Tuesday, 8 March 2011

അനാഥമാകുന്ന മണ്ഡലങ്ങൾ...

നാമൊരാളെ അടുത്ത അഞ്ച്‌ വർഷത്തേക്ക്‌ നമ്മുടെ ജനപ്രതിനിധിയായി തിരഞ്ഞെടുക്കുന്നു... അടുത്ത അഞ്ച്‌ വർഷം മണ്ഡലത്തിന്റെ പ്രതിനിധിയായി നമ്മുടെ കാര്യങ്ങൾ നിയമസഭയിലോ പാർലമെന്റിലോ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലോ ഉന്നയിക്കാമെന്നും നിയമനിർമ്മാണങ്ങളിലും പങ്കാളിയാകാം എന്നുമുള്ള ഉറപ്പിലാണ്‌ തിരഞ്ഞെടുപ്പ്‌ നടക്കുന്നത്‌... അതല്ലേ ജനാധിപത്യം...

ഇന്ന്‌ നടക്കുന്നതോ? തിരഞ്ഞെടുപ്പ്‌ എല്ല്ലാം കഴിഞ്ഞ്‌... ഒരാൾ ജനപ്രതിനിധിയാകുന്നു... പ്രത്യേകിച്ച്‌ കാരണം ഒന്നും ഇല്ലാതെ, രാജിവെയ്ക്കുന്നു... മണ്ഡലം അനാഥമാകുന്നു... ചുരുങ്ങിയ പക്ഷം 6 മാസമെങ്ങിലും...

ജനപ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടതിന്‌ ശേഷം രാജി വെയ്ക്കുന്നവർ, ആ സഭയുടെ കാലവധിക്ക്‌ ശേഷം മാത്രമേ മറ്റൊരു തിരഞ്ഞെടുപ്പിൽ മൽസരിക്കാവു... ഒരു സുപ്രഭാതത്തിൽ രാജിവെച്ച്‌ ഒരു മണ്ഡലത്തെ അനാഥമാക്കി മറ്റൊരു തിരഞ്ഞെടുപ്പിനെ നേരിടാമെന്ന ഇന്നത്തെ നിയമം മാറ്റിയെഴുതണം... 6 മാസത്തിനുള്ളിൽ അടുത്ത തിരഞ്ഞെടുപ്പ്‌ നടത്തുമ്പോൾ... പിന്നേയും പൊതു പണം നശിപ്പിക്കുന്നു...

എം.എൽ.എ. ആയി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി ആ സ്ഥാനം രാജിവെച്ച്‌, ആ സഭയുടെ കാലാവധി തീരുന്നതിന്‌ മുൻപ്‌, പാർലമെന്റ്‌ തിരഞ്ഞെടുപ്പിലോ അതുപോലെയുള്ള ഒരു തിരഞ്ഞെടുപ്പിലും സ്ഥാനാർത്ഥിയാകുവാൻ നിയമം അനുവദിക്കരുത്‌... കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പിൽ നിലവിലുള്ള നിയമത്തിന്റെ പഴുതുകൾ ഉപയോഗിച്ചാണ്‌ കേരളത്തിൽ മുന്ന്‌ നിയമസഭാ മണ്ഡലങ്ങളെ അനാഥമാക്കിയത്‌...

ന്യായമായ തിരഞ്ഞെടുപ്പുകൾ മാത്രമാണ്‌ ജനാധിപത്യത്തിന്റെ അടിത്തറ... അന്യായമായ ഇടക്കാല തിരഞ്ഞെടുപ്പുകൾ ജനാധിപത്യത്തെ ദുഷിപ്പിക്കുന്നു...

5 comments:

ഷൈജൻ കാക്കര said...

എം.എൽ.എ. ആയി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി ആ സ്ഥാനം രാജിവെച്ച്‌, ആ സഭയുടെ കാലാവധി തീരുന്നതിന്‌ മുൻപ്‌, പാർലമെന്റ്‌ തിരഞ്ഞെടുപ്പിലോ അതുപോലെയുള്ള ഒരു തിരഞ്ഞെടുപ്പിലും സ്ഥാനാർത്ഥിയാകുവാൻ നിയമം അനുവദിക്കരുത്‌... കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പിൽ നിലവിലുള്ള നിയമത്തിന്റെ പഴുതുകൾ ഉപയോഗിച്ചാണ്‌ കേരളത്തിൽ മുന്ന്‌ നിയമസഭാ മണ്ഡലങ്ങളെ അനാഥമാക്കിയത്‌...

Muralee Mukundan , ബിലാത്തിപട്ടണം said...

ന്യായമായ തിരഞ്ഞെടുപ്പുകൾ
മാത്രമാണ്‌ ജനാധിപത്യത്തിന്റെ അടിത്തറ...
അന്യായമായ ഇടക്കാല തിരഞ്ഞെടുപ്പുകൾ
ജനാധിപത്യത്തെ ദുഷിപ്പിക്കുന്നു...

Sidheek Thozhiyoor said...

കാര്യങ്ങള്‍ വളരെ വ്യക്തം ..അന്യായമായ ഇടക്കാല തിരഞ്ഞെടുപ്പുകൾ
ജനാധിപത്യത്തെ ദുഷിപ്പിക്കുന്നു..

ഷൈജൻ കാക്കര said...

ഇന്നലെ ഏഷ്യനെറ്റിൽ കെ. മുരളിധരനുമായി അഭിമുഖം...

ചോദ്യം... ഒരാൾക്ക് ഒരു പദവിയെന്ന തത്വം കണക്കിലെടുക്കുമ്പോൾ എം.എൽ.എ ആയിരിക്കുന്ന ചെന്നിതല കെ.പി.സി.സി പ്രസിഡന്റ് സ്ഥാനം രാജി വെയ്ക്കണോ?

ഉത്തരം... വേണ്ട... പണ്ട് ഞാൻ കെ.പി.സി.സി പ്രസിഡന്റായിരിക്കുമ്പോൾ എം.പി ആയിരുന്നു... എം.പി സ്ഥാനം രാജിവെയ്ക്കാനുള്ള സന്നധത ഹൈക്കമാന്റിനെ അറിയിച്ചപ്പോൾ വേണ്ടായെന്നാണ് പറഞ്ഞത്... ആ കീഴ്വഴക്കം ഇപ്പോഴും തുടരാം...

ഇതിന്റെ സത്യാവസ്ഥയോ ഒരാൾക്ക് ഒരു പദവിയെന്നതൊക്കെ മറ്റൊരു വിഷയമാണ്...

ഒരു പാർട്ടി സ്ഥാനത്തിന് പകരമായി ജനപ്രതിനിധി എന്ന സ്ഥാനം ബലി കൊടുക്കുകയാണെങ്ങിൽ, ജനങ്ങളോടുള്ള ബാധ്യതയെ ചവിട്ടിമെതിക്കുകയല്ലേ? ഭരണഘടനയെ അപമാനിക്കുകയല്ലേ? ജനാധിപത്യത്തെ പിച്ചിചീന്തുകയല്ലേ?

ജനാധിപത്യം എന്താണെന്ന് നമ്മുക്കറിയില്ല എന്നതാണ് നമ്മുടെ ദുര്യോഗം..

Ajay said...

അന്യായമായ തിരഞ്ഞെടുപ്പുകളിലെക് വഴി വയ്കുന്ന രാജി വച്ച അംഗംതില്‍ നിന് പൊതു നഷ്ടം ഈടകാനുള്ള നിയമവും വരണം