നാം രണ്ട് നമുക്ക് രണ്ട്... എന്ന മുദ്രാവാക്യം... നമ്മുടെ മനസിലേക്കെത്തുകയും അതനുസരിച്ച് നമ്മുടെ ജീവിതവീക്ഷണത്തിന് മാറ്റം വരുകയും ചെയ്തത്, ഒന്നോ രണ്ടോ ദിനംകൊണ്ടല്ല... ഭരണാധികാരികളുടെ നിരന്തരമായ പരിശ്രമത്തിന്റെ ഭാഗമാണത്... കവലയിലിരുന്നുകൊണ്ട് നാം രണ്ട് നമുക്ക് രണ്ട് എന്ന നയത്തിനനുകൂലമായി തർക്കിച്ചവരിലൂടെയാണ്... ഇന്ത്യയിൽ കുതിച്ചുയരുന്ന ജനസംഖ്യനിരക്കിനെ ജനാധിപത്യപരമായ രീതികളിലൂടെ പിടിച്ചുകെട്ടുവാൻ നമുക്ക് സാധിച്ചു... അടിയന്തിരാവസ്ഥയുടെ മറവിൽ നിർബദ്ധിത വന്ധീകരണവും മറ്റും നടന്നുവെങ്ങിലും രണ്ട് കുട്ടികളെന്ന നമ്മുടെ നയം നടപ്പിലാക്കിയത് പൂർണ്ണമായും ബോധവൽക്കരണത്തിലൂടെയായിരുന്നു... വന്ധീകരണത്തിന് വളരെ ചെറിയ തോതിൽ പ്രോൽസാഹനങ്ങൾ നൽകിയിട്ടുണ്ടെങ്ങിലും രണ്ടിൽ കൂട്ടുതൽ കുട്ടികളുള്ള കുടുംബങ്ങളെ സാമ്പത്തികമായോ സാമൂഹികമായോ വേർതിരിച്ചിട്ടുണ്ടായിരുന്നില്ല...
ചൈനയിലെ പോലെ ഒരു കുട്ടിയെന്നതൊക്കെ നിയമപരമായി ഇന്ത്യയിൽ നടപ്പിലാക്കാത്തതും ആവശ്യമുന്നയിക്കാത്തതും ഇന്ത്യൻ ജനാധിപത്യത്തിന്റെ വിശാലമായ കാഴ്ച്ചപ്പാടി
ൽ നിലനിൽക്കുന്നതുകൊണ്ടാണ്... നിയമ നിർമ്മാണമെന്ന ഘട്ടത്തിലേക്ക് കടന്നാൽ, വ്യക്തികളുടെ അവകാശങ്ങളിലുള്ള സ്റ്റേറ്റിന്റെ കടന്നുകയറ്റമാകുകയും ചെയ്യും... കുട്ടികളുടെ എണ്ണം വ്യക്തിപരമായ ആഗ്രഹങ്ങളുടെയടിസ്ഥാനത്തിലാകട്ടെ... ഒന്നോ രണ്ടോ പത്തോ... അതിൽ സ്റ്റേറ്റ് നിയമപരമായി ഇടപെടുന്നില്ല... നിയമമായി നടപ്പിലാക്കാത്തതുകൊണ്ട്, ഇന്ത്യയിലെ ഒരു നിയമവും സഭ ലംഘിക്കുന്നില്ല... അതിനാൽ തന്നെ അവർ നിയമപരമായി കുറ്റക്കാരല്ല... ഒരു കോടതിക്കും ശിക്ഷിക്കാനും സാധിക്കില്ല... മാതാപിതാക്കളെ ശിക്ഷിക്കുകയും അസാധ്യം... അത് നിയമം... പക്ഷേ രാജ്യതാല്പര്യത്തിനും മനുഷ്യനന്മയ്ക്കും എതിരാണ് സഭയുടെ ഇപ്പോഴത്തെ നിലപാട്... സഭ തെറ്റ് തിരുത്തുക തന്നെ വേണം... ജനാധിപത്യസ്വാതന്ത്ര്യങ്ങൾ ബുദ്ധിപൂർവം സാമൂഹികമായ കാഴ്ചപ്പാടിനുള്ളിൽ നിന്ന് നിർവഹിക്കാനുള്ളതാണെന്ന ബോധം മതാധികാരികൾക്കുമുണ്ടാകണം...
നാം രണ്ട് നമുക്ക് രണ്ട് എന്ന വാദത്തെ മുസ്ലീം മതാധികാരികളും കൃസ്ത്യൻ മതാധികാരികളും ഒരു കാലത്തും തത്വത്തിൽ അംഗീകരിച്ചിരുന്നില്ലെങ്ങിലും, വളരെ വലിയ എതിർപ്പൊന്നും ഉയർത്തിയിരുന്നില്ല... പലപ്പോഴും മുസ്ലീം സമുദായത്തിൽ നിന്ന് ഒറ്റപ്പെട്ട എതിർപ്പുകളുണ്ടായിരുന്നുവെങ്ങിലും കൃസ്ത്യൻ സമുദായത്തിൽ നിന്ന് അതുപോലുമുണ്ടായിരുന്നില്ല എന്നതാണ് ചരിത്രം... പക്ഷേ ഈയടുത്തകാലത്ത് വളരെ ശ്രദ്ധേയമാറ്റം കൃസ്ത്യൻ മതാധികാരികളുടെ നിലപാടുകളിലുണ്ട്... നാലോ അഞ്ചോ വർഷമായി കൂടുതൽ കുട്ടികളെന്ന പരസ്യനിലപാടിലേക്ക് പതുക്കെപതുക്കെ കത്തോലിക്ക സഭ മാറുകയാണ്... അതിന്റെ ഭാഗമായി... കൂടുതൽ കുട്ടികളുള്ള ദമ്പതികളെ ആദരിക്കുക... കൂടുതൽ കുട്ടികളെ ഉല്പാദിപ്പിക്കുന്നവർക്ക് ചെറിയ ധനസഹായം നൽകുക... കൂടുതൽ പ്രസവിക്കുന്നവരുടെ പ്രസവചിലവ് സഭ വഹിക്കുക... തുടങ്ങിയ പദ്ധതികൾ പ്രഖ്യാപിക്കുന്നത്... പതിനായിരം രൂപയ്ക്ക് വേണ്ടിയൊന്നും മൂന്നാമത്തെ കുട്ടിയെ ഉണ്ടാക്കുന്ന മാനസികാവസ്ഥയിലല്ല മലയാളികൾ... പക്ഷേ അത്തരം ബോധവൽക്കരണം ഉയർത്തുന്ന അപകടകരമായ ഒരു സന്ദേശമുണ്ട്... കൂടുതൽ കുട്ടികൾ ദൈവത്തിന് പ്രിയങ്കരമാക്കുമെന്ന്... അല്ലെങ്ങിൽ കുടുംബത്തിന്റെ ഐശ്വര്യമാണ്... അതുകൊണ്ടാണ് സഭ ചെറിയതെങ്ങിലും ഇത്തരം സഹായങ്ങൾ ചെയ്യുന്നത്... കൂടുതൽ കുട്ടികളുള്ളവർ, ദൈവത്തിന്റെ ഇഷ്ടക്കാരാണെന്ന, രീതിയിലാണ് ആദരിക്കുന്നത്... അത്തരം വിചാരങ്ങളിൽ വീണുപോകുന്നവരെയാണ് സഭ ലക്ഷ്യമിടുന്നത്...
കൃസ്ത്യൻ-മുസ്ലീം സമുദായങ്ങളിൽ നിന്നുയരുന്ന ഇത്തരം വാദഗതികളെ വർഗ്ഗീയമായാണ് ഹിന്ദുസമുദായത്തിൽ നിന്നുള്ള വളരെ ചെറിയ ന്യൂനപക്ഷവും എതിരിടുന്നത്... ഇങ്ങനെപോയാൽ, ഇന്ത്യയിൽ ഹിന്ദുക്കൾ ന്യൂനപക്ഷമാകുമെന്ന ഭീതിയാണവരുയർത്തുന്നത്... എല്ലാംകൂടി ക്ലച്ച് പിടിച്ചാൽ... ഹോ എന്തൊരു സുന്ദരഭാരതമായിരിക്കും നമ്മുടേത്...
ഇന്ത്യൻ സർക്കാരിന്റെ കുടുംബാസൂത്രണനയപ്രകാരം ഒരു ദമ്പതികൾക്ക് രണ്ട് കുട്ടികളാണ്... അതിന്റെ ശരിയും തെറ്റും മറ്റൊരു ചർച്ചയാണ്... സർക്കാരിന് ഇപ്പോൾ ശരിയെന്ന് തോന്നുന്ന കാര്യത്തിനായി സർക്കാർ തലത്തിൽ പ്രചരണം നടത്തുന്നു... അത് വിജയിപ്പിക്കുന്നതിനാവശ്യമായ പ്രോൽസാഹനം നൽകുന്നതിനും സർക്കാരിന് അവകാശമുണ്ട്... ഉദാഹരണം... ഇപ്പോൾ നൽകുന്ന ഒരു പെൺകുട്ടി സ്കോളർഷിപ്പ് പരിപാടി... നാളെ രണ്ട് കുട്ടി സ്കോളർഷിപ്പാക്കുമ്പോൾ സ്വഭാവികമായും മൂന്ന് കുട്ടികൾ ഉള്ള കുടുംബക്കാർ സഹായത്തിന് പുറത്താകും... ഇപ്പോൾ തന്നെ സർക്കാരിന്റെ സഹായങ്ങൾ... ഒരു കുടുംബത്തിൽ രണ്ട് കുട്ടികളടക്കം നാല് പേർ എന്ന കണക്കിലാണ് തയ്യാറാക്കുന്നത്... ഗ്യാസ് സബ്സിഡി ആറാക്കി നിജപ്പെടുത്തിയത്... അത്തരം കണക്കിന്റെയടിസ്ഥാനത്തിലാണെന്ന് വായിച്ചിരുന്നു... അത് കൂടുതൽ സഹായങ്ങളിലേക്കും വ്യാപിപ്പിക്കുമ്പോൾ... സഹായത്തിനായി സഭയൊന്നുമുണ്ടാകില്ല... അഞ്ചപ്പവും രണ്ട് മീനും കൊണ്ട് അയ്യായിരം പേരെ തീറ്റിക്കാനൊന്നും രാജ്യത്തിന് സാധിക്കില്ല...
രണ്ട് ടീമിനും ഒരേ പ്രതലവും ഒരേ നിയമവുമാകണം... അതാണ് കളി നിയമം... മതാധികാരികൾ നിയന്ത്രണരേഖ ലംഘിച്ചാൽ, രാജ്യവും തുറുപ്പു ശീട്ടുകളിറക്കും... അത് മറക്കേണ്ട... സർക്കാരുകൾ പലവിധസഹായങ്ങളും രണ്ട് കുട്ടികളുള്ള വീട്ടുകാർക്കായി നിജപ്പെടുത്തണം... ന്യായവില ഷോപ്പുകൾ വഴി വിതരണം ചെയ്യുന്ന ഭക്ഷണസാധനങ്ങളിലല്ല നിയന്ത്രണം ഏർപ്പെടുത്തേണ്ടത്... അതൊക്കെ ജനിക്കുന്ന കുട്ടിയുടെ മനുഷ്യവകാശമാണ്... എങ്ങനെ നടപ്പിലാക്കുമെന്നത് പ്രശ്നമാണ് എന്നാലും... വിവരം കെട്ട മതാധികാരികളുടെ ഇത്തരം പ്രഖ്യാപനങ്ങളെ രാജ്യവും നേരിട്ടേ മതിയാകൂ... പക്ഷേ വ്യക്തിസ്വാതന്ത്ര്യത്തെയോ മനുഷ്യവകാശത്തേയോ ഹനിക്കരുത്...
ജനസംഖ്യായടിസ്ഥാനത്തിലാണ് പാർലമെന്റ്-നിയമസഭ മണ്ഡലങ്ങളെ നിർണ്ണയിച്ചത്... ഇപ്പോൾ മാറ്റം വന്ന ജനസംഖ്യയടിസ്ഥാനത്തിൽ മണ്ഡലങ്ങളൂടെ അതിർത്തികളെ പുനർനിർണ്ണയം നടത്തേണ്ടതില്ലായിരുന്നുവെന്നാണെന്റെ ചിന്ത... സംസ്ഥാനങ്ങളിലെ മണ്ഡലങ്ങളുടെ എണ്ണത്തിൽ മാറ്റം വരുത്തേണ്ടതില്ലായെന്ന തീരുമാനത്തിന്റെ ചുവടുപിടിച്ച് അതിർത്തിക്കും മാറ്റം വേണ്ട... രാജ്യത്തിന്റെ നയത്തോട് യോജിച്ചു നിന്നവർ തിരഞ്ഞെടുത്തയക്കുന്നവരുടെ ശബ്ദം കൂടുതൽ മുഴങ്ങട്ടെ... അതല്ലേ നീതി...
3 comments:
കുറച്ചു പേർ തീരുമാനിച്ച് കുട്ടികളൂണ്ടാക്കി ഒരു രാജ്യത്ത് ഭൂരിപക്ഷമാകുമെന്നതെല്ലാം വിവരക്കേടാണു. ഒരു സ്റ്റാറ്റിസ്റ്റിക്സിലും അങ്ങിനെ ഉണ്ടായിട്ടില്ല.
അത് സംഭവ്യവുമല്ല.
ആർക്കും വാശിക്കുണ്ടാക്കാൻ കഴിയുന്നതുമല്ല സന്താനങ്ങൾ. കൂട്ടു കുടുമ്പത്തിൽ വളർത്തുന്നതിന്റെ ഉത്തരവാദിത്തം ദമ്പതികളിൽ ഒതുങ്ങിയിരുന്നില്ല. അതിനാൽ തന്നെ വളർത്തുക ഒരു ബ്ഹാരമായി അനുഭവപ്പെട്ടിരുന്നില്ല. രണ്ട് പേരും ജോലിക്കു പോകുന്ന ഇന്നത്തെ അവസ്ഥയിൽ സ്വാഭാവികമായും ഒരു വിഭാഗത്തിനും വാശിക്ക് സന്താനോത്പാദനം നടത്താനുമാകില്ല.
ഇതെല്ലാം ഒരു പുലിപേടിയാണു.
"കുറച്ചു പേർ തീരുമാനിച്ച് കുട്ടികളൂണ്ടാക്കി ഒരു രാജ്യത്ത് ഭൂരിപക്ഷമാകുമെന്നതെല്ലാം വിവരക്കേടാണു"
അത് വിവരക്കേടാണ്... കുറച്ചു പേർ വിചാരിച്ചാൽ... അങ്ങനെ സംഭവിക്കില്ല... പക്ഷേ മതാധികാരികളുടെ സ്വാധീനം മൂലം... അവരുടെ വിശ്വാസപ്രകാരം... വലിയൊരു സമൂഹം കൂടുതൽ കുട്ടികളെ ഉല്പാദിപ്പിക്കുകയും എന്നാൽ മറ്റ് സമൂഹങ്ങൾ രാജ്യത്തിന്റെ നയത്തിനോട് ചേർന്ന് നിൽക്കുകയും ചെയ്താൽ, മാറ്റങ്ങൾ സംഭവിക്കും... ഭൂരിപക്ഷമാകാൻ എത്ര വർഷമെടുക്കുമെന്നതൊക്കെ വലിയൊരു കാലയളവിലേക്ക് തള്ളിയാലും... മാറ്റങ്ങളൂണ്ടാകില്ലായെന്ന് പറയുന്നത് ശരിയല്ല...
ഇടയ്ക്ക് ഒരു ദീർഘ മൗനം.എന്തേ
ഇൻഡ്യ അഭിമുഖീകരിക്കാൻ പോകുന്ന
ഒരു സാമൂഹിക ഭീകരാക്രമണത്തിനെക്കു -
റിച്ചു ഉചിതമായ എഴുത്തു്
Post a Comment