രഞ്ജിനിയുടെ മലയാളം രഞ്ജിനിയുടേത് മാത്രമാണ്... എന്റെ മലയാളം എന്റേതാണല്ലോ... രഞ്ജിനി മലയാളത്തേക്കാൾ കൂടുതൾ ഇംഗ്ലീഷ് കലർത്തി മലയാളം പറയുന്നതിനോടും എനിക്ക് വിയോജിപ്പുണ്ട്... എന്റെ മലയാളത്തിലും ഇടയ്ക്കിടക്ക് ഇംഗ്ലീഷ് പദങ്ങൾ ഞാൻ പോലും ക്ഷണിക്കാതെ കയറിവരുന്നു... പിന്നെയാണോ ഒരു റിയാലിറ്റി ഷോ ജനപ്രിയമാക്കുന്ന മസാലക്കൂട്ടുകളിൽ ഒന്നായി മാറുന്ന രഞ്ജിനിയുടെ ഇംഗ്ലീഷും മലയാള ഉച്ചാരണവും...
നമുക്ക് വിയോജിപ്പ് രേഖപ്പെടുത്താൻ വേദികളുണ്ടല്ലോ... അവിടെ മാത്രമേ വിയോജിപ്പ് രേഖപ്പെടുത്തേണ്ടതുള്ളൂ... കുറച്ചുദിവസം മുൻപ് തന്നെ റിയാലിറ്റി ഷോയിലൂടെ വരുന്ന കുട്ടികളുടെ മനോഭാവത്തെ വിമർശിച്ച് ഒരു അഭിമുഖത്തിൽ ജഗതി അഭിപ്രായം പ്രകടിപ്പിച്ചിരുന്നു... അത്തരം വേദികളിൽ അവതാരകരേയൊ ജഡ്ജിമാരേയൊ അല്ലെങ്ങിൽ ഏതെങ്ങിലും ഒരു പരിപാടിയെ കുറിച്ചോ ജഗതിക്ക് ജഗതിയുടെ അഭിപ്രായം പറയാമല്ലോ... അതിനുമറുപടി വേണമെന്ന് വേറെ ആർക്കെങ്ങിലും തോന്നിയാൽ അവർക്കും മറ്റൊരു വേദിയിൽ അത് പ്രകടിപ്പിക്കാമല്ലോ... അല്ലെങ്ങിൽ നമ്മൾ തമ്മിൽ പോലെയുള്ള ഒരു പരിപാടിയിലാകാമല്ലോ വിമർശനവും മറുന്യായവും...
ഒരു പരിപാടിയുടെ സമ്മാനദാന ചടങ്ങിൽ, അവതാരകയേയും മറ്റൊരു പരിപാടിയുടെ വിധികർത്താക്കളേയും വിമർശിക്കുന്നത്, ജനകൂട്ടത്തിന്റെ സൈക്കിയിൽ കിട്ടുന്ന ചെറിയ ഒരു കയ്യടിയായിരുന്നുവോ ലക്ഷ്യം? അതോടൊപ്പം തന്നെ അവതാരകയായി നിൽക്കുന്ന രജ്ജ്നിക്ക് സ്റ്റേജ് ഷോയുടെ അവതാരികയെന്ന നിലയിൽ പരിപാടിയിൽ ഒരു കല്ലുകടിയായി മറുന്യായം ഉയർത്തുവാൻ സാധിക്കില്ലായെന്ന ഒരവസ്ഥയും ജഗതി മുതലെടുക്കുകയായിരുന്നില്ലേ...
പണ്ടൊരിക്കൽ ഒരു സ്റ്റേജിൽ വെച്ച് വി.എസ് ജഗതിക്ക് മുണ്ട് നൽകാതെ വി.എസ് സ്വന്തം ഇമേജ് വർദ്ധിപ്പിച്ചപ്പോൾ ജഗതിയും മനസ്സിലാക്കിയിട്ടുണ്ടാകണമായിരുന്നു, പ്രതികരണവും വിമർശനവും നിലപാടുകളും എപ്പോഴൊക്കെ എങ്ങനെയൊക്കെയായിരിക്കണമെന്ന്... അതിന്റെ പരിധികളും...
വളരെ പക്വമായ ജനാധിപത്യപരമായ രീതിയിൽ ജഗതിയുടെ അപക്വമായ, അതും അതിര് കടന്ന, അക്രമത്തെ നേരിട്ട രഞ്ജിനി ഹരിദാസ് ഒരു അഭിനന്ദനം അർഹിക്കുന്നു...ഇല്ലേ?
Sunday, 21 August 2011
ജഗതിയും രഞ്ജിനി ഹരിദാസും...
Labels:
ഏഷ്യനെറ്റ്,
കാക്കര,
ജഗതി,
രഞ്ജിനി ഹരിദാസ്,
വി.എസ്,
റിയാലിറ്റി ഷോ
Subscribe to:
Post Comments (Atom)
20 comments:
വളരെ പക്വമായ ജനാധിപത്യപരമായ രീതിയിൽ ജഗതിയുടെ അപക്വമായ, അതും അതിര് കടന്ന, അക്രമത്തെ നേരിട്ട രഞ്ജിനി ഹരിദാസ് ഒരു അഭിനന്ദനം അർഹിക്കുന്നു...ഇല്ലേ?
ആ കൂതറയെ രണ്ടു വര്‍ത്തമാനം പറഞ്ഞ ജഗതിയോടു താന്കള്‍ക്ക് എന്താ ഇത്ര കലിപ്പ്?
ജഗതി പേരെടുത്തൊന്നും ആരെയും പറഞ്ഞില്ലല്ലൊ . അതു ഞാനും കേട്ടതാണ്. പിന്നെ എങ്ങനെ മനസ്സിലായി ആരെയാണു പറഞ്ഞത് എന്ന്?
അങ്ങനെ മനസ്സിലായി എങ്കില്‍ ആ പറഞ്ഞതു സത്യം തന്നെ ആയതു കൊണ്ട് ആയിരിക്കില്ലെ?
പോസ്റ്റിനോട് യോജിക്കാൻ പറ്റില്ല, കാക്കര.
ഐഡിയ് സ്റ്റാർ സിങ്ഗർ എന്ന പരിപാടി കാണാതായത് ഈ ... ന്റെ മലയാളം സഹിക്കാൻ വയ്യാഞ്ഞിട്ടാ.
തീര്‍ച്ചയായും !
നമ്മുടെ ഭാഷാചാനലുകളിൽ നമ്മുടെ ഭാഷക്ക് തന്നെ മുന്തൂക്കം കൊടുക്കണ്ടേ..ഭായ്
http://www.deccanchronicle.com/tabloid/glam-sham/exercising-our-rights-028 ithu vaayichu nokku, ithaano pakvamayathu???
പറയേണ്ടത് പറയേണ്ട സ്ഥലത്ത് പറയേണ്ട സമയത്ത് പറയണം. അതിനുള്ള ധൈര്യവും ഇഛാശക്തിയും കാണിച്ച ജഗതിയ്ക് അഭിഅനന്ദനങ്ങള്‍!!!
കാക്കര,
സത്യത്തിൽ, I'm confused.
ഒന്നാമത് ജഗതി രഞ്ജിനിയെ നേരിട്ട് കുറ്റം പറഞ്ഞിട്ടില്ല. പിന്നെ രഞ്ജിനി തന്നെ ഒരു ലേഖനം എഴുതുകയും ചെയ്തു, അതും Mr. Moon എന്നൊക്കെ പേരിട്ട്. അതെന്താ, ജഗതി ശ്രീകുമാർ എന്നെഴുതിയാൽ കേസ് വല്ലതും കൊടുക്കും എന്ന പേടിയാലാണോ?
ജഗതി പറഞ്ഞത്, ഞാൻ മനസിലാക്കിയിടത്തോളം, ഇതാണ്.
അവതാരകർക്കൊരു ജോലിയുണ്ട്, പ്രോഗ്രാം നല്ലരീതിയിൽ, ആകർഷകമായി നടത്തിക്കൊണ്ടുപോകുക എന്നത്. അതല്ലാതെ വിധിയെഴുതാൻ അവർ മുതിരരുത്. പ്രകടനത്തെക്കുറിച്ച് അഭിപ്രായം ഒന്നും പറയരുത് എന്ന അർത്ഥം അതിനുണ്ടോ എന്നെനിക്കറിയില്ല.
വിധികർത്താക്കളേയും അദ്ദേഹം ഒന്ന് കൊട്ടിയിട്ടുണ്ട്. അനാവശ്യമായി, തമാശയ്ക്കെന്ന രൂപേണ, അവർ മൽസരാർത്ഥികളെ അപഹസിക്കുന്നതുവഴി അവർക്ക് മുന്നേറാനുള്ള സഹായം ഒന്നും ഇവർ നൽകുന്നില്ല എന്ന് അദ്ദേഹം പറയുന്നു. വേണുഗോപാലും സുജാതയും വിധികർത്താക്കൾ എന്നതിലുപരിയായി മൽസരാർത്ഥികൾക്ക് ശരി പറഞ്ഞുകൊടുക്കുകയും ചെയ്യുന്നു എന്ന് അദ്ദേഹം എടുത്തുപറയുന്നുണ്ട്.
ഇതെല്ലാം എന്നെപ്പറ്റിയാണ്, എന്നെ പറ്റിത്തന്നെയാണ്, എന്നെ മാത്രമാണ് എന്നൊക്കെ ചിന്തിക്കേണ്ട ആവശ്യം ഈ കുട്ടിക്കുണ്ടോ ആവോ...
ഒന്നുകൂടി പറയട്ടെ, മലയാളത്തിനിടയിൽ ഇംഗ്ലീഷ് പദങ്ങൾ വരുന്നത് അത്ര അസഹ്യമാണെന്ന് എനിക്ക് തോന്നിയിട്ടില്ല, പക്ഷെ മലയാളം ഉച്ചാരണം തന്നെ മോശമായാൽ (അത് മല്യാലം ആയാൽ) അതാണ് പരമബോറ്. താനെവിടെ നിൽക്കുന്നു എന്നത് രഞ്ജിനി സ്വയം മനസിലാക്കട്ടെ.
രഞ്ജിനിയുടെ അവതാരക പണി മോശമായിരിക്കാം ഭാഷശുദ്ധിയില്ലായിരിക്കാം... അഹങ്കാരം കൂടിയതുകൊണ്ട് പെരുവിരൽ കൊണ്ട് വട്ടം വരയ്ക്കുന്ന മലയാളിയായിരിക്കില്ല പക്ഷേ ഇതൊക്കെ വിളിച്ചു പറയാൻ പറ്റിയ വേദിയാണോ ജഗതി ഉപയോഗിച്ചത്... അഭിപ്രായസ്വാതന്ത്ര്യം ഉപയോഗിക്കാനുള്ള വേദിയിലെ അത് ഉപയോഗിക്കാവു... വിവാഹ സദ്യക്ക് പോയിട്ട് പെണ്ണിന്റെ പഴയകാല ചരിത്രം വിളമ്പാൻ ജഗതിയാര്?
ഫിയോനിക്സ്... ജഗതിയോട് ഒരു കലിപ്പും ഇല്ല... വി.എസ് മുണ്ട് നൽകാതെ ജഗതിയെ അപമാനിച്ചപ്പോൾ എന്റെ പ്രതിക്ഷേധം വി.എസിനെതിരെയായിരുന്നു... രഞ്ജിനി കൂതറയാണോ എന്നൊന്നും ഞാൻ നോക്കിയിട്ടില്ല... ഇപ്പോൾ അതെന്റെ വിഷയവുമല്ല...
ഇന്ത്യ ഹെറിറ്റേജ്... ജഗതി പറഞ്ഞത് സത്യമാണൊയെന്നല്ല അപക്വമായിപോയിയെന്നാണ്...
അനിൽ... രജ്ഞിനിയുടെ മലയാളം സഹിക്കാൻ സാധിക്കുന്നില്ലെങ്ങിൽ പരിപാടി കാണാതിരിക്കാനുള്ള അവകാശം നമുക്കുണ്ട്... പക്ഷേ രഞ്ജിനി അവതാരകയായി നടത്തുന്ന സ്റ്റേജ് പരിപാടിയിൽ പോയിട്ടല്ല പ്രതിക്ഷേധം രേഖപ്പെടുത്തേണ്ടത്...
വാസു... നന്ദി...
മുരളി... ഭാഷാ ചാനലിൽ മലയാളത്തിന് മുൻതൂക്കം കൊടുക്കണം... രജ്ഞിനി മലയാളം അദ്ധ്യാപകയൊന്നുമല്ല... ജനപ്രീതിലഭിക്കാനാവശ്യമായ ഒരു പരിപാടിയുടെ അവതാരക മാത്രമാണ്... അവളുടെ ജോലി ഭംഗിയായി ചെയ്യുന്നു...
Ape... പക്വമായ പ്രതികരണം... അവൾ സ്റ്റേജിൽ വെച്ച് നേരിട്ട വ്യക്തിപരമായ അക്രമത്തെ തിരിച്ച് വിമർശിച്ച് പരിപാടി അലങ്കോലമാക്കിയില്ല... അവൾക്ക് പറയാനുള്ളത് മാന്യമായി ഒരു ലേഖനത്തിലൂടെ പറഞ്ഞു... ജഗതിക്ക് പറയാൻ വല്ലതുമുണ്ടെങ്ങിൽ മറ്റൊരു ലേഖനമാകാം... അതാണ് പക്വത...
Ape??
ranjiniye evide aaNu kaLiyAkkiyath?
ranjini oru sooppar avathArika aaNennu oru bhAvam uNd... athukoNtAnu ee kuzhappam ellAm
അപ്പുകുട്ടൻ... മുകളിൽ Ape എന്നൊരാൾ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്... കണ്ടില്ലേ?
അവതാരകയ്ക്ക് പാട്ടിനെ വിലയിരുത്താനുള്ള അധികാരമില്ലായെന്നതാണ് ജഗതിയുടെ ന്യായം... അവതാരകയുടെ പണി മാത്രം ചെയ്താൽ മതിയെന്ന്... അപ്പോൾ ഇതേ യുക്തി തിരിച്ചും ഉപയോഗിക്കാമല്ലോ...
മഞ്ച് സ്റ്റാർ സിംഗറിന്റെ സ്റ്റേജ് പരിപടിയിൽ ഒരു പണിക്ക് വന്ന് മറ്റൊരു പരിപാടിയെകുറിച്ച് അഭിപ്രായം പറയാൻ ജഗതിക്ക് ആര് അധികാരം നൽകി... ചുമതലപ്പെടുത്തിയ പണി ചെയ്താൽ പോരേ...
മിഥുൻ... നന്ദി...
കാക്കര,
താങ്കളുടെ "Ape" എന്നു തുടങ്ങുന്ന പ്രതികരണം കണ്ടപ്പോൾ എന്റെ പ്രൊഫൈൽ ഫോട്ടൊ ഒന്ന് ശ്രദ്ധിച്ചു നോക്കിപ്പോയി. എനിക്കല്ല പ്രതികരണം എന്ന് ഞാനറിഞ്ഞില്ല. Ape എന്ന പ്രൊഫൈൽ നാമവുമായി ഒരാൾ വന്നത് ശ്രദ്ധിച്ചിരുന്നില്ല.
Anyways, രഞ്ജിനിയുടേത് പക്വമായ പ്രതികരണമാണോ അല്ലയോ എന്നത് വായനക്കാരനനുസരിച്ചിരിക്കും. Mr. Moon എന്നൊക്കെ ഒരാളെ വിളിക്കുന്നതും പക്വമാണെങ്കിൽ, ക്ഷമിക്കൂ, ഞാൻ വിയോജിക്കുന്നു.
ഏഷ്യാനെറ്റ് പരിപാടികൾ പൊതുവെ ഗ്ലാമറിന് മാത്രം പ്രാധാന്യം നൽകിയാണ് നടത്താറ്. ഓർമയിൽ നിന്നെടുത്ത് എഴുതുകയാണ്, MSV-യെ പ്രായം പോലും പരിഗണിക്കാതെ ഏറെ നേരം സ്റ്റേജിൽ നിർത്തിയതും ഇതേപോലൊരു സ്റ്റാർ സിങ്ങർ പരിപാടിക്കാണ്. അന്നും സംസാരിച്ചത് ഇതേ മിസ്റ്റർ മൂൺ തന്നെയായിരുന്നു. ജഗതിക്കെന്താ, അന്നും ചുമ്മാ വന്ന് സമ്മാനം കൊടുത്ത് പോയാൽ പോരെ?
ജഗതിയുടേത് ഹോസ്റ്റ് ചാനലിനെതിരെ, റിയാലിറ്റി ഷോകളിലെ ചില പ്രവണതകൾക്കെതിരെ, ഒരു പ്രതികരണം എന്നേ ഞാൻ കാണുന്നുള്ളൂ. രഞ്ജിനി ഒന്നും മിണ്ടിയില്ല എന്നുമാത്രം, ഒരു ഹോസ്റ്റ് എന്ന നിലയിൽ ചമ്മൽ മറച്ചിരുന്നു.
നിർത്തട്ടെ.
അപ്പുക്കുട്ടൻ... "ജഗതിക്കെന്താ, അന്നും ചുമ്മാ വന്ന് സമ്മാനം കൊടുത്ത് പോയാൽ പോരെ?"
അതെന്റെ യുക്തിയല്ല... ജഗതിയുടെ യുക്തിയാണ്... അവതാരകയുടെ പണി അവതാരക ചെയ്യുക... ഉൽഘാടകന്റെ പണി ഉൽഘാടകൻ ചെയ്യുക... സമ്മാനദാനം നടത്തുവാൻ ക്ഷണിക്കപ്പെട്ടിട്ടുണ്ടെങ്ങിൽ സമ്മാനദാനം നടത്തുക... ഈ യുക്തി ജഗതിക്ക് ബാധകമല്ലേയെന്നാണ് എന്റെ ചോദ്യം...
പ്രൊഫൈലിലേക്ക് നോക്കിയെന്നോ... ഹ ഹ...
റിയാലിറ്റി ഷോയുടെ അവതാരകയെന്നാൽ വിദ്യാലയങ്ങളിലെ കലോൽസവങ്ങളിൽ പരിപാടി വിളിച്ചുപറയുന്നതുപോലെയായിരിക്കണമെന്ന് നമുക്കെന്തിനാ ശാഠ്യം...
പ്രിയപ്പെട്ട കാക്കരെ,
"
കാക്കര kaakkara said...
അവതാരകയ്ക്ക് പാട്ടിനെ വിലയിരുത്താനുള്ള അധികാരമില്ലായെന്നതാണ് ജഗതിയുടെ ന്യായം... അവതാരകയുടെ പണി മാത്രം ചെയ്താൽ മതിയെന്ന്... അപ്പോൾ ഇതേ യുക്തി തിരിച്ചും ഉപയോഗിക്കാമല്ലോ...
മഞ്ച് സ്റ്റാർ സിംഗറിന്റെ സ്റ്റേജ് പരിപടിയിൽ ഒരു പണിക്ക് വന്ന് മറ്റൊരു പരിപാടിയെകുറിച്ച് അഭിപ്രായം പറയാൻ ജഗതിക്ക് ആര് അധികാരം നൽകി... ചുമതലപ്പെടുത്തിയ പണി ചെയ്താൽ പോരേ...
"
ഇതെ രീതിയില്‍ അങ്ങോട്ടു ചോദിച്ചാല്‍ സംഗീതത്തെ വിലയിരുത്താന്‍ ജഡ്ജായി വിളിച്ചാല്‍ ആജോലി അങ്ങു ചെയ്താല്‍ പോരെ പിള്ളേരെ കളിയാക്കണോ? എന്നും ആകാം അല്ലെ?
" കാക്കര kaakkara said...
അപ്പുക്കുട്ടൻ... "ജഗതിക്കെന്താ, അന്നും ചുമ്മാ വന്ന് സമ്മാനം കൊടുത്ത് പോയാൽ പോരെ?"
അതെന്റെ യുക്തിയല്ല... ജഗതിയുടെ യുക്തിയാണ്... അവതാരകയുടെ പണി അവതാരക ചെയ്യുക... ഉൽഘാടകന്റെ പണി ഉൽഘാടകൻ ചെയ്യുക... സമ്മാനദാനം നടത്തുവാൻ ക്ഷണിക്കപ്പെട്ടിട്ടുണ്ടെങ്ങിൽ സമ്മാനദാനം നടത്തുക... ഈ യുക്തി ജഗതിക്ക് ബാധകമല്ലേയെന്നാണ് എന്റെ ചോദ്യം...
"
ഇതെ രീതിയില്‍ അങ്ങോട്ടു ചോദിച്ചാല്‍ സംഗീതത്തെ വിലയിരുത്താന്‍ ജഡ്ജായി വിളിച്ചാല്‍ ആജോലി അങ്ങു ചെയ്താല്‍ പോരെ പിള്ളേരെ കളിയാക്കണോ? എന്നും ആകാം അല്ലെ?
അയ്യൊ ലിങ്ക് കൊടുത്തത് തെറ്റിപ്പോയേ ഇതായിരുന്നു
ഇന്ത്യ ഹെറിറ്റേജ്...
അതൊക്കെ ജഗതിയോടാണ് ചോദിക്കേണ്ടത്... കാരണം ജഗതിയാണ് അത്തരം യുക്തി അവതാരകയുടെ തലയിലിട്ടത്...
എന്റെ അഭിപ്രായത്തിൽ... അവതാരകയ്ക്ക് പാട്ടിനെ കുറിച്ച് അഭിപ്രായം പറയാനുള്ള അവകാശമുണ്ട്... ജഡ്ജിക്ക് മാർക്കിടുന്നതിനപ്പുറത്ത് അഭിപ്രായം പറയാനുള്ളവകാശമുണ്ട്... ഈ അവകാശത്തിന്റെ പരിധി പരിപാടി നടത്തുന്നവർ കൂടിയിരുന്നു തീരുമാനിക്കും... ജഗതിക്ക് അഭിപ്രായവിത്യാസമുണ്ടെങ്ങിൽ ജഗതിയുടെ അഭിമുഖങ്ങളിലോ നമ്മൽ തമ്മിൽ പോലെയുള്ള പരിപാടികളിലോ ഒക്കെയാകാം...
ജഗതി പറഞ്ഞതു പോലെ രഞ്ജിനിക്കു അഭിപ്രായം പറയൽ അൽപ്പം കൂടുതലാണു.
ബാബുവിനെ ഔട്ട് ആക്കിയപ്പോൾ ഇത്രയും നാൾ എസ് എം എസ് ഇന്റെ മാത്രം ബേസിസിലാണു ബാബു ഇവിടെ നിന്നതു എന്നു രഞ്ജിനി പറഞ്ഞു. അപ്പോൾ ഒരു എലിമിനേഷനിൽ സായിബാബയെപ്പറ്റി ഒരു പാട്ടു പാടി ജഡ്ജസ് മുക്തകണ്ടം പ്രശംസിച്ചു ലൈഫ് ലൈൻ കൊടുത്തതോ?
സോംദാസിനോടും ഇങ്ങനെതന്നെ പറഞ്ഞു. അപ്പോൾ സോംദാസ് പറഞ്ഞു 'അല്ല,നല്ല മാർക്കും ഉണ്ടായിരുന്നു' എന്നു. സോംദാസിനു ക്ലാസിക്കൽ പാടാൻ കഴിയാതെവന്നപ്പോൾ എന്തൊരു വിരട്ടായിരുന്നു?! എത്ര ക്രൂരമായി!
പാവങ്ങളോടാനു പവറു കൂടുതൽ!
ജഗതിക്കു അഭിനന്ദനങ്ങൾ!
Post a Comment