Thursday, 23 December 2010

കരുണാകരന്‌ കാക്കരയുടെ ആദരാഞ്ജലികൾ...

“കേരളം കണ്ട ഏറ്റവും നല്ല മുഖ്യമന്ത്രിയുടെ” കീഴിൽ ശക്തനായ ആഭ്യന്തരമന്ത്രി...


മുഖ്യമന്ത്രിയെന്ന നിലയിൽ “പ്രത്യക്ഷ വികസനത്തിന്റെ” സാരഥി...

ജനനം മുതൽ മരണം വരെ മാളക്കാരനല്ലാത്ത മാളയുടെ മാണിക്യം...

ഹാസ്യവും പരിഹാസ്യവും വിമർശനവും തുറന്ന ചിരിയിൽ ഒതുക്കുകയും തള്ളുകയും ചെയ്ത സൂത്രശാലി...

തിരിച്ചടികളിലും ഉദ്യോഗസ്ഥരെ വഴിയിൽ ഉപേക്ഷിക്കാത്ത ഭരണാധികാരി...

സ്വരം നന്നായിരിക്കുമ്പോൾ പാട്ട്‌ നിറുത്തണം എന്ന്‌ മനസ്സിലാക്കാത്ത ഒരു രാഷ്ട്രീയക്കാരൻ...

മകനും മകളും കൂടി കരിനിഴലിലായ ഒരച്ചൻ...

അടുക്കള രാഷ്ട്രീയം (സിൽബന്തികൾ) കേരളത്തിൽ വിജയകരമായി നടപ്പിലാക്കിയ ഗ്രുപ്പ്‌ നേതാവ്‌...

ഒരേ സമയം മൂന്ന്‌ പ്രബല സമുദായങ്ങളെ “പ്രീണിപ്പിച്ച്‌” കോൺഗ്രസ്സിലേക്ക്‌ അടുപ്പിച്ച കോൺഗ്രസ്സുകാരൻ...

മുന്നണി രാഷ്ട്രീയത്തിന്റെ അമരക്കാരൻ...

കരുണാകരൻ “നുണ” പറഞ്ഞാലും ജനം വിശ്വസിക്കുമായിരുന്നു... ഇപ്പോഴത്തെ നേതാക്കൾ സത്യം പറഞ്ഞിട്ടും ജനം വിശ്വസിക്കുന്നില്ല... എല്ലാം ചിരിയിലും കണ്ണിറക്കലിലും പൊതിയും...

ശത്രുവിന്റെ ശത്രു മിത്രം... അതായിരുന്നു പോളിസി...

രാഷ്ട്രീയ കളികളുടെ ആശാൻ...

പോരായ്മകൾ എഴുതി അദ്ദേഹത്തെ തോൽപ്പിക്കാൻ സാധ്യമല്ല... *കുറവുകൾ* എന്ന തലക്കെട്ടിൽ ലീഡറെ കുറിച്ചെഴുതി വായിക്കാൻ ജനത്തിന്‌ കൊടുത്താൽ... ഭൂരിഭാഗം പേരും അതാണ്‌ ഒരു നേതാവിന്‌ വേണ്ട ഗുണം എന്ന്‌ തിരുത്തിപറയും...

ആദരാഞ്ജലികൾ... കാക്കരയും ആദരാഞ്ജലികൾ അർപ്പിക്കുന്നു...

14 comments:

ഷൈജൻ കാക്കര said...

പോരായ്മകൾ എഴുതി അദ്ദേഹത്തെ തോൽപ്പിക്കാൻ സാധ്യമല്ല... *കുറവുകൾ* എന്ന തലക്കെട്ടിൽ ലീഡറെ കുറിച്ചെഴുതി വായിക്കാൻ ജനത്തിന്‌ കൊടുത്താൽ... ഭൂരിഭാഗം പേരും അതാണ്‌ ഒരു നേതാവിന്‌ വേണ്ട ഗുണം എന്ന്‌ തിരുത്തിപറയും...

ആദരാഞ്ജലികൾ... കാക്കരയും ആദരാഞ്ജലികൾ അർപ്പിക്കുന്നു...

shaji.k said...

ആ യുഗം അവസാനിച്ചു. ആദരാഞ്ജലികള്‍ .

Sameer Thikkodi said...

പോരായ്മകൾ എഴുതി അദ്ദേഹത്തെ തോൽപ്പിക്കാൻ സാധ്യമല്ല... *കുറവുകൾ* എന്ന തലക്കെട്ടിൽ ലീഡറെ കുറിച്ചെഴുതി വായിക്കാൻ ജനത്തിന്‌ കൊടുത്താൽ... ഭൂരിഭാഗം പേരും അതാണ്‌ ഒരു നേതാവിന്‌ വേണ്ട ഗുണം എന്ന്‌ തിരുത്തിപറയും...

yes you said it, my hearty condolence

Muralee Mukundan , ബിലാത്തിപട്ടണം said...

മലയാളികളുടെ ഇടയിലെ വളരേ ബോൾഡായ നേതാവ് ഒപ്പം ശിങ്കിടികൾക്ക് കരുണ ചെയ്യുന്നവനുമായ ഒരു സാക്ഷാൽ ലീഡറായിരുന്ന ഈ പ്രിയ നേതാവിന് ബിലാത്തിമലയാളികളുടെ പേരിൽ എല്ലാവിധ
ആദരാജ്ഞലികളും..അർപ്പിച്ചുകൊള്ളുന്നൂ

A said...

കൃത്രിമ ഭംഗിവാക്കുകലുപയോഗിക്കാതെ കാക്കര കരുണാകരന് ആദരാന്ജലി അര്‍പ്പിച്ചിരിക്കുന്നു. അനുശോച്ചനത്തിലും നര്‍മം ഗൌരവം ചോരാതെ ചേര്‍ക്കാനുള്ള ഈ കഴിവ് അപാരം തന്നെ.

Manoj മനോജ് said...
This comment has been removed by the author.
Manoj മനോജ് said...

“ആരാണീ ഈച്ചര്‍ വാര്യര്‍‍? കുറേ ഈച്ചര വാര്യര്‍മാരെ അറിയാം... ഒരു പ്രൊഫസറും ഉണ്ട്. പക്ഷേ പുള്ളി ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്....” കരുണാകരന് അല്ലാതെ ഇങ്ങനെ ചോദിക്കുവാന്‍ ആര്‍ക്കാണ് കഴിയുക?

ഈച്ചര വാര്യരെരുടെയും, നവാബിന്റെയും ഓര്‍മകള്‍ നിലനില്‍ക്കുന്നത് കരുണാകരന്‍ എന്ന “ലീഡറുടെ” കഴിവ് തന്നെയല്ലേ....

മുന്നണി എന്ന ആശയം ഉണ്ടാക്കി, വിജയകരമായി ഭരിക്കാമെന്ന് കാട്ടി തന്ന കരുണാകരന്‍ എന്ന രാഷ്ട്രീയക്കാരനെ ഇന്ത്യന്‍ ജനതയ്ക്ക് മറക്കുവാന്‍ കഴിയുമോ....

K.P.Sukumaran said...

ആദരാഞ്ജലികൾ അർപ്പിക്കുന്നു....

ശങ്കരനാരായണന്‍ മലപ്പുറം said...

കാക്കരയ്ക്ക് എന്റെ ക്രിസ്തുമസ് പുതുവത്സര ആശംസകള്‍

ഷൈജൻ കാക്കര said...

ഷാജി... അതെ ഒരു യുഗം അവസാനിച്ചു...


ബിലാത്തി... അതെ... താങ്ങൾ പറഞ്ഞത്‌ പോലെ വളരെ ബോൾഡായ ഒരു വ്യക്തി...

സമീർ... സലാം... കെ.പി.എസ്... ശങ്കരനാരയണൻ... നന്ദി...

മനോജ്‌... കരുണാകരനെ ഓർക്കുമ്പോൾ തീർച്ചയായും നവാബും രാജനും വരും... (നവാബിനെ ഓർമിച്ച് കാക്കര ഒരു പോസ്റ്റും ഇട്ടിട്ടുണ്ട്)...

കരുണാകരൻ നക്സലിസത്തെ അടിച്ചമർത്തിയത്‌ ശരിയാണോ എന്ന്‌ ബുദ്ധദേവിനോട്‌ ചോദിക്കു... അപ്പോൾ അറിയാം രാജനും അപ്പുറത്തെ ശരികൾ...

Anonymous said...

ഒതുക്കത്തില്‍ നന്നായി തന്നെ പറഞ്ഞു, മിതമായ വാക്കുകളില്‍ . ദീര്‍ഘത്തിലും നല്ലത് ഈ ഹൃസ്വം തന്നെ.

Raees hidaya said...

ഈചര വാര്യരെയും രാജനെയും മറക്കാതിരിക്കുക

Manoraj said...

സത്യത്തില്‍ ഒട്ടേറെ പോരായ്മകള്‍ ഉണ്ടെങ്കിലും കരുണാകരന്‍ ഒരു യുഗമായിരുന്നു. അദ്ദേഹത്തോളം ചങ്കൂറ്റമുള്ള മറ്റൊരു നേതാവ് ഇല്ല എന്ന് തന്നെ പറയാമെന്ന് തോന്നുന്നു.

ഷൈജൻ കാക്കര said...

മൈത്രേയി... നന്ദി...

റൗസ്‌... രാജനെ മറന്നുകൊണ്ട്‌ കരുണകരനെ ഓർക്കരുത്‌... അപ്പോഴാണല്ലോ നക്സലിസത്തെ കേരളത്തിൽ നിന്ന്‌ തുടച്ച്‌ നീക്കിയതും ബംഗാളിൽ മാവോയിസ്റ്റുകൾ ബുദ്ധദേവിന്റെ ഉറക്കം കെടുത്തുന്നതും തികട്ടിവരുക...

കൈപ്പള്ളി... പോസ്റ്റിലെ ആദ്യത്തെ രണ്ടു വരികൾ ശ്രദ്ധിക്കുമല്ലോ... വെറും കക്ഷിരാഷ്ട്രീയക്കാരനല്ല കരുണാകരൻ... ഇന്ന്‌ കേരളകൗമുദിയിൽ വായിച്ചത്‌ പ്രകാരം ചന്ദ്രശേഖരനായർ സ്റ്റേഡിയത്തിന്റെ പിന്നിലും കരുണാകരൻ...

കരുണാകരനെ ഓർക്കുന്നത്‌ കൊണ്ട്‌ ഇ.എം.എസ്സ് മുതൽ വി.എസ്സ്‌ വരെ മുഖ്യമന്ത്രിയായി ഇരുന്നവർ കേരളത്തിൽ ഒരു മാറ്റവും ഉണ്ടാക്കിയില്ല എന്ന് അർത്ഥമൊന്നും ഇല്ല... പക്ഷെ കരുണാകരന്റെ സാന്നിധ്യം കേരളത്തിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്‌... ഗുണവും ദോഷവും...