കാക്കരേ... ഈ കുരുത്തം കെട്ടവൻ തെണ്ടാൻ പോയോ? ആരെയെങ്ങിലും മെക്കിട്ട് കേറാൻ പോയതായിരിക്കും...
ഞാനിവിടെയുണ്ട്... കാക്കര വരവറിയിച്ചു...
ങാ... പ്രോഗ്രസ്സ് കാർഡൊക്കെ കിട്ടിയെന്ന് കേട്ടു... നിനക്കെത്രയാടാ മാർക്ക്?
അയ്യപ്പന് 14... എനിക്ക് 15...
എടാ, നീ... നിന്റെ മാർക്ക് മാത്രം പറഞ്ഞാൽ പോരെ... അതു പോട്ടെ... ജയിക്കണമെങ്ങിൽ... 20 മാർക്ക് വേണ്ടേ...
ങും... പക്ഷേല്... രണ്ട് മാർക്കിന്റെ ചോദ്യം... സിലബസ്സിന് പുറത്ത് നിന്നായിരുന്നു...
എന്നാലും നിനക്ക് ജയിക്കാനുള്ള 20 മാർക്കുണ്ടാക്കാൻ ബാക്കി 48 മാർക്കിന്റെ ചോദ്യങ്ങളുണ്ടായില്ലെ...
ഉണ്ടായിരുന്നു... എന്നാലും രണ്ട് മാർക്ക്... പിന്നെ... എനിക്ക് പുരോഗതിയുണ്ട്... കഴിഞ്ഞ പരീക്ഷക്ക് എനിക്ക് 12 മാർക്കായിരുന്നു... ഇപ്പോൾ 3 മാർക്ക് കൂടിയിട്ടുണ്ട്...
ഇങ്ങ് നോക്കിയെ... അമ്മ ഇടയിൽ കയറി... ദേ അപ്പുറത്തെ ഷാഹിനക്ക് ഒരു പുരോഗതിയുമില്ല... ഇപ്രാവശ്യവും അവൾക്ക് ഒരു മാർക്ക് പോലും കൂടുതലില്ല... വെറും 30 മാർക്ക് തന്നെ...
എടീ... 30 മാർക്കെന്ന് വെച്ചാൽ...
പിന്നെ... 30 മാർക്കിന്റെ പുണ്യമൊന്നും പറയേണ്ട... ഗൈഡ് ഒക്കെ നോക്കി പഠിച്ചിട്ട് കിട്ടിയതാണ്... പിന്നെ ഇത് വർഷാന്ത്യപരീക്ഷയൊന്നുമല്ലല്ലോ... അമ്മ കത്തിക്കയറി...
നിങ്ങൾ കാക്കരയുടെ നെടുവീർപ്പ് കേൾക്കുന്നില്ലെ...
ഇങ്ങനെയൊരു അമ്മയുണ്ടെങ്ങിൽ, കാക്കര പിന്നെ “എന്തിനാ” പഠിക്കുന്നെ...
Subscribe to:
Post Comments (Atom)
13 comments:
പിന്നെ... 30 മാർക്കിന്റെ പുണ്യമൊന്നും പറയേണ്ട... ഗൈഡ് ഒക്കെ നോക്കി പഠിച്ചിട്ട് കിട്ടിയതാണ്... പിന്നെ ഇത് വർഷാന്ത്യപരീക്ഷയൊന്നുമല്ലല്ലോ... അമ്മ കത്തിക്കയറി...
നിങ്ങൾ കാക്കരയുടെ നെടുവീർപ്പ് കേൾക്കുന്നില്ലെ...
ഇങ്ങനെയൊരു അമ്മയുണ്ടെങ്ങിൽ, കാക്കര പിന്നെ “എന്തിനാ” പഠിക്കുന്നെ...
കാക്കരക്കെന്താ പണി ? അല്ല പരിപാടി ?
ഫാഗ്യവാന് :)
അമ്മമാർ ഇങ്ങിനെയാ..
എന്തിനാ പഠിക്കുന്നെ..
മാർക്കിലല്ലല്ലോ അറിവിലല്ലേ കാര്യം...
കാക്കരയുടെ അമ്മക്കത് ആദ്യമേ അറിയാമായിരിന്നു..അല്ലേ
അമ്മക്കറിയാം കാക്ക(ര) എത്ര കുളിച്ചാലും കൊക്കാവില്ലെന്നു അഥവാ കണക്കാണെന്ന് !
നന്ദി... നന്ദി... നന്ദി...
അപ്പോ പരീക്ഷയായിരുന്നല്ലെ അതാണൊ അങ്ങോട്ടൊന്നും കാണാഞ്ഞത് ഇങ്ങനെ കിത്തിയിരുന്നിട്ടും 15 ആണല്ലെ കിട്ടിയത് സിലബസ്സിൽ ഉള്ള ചോദ്യത്തിനു തന്നെ ഉത്തരം കിട്ടുന്നില്ല പിന്നെയല്ലെ സിലബസ്സിൽ ഇല്ലാത്തതിന്!!!!. എന്തിനാ പഠിക്കുന്നെ എന്തായാലും കണക്കല്ലെ(പഠിച്ചാലും ഇല്ലെങ്കിലും)
നമ്മളൊരുപോലെയാ. ഇച്ചിരി ഭേദം ആരാന്നാ സംശയം.
എന്തായാലും 'പുരോഗതി ' ഉണ്ടല്ലോ.. സമാധാനം
എത്ര പഠിച്ചിട്ടും മനസ്സിലാവത്തവരാണ് കൂടുതല്‍ കഷ്ടപ്പെട്ട് പഠിച്ചു ക്ലാസ്സ് കയറ്റത്തിന് ശ്രമിക്കുക. ബുദ്ധിമാന്മാര്ക്ക് ആദ്യ ക്ലാസ്സുകളിലെ എല്ലാം മനസ്സിലാവുന്നതിനാല്‍ അവര്‍ പിന്നെ അടുത്ത ക്ലാസ്സിലേക് ജയിക്കാന്‍ നോകേണ്ടതില്ല
എന്റെ ഇളയ മകൾ ഒരിക്കൽ ചേച്ചിയെ പ്രതിരോധിക്കുന്നതു കേട്ടു.’ഞാൻ തോറ്റതൊക്കെ ശരി,പക്ഷേ നിന്റെ കൂട്ടുകാരിയും തോറ്റില്ലേ?’
അടിപൊളി.
Post a Comment