Wednesday, 29 December 2010

ശ്രീനിജൻ ഇന്ത്യൻ ജനാധിപത്യത്തിന്‌ ഒരു പാഠം...

2006-ൽ നടന്ന കേരള നിയമസഭ തിരഞ്ഞെടുപ്പിൽ ഞാറക്കൽ മണ്ഡലത്തിൽ ഹൈക്കമാന്റ്‌ നേരിട്ട്‌ നൂലിൽ കെട്ടിയിറക്കിയ താരമാണ്‌ ശ്രീനിജൻ... കെ.എസ്.യുവിലും യൂത്ത്‌ കോൺഗ്രസ്സിലും സജീവമായിരുന്ന പി.സി. വിഷ്ണുനാഥിനും അറിയില്ല ഈ ശ്രീനിജൻ എന്ന താരത്തെ... ഹൈക്കമാന്റ് പുറത്തിറക്കിയ ലിസ്റ്റിൽ ശ്രീനിജന്റെ പേരുണ്ടായിരുന്നു എന്ന്‌ മാത്രമാണ്‌ വിഷ്ണുനാഥും ഏഷ്യനെറ്റ്‌ ചർച്ചയിൽ പറയുന്നത്‌... കൂടെ പറയുന്നുണ്ട്‌ അച്ചടക്കമുള്ള ഒരു പാർട്ടി പ്രവർത്തകന്‌ ഇതിൽ കൂടുതൽ പറയാൻ സാധ്യമല്ല... അതിനാണ്‌ മാർക്ക്‌! മുൻമന്ത്രി എം. എ. കുട്ടപ്പനെ മാറ്റി ശ്രിനിജൻ വരണമെങ്ങിൽ ശ്രീനിജന്‌ എടുത്ത്‌ പറയത്തക്ക കഴിവുകൾ വേണം, പാർട്ടി പ്രവർത്തന പരിചയം വേണം... എന്തായിരുന്നു? ഒന്നുമില്ല... അന്നത്തെ സുപ്രീം കോടതി ജഡ്ജി കെ. ജി. ബാലകൃഷ്ണന്റെ മകളുടെ ഭർത്താവ്‌... ഇതൊക്കെ മതി ഒരു എം.എൽ.എ സ്ഥാനാർത്ഥിയാകാൻ... അല്ലേ... എന്നിട്ടും 125 വർഷത്തെ പാരമ്പര്യമുള്ള ജനാധിപത്യ പാർട്ടിയെന്ന്‌ അവകാശപ്പെടുന്നു... ഇന്നലെയായിരുന്നു ജന്മദിനം... ഞാറക്കലിലെ സ്ഥാനാർത്ഥിയെ നിശ്ചയിക്കുന്നതിൽ ഞാറക്കലിൽ പാർട്ടി കൊടി കെട്ടുന്ന ഒരുത്തനും അഭിപ്രായമില്ല...

ഇന്ത്യൻ ജനാധിപത്യം സംരക്ഷിക്കാൻ കോടികൾ മുടക്കി തിരഞ്ഞെടുപ്പ്‌ കമ്മീഷനെ പരിപാലിക്കുകയും തിരഞ്ഞെടുപ്പുകളും നടത്തുന്ന നാം എന്തുകൊണ്ട്‌ രാഷ്ട്രീയപാർട്ടികളിൽ തിരഞ്ഞെടുപ്പ്‌ നിർബന്ദമാക്കുന്നില്ല... ഗ്രൂപ്പ്‌ തിരിച്ചും പാനലുണ്ടാക്കിയും പാർട്ടി ഭരിക്കുന്നു... ഇവർ തന്നെ പൊതു തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയെ നിർണ്ണയിക്കുന്നു... ജനാധിപത്യം എവിടെ... ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമാണത്രെ...

പാർട്ടികളിൽ ജനാധിപത്യം പുനഃസ്ഥാപിക്കാതെ ഇന്ത്യയിലെ അഴിമതി തടയുകാൻ സാധ്യമല്ല... അഴിമതിക്കാർ കൂട്ടുകെട്ടുണ്ടാക്കി പാർട്ടിയും രാജ്യവും പിടിച്ചടക്കുന്നു... ജനം കാഴ്‌ച്ചക്കാർ മാത്രം....

സ്ഥാനാർത്ഥികളെ അതാത്‌ മണ്ഡലങ്ങളിലെ പാർട്ടി അംഗങ്ങൾ തിരഞ്ഞെടുക്കട്ടെ... സ്ഥിരതാമസം ആക്കിയ മണ്ഡലങ്ങളിൽ മാത്രം മൽസരിക്കട്ടെ... വോട്ടില്ലാത്തവന്‌ മൽസരിക്കാൻ സാധ്യമല്ല... എങ്കിൽ പിന്നെ വോട്ട്‌ ചെയുന്ന മണ്ഡലങ്ങളിൽ മൽസരിച്ചാൽ പോരേ... ആര്‌ ആരോട്‌ ചോദിക്കാൻ... രണ്ട് മണ്ഡലങ്ങളിൽ എന്തിന്‌ ഒരേ സമയം സ്ഥാനാർത്ഥിയാകുന്നു... സ്വന്തം നാട്ടിൽ ജയിക്കാത്തവരല്ലെ സുരക്ഷിത മണ്ഡലം നോക്കി പരക്കം പായുക... ആദ്യമായി ചെയ്യേണ്ടത്‌ ജനപ്രാധിനിത്യനിയമം പൊളിച്ചെഴുതണം...

ശ്രിനിജൻ വന്നപ്പോൾ ആരും ഞെട്ടിയില്ല... ഇതുപോലേ എത്ര ശ്രീനിജനെ കണ്ടിരിക്കുന്നു... പക്ഷെ ഏഷ്യനെറ്റ് സ്കൂപ്‌ ഇറക്കിയപ്പോൽ ജനം ഞെട്ടി... ജനം ഞെട്ടികൊണ്ടിരിക്കും... ശരിയായ ജനാധിപത്യം പുനഃസ്ഥാപിക്കും വരെ... അതുവരെ നേതാക്കൾ നമ്മളെ കൊള്ളയടിക്കും...

നീരാ റാഡിയ ബർക്കാ ദത്ത് തുടങ്ങിയവർ എല്ലാവരും കൂടി രാജയെ ടെലകോം മാന്ത്രിയാക്കിയതിന്റെ പാശ്ചാതലത്തിൽ ഇട്ട പോസ്റ്റിന്റെ ലിങ്ക് താഴെ...

http://georos.blogspot.com/2010/11/blog-post_25.html

ലോക്കൽ ന്യൂസ്സായി ഗീതയും മേരിക്കുട്ടിയും


ശ്രീനിജന്മാരും രാജയും ഉണ്ടാകുന്നത്‌ എങ്ങനെ... വാർഡ്‌ തലം മുതലില്ലേ... ഒന്ന്‌ സൂക്ഷിച്ച്‌ നോക്കിയേ...

19 comments:

ഷൈജൻ കാക്കര said...

ശ്രിനിജൻ വന്നപ്പോൾ ആരും ഞെട്ടിയില്ല... ഇതുപോലേ എത്ര ശ്രീനിജനെ കണ്ടിരിക്കുന്നു... പക്ഷെ ഏഷ്യനെറ്റ് സ്കൂപ്‌ ഇറക്കിയപ്പോൽ ജനം ഞെട്ടി... ജനം ഞെട്ടികൊണ്ടിരിക്കും... ശരിയായ ജനാധിപത്യം പുനഃസ്ഥാപിക്കും വരെ... അതുവരെ നേതാക്കൾ നമ്മളെ കൊള്ളയടിക്കും...

Sameer Thikkodi said...

പൊതു ജനം കഴുത്ത എന്ന സ്ഥിരം പല്ലവി ... പൊളിച്ചെഴുത്ത് അത്യാവശ്യമായിരിക്കുന്നു

കാത്തിരുന്നു കാണാം എന്ന് പ്രതീക്ഷിക്കുകയല്ലാതെ !!

Muralee Mukundan , ബിലാത്തിപട്ടണം said...

സ്ഥാനമാനങ്ങൾ കൊതിക്കുമേവർക്കും
സ്ഥാനംകിട്ടീടുമിടമത് ഭാരതീയ രഷ്ട്രീയം..!

K.P.Sukumaran said...

കാക്കര പറഞ്ഞതാണ് അതിന്റെ ഒരു ശരി. ഇവിടെ രാഷ്ട്രീയക്കാര്‍ എല്ലാം ചേര്‍ന്ന് ജനങ്ങളെ പറ്റിക്കുകയാണ്. ഇക്കാര്യം ഒരു പാര്‍ട്ടിക്കാരനും പറയാ‍തെ അവരുടെ വര്‍ഗ്ഗതാല്പര്യങ്ങളും വര്‍ഗ്ഗരഹസ്യങ്ങളും സൂക്ഷിക്കുകയും ചെയ്യും. എന്നിട്ട് ഉപരിപ്ലവമായ സംഗതികള്‍ ഉയര്‍ത്തിക്കാട്ടി പാര്‍ലമെന്റും അസംബ്ലികളും സ്ഥംഭിപ്പിക്കും, വാക്കൌട്ടുകള്‍ നടത്തിക്കൊണ്ടിരിക്കും. ഇവിടെ കാതലായ കുറെ തെരഞ്ഞെടുപ്പ് പരിഷ്ക്കാരങ്ങള്‍ നടപ്പാക്കേണ്ടതുണ്ട്. അതിന് പക്ഷെ മുന്‍‌കൈ എടുക്കാന്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കല്ലേ കഴിയുകയുള്ളൂ.

പത്ത് പേര്‍ ചേര്‍ന്ന് ഒരു ക്ലബ്ബ് ഉണ്ടാക്കി റജിസ്റ്റര്‍ ചെയ്യണമെങ്കില്‍ അതിന് നിയങ്ങളുണ്ട്. മിനിറ്റ്സ് ഹാജരാക്കണം. വര്‍ഷാവര്‍ഷം തെരഞ്ഞെടുപ്പ് നടത്തി ഭാരവാഹികളുടെ ലിസ്റ്റ് സമര്‍പ്പിക്കണം. വരവ്ചെലവ് കണക്ക് ഹാജരാക്കണം. എന്നാല്‍ മാത്രമേ റജിസ്ട്രേഷന്‍ തുടര്‍ന്ന് നിലനില്‍ക്കുകയുള്ളൂ. രാജ്യം ഭരിക്കാന്‍ അധികാരം ലഭിക്കുന്ന രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് ഒരു നിയമവും ബാധകമല്ല. ഒരു ചിഹ്നവും കൊടിയുമുണ്ടെങ്കില്‍ ആര്‍ക്കും പാര്‍ട്ടിയുണ്ടാക്കാം. ആരും ചോദിക്കുകയും പറയുകയും ചെയ്യില്ല. പാര്‍ട്ടികള്‍ക്ക് അവകളെ സംരക്ഷിക്കാന്‍ വിശ്വാസികളെ സൃഷ്ടിക്കാന്‍ കഴിയുന്നത്കൊണ്ടാണ് ഇത് സാധ്യമാകുന്നത്. തങ്ങളുടെ നേതാക്കള്‍ പറയുന്നതും ചെയ്യുന്നതും ശരിയെന്ന് പാര്‍ട്ടി വിശ്വാസികള്‍ കരുതുന്നു. ആ പാര്‍ട്ടിയെയും നേതാവിനെയും മാത്രം സംരക്ഷിക്കാനുള്ള ബാധ്യത തങ്ങള്‍ക്കുണ്ടെന്ന് അണികള്‍ കരുതുന്നു. ആളുകള്‍ക്ക് ആരെയെങ്കിലും വെറുക്കാനുള്ള വാസനയെയാണ് ഇവിടെ പാര്‍ട്ടിക്കാര്‍ മുതലാക്കുന്നത്. ഒരു ആള്‍ക്കൂട്ടത്തിന് മറ്റേതെങ്കിലും ആള്‍ക്കൂട്ടത്തെ വെറുത്തേ പറ്റൂ എന്ന് തോന്നുന്നു. ഈ വെറുപ്പിന്റെ മന:ശാസ്ത്രമാണ് ഇവിടെ പാര്‍ട്ടികളെ താങ്ങി നിര്‍ത്തുന്നത്. ഫലത്തില്‍ ജനങ്ങള്‍ എപ്പോഴും ഭിന്നിച്ച് നില്‍ക്കുന്നു. രാഷ്ട്രീയക്കാര്‍ വര്‍ഗ്ഗതാല്പര്യം വരുമ്പോള്‍ അതിശയകരമായ ഐക്യം കാത്തുസൂക്ഷിക്കുന്നു.

ഈ കൊള്ളയും തട്ടിപ്പും അവസാനിക്കണമെങ്കില്‍ പാര്‍ട്ടി വിധേയത്വം ഇല്ലാത്ത, രാഷ്ട്രീയബോധമുള്ള ഒരു സിവില്‍ സമൂഹം ഉയര്‍ന്നു വരണം. ഇത്രയും ജനസംഖ്യയുള്ള ഒരു രാജ്യത്ത് അതിനുള്ള സാധ്യത വിദൂരമായി പോലും ഇല്ല. അത്കൊണ്ട് രാഷ്ട്രീയക്കാര്‍ക്ക് ജനങ്ങളെ ഭിന്നിച്ച് അവരുടെ കൊള്ള തുടരാനുള്ള ശോഭനമായ ഭാവിയാണുള്ളത്.

hafeez said...

കെ പി എസ്സിന്റെ കമന്റിനു ഒരു സല്യൂട്ട്.
ശ്രിനിജൻ വന്നപ്പോൾ ആരും ഞെട്ടിയില്ല... ഇതുപോലേ എത്ര ശ്രീനിജനെ കണ്ടിരിക്കുന്നു.

ഷൈജൻ കാക്കര said...

സമീർ... പൊതുജനം കഴുതയെന്ന സ്ഥിരം പല്ലവിയല്ല... ശ്രീനിജന്റെ കാര്യത്തിൽ ഞാറക്കലിലെ ജനം വിധിയെഴുതി... ഈ വരുന്ന തിരഞ്ഞെടുപ്പിലും മൽസരിക്കാം എന്ന മോഹം ഇപ്പോൾ ഏഷ്യനെറ്റും തല്ലിക്കെടുത്തി...

ബിലാത്തി... ഒരു മാറ്റം വേണ്ടേ... പതുക്കെയാണെങ്ങിലും മാറും... മാറ്റിയെ തീരു...

ഹഫീസ്‌... നന്ദി.


കെ.പി.എസ്‌... അനുകൂലിച്ചതിന്‌ നന്ദി... ഇടതായാലും വലതായാലും സ്വത്വകക്ഷിരാഷ്ട്രീയം ഉപേക്ഷിക്കണം... ഇന്നിട്ട ഒരു ബസ്സ് ഇവിടേയും കിടക്കട്ടെ...

"ആരും നിഷ്പക്ഷരായി ജനിക്കുന്നില്ല... മരിക്കുമ്പോൾ അടിമയായി മരിക്കണമെന്ന്‌ കാക്കരയ്‌ക്ക്‌ വാശിയുമില്ല...

അമ്മയെ തല്ലിയാലും രണ്ടു പക്ഷമുണ്ടെന്നല്ലെ... വായ്മൊഴി...

പക്ഷെ നമ്മുടെ നേതാവ്‌ അവരുടെ അമ്മയെ തല്ലിയാൽ എല്ലാ അണികളും കോറസ്സായി, ഏയ്... ആ തള്ളക്ക്‌ കിട്ടിയത്‌ പോരാ... എന്ന്‌ ഏറ്റുപാടിയാൽ...

A said...

മാറ്റാന്‍ പറ്റാത്തതായി മാറ്റം മാത്രമേയുള്ളൂ

Manikandan said...

ഹൈക്കമന്റോ, അതുപോലെ ഉന്നതങ്ങളിൽ ഉള്ള സ്വാധീനത്തിൽ ഇലക്ഷന് ഇറങ്ങുന്നവരോ ജനങ്ങളുടെ അംഗീകാരം കിട്ടി ജയിക്കില്ല എന്നതിന് ഏറ്റവും വലിയ തെളിവാണ് ശ്രീനിജന്റെ പരാജയം എന്ന് ഞാറയ്ക്കൽ മണ്ഡലത്തിലെ ഒരു വോട്ടറായ ഞാൻ വിശ്വസിക്കുന്നു. അന്ന് ഇവിടത്തെ കോൺഗ്രസ്സ് പ്രവർത്തകർക്കു പോലും അഭിമതൻ ആയിരുന്നില്ല ശ്രീനിജൻ. അങ്ങനെ ഒരാൾ ജയിക്കുന്നതെങ്ങനെ? ഡോൿടർ എം എ കുട്ടപ്പൻ മത്സരിച്ചിരുന്നു എങ്കിലും അദ്ദേഹം പരാജയപ്പെട്ടേനെ. കാരണം ജയിച്ച് പോയതില്‍പ്പിന്നെ ഞങ്ങൾ അദ്ദേഹത്തെ അധികം കണ്ടിട്ടില്ല.

ജനാധിപത്യത്തിൽ സ്വതന്ത്രരല്ലാത്ത സ്ഥാനാർത്ഥികൾക്ക് എന്ത് പ്രസക്തി? കൂറുമാറ്റ നിരോധന നിയമം എന്ന വാൾ ഉള്ളിടത്തോളം നമ്മൾ തെരഞ്ഞെടുക്കുന്നത് നമ്മുടെ പ്രതിനിധികളെയോ പാർട്ടി നോമിനികളേയോ? നമ്മുടെ പ്രതിനിധികളെ എങ്കിൽ നമുക്ക് വേണ്ടി നിർഭയമായി പറയാൻ അവർക്ക് സാധിക്കണം. പാർട്ടി വിപ്പുകൾക്ക് മുൻപിൽ അടിയറവു വെയ്ക്കേണ്ട് മനഃസാക്ഷിയുമായി നിയമനിർമ്മാണ സഭകളിൽ പ്രവർത്തിക്കുന്ന ഇവർ സത്യപതിജ്ഞാ ലംഘനം അല്ലെ നടത്തുന്നത്. പാർട്ടി നോമിനികളെ ആണ് തിരഞ്ഞെടുക്കുന്നതെങ്കിൽ പാർട്ടി നേരിട്ട് മത്സരിക്കട്ടെ. ജയിച്ച ശേഷം നോമിനിയെ തീരുമാനിച്ച സഭയിൽ അയക്കട്ടെ. അയാളുടെ പ്രവർത്തനം തൃപ്തികരമല്ലെന്ന് പാർട്ടികൾക്ക് തോന്നിയാൽ മാറ്റി പകരം ആളെ വെയ്ക്കട്ടെ. എന്തിന് പൊതുഖജനാവ് കാലിയാക്കുന്ന കുതിരക്കച്ചവടങ്ങളും ഇടക്കാല തെരഞ്ഞെടുപ്പും.

ഷൈജൻ കാക്കര said...

സലാം... നന്ദി...

മണികണ്ഠൻ... ശ്രീനിജനെ തോല്പിച്ച ഞാറക്കലിലെ വോട്ടേർസിന്‌ നന്ദിയുണ്ട്‌...

കൂറുമാറ്റ നിയമം പൊളിച്ചെഴുതുന്നതിന്‌ മുൻപ്‌ ജനപ്രാതിനിത്യ നിയമം പൂർണ്ണമായും പൊളിച്ചെഴുതണം... ചില ഉദാഹരണങ്ങൾ പോസ്റ്റിൽ തന്നെ എഴുതിയിട്ടുണ്ട്‌...

അതാത്‌ മണ്ഡലങ്ങളിലെ പാർട്ടി പ്രവർത്തകരാണ്‌ സ്ഥാനാർത്ഥിയെ നിശ്ചയിക്കുന്നത്‌ എങ്ങിൽ മതസാമുദായിക നേതാക്കളുടെ കൈ നനയാതെയുള്ള മീൻ പിടിത്തവും നടക്കില്ല...

വഴിപോക്കന്‍ | YK said...

എന്നെ തല്ലെണ്ടമ്മാവാ ഞാന്‍ നന്നാവില്ല....

നമ്മുടെതു ജനാതിപത്യമല്ല, ആരുടെയോ ആധിപത്യത്തില്‍ ജീവിക്കുന്ന ജനം - അത്ര മാത്രം

ഷൈജൻ കാക്കര said...

mangalam news...
"തിരുവനന്തപുരം: അനധികൃതമായി സ്വത്ത്‌ സമ്പാദിച്ചുവെന്ന ആരോപണത്തേ തുടര്‍ന്ന്‌ യൂത്ത്‌ കോണ്‍ഗ്രസ്‌ സംസ്‌ഥാന സമിതിയില്‍ നിന്നുള്ള പ്രാഥമിക അംഗത്വം അഡ്വ.പി.വി ശ്രീനിജന്‍ രാജിവച്ചു. രാജിക്കത്ത്‌ സംസ്‌ഥാന നേതൃത്വത്തിനും ദേശീയ നേതൃത്വത്തിനും അയച്ചുനല്‍കി. രാജി സ്വീകരിച്ചതായി സംസ്‌ഥാന പ്രസിഡന്റ്‌ പി.സി വിഷ്‌ണുനാഥ്‌ അറിയിച്ചു."

അതുമാത്രം പോരല്ലോ... സുപ്രിം കോടതി ജഡ്ജിയുടെ മകൻ എന്നതിൽ കവിഞ്ഞ്‌ എന്തായിരുന്നു ശ്രീനിജന്റെ യോഗ്യത...

Manikandan said...

ഒരു ചെറിയ തിരുത്തുണ്ടേ. സുപ്രീംകോടതി ജഡ്ജിയുടെ മകൻ അല്ല മകളുടെ ഭർത്താവാണ് ശ്രീനിജൻ.

ജയരാജ്‌മുരുക്കുംപുഴ said...

theerchayayum valareyere sathyangal vilichu paranju.... abhinandanangal....

ഷൈജൻ കാക്കര said...

വഴിപോക്കൻ... നന്നാവും... ജനം അവിടന്നും ഇവിടന്നും തല്ലിയാൽ മതി... പക്ഷെ കൊടി നോക്കാതെ തല്ലണം...

മണികണ്ഠൻ... തെറ്റ് ചൂണ്ടികാണിച്ചതിൽ നന്ദി... കമന്റ്‌ അങ്ങനെ തന്നെ കിടക്കട്ടെ...

ജയരാജ്‌... നന്ദി...
---
ജുഡീഷ്യറിയുടെ മ്യൂലച്യുതിയെ പറ്റി വാതോരാതെ പ്രസംഗിച്ച്‌... അവിടെയിരിക്കുന്നവർ ശുംഭന്മാർ എന്ന്‌ ആക്രോശിച്ച്‌... ചില്ലുകൊട്ടാരത്തിലെ ന്യായാധിപന്മാർ എന്ന്‌ പരിഹസിച്ച്‌...

സമയം ഒത്തുവന്നപ്പോൾ... മിണ്ടാട്ടം മുട്ടി...

ചന്ദ്രപ്പനും സി.പി.ഐയും പ്രതികരിക്കുന്നു...
കൃഷ്ണയ്യരും ശാന്തിഭൂക്ഷണും പ്രതികരിക്കുന്നു...
കോൺഗ്രസ്സും വീരപ്പമൊയ്‌ലിയും സുധാകരനും, ആന്റണിയും പ്രതികരിക്കുന്നു...

കെ.ജി. ബാലകൃഷ്ണനുംശ്രീനിജനും പ്രതികരിക്കുന്നില്ല... അത്‌ സ്വാഭാവികം...

പക്ഷെ സി.പി.എമ്മിന്റെ പ്രതികരണം എവിടെ... ക്ഷമിക്കണം... വി.എസ്സ്‌ നയം വ്യക്തമാക്കിയല്ലോ അതിനാൽ ഔദ്യോഗികവിഭാഗത്തിന്റെ മാത്രം പ്രതികരണം ബാക്കി...

K@nn(())raan*خلي ولي said...

പോസ്റ്റും ആദ്യ കമന്റും മതി നമുക്ക് നമ്മുടെ കഴിവുകേടില്‍ ലജ്ജിക്കാന്‍. ചുമ്മാതല്ല നാട് നന്നാകാത്ത്തത്!

Villagemaan/വില്ലേജ്മാന്‍ said...

നല്ല പോസ്റ്റ്‌..ഒരു സാധാരണക്കാരന്റെ മനസ്സാണ്..ചിന്തകളാണ് താങ്കള്‍ വരച്ചിട്ടത്..

വീതം വെപ്പല്ലേ മാഷെ എല്ലായിടത്തും.ജാതിയുടെയും ഗ്രൂപ്പിന്റെയും പേരില്‍ ?

ജാതി സമവാക്യങ്ങള്‍ ആണ് ഇന്ന് രക്ഷ്ട്രീയം നിയന്ത്രിക്കുന്നത്. ഏതായാലും ഈ ആരോപണം വന്നപ്പോള്‍ സമുദായക്കാര്‍പറഞ്ഞില്ലല്ലോ...ജാതിയുടെ പേരിലുള്ള പീഡനം ആണെന്ന്...അത്രയും ഭാഗ്യം !

വഴിപോക്കന്‍ പറഞ്ഞതിനോട് യോജിപ്പില്ല..മര്യാദക്ക് തല്ലാന്‍ നമുക്ക് അറിയാഞ്ഞിട്ടാണ്..നാടോടിക്കാറ്റു എന്നാ ചിത്രത്തില്‍ പറയുന്ന ഒരു സംഭാഷണം ഉണ്ട്.. " മുതലിലെ നീ അടിക്കുന്ഗെ " എന്ന് എല്ലാവരും പരസ്പരം പറയുന്ന ഒരു രംഗം. ഇവിടെ സംഭവിക്കുന്നതും അതല്ലേ.. ആരാദ്യം എന്ന് നോക്കി നില്‍ക്കുകയല്ലേ നമ്മള്‍..

ഷൈജൻ കാക്കര said...

കണ്ണുരാൻ... നന്ദി...

വില്ലേജ്‌മാൻ... സമുദായ സംഘടനകൾ തുറന്ന്‌ പറഞ്ഞിട്ടില്ല... മുറുമുറുപ്പ്‌ തുടങ്ങിയിട്ടുണ്ട്‌...

ഇന്ദ്രന്റെ “മൗനം വാചാലം”

http://www.mathrubhumi.com/story.php?id=151291

ഷൈജൻ കാക്കര said...

http://mangalam.com/index.php?page=detail&nid=384553&lang=malayalam

കാട്ടിപ്പരുത്തി said...

നല്ല പോസ്റ്റ്- ജനാധിപത്യം ഇല്ലാതാകുന്നതിങ്ങനെയെല്ലാമാണു.