ബൂലോകം ഹർത്താലുമായി കടിപിടി കൂടുമ്പോൾ കാക്കര മാത്രം കുലം കുത്തിയായി മാറി നിൽക്കരുതല്ലോ. അതിനാൽ തന്നെ കാക്കരയുടെ ഹർത്താൽ ചിന്തകൾ ഇവിടെ പോസ്റ്റട്ടെ. ഹർത്താൽ മുത്തപ്പാ, കമന്റിയാലും!
ഹർത്താൽ എന്റെ ജന്മാവകാശമാണ്, എല്ലാ ഹർത്താലുകളും ജീവൻ കൊടുത്തും നിലനിർത്തും. സത്യം സത്യം സത്യം!
ഹർത്താൽ വിരുദ്ധരെ നിങ്ങൾ സ്വപ്നലോകത്തെ ബാലഭാസ്കരൻമാർ. നിങ്ങൾ അരാഷ്ട്രീയവാദികൾ, പിൻതിരിപ്പൻമാർ.. ഇനി എന്തെല്ലാം വിശേഷണങ്ങൾ നിനക്കായി, ഒനക്കായി, വെടക്കായി സംവരണം ചെയ്‌തിരിക്കുന്നു.
മധ്യപ്രദേശ് മുഖ്യനെ പോലിസ് പ്രോട്ടെക്ഷനിൽ കായൽ യാത്ര നടത്തിയ് ബി.എം.എസ്.-ന്റെ ഇരട്ടതാപ്പായി കാണുന്ന ഹർത്താൽ വിരുദ്ധരെ, അതല്ലേ നമ്മുടെ ആദിഥ്യ മര്യാദ!! . ഏത് അഥിതികളേയും സീകരിച്ച പാരമ്പര്യമല്ലേ നമ്മുക്കുള്ളത്. അതും ബി.എം.എസ് എന്നു വെച്ചാൽ ആർഷഭാരതക്കാരുടെ ശിങ്കിടികളും. എയർ കുത്തികളയാൻ ബോട്ടിന് ടയറുമില്ല!
തൊലി വെള്ളുത്തവരെ റോഡിലൂടെ നടത്തിയത് എന്തായാലും നന്നായി, പണ്ട് ഇവരുടെ കുലത്തിൽ പിറന്നവർ നമ്മുടെ ഗാന്ധി അപ്പൂപ്പനെ ദണ്ഡി യാത്ര നടത്തിച്ചതു എനിക്ക് അത്ര പെട്ടെന്ന് മറക്കാൻ പറ്റുമോ. മറക്കണൊ -- എയർപോർട്ടിൽ നിന്നുള്ള തൊലി വെളുത്തവരുടെ "തെണ്ടി" യാത്ര കണ്ട് ഗാന്ധി അപ്പൂപ്പൻ കുളിര് കോരട്ടെ! വെള്ളം കോരികൾ...
ഹർത്താൽ വാഹന നിയമ പ്രകാരം ചക്രം ഘടിപ്പിച്ച ബാഗ് (ട്രോളി ബാഗ്) കൈവണ്ടി എന്ന ഗണത്തിൽപ്പെടുന്നതിനാൽ, അടുത്ത ഹർത്താൽ വർഷത്തിൽ ട്രോളി ബാഗ് റോഡിലൂടെ വലിച്ച് കൊണ്ടുപോകാൻ അനുവദിക്കുന്നതല്ല എന്ന് അഖില കേരള ഹർത്താൽ മുന്നണിക്ക് വേണ്ടി കാക്കര പ്രസ്താവിക്കുന്നു. തലചുമടായി കോണ്ടുപോകാൻ സി.ഐ.ടി.യു, ഐ.എൻ.ടി.യു.സി, ബി.എം.എസ് കാരും സമ്മതിക്കൂല, അതവരുടെ ജന്മവകാശം! പാവം ജനങ്ങൾ, ജന്മവകാശമില്ലാത്ത ജന്മങ്ങൾ...
ഇന്നലെ ടി.വി യിൽ ഇരുന്ന് സാമൂഹ്യ പ്രവർത്തക പാർവതി ഈ ഹർത്താൽ ബി.എം.എസ്-ന്റെ ഒരു ലോഞ്ച്‌പാട് ആണെന്നൊക്കെ ആരോപിക്കുന്നുണ്ടായിരുന്നു... സത്യം പാർവതി പറഞ്ഞാലും ശിവൻ പറഞ്ഞാലും സമ്മതിക്കണം. റോക്കറ്റ്‌പോലെ കുതിച്ചുയരുന്ന വിലകളെ കുറച്ചുകൂടി ഉയരത്തിൽ എത്തിക്കാൻ ഹർത്താലല്ലാതെ പിന്നെ ഞങ്ങൾ എന്ത് സമരമാർഗ്ഗമാണ് തിരഞ്ഞെടുക്കേണ്ടത്.
ഇന്നലെ വരെ എന്റെ കൂടെ നിന്ന് ഹർത്താൽ പൂജയായി ബസ്സുകൾ തല്ലിതകർത്ത് മുന്നേറിയവർ, ബി.എം.എസ്-നു ജനപിന്തുണയില്ല, ബി.ജെ.പി-യുടെ ബംഗലൂരിൽ അരി (ബസുമതി അരിയാണോ?) കിലോ 42 ഉലുവ തുടങ്ങിയ പിൻതിരിപ്പൻ കാരണങ്ങളിൽ കടിച്ചുതൂങ്ങി, ഹർത്താലിനെതിരെ അടിമയെപോലെ പല്ലിറുമുന്നത് കാണുമ്പോൾ... കാക്കരയും അറിയാതെ വിളിച്ചുപോകുന്നു കുലം കുത്തികൾ കരിങ്കാലികൾ...
സാംസ്കാരിക നായകരെ, ഹർത്താലിനെതിരെ "കമാ" എന്നൊരക്ഷരം പറയരുത്, ഹർത്താൽ വിരുദ്ധരുടെ കയ്യിൽ നിങ്ങൾക്ക് സമ്മാനിക്കാൻ ഒരു സാഹിത്യ അക്കാഡമിയില്ല, ഒരു സാഹിത്യ അവാർഡുമില്ല എന്തിന് ഒരു ബ്ലോഗ് അവാർഡെങ്ങിലും. സഹിത്യ അക്കാഡമി പ്രസിഡണ്ടാവനോ, സഹിത്യ സംഗമങ്ങളിൽ കസേരയും കൂലിയും വേണോ, പട്ടും വളയും ഊരി വെച്ച് കിടക്കുമ്പോൾ, ആചാരവെടി മുഴക്കണോ, എങ്ങിൽ പിന്നെ മുൻപിൻ നോക്കാതെ "എന്റെ ജന്മവകാശത്തിന്" വേണ്ടി പടപൊരുതു. കുറഞ്ഞ പക്ഷം ഹർത്താൽ വരുമ്പോൾ "കമാ" യുരിയാടരുത്.
ബന്ദും ഹർത്താലും ജീവിതത്തിന്റെ ഭാഗമാണ് എന്നു ഉണർത്തിച്ച ദിവാകര സഖാവെ, താങ്ങളെപോലെ ദാർശനികനായ ഒരു മന്ത്രി കേരളം ഭരിക്കുന്നു എന്നത് തന്നെ എന്നെപോലെയുള്ളവർക്ക് കുളിർമയേകുന്ന കാര്യമാണ്. ദിവാകരൻ സാർ നീണാൽ "വീഴട്ടെ".
മേൽപറഞ്ഞതെല്ലാം സഹിക്കാം, അറിഞ്ഞുകൊണ്ട് ചെയ്യുന്നതല്ലേ, അങ്ങനെയാണോ അറിയാതെ പറയുന്നത്. നിയമവും നീതിയും ജനാധിപത്യവുമുള്ള കേരളത്തിൽ ഹർത്താൽ അവസാന ആയുധമാണെന്ന് പറയുന്ന മിതവാദികളേ നിങ്ങൾ ഏത് ലോകത്താ... വിലകയറ്റത്തിനെതിരെ ഒരു ദിവസം "സമാധാനമായി" ഹർത്താൽ നടത്തിയപ്പോൽതന്നെ 3000 കോടി രൂപ ആവിയായി എന്നാണ് എന്റെ കണക്ക് മാഷ് ഗോപാലന്റെ ചായകടയിൽ അടിവരയിട്ട് പൂട്ടിനോടൊപ്പം തട്ടിയത്. ഇനി ഇപ്പോൾ ഹർത്താലിന് മുൻപ് സൂചന സമരങ്ങൾ നടത്തി വേറെ ആയിരം കോടിയും കൂടി കളയണൊ?
ഏതു മൂത്ത ബന്തിലും പള്ളിയും അമ്പലവും ബന്തിന്റെ പരിതിയിൽ വരില്ല... പുരോഹിതവർഗ്ഗത്തിന്റെ വില അവർ തന്നെ കുറക്കുന്നത് കൊണ്ടോ, മലയാളിക്ക് സ്വന്തം ജീവനേക്കാൽ വലുത് മത വിശ്വാസമായതോ?
ഹർത്താൽ മുത്തപ്പാ... കാത്തുകൊള്ളണെ..., 2010-ലും...
Wednesday, 30 December 2009
Monday, 21 December 2009
മോഡിയുടെ ജനാധിപത്യവും പൂജപുര സെന്ററൽ ജയിലും!
ജനാധിപത്യം എന്നാൽ 100% വോട്ട് എന്ന് ധരിച്ച് "അവശനായിരിക്കുന്ന" ജനാധിപത്യ വിശ്വാസികളെ, ഉണരു... നിങ്ങൾക്ക് തെറ്റി, 100% തെറ്റി. ജനാധിപത്യം തകർന്ന് തരിപ്പണമായതിന്റെ അവസാന ലക്ഷണമാണിത്. ആരും വോട്ട് ചെയ്യുന്നില്ലെങ്ങിൾ അവിടെ യഥാർത്ത ജനാധിപത്യം നിലനിൽക്കുന്നുണ്ടായിരുന്നില്ല എന്നെങ്ങിലും മനസിലാക്കു. സദാം ഹുസ്സൈൻ അവസാന തിരഞ്ഞെടുപ്പിൽ 100% വോട്ട് നേടിയിരുന്നു! അതും ജനാധിപത്യമായിരുന്നുവല്ലോ.
രാഷ്ട്രിയ തൊഴിലാളികൾ ഭയപ്പെടുന്നു, ജനങ്ങൾക്ക് തിരഞ്ഞെടുപ്പുകളിൽ തൽപര്യം കുറഞ്ഞ്, ശതമാനവും കുറഞ്ഞ് "പൂജ്യനായാൽ"... ഈ സാമ്പത്തിക മാന്ദ്യ കാലത്ത് ഒരു ജോലി പോയാലുള്ള കാക്കരയുടെ ഭയാശങ്കകൾ... അതെ മോഡികും തുടങ്ങി ആ ഭയാശങ്കകൾ! അതും രാജാവിനേക്കാൾ അധികാരമുള്ള....
വോട്ടിംഗ് ശതമാനം ഉയരുന്നില്ലെങ്ങിൾ ജനാധിപത്യത്തിന്റെ അടിത്തറക്ക് കോട്ടം തട്ടിയിട്ടുണ്ട് എന്ന് തന്നെ മനസിലാക്കണം, അല്ലാതെ ബാക്കിയുള്ളവരേയും തോക്കിൻമുനയിൽ പാലത്തിന്റെ മുകളിൽ കയറ്റി തൂണിന്റെ ബലം പരീക്ഷിക്കരുത്! തീവ്രവാദികൾ തോക്കിന്മുനയിൽ വോട്ട് ചെയ്യരുത് എന്ന് ഭീഷണിപ്പെടുത്തുന്നു ഭരണകർത്താക്കൾ ഫാസ്സിസ്റ്റ് നിയമത്തിലൂടെ വോട്ട് ചെയ്യണം എന്ന് ഭീഷണിപ്പെടുത്തുന്നു. ദുഷ്ടാത്മാക്കളെ ഇവരെയും കാക്കരെയേയും കാത്തുകൊള്ളണെ, ആമ്മേൻ.
വോട്ടേർസ് ലിസ്റ്റിൽ പേർ ചേർക്കേണ്ടതും ഈ പാവം കാക്കരയുടെ പണിയാണല്ലോ. വയസ്സറിയിച്ച് വോട്ടേർസ് ലിസ്റ്റിൽ (ജനാധിപത്യത്തിന്റെ ബൈബിൾ) പേർ ചേർത്ത കാക്കരയെ വെട്ടി നിരത്തിയ ജനാധിപത്യ സംരക്ഷകരെ നിങ്ങൾ മറുപടി തരണം ആരാണ് ഇന്ത്യൻ, ആരാണ് രാജ്യദ്രോഹി?
വോട്ട് ചെയ്യുക എന്നത് പൗരന്റെ കടമയേക്കാൾ നിയമത്തിന്റെ ഭീഷണിയാകുമ്പോൾ ജനാധിപത്യത്തിലെ സ്വാതന്ത്ര്യം... കഷ്ടം.
ഈ നിയമം എല്ലാ മേഖലയിലും കർശനമായി നടപ്പിലാക്കണം, ലോകസഭ, നിയമസഭ, ജില്ല, ബ്ലോക്ക്, പഞ്ചായത്ത്, എന്തിന് സ്കൂൾ, കോളേജ് എവിടെയും (രാഷ്ട്രീയ പാർട്ടികളിൽ മാത്രം തിരഞ്ഞെടുപ്പും വേണ്ട ഒരു മണ്ണങ്കട്ടയും വേണ്ട). ഇനി തിരഞ്ഞെടുപ്പ് ദിവസം വോട്ട് ചെയ്യാതെ സിനിമയ്ക്കോ പാർക്കിലോ പോകുന്ന കരിങ്കാലികളെ, നിങ്ങൾ സൂഷിക്കുക...
രണ്ടും മൂന്നും കെട്ടി ജീവനാംശം പോലും കൊടുക്കാതെ മൊഴിചൊല്ലുന്ന സോണിയ മുതൽ ലാലു വരെ, അയലത്തെ മൊഞ്ചുള്ള പെണ്ണിനെ കണ്ടപ്പോൾ ഭാര്യയെ വഞ്ചിച്ച സുധാകരൻ മുതൽ തോമസ് വരെ അടിച്ചേൽപ്പിക്കുന്ന തിരഞ്ഞെടുപ്പുകളിലും കാക്കര വോട്ട് ചെയ്യണമല്ലോ? ഹാ കഷ്ടം, കഠിനമന്റയ്യപ്പോ.
പോസ്റ്ററൊട്ടിക്കാനും അതിന്റെ പേരിൽ കത്തിക്കുത്തിനും ആളെ കത്തിക്കാനും രാഷ്ട്രീയ പടയാളികളെ കിട്ടിയിലെങ്ങിൽ, അടുത്ത വോട്ട് നിയമം ഇങ്ങനേയും ആവാമല്ലോ, ഇനി മുതൽ പ്രയപൂർത്തിയായ എല്ലാ ഇന്ത്യക്കാരും (തെരുവോരത്ത് കിടക്കുന്ന പാവങ്ങളും പ്രവാസി തെണ്ടികളും ഒഴിച്ച്) ദേശീയ പാർട്ടികളിൽ നിർബന്തമായി മെമ്പർഷിപ്പും..
ഇനി അൽപം കുശുമ്പും
ഒരു ദിവസം ശമ്പളത്തോടെയുള്ള അവധി കിട്ടുന്ന സർക്കാർ ജോലിക്കാരും കമ്പനി തൊഴിലാളികളും ഒരു ദിവസം പോളിംഗ്ബൂത്തിൽ പോയി നിന്ന് പണ്ടാരമടങ്ങുന്നത്‌പോലെയാണൊ കാക്കരയെപോലെയുള്ള ഹതഭാഗ്യരുടെ അവസ്ഥ. മോഡിയോ അതൊ ജനാധിപത്യ സംരക്ഷകരോ തരുമോ കോടിക്കണക്കിന് ബി.പി.എൽ. കാരുടെ ഒരു ദിവസത്തെ ശമ്പളം, വിശപ്പ് മാറ്റാൻ അര ദിവസത്തെ ശമ്പളമെങ്ങിലും. സ്വശ്രയ കോള്ളേജിൽ പാവപ്പെട്ടവന് ഫീസ് കുറച്ച് കൊടുത്താൽ രണ്ട് തരം പൗരൻമാരെ ഉണ്ടാക്കും എന്നു കണ്ടുപിടിച്ച സുപ്രിം കോടതിയേ ഇവരാണൊ ഒന്നാം തരം പൗരൻ?
എല്ലായ്പ്പൊഴും ഫാസ്സിസ്റ്റ് രീതികൾ തുടക്കത്തിൽ ജനപ്രിയങ്ങളായിരിക്കും, വർണകടലാസിൽ പൊതിഞ്ഞ വിഷം തന്നെ. മുളയിലെ നുള്ളുക!
എന്റെ പ്രിയ കള്ള വോട്ട് സുഹ്രുത്തുക്കളെ, ഇനിമുതലുള്ള എല്ലാ തിരഞ്ഞെടുപ്പുകളിലും എന്റെ വിലയേറിയ വോട്ട് ഞെക്കി എന്നെ പൂജപുര സെന്റ്‌റൽ ജയിലിലെ തൂക്കുമരത്തിൽ നിന്ന് രക്ഷിക്കുമല്ലോ, ഞാൻ എന്തിനാ പേടിക്കുന്നേ, എനിക്ക് വോട്ടിലല്ലോ? വെറുതെ പേടിച്ചു!
മോഡിയുടെ ജനാധിപത്യരീതികൾ കാണുമ്പോൾ കത്തോലിക്ക സഭയുടെ നിയമങ്ങളെയാണ് (ഇപ്പൊൾ ഇത് അട്ടത്ത് വെച്ചു) എന്നിക്ക് ഓർമ്മ വരുന്നത്. ആണ്ടിലൊരിക്കൽ കുമ്പസാരിച്ചിലെങ്ങിൽ സഭയിൽ നിന്ന് പുറത്താക്കും, ചത്താൽ തെമ്മാടി കുഴിയിലും! വോട്ട് ചെയ്യാത്തവരെ ജനാധിപത്യ സംരക്ഷക മോഡി വെളിപാട് പ്രകാരം കമ്മ്യുണിസ്റ്റ് ചൈനയിലേക്ക് നാട് കടത്തണം. അവിടെ തിരഞ്ഞെടുപ്പുമില്ല, അതിന്റെ പേരിൽ ഈവക പുലിവാലുമില്ല.
വോട്ട് ചെയ്യാത്ത പ്രധാനമന്ത്രിയുടെ നാട്ടിൽ ഇതല്ല, ഇതിലും വലിയ നിയമം വേണം, ഹാ പുല്ലേ, എനിക്ക് ഇതൊക്കെ പുല്ലാ.
വിവാദ സ്വാമി സന്തോഷ് മാധവനെ പൂജപുര ജയിലിലെ തടവുകാർക്കുള്ള ശ്രികൃഷ്‌ണ ക്ഷേത്രത്തിൽ പൂജാരിയാക്കണൊ വേണ്ടയോ എന്ന് ജയിൽ അധികാരികൾ തടവ്‌കാർക്കിടയിൽ വോട്ടെടുപ്പ് നടത്തി തീരുമാനിച്ചു. ഇവിടെ വോട്ട് ചെയ്യാത്തവരെ ഗരുഡൻ തൂക്കത്തിൽ...., ആവോ?
.

Tuesday, 15 December 2009
ബംഗലൂര് പൊട്ടിയാൽ താത്ത എന്തിനാ ഫോൺ കട്ട് ചെയ്യുന്നേ
ഹലോ ബി.എസ്.എൻ.എൽ ആണോ ബി.എസ്.എൻ.എൽ..
പടച്ചോനെ, തിരക്കിലാണെന്നോ, കുറച്ച് സമയം കഴിഞ്ഞ് ബിളിക്കാനോ? കുറച്ച് സമയം കഴിഞ്ഞ് ബിളിക്കാണെങ്ങിൽ, പിന്നെ ഞമ്മള് ഇപ്പൊൾ ബിളിക്കോ ഹിമാറെ? ബക്കം സംസാരിക്കാ....
എന്റെ ഉമ്മ അതു കമ്പ്യൂട്ടറാ.. അവിടെ സാറുമില്ല ഹിമാറുമില്ല...
കമ്പ്യുട്ടർ.... ഫോൺ കമ്പനിയുടെ നമ്പർ മാറിയോ? ഇല്ലല്ലോ ശൈത്താനെ!
എന്റുമ്മെ, കമ്പ്യുട്ടർ കമ്പനിയല്ല, പോണാപ്പീസ്സിൽ പോണെടുക്കാൻ സാറുമാരിലെങ്ങിൽ കമ്പ്യൂട്ടർ നമ്മളോട് സംസാരിക്കും. ഇപ്പൊൾ ആപ്പിസ്സിലൊക്കെ എല്ലാ പണിയും ഈ കമ്പ്യൂട്ടറാ ചെയ്യുന്നത്.
ഇപ്പൊ പുടികിട്ടി, പുടികിട്ടി. മനുസൻമാരിലെങ്ങിലും പണി ചെയ്യാനും സൊറ പറയാനും കമ്പൂട്ടർ.. കാലം പോയപോക്കെ....
ഈ ഹിമാറുകൾ എല്ലാം കൂടി എവിടെ പോയിരിക്കയാ, എന്റെ പുതിയാപ്പള ദുബായില് പോയപോലെ. പുതിയാപ്പിളയുമില്ല കൊഴലുമ്മില്ല.
ഈ ശൈതാന്റെ മോൻ എവിടെ ചെന്ന് കിടക്കാ, എടാ കാ.. കാ.... കാക്കരാമോനെ, ടി.വി യിലെ ഫ്ലാഷ് ന്യൂസ് നോക്കിയേ, എല്ലാം ചാനലും മാറ്റി മാറ്റി നോക്കിയേ, 100 തികഞ്ഞൊ, ഉമ്മ ഒന്നുകൂടി ഈ കുന്ത്രാണ്ടം കുത്തി നോക്കട്ടെ.
അടിക്കണ്ട്, അടിക്കണ്ട്, ആ ഹിമാറിനെ ഒന്നു.... കിട്ടി കിട്ടി..
ബി.എസ്.എൻ.എൽ ആണോ, ബി.എസ്.എൻ.എൽ,
അതെ ബി.എസ്.എൻ.എൽ,..... എന്താ "ശല്ല്യം"..
എന്റെ സാറെ, ഞാൻ പാത്തുമ്മ, ബസീരിന്റെ പാത്തുമ്മ....
ഏത് വൈക്കം മുഹമ്മദ് ബഷിരിന്റെ പാത്തുമ്മ, ആടിനോക്കെ സുഖം തന്നെയ്യല്ലേ?...
എന്റെ ബദരീങ്ങളെ.... ഈ ഹിമാറ് വേന്റാതീനം പറയുന്നേ..
ഞാൻ പേർഷ്യെയിലെ ബസീരിന്റെ പെണുങ്ങളാ...
എന്നാ താത്തെ പ്രശ്‌നം?
സാർ ഇ പോണൊന്ന് കട്ട് ചെയ്യണം.
അതിനെന്താ താത്തെ, താത്തക്ക് ഫോൺ അങ്ങു വെച്ചാൽ പോരെ?
പോരാ സാറെ, ആരും എന്നെ വിളിച്ച് ഇടങ്ങേറാക്കണ്ട എന്നു കരുതിയാ! സാറ് ഫ്ലാഷ് ഒന്നും കണ്ടില്ലേ, ബങ്ങലൂര് ഇരട്ട സ്പോടനം. "നൂസ്‌അവർ" തുടങ്ങിയിട്ട് ഇപ്പോൾ ഏതാണ്ട് രണ്ട്‌രണ്ടര മണിക്കൂറായി. 50 എണ്ണത്തിന്റെ കാറ്റ് തീർന്നു.
ബംഗലൂര് പൊട്ടിയാൽ താത്ത എന്തിനാ ഫോൺ കട്ട് ചെയ്യുന്നേ, ബംഗലൂരിൽ മക്കളുണ്ടെങ്ങിൽ വിളിച്ച് ചോദിക്ക് എവിട്യാ പൊട്ടിയത്, എത്ര എണ്ണം പോയി, സഖ്യ ഇനിയും ഉയരുമോ... അതൊക്കെയല്ലേ ഒരു രസം.
സാർ ഇവിടെ ഒന്നും അല്ലേ ജീവിക്കുന്നേ? ടി.വി ഒന്നും കാണാറില്ലേ, ബോംബ് പൊട്ടുന്നതിനു മുൻപും പിൻപും പോൺ ചെയ്യുകയോ ഇങ്ങോട്ട് ബിളിക്കുകയോ ഉണ്ടായാൽ പിന്നെ ഈ ദുനിയാവിലെ എല്ലാ ഏമാന്മാരും ഗെയിറ്റിനു് പുറത്ത് കാത്ത് നിൽപ്പായി ചാന്നലുകാര് തമ്പടിച്ച്.. പിന്നെ നേരാവണ്ണം തുണിപൊക്കി വീടിന്റെ മറവിൽ ഒന്നു മൂത്രിസ്സിക്കാൻ പോലും.. ഹ എന്തൊരു കഷ്ടം.
ഫോൺ കട്ട് ചെയ്യാനൊന്നും പറ്റില്ല, താത്ത ഒരു കാര്യം ചെയ്യ് താത്തയുടെ ബഷിരിക്കയേയും, മക്കളേയും വിളിച്ച് പറ ഫോണൊന്നും ചെയ്യണ്ടാന്ന്. ശല്ല്യം തീർന്നല്ലോ?
ഉമ്മേ മൊബയിലിൽ ബാപ്പ.
പുതിയാപ്ല ദുബൈയിൽ നിന്ന് മൊബൈയിലിൽ വന്നോ..
എടി പാത്തുമ്മെ, ഇത് നിന്റെ ബഷീരിക്ക, നീ പറഞ്ഞപോലെ നമ്മുടെ ആമിനമോളും പണി പറ്റിച്ചല്ലോ. ഒന്നിന് പുറകെ ഒന്ന്, ഇരട്ട തന്നെ, എനിക്ക് പെരുത്ത് സന്തോയായി. ഇവിടെ ആപ്പിസിൽ ലഡു വിതരണം ചെയ്‌തു. പച്ച ലഡു മാത്രം കണ്ടിട്ടുള്ള ഇവിടത്തെ പച്ചകൾ മഞ്ഞ ലഡു തിന്ന് അന്തവും കുന്തവും വിട്ട് നമ്മുടെ ഇരട്ട വിശേഷം അവരുടെ വീട്ടിലേക്കും വിളിച്ച് പറഞ്ഞിട്ടുണ്ട്.
എന്റെ റബ്ബേ, ചെയ്‌ത്തായ്യല്ലോ!
ഉമ്മെ ഞാൻ സൂഫിയ, ഇരട്ട ഇരട്ട.....
ഫോണുകൾ മാറി മാറി ചിലച്ചു, പാത്തുമ്മയും കാക്കരയും ഫോണെടുത്ത് ശീർഷാസന്നത്തിലായി.
ഉമ്മെ, നമ്മുടെ വീടിന് ചുറ്റും "പൊല്ലിസ്"കാർ, കിച്ചൻഗിരി സാറും രണ്ട് ജീപ്പ് മച്ചാൻമാരും..
എന്റെ പടച്ചോനെ.....
നീ പോയി സാറുമ്മാർക്ക് കുണ്ടിക്കുവെക്കാൻ കൊടുക്കെടാ. കിട്ടിയ കസേരയിൽ സാറുമാർ കുണ്ടിവെച്ചിരുന്നു.
തലയിൽ തട്ടമിട്ട പാത്തുമ്മ, എന്നാ സാറന്മാരെ ഈ അർവാൻശേരിയിലൊക്കെ?
ബഷീരിന്റെ വീടല്ലേ?
അതെ സാരന്മാരെ, ഞാൻ പാത്തുമ്മ, ബഷിരിക്കയുടെ ബീവി.
ബംഗലൂര് ഇരട്ടസ്പോടനത്തിന് മുൻപും പിൻപും, നിങ്ങളുടെ ഫോണിൽ നിന്ന് പല കോളുകളും ഞങ്ങൾ ടാപ് ചെയ്‌തിട്ടുണ്ട്. നിങ്ങളെ വിളിച്ച ദുബായി നമ്പറിൽ നിന്ന് 10 മിനിറ്റ് നീളുന്ന ഒരു കോള് കറാച്ചിയിലേക്കും... ഡികോഡ് പ്രകാരം ഇരട്ട സ്പോടനത്തെ സൂചിപ്പിക്കുന്ന ഇരട്ട എന്ന പ്രയോഗവും, ദുബായിയിൽ മഞ്ഞ ലഡു പാകിസ്താനികളുമായി പങ്കുവെക്കുകയും..
ഇതിനിടക്ക്, രണ്ടു ചവിട്ടും ഒരു സലൂട്ടുമായി ഒരു മച്ചാൻ പൊലിസുകാരൻ, സാർ ഫോൺ...
യെസ്, കിച്ചൻഗിരി സ്പീകിംഗ്
അറസ്റ്റ് ചെയേണ്ടന്നാ, തെളിവ് ഉണ്ട് സാർ, വൻ സന്നാഹം ഒക്കെ ഉണ്ട് സാർ. ഓകെ ഓകെ, ഈ വീട്ടിൽ കുറെ വോട്ട് ഉണ്ടെന്നാ, ഓകെ ഓകെ, ഡബിൽ ഓകെ. എന്റെ പ്രമോഷൻ...
എന്ന സാറന്മാരെ തിരിച്ചു പോകുന്നേ? എന്നാലും സാറുമാരെ, എന്റെ പോണിൽ നിന്ന് അടിച്ചെടുത്ത ആ "ഇരട്ട"യുണ്ടല്ലോ, അത് തിർത്തിട്ട് പോയാൽ മതി.
ഉമ്മെ, ഫോണേടുക്ക്, ഫോൺ.
ഇതാര് ആമിനമോളൊ? എടി പ്രസവിക്കണമെങ്ങിൽ ഇങ്ങനെ തന്നെ പ്രസവിക്കണം, ഇരട്ട തന്നെ, അതു ഇരട്ട സ്പോടനം നടക്കുമ്പൊൾ തന്നെ. ഇപ്പോൾ ഉമ്മക്കും പെരുത്ത് സന്തോയായി, എന്റുമ്മ എന്നെ ഇരട്ടപെറ്റതല്ലേ? ഞാനും നിന്നെ ഇരട്ടപെറ്റതലെ? നീയും ഇരട്ടപെറ്റ് നമ്മുടെ പാരമ്പര്യം കാത്തല്ലോ. പടച്ചോന്റെ ഒരു കളി.
കിച്ചൻഗിരിയും മച്ചാൻമ്മാരും അടുത്ത നാടകത്തിന്റെ റിഹേർസലിന് മറ്റൊരിടതേക്കും പാത്തുമ്മ ഇരട്ട വിശേഷം ഓർത്ത്...
വാൽകഷ്ണം.
നാട്ടിലെ ചെക്കന്മാരെല്ലാവരും, ഹരിപ്പാട് രമണിയുടെ പേർ പറഞ്ഞാൽ രമണിയുടെ പണി പിന്നെന്താ? അതാ കാക്കര മദനിയോടും പറയുന്നത്, ബോംബ് പൊട്ടിച്ച് കളിക്കുന്ന ശിഷ്യൻമാർ ഐ.എസ്.എസ്, പി.ഡി.പി, പിന്നെ അങ്ങയുടെ വീട്ടിലും സൂഫിയയുടെ പർദ്ദ ഷോപ്പിലോ എന്നു വേണ്ട ഒന്നിലതികം ലിങ്കുകൽ താങ്ങളിലേകു നീളുന്നു. ഞാനും വിശ്വസിക്കാം എല്ലാം കെട്ടുകഥകൾ, മാധ്യമ സിൻഡികേറ്റ്, പോലിസ് കഥകൾ പക്ഷെ എന്റെ മനസാക്ഷി കോടതിയിൽ അങ്ങയെ വിചാരണ ചെയ്യാൻ കേരള സമൂഹത്തിൽ ഉണ്ടാക്കിയ വർഗ്ഗീയ ചിന്തകൾ തന്നെ ധാരാളം.

Tuesday, 8 December 2009
സിൻഡിക്കേറ്റ് ന്യൂസും എന്റെ ഇച്ചിരി കുശുമ്പും.
പിണറായി സഖാവിനെതിരെ ഒരു മാധ്യമ സിൻഡിക്കേറ്റ് ഉണ്ടെന്നുള്ള കാര്യം കാക്കരയും ഇവിടെ പോസ്റ്ററൊട്ടിക്കുന്ന പശ തേച്ചുറപ്പിക്കുന്നു. പാർട്ടിവിശ്വാസിയും ദൈവവിശ്വാസിയും എല്ലാം കണ്ണുമടച്ച് വിശ്വാസിക്കണം. സ്വന്തം നേതാവിനേയും പുരോഹിതവർഗ്ഗത്തേയും സംശയിക്കാൻ പാടുള്ളതുമല്ലല്ലോ? അങ്ങനെയുള്ള സംശയം ഒരു രോഗവുമാണ്. ഇനിയും സംശയമുണ്ടെങ്ങിൽ, വടക്കുനോക്കി യന്ത്രം (ശ്രീനിവാസൻ സിനിമ) ഒന്നുകൂടി കണ്ടാൽ മതി, സംശയവും മാറും ശല്ല്യവും തീരും. പക്ഷെ കാക്കര ശിഷ്യൻ തോമയെപോലെയാ....
സിൻഡിക്കേറ്റല്ലെങ്ങിൽ പിന്നെ എന്തൂട്ട് കുന്ത്രാണ്ടാ, ഒരു ബൂർഷ മുതലാളിയുടെ കൊട്ടാരത്തിന്റെ "ബടം" എടുത്ത് ആൽമാറാട്ടവും വീടുമാറാട്ടവും നടത്തി വാർത്തയാക്കുമോ? ചുമന്ന കളർ കണ്ട കാളക്കൂറ്റന്മാരെപോലെ, മുൻപിൻ ആലോചിക്കാതെ, ഇമെയിലുകളായി ഫോർവേർടുകളായി പിന്നെ ബൂദ്ധിരാഷസന്മാരുടെ ബ്ലോഗ് പോസ്റ്റുകളായി, രണ്ടുപക്ഷത്തും ലക്ഷക്കണക്കിന് കാലാൾ ഭടൻമാർ അണിനിരന്നു. വീട് പണി ജനശക്തിക്കും വിടുപണി പൂഞ്ഞാർ സാറിനും വിട്ടുകൊടുത്ത് കാക്കര ഇത്തിരി പഴയ ഒരു സിൻഡിക്കേറ്റ് ന്യൂസിൽ കയറി പിടിക്കട്ടെ.
ഫ്രീ കിട്ടിയ ടിക്കറ്റിൽ കമ്മ്യുണിസം നട്ടുവളർത്താൻ പിണറായി സഖാവ് മലേഷ്യയിലോ സിംഗപ്പൂരിലോ പോയതിന് ഇവിടത്തെ ബൂർഷ മുത്തശ്ശി പത്രങ്ങൾ എട്ട് കോളം വാർത്തയാക്കിയില്ലേ? ചാരവൃത്തി പോലും ഇത്ര വൃത്തിയായി എഴുതിയിട്ടില്ല! ഇതൊക്കെ സിൻഡിക്കേറ്റ് വാർത്തയല്ലെങ്ങിൽ പിന്നെ 76 മഹാരാജ്യങ്ങളിൽ ലോക തൊഴിലാളി വർഗ്ഗസമരത്തിൽ പങ്കെടുക്കാൻ പോയിട്ടുള്ള സാക്ഷാൽ ബിനോയ് വിശ്വത്തിന്റെ പ്രവർത്തനങ്ങളെ ഇങ്ങനെ തമസ്ക്കരിക്കുമോ? ലോക കമ്മ്യുണിസത്തിന് നൽകിയ ഈ വക സംഭാവനകളെ ദേശാഭിമാനിയിലോ ജനയുഗത്തിലോ അച്ച് നിരത്തിയെങ്ങിലും.....
കാക്കരയുടെ സംശയമാണ്, സർക്കാർ വക വെബ്സൈറ്റ് പഞ്ചാംഗം ഗണിച്ചതിലെ പിഴവോ? വൃന്ദ സഖാവിയെ പോലെ ആകാശ പണി ഉപേക്ഷിച്ചാണൊ ബിനോയി സാറും ഈ പാർട്ടി പണിക്ക് വന്നത്? അതോ ഗിന്നസ്സ്ബുക്കിൽ കയറി ചമ്രംമടിഞ്ഞിരിക്കാൻ സന്തോഷ് കുളങ്ങരയോട് മൽസരിക്കുകയാണോ?
തലതിരിഞ്ഞ വിശ്വാസങ്ങളുടെ മതിൽകെട്ടിനുള്ളിൽ വളർന്നതിനാലോ മണൽക്കാറ്റടിച്ച് തലയിൽ മണൽ കയറിയതിനാലോ, കൈനോട്ടമൊക്കെ ഒരുതരം അന്ധവിശ്വാസമാണെന്നും കൈനോക്കിയാൽ ഭാവി പോയിട്ട് ഭൂതം പോലും അറിയില്ലെന്നും ഒക്കെയാ, ഞാനും പഠിച്ച് വെച്ചിരുന്നത്. അന്ധവിശ്വാസങ്ങൾക്കെതിരെ സന്ധിയില്ലാ സമരം നടത്തിയതൊക്കെ എന്റെ അറിവില്ലായ്മ, ശുദ്ധ ബോഷ്ക്!
അന്ധവിശ്വാസങ്ങൾക്കെതിരെ കുരിശ്ശുയുദ്ധവും അരിവാൾ യുദ്ധവുമൊക്കെ നടത്തിയിട്ടുള്ള കേരള എസ്.എഫ്.ഐ യുടെ പ്രസിഡന്റും സെക്രട്ടറിയും ആയിരുന്ന എ.കെ. ബാലനെപോലെയുള്ള ഒരു സഖാവ് കൈനോട്ടം ഹോബിയാക്കിയാൽ എന്നെപോലെയുള്ള ഒരു സാദ പാർട്ടിവിശ്വാസിക്ക് അത് ചെറൂതായി കാണാൻ പറ്റുമോ? ആ വിശുദ്ധ കൈനോട്ടം! ഇപ്പോൾ ഞാനും വിശ്വാസിക്കുന്നു. കൈരേഖശാസ്ത്രം സത്യമാണ് അതിൽ സത്യമുണ്ട് ശാസ്ത്രമുണ്ട്, അതിൽ രേഖയുണ്ട് ഭാവിയുണ്ട്, കയിലുള്ളത് ബക്കറ്റിൽ ഇട്ടാൽ മതി, എനിക്ക് ഭാവിയുണ്ട് നിനക്കൊ?
വെറ്റില ചവച്ച് മൂന്നോ നാലോ കമ്മലും തൂക്കി മൂക്കും കുത്തി കൈനിറയെ കമ്പി വളകളും ഇട്ട ഒരു നാടോടിപെണ്ണ് വഴിയോരത്തിരുന്ന് എന്റെ കൈ നോക്കി പ്രവചിച്ചതാ... ലോകം മുഴുവൻ അറിയുന്ന ബ്ലോഗനാകുമെന്ന് അച്ചെട്ടായില്ലേ? ഇല്ലെങ്ങിൽ ഒമ്പതും പത്തും പിന്നാലെ വരും.
സാറ് ആദിവാസി കുടിലിൽ താമസിച്ചപ്പോൽ പഠിച്ച പണിയായിരിക്കും, ഒരു തൊഴിലെങ്ങിലും കയിലുള്ളത് നല്ലതാ, മന്ത്രി പണിപോയലും ജീവിക്കാമല്ലോ. ഒട്ടുമിക്ക രാഷ്ട്രീയക്കാരും കൈനീട്ടം കുലതൊഴിലാക്കിയപ്പോൾ സാർ മാത്രമെന്തേ ഇങ്ങനെ? തലയിൽ മുണ്ടിട്ട് പൂമൂടൽ നടത്തുന്ന സഖാവിനേക്കാൾ ഒരു പടി ഉയരത്തിൽ തന്നെയാ സാറിന്റെ കസേര. കപടമുഖം സൂക്ഷിക്കുന്നില്ലല്ലോ!
ആനവണ്ടിയുടെ മാത്യു പാപ്പാനെ പറഞ്ഞുവിട്ടിട്ട് കാലം കുറെയായല്ലോ? മുഖ്യന്റെ സ്വന്തം വെബ്‌സൈറ്റിൽ ഇപ്പോഴും പാപ്പാനായി മാത്തുട്ടിച്ചായനും ജോസച്ചായനും മാറി മാറി വരുന്നല്ലോ? ഇതെന്തൊരു മാജിക്? ജോസ് പാപ്പാനുമ്മുണ്ടാവില്ലേ ചിന്ന ചിന്ന ആശകൾ. ഇപ്പോഴാണെങ്ങിൽ ഐ.ടി പിള്ളേർ ലാപ്റ്റോപ്പും കക്ഷത്തിൽ തിരുകി ഡാറ്റ കേറ്റാനുണ്ടോ ഡാറ്റ, കല്ലുകൊത്താനുണ്ടോ കല്ല് എന്നും വിലിച്ച്‌കൂവി തേര പാര നടക്കുവ... ജോസ് പാപ്പാന്റെ പേര് ശരിക്കും ഒന്നു കുത്തി കേറ്റാൻ അവരായാലും പോരെ?
മുഖ്യന്റെ സൈറ്റിൽ പോയി കാബിനറ്റിൽ ക്ലിക്കിയാൽ മന്ത്രിമാരൊക്കെ വരിവരിയായി വരും. പിന്നെ മുഖ്യനെ ക്ലിക്കിയാൽ എല്ലാം തരികിട, മാത്യുവുമില്ല തെറ്റയിലുമ്മില്ല, പൊടിപോലുമ്മില്ല കണ്ടുപിടിക്കാൻ. പ്രായത്തെ മാനിച്ച് മുഖ്യനെവിട്ട് വല്ല മന്ത്രിയെ ക്ലിക്കിയാൽ മാത്തുട്ടി പൊങ്ങും തെറ്റയിൽ മുങ്ങും. ഭരണം പോലെ പിറകോട്ടുപോയി കാബിനറ്റിൽ ക്ലിക്കിയാൽ ദേ വീണ്ടും തെറ്റയിൽ തെറ്റാതെ വന്നു. തെറ്റയിലിനെ കാണാൻ അവിടെ ക്ലിക്കിയാൽ ദേ നമ്മുടെ പ്രേമചന്ദ്രൻ ചിരിച്ച് ചിരിച്ചോണ്ടിരിക്കുന്നു! കാക്കരക്ക് പിന്നേയും സംശയം, വല്ല ഹാക്കർമാരുടെ ചാടി കളിയോ അതൊ നമ്മുടെ പതിവു കളി ഒരു പണിയും നേരെ ചൊവെ......

Tuesday, 1 December 2009
സോഷ്യലിസം എന്റെ കാഴ്ചപ്പാടിൽ
സോഷ്യലിസം ആണ് ബദ്ദൽ, അപ്പോൾ കമ്മ്യുണിസം അല്ലേ ബദൽ? സോഷ്യലിസം ആണ് ബദല്ലെങ്ങിൽ ആ സത്യം പുരപുറത്ത് കയറിതന്നെ പറഞ്ഞുകൂടെ, ലീഗ് കൊച്ചന്മാരെ പോലെ? കോണകം വീമാനതാവളത്തിൽ ഉണക്കാനിട്ടാലും വേണ്ടില്ല, പീഡനം നാലാൾ അറിയട്ടെ! സത്യത്തിന്റെ മുഖം വിക്രിതമല്ലല്ലോ?
കമ്മ്യുണിസത്തിന്റെ പ്രധാന ചേരുവുകൾ ആയ ലെനിനിസവും സ്റ്റാലിനിസവും സോഷ്യലിസത്തിൽ സമാസമം ചേർക്കേണ്ടതില്ല. പാചകകുറിപ്പുകളിൽ പറയുന്നത് പോലെ, ഉപ്പ് അവശ്യത്തിന്! ഒരു നുള്ള് മാത്രം! ഉപ്പ് കൂടിയാലത്തെ അവസ്ഥ അറിയമല്ലോ? കറി ചട്ടിയോടെ വലിച്ചെറിയും.
സോഷ്യലിസത്തിന് ഏതു മാർഗ്ഗവും രേഖയും ആവാം. ആവശ്യമെങ്ങിൽ ബദൽ രേഖയും (എം.വി.ആർ. ന്റെ അല്ല) സീകരിക്കാമല്ലോ. സോഷ്യലിസത്തിന്റെ രൂപം ദ്രാവകം പോലെ, പ്രദേശത്തിനും, കാലത്തിനും അനുസരിച്ച് മാറികൊണ്ടിരിക്കുകയും ചെയ്യും, ഒന്നും നിശ്ഛലമല്ല. സോഷ്യലിസത്തിന് ഒരു ചട്ടകൂടോ, കണ്ണടച്ച് വായിക്കാനും അടിച്ചേൽപ്പിക്കാനും ഒരു വിശുദ്ധ പുസ്തകവുമില്ല. വിശപ്പിന്റെയും പ്രായോകികതയുടെയും ഉൾവെളിച്ചം, അതാണ് സോഷ്യലിസത്തിന്റെ മാർഗ്ഗരേഖ. സോഷ്യലിസത്തിന്റെ ആശയും ആശയവും മാർഗ്ഗവും എവിടെ കണ്ടാലും താലപ്പൊലി പിടിച്ച് ആനയിക്കണം. ആനയും അമ്പാരിയും ആയിക്കോട്ടെ! അതിനാൽ മാനവരാശ്ശിക്ക് മുന്നില്ലുള്ള സാമ്പത്തിക ശാസ്ത്രങ്ങളായ കമ്മ്യുണിസത്തിലും, കാപ്പിറ്റലിസത്തിലും, ഇന്ത്യൻ പേറ്റന്റുള്ള സമ്മിശ്ര സാമ്പത്തികവ്യവസ്ഥയിലും എന്നുവേണ്ട സോഷ്യലിസം ഗീതയിലും ഖുറാനിലും ബൈബിലിളും കിട്ടും, തപ്പി നോക്കണം! ഒന്നും വിടരുത്, വിശപ്പിന്റെ വിളി അത്ര ശക്തമാണ്.
കമ്മ്യുണിസം കാലഹരണപ്പെട്ടുവൊ മുതലാളിത്തം തകരുമോ, ഇതാണൊ മാനവരാശിയുടെ മുൻപില്ലുള്ള ചോദ്യം? നാം കേട്ടുകൊണ്ടിരുന്ന വിശപ്പിന്റെ വിളി നിലച്ചുവല്ലോ? പൂത്തുലഞ്ഞ കമ്മ്യുണിസവും പടർന്ന് പന്തലിച്ച മുതലാളിത്തവും നമ്മുടെ വിശപ്പിന്റെ കരച്ചിൽ മാറ്റിയതൊ നിലവിളിക്കാന്നുള്ള ശക്തി പോലും നമ്മുക്ക് നഷ്ടമായതൊ? നഷ്ടമായി എന്നതല്ലേ സത്യം.
അതെ ഈ നൂറ്റാണ്ട് നമ്മുടേതാണ്, സോഷ്യലിസ്റ്റുകളുടെ, വിശാലമായി പറഞ്ഞാൽ ജനാധിപത്യ സോഷ്യലിസ്റ്റ് സെക്ക്യുലർ മനുഷ്യരുടെ. സോഷ്യലിസം ഉദിച്ചുയരുമ്പൊൾ, മുതലാളിത്ത പ്രായോകികതയും കമ്മ്യുണിസ്റ്റ് തത്വസംഹിതയും തകരാതെയും കാലഹരണപെടാതെയും സോഷ്യലിസത്തിന്റെ ഓരോ തൂണുകളായി നിലകൊള്ളും. വിശപ്പിന്റെ എല്ലാ വിളികളും നിലയ്ക്കും. അതാണ് മാനവരാശിയുടെ പുരോഗതി. വിശപ്പിന്റെ വിളിയുടെ കാഠിന്യംകൊണ്ട് മാത്രമാണ് ചന്ദ്രനിൽ മനുഷ്യൻ കാൽ കുത്തിയതു പൊലും ശാസ്ത്ര പുരോഗതി മാത്രമായി ചുരുങ്ങി പോയത്.
അടിച്ചേൽപ്പിക്കുന്ന സോഷ്യലിസം അടിച്ചേൽപ്പിക്കുന്ന ജനാധിപത്യങ്ങളെ പോലെത്തന്നെ താൽക്കാലിക പ്രതിഭാസങ്ങളായിരിക്കും. ഉള്ള സമ്പത്ത് വിതരണം ചെയ്യുന്ന ഇന്നത്തെ സോഷ്യലിസ്റ്റ് ചിന്താഗതി (കമ്മ്യുണിസ്റ്റ് ചിന്താഗതി) അടിമുടി മാറ്റി എഴുതണം. വളരുന്ന സമുഹത്തിനൊടൊപ്പം, എല്ലാ പൗരന്മാരെയും കൈ പിടിച്ചുയർത്തുന്ന ഒരു പുതിയ സോഷ്യലിസ്റ്റ് സാമുഹികക്രമം ഉയർന്ന് വരണം. അങ്ങനെയുള്ള സോഷ്യലിസത്തിന് ഞാന്നും അണിചേരാം, മനുഷ്യവർഗ്ഗസമരത്തിൽ പങ്കു ചേരാം.
ഇവിടെയാണ്, വിശാല ഇടതുപക്ഷ ഐക്യം വേണ്ടത്, സോഷ്യലിസ്റ്റുകളുടെ ഏകികരണം. ഈ പുതിയ സോഷ്യലിസ്റ്റ് സാമുഹികക്രമത്തിൽ മാവോയിസ്റ്റുകളെയും മുതലാളിത്ത വലതന്മാരെയും ലവ് ജിഹാദിലൂടെ സോഷ്യലിസ്റ്റ് ഇടതന്മാരാക്കണം. അല്ലാതെ വല്ല്യേട്ടനും കുഞ്ഞേട്ടനും പിന്നെ കുറെ ഈർകിൽ പാർട്ടികളും ഉണ്ടാക്കുന്ന ഇലക്ഷൻ തരികിട അല്ല, വിശാല ഇടതുപക്ഷ ഐക്യം.
സോഷ്യലിസ്റ്റ് സ്വപ്നം എതു ഭരണ ക്രമത്തിലും ആർക്കും ചിലവില്ലാതെ കാണാവുന്നതാണ്. സോഷ്യലിസം ആരുടെയും കുത്തകയല്ലല്ലോ. കമ്മ്യുണിസ്റ്റ് സർക്കാരുകളും ജനാധിപത്യ സർക്കാരുകളും, എന്തിന് ഏകാധിപതികളും കാണുന്ന സ്വപ്‌നമാണ് ഈ സോഷ്യലിസം. ആർക്കും ഉപയോഗിക്കാവുന്ന ഒരു പുതപ്പ്, പലതും മൂടി വെയ്ക്കാനും....
മുതലാളിത്തത്തിന്റെയോ കമ്മ്യുണിസത്തിന്റെയോ ചട്ടകൂടിന്നുള്ളിലൂടെ സോഷ്യലിസത്തിന്റെ സൂര്യൻ ഉദിച്ചുയരില്ല. അവിടെയാണ് ഞാൻ സ്വപ്‌നം കാണുന്ന പുതിയ ലോകക്രമം, ജനാധിപത്യ സോഷ്യലിസ്റ്റ് സെക്ക്യുലർ സമൂഹം. മുതലാളിത്തത്തിന്റെയും കമ്മ്യുണിസത്തിന്റെയും ചിലവിൽ തന്നെ, അതിന്റെയൊക്കെ മുകളിൽ സോഷ്യലിസം പടുത്തുയർത്തണം. ആ സോഷ്യലിസ്റ്റ് ലോക ക്രമത്തിനായി അണി ചേരം, ആശയങ്ങളുടെ ചങ്ങല പിടിക്കാം, തുരുമ്പിച്ച കണ്ണികൾ മാറ്റി പുതിയ കണ്ണികൾ വിളക്കി ചേർക്കം.
മാറ്റുവിൻ ചട്ടങ്ങളെ, കൂടെ തുരുമ്പിച്ച ആശയങ്ങളും!

Subscribe to:
Posts (Atom)