Saturday, 31 December 2011

സുതാര്യതയായിരിക്കട്ടെ 2012 ലെ നമ്മുടെ ലക്ഷ്യം...


പൊതുസമൂഹത്തെ പ്രതിനിധികരിക്കുന്നവർ ചോദ്യംചെയ്യപ്പെടും... ചോദ്യം ചെയ്യപ്പെടണം... അതവരുടെ മാറ്റ് കൂട്ടുകയേയുള്ളൂ... ചോദ്യം ചെയ്യപ്പെടാതെപോകുന്ന ഏതൊരു പ്രസ്ഥാനവും ചെളിക്കുണ്ടിലേക്ക് ഇറങ്ങിയ ചരിത്രമേയുള്ളൂ... ഏതൊരു പ്രസ്ഥാനത്തിന്റേയും പ്രവർത്തനങ്ങൾ സുതാര്യമായിരിക്കണം... വരവും ചിലവും പൊതുസമൂഹവും അറിഞ്ഞിരിക്കണം... പ്രവർത്തനറിപ്പോർട്ടും വരവുചിലവ് കണക്കുകളും അംഗങ്ങൾ മാത്രം അറിഞ്ഞാൽ മതി... അത് ന്യായം... പക്ഷേ ആ ന്യായം ഇടുങ്ങിയ ചിന്തയുടെ ഭാഗം മാത്രമാണ്...  സത്യത്തിൽ ഇന്നത്തെ നിലയിൽ അതുതന്നെ വലിയ കാര്യമാണ്... കാരണം ഭൂരിഭാഗം പ്രസ്ഥാനങ്ങളും അംഗങ്ങളെ പോലും കാര്യങ്ങൾ അറിയിക്കുന്നില്ലല്ലോ, അല്ലേ...

സുതാര്യമായ ഇന്നത്തെ പ്രവർത്തനറിപ്പോർട്ടും കണക്കുകളും കണ്ട് ഒരു പ്രസ്ഥാനത്തെ വിലയിരുത്തുന്നവരായിരിക്കും മറ്റൊരുവസരത്തിൽ ഇതേ പ്രസ്ഥാനത്തിന്റെ ഭാഗമാകുകയുള്ളൂ... ഇനി പ്രസ്ഥാനത്തിലെ അംഗങ്ങൾക്ക് അവരുടെ പ്രവർത്തനറിപ്പോർട്ടും കണക്കുകളും പരസ്യമാക്കുവാൻ താല്പര്യമില്ലെങ്ങിൽ നിയമപരമായി അത് വെളിപ്പെടുത്തുവാൻ നമുക്ക് സാധ്യമല്ലായിരിക്കാം, പക്ഷേ പ്രസ്ഥാനങ്ങളുടെ പരാജയം അവിടെ തുടങ്ങുന്നു... പ്രസ്ഥാനത്തെ മുന്നിൽ നിറുത്തി, പലരും കളിക്കുന്നു...

സംഭാവനകൾ നൽകിയവർ പേർ വെളിപ്പെടുത്തരുത് എന്ന് ആവശ്യപ്പെടുന്ന സന്ദർഭം ഉണ്ടാകാം... അപ്പോഴും പേർ വെളിപ്പെടുത്താൻ ആഗ്രഹിക്കാത്തവർ എന്ന് ഉൾപ്പെടുത്തി വരവുചിലവുകൾ പരസ്യപ്പെടുത്തുന്നതിൽ വൈക്ലബ്യം കാണേണ്ടതില്ല... എന്റെ അഭിപ്രായത്തിൽ പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്തവർ ഏതെങ്ങിലും ഒരു അപരനാമത്തില്ലെങ്ങിലും സംഭാവനകൾ നൽകുകയെന്നതാണ് അഭികാമ്യം... സ്വന്തമായെങ്ങിലും ഒരു നിരീക്ഷണത്തിന് അതുപകരിക്കും... സ്വന്തം പണത്തേക്കാൾ നാമൊക്കെ സ്വപ്നം കാണുന്ന സ്വന്തം പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്കതുപകരിക്കും...

എല്ലാ സംഘടനകളും, അത് മതമാകാം, രാഷ്ട്രീയമാകാം, എൻ.ജി.ഒ.കളാകാം ഓൺലൈൻ കൂട്ടായ്മകളാകാം... അവരവരുടെ വരവുചിലവ് കണക്കുകൾ പരസ്യപ്പെടുത്തി സമൂഹത്തോട് പ്രതിബദ്ധത കാണിക്കണം... നാം കണക്കുകൾ വെളിപ്പെടുത്തി സുതാര്യമായി മുന്നേറുമ്പോൾ, സുതാര്യമായ പ്രവർത്തനത്തിനായി സമൂഹം പതുക്കെപതുക്കെ ശബ്ദം ഉയർത്തും... അത് മറ്റു സംഘടനകളെ സമർദ്ധത്തിലാഴ്ത്തും... സർക്കാരിൽ മാത്രം സുതാര്യത നില നിന്നാൽ പോരാ... സുതാര്യത താഴെതലം മുതൽ തുടങ്ങണം...

അതൊക്കെ പോട്ടെ... കോടികളിട്ട് അമ്മാനമാടുന്ന രാഷ്ട്രീയ-മതപ്രസ്ഥാനങ്ങളുടെ കണക്കുകൾ *ആരും* അറിയുന്നില്ല... (ഔദ്യോഗികമായി സർക്കാരിനെ അറിയിക്കുന്നുണ്ട്, അത് *കണക്കായിരിക്കും*)... കണക്കിൽ ആർക്കും സംശയം ഇല്ല... ഏല്ലാവർക്കും വിശ്വാസമാണ്... പക്ഷേ സത്യമതാണോ? അവരുടെ പ്രവർത്തനവും കണക്കും സുതാര്യമാകണമെന്ന് ആവശ്യപ്പെടുന്ന നമ്മുക്കുമില്ലേ ചില ധാർമികത...

ചെറിയതോ വലിയതോ ആകട്ടെ, എല്ലാ പ്രസ്ഥാനങ്ങളും പൊതുസ്വത്താണ്... പ്രസ്ഥാനങ്ങൾ അംഗങ്ങളുടെ സ്വകാര്യസ്വത്താണെന്ന ചിന്ത നമ്മളിൽ കുടികൊള്ളുന്നതുകൊണ്ടാണ്, പലപ്പോഴും പ്രവർത്തനറിപ്പോർട്ടും കണക്കുകളും അംഗങ്ങൾ മാത്രം അറിഞ്ഞാൽമതിയെന്ന നിലപാടിലേക്ക് നാം എത്തുന്നത്... എന്തിന് പ്രസ്ഥാനത്തെ വിമർശിക്കണമെങ്ങിൽ പോലും അംഗമാകണമെന്ന് ശഠിക്കുന്നവരെയാണ് നാം ചുറ്റും കാണുന്നത്...

സുതാര്യതയായിരിക്കട്ടെ 2012 ലെ നമ്മുടെ ലക്ഷ്യം...

Monday, 12 December 2011

ജനാധിപത്യവും ഹസാരയുടെ സമരവും...

മൂന്ന് മാസം മുൻപ് "ഇ-വാർത്ത" യിൽ പ്രസിദ്ധീകരിച്ച കാക്കരയുടെ ഒരു ലേഖനം... ബ്ലോഗിലൂടെ നിങ്ങളുമായി പങ്കുവെയ്ക്കുന്നു... അതിപ്പോൾ പങ്കുവെയ്ക്കുവാനുള്ള കാരണം... ഓൺലൈനിലൂടെ അണ്ണാ ഹസാരയുടെ സമരത്തെ "അരാഷ്ട്രീയം, പാർലമെന്റിനെ ദുർബലപ്പെടുത്തും, മധ്യവർഗ്ഗസമരം, ജനാധിപത്യവിരുദ്ധം, അണ്ണാ ഫാൻസ്, ഏകാധിപതി, അഴിമതിക്കാർ, ഒളി അജണ്ട" തുടങ്ങിയ ആരോപങ്ങൾ നടാത്തിയവരുടെയൊക്കെ മുഖത്തടിച്ചുകൊണ്ടാണ്  ഇന്നലെ സി.പി.എമ്മിന്റേയും സി.പി.ഐയുടേയും ദേശീയനേതാക്കൾ
അണ്ണാ ഹസാരയുമായി വേദി പങ്കിട്ടത്, അതും ബി.ജെ.പി യുടെ കൂടെ...

http://www.evartha.in/news-special/democracy-and-anna-hazare/793

കഴിഞ്ഞ 40 വർഷത്തോളമായി 8 തവണ പാർലമെന്റ് ചർച്ച ചെയ്തെങ്ങിലും ഫലപ്രാപ്തിലെത്താത്ത ഒരു ബില്ലിനായി സ്വന്തം ഭേദഗതികൾ അല്ലെങ്ങിൽ ഒരു കൂട്ടം വ്യക്തികളൂടെ ചിന്തകൾക്കനുസരിച്ച് കുറെ ഭേദഗതികൾ വരുത്തി വളരെ ശക്തമായ ജനലോക്പാൽ ബില്ലിനായി 13 ദിവസം നീണ്ടുനിന്ന നിരാഹാരസമരം ഇന്ത്യൻ ജനതയെ ഇളക്കിമറിച്ചു... ഭരണകൂടയടിച്ചമർത്തലിൽ തുടങ്ങി ഒത്തുതീർപ്പ് ചർച്ചകളിലൂടെ പാർലമെന്റിലെ പ്രമേയവുമൊക്കെയായി നിരാഹാരസമരം അവസാനിച്ചു...

ഇപ്പോൾ രംഗമൊന്ന് ശാന്തമായിട്ടുണ്ട്... ശാന്തമായ അന്തരീക്ഷത്തിൽ ഈ സമരത്തെ എതിർത്തിരുന്നവരുടെ പ്രധാനാരോപണങ്ങൾ എന്തെല്ലാമായിരുന്നുവെന്ന് പരിശോധിക്കുന്നത് അഭികാമ്യമായിരിക്കുമല്ലോ... ജനലോക്പാൽ ബില്ലിനായുള്ള സമരം അരാഷ്ട്രീയവും ജനാധിപത്യവിരുദ്ധവും മധ്യവർഗ്ഗസമരവും പാർലമെന്റിനെ തകർക്കുകയും ചെയ്യുന്ന ഒന്നാണെന്നാണ് ഒരു കൂട്ടർ വാദിച്ചിരുന്നത്... ജനാധിപത്യമെന്നാൽ കക്ഷിരാഷ്ട്രീയവും തിരഞ്ഞെടുപ്പുരാഷ്ട്രീയവും മാത്രമാണെന്ന് കരുതുന്ന ഒരു വിഭാഗമാണ് ഈ വാദത്തിന് പിന്നിലുള്ളത്... ഇവരുടെ ആരോപണത്തിൽ എത്രത്തോളം വാസ്തവമുണ്ടെന്ന് നമുക്ക് പരിശോധിക്കാമല്ലോ...

രാഷ്ട്രീയമെന്നാൽ രാഷ്ട്രബോധമാണ്‌ രാഷ്ട്രനിർമ്മാണമാണ്‌ സമൂഹപുനരുദ്ധാരണമാണ്‌, വ്യക്തിസംസ്കരണമാണ്‌, അതിന്‌ വേണ്ടി ഒരു ഇഷ്ടിക എടുത്തുവെച്ചാൽ അണ്ണാഹസാരയും  നിങ്ങളും രാഷ്ട്രീയക്കാരാണ്‌... രാഷ്ട്രീയ സാമൂഹിക സാമ്പത്തിക സാംസ്കാരിക മണ്ഡലങ്ങളിൽ തന്റേതായ സംഭാവനകൾ നൽകുന്നവരെ വിശാലമായ അർത്ഥത്തിൽ രാഷ്ട്രബോധമുള്ളവർ എന്ന്‌ തന്നെ വിശേഷിക്കാം... അവരും രാഷ്ട്രീയക്കാരാണ്‌ പക്ഷെ അവർ നമ്മളിൽ പലരേയുംപോലെ “പക്കാ രാഷ്ട്രീയക്കാരല്ല”... കക്ഷിരാഷ്ട്രീയക്കാർ വരച്ചിരിക്കുന്ന ലക്ഷ്മണരേഖക്ക്‌ പുറത്തേക്ക്‌ സഞ്ചരിക്കുന്നവരെ അരാഷ്ട്രീയവാദികൾ എന്ന്‌ മുദ്രകുത്തി താറടിക്കാൻ ശ്രമിക്കുന്ന കാഴ്ച നാം നിരന്തരം കാണുന്നുണ്ട്... അണ്ണാഹസാരയുടെ രാഷ്ട്രീയസമരത്തെ അരാഷ്ട്രീയമെന്ന് മുദ്രകുത്തുന്നത് അതിലൊന്ന് മാത്രമാണ്...

ജനാധിപത്യത്തിൽ ജനപ്രതിധികളാണ് നിയമം നിർമ്മിക്കേണ്ടത്... അതിന് മുകളിൽ പരമാധികാരിയായി അണ്ണാ ഹസാരയെന്നല്ല ആരേയും വാഴുവാൻ അനുവദിക്കരുത്... പക്ഷെ ജനപ്രതിനിധികളെ സമർദ്ധംചെലുത്തി ഒരു നിയമം ഉണ്ടാക്കുവാൻ ഹസാരക്ക് അവകാശമുണ്ടല്ലോ... പാർട്ടി നയം നിയമമാക്കുവാൻ രാഷ്ട്രീയപാർട്ടികൾ സമർദ്ധം ചെലുത്താറുണ്ടല്ലോ... അന്നൊന്നും  ഇല്ലാത്ത ആശങ്ക ഇപ്പോഴെന്താണാവോ ഉയർന്നുവരുന്നത്... രാഷ്ട്രീയപാർട്ടികളുടെ ലേബലിൽ ആവശ്യപ്പെടുന്നതും ജനക്കൂട്ടത്തിന്റെ ലേബലിൽ ആവശ്യപ്പെടുന്നതും തമ്മിൽ എന്താണ് വിത്യാസം... ഹസാരക്ക് പിന്തുണയില്ലെങ്ങിൽ അവഗണിക്കണം... അതല്ലേ ജനാധിപത്യം... 

പാർലമെന്റിനെ ദുർബലപ്പെടുത്തുമെന്ന വാദവും അസ്ഥാനത്താണ്... പാർലമെന്റ് സ്വന്തം നിലയിൽ പരാജയപ്പെടുമ്പോൾ ജനം സമരങ്ങളിലൂടെ ചില ഓർമ്മപ്പെടുത്തലുകൾ നടത്തും, ആ വികാരം പാർലമെന്റ് ജനാധിപത്യപരമായി ഉൾക്കൊള്ളുമ്പോൾ ഇന്ത്യൻ ജനാധിപത്യവും പാർലമെന്റും ശക്തിപ്പെടുകയാണ്... ജനാഭിലാഷം പാർലമെന്റിലൂടെ... വനിതാബില്ലിനായി പാർലമെന്റിന് പുറത്തും സമരങ്ങൾ നടന്നിരുന്നു... വനിതാബില്ല് പാസായതുകൊണ്ട് പാർലമെന്റ് ശക്തിപ്പെടുകയാണോ ദുർബലപ്പെടുകയാണോ ഉണ്ടായത്...  ശക്തമായ ലോക്പാൽ ബില്ലിനായി പാർലമെന്റിന് പുറത്ത് ധർണ്ണ നടത്തുന്നവരും ഹസാരയുടെ സമരത്തെ ചൂണ്ടി പാർലമെന്റിനെ ദുർബലപ്പെടുത്തുമെന്നവാദം ഉയർത്തുന്നതാണ് വിരോധാഭാസം... കൊടിയുടെ കിഴിൽ വരുകയെന്ന് പറയാതെ പറയുന്നു...

ഇതൊരു മധ്യവർഗ്ഗസമരമാണെന്നതാണ് മറ്റൊരു രസകരമായ ആരോപണം... മധ്യവർഗ്ഗജനവിഭാഗത്തിന് രാഷ്ട്രീയം ഉണ്ടാകരുതെന്നാണോ ഇവരുടെ ലക്ഷ്യം?
അവരും ഉൾപ്പെട്ടതല്ലേ ഇന്ത്യൻ ജനാധിപത്യം... അഴിമതിക്കെതിരെമാത്രമായി ഉയർന്നുവന്ന സമരത്തെ, ആ സമരം ഏറ്റവും കൂടൂതൽ ആകർഷിച്ചത് മധ്യവർഗ്ഗത്തെയാണെന്ന കാരണത്താൽ അധിക്ഷേപിക്കുന്നത് ജനാധിപത്യമാണോ...  ആദായനികുതിയിളവിനുവേണ്ടിയുള്ള ഒരു സമരമായിരുന്നു ഹസാരയുടേതെങ്ങിൽ, തീർച്ചയായും അതൊരു മധ്യവർഗ്ഗതാല്പര്യം സംരക്ഷിക്കാനുള്ള സമരമായി മുദ്രകുത്താമായിരുന്നു... പക്ഷേ ഈ സമരം കുമിഞ്ഞുകൂടിയ അഴിമതിക്കെതിരെയാണ്... അഴിമതി ഒരു ശതമാനമെങ്ങിലും കുറഞ്ഞാൽ, അതിന്റെ ഗുണം അടീസ്ഥാനവർഗ്ഗം മുതൽ ലഭ്യമാകുമെങ്ങിൽ,  ആ സമരമെങ്ങിനെ മധ്യവർഗ്ഗസമരമാകും...

ഹസാരയും കൂട്ടരും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലൂടെ ശക്തി തെളിയിച്ച് നിയമം ഉണ്ടാക്കട്ടെയെന്ന് ആവശ്യപ്പെടുന്നവർ ഭരണാകൂടത്തിനെതിരെ സമരം ചെയ്യുന്ന പ്രതിപക്ഷരാഷ്ട്രീയപാർട്ടികളോട് ഇതേ ആവശ്യം ഉന്നയിക്കാറില്ല... ഹസാരയോട് ആവശ്യപ്പെടുന്ന അതേ യുക്തി രാഷ്ട്രീയപാർട്ടികൾക്കും ബാധകമാണല്ലോ... സമരം ചെയ്യാനുള്ള ഹസാരയുടെ അവകാശം പോലും മാനിക്കാത്തവർ ഗാന്ധിജിയോടും ചോദിക്കുന്നത്, ഒന്ന് തന്നെയാണ്... ഒരു പഞ്ചായത്ത് അംഗം പോലും ആകാത്ത ഗാന്ധിജിയെങ്ങനെ ഒരു നിയമത്തിനായി സമരം ചെയ്യും... നിരാഹാരം കിടക്കാതെ തിരഞ്ഞെടുപ്പിൽ ശക്തി തെളിയിക്കട്ടെയല്ലേ?

ജനലക്ഷങ്ങൾ പങ്കെടുത്ത അഴിമതിവിരുദ്ധ സമരം ആഴ്ചകൾ പിന്നിട്ടിട്ടും അക്രമരഹിതമായി പര്യവസാനിച്ചു... അതേസമയം പെൻഷൻപ്രായം ഉയർത്തുന്നതിനെതിരെയുള്ള ഡി.വൈ.എഫ്.ഐയുടെ സമരം കല്ലേറിലാണ്  ആരംഭിച്ചതുതന്നെ... ഏതാണ് ജനാധിപത്യസമരമാർഗ്ഗം...  ജനം പറയട്ടെ, അതല്ലേ ജനാധിപത്യം...

Thursday, 8 December 2011

നേഴ്സുമാർ കുടിയാന്മാരോ...

ഇന്നലെ മുംബൈയിൽ...
ഇന്ന് അമൃതയിൽ...
നാളെ മറ്റൊരിടത്ത്...

ഇപ്പോൾ അമൃതയെ ചുറ്റിപ്പറ്റി ചർച്ചകൾ... രണ്ട് ദിവസം കഴിയുമ്പോൾ എല്ലാം കെട്ടടങ്ങും... അമൃത വിഷയം കത്തി നിൽക്കുമ്പോൾ തന്നെ, നമുക്ക് അന്വേഷിക്കേണ്ടത്... കേരളത്തിലെയെങ്ങിലും ആശുപത്രിയിലെ പീഡനങ്ങളെ കുറിച്ചാണ്... ശങ്കറും അമൃതയും എല്ലാം ഒറ്റപ്പെട്ട സംഭവങ്ങളാണെന്ന് കരുതരുത്... വലിയൊരു ചെയിനിന്റെ രണ്ട് കണ്ണികൾ മാത്രമാണ്...

ഏതൊക്കെ ആശുപത്രികൾ സർട്ടിഫിക്കറ്റുകൾ വാങ്ങിവെച്ചിട്ടുണ്ട്?
ഏതൊക്കെ ആശുപത്രികൾ ബോണ്ട് എഴുതി വാങ്ങിയിട്ടുണ്ട്?
ഏതൊക്കെ ആശുപത്രികൾ പരിചയ സർട്ടിഫിക്കറ്റുകൾ നൽകാതിരിക്കുന്നു?
നേഴ്സുമാരുടെ ശമ്പളം എത്ര?
വിവാഹം കഴിയുന്നവരെ ജോലിയിൽ നിന്ന് പിരിച്ചുവിടുന്നവർ ഏതൊക്കെ ആശുപത്രികൾ?
ആൺ നേഴ്സുമാരെ നിയമിക്കാതെ വിവേചനം കാണിക്കുന്ന ആശുപത്രികൾ ഏതൊക്കെ?

ഇതൊക്കെ അന്വേഷിച്ചാൽ അറിയാം നമ്മുടെ സ്വന്തം കൺമുന്നിൽ നടക്കുന്ന അക്രമങ്ങൾ... ഗൾഫിലെ തൊഴിൽ ചൂക്ഷണം കേൾക്കുമ്പോൾ വികാരം കൊള്ളുന്ന നമ്മുക്ക് വിട്ടുമുറ്റത്തെ ചൂക്ഷണം ഒരു തൊഴിൽ തർക്കമോ മറ്റോ ആയി മാറുന്നത് ശുഭലക്ഷണമല്ല...

...
ഒരു ജന്മിയെ വിട്ട് മറ്റൊരു ജന്മിയുടെ കീഴിൽ ജോലി ചെയ്യാൻ സാധ്യമല്ലായിരുന്നു... ആദ്യത്തെ ജന്മിയെ ഉപേക്ഷിച്ചാൽ മറ്റൊരു ജന്മി ജോലി നൽകില്ല... വർഗ്ഗബോധം... ചുരുക്കത്തിൽ കുടിയാന് അജീവനാന്ത തൊഴിൽ കരാർ...

ഒരു വക കരാറും ഇല്ലാതെ ജന്മിമാർ എത്ര സുന്ദരമായിട്ടായിരുന്നു കുടിയാന്മാരെ ചൂക്ഷണം ചെയ്തിരുന്നത്... അതിന്റെ പുതിയ രൂപമാണ് ബോണ്ട്... പണ്ടു കാലത്തെ പോലെ തൊഴിലാളിയെ അജീവനാന്തം ഉപയോഗിക്കാൻ സാധ്യമല്ലാത്ത സാഹചര്യം നിലവിലുള്ളതുകൊണ്ട് ബോണ്ട് എന്ന ഓമനപേരിൽ ഒരു നിശ്ചിതകാലയളവിലേക്ക് കുടിയാന്മാരെ സ്രിഷ്ടിക്കുന്നു...

തൊഴിലാളികളെ അടിമകളാക്കുന്ന ബോണ്ട്, സർട്ടിഫിക്കറ്റ് സൂക്ഷിക്കൽ, പരിചയസർട്ടിഫിക്കറ്റ് നൽകാതിരിക്കൽ, റഫറൻസ് നൽകാതിരിക്കൽ, പാസ്പോർട്ട് തടഞ്ഞു വെയ്ക്കൽ തുടങ്ങിയ പ്രാകൃതനടപടികൾ ഗൾഫിൽ മാത്രമല്ല നമ്മുടെ സ്വന്തം കേരളത്തിലും നടക്കുന്നുവെന്നത് കാക്കരയെ രോഷാകുലനാക്കുന്നു...

Saturday, 17 September 2011

എണ്ണ ബില്ലിനായി നിരാഹാരം കിടക്കുമോ...

പെട്രോളും ഡീസലും വിലക്കുറവിൽ കിട്ടുന്നത്‌ തന്നെയാണ്‌ എല്ലാവർക്കും ഇഷ്ടം... പക്ഷെ കിട്ടുന്നുമില്ല... വിലകൾ സർക്കാർ നിയന്ത്രിച്ച സമയത്തും വില വർദ്ധനയും കേരള ബന്ദും ഭാരത ബന്ദും ഉണ്ടായിട്ടുണ്ട്... വില പിന്നേയും ഉയർന്നുകൊണ്ടിരുന്നു... നിയന്ത്രണം കളഞ്ഞപ്പോൾ ഒന്നിനും ഒരു സ്ഥിരതയോ സുതാര്യതയോ ഇല്ല്ലാതായി...

ലോക വിപണിയിൽ ഓയിലിന്റെ വില വർദ്ധിക്കുമ്പോൾ അതിന്റെ ആനുപാതികമായ വില എണ്ണക്കമ്പനികൾക്കും ലഭ്യ‌മാക്കണം... പക്ഷെ അതിന്‌ സുതാര്യമായ ഒരു പഠനം തന്നെ നടക്കണം... പലപ്പോഴും എണ്ണകമ്പനികൾ വളരെ ഉയർന്ന ലാഭമാണ്‌ നേടുന്നത്‌... ഇത്‌ നിയന്ത്രിക്കണം...

ലോകവിപണിയിലെ വിലമാറ്റത്തിനനുസരിച്ച് എണ്ണക്ക് വിലകൾ മാറിമറിയുന്നത് ഇക്കോണമിക്കും ഗുണകരമല്ല... അതിനാൽ തന്നെ റീട്ടെയിൽ വില ഒരു പരിധിവരെ സ്ഥിരമായിരിക്കണം... അതിനായുള്ള നടപടികൾ അത്യവശ്യമായിരിക്കുന്നു... ചരക്കുഗതാഗതത്തിനും ബസ്സുകൾക്കും സബ്സിഡി നിരക്കിൽ എണ്ണകൾ നൽകണം...
...   അഴിമതിക്കെതിരെ നിലനിൽക്കുന്ന ജനങ്ങളുടെ വികാരം ജനലോക് പാൽ ബില്ലിനായി അണ്ണാ ഹസാര ഉപയോഗിച്ചു... ഒരക്രമവും കാണീക്കാതെ ഇന്ത്യ മുഴുവനും സമരത്തിന്റെ അലയൊലികൾ എത്തി... ഭാഗീകമായി സമരം വിജയിച്ചു...

എണ്ണവില വർദ്ധനവിനെതിരെ നിലനിൽക്കുന്ന ജനങ്ങളുടെ വികാരം ഒരു പുതിയ എണ്ണബില്ലിനായി ആർക്കും ഉപയോഗിക്കാമല്ലോ... അദ്വാനി / കാരാട്ട് / വി.എസ് / വി.എം. സുധീരൻ അങ്ങനെ നീണ്ടുകിടക്കുന്നു നേതാക്കൾ... മരണം വരെ നിരാഹാരം പ്രഖ്യാപിച്ച് ജന്തർ മന്ദിർ ലക്ഷ്യമാക്കി നീങ്ങുക... മാധ്യമങ്ങളും അടിസ്ഥാന വർഗ്ഗവും മധ്യവർഗ്ഗവും ഉപരി വർഗ്ഗവും എല്ലാം കൂടെയുണ്ടാകും... മെഴുകുതിരികൾ ഇനിയും കത്തും... സർക്കാർ മുട്ടുമടുക്കും... എണ്ണബില്ല് പാർലമെന്റിലും എത്തും...

അക്രമ സമരത്തെ ഒരു കാരണവശാലും പിന്തുണയ്ക്കുന്നില്ല... ജനത്തെ അരാഷ്ട്രീയവല്ക്കരിക്കുവാൻ മാത്രമേ ഇതുപകരിക്കുകയുള്ളൂ... അക്രമസമരം ഒരു ചെറിയ വിഭാഗം ജനങ്ങളിലേക്ക് മാത്രമായി ചുരുങ്ങുകയും ഭൂരിഭാഗം സമയങ്ങളിലും സമരം പരാജയപ്പെടുകയോ താൽക്കാലിക നീക്കുപോക്കുകളുമായി സമരം പിൻവലിക്കേണ്ട അവസ്ഥയിലേക്ക് കാര്യങ്ങളെത്തുകയും ചെയ്യും...

വാൽകക്ഷണം... ഹസാരയെവിടെ എന്ന് ചോദിക്കുന്നത് കൊതിക്കെറുവ് മാത്രമാണ്...

Thursday, 8 September 2011

ഉത്രാടപാച്ചിലും... മരണപാച്ചിലും...

ടി.വി.യിലും റേഡിയോവിലും പത്രമാധ്യമങ്ങളിലും ഉത്രാടപാച്ചിലിന് കഥകൾ മെനയുമ്പോൾ, പുതുതലമുറയ്ക്ക് മനസ്സിലാകുന്നത്... ഓണത്തിന് പപ്പടം, പഴം, പായസം, സാമ്പാർ, കൂട്ടുക്കറി, കായ വറുത്തത്, ശർക്കര ഉരുട്ടി തുടങ്ങിയ വിഭവസമൃദ്ധമായ സദ്യയ്ക്ക് സാധനങ്ങൾ എല്ലാം മുൻകൂർ വാങ്ങിയാലും എന്തെങ്ങിലും വാങ്ങുവാൻ മറന്നുപോയതോ അല്ലെങ്ങിൽ ഒന്നുകൂടി ആഘോഷിക്കാൻ എന്തെങ്ങിലും വാങ്ങുവാനായി കടകളിലേക്ക് ഓടുന്നതിനെയാണ് ഉത്രാടപാച്ചിലായി അവതരിപ്പിക്കുന്നത്... ഒരു ന്യൂനപക്ഷത്തിന്റെ മാത്രം ഉത്രാടപാച്ചിൽ...

ഓണതലേന്ന് എവിടെനിന്നെങ്ങിലും കടം വാങ്ങി / പണിയെടുക്കുന്ന ഭൂമിയുടെ ഉടമസ്ഥനിൽ നിന്ന് ചെയ്യാൻ പോകുന്ന ജോലിയുടെ പേരും പറഞ്ഞ് / ഓണത്തിനായി നട്ട വാഴക്കുലയോ ഏതെങ്ങിലും പച്ചക്കറിയോ ചന്തയിൽ കൊണ്ടുപോയി വിറ്റ് / കറിക്ക് അരയ്ക്കാൻ മാറ്റിവെച്ചിരുന്ന തേങ്ങയിൽ നിന്ന് കുറച്ചെടുത്ത് വിറ്റ് / ഉള്ള പണ്ടം (കിണ്ടി വരെ) പണയം വെച്ച്... ഇതൊന്നുമല്ലെങ്ങിൽ, കഴിഞ്ഞ ഒരു വർഷം നമ്മുടെ പാടത്ത് പണിയെടുത്തതല്ലേ അവനും അവളും മക്കളും ഓണം ആഘോഷിക്കട്ടെയെന്നും പറഞ്ഞ് സന്തോഷപൂർവം ഭൂവുടുമ നൽകുന്ന പണം / അങ്ങനെ കിട്ടുന്ന കുറച്ച് പണം കൊണ്ട് നാളെ എന്റെ മക്കളും ഓണം ആഘോഷിക്കട്ടെയെന്നും കരുതി കടകളിലേക്ക് ഓടുകയാണ്... അതൊരു മരണപാച്ചിലാണ്... ഇതായിരുന്നു ഭൂരിപക്ഷവും...
 
ഉത്രാടപാച്ചിലിനേക്കാൾ മരണപാച്ചിലെന്നായിരിക്കും കൂടൂതൽ യോജിക്കുക... അല്ലേ? കാക്കരയ്ക്ക് മരണപാച്ചിലായിരുന്നു...
  പഴയ തലമുറയുടെ മരണപാച്ചിൽ ഇന്നത്തെ തലമുറയ്ക്ക് ഉത്രാടപാച്ചിലായി മനസ്സിലാകുന്ന അവസ്ഥയിലേക്ക് മലയാളി സമൂഹം സാമ്പത്തികമായി ഉയർന്നിരിക്കുന്നുവെന്നത് മാവേലിക്കും സന്തോഷമുണ്ടാക്കുമല്ലോ...  ഓണവും സംസ്കാരവും... എന്ന പോസ്റ്റിന്റെ ലിങ്കും...

http://georos.blogspot.com/2010/08/blog-post_05.html  ഒരു നാടൻ ഓണപ്പാട്ടും ആകാമല്ലോ

മാവേലി നാടു വാണീടും കാലം മാനുഷരെല്ലാരുമൊന്നുപോലെ ആമോദത്തോടെ വസിക്കും കാലം ആപത്തങ്ങാർക്കുമൊട്ടില്ല താനും ആധികൾ വ്യാധികളൊന്നുമില്ല ബാലമരണങ്ങൾ കേൾപ്പാനില്ല. പത്തായിരമാണ്ടിരിപ്പുമുണ്ട്പത്തായമെല്ലാംനിറവതുണ്ട് 

എല്ലാ കൃഷികളും ഒന്നുപോലെ

നെല്ലിന്നു നൂറുവിളവതുണ്ട്

ദുഷ്ടരെ കൺകൊണ്ടുകാണ്മാനില്ല

നല്ലവരല്ലാതെയില്ല പാരിൽ 

ഭൂലോകമൊക്കേയുമൊന്നു പോലെ

ആലയമൊക്കെയുമൊന്നുപോലെ

നല്ലകനകം കൊണ്ടെല്ലാവരും 

നല്ലാഭരണങ്ങളണിഞ്ഞുകൊണ്ട് നാരിമാർ, 

ബാലന്മാർ മറ്റുള്ളോരും 

നീതിയോടെങ്ങും വസിച്ചകാലം 

കള്ളവുമില്ല ചതിയുമില്ല 

എള്ളോളമില്ല പൊളി വചനം 

വെള്ളിക്കോലാദികൾ നാഴികളും

എല്ലാം കണക്കിനു തുല്യമത്രേ. 

കള്ളപ്പറയും ചെറു നാഴിയും, 

കള്ളത്തരങ്ങൾ മറ്റൊന്നുമില്ല  

നല്ല മഴ പെയ്യും വേണ്ടുംനേരം 

നല്ലപോലെല്ലാ വിളവും ചേരും  

മാവേലി നാടുവാണീടുംകാലം

മാനുഷരെല്ലാരുമൊന്നുപോലെ...

Sunday, 21 August 2011

ജഗതിയും രഞ്ജിനി ഹരിദാസും...

രഞ്ജിനിയുടെ മലയാളം രഞ്ജിനിയുടേത് മാത്രമാണ്... എന്റെ മലയാളം എന്റേതാണല്ലോ... രഞ്ജിനി മലയാളത്തേക്കാൾ കൂടുതൾ ഇംഗ്ലീഷ് കലർത്തി മലയാളം പറയുന്നതിനോടും എനിക്ക് വിയോജിപ്പുണ്ട്... എന്റെ മലയാളത്തിലും ഇടയ്ക്കിടക്ക് ഇംഗ്ലീഷ് പദങ്ങൾ ഞാൻ പോലും ക്ഷണിക്കാതെ കയറിവരുന്നു... പിന്നെയാണോ ഒരു റിയാലിറ്റി ഷോ ജനപ്രിയമാക്കുന്ന മസാലക്കൂട്ടുകളിൽ ഒന്നായി മാറുന്ന രഞ്ജിനിയുടെ ഇംഗ്ലീഷും മലയാള ഉച്ചാരണവും...

നമുക്ക് വിയോജിപ്പ് രേഖപ്പെടുത്താൻ വേദികളുണ്ടല്ലോ... അവിടെ മാത്രമേ വിയോജിപ്പ് രേഖപ്പെടുത്തേണ്ടതുള്ളൂ... കുറച്ചുദിവസം മുൻപ് തന്നെ റിയാലിറ്റി ഷോയിലൂടെ വരുന്ന കുട്ടികളുടെ മനോഭാവത്തെ വിമർശിച്ച് ഒരു അഭിമുഖത്തിൽ ജഗതി അഭിപ്രായം പ്രകടിപ്പിച്ചിരുന്നു... അത്തരം വേദികളിൽ അവതാരകരേയൊ ജഡ്ജിമാരേയൊ അല്ലെങ്ങിൽ ഏതെങ്ങിലും ഒരു പരിപാടിയെ കുറിച്ചോ ജഗതിക്ക് ജഗതിയുടെ അഭിപ്രായം പറയാമല്ലോ... അതിനുമറുപടി വേണമെന്ന് വേറെ ആർക്കെങ്ങിലും തോന്നിയാൽ അവർക്കും മറ്റൊരു വേദിയിൽ അത് പ്രകടിപ്പിക്കാമല്ലോ... അല്ലെങ്ങിൽ നമ്മൾ തമ്മിൽ പോലെയുള്ള ഒരു പരിപാടിയിലാകാമല്ലോ വിമർശനവും മറുന്യായവും...

ഒരു പരിപാടിയുടെ സമ്മാനദാന ചടങ്ങിൽ,  അവതാരകയേയും മറ്റൊരു പരിപാടിയുടെ വിധികർത്താക്കളേയും വിമർശിക്കുന്നത്, ജനകൂട്ടത്തിന്റെ സൈക്കിയിൽ കിട്ടുന്ന ചെറിയ ഒരു കയ്യടിയായിരുന്നുവോ ലക്ഷ്യം? അതോടൊപ്പം തന്നെ അവതാരകയായി നിൽക്കുന്ന രജ്ജ്നിക്ക്  സ്റ്റേജ് ഷോയുടെ അവതാരികയെന്ന നിലയിൽ പരിപാടിയിൽ ഒരു കല്ലുകടിയായി മറുന്യായം ഉയർത്തുവാൻ സാധിക്കില്ലായെന്ന ഒരവസ്ഥയും ജഗതി മുതലെടുക്കുകയായിരുന്നില്ലേ...

പണ്ടൊരിക്കൽ ഒരു സ്റ്റേജിൽ വെച്ച് വി.എസ് ജഗതിക്ക് മുണ്ട് നൽകാതെ വി.എസ് സ്വന്തം ഇമേജ് വർദ്ധിപ്പിച്ചപ്പോൾ ജഗതിയും മനസ്സിലാക്കിയിട്ടുണ്ടാകണമായിരുന്നു, പ്രതികരണവും വിമർശനവും നിലപാടുകളും എപ്പോഴൊക്കെ എങ്ങനെയൊക്കെയായിരിക്കണമെന്ന്... അതിന്റെ പരിധികളും...

വളരെ പക്വമായ ജനാധിപത്യപരമായ രീതിയിൽ ജഗതിയുടെ അപക്വമായ, അതും അതിര് കടന്ന, അക്രമത്തെ നേരിട്ട രഞ്ജിനി ഹരിദാസ് ഒരു അഭിനന്ദനം അർഹിക്കുന്നു...ഇല്ലേ?

Wednesday, 17 August 2011

രണ്ടാം ലോക്പാൽ സമരം...

ജനപ്രാതിനിത്യനിയമം പൊളിച്ചെഴുതി ഇന്ത്യൻ ജനാധിപത്യം ശക്തിപ്പെടുത്തുകയാണ് ലോക്പാൽ ബില്ലിനേക്കാൾ പ്രധാനം... രാഷ്ട്രീയപാർട്ടികളിൽ സുതാര്യമായ ഉൾപാർട്ടിജനാധിപത്യം നിയമപരമായി നടപ്പിലാക്കുകയും വേണം... ഉന്നതങ്ങളിലെ അഴിമതിയുടെ മൂലകാരണംആഴിമതിക്കാരാണ് ഉന്നതങ്ങളിൽ വിരാജിക്കുന്നത്... സ്വന്തം രാഷ്ട്രീയപാർട്ടികളുടെ അഴിമതിക്കെതിരെ / അഴിമതി നടത്തുന്നവർക്കെതിരെ പ്രതികരിക്കാൻ ഇന്ന് ഒരു രാഷ്ട്രീയപാർട്ടിയിലും സാധ്യമല്ല... ഉൾപാർട്ടി ജനാധിപത്യം തല്ലിക്കെടുത്തിയിട്ടുള്ളതിനാൽ ഉയർന്നുവരുന്ന നേതാക്കളെല്ലാം അഴിമതിക്കാരാകുന്നു... അഴിമതി നടത്തിയവരെ ശിക്ഷിക്കുന്ന നിയമത്തേക്കാൾ നാം പ്രാധാന്യം കൊടുക്കേണ്ടത് അഴിമതി ഇല്ലാതാക്കുന്ന അവസ്ഥയേയല്ലേ... പി.എ.സിയും ജെ.പി.സി യുമായി തട്ടി തടഞ്ഞു പോകുന്നതിന്റെ മുകളിൽ ലോക്പാൽ ബില്ലും പരാജയപ്പെടുന്ന മറ്റൊരു ബില്ലാകുമോ എന്നതാണെന്റെ സംശയം...

എന്റെ വ്യക്തിപരമായ അഭിപ്രായം ഇതാണെങ്ങിലും ഇപ്പോൾ ഉയർന്നുവരുന്ന ലോക്പാൽ സമരത്തെ പിന്തുണയ്ക്കുന്നു... അഴിമതിക്കെതിരെ സുതാര്യമായ നടപടികൾ ജനപ്രതിനിധികളുടെ ഭാഗത്ത് നിന്നുണ്ടാകുന്നില്ല... കേന്ദ്രത്തിലെ കോൺഗ്രസ്സും കർണ്ണാടകയിലെ ബി.ജെ.പി യും നമ്മുടെ മുന്നിലുണ്ട്... അഴിമതികേസിൽ അകത്തായ പിള്ളയെ എങ്ങനെ പുറത്താക്കാം എന്നതാണ് കേരളത്തിലെ ഭരണാധികാരികളെ അലറ്റുന്ന പ്രശ്നം... ഇതിനിടയിലേക്കാണ് ഹസാരയുടെ സമരത്തെ ഭയക്കുന്ന കേന്ദ്രവും...

ജനാധിപത്യത്തിൽ ജനപ്രതിധികളാണ് നിയമം നിർമ്മിക്കേണ്ടത്... അതിന് മുകളിൽ പരമാധികാരിയായി അണ്ണാ ഹസാരയെന്നല്ല ആരേയും വാഴുവാൻ അനുവദിക്കരുത്... പക്ഷെ ജനപ്രതിനിധികളെ സമർദ്ധംചെലുത്തി ഒരു നിയമം ഉണ്ടാക്കുവാൻ ഹസാരക്ക് അവകാശമുണ്ടല്ലോ... പാർട്ടി നയം നിയമമാക്കുവാൻ രാഷ്ട്രീയപാർട്ടികൾ സമർദ്ധം ചെലുത്താറുണ്ടല്ലോ... അന്നൊന്നും  ഇല്ലാത്ത വിഷമം ഇപ്പോഴെന്താണാവോ ഉയർന്നുവരുന്നത്... രാഷ്ട്രീയപാർട്ടികളുടെ ലേബലിൽ ആവശ്യപ്പെടുന്നതും ജനകൂട്ടത്തിന്റെ ലേബലിൽ ആവശ്യപ്പെടുന്നതും തമ്മിൽ എന്താണ് വിത്യാസം... ഹസാരക്ക് പിന്തുണയില്ലെങ്ങിൽ അവഗണിക്കണം... അതല്ലേ ജനാധിപത്യം...

 ഹസാരയുടെ ഒന്നാം ലോക്പാൽ സമരത്തിനോടനുബദ്ധിച്ച് ഞാനിട്ട ഒരു കമന്റ്...

"പെട്രോൾ വില വർദ്ധനവിനെതിരെ രണ്ട്‌ ദിവസം സ്വന്തം പാർട്ടിയാപ്പിസ്സ്‌ ഒഴിച്ച്‌ എന്തും തല്ലി തകർത്ത്‌ മുന്നേറി, കൂട്ടിയ 5 രൂപയിൽ നിന്ന്‌ ഒരു രൂപ കുറച്ചുകിട്ടുമ്പോൾ (ചിലപ്പോൾ അതുമില്ല), വീട്ടിൽ പോകുന്ന വിപ്ലവമാണ്‌ മക്കളെ ശരിയായ വിപ്ലവം...

അന്നാ ഹസാരയുടെ സമരം കൊണ്ട്‌ ഇന്ത്യയിലെ അഴിമതി തുടച്ചു നീക്കിയെന്നാണോ അവകാശപ്പെട്ടത്‌? ഒരു ചെറിയ മാറ്റം... ഒരു വെള്ളിവെളിച്ചം കണ്ടപ്പോൾ ജനം പിൻതുണച്ചു അത്രതന്നെ... അതിനേയും പരാജയപ്പെടുത്താൻ രാഷ്ട്രീയപാർട്ടികൾ കൈക്കോർക്കും...

പ്രഷർ റിലീസ്‌ ചെയ്യാൻ കോൺഗ്രസ്സ്‌ ഉപയോഗിച്ചെങ്ങിൽ, ഒരു കാര്യം ഉറപ്പാണ്‌... ഒരു പ്രഷർ ഉണ്ടായിരുന്നു... എവിടെയായിരുന്നു വിപ്ലവ പാർട്ടികൾ... നിലവിലുണ്ടായിരുന്ന പ്രഷർ ഒരു പൊട്ടിത്തെറിയിലേക്ക്‌ എത്തിക്കാൻ വിപ്ലവപാർട്ടികൾ മുന്നിട്ടിറങ്ങണമായിരുന്നു... ദേശീയതലത്തിൽ പോയിട്ട്‌ സംസ്ഥാനതലത്തിലെങ്ങിലും... ഇങ്ക്വിലാബ്‌ സിന്ദാബാദ്‌ വിളിച്ചാൽ വിപ്ലവം വരില്ല..."


സംഘികളുടെ ആശിർവാദത്തോടെ ഹസാരയുടെ സമരത്തെ രാം ദേവിലൂടെ ഹൈജാക്ക് ചെയ്യുവാൻ ശ്രമിച്ചപ്പോളെഴുതിയ പോസ്റ്റ്...

"രാഷ്ട്രീയ നേതൃത്വം നഷ്ടപ്പെട്ടുപോയ മുഖം തിരിച്ചുപിടിക്കണം... ജനത്തിന് മനസ്സിലാകുന്ന ഭാഷയിൽ സുതാര്യമായ നടപടികൾ എടുത്ത് അഴിമതിയിലും കോർപ്പൊറേറ്റ് ഇടപെടലിലും കുളിച്ച് നിൽക്കുന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നഷ്ടപ്പെട്ട വിശ്വാസം വീണ്ടെടുക്കണം... അല്ലെങ്ങിൽ ജനം ഏത് കച്ചിതുരുമ്പിലും പിടിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ നീങ്ങും... താനിരിക്കേണ്ടിടത്ത് താനിരുന്നിലെങ്ങിൽ രാം ദേവിരിക്കും... അതു മറക്കരുത്..."

http://georos.blogspot.com/2011/06/blog-post.html

Thursday, 11 August 2011

മതജീവിതം അരിച്ചിറങ്ങുന്നു...

പരിശുദ്ധ റമദാൻ മാസത്തിൽ മുസ്ലീം സഹോദരന്മാർ നോമ്പ് നോക്കുന്നത് പ്രമാണിച്ച്, സംസ്ഥാനത്ത് തുടരേണ്ട നടപടിക്രമങ്ങൾ...

1. മുസ്ലീം സഹോദരന്മാരുടെ ജോലി സമയം 6 മണിക്കൂറായി നിജപ്പെടുത്തിയിരിക്കുന്നു... അമുസ്ലീമുകളെ എട്ട് മണിക്കൂർ തന്നെ ജോലി ചെയ്യിപ്പിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം... 
2. ചെറിയപെരുന്നാളിനുള്ള പൊതുഅവധി ഒരു ദിവസം എന്നത് 4 ദിവസമായി വർദ്ധിപ്പിച്ചിരിക്കുന്നു...
3. വിദ്യാലയങ്ങളുടെ വാർഷികാവധി ഏപ്രിൽ-മെയ് മാസങ്ങളിൽ നിന്ന് മാറ്റി റമദാൻ-ഷവ്വാൽ മാസങ്ങളിലായിരിക്കും...
4. മണ്ഡല കാലത്ത് പമ്പയിലേക്ക് പോകുന്ന സർക്കാർ ബസ്സുകളിൽ "സ്വാമിയേ ശരണമയപ്പാ" എന്നെഴുതി വെയ്ക്കുന്നത് പോലെ റമദാൻ മാസത്തിൽ എല്ലാ ബസ്സുകളിലും "അള്ളാഹു അക്ബർ" എന്ന് പച്ച അക്ഷരത്തിൽ എഴുതി വെയ്ക്കണം...
5. ഞായറാഴ്ച്ച പൊതുഅവധിയെന്നത് മാറ്റി ചാവക്കാടിലെ (ത്രിശ്ശൂർ) പോലെ വർഷം മുഴുവനും വെള്ളിയാഴ്ച്ച കടകളെല്ലാം അടച്ചിടേണ്ടതാണ്...

തൽക്കാലം ഇത്രയും മതി... ബാക്കി അടുത്ത വർഷമാകുമ്പോൾ കൂട്ടി ചേർക്കാം...

പോസ്റ്റിന്റെ പ്രചോദനം... വ്രതാനുഷ്ഠാനത്തിലേര്‍പ്പെടുന്ന കായിക താരങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഗണിച്ച് വിദ്യാലയങ്ങളിലെ റംസാന്‍ കാലയളവിലെ കായിക മത്സരങ്ങള്‍ മാറ്റിവെയ്ക്കാന്‍ മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍ നിര്‍ദേശം നല്‍കി...


വാൽകക്ഷണം... നമ്മുടെ ജീവിതക്രമം ഹിന്ദു-മുസ്ലീം-കൃസ്ത്യൻ തുടങ്ങിയ മതങ്ങൾ തീരുമാനിക്കട്ടെ... മതേതരത്വം എന്നതിന്റെ ഭാരതീയം...

Saturday, 30 July 2011

ഊരുവിലക്കും ഇളനീരും...

ബസ്സിലെ ചർച്ചയുടെ ഒരു ശേഖരം മാത്രം...


https://plus.google.com/102470328790117053902/posts/LhS8VHzg6m8

ഹ ഹ... പാർട്ടിയിൽ നിന്ന്‌ പുറത്തായാൽ കണ്ടാൽ മിണ്ടുകയും ചെയ്യരുത്‌... അതാണ്‌ മാനവികത...

ഒരു പഴയ സഖാവിന്റെ വീട്ടിലെ ഊണ്‌ പോലും ജില്ലാ കമ്മിറ്റിയും സംസ്ഥാന കമ്മിറ്റിയും ഇടപ്പെട്ട് തീർപ്പ് കല്പ്പിക്കുന്ന പാർട്ടിയിലെ വ്യക്തി സ്വാതന്ത്ര്യം പൂത്തുലയട്ടെ...

ബർലിനുമായുള്ള വി.എസ്സിന്റെ വ്യക്തിബദ്ധങ്ങളെപോലും അറുത്തുമുറിച്ച്‌ വേർപ്പെടുത്തുന്നത്‌ ഒരു തരം ഊരുവിലക്കിന്റെ ഗുണം ചെയ്യും... പാർട്ടി വളരെ വലിയൊരു എസ്റ്റാബ്ലിഷ്മെന്റായതിനാൽ തന്നെ പാർട്ടിക്ക് പുറത്തായാൽ പാർട്ടി അംഗങ്ങളും നിങ്ങളുമായുള്ള വ്യക്തിബദ്ധങ്ങൾ വരെ മുറിക്കേണ്ടിവരും... അതിനാൽ കണ്ടും കേട്ടും നിന്നാൽ നിനക്കൊക്കെ നല്ലത്‌...

ഒരു സംശയം... വൃന്ദ കാരാട്ടും പ്രകാശ്‌ കാരാട്ടും പാർട്ടി പിരിഞ്ഞാൽ ഡൈവോർസ് ചെയ്യണമോ? ആവോ?

സോണിയാജിയുടെ ചിക്കൻ തിന്നാം... പക്ഷേ പാർട്ടിയിൽ നിന്ന്‌ പുറത്താക്കിയവരുടെ ചാവടിയന്തിരം പോലും തീറ്റിക്കില്ല... ഹല്ല പിന്നേ...


https://plus.google.com/102470328790117053902/posts/ajJ5L4VLJCU

 ഹ ഹ... ഇതൊക്കെയാണ് കമ്യൂണിസ്റ്റ് മഹാന്മാർ പറഞ്ഞുവെച്ചിട്ടുള്ളതെങ്ങിൽ... പിന്നെ പിണറായിയെ തെറിവിളിച്ചിട്ട് കാര്യമില്ല... തെളിച്ച വഴിയിലൂടെ പിണറായിയും തെളിക്കുന്നു...

Ex Communist is the worst communist - Lenin

ഒറ്റുകാരന്റെ പ്രതിഫലം മരണമാണ്(ചെയുടെ ഡയറിക്കുറിപ്പുകൾ)

 ...

വ്യക്തി സ്വാതന്ത്ര്യം സി.പി.എമ്മിൽ ഇല്ല... അതുതന്നെയാണ്‌ ഈ വാർത്തയും വെളിവാക്കിയത്...

വി.എസ്സിന്‌ ബെർലിനെ സന്ദർശിക്കാനുള്ള വ്യക്തിസ്വാതന്ത്ര്യം ഉണ്ടെന്ന് പറഞ്ഞ് അവഗണിക്കേണ്ടതായിരുന്നു... അതിന്‌ പകരം ചൂരലിൽ കുട്ടികളേ നിയന്ത്രിക്കുന്നതാണ്‌ ശരിയെന്ന് തോന്നിയതാണ്‌ പാളിയത്... ഈ വിഷയത്തിൽ വി.എസ്സ് ഭംഗിയായി പണിതു...

ജാതിമത സംഘടനകളിൽ നിന്ന്‌ പുറത്താക്കപ്പെട്ടവർ നടത്തുന്ന സദ്യകളിൽ പങ്കെടുക്കരുത് എന്ന രീതിയിൽ ഊരുവിലക്ക് നടത്തുന്നപോലെയായി ഉച്ചഭക്ഷണവിപ്ലവം...


പാർട്ടി കുത്തിയ കുഴിയിൽ പാർട്ടി വീണുവെന്ന് പറയാനുള്ള ആർജ്ജവം പാർട്ടിയണികൾ കാണിച്ചിരുന്നുവെങ്ങിൽ...
 

Saturday, 23 July 2011

വില്ലൻ എന്റെ സമുദായത്തിൽ നിന്നോ...

കാർട്ടൂണുകളിൽ സിനിമകളിൽ നോവലിൽ അങ്ങനെയുള്ള മേഖലകളിലെല്ലാം വില്ലൻ കഥാപാത്രങ്ങൾ എന്റെ സമുദായക്കാരന് മാത്രം പതിച്ചു നൽകുന്നു എന്ന വിലാപം ഉടലെടുക്കുന്നത് സ്വന്തം മനസിലെ അടിമത്വം നിറഞ്ഞ സ്വത്വബോധത്തിൽ നിന്നാണ്... നമ്മുക്കെല്ലാവർക്കും ഒരു വിധത്തിൽ അല്ലെങ്ങിൽ മറ്റൊരു വിധത്തിൽ സ്വത്വബോധം ഉണ്ട്;  ഉണ്ടായിരിക്കണം പക്ഷേ അതിരുകടക്കുന്ന സ്വത്വബോധം പൊസസ്സീവനസിന്റെ പണി ചെയ്തു തരും... ഭാര്യ മറ്റൊരാളെ നോക്കിയാൽ പോലും പ്രശ്നം... പിന്നെ നാം തന്നെ ഭാര്യയെ എങ്ങനെയൊക്കെ സംശയിക്കാം എന്നതിൽ ഗവേഷണം നടത്തും...

വിഷവിത്തിറക്കുന്നതിൽ വേറിട്ട വായന നടത്തുന്ന നിരൂപകരും വായനയേയില്ലാത്ത മൗലീകവാദികളും അവരുടേതായ സംഭാവനകൾ നൽകുന്നുണ്ട്... നിരൂപകർ വേറിട്ട വായനയൊക്കെ നടത്തി ഒരു കലയെ നിരുപിക്കുന്നത് ഒരു സംസ്കൃതിയുടെ ആവശ്യമാണ്... പക്ഷേ വേറിട്ട വായനയിലൂടെ വിഷവിത്തിറക്കുന്നതാവരുത് നിരൂപണം... പകരം കലയിലെ കളകളെ പിഴുതെടുക്കുകയായിരിക്കണം വേറിട്ട വായനയുടെ ലക്ഷ്യം...

നമ്മുടെ ഇഷ്ടക്കേടുകൾ ഒരു പക്ഷേ ഇഷ്ടത്തേക്കാൾ കൂടുതൽ തികട്ടിവരുന്നതുപോലെ സ്വന്തം സമുദായത്തിലെ നല്ല കഥാപാത്രങ്ങളെ വിസ്മരിച്ചുകൊണ്ട്  സ്വന്തം സമുദായത്തിലെ വില്ലൻ കഥാപാത്രങ്ങൾ മനസ്സിൽ സൂക്ഷിക്കുകയാണ്... നമ്മുടെ ആശയങ്ങളുമായി 90 ശതമാനം യോജിക്കുന്ന വ്യക്തിയാണെങ്ങിലും ആ വ്യക്തിയുമായി തെറ്റിപിരിഞ്ഞ 10 ശതമാനമായിരിക്കും ആ വ്യക്തിയെ വിലയിരുത്തുന്നതിൽ നമ്മെ കൂടുതലും സ്വാധീനിക്കുക... അതുതന്നെയല്ലേ വില്ലൻ കഥാപാത്രങ്ങളിലൂടെ അക്രമിക്കപ്പെടുന്നു എന്ന വാദം ഉയർത്തുന്നവർക്കും സംഭവിക്കുന്നതും...

നായക കഥാപാത്രങ്ങളും വില്ലൻ കഥാപാത്രങ്ങളും തിരഞ്ഞെടുപ്പിന് വിധേയമാകുമ്പോൾ കഥാകാരൻ പൂർണ്ണമായും യാഥാർത്ഥ്യത്തിന്  നിരക്കാത്ത ഒരു കഥാപാത്രത്തെ തീർച്ചയായും തിരഞ്ഞെടുക്കുകയില്ല... പക്ഷേ അതുമാത്രമാണ് യാഥാർത്ഥ്യമെന്ന് കഥാപാത്രത്തിന്റെ സമുദായരൂപത്തിലൂടെ നാം ഗണിച്ചെടുക്കുന്നത് നമ്മുടെ മനസ്സിന്റെ അപനിർമിതിയാണ്... സായിപ്പ് ഇന്ത്യയെ ചേരിയിലൂടെ അപമാനിക്കുകയാണ് സ്ലം ഡോഗ് മില്ല്യണയറിലൂടെ എന്ന് അക്ഷേപിക്കുന്നവർ ഒന്ന് ആലോചിച്ചില്ല...  ഇതേ സിനിമയിലെ സീനുകൾ കേരളത്തിന്റെ പാശ്ചാത്തലത്തിൽപോലും പ്രസക്തമല്ല പിന്നെങ്ങിനെ അമേരിക്കൻ പാശ്ചാത്തലത്തിലോ പാരീസിന്റെ പാശ്ചാത്തലത്തിലോ നിർമ്മിക്കും...

മുംബൈയിൽ നിന്ന് കള്ളക്കടത്തുകാരെ ഇറക്കുമതി ചെയ്തിരുന്ന മലയാള സിനിമ ഇന്ന് ദുബായിലേക്ക് കണ്ണ് വെച്ചിരിക്കുന്നു... നമ്മുക്ക് ദുബായിയോട്  പ്രത്യേകിച്ച് വിരോധം ഒന്നുമുണ്ടായിട്ടല്ല മറിച്ച് അങ്ങനേയും ഒരു യാഥാർത്ഥ്യമുണ്ട്... അത് ജനത്തിന് മനസ്സിലാകും... അത്രതന്നെ...

എന്റെ സമുദായത്തെ അല്ലെങ്ങിൽ കൂട്ടത്തെ വില്ലനാക്കാനും അപകീർത്തുപ്പെടുത്താനുമായി മറുലോകം ഒത്തുചേർന്നിരിക്കുന്നുവെന്ന് ഒരു  കൂട്ടത്തെ മനപൂർവ്വം തെറ്റിദ്ധരിപ്പിച്ച് വെറുപ്പിന്റെ കണങ്ങൾ വിതറുകയാണ്... മറ്റൊരാളുടെ കുറ്റം  നമ്മളുമായി പങ്കുവെയ്ക്കുന്നവർക്ക് നമ്മളോട് ഒരു പ്രത്യേകതാൽപര്യമുണ്ടെന്ന് നാം തെറ്റിദ്ധരിക്കുന്നതുപോലെ ഇവരേയും നാം തെറ്റിദ്ധരിക്കുന്നു...

വാൽകഷ്ണം... ഞാൻ നിർമ്മിക്കുന്ന സിനിമയിൽ മൂന്ന് നായകനും മൂന്ന് വില്ലനും ഉണ്ടായിരിക്കും...

Thursday, 14 July 2011

ആധാറിനെതിരെ അണിനിരക്കുന്നവർക്കായി സമർപ്പിക്കുന്നു...

വ്യക്തികളുടെ സ്വകാര്യതയിലേക്ക് സ്റ്റേറ്റിന് ഒളിഞ്ഞുനോക്കാനായി സ്രിഷ്ടിക്കപ്പെടുന്ന ഒന്നായി യു.ഐ.ഡി യെ കാണുന്നവർ അതുമൂലം ഉളവാകുന്ന ഗുണഗണങ്ങളെ അവഗണിക്കുകയാണ്... ഇന്ത്യ മുഴുവനും സഞ്ചാരസ്വാതന്ത്ര്യം ഭരണഘടനയിൽ തന്നെ ഉൾപ്പെടുത്തി നാം അനുഭവിക്കുമ്പോൾ, മാറിയ സാഹചര്യത്തിൽ ആരൊക്കെ എവിടെയൊക്കെ സഞ്ചരിക്കുന്നുവെന്നും എവിടെയൊക്കെ താമസിക്കുന്നുവെന്നും താൽക്കാലികമായി ഒരിടത്ത് താമസിക്കുമ്പോഴും ഇതിന് മുൻപ് എവിടെയാണ് താമസിച്ചിരുന്നത്, അവിടത്തെ ചരിത്രമെന്താണ്, അങ്ങനെ പലതും സ്റ്റേറ്റിന് അറിയേണ്ടതുണ്ട്... സുരക്ഷ ദൈവം കൊണ്ടുതരില്ല...

ഒരു മലയാളി മുംമ്പൈയിൽ ജോലി ചെയ്യുന്നതിനിടയിൽ  സംശയം തോന്നി പോലിസ് ചോദ്യം ചെയ്യുമ്പോൾ, ഇതാണെന്റെ ആധാർ കാർഡ്, ഒന്ന് തപ്പി നോക്കിയെന്നു പറഞ്ഞ് കാർഡ് എടുത്തുകൊടുക്കുമ്പോഴുണ്ടാകുന്ന ആത്മവിശ്വാസം ഒന്ന് അനുഭവിക്കുക... അതിന് പകരം, എന്നെ അറിയുന്ന ആരെങ്ങിലും വരുന്നത് വരെ, അല്ലെങ്ങിൽ പോലിസുകാരുടെ തലങ്ങൂം വിലങ്ങും ഉള്ള ചോദ്യങ്ങൾക്ക് ഒരു സംശയവും നൽകാതെ ഉത്തരം നൽകി മണിക്കൂറുകൾ പോലിസിന്റെ ദയാദാക്ഷണ്യത്തിന് കാത്ത് നിൽക്കുന്നതിലും ഭേദമല്ലേ ഒരു കാർഡ് കൊണ്ടു നടക്കുന്നത്...

മൂന്ന് വർഷം കൊണ്ട് എല്ലാ ഇന്ത്യക്കാർക്കും യു.ഐ.ഡി കാർഡ് കൊടുത്ത് തീർക്കുമെന്നാണ് സർക്കാർ പറയുന്നത്... അഭിനന്ദനങ്ങൾ... വളരെ കാര്യക്ഷമമായി ഇത് കൊടുത്ത് തീർത്ത്, ബാക്കിയുള്ള കുറെ കാർഡുകൾ ഇല്ലാതാക്കിയിരുന്നുവെങ്ങിൽ... യു.ഐ.ഡി വിതരണം ചെയ്യുമ്പോൾ, പാൻ കാർഡിന്റെ തന്നെ ആവശ്യമില്ലാതാകുമല്ലോ...  വോട്ടേർസ് കാർഡിന് മുടക്കുന്ന പണം ഖജനാവിൽ തന്നെ കിടക്കുമല്ലോ?

ഒരു കുട്ടി ജനിച്ചാൽ ആദ്യം തന്നെ ഈ കാർഡ് കൊടുക്കണം... വാക്സിനേഷൻ നൽകുമ്പോൽ മുതൽ ഈ കാർഡായിരിക്കണം അടിസ്ഥാന രേഖ... വിദ്യാലയത്തിൽ ചേരുമ്പോൾ, ഈ കാർഡ് വേണം... പാസ്പോർട്ടിൽ ഈ നമ്പർ രേഖപ്പെടുത്തണം... പാസ്പോർട്ട് പുതുക്കുമ്പോൾ പാസ്പോർട്ട് നമ്പർ മാറും പക്ഷേ യു.ഐ.ഡി നമ്പർ സ്ഥിരമായിരിക്കും... ഏത് രേഖയിലും യു.ഐ.ഡി നമ്പർ രേഖപ്പെടുത്തണം...

വിദ്യാലയത്തിൽ പോലിസിനെ കൊണ്ട് തലയെണ്ണിക്കണമെന്ന് കോടതിക്ക് ഉത്തരവിടേണ്ടിവന്നത്, കുട്ടികളെ പോലും വെച്ച് ആൾമാറാട്ടം നടത്തുന്നു എന്ന് അവസ്ഥയിലാണ്... ഒരേ ആളുടെ പേരുകൾ മറിച്ചും തിരിച്ചും എഴുതി സഹായങ്ങൾ എഴുതിയെടുക്കുന്ന ഉദ്യോഗസ്ഥരുടേയും നാലാകിട രാഷ്ട്രീയക്കാരുടേയും ഉറക്കം കെടും... ആൾമാറാട്ടം നടത്തി ഇന്ത്യയിലെവിടെ ജീവിച്ചാലും എളുപ്പം പിടിക്കപ്പെടും... ഒളിഞ്ഞുകയറി ഇന്ത്യയിൽ ജീവിച്ച് കുറെ കഴിയുമ്പോൾ റേഷൻ കാർഡ് മുതൽ പാസ്പോർട്ട് വരെ ഉണ്ടാക്കി ജീവിക്കുന്നവരും ഇനിയിപ്പോൾ ബുദ്ധിമുട്ടും...  

ഇതിനൊക്കെ പുറമെ, ആധാർ കാര്യക്ഷമമായി നടപ്പിലാക്കുകയാണെങ്ങിൽ, ഇന്ത്യയിൽ എത്ര ജനസംഖ്യയുണ്ടെന്നെങ്ങിലും നമുക്ക് കണക്കാക്കാം... ആറ്റിലെറിഞ്ഞാലും എണ്ണി കളയണമല്ലോ...

വാൽകക്ഷണം... ബോംബ് പൊട്ടുമ്പോൾ മാത്രം സുരക്ഷയെപ്പറ്റി വാചാലരായാൽ പോരാ... സുരക്ഷയ്ക്കായി സർക്കാർ തയ്യാറാക്കുന്ന പദ്ധതികളെ പിന്തുണയ്ക്കുകയും വേണം...

Wednesday, 13 July 2011

ആദിവാസികളെ നാട്ടുവാസിയാക്കുക...

ആതിരപ്പള്ളി പ്രൊജക്റ്റിനെപ്പറ്റിയുള്ള ചർച്ചയിൽ കടന്നുവന്ന ബ്ലോഗർ ഹരീഷ്-മഠിയന്റെ അഭിപ്രായമാണ്... ഹരീഷ് പ്രകടിപ്പിച്ച് അഭിപ്രായം പലപ്പോഴും പലരും പ്രകടിപ്പിക്കുന്നതും കേട്ടിട്ടുണ്ട്...

"കാടാര്‍ സമുദായം ആകെ 19 വീടുകള്‍ മാത്രമേ ഉള്ളൂ എന്നാരാണ് പറഞ്ഞത്? KSEB യുടെ കള്ളങ്ങളില്‍ ഒന്നാണ് അത്. ഡാം സൈറ്റിന് മുകളില്‍ 19 വീടുകളും, 400 മീറ്റര്‍ താഴെ 60 വീടുകളും ഉണ്ട്. ആകെ അഞ്ഞൂറോളം പേര്‍. കാടിനെ ആശ്രയിച്ചു ജീവിക്കുന്ന പ്രാകൃത ഗോത്ര വര്‍ഗ്ഗ്ഗമാണ് ഇവര്‍. ഇവരെപ്പോലെ ഭൂമിയില്‍ ആകെയുള്ളവര്‍ 1500 പേര്‍. ഇവരെ ഡാം ബാധിക്കില്ലെന്നാണോ? MOEF ന്റെ EIA മാര്ഗ്ഗനിര്‍ദ്ടെഷത്തില്‍ പറയുന്നത് ഡാം സൈറ്റിന് 7 കിലോമീറ്റര്‍ പരിധിയില്‍ ഇങ്ങനെയുള്ളവര്‍ ഉണ്ടെങ്കില്‍ രേഖപ്പെടുത്തണം എന്നാണ്. അത് മനപൂര്‍വ്വം KSEB വിട്ടുകളഞ്ഞു.
അവര്‍ ഏതു ജോലി ചെയ്യണമെന്നു തീരുമാനിക്കേണ്ടത് അവരാണ് എന്ന നിലപാട്, എന്റേത് കള്ള ആദിവാസി പ്രേമമാണോ അല്ലയോ എന്ന് പറയേണ്ടത് അവരാണ്, പോതുസമൂഹമല്ല. അവര്‍ അങ്ങനെ ജീവിക്കുന്നത് തെറ്റാണെന്നും നമ്മളാണ് വികസിതരെന്നും പറയാന്‍ ഞാന്‍ ആളല്ല."

ഹരീഷിനെ പോലെ ചിന്തിക്കുന്നവർക്കായി...

നിങ്ങളുടെ ആദിവാസി പ്രേമം കപടമാണോ അല്ലെയോ എന്നൊന്നും നിർവചിക്കാൻ ഞാനും മുതിരുന്നില്ല... പക്ഷേ ഇങ്ങനെ സ്നേഹിക്കുന്നതുകൊണ്ട് ആദിവാസികൾക്ക് ഒരു ഗുണവും ഇല്ല... അവരുടെ വരും തലമുറയോട് കാണിക്കുന്ന കൊടും ക്രൂരതയുമാണ്...

ആദിവാസികൾ എന്നാൽ നമ്മളെപോലെ മനുഷ്യർ തന്നെയാണ്... കാടിനെ ആശ്രയിച്ച് കഴിയുന്ന  പ്രാകൃത ഗോത്ര വർഗ്ഗമാണ്, ലോകത്ത് തന്നെ ഇങ്ങനെ ജീവിക്കുന്നവർ 1500 പേരൊക്കെയുള്ളു എന്നൊക്കെ ഒരു ഗണത്തിൽപ്പെടുത്തി, *പ്രാകൃതവസ്ഥയിൽ* തന്നെ ജീവിക്കാൻ അനുവദിക്കാതെ ഹരീഷിനെപോലെയോ എന്നെപോലെയൊ അല്ലെങ്ങിൽ ഒന്നോ രണ്ടോ തലമുറ മുൻപ് കാടിറങ്ങിയ മറ്റു ആദിവാസികളുടെ പോലെയെങ്ങിലും ജീവിക്കാനുള്ള സാഹചര്യം സ്രിഷ്ടിച്ചുകൊടുക്കേണ്ടത് ഒരു സമൂഹത്തിന്റെ കടമയാണ്... അതിനായി അവരെ പ്രാപ്തരാക്കുന്നതിന്റെ ഭാഗമായി, നാട്ടിലെവിടെയെങ്ങിലും ഒരേക്കറോ രണ്ടേക്കറോ നൽകി പുരധിവസിപ്പിക്കണം... കൃഷി പണി മുതൽ എല്ലാം പരിശീലിപ്പിക്കണം... അടുത്ത തലമുറയെങ്ങിലും പറയും ഏതാണ് ശരിയെന്ന്... ഈ പറിച്ചുനടൽ അത്രയൊന്നും എളുപ്പമല്ല പക്ഷേ അതുമാത്രമാണ് പോംവഴി...

കാടിനെ ആശ്രയിച്ച് ജീവിക്കട്ടെ, പ്രാകൃതഗോത്രമാണ്... ലോകത്തിൽ തന്നെ 1500 പേരെയുള്ളു... എന്നൊക്കെ പറഞ്ഞ് വരും തലമുറകളേയും പ്രാകൃതരായി ജീവിക്കാൻ അനുവദിക്കുന്നത് കപട ആദിവാസി സ്നേഹമാണോയെന്ന് തിരിച്ചറിയാനുള്ള അറിവ് ആദിവാസികൾക്കില്ലല്ലോ... ഉണ്ടായിരുന്നുവെങ്ങിൽ...

നമ്മുടെയൊക്കെ ഒരു തലമുറ മുൻപ് ചെയ്തിരുന്ന പണി വല്ലതുമാണോ നാമ്മിന്ന് ചെയ്യുന്നത്? നമ്മുടെയൊക്കെ ഒരു തലമുറ മുൻപ് ജീവിച്ചിരുന്ന ചുറ്റുപാടിൽ തന്നെയാണോ നാമ്മിന്ന് ജീവിക്കുന്നത്? പക്ഷേ ആദിവാസികൾക്ക് ഒരു മാറ്റവും വരാൻ സമ്മതിക്കില്ല... ഏത്?

Sunday, 10 July 2011

ആരാധനാലയത്തിലെ പോലിസ് ബാനർ...

ദി ഹിന്ദുവിൽ നിന്ന് കിട്ടിയ ചിത്രത്തിൽ കൂട്ടിചേർത്ത ആത്മഗതങ്ങൾ എന്റെ വക... ആത്മഗതങ്ങൾ ചിത്രം കണ്ടപ്പോൾ തോന്നിയ നേരമ്പോക്ക് മാത്രം...

ദി ഹിന്ദുവിന്റെ ചിത്രം ലിങ്കിൽ അമർത്തി കാണുക...

http://www.thehindu.com/news/national/article2210758.ece

അമ്പലത്തിൽ കയറണമെങ്ങിൽ അമ്പലത്തിലെ ഡ്രസ്സ് കോഡ് ധരിക്കണം... വിശ്വാസിയായിരിക്കണം... പാരമ്പര്യം / കീഴ്വഴക്കം അമ്പലക്കാർക്ക് അത് നിർബദ്ധമാണ്... അതുമാറ്റുവാനായി നമ്മുടെ വിശ്വാസി സമൂഹം വളർന്നിട്ടുമില്ല... അതാണ് യഥാർത്ഥപ്രശ്നം... നാളെ ദേവപ്രശ്നം വെച്ച് പണിക്കർ ചേട്ടൻ ചുരിദാർ ധരിച്ചും ഷർട്ട് ധരിച്ചും അഹിന്ദുക്കൾക്ക് ക്ഷേത്രത്തിൽ പ്രവേശിക്കാം എന്ന് പറയുന്നതുവരേയ്ക്കും നമ്മുക്ക് കാത്തിരിക്കേണ്ടി വന്നേയ്ക്കും...

എവിടെയൊക്കെ മഫ്തിയിൽ പോലിസുകാരെ നിയമിക്കുന്നു... ഇത്തരം ഡ്രസ്സ് കോഡുകളുടെ വേലിക്കെട്ടുകൾ തകരുന്ന കാലം വരേയ്ക്കും പോലിസിന്റെ ബാനർ അഴിച്ചുമാറ്റി മഫ്തിയിൽ പോലിസുകാരെ നിയമിക്കാനുള്ള ബുദ്ധിയെങ്ങിലും നമ്മുടെ ഏമാന്മാർക്ക് ഉദിക്കണെ... എന്തിനാണ് ബാനറും കെട്ടി പോലിസുകാരെ അപമാനിക്കുന്നത്...

ശബരിമലയിൽ പോലിസിന് സുരക്ഷാപണി ചെയ്യണമെങ്ങിൽ, വിശ്വാസിയായിരിക്കണം...  പക്ഷേ തന്ത്രിക്ക് വല്ല പണി അറിയുമോയെന്നോ വിശ്വാസമുണ്ടോയെന്നോ ചോദിക്കരുത്...  വിശ്വാസിയല്ലാത്തവർ സുരക്ഷാപണി ചെയ്താലും സുരക്ഷയുണ്ടാകില്ല, എന്നതാണോ ചിന്ത...  ഗുരുവായൂർ അമ്പലത്തിന്റെ പ്രത്യേകത കണക്കിലെടുത്ത് തൃശ്ശൂർ കളക്റ്റർ ഹിന്ദുവിശ്വാസിയായിരിക്കണമെന്നുവരെ ഒരു മുൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു... അത് പരാജയപ്പെട്ട ചരിത്രം... അത്രയും ആശ്വാസം...

മന്നം സന്നിധിയിൽ പോലിസുകാർ ഷൂ ഇട്ട് കയറിയപ്പോൾ എൻ.എസ്സ്.എസ്സിന്റെ വികാരം വ്രണപ്പെട്ടു... എന്തായിരുന്നു പുകില്... കരുണാകരനുമുണ്ടായിരുന്നു മന്നത്തിന്റെ വ്രണപ്പെട്ട വികാരം വീണ്ടെടുക്കാൻ... ഡൽഹിയിലേക്ക് നാടുകടത്തപ്പെട്ട കരുണാകരൻ പ്രജകളെ കാണുവാൻ നാട്ടിൽ വരുമ്പോഴെല്ലാം പാദരക്ഷയായിരുന്നു താരം... തിരഞ്ഞെടുപ്പ് അടുത്തതിനാൽ ഇടതുപക്ഷം വ്രണപ്പെട്ട വോട്ടുകൾ തടുത്തുകൂട്ടുന്ന തിരക്കിലായിരുന്നു... പുരോഗമനം തട്ടത്ത് കയറ്റിവെച്ചു... അതിനൊക്കെ ശേഷമാണ്, എൻ.എസ്സ്.എസ്സ് സമദൂരം അളന്നു തുടങ്ങിയത്... ഇപ്പോൾ ശരിദൂരവും...

അമ്മയെ കാണുവാൻ പോയ ആന്റണിക്കിരിക്കാൻ ഒരു കസേരപോലുമുണ്ടായില്ല... വന്നതല്ലേ, ചമ്രംമടിഞ്ഞിരിന്നു... അമ്മയാണെങ്ങിൽ സിംഹാസനത്തിലും... ദൈവത്തിന്റെ മുൻപിൽ ആന്റണിയാര്... അതാണ് അമ്മയുടെ നീതി... അമ്മയെ കാണുവാൻ പോകാതെയിരിക്കാനുള്ള ബുദ്ധിയുണ്ടായിരുന്നുവെങ്ങിൽ എന്ന് ആശിച്ചിരുന്നു...

മാറാട് കലാപസമയത്ത് തൽക്കാലത്തേക്ക് പൂട്ടിയിട്ട പള്ളിയിൽ തന്നെ കയറി പ്രാർത്ഥിച്ചില്ലെങ്ങിൽ അഹമദിന്റെ പ്രാർത്ഥന പടച്ചോൻ കേൾക്കില്ലല്ലോ... അവിടേയും മതത്തിന്റെ വികാരത്തിന് സ്ഥാനം നൽകുമ്പോൾ സുരക്ഷയുടെ കാര്യം തഥൈവ... ജനാധിപത്യനിയമങ്ങൾ കാറ്റിൽ പറത്തി...

പാണക്കാട് തങ്ങൾ കോട്ടയത്ത് വന്ന് മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയതാണ് മറ്റൊരു കൊടുങ്കാറ്റ്... മല എലിയെ കാണാൻ പോകുകയോ? ഛേ... ലജ്ജാവഹം... അതും തങ്ങൾ കുടുംബത്തിലെ ഇന്നത്തെ കാരണവർ... കുടുംബ വഴി നോക്കിനോക്കി പോയാൽ, അങ്ങ് അറബി നാട്ടിൽ വരെ ചെന്നെത്തും... അവസാനം എലി മലയെ ചെന്ന് കണ്ടിട്ടാണ് തീ കെടുത്തിയത്... പുകയടങ്ങിയിട്ടില്ല... അഞ്ചാമത്തെ മന്ത്രി സ്ഥാനമോ കാബിനറ്റ് പദവിയോ കിട്ടുന്നത് വരേയ്ക്കും പുകയും... അല്ലെങ്ങിൽ പുകയ്ക്കും...

പണ്ടൊക്കെ വിദ്യാലയങ്ങളിൽ നിന്നും പാർട്ടിയാപ്പിസ്സിൽ നിന്നുമൊക്കെ കല്ലേറുണ്ടായാൽ പോലിസ് വേലിക്കെട്ടിന് പുറത്ത് പരമാവധി മാറി നിൽക്കുകയൊ അല്ലെങ്ങിൽ തിരിച്ച് കല്ലെറിയുകയോ ചെയ്യുമായിരുന്നുള്ളു... വിദ്യാലയങ്ങൾക്ക്  / പാർട്ടിയാപ്പിസിനുമൊക്കെ ഒരു പ്രത്യേകതരം അദൃശ്പതയുണ്ടായിരുന്നു... ഇന്നതൊക്കെ മാറി... പോലിസിനെ കല്ലെറിഞ്ഞാൽ, വേലിക്കെട്ടിനകത്തും കയറിനിരങ്ങും... പള്ളിപ്പറമ്പിൽ അലമ്പുണ്ടാക്കിയാൽ, പട്ടക്കാരാണൊയെന്നൊന്നും നമ്മുടെ പോലിസ് നോക്കുകയില്ല... പണ്ട് വെള്ളിക്കുളങ്ങരയിൽ (ത്രിശ്ശൂർ) മൃതശരീരം അടക്കം ചെയ്യുന്നതുമായ ഉടലെടുത്ത തർക്കം അടിപിടിയിലും പള്ളിമേടയിൽ നിന്നുള്ള കല്ലെറിയലിലും എത്തി... പിന്നെ പോലീസ് ഒട്ടും അമാന്തിച്ചില്ല... ലാത്തിയടിയായിരുന്നു...  ശവമഞ്ചവും വഹിച്ച് പോലിസ് നേരെ കല്ലറയിലേക്ക്... അത്രയും പുരോഗമനം നാം നേടി...

 ജനാധിപത്യത്തിന്റെ ശ്രീകോവിലായി അറിയപ്പെടുന്ന നിയമസഭയും നിയമം കാത്തുസൂക്ഷിക്കേണ്ട കോടതികളും പ്രത്യേക സംരക്ഷണനിയമങ്ങൾ ഉണ്ടാക്കിവെച്ചിട്ടുണ്ട്... അവരാണല്ലോ ഇന്നത്തെ വരേണ്യവർഗ്ഗം...

അതൊക്കെ പോട്ടെ... എന്റെ വീട്ടിൽ വല്ല കണക്കെടുപ്പിനും പോലിസിനേയും ജഡ്ജിയേയും സുപ്രീം കോടതി പറഞ്ഞുവിടുമ്പോൾ, തേച്ച് മിനുക്കിയ യൂണിഫോമിട്ട് വരാൻ പ്രത്യേകം കല്പനയിറക്കണം... എന്റെ വിശ്വാസം അതാണ്... വിശ്വാസം അതല്ലേ, എല്ലാം...

വാൽകക്ഷണം... ബാർബർ ഷോപ്പുകളും മറ്റും പാദരക്ഷകൾ കടയ്ക്ക് പുറത്ത് ഊരി വെയ്ക്കണമെന്ന് ആവശ്യപ്പെട്ടുതുടങ്ങി...

Sunday, 3 July 2011

ജാതിയാണ് താരം...

ഒരു പക്ഷേ മുപ്പത്തിമുക്കോടി ദൈവങ്ങളേക്കാൾ കൂടുതൽ ജാതികൾ ഹിന്ദു മതത്തിലുണ്ടോയെന്ന് സംശയിക്കേണ്ട അവസ്ഥയിലാണ് ജാതിപേരുകൾ... ഓരോ പ്രദേശത്തും ഓരോ പേരുകൾ... കുറെ പേരുകൾ ഇവിടേയും കിടക്കട്ടെ... നായർ, നമ്പൂതിരി, ഈഴവ, പുലയൻ, പണ്ടാരൻ, വേളാൻ(കുശവൻ), വണ്ണാൻ, വിളക്കിത്തല നായർ, പട്ടർ, പിള്ള, മാരാർ... 

ആർക്ക് വേണമെങ്ങിലും ഹിന്ദുവാകാം പക്ഷേ ജാതിയൊന്നും പതിച്ചു കിട്ടുകയില്ല... കാരണം ജാതിവ്യവസ്ഥ എങ്ങനെ കിട്ടി എന്നതിനേക്കാൾ  ശുദ്ധരക്തം എന്ന ചിന്തയിലാണല്ലോ നിലനിൽക്കുന്നത്... ഈ ചിന്തയ്ക്ക് സവർണ്ണ-അവർണ്ണ വിത്യാസം ഒന്നും ഇല്ലതാനും... സവർണ്ണർള്ളതുകൊണ്ടാണ് അവർണ്ണർ നിലനിൽക്കുന്നത് എന്ന വാദഗതിയും തള്ളികളയുന്നു... എല്ലാ ജാതിക്കാരും തങ്ങളാലാവും വിധം രക്തശുദ്ധി പരിപാലിക്കുന്നുണ്ട്... ഈ ജാതിവ്യവസ്ഥയിൽ താൻ താഴെയാണോ എന്നത് മാത്രമേ നമ്മളെ വ്യാകുലനാക്കുന്നുള്ളു... ജാതിവിരുദ്ധ ചിന്തയുടെ പരിച തന്നേക്കാൾ ഉയർന്ന ജാതിക്കെതിരേയും സ്വന്തം ജാതിചിന്തയുടെ കുന്തമുന താഴ്ന്ന ജാതിക്കെതിരെയും സൗകര്യപൂർവം ഉപയോഗിക്കുകയും ചെയ്യുന്ന ഇരട്ടമുഖമാണ് നാം കാണുന്നത്...

ജാതീയത ഹിന്ദുമതത്തിൽ മാത്രമാണ് എന്നും കരുതണ്ട... ക്രിസ്തുമതത്തിലെ ക്നാനായ സമൂഹവും ശുദ്ധരക്ത ചിന്തയിൽ നിർമ്മിതമാണ്... ശുദ്ധരക്തം പരിപാലിക്കുന്നതിനായി ഈ സമുദായത്തിലെ വിവാഹം സ്വന്തം സമുദായത്തിൽ നിന്ന് തന്നെ പരിമിതപ്പെടുത്തിയിരിക്കുന്നു...  ആണായാലും പെണ്ണായാലും സ്വന്തം സമുദായത്തിൽ നിന്നല്ലാതെ  വേറെ ആരെയെങ്ങിലും വിവാഹം നടത്തിയാൽ ക്നാനായ സമുദായത്തിൽ നിന്ന് പുറത്താക്കി "സ്ത്രി-പുരുഷസമത്വം" നടപ്പിലാക്കുന്നു...

മറ്റു ക്രിസ്ത്യൻ സമുദായങ്ങൾ ശുദ്ധരക്ത ചിന്തയിൽ നിർമ്മിതമല്ലെങ്ങിൽക്കൂടി സവർണ്ണ-അവർണ്ണ വിത്യാസം പല ചേരുവയിലും അളവിലും കാണാവുന്നതാണ്... എന്നാലും ഹിന്ദുമതത്തിൽ നിലനിൽക്കുന്ന രീതിയിലുള്ള ജാതീയതയില്ലാതാനും... സമുദായപേര് വാലായി ഉപയോഗിക്കുകയും ചെയ്യുന്നില്ല... മതപ്രചരണം അടിസ്ഥാനധർമ്മമായി കണക്കാക്കുന്ന കൃസ്ത്യൻ മതങ്ങൾക്ക് രക്തശുദ്ധിയും പറഞ്ഞിരിക്കാൻ സാധ്യമല്ലല്ലോ... പക്ഷേ  ഒന്നോ രണ്ടോ തലമുറയിലെങ്ങിലും പഴയ ജാതിയുടെ ഇല്ലാകറകൾ വിവാഹം പോലെയുള്ള കാര്യങ്ങളിൽ ഉയർന്നുവരുകയും ചെയ്യും... അതിന്റെ കൂടെ കുടുംബമഹിമയിൽ വിശ്വാസം ഉള്ളതുകൊണ്ട് കുടുംബപേരിനോട് ഒരു പഥ്യവുമുണ്ട്...  മുസ്ലീം സമുദായത്തിലാണെങ്ങിൽ ഗോത്രശുദ്ധിയാണ് താരം... എങ്ങിലും മുസ്ലീം എന്ന സ്വത്വബോധം മറ്റേതൊരു സ്വത്വബോധത്തേക്കാളും വളരെ ഉയർന്ന നിലയിലായതിനാൽ ഒരു പരിധിവരെ മുസ്ലീം സമുദായത്തിലെ ജാതീയത ഒരു വിഷയമായി ഭവിക്കുന്നില്ല...

ജന്മനാ കിട്ടുന്ന ഒരു കൂട്ടമായി ജാതിയെ കണക്കാക്കാം എന്നതിൽ കവിഞ്ഞ് ജാതിക്ക് ഒരു  പ്രാധാന്യവും ഇല്ല... നൽകേണ്ടതുമില്ല... പക്ഷേ ജാതിയിൽ ഉടലെടുക്കുന്ന സ്വത്വബോധം ജാതീയതയായി വളരുന്നതാണ് കുറ്റകൃത്യം... ജാതീയത മേൽക്കോയ്മയുടെ വാളായി സമൂഹത്തിൽ അഴിഞ്ഞാടുന്നത് ഒരു ജനാധിപത്യസമൂഹത്തിന് നോക്കി നിൽക്കുവാനും സാധ്യമല്ല... പക്ഷേ വാല് മുറിച്ച് പരിഹാരം നിശ്ചയിക്കുന്നത് മഠയത്തരമാണെന്ന് ഇ.എം.എസ്സും മന്നവും നമ്മെ പഠിപ്പിക്കുകയും ചെയ്യുന്നു... മാത്രവുമല്ല, സ്വത്വബോധത്തിൽ നിലനിൽക്കുന്ന ജാതിവാല് മുറിക്കുന്നത് പുരോഗമനത്തിന്റെ അടയാളമായി കാണുന്ന കെ.ഇ.എന്നിനും സ്വന്തം പേരിലെ കുഞ്ഞഹമദ് നൽകുന്ന സന്ദേശം ഒഴുവാക്കുവാനും സാധിക്കുന്നില്ല... ഒരാളെ തിരിച്ചറിയാൻ ഒരു പേർ മതി എന്ന് ന്യായം കണ്ടെത്തുന്നവർക്ക് വിജയനേയും ജയരാജനേയും ബാലകൃഷ്ണനേയും ജോയിയേയും ലളിതയേയും തിരിച്ചറിയണമല്ലോ... അവരൊക്കെ കൂടുതൽ തിരിച്ചറിയപ്പെടാനായി മറ്റു ചില വാലുകൾ കൊണ്ടുനടക്കുകയും ചെയ്യുന്നു...എന്നാൽ പിന്നെ ജന്മന കിട്ടിയ വാല് തിരിച്ചറിയാനുള്ള ഒരു ഉപാധിയായി തീരുകയും ചെയ്യുന്നു...

ജന്മനാ കിട്ടിയ ജാതി വാലിൽ അഭിമാനം കൂറുന്നത് പിന്തിരപ്പനാകുമ്പോൾ എന്റെ രാജ്യം, എന്റെ പ്രദേശം, എന്റെ കുടുംബപേര്, എന്റെ മതം, എന്റെ ഗോത്രം, എന്റെ മക്കൾ, ഞാൻ പഠിച്ച വിദ്യാലയം, ഞാൻ അഭിനയിച്ച നാടക / മിമിക്രി കമ്പനി അങ്ങനെ എന്തെല്ലാം കിടക്കുന്നു പിന്തിരിപ്പൻ അഭിമാനങ്ങൾ...

ജാതിയും ജാതിയതയും വേർതിരിച്ചറിയണം... ജാതീയത ഒരു കുറ്റമാകുമ്പോൾ ജാതി സ്വത്വബോധത്തിന്റെ ബഹിർസ്പുരണമായി മാത്രം കാണുക... മത്തായിയെന്ന പേര് നൽകുന്ന സന്ദേശം കൃസ്ത്യാനിയെന്നാണെങ്ങിൽ നായർ വാല് നൽകുന്ന സന്ദേശം നായരാണ്, ഇതില്പരം കൂടുതൽ ഒന്നുമില്ല...

ബ്രാഹ്മിൻസ് ഭക്ഷണശാലയെന്ന് പേരിടുന്നത് അവിടെ വിളമ്പുന്ന ഭക്ഷണത്തിന്റെ പ്രത്യേകത ആ പേരിനാൽ തന്നെ നാലാളെ അറിയിക്കുക എന്ന ലക്ഷ്യമാണല്ലോ... ബ്രാഹ്മണർ പൂർണ്ണ സസ്യഹാരിയാണ്, അതിനാൽ തന്നെ ഇവിടെ ലഭിക്കുന്ന ഭക്ഷണം പൂർണ്ണമായും ബ്രാഹ്മണർ പുലർത്തുന്ന ജീവിതരീതിയിൽ തന്നെയായിരിക്കും തയ്യാറാക്കുന്ന എന്ന വിശ്വാസത്തെ ചൂക്ഷണം ചെയ്യുക എന്ന വിപണിലക്ഷ്യവുണ്ട്... ഈ വിശ്വാസം മാറുമ്പോൾ ആ പേരിലെ ആകർഷണവും മാറും... ഇൻഫോസിസ് / ഇൻഫൊറ്റെക് എന്നൊക്കെ കേട്ടാൽ അവിടത്തെ പ്രോഡക്റ്റ് എന്തായിരിക്കുമെന്ന് നാം ഊഹിക്കുന്നതുപോലെ തന്നെയല്ലേ ബ്രാഹ്മിൺസ് എന്ന പേരിലും...

ജാതീയതക്കെതിരെ യുദ്ധം ചെയ്യേണ്ടത് സർവർണ്ണരുടെ വാലിൽ തൂങ്ങിയല്ല, പകരം അവർണ്ണരെ സാമ്പത്തിക-രാഷ്ട്രീയ-സാമൂഹിക-വിദ്യഭ്യാസ-പൗരോഹിത്യ കാര്യങ്ങളിൽ ഉന്നതിയിലേക്ക് നയിച്ചുകൊണ്ടായിരിക്കണം... സ്വയം പര്യാപ്തത നേടികൊണ്ടായിരിക്കണം... അങ്ങനെ പുരോഗമിച്ച ഒരു സമൂഹത്തിൽ പിള്ളയെന്ന് കേട്ടാൽ കാക്കര എന്ന് കേൾക്കുന്ന പോലെ ഒരു പേരിനപ്പുറത്ത് ഒന്നുമുണ്ടായിരിക്കില്ല... അതായിരിക്കണം നമ്മുടെ ലക്ഷ്യവും...

കേരളം ഒരു ഭ്രാന്താലയം എന്നതിൽ നിന്ന്  നാം വളർന്ന് ഇന്ന് കാണുന്ന കേരളത്തിലേക്ക് എത്തിയത് ജാതിവാല് പരിച്ഛേദന വിപ്ലവത്തിലൂടെയല്ല മറിച്ച് അവർണ്ണരുടെ അവകാശസമരങ്ങളിലൂടെയാണ്... അവർണ്ണരുടെ സ്വയം പര്യാപ്തയിലൂടെയാണ്... നാം ഇനിയും വളരുമ്പോൾ വാലുകൾ താനെ മുറിഞ്ഞുകൊള്ളും...

ഇതാണ് ജനാധിപത്യം ഇതു മാത്രമാണ് ജനാധിപത്യം...

Wednesday, 29 June 2011

സ്വാശ്രയം 50-50 നടപ്പിലാക്കട്ടെ...


മാനേജ്മെന്റിന്റെ 50% സീറ്റുകൾ
20% സീറ്റ് മാനേജ്മെന്റിന് ഇഷ്ടമുള്ള പണം സംഭാവന വാങ്ങി (തലവരിയുടെ ഓമനപേര്) വിപണിയിൽ  ആർക്കെങ്കിലും വിൽക്കട്ടെ... വായിട്ടടിച്ചാൽ സാമൂഹിക നീതി വരില്ലല്ലോ... സാമൂഹിക നീതിക്ക് പണം വേണം... അതിനുള്ള വഴിയും തുറന്നിടണം... കോളേജ് തുടങ്ങിയവർക്കും താല്പര്യങ്ങൾ ഉണ്ടാകുമല്ലോ...

30% സീറ്റ് മാനേജ്മെന്റിന് ഇഷ്ടമുള്ള ഫീസ് പ്രൊസ്പെക്റ്റസിൽ ഉൾപ്പെടുത്തി സർക്കാർ പ്രസിദ്ധപ്പെടുത്തുന്ന റാങ്ക് ലിസ്റ്റിൽ നിന്ന് തിരഞ്ഞെടുക്കട്ടെ - മൊത്തം സീറ്റിന്റെ പത്തിരട്ടിയെങ്ങിലും   ഉണ്ടാകണം ഒരോ വർഷത്തെ റാങ്ക് ലിസ്റ്റ്... നിലവാരമുള്ള കോളേജുകൾക്ക് കൂടുതൽ ഫീസ് വാങ്ങുവാൻ ഇടവരട്ടെ... കൂടുതൽ പണം വാങ്ങുന്നവർക്ക് കൂടുതൽ സൗകര്യം ഏർപ്പെടുത്തുവാൻ സാധിക്കും... കൂടുതൽ കുട്ടികൾ അപേക്ഷിച്ചാൽ സ്വാഭാവികമായും ഉയർന്ന റാങ്കുള്ള കുട്ടികൾക്ക് സീറ്റുകൾ ലഭിക്കും...


സർക്കാരിന്റെ 50% സീറ്റുകൾ
20% സീറ്റ് പട്ടികജാതി, പട്ടിക വർഗ്ഗം, വികലാംഗർ... ഇവരെ നാമമാത്ര ഫീസിൽ പഠിപ്പിക്കണം... സാമൂഹ്യനീതി നടപ്പിലാക്കാതെ ഒരു സമൂഹത്തിന് മുന്നോട്ട് പോകുക അസാധ്യം... മറ്റു പിന്നോക്കസമുദായത്തിന് സംവരണത്തിലൂടെ സീറ്റുകൾ നൽകേണ്ടതില്ല... അഥവ  കൊടുക്കുന്നുണ്ടെങ്ങിൽ, സീറ്റുകൾ ഈ 20% ത്തിൽ ഒതുങ്ങണം... പക്ഷേ സർക്കാർ കോളേജിലെ ഫീസ് ഈടാക്കുകയും വേണം...

30% സീറ്റ് പൂർണ്ണമായും മെറിട്ട് സീറ്റിൽ സർക്കാർ കോളേജിലെ ഫീസ് നിരക്കിൽ കുട്ടികളെ ചേർക്കാവുന്നതാണ്... ഉയർന്ന റാങ്കുകാർ നല്ല കോളേജുകൾ നോക്കി തിരഞ്ഞെടുത്തോളും...
...
കല്പിത-ന്യൂനപക്ഷ-സഹകരണ-കോർപ്പൊറേറ്റ് അങ്ങനെ ഏത് തരത്തിലെ കോളേജായാലും ഒരേ നിയമം നടപ്പിലാക്കി ഈ പ്രശ്നം വളരെ വേഗം പരിഹരിക്കണം...

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് സ്വന്തം ജാമ്യത്തിൽ വിദ്യഭ്യാസ സ്ഥാപനങ്ങൾ വഴി ബാങ്കുകൾ കുറഞ്ഞ നിരക്കിൽ ലോൺ നൽകേണ്ടതാണ്...

വാൽകക്ഷണം... ഇപ്പോഴത്തെ സ്വാശ്രയവിരുദ്ധ സമരത്തിന്റെ "തീക്ഷത" കാണുമ്പോൾ ഇടതുപക്ഷം തന്നെ ജയിച്ചാൽ മതിയായിരുന്നു... ഹല്ല പിന്നേ...

Tuesday, 28 June 2011

ഇതല്ലേ സോഷ്യലിസം...


ഒരു കാർന്നോര് മുതിർന്ന മൂന്ന് മക്കക്ക് ഒരേക്ക ഭൂമിയും കൃഷിക്കാവശ്യമായ ചിലവുകക്ക് ഒരു ലക്ഷം രൂപ വീതവും കൊടുത്തു... പിന്നേയും സ്ഥലവും കാശും കാന്നോരുടെ കയ്യിലുണ്ട്... അത് വിട്ടുകൊടുത്തില്ല...

ഒന്നാമത്തെ മക ബൈക്ക് വാങ്ങി ജീവിതം അടിച്ചുപൊളിച്ചു... കൃഷിഭൂമി തരിശായി കിടന്നു...
രണ്ടാമത്തെ മക സ്വണ്ണാഭരണം വാങ്ങി അണിഞ്ഞ് സുന്ദരിയായി നടന്നു... കൃഷിഭൂമി തരിശായി കിടന്നു...
മൂന്നാമത്ത മക കൃഷിഭൂമിയി പണിയെടുത്ത് ലാഭം ഉണ്ടാക്കി... ചേട്ടന്റെ കൃഷി ഭൂമിയും വാങ്ങി, അതിലും കൃഷി ചെയ്തു...

ഇപ്പോ കാന്നോരിന്റെ അടുത്ത് ബാക്കിയുള്ള ഭൂമിക്കും പണത്തിനുമായി മൂന്ന് മക്കളും ഒത്തുകൂടി...

മൂത്ത മക... എനിക്ക് ഭൂമിയും പണവുമില്ല...  എനിക്ക് സഹായം വേണം... രണ്ടാമത്തെ മക... ഞാ പാവപ്പെട്ടവളാണ് എനിക്ക് സഹായം വേണം...
മൂന്നാമത്തെ മക... ഞാ പണിയെടുത്തുണ്ടാക്കിയതി നിന്ന് ഒന്നും തരില്ല... മാത്രവുമല്ല... മക എന്ന നിലയി ബാക്കിയുള്ള സ്വത്തി തുല്യവകാശം എനിക്കും ഉണ്ട്...

കാന്നോരുടെ ന്യായവും കേക്കണമല്ലോ...

മൂന്നാമത്തെ മകനോട്... എന്റെ കയ്യിലിരിക്കുന്നത് എന്റെ സ്വത്താണ്, അതി നിനക്ക് ഒരു അവകാശവും ഇല്ല... പക്ഷേ നിന്നെ സ്വന്തം കാലി നിക്കുവാ പ്രാപ്തനാക്കേണ്ടത് എന്റെ കടമയാണ്... മാത്രവുമല്ല എന്റെ നിലനിപ്പിന്റെ ആവശ്യവുമാണ്... അതുകൊണ്ടാണ് ആദ്യം നിനക്ക് ഭൂമിയും പണവും തന്നത്... ഇപ്പോ നീ സ്വതന്ത്രനാണ്... നിനക്ക് എന്റെ സഹായം ആവശ്യമില്ല... നീ ഉണ്ടാക്കിയ ലാഭത്തിന്റെ ഒരു വിഹിതമായി 50,000 രൂപ  എനിക്ക് തരുകയും വേണം... ഇപ്പോഴും എന്റെ കൈതാങ്ങ് വേണ്ട നാലാമത്തെ മക എനിക്കുണ്ട്... അവക്കുവേണ്ടിയും വല്ലതും കരുതണമല്ലോ...

രണ്ടാമത്തെ മകളോട്.... പുന്നാരമോളേ, സ്വണ്ണം വിറ്റ് പണമുണ്ടാക്കി കൃഷി ചെയ്യുക... ഭൂമി കയിലുണ്ടല്ലോ... നിന്റെ ജീവിതം മുന്നോട്ട് കൊണ്ടുപോകുവാ എന്റെ സഹായം ആവശ്യമില്ല...

ഒന്നാമത്തെ മകനോട്... നിന്റെ സ്വത്ത് നീ നശിപ്പിച്ചു... പക്ഷേ നീ എന്റെ മകനാണ് അതിനാ എനിക്ക് നിന്നെ ഉപേക്ഷിക്കാ മനസ്സ് വരുന്നില്ല... മാത്രവുമല്ല, നിന്റെ തെറ്റിന് നിന്റെ കുടുംബത്തെ ശിക്ഷിക്കുന്നത് ന്യായവുമല്ല... അതിനാ അരയേക്ക ഭൂമിയും അനിയന്റെ ലാഭത്തി നിന്ന് കിട്ടിയ 25,000 രൂപയും തരാം... കൂട്ടത്തി ആ പഴയ ബൈക്ക് വിറ്റ് കുറച്ച്കൂടി പണം ഉണ്ടാക്കുക...

ഇതുകണ്ട് നിന്ന നാലാമത്തെ മകൾക്ക് ഒരു സംശയം... പണം ദൂർത്തടിച്ച മൂത്ത മകന് അന്യായമായി പിന്നേയും പണം കിട്ടിയല്ലോ നഷ്ടം വന്നത് പണിയെടുത്ത ഇളയ ചേട്ടനാണല്ലോ... കൂട്ടത്തിൽ അച്ചന് 25000 രൂപ ലാഭവും...

അമ്മയിടയിൽ കയറി പറഞ്ഞു... ഇല്ല മോളേ, ഇളയ ചേട്ടന്റെ കയ്യിൽ ഇപ്പോഴും രണ്ട് ഏക്കർ ഭൂമിയുണ്ടല്ലോ... മൂത്ത ചേട്ടന്റെ കയ്യിൽ അരയേക്കർ ഭൂമി മാത്രമല്ലേയുള്ളൂ... അച്ചന്റെ കയ്യിലിരിക്കുന്ന 25000 രൂപയും ഇനിയും കിട്ടുന്ന മറ്റു തുകയും കൂട്ടിയിട്ടാണ് നീ വളർന്ന് വലുതാകുമ്പോൾ നിനക്ക് തരുക...
 

എപ്പടി... ഇതി കൂടുത സോഷ്യലിസമൊന്നും കാക്കരയുടെ കയ്യിലില്ല... ഇതല്ലേ സോഷ്യലിസം...

Saturday, 4 June 2011

ജനം നേതാക്കളെ കാത്തിരിക്കുന്നു...

തുലയട്ടങ്ങനെ തുലയട്ടെ...
തട്ടിപ്പ് നിരാഹാരം തുലയട്ടെ...

സമരം ന്യായമാകണമെങ്ങിൽ, ഭരണകൂടം അന്തസോടെ ജനത്തിന്റെ മുന്നിൽ തല കുനിക്കണമെങ്ങിൽ... സമരം നയിക്കുന്നവർക്ക് വിശ്വസ്യത വേണം... നടപ്പിലാക്കേണ്ട കാര്യങ്ങൾ ന്യായമായിരിക്കണം... ഒളിഅജണ്ടകൾ ഉണ്ടാകരുത്... രാം ദേവിന്റെ ഈ നിരാഹാരസമരം ഒരു കാരണവശാലും വിജയിക്കരുത് എന്ന് തന്നെയാണ് എന്റെ ആഗ്രഹം... അതിന് മാത്രമാണ് എന്റെ പിന്തുണ... രാം ദേവ് ഉയർത്തുന്ന ആവശ്യങ്ങൾ പലതും നാം ഉയർത്തുന്ന ആവശ്യങ്ങൾ തന്നെയാണ് പക്ഷേ രാം ദേവ് ആയിരിക്കരുത് നമ്മുടെ നേതാവ്...

രാം ദേവിനെപോലെയുള്ള ഒരാൾ ഒരു സമരം പ്രഖ്യാപിക്കുമ്പോൾ, ഭയപ്പെടാതെ നേർക്കുനേർ നിന്ന് എതിരിടാൻ വിശ്വസ്യയോഗ്യനായ ഒരു  രാഷ്ട്രീയ നേതൃത്വം കേന്ദ്രസർക്കാരിന് ഇല്ലാതെ പോയി... നയിക്കുന്ന പാർട്ടിക്കും ഒരു നേതാവ് ഇല്ല... കോൺഗ്രസ്സിനെ നയിക്കുന്നത് സോണിയ ഗാന്ധിയാണ്... ഒരു ജനാധിപത്യ രാജ്യത്ത് നേതാവിന്റെ അഭിപ്രായം കേൾക്കേണ്ടത് ജനങ്ങളുടെ അവകാശമാണ്... ഇക്കാര്യത്തിൽ സോണിയ ഗാന്ധി പൂർണ്ണമായും പരാജയമാണ്... പ്രധാനമന്ത്രി മൻമോഹനും ജനത്തിന് ഒരു സന്ദേശവും നൽകുന്നില്ല...

ഇവിടെ പിണറായി വിജയനെ കണ്ടുപഠിക്കണം... പിണറായിയെ കണ്ടുപഠിക്കാൻ "രാഷ്ട്രീയപ്രശ്നം" ഉണ്ടെങ്ങിൽ... കെ. കരുണാകരനെ ധ്യാനിച്ച് നീങ്ങിയാൽ മതി... കരുണാകരന്റെ നിലപാട് ശരിയോ തെറ്റോ ആയിക്കോളട്ടെ, പക്ഷേ അദ്ദേഹത്തിന് ഒരു നിലപാട് ഉണ്ടായിരിക്കും... ആ നിലപാട് ജനത്തിന് നൽകിയിരിക്കും... പോരാട്ട ഭൂമിയിൽ യുദ്ധം നയിക്കാൻ അദ്ദേഹവും ഉണ്ടായിരിക്കും... ഇപ്പോൾ മൻ‌മോഹനും സോണിയ ഗാന്ധിയും യുദ്ധം നയിക്കാതെ മരപ്പൊത്തിൽ ഒളിച്ചിരിക്കുന്നു എന്ന പരിതാപകരമായ അവസ്ഥയാണ് ഇന്ത്യൻ ജനത അഭിമുഖികരിക്കുന്ന ഏറ്റവും വലിയ വിപത്ത്... ഈ നിസ്സഹായവസ്ഥയേയല്ലേ രാം ദേവ് ചൂക്ഷണം ചെയ്യുന്നത്...

രാഷ്ട്രീയ നേതൃത്വം നഷ്ടപ്പെട്ടുപോയ മുഖം തിരിച്ചുപിടിക്കണം... ജനത്തിന് മനസ്സിലാകുന്ന ഭാഷയിൽ സുതാര്യമായ നടപടികൾ എടുത്ത് അഴിമതിയിലും കോർപ്പൊറേറ്റ് ഇടപെടലിലും കുളിച്ച് നിൽക്കുന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നഷ്ടപ്പെട്ട വിശ്വാസം വീണ്ടെടുക്കണം... അല്ലെങ്ങിൽ ജനം ഏത് കച്ചിതുരുമ്പിലും പിടിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ നീങ്ങും... താനിരിക്കേണ്ടിടത്ത് താനിരുന്നിലെങ്ങിൽ രാം ദേവിരിക്കും... അതു മറക്കരുത്...

വാൽകഷ്ണം... അഴിമതിവിരുദ്ധസമരത്തിന്റെ പ്രായോജകരായി ഡി. കമ്പനി വരുന്ന നാളേയ്ക്കായി...

Monday, 2 May 2011

ഒസാമയെ ചരിത്രം എങ്ങനെ വിലയിരുത്തും...

ഒസാമ ബിൻ ലാദനെ കുറിച്ച് എന്റെ ചരിത്രപുസ്തകത്തിൽ ഞാൻ എഴുതിവെയ്ക്കുന്ന ചരിത്രമല്ല നിങ്ങൾ ഓരോരുത്തരും നിങ്ങളുടെ ചരിത്രപുസ്തകത്തിൽ എഴുതിവെയ്ക്കുന്നത്... എന്റെ വീക്ഷണവും താല്പര്യവുമാണ് ഞാൻ എഴുതിവെയ്ക്കുന്നത്... അതിൽ സത്യത്തിന്റെ കണികകൾ കാണൂമായിരിക്കും പക്ഷേ നമ്മുടെ വ്യാഖ്യാനവും ചരിത്രമായി രേഖപ്പെടുത്തും...

ചരിത്രം ഒരിക്കലും സത്യത്തിന്റെ / ചരിത്രത്തിന്റെ നേർകാഴ്ചയല്ല... വിജയിയുടേതും അല്ല... പ്രചരണത്തിൽ മുന്നിൽ നിൽക്കുന്നവരുടെ ചരിത്രമാണ് മറ്റൊന്ന്... എഴുതപ്പെട്ടതിൽ നിന്ന് വരും തലമുറ അവർക്കിഷ്ടപ്പെട്ട വരികൾ മാത്രം അരിച്ചെടുത്ത്, മറ്റൊരു ആലയിൽ പഴുപ്പിച്ച് / കാലവസ്ഥയിൽ മറ്റൊരു ചരിത്രം എഴുതും...  അതും ചരിത്രം...


ഒസാമയെ ചരിത്രം എങ്ങനെ  വിലയിരുത്തും...


1. മുസ്ലീം തീവ്രവാദത്തിന് ഒരു ആഗോളമാനം നൽകിയ ഒരു തീവ്രവാദി...

2. പടിഞ്ഞാറൻ ശക്തികൾക്കെതിരെ പോരാടിയ അറബ് ഒളിപോരാളി...

3. ഒരു കാലത്ത് ലോകം മുഴുവനും ഭയപ്പെട്ടിരുന്ന ഒരു കൊടുംതീവ്രവാദി...

4. എല്ലാം അമേരിക്കയുടെ കളികൾ... ഒസാമ ഒരു പാവ... അമേരിക്കയും ഇസ്രായേലും അല്ലെങ്ങിൽ ഇസ്രായേൽ മാത്രം വേൾഡ് സെന്റർ തകർത്തു, അത് മുസ്ലീം ജനതയുടെ തലയിൽ കെട്ടിവെച്ചു... എല്ലാം എണ്ണയ്ക്ക് വേണ്ടി...

5. മുസ്ലീം പ്രദേശങ്ങളിൽ ഇസ്ലാമികഭരണം കൊണ്ടുവരുന്നതിന് ജിഹാദ് നടത്തിയ ഒരു ഇസ്ലാമിസ്റ്റ്...

കാക്കരയുടെ ചരിത്രതാളിൽ കറുത്ത ലിപികളിൽ "മുസ്ലീം ജനതയുടെ രക്ഷകൻ എന്ന ലേബലിൽ മുസ്ലീം ജനതയെ കുരുതികൊടുത്ത ഒരു ഭീകരൻ"...


നാം ഒന്ന് ഈ ലോകം നമ്മുടേതും... അത് മാത്രമാണ് സത്യം... അതായിരിക്കണം  നമ്മുടെ ചരിത്രം, അത് ആര് എഴുതിയാലും...

Tuesday, 26 April 2011

എൻഡോസൾഫാനും നിലപാടുകളും!

എൻഡൊസൾഫാൻ നിരോധിക്കണം എന്ന കാര്യത്തിൽ  മന്മോഹൻ സിംഗിനോ സോണിയ ഗാന്ധിക്കോ ശരദ് പവാറിനോ കേന്ദ്രസർക്കാരിനോ കോൺഗ്രസ്സിന് തന്നെയോ ഒരു താല്പര്യവും ഇല്ല... അതിനെതിരെ ശക്തമായി, എന്നാൽ ലഭിക്കാവുന്ന എല്ലാ പിന്തുണയും നേടിക്കൊണ്ട് ഒരു സമരം നയിച്ചാൽ മാത്രമെ വിജയം എളുപ്പമാകുകയുള്ളൂ...

എൻഡൊസൾഫാൻ നിരോധിക്കണം  എന്ന് ആവശ്യപ്പെടുന്ന പലരും ഇത് ഒരു ഫാഷനായി കൊണ്ടുനടക്കുകയാണ്...

നിരോധിക്കണം എന്ന്  ചുമ്മാ പറഞ്ഞാൽ പോരെ? അത് ഭംഗിയായി ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും  ചെയ്തു...  പ്രധാനമന്ത്രിയെ കണ്ട് മറ്റൊരു നാടകം  കളിച്ചു... എന്തൊരു ധീരനിലപാട്, അല്ലേ?

മൗനംകൊണ്ട് കേന്ദ്രമന്ത്രിമാർ  എൻഡോസൾഫാന് കുട പിടിക്കുന്നു... എന്നിട്ട് എപ്പോഴെങ്ങിലും മന്ത്രിസഭയിൽ എൻഡോസൾഫാൻ നിരോധിക്കണം എന്ന് ശക്തമായി ആവശ്യപ്പെട്ടിരുന്നു എന്ന് പത്രത്തിൽ  ഒരു വാർത്ത വന്നാൽ പോരേ... കൂട്ടത്തി ൽ എൻഡൊസൾഫാൻ വിതച്ച നാശത്തിന് നികുതിപണത്തിൽ നിന്ന് കുറച്ച് കോടികൾ നൽകി, ദുരിതബാധിതരുടെ മുന്നിൽ മറ്റൊരു നാടകം കളിച്ചാൽ മതിയല്ലോ... ഇവർ പ്രതികരിക്കേണ്ടത്  ഇപ്പോഴാണ്... പ്രതികരണം മന്ത്രിസഭയിലും പൊതുസമൂഹത്തിലും  വേണം... പൊതുസമൂഹത്തി ലെ പ്രതികരണത്തിന് ശക്തമായ ഒരു പ്രഷർ ഉണ്ടാക്കുവാൻ സാധിക്കും... അതുവരെയുള്ള മൗനം കുറ്റകരമാണ്...

എൻഡോസൾഫാനെതിരെയുള്ള പ്രതിക്ഷേധം കോൺഗ്രസ്സിലെ  ഭൂരിഭാഗം പേരും ഒരു ചടങ്ങ് തീർക്കൽ മാത്രമായി ചുരുക്കുകയാണ്...

ഇടതുപക്ഷത്തിനാണെങ്ങിൽ എല്ലാം രാഷ്ട്രീയം ആണല്ലോ... ആ ഭാഗം അവർ കളിക്കുന്നു...

എൻഡോസൾഫാൻ വിഷയത്തിൽ ആത്മാർത്ഥ മായി വികാരം കൊള്ളുന്നവരോട് ഒരു വാക്ക്...

നമ്മുടെ കൂടെ സമരം ചെയ്യുന്നവരിൽ / തെറി പറയുന്നവരിൽ ഭൂരിഭാഗം പേരും ഒരു ഫാഷനായി തുടരുകയാണ്... രാഷ്ട്രീയപൊറാട്ട് നാടകം കളിക്കുകയാണ്...

അത് വ്യക്തമായി അറിയുന്ന കേന്ദ്രസർക്കാർ ജനവിരുദ്ധനയം തുടരുന്നു... എൻഡോസൾഫാനെ പിന്തുണയ്ക്കുന്നു...

ദുരിതബാധിതരെ, നഷ്ടപ്പെട്ടത് നിങ്ങൾക്ക് മാത്രം... ബാക്കിയെല്ലാവരും (ഭൂരിഭാഗം) കൊയ്യുകയാണ്..

...
ചില ലിങ്കുകൾ...
https://profiles.google.com/shijangeorge/posts/iYVxivHUpGb

http://georos.blogspot.com/2010/11/blog-post_11.html




 

Sunday, 24 April 2011

മോഡി വർഗ്ഗീയവാദി, വികസനവാദി...

മോഡി വർഗ്ഗീയവാദിയാണ് ഗുജറാത്ത് കലാപത്തിന് പിന്തുണ നൽകി... ഇതൊക്കെ ഒരു ഭാഗം... മറ്റൊരു ഭാഗം മോഡീയടെ നിലപാട് വികസനത്തിന് അനുകൂലമാണ്... മോഡിയാണ് നാണയം...  മോഡി വർഗ്ഗിയവാദിയല്ല  എന്ന് പറയുന്നതുപോലെ മഠയത്തരമല്ലേ വികസനവാദിയല്ല എന്ന് പറയുന്നതും...

വർഗ്ഗീയവാദിയും വികസനവാദിയും ആയ മോഡിയെ വേണോ എന്നാണ് ചോദ്യമെങ്ങിൽ... വേണ്ടായെന്ന് ഒറ്റ ശ്വാസത്തിൽ പറയും...
 
ഗുജറാത്തിലെ വികസനത്തിന് മോഡി നന്ദി പറയേണ്ടത് ശരിക്കും ബാൽ താക്കറെയോടും കൂടിയല്ലെ... മഹാരാഷ്ട്രയിലെ കമ്പനികളിൽ ശിവസേന നടത്തിയ കടന്നകയറ്റം ഗുജറാത്തികളെ കമ്പനികളുമായി ഒരു തിരിച്ച്പോക്കിന് ഇടവരുത്തി... മുമ്പെയിലെ ഓഫീസ് നില നിർത്തിയാൽ  പോലും ഫാക്റ്റ റി ഗുജറാത്തിലേക്ക് പറിച്ചു നട്ടു... ഇതിന്റെ കൂടെ മുമ്പെയിലെ ജനവാസകേന്ദ്രങ്ങളിലുള്ള  മിക്ക കമ്പനികളും നിയമപരമായി ഇൻഡസ്റ്റ്രിയൽ ഏരിയയിലേക്ക് മറ്റേണ്ടത് ഉണ്ടായിരുന്നു... അതിലെ പല കമ്പനികളും പോയത്... സില്‌വാസയിലേക്ക്, കേന്ദ്രഭരണ പ്രദേശമാണേങ്ങീലും ഗുണം ഗുജറാത്തികൾക്ക് ആണല്ലോ...

80 കളുടെ അവസാനം തുടങ്ങിയ ഗുജറാത്തിന്റെ വൻ‌വികസനത്തിന്റെ ഗുണം മോഡി കൊയ്യുന്നു... മീഡീയയെ കൈകാര്യം ചെയ്യാൻ മോഡിയെ ആരും പഠിപ്പിക്കേണ്ട... അതുകൊണ്ട് തന്നെ ഹിന്ദുത്വ വാദിയെന്ന ലേബൽ നിലനിറുത്തികൊണ്ട് തന്നെ വികസനവാദിയും ആയി  തിളങ്ങുന്നു...

റ്റാറ്റയുടെ കാർ ഫാക്റ്ററി ഗുജറാത്തിലേക്ക് മാറ്റാൻ ഒരു മണിക്കൂർ പോലും വേണ്ടീവന്നില്ല... കാര്യങ്ങൾ അണീയറയിൽ നീങ്ങീയിരുന്നു... സ്മാർറ്റ്സിറ്റി നാം ചർച്ച ചെയ്തത് ഏഴ് വർഷമായിരുന്നു...

Friday, 22 April 2011

ഇന്ത്യൻ വെജിറ്റേറിയനിസവും പെസഹാ കുരിശും...

കാക്കര ഇന്ത്യൻ ആണ്‌, അതിനാൽ തന്നെ ബീഫ് ബർഗ്ഗറിൽ നിന്ന്‌ ബീഫ് മാറ്റിയാൽ ബർഗ്ഗർ സന്തോഷത്തോടെ കഴിച്ചിരിക്കണം... അതിനിടയിൽ പുരികം ഒന്ന്‌ ചുളിഞ്ഞാൽ... പകരം വേറൊരു ബർഗ്ഗർ ചോദിച്ചാൽ... അതാണ്‌ തൊട്ടുകൂടയ്മയുടെ അവതാരം... ഭക്ഷണ ശീലമോ എല്ലാ മനുഷ്യരിലും പലവിധത്തിൽ കാണുന്ന ഇഷ്ടക്കേട്, ഇതൊന്നും തന്നെ ഒരു ഇന്ത്യക്കാരനെ സഹായിക്കില്ല... ഒരു ഇന്ത്യൻ ആയതിന്റെ ഗതികേട്... അയിത്തം എന്നത്‌ ഇന്ത്യയിൽ മാത്രമല്ല... ഈ അറപ്പ്‌ വ്യക്തിപരമാണ്‌, വ്യക്തിപരമായ വിശ്വാസം ഒരു പക്ഷെ അന്ധവിശ്വാസം... ഇതൊന്നും ഇടതുചിന്തകളെ സ്വാധിനിച്ചില്ല... കാരണം ബീഫ് ബർഗ്ഗറെ അയിത്തവുമായി കൂട്ടികെട്ടിയിരിക്കുന്നു... അയിത്തവും സവർണവും... ഇടതുചിന്തകൾ കൊടുങ്കാറ്റായി... കൊടുങ്കാറ്റിനിടയിൽ യുക്തി കൈമോശം വന്നു... അതാണല്ലോ വേണ്ടതും, അല്ലേ?

ശാന്തമായ ഒരു അന്തരീക്ഷത്തിൽ ചിന്തിച്ചാൽ യുക്തി കടന്നുവരും... മനസ്സ്‌ ശാന്തമായാൽ അകകണ്ണിന്‌ പലതും ദർശിക്കുവാൻ സാധിക്കും... ശാന്തമായ ഒരു ദേവാലയത്തിൽ കടക്കുമ്പോൾ ഈശ്വരസാനിധ്യം അനുഭവപ്പെടും എന്ന്‌ കേട്ടിട്ടുണ്ട്...

നമുക്ക്‌ ബീഫിലേക്ക്‌ തിരിച്ചു വരാം... വേണ്ട, ബീഫ്‌ തിന്ന്‌ മടുത്തു... മാത്രവുമല്ല, സ്ഥിരമായി ബീഫ് പാറ്റി തിന്നാൽ ശരീരത്തിൽ കൊളസ്റ്റ്രോൾ അടിഞ്ഞുകൂടുമെന്ന്‌ പ്രശസ്ത “ബീഫോളജിസ്റ്റുകൾ” സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്... അപ്പോൾ ബീഫിനെ മാറ്റി പട്ടിയെ ഇറക്കിയാലോ... പട്ടിയാകുമ്പോൾ, അതിന്റെ പിന്നിൽ ആർഷഭാരതവും ഇല്ല... പട്ടി ബർഗ്ഗറിൽ നിന്ന്‌ പട്ടിയിറച്ചി മാറ്റിയാൽ നമ്മളിൽ എത്ര പേർ പിന്നെ ബർഗ്ഗർ മാത്രം തിന്നും... ഇതും അയിത്തമാണോ... അല്ലേ അല്ല... കാരണം അതിന്റെ പിന്നിൽ ഇന്ത്യൻ സവർണ്ണതയില്ല... പക്ഷെ സായിപ്പ്‌ ഉണ്ട്... ഇടതുചിന്തകൾ തണുത്തുറഞ്ഞു... മലയാളിക്ക്‌ പട്ടിയിറച്ചി ശില്ലമില്ല, അല്ലേ? പട്ടിക്ക്‌ പകരം പന്നിയായാലും ഇടതുപരിപ്രേക്ഷ്യത്തിലിട്ട്‌ ചുട്ട്‌ എടുക്കുകയില്ല... കാരണം പന്നിയിലും സവർണ്ണതയില്ല...

ഇന്നലെ പെസഹ... കൃസ്താനികൾ പെസഹ അപ്പം ഉണ്ടാക്കി അതിന്‌ മുകളിൽ ഓശാനക്ക്‌ പള്ളികളിൽ നിന്ന്‌ കൊണ്ടുവന്ന തെങ്ങിൻ ഓല കുരിശ്ശിന്റെ ആകൃതിയിൽ വെയ്‌ക്കുന്നു, ഓല മാറ്റി അപ്പം മുറിച്ച് കഴിക്കുന്നു... അപ്പം പൂർണ്ണമായും വെജ്... ഓലയാണെങ്ങിൽ കേരവൃഷത്തിന്റെ, അതും പ്രശ്നമല്ല... പക്ഷെ വിശ്വാസം... കുരിശ് തൊട്ട അപ്പം എനിക്ക്‌ വേണ്ടാ... അത് വിശ്വാസം മാത്രമാണ്‌... ഒരു പക്ഷെ അന്ധവിശ്വാസം... അതിൽ കൂടുതൽ ഒന്നുമില്ല... തൊട്ടുകൂടായ്മയല്ല എന്നത്‌ മാത്രമാണ്‌ ശരി...

അപ്പത്തിൽ നിന്ന്‌ കുരിശ്‌ മാറ്റിയെടുത്താൽ ആർക്കും അപ്പം കഴിക്കാമല്ലോ... അല്ലേ? ബീഫ്‌ ബർഗ്ഗറിൽ നിന്ന്‌ ബീഫ് മാറ്റി കഴിക്കുന്നപോലെ... ബീഫിന്റെ പിന്നിൽ ഒരു വിശ്വാസം ഉണ്ട്... അതുകൊണ്ട്‌ തന്നെയാണ്‌ ബീഫും പന്നിയും കുരിശ്ശും കലർന്ന ഭക്ഷണം പലർക്കും ഭക്ഷിക്കാൻ കൂടുതൽ വിമുഖത...

ബീഫ് ബർഗ്ഗറിൽ നിന്ന്‌ ബീഫ് മാറ്റി ബർഗ്ഗർ തിന്ന്‌ കാക്കര അയിത്തത്തിനെതിരെ കുരിശ്ശുയുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു... പല്ലിയിറച്ചി മാറ്റി ബർഗ്ഗർ തിന്ന്‌ അയിത്തോച്ഛാടനം നടത്തുവാൻ ആരെങ്ങിലും വരുമായിരിക്കും...

വിശ്വാസം, അതല്ലേ എല്ലാം...


വാൽകക്ഷണം...

കണ്ണിൽ കണ്ടതെല്ലാം വിശുദ്ധഗ്രന്ഥത്തിലുടെ വ്യാഖ്യാനിക്കുന്നപോലെ എല്ലാം “ചെങ്കൽചൂളയിൽ” ചുട്ട്‌ എടുക്കണം എന്ന്‌ വാശി പിടിക്കരുത്‌...

Tuesday, 12 April 2011

കൊട്ടികലാശവും അമേരിക്കൻ ജനാധിപത്യവും...

എന്തുകൊണ്ട്‌ രാഷ്ട്രീയത്തിൽ അക്രമ മനോഭാവമുള്ള നേതാക്കൾ ഉയർന്നു വരുന്നു... ഇന്നലത്തെ കൊട്ടികലാശം മാത്രം ശ്രദ്ധിക്കുക...

കൈയൂക്കുള്ളവൻ കാര്യക്കാരൻ എന്നതായിരുന്നില്ലേ കൊട്ടികലാശത്തിലെ നീതി... അക്രമ പരമ്പരകൾ... എതിരാളികളെ കായികമായി നേരിടുക എന്നതായിരുന്നില്ലോ പദ്ധതികൾ... കൈയൂക്കിൽ വോട്ട് തേടുന്നത്‌ ഗുണ്ടായിസം തന്നെയല്ലേ... രാഷ്ട്രീയ ലേബലിൽ കാണിക്കുന്ന ഗുണ്ടായിസത്തിനെ മലയാളി സമൂഹം തള്ളികളയാത്തത്‌ നമ്മുടെ ജീർണ്ണിച്ച രാഷ്ട്രീയബോധമല്ലേ വെളിവാക്കുന്നത്‌...

മന്ത്രിക്കും എം.എൽ.എക്കും പരിക്ക്‌... പോലീസുകാർക്കും പരിക്ക്‌... പലയിടങ്ങളിൽ ലാത്തിചാർജ്... വാഹനങ്ങൾ തല്ലി തകർക്കുക... ഇതായിരുന്നില്ലേ കൊട്ടികലാശത്തിന്റെ സാമ്പിളുകൾ...

ഇതാണോ രാഷ്ട്രീയബോധം... ഇത്‌ മാത്രമാണ്‌ രാഷ്ട്രീയപ്രവർത്തനം... എന്ന്‌ ധരിച്ചിരിക്കുന്ന കുറെ ആഘോഷക്കാർ ഇന്നലെ തെരുവിൽ ഇറങ്ങി... എല്ലാ കവലകളും അവർ കയ്യടിക്കിയിരുന്നു... ഇവരിൽ നിന്ന്‌ ഉയർന്നുവരുന്ന നേതാക്കൾ തെരുവിനെ പ്രക്ഷുബ്ദമാക്കികൊണ്ടേയിരിക്കും... സാധാരണകാരന്റെ അവകാശങ്ങൾ ചവിട്ടിമെതിച്ചുകൊണ്ടേയിരിക്കും... രാഷ്ട്രീയത്തിൽ മുഴുനീളം തുടരുന്ന ഇത്തരം കൊട്ടികലാശങ്ങൾ രാഷ്ട്രീയബോധമുള്ള നേതാക്കളെ രാഷ്ട്രീയത്തിൽ നിന്ന്‌ അകറ്റിനിർത്തുന്നു... രാഷ്ട്രീയ ജീർണ്ണതക്കെതിരെ ശബ്ദമുയർത്തിയാൽ, അവരെ അരാഷ്ട്രീയവാദികൾ എന്ന ലേബലിൽ തളച്ചിടുന്നു...

ഇതിനൊരു മാറ്റം നമ്മുക്കെന്ന്‌... ഉണ്ടാകും, ഉണ്ടാകണമല്ലോ...

പഴയ ഒരു ഓർമ്മ...

ജോർജ്‌ ബുഷും അൽ ഗോറും തമ്മിൽ നടന്ന മൽസരം കോടതിയിൽ തീർപ്പ്‌ കല്പിക്കുന്നു... കോടതിയിൽ നിന്ന്‌ ഇറങ്ങി വരുന്ന ജോർജ്‌ ബുഷ്‌ പുറത്ത്‌ കാത്ത്‌ നില്കുന്ന വളരെ ചെറിയ ഒരു കൂട്ടം അണികൾക്ക്‌ കൈ കൊടുക്കുന്നു... അവരുടെയിടയിൽ “അൽ ഗോറിന്‌” പിന്തുണയുമായി ഒരു വൃദ്ധ ഒരു ചെറിയ പ്ലക്കാർഡുമായി നിൽക്കുന്നു... വൃദ്ധയുടെ ചുമലിൽ തട്ടി ഒരു ചിരിയും നല്കി ജോർജ്‌ ബുഷ്‌ നടന്നു പോകുന്നു...

ഇങ്ങനെയൊരു അവസ്ഥ ഇന്ത്യൻ സാഹചര്യത്തിൽ, ചുരുങ്ങിയ പക്ഷം ഇന്നലത്തെ കലാശകൊട്ടിന്റെ സാഹചര്യത്തിൽ ഒന്ന്‌ സങ്കൽപ്പിച്ചു നോക്കു...