Wednesday, 9 January 2013

വിരുന്നുകാരും വീട്ടുകാരുമെന്ന വർഗ്ഗീയകാർഡ്...

"വിരുന്നുകാര്‍ വീട്ടുകാരും വീട്ടുകാര്‍ വേലക്കാരുമാകുന്ന സ്ഥിതി മാറണം" - വെള്ളാപ്പള്ളി നടേശൻ http://www.mathrubhumi.com/story.php?id=330815

ഹിന്ദുത്വ അജണ്ടയുടെ കേരളത്തിലെ വക്താവാകുകയാണ് വെള്ളാപ്പള്ളി... ഏത് ശാഖയിലാണാവോ അഭ്യാസം പഠിച്ചതെന്നതിലെ തർക്കമുള്ളൂ... ഏത് ശാഖയിലാണെങ്ങിലും വർഗ്ഗീയവിഷ വിത്തുക്കൾ വാരി വിതറുന്ന അഭ്യാസമാണ് "വിരുന്നുകാരും വീട്ടുകാരും" എന്ന ഉപമയിലുള്ളതെന്നതിൽ തർക്കമില്ല...

ഹിന്ദുത്വശക്തികൾ ഉത്തരേന്ത്യയിൽ വളരെ വിദഗ്‌ദമായി പ്രചരിപ്പിച്ച ഒരു ആശയമാണ് കേരളത്തിൽ വെള്ളാപ്പള്ളി കുത്തിയിറക്കുന്നത്... ഇന്ത്യ ഹിന്ദുക്കളുടേതും മുസ്ലീമുകളും കൃസ്ത്യാനികളും ഇന്ത്യയിൽ വരത്തരുമാണെന്നത്... കുറച്ചുകൂടി വ്യക്തമായി പറഞ്ഞാൽ മുസ്ലീമുകൾ സൗദിയിലോ പാകിസ്താനിലോ പോകട്ടെ... കൃസ്ത്യാനികൾ വത്തിക്കാനിലേക്കും... ഹിന്ദു-മുസ്ലീം പ്രശ്നങ്ങൾ ചർച്ചാവിഷയമാകുമ്പോൾ ഉത്തരേന്ത്യയിലെ സാധാരണക്കാരുടേതായി കേട്ടിട്ടുള്ളതാണ്... മുസ്ലീമുകൾക്ക് പാക്കിസ്ഥാൻ നൽകി... ഇന്ത്യയിലവർക്കവകാശമില്ല... കുടുംബത്തിൽ നിന്ന് സ്വത്തുവിഹിതം നൽകിയ കാരണവരുടെ  മനോഭാവം... പലരുടേയും അടിയുറച്ച വിശ്വാസമാണ്...

അതുപോലെ ഉത്തരേന്ത്യയിൽ അടിയുറച്ച മറ്റൊരു വർഗ്ഗീയവിഷമാണ്... ഹിന്ദുക്കൾ ഇന്ത്യക്കാരും മുസ്ലീമുകളും കൃസ്ത്യാനികളൂം വിദേശികളും... ഇന്ത്യ ഹിന്ദു മത വിശ്വാസികളുടെ മാത്രമാണെന്നും ഇവിടെയുള്ള കൃസ്ത്യാനികളും മുസ്ലീമുകളും വലിഞ്ഞുകയറി വന്നവരാണെന്നും കരുതുന്ന വെള്ളാപ്പള്ളിയും ഹിന്ദുത്വപാതയിലാണെന്ന് നിസംശയം പറയാവുന്നതാണ്...

വെള്ളാപ്പള്ളിക്ക് മനസിലാകുമോയെന്നറിയില്ല... എന്നാലും എഴുതാം... ഇന്ത്യയിലേക്ക് ഒരാളും വലിഞ്ഞുകയറി വന്നതല്ല... എല്ലാവരും ഇവിടെ ജനിച്ചുവളർന്നവരാണ്... അവരുടെ സന്തതിപരമ്പരകളാണ്... പിറന്ന മണ്ണിന്റെ മണമുള്ളവർ... ഇന്ത്യയോടും ഇന്ത്യക്കാരോടും കുറുള്ള ദേശസ്നേഹമുള്ള ഇന്ത്യക്കാർ... ഒറ്റവാക്കിൽ പറഞ്ഞാൽ ഹിന്ദുക്കളും മുസ്ലീമുകളും ക്രിസ്ത്യാനികളും ഇന്ത്യക്കാരാണ്... അവരെ വീട്ടുകാരും വിരുന്നുകാരുമാക്കുന്ന വർഗ്ഗീയകാർഡ് നാടിനാപത്താണ്...

ഇന്ത്യയുടെ ഭൂമിശാസ്ത്രപരമായ അതിരുകൾക്കപ്പുറത്ത് രൂപംകൊണ്ട മതപരമായ രണ്ട് ആശയങ്ങളെ / വിശ്വാസങ്ങളെ സ്വീകരിച്ച ഇന്ത്യക്കാരാണ് ഇവിടെയുള്ള കൃസ്ത്യാനികളും മുസ്ലീമുകളും... ഇന്ത്യയ്ക്ക് പുറത്ത് ആവിർഭവിച്ച കമ്യൂണിസമെന്ന പ്രത്യേയശാസ്ത്രമോ അല്ലെങ്ങിൽ വേറെ ഏതെങ്ങിലും ആശയങ്ങൾ ഇന്ത്യക്കാർ നെഞ്ചേറ്റുന്നതുപോലെയാണ് ഇന്ത്യയിലെ ഓരോ കൃസ്ത്യാനിയും ഓരോ മുസ്ലീമും അവരവരുടെ മതപരമായ വിശ്വാസങ്ങളിൽ ജീവിക്കുന്നത്...  

ഇന്ത്യയിൽ രൂപംകൊണ്ട  രാഷ്ട്രീയപാർട്ടികളായ കോൺഗ്രസിനേയും ബി.ജെ.പിയേയും പിന്തുണയ്ക്കുന്നവർ വീട്ടുകാരും ഇന്ത്യയ്ക്ക് വെളിയിൽ രുപം കൊണ്ട കമ്യൂണിസ്റ്റാശയത്തെ പിന്തുണയ്ക്കുന്നവർ വിരുന്നുകാരുമെന്ന് പറയുന്നതുപോലെയുള്ള മഹാവിഡ്ഡിത്തമാണ് വെള്ളാപ്പള്ളിയും ഹിന്ദുത്വജണ്ടക്കാരും എഴുന്നള്ളിക്കുന്നത്... പക്ഷേ വർഗ്ഗീയത ജനമനസുകളിൽ ആഴ്ന്നിറങ്ങിയതുകൊണ്ട് വീട്ടുകാരും വിരുന്നുകാരുമെന്ന ഉപമയും മൗനമെന്ന പിന്തുണയോടെ സ്വീകരിക്കുകയാണ്...

ഇല്ല... എന്റെ പ്രതിക്ഷേധം ഇവിടെ രേഖപ്പെടുത്തുന്നു... വർഗ്ഗീയത വലിച്ചെറിഞ്ഞ് ഇന്ത്യക്കാരനാകാനുള്ള അവസരം വെള്ളാപ്പള്ളിക്ക് നൽകുന്നു... അല്ലെങ്ങിൽ, വർഗ്ഗീയത വളർത്തുന്നവരെ പിടിച്ച് നിയമപരമായി ശിക്ഷിക്കാനുള്ള ശക്തി ഇന്ത്യൻ നീതിന്യായവ്യവസ്ഥയ്ക്ക് ലഭിക്കുവാനായി എന്റെ പിന്തുണയും... ഉവൈസിയുടെ കൂടെ ഒരു അറയിൽ തന്നെ കിടക്കാനുള്ള പായ നൽകണം...

വാൽകക്ഷണം... ഇന്ത്യയിലില്ലാതിരുന്ന സ്കോച്ചും ബ്രാണ്ടിയും ഇന്ത്യയിൽ നിർമ്മിച്ചിട്ടും നമുക്ക് വിദേശമദ്യമാണല്ലോ... അതേ ലേബലിംഗാണ്  വെള്ളാപ്പള്ളിക്കിവിടെ... ശീലിച്ചതേ പാടൂ... ല്ലേ...

3 comments:

ഷൈജൻ കാക്കര said...

http://www.mathrubhumi.com/story.php?id=330815

വിരുന്നുകാര്‍ വീട്ടുകാരും വീട്ടുകാര്‍ വേലക്കാരുമാകുന്ന സ്ഥിതി മാറണം - വെള്ളാപ്പള്ളി Published on 09 Jan 2013
കോഴിക്കോട്-വിരുന്നുകാര്‍ വീട്ടുകാരും വീട്ടുകാര്‍ വേലക്കാരുമാകുന്ന അവസ്ഥ വരരുതെന്ന് എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. യോഗം സംഘടിപ്പിക്കുന്ന മലബാര്‍ സംഗമത്തെക്കുറിച്ച് വിശദീകരിക്കാന്‍ നടത്തിയ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വീട്ടുകാര്‍ വീട്ടുകാരും വിരുന്നുകാര്‍ വിരുന്നുകാരുമായി എല്ലാവരും സമഭാവനയോടെ ജീവിക്കാനുള്ള ഒരവസ്ഥ ഇവിടെ ഉണ്ടാകണം. പണവും അധികാരവും ഒരു കൂട്ടരില്‍ മാത്രം കെട്ടിക്കിടക്കുന്ന സ്ഥിതിയാണിന്നുള്ളത്. ബുദ്ധിപരമായും മെയ്യനങ്ങിയുംനീങ്ങിയതു കൊണ്ടാണ് മുസ്‌ലിം സമുദായത്തിന് നേട്ടങ്ങളുണ്ടാക്കാന്‍ കഴിഞ്ഞത്. ഭൂരിപക്ഷ സമുദായം രാഷ്ടീയ ബോധമില്ലാതെ ചിഹ്നം നോക്കി കുത്തുകയായിരുന്നു ഇതു വരെ. പേര് നോക്കി കുത്തിയിരുന്നെങ്കില്‍ ഈ സ്ഥിതി വരുമായിരുന്നില്ല.

''മുഖ്യമന്ത്രിയും വ്യവസായ മന്ത്രിയും ഞങ്ങളുടെ എല്ലാ ആവശ്യങ്ങളും ശരിയാണെന്നു സമ്മതിക്കുംപക്ഷെ കാര്യം വരുമ്പോള്‍ ചട്ടവും നിയമവും നോക്കി തീരുമാനിക്കും.''

നായര്‍ - ഈഴവ കുട്ടായ്മയുടെ കുറവു കൊണ്ട് ഏറെ നഷ്ടം സഹിച്ചു. ഭൂരിപക്ഷ സമുദായത്തിന്റെ ഐക്യം അനിവാര്യമാണെന്നത് യോഗം പണ്ടേ തീരുമാനിച്ചതാണ്. ആ അജന്‍ഡയില്‍ നിന്ന് മാറുന്ന പ്രശനമില്ല. ക്രിസ്ത്യന്‍ സമുദായം കുടി ഞങ്ങളോടൊപ്പം വരികയാണ് ഇപ്പോള്‍-വെള്ളാപ്പള്ളി പറഞ്ഞു.

ഭരണം രണ്ടു തട്ടിലാണ് . ഒരു പാട് ഗ്രൂപ്പുകളുടെ താത്പര്യം സംരക്ഷിക്കാന്‍ ശ്രമിക്കുമ്പോള്‍ മുഖ്യമന്ത്രിക്ക്ഇഷ്ടമുള്ള രീതിയില്‍ ഭരണം നടത്തിക്കൊണ്ടുപോകാന്‍ കഴിയുന്നില്ല എന്നത് സത്യമാണ്. വലിയ സര്‍പ്പയജ്ഞക്കാരന്റെ ചാതുര്യത്തോടെ തന്നെ കൊത്താതെ, തമ്മില്‍ കൊത്താതെ മുന്നോട്ടു പോകാന്‍ഇന്നത്തെ യുഡിഎഫില്‍ ഉമ്മന്‍ചാണ്ടിക്കല്ലാതെ വെറെ ആര്‍ക്കും കഴിയുമെന്നു തോന്നുന്നില്ല.

തിയ്യരെന്നും ഈഴവരെന്നുമുള്ള വിഭജനം എസ്.എന്‍.ഡി. പി.ക്കില്ല. തിയരുടെ മാത്രം ആളുകള്‍ എന്നു പറഞ്ഞു നടക്കുന്നവര്‍ മലബാര്‍ സംഗമം വന്നു കാണണമെന്നും തിയ്യര്‍ ആരുടെകുടെയാണെന്ന് അപ്പോള്‍ മനസ്സിലാകുമെന്നും അദ്ദേഹം പറഞ്ഞു.

Unknown said...

ജാതി ചോദിക്കരുത്, പറയരുത്, വിളിക്കരുത് എന്ന് പറഞ്ഞ ശ്രീ നാരായണന്റെ പേരിൽ ഒരു ജാതി ജനങ്ങളെ സംഘടിപ്പിച്ച് എന്നിട്ട് ആ ജാതിയുടെ പേര് പറഞ്ഞ് നേതാവായി കേരള കരയിലെ മൊത്തം ജനങ്ങളുടെ മശ്തിഷ്കത്തെ കള്ള് കൊണ്ട് മരവിപ്പിച്ച് അതിൽ നിന്നും കുന്നുകൂടുന്ന സംബത്ത് കണ്ട് കണ്ണ് മഞ്ഞളിച്ച് മഞ്ഞകൊടിയുടെ പിൻബലത്തോടെ മഞ്ഞ ചാരായവും കുടിച്ച് ഇത്പോലെ രാജ്യത്തിന്റെ മുക്കിലും മൂലയിലും നിന്ന് പല ജാതീയ വർഗ്ഗീയ കോമരങ്ങളും മറ്റ് രാഷ്ട്രീയ നായ(ർ)കരുമായ പാമരന്മാരും പലതും പറയുന്നത് നമ്മൾ കേൾക്കുന്നുണ്ട്.ഇന്ത്യാ രാജ്യം ഇവന്മാരെ ഒക്കെ പ്രസവചൽപ്പോൾ ഇവരെ കൂടെ പ്രസവിച്ചതാണ് എന്ന് തോന്നി പ്പോകും വിധം. പക്ഷെ നടേശൻ സാറെ ചരിത്രം ഒന്ന് പഠിക്കുക ..എന്നിട്ട് തലക്ക് വെളിവ് ഉണ്ടാകുംബോൾ ഒന്ന് പത്ര സമ്മേളന്മ് നടത്തി പറ ഇവിടത്തെ മുസ്ലിംകൾ ആരെന്ന്...

Manoj മനോജ് said...

:) വെള്ളാപ്പള്ളി സ്വന്തം കാര്യം ഓർത്ത് പറഞ്ഞതായിരിക്കും... പണ്ട് എസ്സ്.എൻ.ഡി.പി./എസ്.എൻ. ട്രസ്റ്റിൽ രണ്ട് വിഭാഗങ്ങൾ തമ്മിൽ സ്ഥാനാർത്തി പ്രശ്നം വന്നപ്പോൾ കോം‌പ്രമൈസിങ് സ്ഥാനാർത്തിയായി പാവം വക്കീൽ ക്ഷണിച്ച് കൊണ്ടു വന്ന വിരുന്നുകാരനാണു ഈ വെള്ളാപ്പള്ളി നടേശൻ... ഒടുവിൽ ആ വിരുന്നുകാരൻ വീട്ടുകാരനായി മാറിയത് കേരളം കണ്ടു... പാവം വക്കീലിനെ അവസാനം വിരുന്നുകാരെല്ലാം കൂടി പുറത്താക്കി, ഒരു വേലക്കാരൻ പോലുമാക്കിയില്ല ;)