Tuesday 11 January 2011

കണ്ണൂർ എയർപ്പോർട്ടും ഓഹരിനിലവാരവും...

എല്ലാരും ചൊല്ലണ്‌
എല്ലാരും ചൊല്ലണ്‌
ഓഹരിയാണ്‌ നെഞ്ചിലെന്ന്‌...

ആകെ ഒരു എയർപ്പോർട്ടും... ഇച്ചിരി ഓഹരിയും... അഞ്ചപ്പവും രണ്ടു മീനും കൊണ്ട്‌ അയ്യായിരം വരുന്ന ജനത്തിന്റെ വിശപ്പടക്കിയ ഈശോമിശിഹായൊന്നും അല്ലല്ലോ ഓഹരി വിതരണം ചെയ്യുന്ന റ്റി. ബാലകൃഷ്ണൻ...  മാത്രവുമല്ല... വിഴുങ്ങാൻ വരുന്നവരുടെ ആർത്തിയാണെങ്ങിൽ 2000 വർഷം മുൻപത്തേതുമല്ല... കാക്കര ചക്കകൂട്ടാൻ കണ്ടപോലെയാണ്‌...

നെടുംബാശേരിയിൽ നിന്ന്‌ കണ്ണൂരിലേക്ക്‌ എത്തുമ്പോൾ... നെടുംബാശേരിയുടെ വിജയം, നാമെല്ലാവരേയും ശുഭാപ്തി വിശ്വാസിയാക്കുന്നുണ്ട്... പണം മുടക്കാൻ തയ്യാറായി നിൽക്കുന്നവരെ കാണുമ്പോൾ തീർച്ചയായും സന്തോഷമുണ്ട്... മലയാളിയുടെ കയ്യിൽ മൂലധനമുണ്ട്‌ കൂടെ കാറൽമാർക്സിന്റെ മൂലധനവും... മൂലധനത്തിന്‌ വേണ്ടി നമ്മുടെ മന്ത്രിമാർക്ക്‌ ലോകബാങ്കിന്റേയൊ ഏഷ്യൻ ഡെവലപ്മെന്റ് ബാങ്കിന്റേയൊ തിണ്ണ നിരങ്ങേണ്ട... അവരെ ഇങ്ങോട്ട് കെട്ടിയെഴുന്നള്ളിക്കേണ്ട... കരി ഓയിലും വേണ്ട...

സർക്കാർ തലത്തിൽ രൂപികൃതമാകുന്ന ഒരു കമ്പനിയിൽ ആർക്ക്‌ ഷെയർ കൊടുക്കണമെന്നത്‌ സർക്കാർ തീരുമാനമാണ്‌... സ്വത്ത്‌ ഏതെങ്ങിലും കേന്ദ്രത്തിൽ കുമിഞ്ഞ്കൂടുന്നത്‌ നല്ലതുമല്ല... പരമാവധി ജനങ്ങളിലേക്ക്‌ ഓഹരികൾ എത്തുകയെന്നതല്ലെ കൂടുതൽ അഭികാമ്യം... അതല്ലെ ഒരു ഇടതുപക്ഷ സർക്കാർ ഒരു സോഷ്യലിസ്റ്റ് രാജ്യത്ത്‌ നടപ്പിലാക്കേണ്ടത്‌... മുഖ്യമന്ത്രി വി.എസ്സിന്റെ നിലപാടല്ലെ ഇവിടെ കൂടുതൽ ശരി... ഓഹരികൾ കൂടുതൽ പേരിലേക്ക്‌ എത്തിക്കുന്ന തീരുമാനങ്ങളായിരിക്കും എടുക്കുക... പാർട്ടിയും മന്ത്രിസഭയും കൂടി ആലോചിക്കട്ടെ.... പ്രതിപക്ഷവും സഹകരിക്കട്ടെ.... ഒരു നല്ല കാര്യം ചെയ്തിട്ട്‌ പടിയിറങ്ങാനായിരിക്കും വി.എസ്സിന്റെ ആലോചന... ദൈവം സഹായിക്കട്ടെ... (ദൈവം ഇല്ലാത്തവർ നായനാരെ സ്മരിച്ച്‌ പി.ബി. എന്ന്‌ വായിച്ചാലും കുഴപ്പമില്ല...)

കാശുള്ളവർ മാത്രം ഓഹരിവാങ്ങിയാൽ മതിയെന്ന വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി റ്റി. ബാലകൃഷ്ണന്റെ നിലപാടിനോട്‌ പൂർണ്ണമായി യോജിക്കുന്നു... ഓഹരിയെന്താ അരിയും പഞ്ചാസാരയും മണെണ്ണയും പോലെ റേഷൻകട വഴി വിതരണം ചെയൂന്ന സാധനം ഒന്നും അല്ലല്ലോ...  കാശുള്ളവർ തന്നെ വാങ്ങിയാൽ മതി... ദരിദ്രനാരായണൻമാർ ഓഹരി ചുരുട്ടിയാണോ അടുപ്പിൽ തീ പുകയ്ക്കുന്നത്‌ (ഹർഷദ് മേത്ത പണ്ട്‌ കാളയും ബിയറും കളിച്ചപ്പോൾ കുറെ പേർ ഓഹരിപത്രങ്ങൾ കിട്ടിയ വിലയ്ക്ക്‌ തൂക്കി വിൽക്കേണ്ട അവസ്ഥയിലായിരുന്നു)...

പക്ഷെ വിയോജിപ്പ്‌ തുടങ്ങുന്നത്‌... 100 രൂപ മുഖവിലയുള്ള 2000 ഓഹരികൾ (സുമാർ 2 ലക്ഷം രൂപ) വാങ്ങുവാൻ സാധിക്കുന്നവർ മാത്രം കണ്ണൂർ എയർപ്പോർട്ടിൽ പങ്കാളിത്തം നേടിയാൽ മതിയെന്ന്‌ പറഞ്ഞ്‌ ചിലർക്കൊക്കെ ചൂട്ട്‌ പിടിക്കുമ്പോഴാണ്‌... വ്യക്തികൾക്ക്‌ നേടാവുന്ന ഓഹരിക്ക്‌ ഉയർന്ന പരിധി വേണ്ട പക്ഷെ താഴ്ന്ന പരിധി വേണം... അതാണ്‌ ന്യായം... ഒടുക്കത്തെ ന്യായം... 100 ഉലുവ മുടക്കിയ വല്ലവനും കണ്ണൂർ എയർപ്പോർട്ടിന്റെ അവകാശവും പറഞ്ഞ്‌ നമ്മളെ ചോദ്യം ചെയ്യൂന്നത്‌ നമ്മള്‌ എങ്ങനെ സഹിക്കും... അല്ലേ?

താഴ്ന്ന നിക്ഷേപപരിധി 10,000 രൂപയായി (100 ഷെയർ) നിശ്ചയിക്കുക... (പല ചാനലുകാരും ഓഹരി സംഭരിച്ചത്‌ ഈ നിലവാരത്തിൽ തന്നെയല്ലെ...) ലാഭം കിട്ടുമെന്ന്‌ പ്രതീക്ഷയുള്ളപ്പോൾ എന്തിന്‌ ജനത്തിനെ ബുദ്ധിമുട്ടിക്കണം അല്ലേ... കൈരളി ചാനലിലും ഇന്ത്യവിഷൻ ചാനലിലും എങ്ങനെയായിരുന്നു ഓഹരി പരിപാടി... ഒന്നും മറക്കരുത്‌...

എയർപ്പോർട്ട്‌ വരുന്നത്‌ മൂലം വീട്‌, ഭൂമി നഷ്ടപ്പെടുന്നവർക്ക്‌ ഓഹരി വില്പനയിൽ മുൻഗണന നല്കുക... നാടിന്റെ പുരോഗതിയിൽ അവരേയും പങ്കാളിയാക്കുക...

എയർപ്പോർട്ട്‌ വന്നാൽ ഒരു പക്ഷെ 80% മുതൽ 90% ശതമാനം വരെ പ്രവാസികളായിരിക്കും പറന്നിറങ്ങുന്നത്‌...  ഓഹരി വിതരണത്തിൽ കൊടുക്കണം അവർക്കും മുൻഗണന... പ്രവാസി ക്ഷേമപദ്ധതിയും ഇൻഷുറൻസും എന്നൊക്ക്‌ പറഞ്ഞ്‌ കുറേ നാളായില്ലേ പ്രവാസികളെ പറ്റിക്കുന്നത്‌! അവരും പച്ചരി വാങ്ങട്ടെ...

ബാക്കി വല്ല ഓഹരിമുണ്ടെങ്ങിൽ നമ്മുടെ സ്വന്തം ക്യാപ്റ്റൻ കൃഷ്ണൻനായർക്കും കൊടുക്കാം അല്ലേ?

ഓഫ്... മൊണ്ടേഗ് ‌സിംഗ്‌ അലുവാലിയയുടെ പ്രകടനമാണ്‌ അടുത്തത്‌...

യൂസഫ്‌ അലി മുതൽ രവി പിള്ള വരെയുള്ള പാവം പ്രവാസികളെ ഇരുത്തികൊണ്ട്‌ തട്ടിയത്‌... ഇന്ത്യയിലുള്ള നിക്ഷേപത്തിന്റെ വെറും 5% നിക്ഷേപം മാത്രമെ, അങ്ങ്‌ അമേരിക്ക മുതൽ ഇങ്ങ്‌ ഗൾഫ്‌ വരേയുള്ള പ്രവസ്സികളില്‌ നിന്ന്‌ ഉള്ളു... ബാക്കിയെല്ലാം ഒറിജിനൽ ഇന്ത്യക്കാരുടെതാണ്‌... അദ്ദേഹം മനസ്സിൽ പറഞ്ഞത്‌ “ഇനിയെങ്ങിലും ഉത്തരംതാങ്ങികളായി കോട്ടും സ്യൂട്ടും ഇട്ട്‌ ഇങ്ങ്‌ വന്നേക്കരുത്‌!”

12 comments:

ഷൈജൻ കാക്കര said...

100 രൂപ മുഖവിലയുള്ള 2000 ഓഹരികൾ (സുമാർ 2 ലക്ഷം രൂപ) വാങ്ങുവാൻ സാധിക്കുന്നവർ മാത്രം കണ്ണൂർ എയർപ്പോർട്ടിൽ പങ്കാളിത്തം നേടിയാൽ മതിയെന്ന്‌ പറഞ്ഞ്‌ ചിലർക്കൊക്കെ ചൂട്ട്‌ പിടിക്കുമ്പോഴാണ്‌... വ്യക്തികൾക്ക്‌ നേടാവുന്ന ഓഹരിക്ക്‌ ഉയർന്ന പരിധി വേണ്ട പക്ഷെ താഴ്ന്ന പരിധി വേണം... അതാണ്‌ ന്യായം... ഒടുക്കത്തെ ന്യായം... 100 ഉലുവ മുടക്കിയ വല്ലവനും കണ്ണൂർ എയർപ്പോർട്ടിന്റെ അവകാശവും പറഞ്ഞ്‌ നമ്മളെ ചോദ്യം ചെയ്യൂന്നത്‌ നമ്മള്‌ എങ്ങനെ സഹിക്കും... അല്ലേ?

Hashiq said...

കാക്കാരെ , ഒരു നല്ല കാര്യം വരാന്‍ പോകുമ്പോള്‍ അതിനെ കയ്യടിച്ചു പ്രോത്സാഹിപ്പിക്കുകയല്ലേ വേണ്ടത്? ഞാന്‍ പറയുന്നത് ഇമ്മാതിരി എയര്‍ പോര്‍ട്ടുകള്‍ ജില്ലകള്‍ തോറും വരണമെന്നാണ്..പിന്നെ സ്ഥലം കൊടുക്കുന്നവന്റെ കാര്യം... വേലയും ഓഹരിയും കൊടുത്തില്ലെങ്കിലും കുഴപ്പമില്ല..കഴുത്തിന്‌ പിടിച്ചു പുറമ്പോക്കിലേക്ക് തള്ളാതിരുന്നാല്‍ മതി.

Muralee Mukundan , ബിലാത്തിപട്ടണം said...

മലയാളിയുടെ കയ്യിൽ വേണ്ട്ത്ര മൂലധനവും ഒപ്പം തന്നെ മാർക്സിന്റെ മൂലധനവും ഉള്ളത് തന്നെയാണ് ഏറ്റവും പ്രശ്നം!

A said...

എയര്‍പോര്‍ട്ടുകള്‍ വികസനമാനെന്കില്‍ വരട്ടെ.

shaji.k said...

കാക്കാരെ യോജിക്കുന്നു :)

ഷൈജൻ കാക്കര said...

http://www.mathrubhumi.com/story.php?id=151955

ഷൈജൻ കാക്കര said...

ഹാഷിക്ക്‌... കണ്ണൂർ എയർപ്പോർട്ട്‌ വരണം... അതിന്റെ ഓഹരി വിതരണത്തിലെ കളികൾ കണ്ടപ്പോൾ ഒന്ന്‌ എഴുതിയതാണ്‌...

ബിലാത്തിപട്ടണം... രണ്ട് മൂലധനം ഒരുമിച്ച് പോകിലല്ലേ...

സലാം... ഷാജി... നന്ദി...

---

ജനത്തിന്‌ ഓഹരി എങ്ങനെ ലഭിക്കുമെന്ന്‌ ഇപ്പോഴും ഒരു പിടിയുമില്ല... ഒരു ശതമാനമായി നിജപ്പെടുത്തിയോ? സ്വജനപക്ഷപാതം നടത്തി എന്ന്‌ കൂടുതൽ ആരൊപണം കേട്ടിട്ടുള്ള കരുണാകരൻ പോലും കൊച്ചി എയർപ്പോർട്ടിന്റെ ഓഹരി ജനത്തിന്‌ നല്കിയിരുന്നു...

ജയരാജ്‌മുരുക്കുംപുഴ said...

vikassanathodu mukham thirikkenda kaaryamilla.....

ശങ്കരനാരായണന്‍ മലപ്പുറം said...

കാക്കര എന്നോട് തെറ്റിയോ? അന്നൊരു തമാശയ്‌ക്കെഴുതിയ കമന്റാണോ കാരണം? അതാണ് കാരണമെങ്കില്‍, അതിനു ഞാന്‍ ക്ഷമ ചോദിക്കുന്നു.

ഷൈജൻ കാക്കര said...

ജയരാജ്... വല്ലപ്പോഴും വരുന്ന വികസനത്തിന്‌ ഒരിക്കലും എതിര്‌ നിൽക്കുന്നില്ല... പക്ഷെ സുതാര്യത ആവശ്യപ്പെടുന്നു... ഓഹരി ആവശ്യക്കാർക്ക്‌ കിട്ടണം...

ശങ്കരനാരയണൻ... തെറ്റിയോ എന്ന്‌ ചോദിച്ചാൽ ഇല്ല എന്ന്‌ തന്നെയാണ്‌ ഉത്തരം...

റശീദ് പുന്നശ്ശേരി said...

വരട്ടെ നോക്കാം

Sapna Anu B.George said...

സത്യം സത്യം സത്യം,.....ഇവിടെ നമ്മള്‍ വാദവും പ്രതിവാദവും ബ്ലൊഗില്‍ പറയുകയേയുള്ളു, അവരുടെ കാര്യം നോക്കാന്‍ അവര്‍ക്കറിയാം