Sunday, 30 January 2011

റൗഫേ... നീയാടാ പുലി...

റൗഫേ... നീയാടാ പുലി... പുലിക്കുട്ടിയെ കെണിയിൽ വീഴ്ത്തിയ ചാവേർ പുലി, കൂടെ കുറെ ചാവാലി പട്ടികളേയും...

ഉമ്മൻചാണ്ടി പറഞ്ഞതാണ്‌ അതിന്റെയൊരു ശരി... പുതിയതായി ഒന്നുമില്ല... വാർത്താസമ്മേളനത്തിലൂടെയും ചാനലിലുടേയും മറ്റും പുറത്തുവരുന്ന കാര്യങ്ങൾ എല്ലാം തന്നെ അദ്ദേഹത്തിനും ചെന്നിത്തലക്കും വയലാർ രവിക്കും അറിയാമായിരുന്നു... അതുകൊണ്ടാണല്ലോ, അവർ പറഞ്ഞത്‌, പുതിയതായി ഒന്നുമില്ല... ഇതൊക്കെതന്നെയാണ്‌ അണിയറയിൽ നടക്കുന്നത്‌... പാവം അണികൾ... ഒന്നും മനസ്സിലാകാതെ... പാർട്ടിക്കൊടി എയർപ്പോർട്ടിന്‌ മുകളിലും കെട്ടി ശൗര്യം കാണിക്കുന്നു...

കുഞ്ഞാലിക്കുട്ടി ഒരു മുഴം മുന്നേ ജാമ്യം എടുത്തു... റൗഫിന്റെ ട്രാക്‌ റെകോർഡ്‌ അത്ര പന്തിയുള്ളതല്ല... എന്നുവെച്ച്‌ വിശ്വാസിക്കാതിരിക്കാൻ കാരണം ഒന്നുമില്ല... രാഷ്ട്രീയകളികൾ ഉണ്ട്‌... ഉണ്ടാകണമല്ലോ... എന്നാലല്ലേ, അണിയറയിൽ നടന്ന കൂട്ടികൊടുപ്പുകൾ, നാലാൾ അറിയുകയുള്ളു... സംഭാവന കൂടുന്നതിനനുസരിച്ച്‌ കളികൾ ഗമ്പീരമാകും എന്ന്‌ വിളിച്ചു പറയുന്ന സൈക്കിൾ ചവിട്ട്‌ സംഘത്തെയാണ്‌ ഓർമ വരുന്നത്‌... "വലിയ കളികൾ" കാണാൻ പലരും അവരുടേതായ "സംഭാവന" നൽകും...
 
നിയമസഭാസാമാജികർ മദ്യപിച്ച്‌ നിയമസഭയിൽ വരുന്നു എന്ന ശ്രീമതി ടീച്ചറുടെ അഭിപ്രായം കക്ഷിരാഷ്ട്രീയഭേദമെന്യെ സ്പീക്കർ മുതൽ പ്രതിപക്ഷനേതാവ്‌ വരെ എല്ലാവരും കൂടി തല്ലിക്കെടുത്തി... അതെ മനോഭാവം പുലർത്തുന്ന നിയമസഭാകമ്മിറ്റി അതിനേക്കാൾ മാരകമായ, അതും ഇടതും വലതും വേരുകൾ ആഴ്ത്തിയിട്ടുള്ള കുഞ്ഞാലിക്കുട്ടിക്കെതിരെ സത്യസന്ധമായി എങ്ങനെ ഒരു അന്വേഷണം നടത്തും... മീനാക്ഷിതമ്പാൻ വെടിപൊട്ടിച്ച്‌ കഴിഞ്ഞിരിക്കുന്നു...

എന്തായാലും ബുജികൾ കുഞ്ഞാലിക്കുട്ടിയെ ക്രൂശിക്കാൻ മുൻകൈ എടുക്കില്ല... അവർ അങ്ങനെയാ... പാപത്തിന്റെ അളവ്‌ പ്രശ്നമാക്കുകയില്ല... നീതിമാന്മാരാണ്‌... മദനിയെ പഴയകാല ചെയ്തികളുടെ പേരിൽ ഇപ്പോഴും വേട്ടയാടുന്നതിൽ മദനിക്ക്‌പോലും ഇത്രയും അസഹിഷ്ണത ഉണ്ടാവുകയില്ല... മാത്രമല്ല മദനിയെപോലെ തന്നെ കുഞ്ഞാലിക്കുട്ടിയും "ചെയ്ത പാപങ്ങൾ" ഏറ്റുപറഞ്ഞു... പാശ്ചാതപിച്ചു... പുതിയ മനുഷ്യനായി... തെളിവില്ലാത്തതിനാൽ രണ്ടുപേരേയും കോടതികൾ വെറുതെ വിട്ടു... ശിക്ഷ രണ്ടുപേരും ഏറ്റുവാങ്ങി... ഒരാൾ നിയമത്തിന്റെ കോടതിയിലും മറ്റൊരാൾ ജനത്തിന്റെ കോടതിയിലും...

അഞ്ച്‌ വർഷം മുൻപ്‌ പിണറായി സഖാവ്‌ നടത്തിയ യാത്രപോലെയായി... ഉമ്മൻചാണ്ടിയുടെ കാര്യം... വലിയ യാത്രയൊന്നും നടത്താതെ കാര്യം സാധിക്കമായിരുന്നു... ഇനിയിപ്പോൾ ന്യുമോനിയ ഒക്കെ മാറി യാത്ര തുടർന്നാലും... ചോദ്യങ്ങൾക്ക്‌ ഉത്തരം പറഞ്ഞ്‌ ഒന്ന്‌ വലയും...

ഈ കോലാഹലങ്ങളുടെ ഒരു ഗുണം, വി.എസ്സ്‌ പറഞ്ഞത്‌ പോലെ രാഷ്ട്രീയത്തേയും ജനാധിപത്യത്തേയും ബാധിച്ചിരുന്ന ജീർണ്ണത മറനിക്കി പുറത്ത്‌ വരുന്നു... മലബാർ സിമന്റ്സ്‌ അഴിമതിയുടെ രക്തസാക്ഷിയായി നമ്മുടെ മുന്നിൽ ശശീന്ദ്രനും കുടുംബവും... ജഡ്ജിമാർ മുതൽ രാഷ്ട്രീയ നേതാക്കൾ വരെ വിലക്കെടുക്കപ്പെട്ടിരിക്കുന്നു... ഇതുപോലെ എത്രപേരെ പ്രലോഭിപ്പിച്ചും ഭീക്ഷണിപ്പെടുത്തിയും നിശബ്ദരാക്കിയിരിക്കുന്നു... രാഷ്ട്രീയ അതിർത്തികൾ ഭേദിച്ച്‌, കൂട്ടികൊടുപ്പുകൾ... ഇതല്ലേ മാഫിയ... സ്ഥാനത്തും അസ്ഥാനത്തും ഉപയോഗിക്കുന്ന മാഫിയ...


ഇതിൽ നിന്ന്‌ നാം വല്ലതും പഠിച്ചാൽ, നമുക്ക്‌ നല്ലത്‌...

വാൽകഷ്ണം... രക്തം രക്തത്തെ തിരിച്ചറിയും എന്ന്‌ പറയുന്നത്‌ എത്ര ശരി... അതല്ലേ ഇടത്ത്‌ നിന്ന്‌ ശശിയണ്ണൻ വലത്തിരിക്കുന്ന കുഞ്ഞാലിക്കൊരു സഹായഹസ്തം നായന്നാരുടേ മേശയുടെ അടിയിലൂടെ നീട്ടിയത്‌...

11 comments:

poor-me/പാവം-ഞാന്‍ said...

വ്യഭിചാരം പുലി ചെയ്താലും പൂച്ച ചെയ്താലും തെറ്റ്...പ്രതികരണവും എപ്പോഴും വേണ്ടത്...റ ഊഫിനു വേണ്ടീ അമ്പലമൊന്നും പണിയേണ്ടതില്ലെന്നും ഞാന്‍ കരുതുന്നു...

hafeez said...

പണത്തിനു മീതെ ജുഡീഷ്യറിയും പറക്കില്ല എന്നതാണ് പാഠം. ഇവിടെ വഞ്ചിക്കപ്പെടുന്നത് സാധാരണക്കാരനാണ് ; തോല്‍ക്കുന്നത് ജനങ്ങളാണ്. ഭരണകൂടത്തിലും നീതിന്യായ വ്യവസ്ഥയിലും സാധാരണക്കാരന്‌ അവിശ്വാസം വര്‍ദ്ധിക്കുന്നു. സൂര്യനെല്ലിയും കിളിരൂരും മറ്റും നമ്മുടെ മുന്നിലുണ്ട്. അത് ലീക്കാന്‍ ഒരു റഊഫില്ലാതെ പോയി എന്നതാണ് വ്യത്യാസം.

jayanEvoor said...

എല്ലാം കലങ്ങിത്തെളിയുമോ
അതോ, ചേറു കലങ്ങി കുളമാകുമോ!

ആർക്കറിയാം!

ഒഴാക്കന്‍. said...

ഇനിയും എന്തൊക്കെ കാണാന്‍ കിടക്കുന്നു അല്ലെ

Muralee Mukundan , ബിലാത്തിപട്ടണം said...

രാഷ്ട്രത്തിന്റേയും ,രാജ്യത്തിന്റേയും, രാഷ്ട്രീയത്തേയും ജനാധിപത്യത്തേയും ബാധിച്ചിരുന്ന ജീർണ്ണത മറനിക്കി പുറത്ത്‌ വരുന്നു......

മലബാർ സിമന്റ്സ്‌ അഴിമതിയുടെ രക്തസാക്ഷിയായി നമ്മുടെ മുന്നിൽ ശശീന്ദ്രനും കുടുംബവും...
ജഡ്ജിമാർ മുതൽ രാഷ്ട്രീയ നേതാക്കൾ വരെ വിലക്കെടുക്കപ്പെട്ടിരിക്കുന്നു...
ഇതുപോലെ എത്രപേരെ പ്രലോഭിപ്പിച്ചും ഭീക്ഷണിപ്പെടുത്തിയും നിശബ്ദരാക്കിയിരിക്കുന്നു...
രാഷ്ട്രീയ അതിർത്തികൾ ഭേദിച്ച്‌, കൂട്ടികൊടുപ്പുകൾ...
മാഫിയ...
സ്ഥാനത്തും അസ്ഥാനത്തും ഉപയോഗിക്കുന്ന മാഫിയ...!

ഷൈജൻ കാക്കര said...

ഇ.ടി മുഹമദ്‌ ബഷീറിന്റെ പത്രസമ്മേളനം കണ്ടപ്പോൾ സി.പി.എം. ലാവ്ലിൻ അഴിമതിയെ എങ്ങനെ പ്രതിരോധിക്കുന്നു എന്നതിന്റെ ഒരു ഡിറ്റോ!

നേതാവിനെ ആക്രമിച്ച്‌ പാർട്ടിയെ തകർക്കാനുള്ള ഒരു ഗൂഢശ്രമം... രാഷ്ട്രീയമായും നിയമപരമായും നേരിടും...

രമേശ്‌ അരൂര്‍ said...

കള്ളനു കഞ്ഞി വച്ചവനും ..കള്ളപ്പണം പങ്കു പറ്റിയവനും..കൂട്ടിക്കൊടുപ്പിനു കുടപിടിച്ചവനും എല്ലാം ഒരേ നുകത്തില്‍ പൂട്ടേണ്ട കാളകള്‍ തന്നെ ...ഇപ്പോള്‍ പുണ്യവാളന്‍ ആയിട്ട് എന്ത് കാര്യം ?

അനില്‍ഫില്‍ (തോമാ) said...

പണ്ട് കുറേപ്പേര്‍ ചേര്‍ന്ന് ആടിനെ പട്ടിയാക്കി ഇപ്പോള്‍ ആ പട്ടിക്കു പേ പിടിച്ചിട്ട് അവന്മാരെ എല്ലാം തിരിഞ്ഞു കടിക്കുന്നു

jayan said...

പതിനഞ്ചു കൊല്ലം മുന്‍പ് യുവത്വത്തിന്റെ തിളപ്പും അധികാരത്തിന്റെ ലഹരിയും പണത്തിന്റെ അഹങ്കാരവും കൂടി ചേര്‍ന്നപ്പോള്‍ ചെയ്തു പോയ തെറ്റിന്റെ ശിക്ഷ ഒരുപാട് അനുഭവിച്ചില്ലേ കുഞ്ഞാലി .കുഞ്ഞാലിയെ ജയിലില്‍ അടക്കാന്‍ ഉള്ള താല്‍പര്യമല്ല മറിച്ചു രാഷ്ട്രീയ കുതന്ത്രമാണ് ഇതിനു പിന്നിലെന്ന് ആര്‍ക്കും മനസ്സിലാകും .മുന്‍പ് പറഞ്ഞപോലെ കുഞ്ഞാലി വിരോധികളായ ഒരുപറ്റം ആളുകള്‍ ഇറക്കുന്ന ഒരു മഞ്ഞ സംസ്കാരമാണിത് .വെക്തികളെ താറടിച്ചു ഇലക്ഷനില്‍ ജയിച്ചു കയറാനുള്ള ' സുനാമി ' സൃഷ്ട്ടിക്കുകയാണ് ഇവരുടെ ലക്‌ഷ്യം .ഇത് അഗ്രസ്സീവ് ജേര്‍ണലിസം അല്ല പാപ്പരാസി ജേര്‍ണലിസം എന്നോ മഞ്ഞ പത്രധര്‍മം എന്നോ ഇതിനെ വിശേഷിപ്പിക്കാന്‍ സാധിക്കൂ .
ഇത് തിരഞ്ഞെടുപ്പില്‍ ഇറക്കാന്‍ എതിരാളികള്‍ ഇറക്കിയതാണെന്നു തെളിഞ്ഞാല്‍ താങ്കള്‍ ആരുടെ പക്ഷത് നില്‍ക്കും

jayan said...

എന്തായിരിക്കും കുഞ്ഞാലിക്കുട്ടി എഫക്റ്റ്?

Posted on: 29 Jan 2011







ഈ കേസ് തികച്ചും രാഷ്ട്രീയ പ്രേരിതമാണ് .ഇന്ത്യ വിഷന്‍ ചാനലിന്റെ സത്യസന്ധതയെ തന്നെ ചോദ്യം ചെയ്യപ്പെടുന്ന നിലയിലേക്ക് പോകുന്നു ഈ വെളിപ്പെടുത്തലുകള്‍.ഇന്ത്യ വിഷന്‍ എഡിറ്റര്‍ ഇന്‍ ചാര്‍ജ് എം.പി ബഷീര്‍ പറയുന്നത് നോക്കു "ഐസ് ക്രീം പാര്‍ലര്‍ കേസുമായി ബന്ധപ്പെട്ടു പന്ത്രണ്ടോളം സാക്ഷികളുടെ വെളിപ്പെടുത്തലുകള്‍ ഞങ്ങള്‍ ഒളി കാമറയില്‍ പകര്‍ത്തിയിട്ടുണ്ട്.എന്നാല്‍ അതില്‍ പല പെണ്‍കുട്ടികളും കുടുംബ ജീവിതം നയിക്കുന്നവരാണ്‌.അതിനാല്‍ ആ ദൃശ്യങ്ങള്‍ സംപ്രേക്ഷണം ചെയ്യരുതെന്ന് അവര്‍ ആവശ്യപ്പെട്ടിട്ടുണ്ട് .ഒരിക്കല്‍ പണവും അധികാരവും ചേര്‍ന്ന് നശിപ്പിച്ച അവരുടെ കുടുംബ ജീവിതം തകര്‍ക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല അത് കൊണ്ട് ഈ ദൃശ്യങ്ങള്‍ സംപ്രേക്ഷണം ചെയ്യാതെ കേരളത്തിന്റെ മുഖ്യ മന്ത്രിക്കു കൈമാറും"
ഒരേ ഒരു സംശയത്തിനു ഉത്തരം പറയേണ്ടത് ശ്രീ ബഷീറിന്റെ ബാധ്യതയാണ് ഒളി കാമറയില്‍ പകര്‍ത്തി എന്ന നിങ്ങള്‍ അവകാശപ്പെടുന്ന ദൃശ്യങ്ങള്‍ സംപ്രേക്ഷണം ചെയ്യും എന്ന എങ്ങനെ അവര്‍ മനസ്സിലാക്കി .
ഈ നാലര വര്‍ഷക്കാലം ഭരണം കയ്യാളിയിരുന്നിട്ടും എന്തുകൊണ്ട് ഇടതുമുന്നണിക്ക് ഈ ആരോപണങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ സാധിച്ചില്ല .
കുഞ്ഞാലി കുട്ടി വിചാരിച്ചാല്‍ സ്വാധീനിക്കാന്‍ കഴിയുന്ന ഒന്നായിരുന്നോ സഖാവ് നായനാരുടെ ഓഫിസ്.തെരഞ്ഞെടുപ്പടുത്തപ്പോള്‍ കുത്തി പൊക്കി കൊണ്ടുവന്ന ഒരു നനഞ്ഞ പടക്കം മാത്രമാണിത്.
പാര്‍ലമെന്റ് തെരഞ്ഞെടുപ്പു ഫലം വന്നതോട് കൂടി നിലനില്പ്പില്ലതായ സി.പി.എമ്മി ലെ മലപ്പുറം നേതാക്കളും,താല്‍കാലിക ലാഭത്തിനു വേണ്ടി ലീഗില്‍ നിന്നും പുറത്ത് പോയി വെട്ടില്‍ വീണ യുവ നേതാവും ഏതാനും മാധ്യമ സുഹൃത്തുക്കളും കൂടി മെനഞ്ഞെടുത്ത ദുരുധേശ പരമായ ഒന്ന്‍ മാത്രമാണിതെന്ന് കേരളത്തിലെ ചോര്‍ കഴിക്കുന്ന എല്ലാവര്‍ക്കും മനസ്സിലാകും.

jayan said...
This comment has been removed by the author.