക്കോലാദികൾ നാഴികളും

എല്ലാം കണക്കിനു തുല്യമത്രേ. 

കള്ളപ്പറയും ചെറു നാഴിയും, 

കള്ളത്തരങ്ങൾ മറ്റൊന്നുമില്ല  

നല്ല മഴ പെയ്യും വേണ്ടുംനേരം 

നല്ലപോലെല്ലാ വിളവും ചേരും  

മാവേലി നാടുവാണീടുംകാലം

മാനുഷരെല്ലാരുമൊന്നുപോലെ...

5 comments:

ഷൈജൻ കാക്കര said...

പഴയ തലമുറയുടെ മരണപാച്ചിൽ ഇന്നത്തെ തലമുറയ്ക്ക് ഉത്രാടപാച്ചിലായി മനസ്സിലാകുന്ന അവസ്ഥയിലേക്ക് മലയാളി സമൂഹം സാമ്പത്തികമായി ഉയർന്നിരിക്കുന്നുവെന്നത് മാവേലിക്കും സന്തോഷമുണ്ടാക്കുമല്ലോ...

ഇആര്‍സി - (ERC) said...

ഓണാശംസകള്‍

Anonymous said...

sathyam paranju!
welcome to my blog
nilaambari.blogspot.com
if u like it follow and support me

Anonymous said...

2nd പാരയിലേത് കാണം വിറ്റും ഓണം ഉണ്ണണം എന്നതിന്റെ കൂടി അര്‍ത്ഥമല്ലേ കാക്കരേ .

Muralee Mukundan , ബിലാത്തിപട്ടണം said...

ആ നാടൻ പാട്ടാണ് ഇഷ്ട്ടമായത് കേട്ടൊ ഭായ്