ഇന്നലെ മുംബൈയിൽ...
ഇന്ന് അമൃതയിൽ...
നാളെ മറ്റൊരിടത്ത്...
ഇപ്പോൾ അമൃതയെ ചുറ്റിപ്പറ്റി ചർച്ചകൾ... രണ്ട് ദിവസം കഴിയുമ്പോൾ എല്ലാം കെട്ടടങ്ങും... അമൃത വിഷയം കത്തി നിൽക്കുമ്പോൾ തന്നെ, നമുക്ക് അന്വേഷിക്കേണ്ടത്... കേരളത്തിലെയെങ്ങിലും ആശുപത്രിയിലെ പീഡനങ്ങളെ കുറിച്ചാണ്... ശങ്കറും അമൃതയും എല്ലാം ഒറ്റപ്പെട്ട സംഭവങ്ങളാണെന്ന് കരുതരുത്... വലിയൊരു ചെയിനിന്റെ രണ്ട് കണ്ണികൾ മാത്രമാണ്...
ഏതൊക്കെ ആശുപത്രികൾ സർട്ടിഫിക്കറ്റുകൾ വാങ്ങിവെച്ചിട്ടുണ്ട്?
ഏതൊക്കെ ആശുപത്രികൾ ബോണ്ട് എഴുതി വാങ്ങിയിട്ടുണ്ട്?
ഏതൊക്കെ ആശുപത്രികൾ പരിചയ സർട്ടിഫിക്കറ്റുകൾ നൽകാതിരിക്കുന്നു?
നേഴ്സുമാരുടെ ശമ്പളം എത്ര?
വിവാഹം കഴിയുന്നവരെ ജോലിയിൽ നിന്ന് പിരിച്ചുവിടുന്നവർ ഏതൊക്കെ ആശുപത്രികൾ?
ആൺ നേഴ്സുമാരെ നിയമിക്കാതെ വിവേചനം കാണിക്കുന്ന ആശുപത്രികൾ ഏതൊക്കെ?
ഇതൊക്കെ അന്വേഷിച്ചാൽ അറിയാം നമ്മുടെ സ്വന്തം കൺമുന്നിൽ നടക്കുന്ന അക്രമങ്ങൾ... ഗൾഫിലെ തൊഴിൽ ചൂക്ഷണം കേൾക്കുമ്പോൾ വികാരം കൊള്ളുന്ന നമ്മുക്ക് വിട്ടുമുറ്റത്തെ ചൂക്ഷണം ഒരു തൊഴിൽ തർക്കമോ മറ്റോ ആയി മാറുന്നത് ശുഭലക്ഷണമല്ല...
...
ഒരു ജന്മിയെ വിട്ട് മറ്റൊരു ജന്മിയുടെ കീഴിൽ ജോലി ചെയ്യാൻ സാധ്യമല്ലായിരുന്നു... ആദ്യത്തെ ജന്മിയെ ഉപേക്ഷിച്ചാൽ മറ്റൊരു ജന്മി ജോലി നൽകില്ല... വർഗ്ഗബോധം... ചുരുക്കത്തിൽ കുടിയാന് അജീവനാന്ത തൊഴിൽ കരാർ...
ഒരു വക കരാറും ഇല്ലാതെ ജന്മിമാർ എത്ര സുന്ദരമായിട്ടായിരുന്നു കുടിയാന്മാരെ ചൂക്ഷണം ചെയ്തിരുന്നത്... അതിന്റെ പുതിയ രൂപമാണ് ബോണ്ട്... പണ്ടു കാലത്തെ പോലെ തൊഴിലാളിയെ അജീവനാന്തം ഉപയോഗിക്കാൻ സാധ്യമല്ലാത്ത സാഹചര്യം നിലവിലുള്ളതുകൊണ്ട് ബോണ്ട് എന്ന ഓമനപേരിൽ ഒരു നിശ്ചിതകാലയളവിലേക്ക് കുടിയാന്മാരെ സ്രിഷ്ടിക്കുന്നു...
തൊഴിലാളികളെ അടിമകളാക്കുന്ന ബോണ്ട്, സർട്ടിഫിക്കറ്റ് സൂക്ഷിക്കൽ, പരിചയസർട്ടിഫിക്കറ്റ് നൽകാതിരിക്കൽ, റഫറൻസ് നൽകാതിരിക്കൽ, പാസ്പോർട്ട് തടഞ്ഞു വെയ്ക്കൽ തുടങ്ങിയ പ്രാകൃതനടപടികൾ ഗൾഫിൽ മാത്രമല്ല നമ്മുടെ സ്വന്തം കേരളത്തിലും നടക്കുന്നുവെന്നത് കാക്കരയെ രോഷാകുലനാക്കുന്നു...
Thursday, 8 December 2011
നേഴ്സുമാർ കുടിയാന്മാരോ...
Labels:
bonded labour,
nurses in kerala,
shijangeorge,
അമൃത,
കാക്കര,
നേഴ്സ്
Subscribe to:
Post Comments (Atom)
5 comments:
തൊഴിലാളികളെ അടിമകളാക്കുന്ന ബോണ്ട്, സർട്ടിഫിക്കറ്റ് സൂക്ഷിക്കൽ, പരിചയസർട്ടിഫിക്കറ്റ് നൽകാതിരിക്കൽ, റഫറൻസ് നൽകാതിരിക്കൽ, പാസ്പോർട്ട് തടഞ്ഞു വെയ്ക്കൽ തുടങ്ങിയ പ്രാകൃതനടപടികൾ ഗൾഫിൽ മാത്രമല്ല നമ്മുടെ സ്വന്തം കേരളത്തിലും നടക്കുന്നുവെന്നത് കാക്കരയെ രോഷാകുലനാക്കുന്നു...
ഇന്ക്വിലാബ് സിന്ദാബാദ്...
ആളോഹരി ഏറ്റവു കൂടുതൽ ഹൈ-ടെക് ആശുപത്രികൾ വമ്പിച്ചകച്ചവടസ്ഥാപനങ്ങളായൂള്ള , നമ്മുടെ നാട്ടിലെ ഞെക്കിപ്പിഴിയലുകൾ കാരണമാണല്ലോ...
പണം തേടി,പണി തേടി നമ്മൂടെ നാട്ടിലെ നേഴ്സ്മ്മാർ ലോകം മുഴുവൻ എത്തിപ്പെട്ട് ആതുരസേവനരംഗത്ത് നമ്മുടെ പേര് തങ്കലിപികളിൽ ചേർത്തുവെച്ചിട്ടുള്ളത്..
ഇവിടെയുള്ള നാട്ടിലുണ്ടായിരുന്ന ഒരു നേഴ്സ്സുന്ദരി,മൂപ്പത്തിയുടെ പണി പ്രയാണത്തിന്റെ കഥ എന്നോട് പറഞ്ഞത് ..
നാട്ടിലെ 12 മണീക്കൂറിലെ വേതനം മറ്റുഭാരത മെട്രോ നഗരങ്ങളിൽ വെറു 8 മണിക്കൂറിന് അഞ്ചിരട്ടിയും,ഗൾഫിൽ 10 മുതൽ 20 ഇരട്ടിവരേയും,പടിഞ്ഞാറൻ നാട്ടിലെത്തിയപ്പൊൾ ആയത് 25 ഇരട്ടിയായി എല്ലാവിധ തൊഴിൽ സംരക്ഷണങ്ങളോടുകൂടി കിട്ടുകയും ചെയ്യുന്നുണെന്നാണ്...!
കാക്കര പറഞ്ഞതിനോട് യോജിക്കുന്നു. ഈ വിഷയം ശങ്കേഴ്സിലോ, അമൃതയിലോ മാത്രം ഒതുങ്ങുന്ന ഒന്നല്ല. ഒരു പക്ഷെ ഇത്തരത്തിൽ കുറഞ്ഞ വേതനത്തിന് കൂടുതൽ പണിയെടുപ്പിക്കുന്നതാവും നമ്മുടെ നാട്ടിൽ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ചികിത്സാചിലവ് കുറയാൻ കാരണം. ലോകത്തിൽ കുറഞ്ഞ ചിലവിൽ ഏറ്റവും നല്ല ചികിത്സ സാദ്ധ്യമാകുന്നത് കേരളത്തിൽ ആണെന്ന് തോന്നുന്നു. ആതുരസേവനരംഗത്ത് മികച്ച ഡോൿടർമാർക്ക് വളരെ ഉയർന്ന വേതനവും അലവൻസുകളും ലഭിക്കുമ്പോൾ അതേ മേഖലയിൽ ജോലിചെയ്യുന്ന മറ്റ് വിഭാഗക്കാർക്ക് ലഭിക്കുന്നത് തുഛമായ വേതനം മാത്രം.
മനോജ്... ബിലാത്തിപട്ടണം... മണികണ്ഠൻ... എല്ലാവർക്കും നന്ദി...
അമൃതയിലെ ഗുണ്ടായിസത്തേക്കൾ എന്നെ ഭയപ്പെടുത്തുന്നത്... കേരളീയസമൂഹം സ്വയം ഏർപ്പെടുത്തിയ സെൻസർഷിപ്പാണ്...
സർക്കാർ, ഉദ്യോഗസഥർ, രാഷ്ട്രീയനേതാക്കൾ, സാംസ്കാരികനേതാക്കൾ, മാധ്യമങ്ങൾ തുടങ്ങി സമൂഹത്തിന്റെ എല്ലാ കോണിലും ഒരു നിശബ്ദത ഉണ്ടായിരുന്നു... അടുത്തകാലത്തൊന്നും കൊടിയ ഒരു അക്രമത്തിനെതിരേയും മലയാളിസമൂഹം പ്രതികരിക്കാതെയിരുന്നിട്ടില്ല... പക്ഷേ അമൃത... ആരും ഒന്നും അറിയാതെയിരിക്കാൻ എല്ലാവരും ശ്രദ്ധിച്ചു...
ഇതിന്റെ പിന്നിലെ ചേതോവികാരം...
അമൃതയുടെ സാമ്പത്തിക ശക്തി... മാതാ അമൃതാനന്ദമയിയെന്ന ആൾദൈവവും അതിന്റെ വികാരം അലയടിക്കാവുന്ന ഭൂരിപക്ഷവികാരം...എല്ലാത്തിനും ഉപരി അമൃതയിലെ ചൂക്ഷണം ഒരു മഞ്ഞുമലയുടെ ഒരു അഗ്രം മാത്രമാണെന്നും അമൃതയിലെ സമരച്ചൂട് നമ്മുടെയൊക്കെ സ്വന്തം സ്ഥാപനങ്ങളിലും എത്തുമെന്ന തിരിച്ചറിവും മലയാളിസമൂഹത്തെ മണലിൽ തല താഴ്ത്തുന്നതിന് പ്രേരിപ്പിച്ചു...
Post a Comment