രഞ്ജിനിയുടെ മലയാളം രഞ്ജിനിയുടേത് മാത്രമാണ്... എന്റെ മലയാളം എന്റേതാണല്ലോ... രഞ്ജിനി മലയാളത്തേക്കാൾ കൂടുതൾ ഇംഗ്ലീഷ് കലർത്തി മലയാളം പറയുന്നതിനോടും എനിക്ക് വിയോജിപ്പുണ്ട്... എന്റെ മലയാളത്തിലും ഇടയ്ക്കിടക്ക് ഇംഗ്ലീഷ് പദങ്ങൾ ഞാൻ പോലും ക്ഷണിക്കാതെ കയറിവരുന്നു... പിന്നെയാണോ ഒരു റിയാലിറ്റി ഷോ ജനപ്രിയമാക്കുന്ന മസാലക്കൂട്ടുകളിൽ ഒന്നായി മാറുന്ന രഞ്ജിനിയുടെ ഇംഗ്ലീഷും മലയാള ഉച്ചാരണവും...
നമുക്ക് വിയോജിപ്പ് രേഖപ്പെടുത്താൻ വേദികളുണ്ടല്ലോ... അവിടെ മാത്രമേ വിയോജിപ്പ് രേഖപ്പെടുത്തേണ്ടതുള്ളൂ... കുറച്ചുദിവസം മുൻപ് തന്നെ റിയാലിറ്റി ഷോയിലൂടെ വരുന്ന കുട്ടികളുടെ മനോഭാവത്തെ വിമർശിച്ച് ഒരു അഭിമുഖത്തിൽ ജഗതി അഭിപ്രായം പ്രകടിപ്പിച്ചിരുന്നു... അത്തരം വേദികളിൽ അവതാരകരേയൊ ജഡ്ജിമാരേയൊ അല്ലെങ്ങിൽ ഏതെങ്ങിലും ഒരു പരിപാടിയെ കുറിച്ചോ ജഗതിക്ക് ജഗതിയുടെ അഭിപ്രായം പറയാമല്ലോ... അതിനുമറുപടി വേണമെന്ന് വേറെ ആർക്കെങ്ങിലും തോന്നിയാൽ അവർക്കും മറ്റൊരു വേദിയിൽ അത് പ്രകടിപ്പിക്കാമല്ലോ... അല്ലെങ്ങിൽ നമ്മൾ തമ്മിൽ പോലെയുള്ള ഒരു പരിപാടിയിലാകാമല്ലോ വിമർശനവും മറുന്യായവും...
ഒരു പരിപാടിയുടെ സമ്മാനദാന ചടങ്ങിൽ, അവതാരകയേയും മറ്റൊരു പരിപാടിയുടെ വിധികർത്താക്കളേയും വിമർശിക്കുന്നത്, ജനകൂട്ടത്തിന്റെ സൈക്കിയിൽ കിട്ടുന്ന ചെറിയ ഒരു കയ്യടിയായിരുന്നുവോ ലക്ഷ്യം? അതോടൊപ്പം തന്നെ അവതാരകയായി നിൽക്കുന്ന രജ്ജ്നിക്ക് സ്റ്റേജ് ഷോയുടെ അവതാരികയെന്ന നിലയിൽ പരിപാടിയിൽ ഒരു കല്ലുകടിയായി മറുന്യായം ഉയർത്തുവാൻ സാധിക്കില്ലായെന്ന ഒരവസ്ഥയും ജഗതി മുതലെടുക്കുകയായിരുന്നില്ലേ...
പണ്ടൊരിക്കൽ ഒരു സ്റ്റേജിൽ വെച്ച് വി.എസ് ജഗതിക്ക് മുണ്ട് നൽകാതെ വി.എസ് സ്വന്തം ഇമേജ് വർദ്ധിപ്പിച്ചപ്പോൾ ജഗതിയും മനസ്സിലാക്കിയിട്ടുണ്ടാകണമായിരുന്നു, പ്രതികരണവും വിമർശനവും നിലപാടുകളും എപ്പോഴൊക്കെ എങ്ങനെയൊക്കെയായിരിക്കണമെന്ന്... അതിന്റെ പരിധികളും...
വളരെ പക്വമായ ജനാധിപത്യപരമായ രീതിയിൽ ജഗതിയുടെ അപക്വമായ, അതും അതിര് കടന്ന, അക്രമത്തെ നേരിട്ട രഞ്ജിനി ഹരിദാസ് ഒരു അഭിനന്ദനം അർഹിക്കുന്നു...ഇല്ലേ?
Showing posts with label ഏഷ്യനെറ്റ്. Show all posts
Showing posts with label ഏഷ്യനെറ്റ്. Show all posts
Sunday, 21 August 2011
Subscribe to:
Posts (Atom)