ഇപ്പോൾ നിലവിലുള്ള നിയമപ്രകാരം നിയമസഭയിലോ പാർലമെന്റിലോ അംഗമാകാതെ മന്ത്രിയായോ മുഖ്യമന്ത്രിയായോ പ്രധാനമന്ത്രിയായോ 6 മാസക്കാലം ഭരണത്തിന്റെ ചുക്കാൻ പിടിക്കാൻ സാധിക്കും... 6 മാസത്തിനുള്ളിൽ തിരഞ്ഞെടുപ്പിനെ നേരിട്ടോ രാജ്യസഭയിലൂടെയോ അംഗമായി തിരഞ്ഞെടുക്കപ്പെട്ടാൽ മതി മന്ത്രിയായി തുടരുവാൻ... ഈ നിയമം ആർക്ക് വേണ്ടി നിലനിർത്തുന്നു...
നിലവിലുള്ള അംഗങ്ങൾക്ക് മാത്രമേ മന്ത്രിയോ മുഖ്യമന്ത്രിയോ പ്രധാനമന്ത്രിയോ ആയി സ്ഥാനമേൽക്കാവു എന്ന നിയമം അടിയന്തിരമായി നടപ്പിലാക്കണം... തിരഞ്ഞെടുപ്പ് നടക്കുമ്പോൾ തന്നെ നമ്മളെ ആരൊക്കെ ഭരിക്കുമെന്ന് നമ്മുക്കറിയണമല്ലോ... അതല്ലേ ജനാധിപത്യം... തിരഞ്ഞെടുപ്പെല്ലാം കഴിഞ്ഞ് ഭൂരിപക്ഷം കിട്ടിയ പാർട്ടി, അവർക്കിഷ്ടമുള്ള ഒരാളെ ഭരിക്കാൻ ഏൽപ്പിക്കുക... അത് കഴിഞ്ഞ് വിജയിച്ച ഒരു സ്ഥാനാർത്ഥിയെ രാജിവെയ്പ്പിച്ച് അവിടെ ജനവിധി തേടുക... അപ്പോഴേക്കും ജനപ്രതിനിധിയല്ലാത്ത വ്യക്തി 6 മാസം ഭരിച്ചിരിക്കും... പാർട്ടിയാണ് ആര് ഭരിക്കണമെന്ന് തീരുമാനിക്കുന്നത് എങ്ങിൽ പാർട്ടികളുടെ പേരിൽ മാത്രം മൽസരിച്ചാൽ മതിയല്ലോ? കിട്ടിയ വോട്ടിനനുസരിച്ച് അംഗങ്ങളെ നിർദ്ദേശിക്കാമല്ലോ... പക്ഷെ നമ്മുടെ ജനാധിപത്യത്തിൽ പ്രതിനിധികളുടെ കൂട്ടം മാത്രമാണ് പാർട്ടി...
നമ്മുടെ നാട്ടിൽ ജനാധിപത്യം നിയമപരമായി തന്നെ അട്ടിമറിക്കുന്നു...
ജനവിധി ഇല്ലാത്ത വ്യക്തി 6 മാസം ഭരണം നടത്തുന്നു... ഇത് ജനാധിപത്യമല്ല... നോമിനേഷനാണ്... പാർട്ടിയാധിപത്യമാണ്...
മന്ത്രിയായ വ്യക്തിക്ക് വേണ്ടി രാജി വെയ്ക്കുന്നതിലൂടെ പൊതു തിരഞ്ഞെടുപ്പിൽ കിട്ടിയ ജനവിധി അട്ടിമറിക്കുകയാണ്... ജനവിധി നൽകിയ ജനങ്ങളെ കൊഞ്ഞനം കുത്തുന്നതിന് തുല്യമാണ്... അഞ്ച് വർഷത്തേക്ക് നൽകിയ ജനവിധി അഞ്ച് വർഷം മാനിക്കണം...
ഇടക്കാലതിരഞ്ഞെടുപ്പ് നടത്തി പൊതുമുതൽ നശിപ്പിക്കുന്നു... ജനാധിപത്യത്തിൽ പൊതുതിരഞ്ഞെടുപ്പുകൾ ഒരു നിക്ഷേപമാണ്... പക്ഷെ ജനവിധി അട്ടിമറിച്ചുള്ള ഇടക്കാല തിരഞ്ഞെടുപ്പുകൾ ഒരു ബാധ്യതയായി അവശേഷിക്കുന്നു...
മറ്റു സംസ്ഥാനങ്ങളിൽ സാധാരണയായി കണ്ടുവരുന്ന ഭൂരിഭാഗം ജനാധിപത്യവിരുദ്ധ നടപടികളും കേരളത്തിൽ നടപ്പിലാക്കാൻ പലരും ധൈര്യപ്പെടാറില്ല... അതാണ് നമ്മുടെ രാഷ്ട്രീയ പ്രബുദ്ധത... പക്ഷെ ഈ രാഷ്ട്രീയകുതന്ത്രം ഇടതു വലതു മുന്നണികൾ ഇവിടേയും നടപ്പിലാക്കുന്നു...
ആന്റണിയും നായനാരും ജനവിധിയില്ലാതേയും മുഖ്യമന്ത്രിയായി നമ്മളെ ഭരിച്ചിരുന്നു എന്ന് ഓർക്കുമ്പോൾ കഷ്ടം തോന്നുന്നു... മമത ബാനർജി അതിനുള്ള തയാറെടുപ്പിലുമാണ്...
ഇ. ബാലറാമിന് നൽകിയ ജനവിധി മന്ത്രികസേരയിലൂടെ മുരളിക്ക് പതിച്ചു നൽകുവാൻ കോൺഗ്രസ്സ് തുനിഞ്ഞപ്പോൾ ചുട്ട മറുപടി നൽകി മുരളിയെ തോൽപ്പിച്ച വടക്കാഞ്ചേരിയിലെ ജനങ്ങളെ കാക്കര അഭിനന്ദിക്കുന്നു... ഇതൊരു പാഠമാകട്ടെ...
Sunday, 6 March 2011
ജനവിധിയില്ലാതെ മന്ത്രിയുമാകാം...
Labels:
a.k. antony,
democracy,
e. balaram,
e.k. nayanar,
georos,
india,
kaakkara,
kerala,
mamata banarji,
sandstorm,
shijangeorge
Subscribe to:
Post Comments (Atom)
5 comments:
ഇ. ബാലറാമിന് നൽകിയ ജനവിധി മന്ത്രികസേരയിലൂടെ മുരളിക്ക് പതിച്ചു നൽകുവാൻ കോൺഗ്രസ്സ് തുനിഞ്ഞപ്പോൾ ചുട്ട മറുപടി നൽകി മുരളിയെ തോൽപ്പിച്ച വടക്കാഞ്ചേരിയിലെ ജനങ്ങളെ കാക്കര അഭിനന്ദിക്കുന്നു... ഇതൊരു പാഠമാകട്ടെ...
മുരളി തോറ്റപ്പോള്‍ പിന്മാറിയല്ലോ... പക്ഷേ നമ്മുടെ പ്രധാനമന്ത്രിയായിരിക്കുന്ന അദ്ദേഹത്തിന്റെ കാര്യമോ?
നോമിനേറ്റ് ചെയ്തല്ലാതെ ജനവിധിയിലൂടെ വരാമെന്ന് കരുതിയ 1999ല്‍ ഡെല്ഹിക്കാര് പണി കൊടുത്തു. എന്നിട്ടും ജനങ്ങള്‍ തെരഞ്ഞെടുക്കാതെ ഇന്ത്യക്കാരെ “അടക്കി” ഭരിച്ചില്ലേ... ഭരിക്കുന്നു!! ആസാമില്‍ താമസിക്കാതെ ആസാമിന്റെ രാജ്യസഭാംഗമായി....
വായിച്ചു..ഇഷ്ടപ്പെട്ടു !
ജനവിധി ഇല്ലാത്തവൻ രാജ്യം ഭരിക്കുന്നത് ജനാതിപത്യമല്ല...!
മനോജ്... പ്രണവം... ബിലാത്തിപട്ടണം... നന്ദി...
ജനവിധിയില്ലാതെ മുരളി ആയാലും മൻമോഹൻ സിംഗ് ആയാലും ഭരണം നടത്തുന്നത് ജനാധിപത്യത്തിന് ഭൂക്ഷണമല്ല...
Post a Comment