ഞാൻ മന്ത്രിയെ അറിയിച്ചു... വി.കെ. സിംഗ്... രേഖാമൂലം പരാതി നൽകിയില്ലായെന്ന് മാത്രമല്ല, ഒരു വർഷമായി മൂടി വെച്ചു...
നടപടിയെടുക്കാൻ ആവശ്യപ്പെട്ടിരുന്നു... ആന്റണി... പരാതി രേഖാമൂലം ആവശ്യപ്പെടാമായിരുന്നു... തുടർ നടപടിയെപ്പറ്റിയും അന്വേഷിക്കാമായിരുന്നു... ഒന്നുമുണ്ടായില്ല...
പ്രായവിവാദത്തിൽ കേന്ദ്രസർക്കാരും കോടതിയും വി.കെ സിംഗിന്റെ വാദത്തെ തള്ളിക്കളഞ്ഞതിന് ശേഷം ഒരു വർഷം മുൻപ് അഴിമതിശ്രമം മന്ത്രിയോട് പറഞ്ഞിരുന്നുവെന്നത് വിവാദമാക്കുന്നത് വ്യക്തിപരമായ നേട്ടത്തിനായിട്ടേ കാണുവാൻ സാധിക്കു... അഴിമതിശ്രമത്തിന് വിധേയനായ വ്യക്തി, രേഖാമൂലം പരാതി നൽകിയിരുന്നെങ്ങിൽ, അത് അന്വേഷിക്കാനും നടപടിയെടുക്കാനും മന്ത്രിയെന്ന നിലയിൽ ആന്റണിയും നിർബദ്ധിതനാകുമായിരുന്നു...
ഒരു സ്വകാര്യം പറയുന്ന തലത്തിൽ അഴിമതി ശ്രമത്തെ കണ്ട വി.കെ സിംഗും, ഇനിയിത് ഞാനായിട്ട് കുത്തിപ്പൊക്കി കേന്ദ്രസർക്കാരിനും വി.കെ.സിംഗിനും "തനിക്കും" പണിയുണ്ടാക്കേണ്ട, എന്ന് കരുതിയ ആന്റണിയും കുറ്റക്കാരാണ്... തന്നെ വിലയ്ക്ക് വാങ്ങുവാൻ ശ്രമിച്ചതിനെതിരെ ശക്തമായ നടപടി ആവശ്യപ്പെടാമായിരുന്നു... സൈന്യത്തെ വിലയ്ക്ക് വാങ്ങാൻ ശ്രമിച്ചവരെ രാജാധികാരം ഉപയോഗിച്ച് അന്വേഷിക്കാമായിരുന്നു... വാഗ്ദാനങ്ങൾ നിരസിച്ച് പോകുന്ന അവസരങ്ങളേക്കാൾ വാഗ്ദാനങ്ങളിലൂടേ നടക്കുന്ന സംഭവങ്ങളായിരിക്കും കൂടുതൽ... അതിനാൽ തന്നെ പ്രതിരോധമന്ത്രാലയം അഴിമതിമുക്തമാണമെങ്ങിൽ, കിട്ടുന്ന അവസരങ്ങളിൽ നടപടികളും ഉണ്ടാകേണ്ടിയിരിക്കുന്നു...
സൈന്യവും പ്രതിരോധമന്ത്രാലയവും രാഷ്ട്രപതിയും പരസ്പരം എങ്ങനെ ഇടപെടുന്നുവെന്ന് അറിയില്ല... വാമൊഴിയിൽ കിട്ടുന്ന വാർത്തകൾ വെച്ച് എങ്ങനെ നടപടിയെടുക്കാമെന്നും അറിയില്ല... സൈന്യാധിപനും മന്ത്രിയും തമ്മിൽ വളരയധികം കാര്യങ്ങൾ ഔദ്യോഗികമായും അല്ലാതേയും ചർച്ച ചെയ്തിട്ടുണ്ടാകം... പലതും മുൻകരുതൽ എടുക്കുന്നതിനുള്ള അറിവായി മാത്രം അവശേഷിക്കും... വിവാദം ഉണ്ടാകുമ്പോൾ... ഞാൻ പറഞ്ഞിരുന്നു, നടപടി ആവശ്യപ്പെട്ടിരുന്നു... അങ്ങനെ കൈകഴുകിയിട്ട് കാര്യമില്ല...
സൈന്യമായാലും വാണിജ്യകാര്യങ്ങളിൽ എത്രത്തോളം സുതാര്യമായി നടപടികളെടുക്കാമോ, അത്രയ്ക്കും സുരക്ഷ രാജ്യത്തിനും ജനത്തിനും സൈന്യത്തിനുമുണ്ടാകും... വ്യാജ ഏറ്റുമുട്ടലുകൾ പോലെ വ്യാജയുദ്ധങ്ങളും നമുക്കൊഴിവാക്കണം...
4 comments:
പ്രതിരോധമന്ത്രാലയത്തിലെ അഴിമതി ശ്രമം... ഒരു വർഷം മുൻപേ ജനറൽ വി.കെ. സിംഗ് മന്ത്രി ആന്റണിയെ അറിയിച്ചിരുന്നു... രണ്ടുപേരും നടപടി എടുക്കേണ്ടവരായിരുന്നു... രണ്ടും ഉണ്ടായില്ലായെന്ന് മാത്രമല്ല, രണ്ടും പേരും കൈകഴുകാനുള്ള വെള്ളം എടുത്ത് വെയ്ക്കുകയും ചെയ്തിരിക്കുന്നു...
പ്ലസിൽ നടന്ന ചർച്ചയിലിട്ടതാണ്... സൂക്ഷിക്കാനായി ഇവിടെ കമന്റുന്നു...
ഇത്രയും വാഴിക്കത്തക്ക എന്താണ് ആന്റണിയിലുള്ളതെന്ന് ചോദിക്കാൻ വിധത്തിലുള്ള ഒരു സ്ഥാനം ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിൽ ചുരുങ്ങിയ പക്ഷം കേരള ചരിത്രത്തെങ്ങിലും ആന്റണിക്കുണ്ടെന്നത് സത്യമാണല്ലോ... ആന്റണിയെന്ന രാഷ്ട്രീയക്കാരന്റെ യോഗ്യതയേക്കാൾ മറ്റു രാഷ്ട്രീയക്കാരുടെ അയോഗ്യതയാണതിൽ തെളിഞ്ഞുവരുന്നത്...
മതത്തിന്റേയോ ജാതിയുടേയോ പിന്തുണയോ കുടുംബപാരമ്പര്യമോ ഒന്നും ഇല്ലാതെ അരനൂറ്റാണ്ടിലേറെകാലം ഇന്ത്യൻ രാഷ്ട്രീയത്തിൽ, പാർട്ടിയധികാരവും ഭരണാധികാരവും, പ്രതിപക്ഷ ഉത്തരവാദിത്വവും എല്ലാം സ്വന്തം കഴിവിനുള്ളിൽ നിന്നുകൊണ്ട് ചെയ്തു... വീഴ്ചകൾ ഉണ്ട്... ഭരണപരാജയം ഉണ്ട്... പലതും തടഞ്ഞിട്ടില്ല... പലതിനും മൂകസാക്ഷിയാണ്... ആന്റണിയുടെ ന്യൂനതകൾ എഴുതുകയാണെങ്ങിൽ, നൂറുക്കണക്കിനുണ്ട്... പക്ഷേ... ഒരു വലിയ പക്ഷേ...
നമ്മുടെ മുന്നിലുള്ള ആന്റണിയെ മറ്റു നേതാക്കളുമായി താരതമ്യം ചെയ്യുമ്പോൾ... ആന്റണിയേക്കാൾ... വേഗതയുള്ളവരില്ലേ? അദർശമുള്ളവരില്ലേ? സത്യസന്ധരില്ലേ? അഴിമതി തടയുന്നവരില്ലേ? അഴിമതി നടത്താത്തവരില്ലേ? നയതന്ത്രമ്മുള്ളവരില്ലേ? വികസനം കൊണ്ടുവരുന്നവരില്ലേ? മതേതരവാദിയില്ലേ? പ്രതിപക്ഷബഹുമാനം ഉള്ളവരില്ലേ? അങ്ങനെ എത്രയെത്ര ചോദ്യങ്ങൾ...
ഉണ്ട്... ഓരോ ചോദ്യത്തന്നും ഉയർന്നുവരുന്ന പേരുകൾ പലതായിരിക്കും... അവരിൽ പലരും വികസനമാതൃകകളാകുമ്പോൾ വർഗ്ഗീയവാദിയായിരിക്കും... ഭരണത്തിൽ വേഗതയുണ്ടാകുമ്പോൽ, അഴിമതി വീരനായിരിക്കും... അങ്ങനെ പലതും... പക്ഷേ ആന്റണി അങ്ങനെയല്ല എന്നതാണ് ആന്റണിയുടെ വിജയം... മുകളിൽ പറഞ്ഞ എല്ലാവിധഗുണങ്ങളും ഒരു പരിധി വരെ ആന്റണിയിൽ കാണാവുന്നതാണ്...
പൊതുസമൂഹം ഒരു നേതാവിൽ ഉണ്ടാകരുതെന്ന് ആഗ്രഹിക്കുന്ന ദ്യൂഷ്യങ്ങൾ ആന്റണിയിൽ ഇല്ലായെന്ന മാത്രമല്ല ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്ന ഗുണങ്ങൾ കൂടുതലും ആന്റണിയിലുണ്ട്... അതുകൊണ്ട് തന്നെ ആന്റണിയെ കക്ഷിരാഷ്ട്രീയമായി എതിർക്കുന്നവർപോലും ആന്റണിയെ വിശ്വാസിക്കും... അതിനാൽ തന്നെ ഇത്രയും വാഴിക്കത്തക്ക എന്ത് ഗുണമാണ് ആന്റണിയിൽ എന്ന് ചോദിച്ചുകൊണ്ടിരിക്കാം... അല്ലേ?
ആന്റണിയൊരു സൂപ്പർമാനല്ല... വിശുദ്ധനുമല്ല... പക്ഷേ ഇന്ത്യയിൽ കുറ്റിയറ്റുപോകുന്ന ഒരു വർഗ്ഗത്തിന്റെ അവശേഷിക്കുന്ന ഒരു മാതൃകയാണ്...
രണ്ടു തെറ്റുകള്ക്കിടയില്നിന്ന് ഒരു ശരി കണ്ടെടുക്കേണ്ട സ്ഥിതിയിലാണ് പ്രേക്ഷകര്‍. പ്രതിരോധമന്ത്രി എ.കെ. ആന്റണിയുടെ ഭാഗത്താണോ കരസേനാ മേധാവി ജനറല്‍ വി.കെ. സിങ്ങിന്‍െറ പക്ഷത്താണോ ശരി? പ്രതിരോധ നാടകത്തില്‍ സേനാ മേധാവി പ്രതിക്കൂട്ടില്‍ തന്നെ. അത് ആന്റണിയുടെ ഭാഗത്ത് തെറ്റില്ലാത്തതുകൊണ്ടല്ല. ആത്മാര്‍ഥത കാര്യശേഷിക്ക് പകരമാവില്ല. സ്വയം കോഴ വാങ്ങാതിരുന്നാല്‍ മാത്രം അഴിമതി അവസാനിക്കുന്നുമില്ല.
http://www.madhyamam.com/news/160969/120401
സൈന്യവും പ്രതിരോധമന്ത്രാലയുമായി പുറത്തുവരുന്ന വാർത്തകളുടെ നിജസ്ഥിതിയറിയാതെ വല്ലതും ഊഹിച്ചിട്ട് കാര്യമില്ല... എന്നാലും വി.കെ സിംഗുമായുണ്ടായ പ്രായവിവാദത്തിലല്ലാതെ ആന്റണിയുമായി ഉടക്കുകളൊന്നും കാണുന്നില്ല... പ്രായവിവാദമാണെങ്ങിൽ, വി.കെ. സിംഗിന്റെ വ്യക്തിപരമായ കാര്യവും... വി.കെ സിംഗ് കൂടുതൽ കാലം ഇരിക്കുന്നത് ആയുധ ഇടപാടുകാർക്കും അവരുടെ കിങ്കരന്മാർക്കും തടസമാണെന്ന വാദം, മുഖ വിലയ്ക്കെടുക്കുകയാണെങ്ങിൽ, കത്ത് ചോർന്നതുമുതൽ സൈനീക നീക്കം നടന്നുവെന്ന വാർത്ത വരെ, അതേ ഇടപാടുകാരുടെ താല്പര്യമല്ലേ സംരക്ഷിക്കുക...
വി.കെ. സിംഗിനേയും ആന്റണിയേയും പുകച്ചുപുറത്തു ചാടിക്കാൻ ചരടുവലികൾ നടക്കുന്നുണ്ടോ? മന്മോഹൻ മന്ത്രിസഭയിൽ ഉന്നതനായ ആന്റണി പലരുടേയും കണ്ണിലെ കരടായതാണോ? സൈന്യത്തിലേക്കുള്ള വാങ്ങലുകൾ നേരം വൈകുന്നത് ലാഭം ഇല്ലാതാകുന്നതിന് തുല്യമല്ലേ? സൈന്യത്തിൽ കോപ്പുകൾ ഇല്ലെന്ന വാർത്തയും കൂട്ടിവായിക്കാം... എന്നാലും കാത്തിരുന്ന് കാണാം... സത്യം പറഞ്ഞാൽ ചന്ദ്രനും അപ്പുറത്താണ് കളികൾ എന്നാണെന്റെ നിരീക്ഷണം...
ലേബൽ... ഊഹിക്കുന്നതിനും ഒരു പരിധിയില്ലേ...
Post a Comment