ഡൽഹിയിലെ പീഡനത്തിന്റെ പാശ്ചാത്തലത്തിൽ ഡൽഹി നിവാസികൾ പുതുവൽസരാഘോഷം ഇല്ലാതെയാണ് 2013 നെ വരവേറ്റത്... ഇന്ത്യൻ പട്ടാളവും പുതുവൽസരാഘോഷങ്ങളില്ലാതെ സ്ത്രീ സംരക്ഷണത്തിന്റെ വാക്താക്കളായി... കാശ്മീരിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ബലാൽസംഘം ഒരു ആയുധമായി ഇന്ത്യൻ പട്ടാളം ഉപയോഗിക്കുന്നുണ്ടെന്ന ആരോപണങ്ങൾക്കിടയിലാണിത് എന്നത് പട്ടാളത്തിന്റെ നിലപാട് കൂടുതൽ ഉത്തരവാദിത്വം നിറഞ്ഞതാക്കുന്നു...
സ്ത്രീയുടെ മേലുള്ള കടന്നുകയറ്റം നടക്കുന്ന പാശ്ചാത്തലത്തിൽ സ്ത്രീയെ നാം എങ്ങനെ നോക്കികാണുന്നുവെന്നത് ഒരു ചിന്താവിഷയമായി തോന്നുന്നു... ഈ സമൂഹത്തിലും അതിന്റെ ഭാഗമായ എന്റെ കുടുംബത്തിലും സ്ത്രി എന്താണ്... അവളുടെ അവകാശങ്ങൾ എന്തൊക്കെയാണ്... ഭാര്യ ഭർത്താവിന്റെ സ്വകാര്യസ്വത്താണോ... അതോ അവളുടെ കാര്യങ്ങൾ ഭർത്താവ് എന്ന നിലയിൽ എനിക്ക് എന്തെങ്ങിലും സ്വാതന്ത്ര്യമുണ്ടോ? അഭിപ്രായം പറയാനുള്ളവകാശമുണ്ടോ? ഒരു പുനർചിന്ത...
സ്ത്രി മകളും ഭാര്യയും സഹോദരിയും അമ്മയും ആകുന്നതിന് മുൻപ് അല്ലെങ്ങിൽ അതൊക്കെയായാലും ഇല്ലെങ്ങിലും ഒരു മനുഷ്യനാണ്... ഈ സമൂഹത്തിൽ പുരുഷനെപോലെ എല്ലാ അവകാശങ്ങളും സ്വാതന്ത്ര്യങ്ങളുമുള്ള ഒരു മനുഷ്യസ്ത്രി... അതിനാൽ തന്നെ പുരുഷനവകാശപ്പെട്ട എല്ലാ മനുഷ്യവകാശങ്ങളും സ്ത്രീക്കുമുണ്ട്... പുരുഷൻ ഒന്നും കല്പിച്ചനൽകേണ്ടതില്ല... മത ഗ്രന്ഥങ്ങളോ പുരാണങ്ങളോയല്ല സ്ത്രീയുടെ അവകാശം നിർണ്ണയിക്കുന്നത്... മൗലീകമായ മനുഷ്യവകാശമാണ്... സഹസ്രാബ്ദങ്ങൾ സ്ത്രീകളെ പുരുഷനുതുല്യം പരിഗണിച്ചിരുന്നില്ല... ഏറ്റക്കുറച്ചിലുകൾ ഉണ്ടെങ്ങിലും സ്ത്രീകളുടെ സ്വാതന്ത്ര്യത്തിലും മനുഷ്യവകാശത്തിലും 20 ആം നൂറ്റാണ്ട് ഒരു കുതിച്ചുകയറ്റം തന്നെ നടത്തിയിട്ടുണ്ട്... ഇപ്പോഴും അനേകായിരം മൈലുകൾ പിന്നിലാണ്....
ഒരു സ്ത്രീയുടെ മനുഷ്യവകാശങ്ങളെ ലംഘിക്കാനോ അല്ലെങ്ങിൽ, എന്റെ കാമത്തിനായോ അധികാരസ്ഥാപനത്തിനായോ ഞാൻ മുതിരുന്നില്ല... എനിക്കുള്ള എല്ലാ അധികാരങ്ങളും സ്ത്രീക്കുമുണ്ടെന്ന് കരുതുന്നു... അതിനായി പോരാടുന്നു... ശൈശവത്തിൽ പിതാവിന്റേയും യവ്വൗനത്തിൽ ഭർത്താവിന്റേയും വാർദ്ധക്യത്തിൽ മകന്റേയും സംരക്ഷണത്തിന്റെ നിർബ്ബദ്ധമോ അല്ലെങ്ങിൽ സ്ത്രി അവരുടെ സ്വകാര്യ സ്വത്തോയാകുന്നില്ല... അതെസമയം... സ്ത്രീയായലും പുരുഷനായാലും കുടുംബവ്യവസ്ഥയിൽ അവരുടെ അവകാശങ്ങളും സ്വാതന്ത്ര്യവും പരസ്പരം ബന്ധിതമാണുതാനും... സ്റ്റേറ്റിന്റെയും സമൂഹത്തിന്റേയും മുന്നിൽ പൂർണ്ണമായും രണ്ട് വ്യക്തിത്വങ്ങളാകുയും കുടുംബം എന്ന ചട്ടകൂടിനുള്ളിൽ സ്ത്രീയും പുരുഷനും രണ്ട് വ്യക്തിത്വങ്ങളായി നിലനിൽക്കുമ്പോഴും പരസ്പരം ബാധ്യതകൾ നിറവേറ്റേണ്ടിവരുകയും ചെയ്യും...
പിതാവിനും മാതാവിനും മകന്റെ മുകളിലുള്ള എല്ലാ അവകാശങ്ങളും മകളുടെ മുകളിലുമുണ്ട്... ഭർത്താവിന് ഭാര്യയുടെ മുകളിലുള്ള എല്ലാവകാശങ്ങളും ഭാര്യയ്ക്ക് ഭർത്താവിന്റെ മുകളിലുണ്ട്... ഭാര്യയായിരിക്കുന്ന കാലത്തോളം ഭാര്യയുടെ ലൈംഗീകസ്വാതന്ത്ര്യം ഭർത്താവിൽ തീരുന്നു... അതുതന്നെയായിരിക്കും ഭർത്താവിനും... വാർദ്ധക്യത്തിൽ സംരക്ഷണം മകനോ മകളോ എന്നൊരു വേർതിരിവില്ല... കുടുംബസ്വത്തിലും മകൾക്ക് മകനുള്ള എല്ലാവകാശങ്ങളുമുണ്ട്... ശക്തരായ വനിതകൾ സ്വത്തിലവകാശം വാങ്ങണം... അശക്തരായ വനിതകൾക്കുള്ള ചൂണ്ടുപലകയാണ്...
ഒരു ഭാര്യയ്ക്കും ഭർത്താവിൽ നിന്ന് ഒളിച്ചുവെയ്ക്കാനായി അവളുടെ ആരോഗ്യപ്രശ്നങ്ങളോ സാമ്പത്തികകാര്യങ്ങളോ സുഹ്രുത്ത് ബന്ധങ്ങളോയില്ല... ഭാര്യയുടെ ശമ്പളം ഭർത്താവിന്റേതുമാണ്... ഭർത്താവിന്റെ ശമ്പളം ഭാര്യയുടേതുമാണ്... സമ്പാദ്യം ആരുടേതാണെന്ന ചോദ്യമില്ല, നിക്ഷേപം സാധ്യമാകുന്ന വിധത്തിൽ തുല്യമാകുകയെന്നതാണ് ശരി... ഭർത്താവിലുള്ള വിശ്വാസം ഒരു ഘടകമേയാകുന്നില്ല... മറിച്ച് സാമ്പത്തികസ്വാതന്ത്രിന്റെ ഭാഗമായി സ്ത്രീയുടെ പേരിലും നിക്ഷേപം നടത്തുവാൻ സമരം വീടിനകത്തും തുടങ്ങാം... ജോലി ചെയ്യാത്ത സ്ത്രീയായാലും സ്വന്തം പേരിൽ നിക്ഷേപം നടത്തുന്നതിന് തുല്യവകാശമാണ്... ജോലി ചെയ്യുന്ന സ്ത്രീകൾ വരെ സ്വന്തം പേരിൽ നിക്ഷേപം നടത്തുന്നതവകാശമായി കാണുന്നില്ലായെന്നതാണ് രസകരം...
ഭാര്യയുടെ ശമ്പളം എത്രയാണെന്നും അതുമായി ബദ്ധപ്പെട്ട എല്ലാ വിവരങ്ങളും ഭർത്താവ് അറിഞ്ഞിരിക്കുകയെന്നത് അവരുടെ ബന്ധം ഊഷ്മളമാകുന്നെവെന്നതിന്റെ തെളിവാണ്... ശീലമായാലും ദുശീലമായാലും പരസ്പരം അഭിപ്രായങ്ങളുണ്ടാകും... ഇഷ്ടം ഇഷ്ടക്കേടുമുണ്ടാകും... അതിലൊക്കെ പുരുഷൻ അഭിപ്രായം പറയുന്നതും നിയന്ത്രിക്കുന്നതും സ്ത്രീയുടെ മുകളിലുള്ള കടന്നുകയറ്റമായി കാണുന്നതിനോട് യോജിക്കുന്നില്ല... പുരുഷന്റെ കാര്യത്തിലും സ്ത്രീക്കും അഭിപ്രായങ്ങളൂണ്ടാകും... സ്ത്രീയുടെ മനുഷ്യവകാശങ്ങൾ നിലനിർത്തികൊണ്ടുതന്നെ ഭാര്യയിൽ ഭർത്താവിനുള്ളവകാശങ്ങൾ കല്പിച്ചുനൽകാൻ സ്ത്രീയ്ക്കും ബാധ്യതയുണ്ട്... അതേയവകാശങ്ങൾ സ്ത്രീക്കുമുണ്ടെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ...
ബലാൽസംഘത്തിന് അധികാരം സ്ഥാപിക്കലുമായി വളരെയടുത്ത ബദ്ധമാണ്... അതിനാൽ തന്നെ അധികാരം തുല്യമാകുകയെന്നതാണ് ബലാൽസംഘത്തിനെതിരെയുള്ളൊരു യുദ്ധമുറ... അധികാരം വെള്ളിതളികയിൽ ലഭിക്കുമെന്ന മോഹം വലിച്ചെറിയുക... തെരുവിലെ പ്രതിക്ഷേധം നടക്കുന്ന വേളയിൽ കുടുംബത്തിലും യുദ്ധം ചെയ്യണം... ശക്തരായ വനിതകൾ യുദ്ധം ചെയ്ത് കാണിക്കണം... അതിൽ പ്രചോദനമുൾക്കൊള്ളൂന്ന ഇരകൾ ശക്തിയാർജ്ജിക്കും...
2013 ലെ പുതുവൽസരസന്ദേശമാകട്ടെ...
2 comments:
കുറെ സത്യങ്ങൾ. ഇതിലും തർക്കങ്ങൾ ഉണ്ടാവാം. എങ്കിലും,എല്ലാ അവകാശങ്ങൾക്ക് മേലെയും ദൈവത്തിന് മാത്രം അറിയാവുന്ന ചിലത് കാണും?സ്വകാര്യമായിട്ട്.അതൊക്കെ പരസ്പരം പങ്ക് വെക്കപെടാതിരിക്കുന്നതാണ് സ്വസ്ഥതക്ക് നല്ലത്.
കാക്കരയ്ക്ക് നീട്ടി ഒരു സെല്യൂട്ട് :)
തുല്ല്യത അതാണു വേണ്ടത്... നടക്കുന്ന ചർച്ചകളിൽ എവിടെയും പലരും പുരുഷ ആധിപത്യം സ്ഥാപിക്കുവാനുള്ള വെമ്പൽ ആണു.. അതിനു പലരും പുരുഷ നിർമ്മിതമായ ഗ്രന്ഥങ്ങൾ(ഒരു മതത്തിലും സ്ത്രീകൾക്ക് ഇത് വരെ ദൈവം പ്രത്യക്ഷപ്പെട്ട് “നിയമ”(മത)ഗ്രന്ഥങ്ങൾ എഴുതുവാൻ അവസരം കൊടൂത്തിട്ടില്ല എന്നത് വിചിത്രം തന്നെ) എടുത്ത് കാണിച്ചാണു വാദിക്കുന്നത്...
ജീവിത-സാമ്പത്തിക-ലൈംഗിക സമത്വം അതിനാണു നമ്മൾ പ്രവർത്തിക്കേണ്ടത്...
Post a Comment