കേരളത്തിൽ ബാലവേല നടക്കുന്നുണ്ടെങ്ങിൽ അതിന്റെ പൂർണ്ണ ഉത്തരവാദിത്വം മലയാളിക്കാണ്... തമിഴ്‌നാട്ടിലെ സ്ഥിതി ഇതിലും മോശമാണ് എന്നതുകൊണ്ട് മലയാളികൾ ജോലി കൊടുത്ത് ഒരു സഹായവും ചെയ്യേണ്ട... തുച്ഛമായ വേതനം കൊടുത്താൽ മതി എന്നത് മാത്രമാണ് ഇവരെ ജോലിക്ക് വെയ്ക്കുന്നതിന്റെ ഒരു അടിസ്ഥാനം...
ഒട്ടക ജോക്കികളായി ബംഗാളിലേയും പാകിസ്ഥാനിലേയും കൂട്ടികളെ നിയമിക്കുന്നത് U.A.E നിരോധിച്ചു... നടപടികൾ എടുക്കുന്നു... എന്തുകൊണ്ട് നമുക്ക് സാധിക്കുന്നില്ല... നമ്മുടെ മൗനാനുവാദം ഉണ്ട്... എന്നത് മാത്രമാണ്...
ശതമാന കണക്കിൽ നോക്കുകയാണെങ്ങിൽ ഹോട്ടലിലെ ബാലവേലയേക്കാൽ കൂടുതൽ ഒരു പക്ഷെ വീടുകളിലാണ്, അതും പെൺകുട്ടികൾ... പീഢനവും കൂടുതൽ... വീടിന് അകത്ത് ഒറ്റപ്പെട്ടതിനാൽ ഒരു സഹായവും ലഭിക്കില്ല...
പോലീസും ജനകീയ പോലീസും മഹിളാ സംഘടനകളും, ജനപ്രതിനിധികളും സാധിക്കുമെങ്ങിൽ വീടുകൾ കയറി പരിശോധിച്ചു നോക്കു... അപ്പോൾ അറിയാം "ഉന്നതരുടെ അടുക്കളയിൽ കുട്ടികളുടെ തേങ്ങലുകൾ...
Sunday, 27 February 2011
Saturday, 26 February 2011
അങ്ങനെ കാക്കരയും നിരീശ്വരവിശ്വാസിയായി...
ജനിച്ചത് തുണിയോ ദൈവമോ ഇല്ലാതെ... മാതാപിതാക്കളുടെ അവകാശത്തിൽ അവർ എനിക്ക് സ്വന്തമായി ഒരു ദൈവത്തെ തന്നു... കൂടെ ഒരു മതവും... ഞാൻ പഠിച്ചു, അറിവും യുക്തിയും വളർന്നു... പുസ്തകമെടുത്ത് പഠിക്കെടാ എന്ന് പറയുന്ന അതേ നാവ് കൊണ്ട് വല്ലപ്പോഴും ദൈവത്തെ മറന്ന്‌കൊണ്ടുള്ള കളി വേണ്ട എന്ന ഉപദേശവും അവർ തന്നു... സത്യസന്ധമായി തന്നെ...
സ്വന്തം ജീവിതത്തിൽ മതത്തിന്റെ നിർബദ്ധാചാരം ഒന്ന് പോലും ഞാൻ മുടക്കിയിട്ടില്ല... മക്കളേയും അങ്ങനെതന്നെ... എന്റെ അറിവിനും യുക്തിക്കും അനുസരിച്ച് മനസിലായത് പ്രകാരം ജീവിക്കുന്നു... താങ്ങാൻ പറ്റാത്ത ഒരു ഭാണ്ഡവും തലയിൽ ഇല്ല... സ്വന്തം അറിവിലും യുക്തിയിലും മനഃശക്തിയിലും കൊണ്ടു നടക്കാവുന്ന വിശ്വാസമാണ് ശരിയായ വിശ്വാസം, അത് ഒരു പക്ഷെ മതവിശ്വാസമാകാം ഈശ്വരവിശ്വാസമാകാം അല്ലെങ്ങിൽ നിരീശ്വരവാദിയാകാം...
പുരോഗമനവാദിയാണ് എന്ന് മറ്റുള്ളവരെ പറ്റിക്കാൻ വല്ലതും വിളിച്ച് പറയുക പക്ഷെ ജീവിതം അതിന് വിരുദ്ധവുമായി കൊണ്ടുനടക്കരുത് എന്ന് കരുതുന്ന ഒരു സാദ വിശ്വസി...
----
ജനിച്ച അന്ന് മുതൽ ഇന്ന് വരെ മതത്തിന്റെ എല്ലാ ആചാരങ്ങളും അനുഷ്ടിക്കും... മരണാനന്തര ചടങ്ങുകൾ വരെ ദൈവ വിശ്വാസത്തിൽ അല്ലെങ്ങിൽ മതവിശ്വസത്തിൽ... സ്വന്തം മക്കളെ മതത്തിന്റെ എല്ലാ ആചാരങ്ങൾക്കും വിധേയമാക്കും... വിവാഹം കഴിപ്പിക്കുമ്പോൾ മതവും കഴിഞ്ഞ് സമുദായവും ജാതിയും ഒക്കെ കൃത്യമായി നോക്കും... ജാതിയുടേയും മതത്തിന്റേയും പേരിൽ കിട്ടുന്ന എല്ല്ലാ ആനുകൂല്യങ്ങളും സ്വീകരിക്കും... വീടിന്റെ സ്ഥാനം നോക്കുന്നത് മുതൽ കയറി താമസം വരെ പുരോഹിതരുടെ സാനിധ്യം ആഗ്രഹിക്കും... ചോറൂണ് ഗുരുവായൂരിലും വിവാഹം ബിഷപ്പ് നേരിട്ട് വന്ന് അനുഗ്രഹിക്കണം... ഹജ്ജും ഉമ്രയും... ഒന്നും ഒഴുവാക്കുകയില്ല... 13 തീയതി നല്ല കാര്യങ്ങൾ തുടങ്ങുകയില്ല... ഒന്നാം തീയതി പണം കടം കൊടുക്കുകയില്ല... പേരിലെ അക്ഷരങ്ങൾ മാറ്റി ഭാവി സുരക്ഷിതമാക്കും... ജാതിവാലും തലപ്പാവും വിട്ടുകൊടുക്കുകയില്ല... ഇതൊന്നും നിരീശ്വരവിശ്വാസിയാകാൻ തടസമല്ലെങ്ങിൽ കാക്കരയും നിരീശ്വരവിശ്വാസിയാണ്... ചുമ്മ കിടക്കട്ടെ...
സത്യസന്ധരായ നിരീശ്വരവാദികളെ യുക്തിവാദികളെ... മുകളിൽ പറഞ്ഞിരിക്കുന്നതിൽ നിന്നും നിങ്ങളെ ഒഴുവാക്കിയിരിക്കുന്നു... "ഞാൻ യുക്തിവാദിയാണടെ" എന്ന് പറയുന്ന ദൈവ / മത വിശ്വാസികളെയാണ് നിരീശ്വരവിശ്വാസികൾ എന്ന് കാക്കര പരിഹസിക്കുന്നത്...

Subscribe to:
Posts (Atom)