13 അശുഭ സംഖ്യ ആയതിനാൽ വീമാനത്തിൽ പോലും സീറ്റ് നമ്പർ 12 കഴിഞ്ഞാൽ സീറ്റ് നമ്പർ 14 ആണ് രേഖപ്പെടുത്തിയിരിക്കുന്നത്... എല്ലാ വീമാനവും അങ്ങനെയാണോ? ആ അറിയില്ല... ഞാൻ ശ്രദ്ധിച്ച രണ്ട് വീമാനവും 13 എന്ന നമ്പർ ഇല്ലാതെയാണ് പറന്നത്... എന്തായാലും 13 ഇല്ലാത്തതുകൊണ്ട് ഒരു ക്രാഷ് ലാന്റിംഗ് ഒഴുവായിക്കിട്ടി എന്നതാണ് എന്റെ യോഗം...
ഹോട്ടലുകളിൽ 13 എന്ന സംഖ്യ ഒഴുവാക്കുന്നതിനായി മുറിയുടെ നമ്പർ ആരംഭിക്കുന്നത് 101 മുതൽ മുകളിലേക്ക്...
ഹൈക്കോടതിയോ മറ്റൊ മുറികൾക്ക് നമ്പർ നല്കിയപ്പോൾ 13 ഒഴിവാക്കിയതായി കേട്ടിരുന്നു...
ഇതൊക്കെ അറിഞ്ഞുകൊണ്ടാണോ തിരഞ്ഞെടുപ്പ് കമ്മീഷൻ 13 ന് തന്നെ തിരഞ്ഞെടുപ്പ് നടത്തുവാൻ തീരുമാനം എടുത്തത്... 13 ഒരു അശുഭ സംഖ്യ ആയതിനാൽ... നല്ല കാര്യങ്ങൾക്ക് എങ്ങനെ തുടക്കമിടും... അതോ തിരഞ്ഞെടുപ്പ് നല്ല കാര്യമല്ലയെന്നാണോ “ദ്വയാർത്ഥം”...
ഫലം പ്രഖ്യാപിക്കുന്നതോ... മെയ് 13 ന്... അത് ഏതായാലും നന്നായി... 140 പേർക്ക് മാത്രം നല്ല ദിവസവും ബാക്കിയുള്ള ആയിരക്കണക്കിന് സ്ഥാനാർഥികൾക്കും അശുഭദിവസവും... ജനാധിപത്യമാണല്ലോ... കാവ്യനീതി...
13 ന്റെ അപശകുനം ഇതോടെ തീർന്ന് കിട്ടിയാൽ, അത്രയും നന്ന്... 140 പേരും അവരെ പിൻതുണച്ചവരും പറയുമല്ലോ... 13 നല്ല ദിവസമാണെന്ന്...
അല്ലാ.. 13 ന് വല്ല അപശകുനം ഉണ്ടോ? ഉണ്ടെങ്ങിൽ 13-ന് വീമാനം പറത്തരുത്... 13 ന് ഹോട്ടലുകൾ അടച്ചിടണം... അങ്ങനേയും അപശകുനം ആചരിക്കാമല്ലോ...
ഒന്നാം തീയതിക്കുമുണ്ട് തരികിട പ്രശ്നങ്ങൾ... കടം കൊടുക്കില്ല... പക്ഷെ കൈനീട്ടം വാങ്ങും... ഒന്നാം തീയതി മദ്യശാലകൾ അടച്ചിട്ടാൽ ശമ്പളം ഒക്കെ നേരിട്ട് വീട്ടിൽ എത്തുമെന്ന് കണ്ടുപിടിച്ചവർ ശരിക്കും കണക്കുകൂട്ടിയത്... ഒന്നാം തീയതി മദ്യപിച്ചാൽ ആ മാസം മുഴുവനും മദ്യപിക്കും എന്ന വിശ്വാസമാണോ... എല്ലാം വിശ്വാസം, അതല്ലെ എല്ലാം...
Subscribe to:
Post Comments (Atom)
5 comments:
13 ന്റെ അപശകുനം ഇതോടെ തീർന്ന് കിട്ടിയാൽ, അത്രയും നന്ന്... 140 പേരും അവരെ പിൻതുണച്ചവരും പറയുമല്ലോ... 13 നല്ല ദിവസമാണെന്ന്...
രസകരമായ നിരീക്ഷണം.
ഏതായാലും കുറെ ആളുകളുടെ വിശ്വാസം കൂടും. മറ്റുള്ളവരുടെതോ...? ഈ ഒരു കേസില്‍ മാത്രം മറിച്ചാവും. കാരണം വിശ്വാസം അത്ര പെട്ടൊന്ന് മാറ്റാന്‍ ബുദ്ധിമുട്ടാവും എല്ലാര്ക്കും.
വ്യത്യസ്ഥമായി ഒരു ചിന്ത നന്നായിട്ടുണ്ട് ...
സമാധാനം.......തോല്‍ക്കുന്നവര്‍ മത മേലധ്യക്ഷന്മാരെയും വര്‍ഗീയ ഫാസിസ്റ്റ് ശക്തികളെയും കുറ്റം പറയില്ലല്ലോ... ബൂത്ത് പിടുത്തക്കാരും കള്ള വോട്ടുകാരും രക്ഷപെട്ടു. കൌണ്ടിംഗ് കഴിയുമ്പോള്‍ "13" തെറി കേട്ടു മടുക്കും.......
രസകരമായ നിരീക്ഷണം, സായ്പ്പുമ്മാര്ക്കല്ലാതെ നമുക്കുമുണ്ടോ ഈ പതിമൂന്നും അതിന്റെ അപശകുനവും?
Post a Comment