രഞ്ജിനിയുടെ മലയാളം രഞ്ജിനിയുടേത് മാത്രമാണ്... എന്റെ മലയാളം എന്റേതാണല്ലോ... രഞ്ജിനി മലയാളത്തേക്കാൾ കൂടുതൾ ഇംഗ്ലീഷ് കലർത്തി മലയാളം പറയുന്നതിനോടും എനിക്ക് വിയോജിപ്പുണ്ട്... എന്റെ മലയാളത്തിലും ഇടയ്ക്കിടക്ക് ഇംഗ്ലീഷ് പദങ്ങൾ ഞാൻ പോലും ക്ഷണിക്കാതെ കയറിവരുന്നു... പിന്നെയാണോ ഒരു റിയാലിറ്റി ഷോ ജനപ്രിയമാക്കുന്ന മസാലക്കൂട്ടുകളിൽ ഒന്നായി മാറുന്ന രഞ്ജിനിയുടെ ഇംഗ്ലീഷും മലയാള ഉച്ചാരണവും...
നമുക്ക് വിയോജിപ്പ് രേഖപ്പെടുത്താൻ വേദികളുണ്ടല്ലോ... അവിടെ മാത്രമേ വിയോജിപ്പ് രേഖപ്പെടുത്തേണ്ടതുള്ളൂ... കുറച്ചുദിവസം മുൻപ് തന്നെ റിയാലിറ്റി ഷോയിലൂടെ വരുന്ന കുട്ടികളുടെ മനോഭാവത്തെ വിമർശിച്ച് ഒരു അഭിമുഖത്തിൽ ജഗതി അഭിപ്രായം പ്രകടിപ്പിച്ചിരുന്നു... അത്തരം വേദികളിൽ അവതാരകരേയൊ ജഡ്ജിമാരേയൊ അല്ലെങ്ങിൽ ഏതെങ്ങിലും ഒരു പരിപാടിയെ കുറിച്ചോ ജഗതിക്ക് ജഗതിയുടെ അഭിപ്രായം പറയാമല്ലോ... അതിനുമറുപടി വേണമെന്ന് വേറെ ആർക്കെങ്ങിലും തോന്നിയാൽ അവർക്കും മറ്റൊരു വേദിയിൽ അത് പ്രകടിപ്പിക്കാമല്ലോ... അല്ലെങ്ങിൽ നമ്മൾ തമ്മിൽ പോലെയുള്ള ഒരു പരിപാടിയിലാകാമല്ലോ വിമർശനവും മറുന്യായവും...
ഒരു പരിപാടിയുടെ സമ്മാനദാന ചടങ്ങിൽ, അവതാരകയേയും മറ്റൊരു പരിപാടിയുടെ വിധികർത്താക്കളേയും വിമർശിക്കുന്നത്, ജനകൂട്ടത്തിന്റെ സൈക്കിയിൽ കിട്ടുന്ന ചെറിയ ഒരു കയ്യടിയായിരുന്നുവോ ലക്ഷ്യം? അതോടൊപ്പം തന്നെ അവതാരകയായി നിൽക്കുന്ന രജ്ജ്നിക്ക് സ്റ്റേജ് ഷോയുടെ അവതാരികയെന്ന നിലയിൽ പരിപാടിയിൽ ഒരു കല്ലുകടിയായി മറുന്യായം ഉയർത്തുവാൻ സാധിക്കില്ലായെന്ന ഒരവസ്ഥയും ജഗതി മുതലെടുക്കുകയായിരുന്നില്ലേ...
പണ്ടൊരിക്കൽ ഒരു സ്റ്റേജിൽ വെച്ച് വി.എസ് ജഗതിക്ക് മുണ്ട് നൽകാതെ വി.എസ് സ്വന്തം ഇമേജ് വർദ്ധിപ്പിച്ചപ്പോൾ ജഗതിയും മനസ്സിലാക്കിയിട്ടുണ്ടാകണമായിരുന്നു, പ്രതികരണവും വിമർശനവും നിലപാടുകളും എപ്പോഴൊക്കെ എങ്ങനെയൊക്കെയായിരിക്കണമെന്ന്... അതിന്റെ പരിധികളും...
വളരെ പക്വമായ ജനാധിപത്യപരമായ രീതിയിൽ ജഗതിയുടെ അപക്വമായ, അതും അതിര് കടന്ന, അക്രമത്തെ നേരിട്ട രഞ്ജിനി ഹരിദാസ് ഒരു അഭിനന്ദനം അർഹിക്കുന്നു...ഇല്ലേ?
Sunday, 21 August 2011
Wednesday, 17 August 2011
രണ്ടാം ലോക്പാൽ സമരം...
ജനപ്രാതിനിത്യനിയമം പൊളിച്ചെഴുതി ഇന്ത്യൻ ജനാധിപത്യം ശക്തിപ്പെടുത്തുകയാണ് ലോക്പാൽ ബില്ലിനേക്കാൾ പ്രധാനം... രാഷ്ട്രീയപാർട്ടികളിൽ സുതാര്യമായ ഉൾപാർട്ടിജനാധിപത്യം നിയമപരമായി നടപ്പിലാക്കുകയും വേണം... ഉന്നതങ്ങളിലെ അഴിമതിയുടെ മൂലകാരണംആഴിമതിക്കാരാണ് ഉന്നതങ്ങളിൽ വിരാജിക്കുന്നത്... സ്വന്തം രാഷ്ട്രീയപാർട്ടികളുടെ അഴിമതിക്കെതിരെ / അഴിമതി നടത്തുന്നവർക്കെതിരെ പ്രതികരിക്കാൻ ഇന്ന് ഒരു രാഷ്ട്രീയപാർട്ടിയിലും സാധ്യമല്ല... ഉൾപാർട്ടി ജനാധിപത്യം തല്ലിക്കെടുത്തിയിട്ടുള്ളതിനാൽ ഉയർന്നുവരുന്ന നേതാക്കളെല്ലാം അഴിമതിക്കാരാകുന്നു... അഴിമതി നടത്തിയവരെ ശിക്ഷിക്കുന്ന നിയമത്തേക്കാൾ നാം പ്രാധാന്യം കൊടുക്കേണ്ടത് അഴിമതി ഇല്ലാതാക്കുന്ന അവസ്ഥയേയല്ലേ... പി.എ.സിയും ജെ.പി.സി യുമായി തട്ടി തടഞ്ഞു പോകുന്നതിന്റെ മുകളിൽ ലോക്പാൽ ബില്ലും പരാജയപ്പെടുന്ന മറ്റൊരു ബില്ലാകുമോ എന്നതാണെന്റെ സംശയം...
എന്റെ വ്യക്തിപരമായ അഭിപ്രായം ഇതാണെങ്ങിലും ഇപ്പോൾ ഉയർന്നുവരുന്ന ലോക്പാൽ സമരത്തെ പിന്തുണയ്ക്കുന്നു... അഴിമതിക്കെതിരെ സുതാര്യമായ നടപടികൾ ജനപ്രതിനിധികളുടെ ഭാഗത്ത് നിന്നുണ്ടാകുന്നില്ല... കേന്ദ്രത്തിലെ കോൺഗ്രസ്സും കർണ്ണാടകയിലെ ബി.ജെ.പി യും നമ്മുടെ മുന്നിലുണ്ട്... അഴിമതികേസിൽ അകത്തായ പിള്ളയെ എങ്ങനെ പുറത്താക്കാം എന്നതാണ് കേരളത്തിലെ ഭരണാധികാരികളെ അലറ്റുന്ന പ്രശ്നം... ഇതിനിടയിലേക്കാണ് ഹസാരയുടെ സമരത്തെ ഭയക്കുന്ന കേന്ദ്രവും...
ജനാധിപത്യത്തിൽ ജനപ്രതിധികളാണ് നിയമം നിർമ്മിക്കേണ്ടത്... അതിന് മുകളിൽ പരമാധികാരിയായി അണ്ണാ ഹസാരയെന്നല്ല ആരേയും വാഴുവാൻ അനുവദിക്കരുത്... പക്ഷെ ജനപ്രതിനിധികളെ സമർദ്ധംചെലുത്തി ഒരു നിയമം ഉണ്ടാക്കുവാൻ ഹസാരക്ക് അവകാശമുണ്ടല്ലോ... പാർട്ടി നയം നിയമമാക്കുവാൻ രാഷ്ട്രീയപാർട്ടികൾ സമർദ്ധം ചെലുത്താറുണ്ടല്ലോ... അന്നൊന്നും ഇല്ലാത്ത വിഷമം ഇപ്പോഴെന്താണാവോ ഉയർന്നുവരുന്നത്... രാഷ്ട്രീയപാർട്ടികളുടെ ലേബലിൽ ആവശ്യപ്പെടുന്നതും ജനകൂട്ടത്തിന്റെ ലേബലിൽ ആവശ്യപ്പെടുന്നതും തമ്മിൽ എന്താണ് വിത്യാസം... ഹസാരക്ക് പിന്തുണയില്ലെങ്ങിൽ അവഗണിക്കണം... അതല്ലേ ജനാധിപത്യം...
ഹസാരയുടെ ഒന്നാം ലോക്പാൽ സമരത്തിനോടനുബദ്ധിച്ച് ഞാനിട്ട ഒരു കമന്റ്...
"പെട്രോൾ വില വർദ്ധനവിനെതിരെ രണ്ട് ദിവസം സ്വന്തം പാർട്ടിയാപ്പിസ്സ് ഒഴിച്ച് എന്തും തല്ലി തകർത്ത് മുന്നേറി, കൂട്ടിയ 5 രൂപയിൽ നിന്ന് ഒരു രൂപ കുറച്ചുകിട്ടുമ്പോൾ (ചിലപ്പോൾ അതുമില്ല), വീട്ടിൽ പോകുന്ന വിപ്ലവമാണ് മക്കളെ ശരിയായ വിപ്ലവം...
അന്നാ ഹസാരയുടെ സമരം കൊണ്ട് ഇന്ത്യയിലെ അഴിമതി തുടച്ചു നീക്കിയെന്നാണോ അവകാശപ്പെട്ടത്? ഒരു ചെറിയ മാറ്റം... ഒരു വെള്ളിവെളിച്ചം കണ്ടപ്പോൾ ജനം പിൻതുണച്ചു അത്രതന്നെ... അതിനേയും പരാജയപ്പെടുത്താൻ രാഷ്ട്രീയപാർട്ടികൾ കൈക്കോർക്കും...
പ്രഷർ റിലീസ് ചെയ്യാൻ കോൺഗ്രസ്സ് ഉപയോഗിച്ചെങ്ങിൽ, ഒരു കാര്യം ഉറപ്പാണ്... ഒരു പ്രഷർ ഉണ്ടായിരുന്നു... എവിടെയായിരുന്നു വിപ്ലവ പാർട്ടികൾ... നിലവിലുണ്ടായിരുന്ന പ്രഷർ ഒരു പൊട്ടിത്തെറിയിലേക്ക് എത്തിക്കാൻ വിപ്ലവപാർട്ടികൾ മുന്നിട്ടിറങ്ങണമായിരു ന്നു... ദേശീയതലത്തിൽ പോയിട്ട് സംസ്ഥാനതലത്തിലെങ്ങിലും ... ഇങ്ക്വിലാബ് സിന്ദാബാദ് വിളിച്ചാൽ വിപ്ലവം വരില്ല..."
സംഘികളുടെ ആശിർവാദത്തോടെ ഹസാരയുടെ സമരത്തെ രാം ദേവിലൂടെ ഹൈജാക്ക് ചെയ്യുവാൻ ശ്രമിച്ചപ്പോളെഴുതിയ പോസ്റ്റ്...
"രാഷ്ട്രീയ നേതൃത്വം നഷ്ടപ്പെട്ടുപോയ മുഖം തിരിച്ചുപിടിക്കണം... ജനത്തിന് മനസ്സിലാകുന്ന ഭാഷയിൽ സുതാര്യമായ നടപടികൾ എടുത്ത് അഴിമതിയിലും കോർപ്പൊറേറ്റ് ഇടപെടലിലും കുളിച്ച് നിൽക്കുന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നഷ്ടപ്പെട്ട വിശ്വാസം വീണ്ടെടുക്കണം... അല്ലെങ്ങിൽ ജനം ഏത് കച്ചിതുരുമ്പിലും പിടിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ നീങ്ങും... താനിരിക്കേണ്ടിടത്ത് താനിരുന്നിലെങ്ങിൽ രാം ദേവിരിക്കും... അതു മറക്കരുത്..."
http://georos.blogspot.com/2011/06/blog-post.html
എന്റെ വ്യക്തിപരമായ അഭിപ്രായം ഇതാണെങ്ങിലും ഇപ്പോൾ ഉയർന്നുവരുന്ന ലോക്പാൽ സമരത്തെ പിന്തുണയ്ക്കുന്നു... അഴിമതിക്കെതിരെ സുതാര്യമായ നടപടികൾ ജനപ്രതിനിധികളുടെ ഭാഗത്ത് നിന്നുണ്ടാകുന്നില്ല... കേന്ദ്രത്തിലെ കോൺഗ്രസ്സും കർണ്ണാടകയിലെ ബി.ജെ.പി യും നമ്മുടെ മുന്നിലുണ്ട്... അഴിമതികേസിൽ അകത്തായ പിള്ളയെ എങ്ങനെ പുറത്താക്കാം എന്നതാണ് കേരളത്തിലെ ഭരണാധികാരികളെ അലറ്റുന്ന പ്രശ്നം... ഇതിനിടയിലേക്കാണ് ഹസാരയുടെ സമരത്തെ ഭയക്കുന്ന കേന്ദ്രവും...
ജനാധിപത്യത്തിൽ ജനപ്രതിധികളാണ് നിയമം നിർമ്മിക്കേണ്ടത്... അതിന് മുകളിൽ പരമാധികാരിയായി അണ്ണാ ഹസാരയെന്നല്ല ആരേയും വാഴുവാൻ അനുവദിക്കരുത്... പക്ഷെ ജനപ്രതിനിധികളെ സമർദ്ധംചെലുത്തി ഒരു നിയമം ഉണ്ടാക്കുവാൻ ഹസാരക്ക് അവകാശമുണ്ടല്ലോ... പാർട്ടി നയം നിയമമാക്കുവാൻ രാഷ്ട്രീയപാർട്ടികൾ സമർദ്ധം ചെലുത്താറുണ്ടല്ലോ... അന്നൊന്നും ഇല്ലാത്ത വിഷമം ഇപ്പോഴെന്താണാവോ ഉയർന്നുവരുന്നത്... രാഷ്ട്രീയപാർട്ടികളുടെ ലേബലിൽ ആവശ്യപ്പെടുന്നതും ജനകൂട്ടത്തിന്റെ ലേബലിൽ ആവശ്യപ്പെടുന്നതും തമ്മിൽ എന്താണ് വിത്യാസം... ഹസാരക്ക് പിന്തുണയില്ലെങ്ങിൽ അവഗണിക്കണം... അതല്ലേ ജനാധിപത്യം...
ഹസാരയുടെ ഒന്നാം ലോക്പാൽ സമരത്തിനോടനുബദ്ധിച്ച് ഞാനിട്ട ഒരു കമന്റ്...
"പെട്രോൾ വില വർദ്ധനവിനെതിരെ രണ്ട് ദിവസം സ്വന്തം പാർട്ടിയാപ്പിസ്സ് ഒഴിച്ച് എന്തും തല്ലി തകർത്ത് മുന്നേറി, കൂട്ടിയ 5 രൂപയിൽ നിന്ന് ഒരു രൂപ കുറച്ചുകിട്ടുമ്പോൾ (ചിലപ്പോൾ അതുമില്ല), വീട്ടിൽ പോകുന്ന വിപ്ലവമാണ് മക്കളെ ശരിയായ വിപ്ലവം...
അന്നാ ഹസാരയുടെ സമരം കൊണ്ട് ഇന്ത്യയിലെ അഴിമതി തുടച്ചു നീക്കിയെന്നാണോ അവകാശപ്പെട്ടത്? ഒരു ചെറിയ മാറ്റം... ഒരു വെള്ളിവെളിച്ചം കണ്ടപ്പോൾ ജനം പിൻതുണച്ചു അത്രതന്നെ... അതിനേയും പരാജയപ്പെടുത്താൻ രാഷ്ട്രീയപാർട്ടികൾ കൈക്കോർക്കും...
പ്രഷർ റിലീസ് ചെയ്യാൻ കോൺഗ്രസ്സ് ഉപയോഗിച്ചെങ്ങിൽ, ഒരു കാര്യം ഉറപ്പാണ്... ഒരു പ്രഷർ ഉണ്ടായിരുന്നു... എവിടെയായിരുന്നു വിപ്ലവ പാർട്ടികൾ... നിലവിലുണ്ടായിരുന്ന പ്രഷർ ഒരു പൊട്ടിത്തെറിയിലേക്ക് എത്തിക്കാൻ വിപ്ലവപാർട്ടികൾ മുന്നിട്ടിറങ്ങണമായിരു
സംഘികളുടെ ആശിർവാദത്തോടെ ഹസാരയുടെ സമരത്തെ രാം ദേവിലൂടെ ഹൈജാക്ക് ചെയ്യുവാൻ ശ്രമിച്ചപ്പോളെഴുതിയ പോസ്റ്റ്...
"രാഷ്ട്രീയ നേതൃത്വം നഷ്ടപ്പെട്ടുപോയ മുഖം തിരിച്ചുപിടിക്കണം... ജനത്തിന് മനസ്സിലാകുന്ന ഭാഷയിൽ സുതാര്യമായ നടപടികൾ എടുത്ത് അഴിമതിയിലും കോർപ്പൊറേറ്റ് ഇടപെടലിലും കുളിച്ച് നിൽക്കുന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നഷ്ടപ്പെട്ട വിശ്വാസം വീണ്ടെടുക്കണം... അല്ലെങ്ങിൽ ജനം ഏത് കച്ചിതുരുമ്പിലും പിടിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ നീങ്ങും... താനിരിക്കേണ്ടിടത്ത് താനിരുന്നിലെങ്ങിൽ രാം ദേവിരിക്കും... അതു മറക്കരുത്..."
http://georos.blogspot.com/2011/06/blog-post.html
Labels:
അണ്ണാ ഹസാര,
അഴിമതി,
കാക്കര,
രാം ദേവ്,
രാഷ്ട്രീയം,
ലോക്പാൽ ബില്ല്,
സാമൂഹികം
Thursday, 11 August 2011
മതജീവിതം അരിച്ചിറങ്ങുന്നു...
പരിശുദ്ധ റമദാൻ മാസത്തിൽ മുസ്ലീം സഹോദരന്മാർ നോമ്പ് നോക്കുന്നത് പ്രമാണിച്ച്, സംസ്ഥാനത്ത് തുടരേണ്ട നടപടിക്രമങ്ങൾ...
1. മുസ്ലീം സഹോദരന്മാരുടെ ജോലി സമയം 6 മണിക്കൂറായി നിജപ്പെടുത്തിയിരിക്കുന്നു... അമുസ്ലീമുകളെ എട്ട് മണിക്കൂർ തന്നെ ജോലി ചെയ്യിപ്പിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം...
2. ചെറിയപെരുന്നാളിനുള്ള പൊതുഅവധി ഒരു ദിവസം എന്നത് 4 ദിവസമായി വർദ്ധിപ്പിച്ചിരിക്കുന്നു...
3. വിദ്യാലയങ്ങളുടെ വാർഷികാവധി ഏപ്രിൽ-മെയ് മാസങ്ങളിൽ നിന്ന് മാറ്റി റമദാൻ-ഷവ്വാൽ മാസങ്ങളിലായിരിക്കും...
4. മണ്ഡല കാലത്ത് പമ്പയിലേക്ക് പോകുന്ന സർക്കാർ ബസ്സുകളിൽ "സ്വാമിയേ ശരണമയപ്പാ" എന്നെഴുതി വെയ്ക്കുന്നത് പോലെ റമദാൻ മാസത്തിൽ എല്ലാ ബസ്സുകളിലും "അള്ളാഹു അക്ബർ" എന്ന് പച്ച അക്ഷരത്തിൽ എഴുതി വെയ്ക്കണം...
5. ഞായറാഴ്ച്ച പൊതുഅവധിയെന്നത് മാറ്റി ചാവക്കാടിലെ (ത്രിശ്ശൂർ) പോലെ വർഷം മുഴുവനും വെള്ളിയാഴ്ച്ച കടകളെല്ലാം അടച്ചിടേണ്ടതാണ്...
തൽക്കാലം ഇത്രയും മതി... ബാക്കി അടുത്ത വർഷമാകുമ്പോൾ കൂട്ടി ചേർക്കാം...
പോസ്റ്റിന്റെ പ്രചോദനം... വ്രതാനുഷ്ഠാനത്തിലേര്‍പ്പെടുന്ന കായിക താരങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഗണിച്ച് വിദ്യാലയങ്ങളിലെ റംസാന്‍ കാലയളവിലെ കായിക മത്സരങ്ങള്‍ മാറ്റിവെയ്ക്കാന്‍ മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍ നിര്‍ദേശം നല്‍കി...
വാൽകക്ഷണം... നമ്മുടെ ജീവിതക്രമം ഹിന്ദു-മുസ്ലീം-കൃസ്ത്യൻ തുടങ്ങിയ മതങ്ങൾ തീരുമാനിക്കട്ടെ... മതേതരത്വം എന്നതിന്റെ ഭാരതീയം...

കെ.ബി ഗണേശ് കുമാർ,
ഭാരതീയം,
മതേതരം,
മതേതരത്വം,
സാമുഹികം,
സ്വാമിയേ ശരണമയപ്പാ
Subscribe to:
Posts (Atom)