പ്രിയ കണ്ണൂർ, എറുണാകുളം, ആലപ്പുഴ നിവാസികളെ,
നിങ്ങൾക്ക് ഇതു തന്നെ വരണം! എന്തായിരുന്നു ആഹോഷം! ഞങ്ങൾ കോൺഗ്രസ്സ്കാർ ജയിച്ചേ! എം.എൽ. എ മാർ ജയിച്ചേ! കമ്മ്യൂണിസ്റ്റ് സമരക്കാരെ നാടു കടത്തി! സിന്ധു നദിതടസംസ്കാരം പഠിപ്പിച്ച് വിട്ടു!
ഇപ്പോൾ എന്തായി, പിന്നെയും ഇലക്ഷൻ, പിന്നെയും പിരിവ്, കാശു കൊടക്കെടാ... അടിയും പിടിയും! ഉണ്ടായാൽ അതും സഹിച്ചൊ, കണ്ണൂർക്കാരുടെ ഒരു ഭാഗ്യം, അടിപിടി ലൈവ് അയി കിട്ടുമല്ലോ. ബോംബ് പൊട്ടി തുടങ്ങിയിട്ടില്ല, അതും വരും, ഇത്തവണ വിഷുവിന്റെ നനഞ്ഞ പടക്കമല്ല പൊട്ടിക്കുക, അതാ വരുന്നു, ബക്രീതിന്റെ ഇടിവെട്ടു പടക്കം!
പണ്ടാരോ പറഞ്ഞതു പോലെ, ഇലക്ഷൻ ആണ് ജനാധിപത്യത്തിന്റെ അടിത്തറ (അടിവസ്ത്രം). അപ്പോൾ പിന്നെ അടിവസ്ത്രം ഇല്ലാതെ എന്തു.... രണ്ട് അടിവസ്ത്രം ഒരുമിച്ചു അലക്കി എടുത്തിട്ടുള്ള മദാമ (കടപാട് - മുരളി) (ബെല്ലാരി), ലീടർജി (നേമം), പിന്നെ അടിവസ്ത്രത്തിന്റെ മൊത്ത കച്ചവടക്കാർ ആയ വടക്കൻ ദാദമാർക്കും നാളികേരത്തിന്റെ നാട്ടിലെ ചില്ലറ കച്ചവടക്കാർ ആയ ഉമ്മൻ, ചെന്നിത്തല, പിന്നെ ആർഷ ഭാരതത്തിലെ എല്ലാ മണ്ടന്മ്മാർക്കും എന്റെ ജനാധിപത്യ ഉമ്മകൾ.
അയ്യോ അടിവസ്ത്രത്തിന്റെ കാര്യം പറഞ്ഞപ്പോളാണ്, ഒരു കാര്യം ഓർമ്മ വന്നതു, അതു ഞാൻ പറയില്ല...
എന്നു സ്വന്തം,
കാക്കര
Thursday, 15 October 2009
Subscribe to:
Posts (Atom)