ടിപ്സിൽ (കൈമടക്ക്) ഒരു മാനുഷികമുഖമുണ്ട്... അതിനാൽ തന്നെ നോക്കുക്കൂലിയെപോലെയോ കൈക്കൂലിയെപോലെയോ ഉടനെ നിരോധിക്കേണ്ട ഒന്നല്ല കൈമടക്കെന്നും കരുതുന്നു...
പരിചരണം നീട്ടിവെയ്ക്കുമെന്ന് കരുതി നൽകുന്ന കൈമടക്ക് കൈക്കൂലിയാണ്. സന്തോഷം പങ്കിടുന്നത് കൈക്കൂലിയാകുന്നില്ല എന്നാൽ സന്തോഷം ഒരു ചട്ടമായി പ്രകടിപ്പിക്കുമ്പോൾ കൈക്കൂലിയായി കണക്കാക്കേണ്ടി വരും. പരിചാരകർ ഭക്ഷണം വിളമ്പി തരുന്നതിന്റെ ചിലവടക്കം കണക്കാക്കി ഒരു രസീതായി തരുമ്പോൾ, സർക്കാർ ആപ്പിസിൽ നിന്ന് നിയമപരമായി ലഭിക്കേണ്ട അവകാശങ്ങളുമായി താരതമ്യം ചെയ്യാവുന്നതാണ്... ചുരുക്കിപ്പറഞ്ഞാൽ നിയമപരമായി ലഭിക്കേണ്ട അവകാശം നിരാകരിക്കുമെന്ന ഭീതിയിൽ നൽകുന്നത് കൈക്കൂലിയായി കണക്കാക്കണം...
കൈമടക്ക് കിട്ടുന്ന ഭക്ഷണശാലയിലെ മുതലാളിക്ക് ഒരു ഗുണം കൂടിയുണ്ട്... എത്ര കൈമടക്ക് കിട്ടുമെന്ന് കണക്കുകൂട്ടി മുതലാളി കുറഞ്ഞ ശമ്പളം പറയുന്നത്... കൂടെ ഒരു കാര്യം പറയും... ഇവിടെ നന്നായി കൈമടക്ക് കിട്ടും... അതിൽ തൊഴിലാളിയും വീഴും... കൈമടക്ക് ഒരു സമ്പ്രദായമായി വളർന്നാൽ തൊഴിലാളിക്ക് ഒരു പ്രയോജനം ഇല്ലായെന്ന് മാത്രമല്ല തൊഴിലാളിക്ക് ദോഷമുണ്ടുതാനും... നിശ്ചിതവരുമാനം ലഭിക്കാതെ വരുന്നതിനോടൊപ്പം ജോലി ചെയ്തിട്ട് "കാരുണ്യത്തിന്" കാത്തിരിക്കണം... കൈമടക്ക് എന്ന ചട്ടമില്ലെങ്ങിൽ തൊഴിലാളികൾക്ക് കൂടുതൽ വേതനം നൽകുവാൻ മുതലാളിമാർ നിർബദ്ധിതമാകും. സർക്കാർ നിശ്ചയിക്കുന്ന കുറഞ്ഞ വേതനം ഉയർത്തുകയാണ് തൊഴിലാളികളെ സംരക്ഷിക്കുന്നവർ ചെയ്യേണ്ടത്...
നല്ല പരിചരണം നൽകി കൂടുതൽ കൈമടക്ക് എന്നത് ഒരു മുതലാളിത്ത ന്യായമാണ്. തൊഴിലാളിയുടെ ജോലിക്ക് ഓരോരുത്തർ സ്വന്തം മനോനിലയനുസരിച്ചാണ് "ദാനം" നൽകുന്നത്... തമ്പ്രാന്റെ കീഴിൽ പണിയെടുക്കുമ്പോൾ കിട്ടുന്നതും വാങ്ങിച്ച് പോയിക്കൊള്ളണം എന്നതായിരുന്നു ന്യായം... പരിചരണം കഴിഞ്ഞ് കിട്ടുന്നതും വാങ്ങി പോയിക്കൊള്ളണമെന്നതാണ് കൈമടക്കിലെ ന്യായം... ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം... പരിചാരകർ മാത്രം വിചാരിച്ചാൽ കൈമടക്ക് കൂടുതൽ കിട്ടിക്കോളണമെന്നില്ല... ഭക്ഷണശാലയുടെ മൊത്തത്തിലുള്ള പ്രവർത്തനവും കൈമടക്കിനെ സ്വാധീനിക്കും... കൈമടക്ക് കുറഞ്ഞാലും മുതലാളിക്ക് ബില്ലിലെ തുക കൃത്യമായി കിട്ടും...
കൈമടക്കിനെ ന്യായികരിക്കുന്നവർ പറയുന്ന മറ്റൊരു ന്യായം, പരിചരണത്തിന് ശേഷമാണ് കൈമടക്ക് നൽകുന്നത്... നമ്മുടെ നാട്ടിൽ മണിയോർഡറുമായി വരുന്ന തപാൽ ജീവനക്കാരന് "സന്തോഷസൂചകമായി" ഒരു കൈമടക്ക് നൽകണമായിരുന്നു... രണ്ടും ഒരേ തട്ടിൽ...
പരിചരണം ലഭിച്ചതിന് കൈമടക്ക് നൽകുന്നതിനെ ന്യായികരിക്കുന്നവർ തന്നെ കൈമടക്ക് പ്രത്യേകതരം ജോലികൾക്കായി നിജപ്പെടുത്തുന്നതും കാണാവുന്നതാണ്... നേഴ്സുമാർക്കോ അതുപോലെയുള്ള വൈറ്റ്കോളർ ജോലികൾ ചെയ്യുന്നവർക്കോ കൈമടക്ക് നൽകുവാൻ പാടില്ല പക്ഷേ പരിചാരകർ ഡ്രൈവേർസ് തുടങ്ങിയവർക്ക് നൽകുകയും വേണം... ഒന്നാതരം ഫ്യൂഡലിസ്റ്റ് ചിന്ത... താഴ്ന്ന ജോലി ചെയ്യുന്നവർ!
ഇന്ത്യയിലൊക്കെ പരിചരണത്തിന് കൈമടക്ക് നൽകാത്തത് ഫ്യൂഡൽ സിസ്റ്റം ഇപ്പോഴും നിലനിൽക്കുന്നതുകൊണ്ടാണെന്നാണ് അടുത്ത വാദം... അതും തെറ്റാണ്... തിരുവനന്തപുരത്ത് ബാറിൽ കയറിയാൽ കൈമടക്ക് കൊടുക്കുന്നവൻ ബാർബർ ഷോപ്പിൽ കയറിയാൽ കൈമടക്ക് കൊടുക്കുന്നില്ല... ബാറിലൊരു ചട്ടമായി വളർന്നു ബാർബർ ഷോപ്പിൽ അങ്ങനെയൊരു ചട്ടമായി വളർന്നിട്ടില്ല... അത്ര തന്നെ...
Subscribe to:
Post Comments (Atom)
4 comments:
നല്ല പരിചരണം നൽകി കൂടുതൽ കൈമടക്ക് എന്നത് ഒരു മുതലാളിത്ത ന്യായമാണ്. തൊഴിലാളിയുടെ ജോലിക്ക് ഓരോരുത്തർ സ്വന്തം മനോനിലയനുസരിച്ചാണ് "ദാനം" നൽകുന്നത്...
>>ഇന്ത്യയിലൊക്കെ പരിചരണത്തിന് കൈമടക്ക് നൽകാത്തത് ഫ്യൂഡൽ സിസ്റ്റം ഇപ്പോഴും നിലനിൽക്കുന്നതുകൊണ്ടാണെന്നാണ് അടുത്ത വാദം... അതും തെറ്റാണ്... തിരുവനന്തപുരത്ത് ബാറിൽ കയറിയാൽ കൈമടക്ക് കൊടുക്കുന്നവൻ ബാർബർ ഷോപ്പിൽ കയറിയാൽ കൈമടക്ക് കൊടുക്കുന്നില്ല... ബാറിലൊരു ചട്ടമായി വളർന്നു ബാർബർ ഷോപ്പിൽ അങ്ങനെയൊരു ചട്ടമായി വളർന്നിട്ടില്ല... അത്ര തന്നെ<<
കാക്കര , അത് ബാര്‍ബറെ തന്നെക്കാള്‍ താഴ്ന്നവനായി (ഫ്യൂടല്‍ തലത്തില്‍ ) കാണുന്നത് കൊണ്ടും ബാര്‍---മാനെ അങ്ങനെ കാണാത്തത് കൊണ്ടും ആയിക്കൂടെ ??
നല്ല പരിചരണം നൽകി
കൂടുതൽ കൈമടക്ക് എന്നത് ഒരു മുതലാളിത്ത ന്യായമാണ്...
തൊഴിലാളിയുടെ ജോലിക്ക്
ഓരോരുത്തർ സ്വന്തം മനോനിലയനുസരിച്ചാണ് "ദാനം" നൽകുന്നത്...
ഇതു വായിച്ചപ്പോൾ ഓർമ്മവന്നൊരു കാര്യം കൂടി എഴുതുന്നു. അത് കൈമടക്ക് എന്ന വിഭാഗത്തിൽ തന്നെ വരുമെങ്കിലും കുറച്ചുകൂടി നിലവാരം കൂടിയ കൈമടക്കാണ്. ഇത് ക്ഷേത്രങ്ങളിൽ പ്രത്യേകിച്ചും ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ നൽകുന്ന കൈമടക്കാണ്. ഓരോപ പൂജയ്ക്കും ബോർഡ് നിശ്ചിത തുക കണക്കാക്കിയിട്ടുണ്ട്. ഇത് അടച്ച് രസീതു നൽകി പൂജ നടത്തിയാലും പലപ്പോഴും തൃപ്തി വരാറില്ല, പൂജ നടത്തിയ ആൾക്ക് ഒരു കൈമടക്ക് "ദക്ഷിണ" കൊടുക്കുമ്പോഴേ തൃപ്തി വരൂ. ഇതും ഒരു കൈമടക്ക് തന്നെ. :)
(ഗൂഗിൾ നടത്തുന്ന പരിഷ്കാരങ്ങൾ ഇപ്പോൾ കമന്റ് പിന്തുടരാനുള്ള സംവിധാനം രണ്ട് ഓപ്ഷനുകളിൽ നിന്നും നീക്കം ചെയ്തിരിക്കുന്നു. പോസ്റ്റിന്റെ താഴെതന്നെ കമന്റ് ഓപ്ഷൻ ഉള്ള സംവിധാനത്തിൽ മാത്രമേ ഇപ്പോൾ കമന്റ് പിന്തുടരാനുള്ള സംവിധാനം ഉള്ളു. അതിനാൽ ഇതിനുള്ള മറുപടി കിട്ടണമെങ്കിൽ ഞാൻ ഇവിടെ തന്നെ വരേൺറ്റി വരും.)
Post a Comment