Mangalam News:
ബാംഗ്ലൂര്‍: കര്‍ണാടകയില്‍ ഗോമാംസം നിരോധിച്ചുകൊണ്ടുള്ള ബില്ല് നിയമനിര്‍മാണ കൗണ്‍സില്‍ പാസാക്കി. പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധ കൊടുങ്കാറ്റിനിടെയാണ് ബില്ല് പാസാക്കിയത്. ബില്ലില്‍ ഒപ്പുവയ്‌ക്കുന്നതോടെ ഇരുസഭകളും അംഗീകരിച്ച ഗോവധ നിരോധന ബില്‍ നിയമമാകും. ഇതോടെ കര്‍ണാടകയില്‍ ഗോമാംസം ഉപയോഗിക്കുന്നത് ക്രിമിനല്‍ കുറ്റമാകും. നാടകീയ രംഗങ്ങള്‍ക്കൊടുവിലാണ് ബില്‍ പാസാക്കിയത്. കൗണ്‍സിലില്‍ ശക്‌തമായ പ്രതിഷേധമുന്നയിച്ച പ്രതിപക്ഷം ബില്‍ കീറിയെറിഞ്ഞു.
നിലവില്‍ വരുന്നതോടെ പശു, കാള, പോത്ത്, എരുമ എന്നിവയെ അറക്കുന്നതും അവയുടെ മാംസം ഉപയോഗിക്കുകയോ വില്‍ക്കുകയോ ചെയ്യുന്നതും നിയമവിരുദ്ധമാകും. നിയമം ലംഘിക്കുന്നതു ജാമ്യം ലഭിക്കാത്ത കുറ്റമാണ്. ഏഴു വര്‍ഷം വരെ തടവും കാല്‍ ലക്ഷം മുതല്‍ ഒരു ലക്ഷം രൂപവരെ പിഴയും ലഭിക്കാം. ബില്‍ അവതരിപ്പിക്കുന്നതിനെ കുറിച്ച് ആലോചിച്ചു തുടങ്ങിയതു മുതല്‍ വന്‍ പ്രതിഷേധവുമായി പ്രതിപക്ഷവും ന്യൂനപക്ഷവിഭാഗങ്ങളും രംഗത്തുണ്ട്.
http://mangalam.com/index.php?page=detail&nid=321856&lang=malayalam
Saturday, 17 July 2010
കര്‍ണാടകയില്‍ ഗോമാംസം നിരോധിച്ചു
Labels:
B.J.P,
democracy,
georos,
holy cow,
kaakkara,
karnataka,
minority politics,
Politics,
religion,
sandstorm,
secular india,
shijangeorge,
Social
Subscribe to:
Post Comments (Atom)
20 comments:
മതേതര ഇന്ത്യ!
ഹിന്ദുമതം സഹിഷ്ണതയുടെ പര്യായം!!
ഞങ്ങളുടെ ദൈവത്തെ തൊട്ടുകളിച്ചാൽ അക്കളി തീക്കളി സൂക്ഷിച്ചോ
!!!
അതു ശരി!
അപ്പോ, കേരളത്തിൽ ബീഫിനു വില കുറയും!
(ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും....!)
കർണ്ണാടകക്കാർക്ക് കേരളത്തിൽ വന്ന് ബീഫ് കഴിച്ചുപോകാൻ പ്രത്യേക യാത്രാ സംവിധാനം ഒരുക്കണം.
ജയന്‍ ഏവൂര്‍ പറഞ്ഞപോലെ നമുക്ക് ബീഫ് സുലഭമായികിട്ടും.ഹിന്ദു മതത്തിന്റെ സഹിഷ്ണുതയുടെ വിവരങ്ങള്‍ ആണ് ഇപ്പോള്‍ ചാനെലുകള്‍ പുറത്തു വിട്ടു കൊണ്ടിരിക്കുന്നത്.സ്വന്തം രാജ്യത്തെ രക്ഷിക്കാന്‍ സ്വന്തം ആള്‍ക്കാരെ ബോംബു വെച്ച് പൊട്ടിച്ചു ആണ് രാജ്യ സ്നേഹം കാണിക്കുന്നത്.പശുക്കളുടെ വില പോലും മനുഷ്യന് കൊടുക്കുന്നില്ല,പശുക്കള്‍ പെരുകട്ടെ മനുഷ്യന്‍ ബോംബു പൊട്ടി ചാവട്ടെ.
കമന്റിനു വേണ്ടി :)-
ജാതിപാര്ട്ടികള്‍ക്ക് അധികാരം കിട്ടിയാല്‍ ഇതൊക്കെയാണ് ഇവിടെ സംഭവിക്കുക. എല്ലാ ജാതികളും ഇക്കാര്യത്തില്‍ ഇത് തന്നെ സ്വീകരിക്കുന്ന സമീപനം. അത്തരം ജാതികളെ കൂട്ടുപിടിച്ച് എങ്ങിനെയും അധികാരത്തില്‍ എത്താന്‍ ശ്രമിക്കുന്നവരാണ് നമ്മുടെ ദുര്യോഗം. വായ തുറന്ന് പറഞ്ഞ് എതിര്‍ക്കാന്‍ തയ്യാറാകാത്ത രാഷ്ടീയക്കാരുടെ ഷണ്ഠത്വം....
ഏതു സാധനത്തിനും നിരോധനം ഏർപ്പെടുത്തിയാലെ ആയതിന് ഡിമാന്റ് കൂടുകയുള്ളൂ ഭായി ..അതറിയില്ലേ
അത്രക്ക് ധൈര്യമോ? എങ്കില്‍ ഒരു കാര്യം കൂടി ചെയ്യുക.കാലന്റെ വാഹനത്തോടുള്ള ഈ ആദരവ് പോലെ ഗണപതിയുടെ വാഹനത്തോടും ആദരവ് കാണിക്കുക!!!.
ഞാൻ മാംസം കഴിക്കാത്ത ഒരാളാണ്. വെജിറ്റേറിയൻ ആകുക എന്നാൽ മനുഷ്യനോടല്ലാതെ മറ്റു ജീവജാലങ്ങളോടും കരുണ കാണിക്കുക എന്നാണ്.
അത് ജീവിതത്തിൽ നാം കാത്തുസൂക്ഷിക്കുന്ന ഒരു നിലപാടാണ്. ഭൂമിയിലുള്ളതെല്ലാം നമുക്ക് തിന്നുതീർക്കാനുള്ളതാണ് എന്ന നമ്മുടെ ധാരണയിൽ നിന്നല്ലേ ധാർമ്മികരോഷങ്ങൾ എല്ലാം വരുന്നത്?
മാംസം തിന്നു ജീവിക്കാനുള്ള ഘടനയല്ലല്ലോ മനുഷ്യന്റേത്.
ഞാൻ ഹിന്ദുത്വ പാർട്ടിയുടെ ആരാധകനല്ല, എന്റെ വാദത്തെ കാവിനിറം കലർന്നത് എന്ന് മുദ്രകുത്താതിരിക്കാനാണ് ഇത് പറഞ്ഞത്.
കർണ്ണാടക സർക്കാരിന്റെ തീരുമാനം രാഷ്ട്രീയ ദുഷ്ടലാക്കോടെ ഉള്ളതാണെങ്കിലും അത് നല്ലത് എന്നേ ഞാൻ പറയൂ.ഉർവ്വശീ ശാപം ഉപകാരമായി എന്ന പോലെ.
പിന്നെ മനുഷ്യനു മാത്രമല്ല, മറ്റുജീവികൾക്കും ലോകത്ത് സ്വച്ഛതയോടെ ജീവിക്കണ്ടേ?
ജയൻ... ബീഫിന് വില കുറഞ്ഞാൽ യദിയൂരപ്പയ്‌ക്ക് ജെയ് വിളിക്കാമല്ലേ? കാക്കരയും തയ്യാർ... smile please
അലി... പ്രത്യേക യാത്ര സംവിധാനം ഏർപ്പെടുത്തില്ലെങ്ങിൽ ഒരു ഹർത്താല് ആവാമല്ലോ!
ഷാജി... “പശുക്കളുടെ വില പോലും മനുഷ്യന് കൊടുക്കുന്നില്ല”
അതുകൊണ്ട് തന്നെയാണ് ഈ പത്രവാർത്ത പോസ്റ്റായി ഇട്ടത്...
പട്ടേപാടം... വ്യക്തവും ശക്തവുമായ ഭാഷയിൽ താങ്ങളെഴുതി...
ബിലാത്തിപട്ടണം... കർണാടകയിൽ ബീഫിന് വില കൂടും പക്ഷെ കേരളത്തിൽ വില കുറയുമല്ലോ?
മുഹമ്മദ്... കാലന്റെ വാഹനത്തെ കൊന്നാൽ പിന്നെ കാലൻ എങ്ങനെ വരും... സ്വസ്ഥമായി ജീവിക്കാനും സമ്മതിക്കൂല്ല... അല്ലേ?
സുരേഷ്... താങ്ങൾ പറഞ്ഞതുപോലെ രഷ്ട്രീയ ദുഷ്ടലാക്ക് തന്നെ... മതത്തിന്റെ ഫാസിസ്റ്റ് മുഖത്തിലൂടെ നേടുന്ന ഈ ചെറിയ വിജയം വരാനിരിക്കുന്ന തീക്കളിയുടെ സൂചന മാത്രമാണ്.
മൃഗങ്ങളെ കൊന്ന് തിന്നുന്നത് ശരിയോ തെറ്റൊ എന്നതിനേക്കാൽ മതത്തിന്റെ ഫാസിസ്റ്റ് മുഖം രാഷ്ട്രീയത്തിലൂടെ കടന്ന് വരുന്നതാണ്...
----
സഹിഷ്ണതയാണ് ഹിന്ദുമതത്തിന്റെ മുഖമുദ്രയെങ്ങിൽ... ഹിന്ദുക്കൾ നിശബ്ദത വെടിയണം...
കര്‍ണാടകയിലെ ഗോവധ നിരോധനം കേരളത്തെ സാരമായി ബാധിക്കും
Mangalam News:
കല്‍പ്പറ്റ: ഏറെ പ്രക്ഷുബ്‌ധമായ രംഗങ്ങള്‍ക്കൊടുവില്‍ കര്‍ണാടക നിയമസഭ ജൂലൈ 15 ന് പാസാക്കിയ ഗോവധ നിരോധ നിയമം കേരളത്തിലെ ജനങ്ങളെ സാരമായി ബാധിക്കും. ഏറെയും മാംസഭുക്കുകളായ മലയാളികള്‍ ഇനി വന്‍വില കൊടുത്ത് ചിക്കനും മട്ടനും വാങ്ങേണ്ട സ്‌ഥിതി യാണ് വരാന്‍ പോകുന്നത്. കേരളത്തിലേക്ക് അറവിനായി കന്നുകാലികള്‍ കൂടുതലായി എത്തുന്ന സംസ്‌ഥാനങ്ങളിലൊന്ന് കര്‍ണാടകയാണ്.
ഗോവധ നിരോധന ബില്‍ നടപ്പാകുന്നതോടെ, കര്‍ണാടകയില്‍ നിന്ന് അറവിനായി ഒരു സ്‌ഥലത്തേക്കും കന്നുകാലികളെ കൊണ്ടു വരാന്‍ കഴിയില്ല. നിയമം ലംഘിച്ചാല്‍ അകത്തു കിടക്കേണ്ടി വരും. കൂടാതെ പിഴയുമടക്കണം. നിരോധനം വരുന്നതോടെ മറ്റു സംസ്‌ഥാനങ്ങളില്‍ നിന്നു കാലികളുമായി വരുന്ന ഒരു വാഹനം പോലും കര്‍ണാടകയിലേക്ക് പ്രവേശിക്കില്ല. ഉരുക്കച്ചവടക്കാരാകട്ടെ, കര്‍ണാടകയിലേക്കു കടന്നാല്‍ തല കാണില്ലെന്ന ഭീതിയിലും. ബി.ജെ.പി സര്‍ക്കാരിന്റെ സ്വപ്‌ന സാക്ഷാത്‌കാരമായ ബില്ലില്‍ ഗവര്‍ണര്‍ ഒപ്പുവെക്കുന്നതോടെ പ്രത്യേകിച്ച് കേരളത്തിലെ വടക്കന്‍ ജില്ലകളില്‍ ഇറച്ചിക്ക് തീവിലയാകും.
നിയമം ലംഘിച്ചാല്‍ ഒന്നു മുതല്‍ ഏഴുവര്‍ഷം വരെ തടവു ശിക്ഷ ലഭിക്കും. 25,000 മുതല്‍ ഒരു ലക്ഷം വരെ പിഴയും വിധിക്കാന്‍ വകുപ്പുണ്ട്. ഇറച്ചി ആവശ്യത്തിനായി കന്നുകാലികളെ കൊല്ലാനോ വില്‍പന നടത്താനോ പാടില്ല. ഈ ആവശ്യാര്‍ഥം കന്നുകാലികളെ കടത്തിക്കൊണ്ടു പോകാനും പാടില്ല. കന്നുകാലികളുടെ ഇറച്ചി കൈവശം വെക്കാന്‍ പാടില്ല. കന്നുകാലി എന്ന ഗണത്തില്‍ പശു, മൂരി, കാള, പോത്ത്, എരുമ തുടങ്ങിയ വളര്‍ത്തു മൃഗങ്ങളാണ് ഉള്‍പ്പെടുന്നത്.
സംശയം തോന്നിയാല്‍ വാഹനമോ ആലയോ പരിശോധിച്ച് അധികൃതര്‍ക്ക് കന്നുകാലികളെ കസ്‌റ്റഡിയിലെടുക്കാം. അതിനാല്‍, കര്‍ണാടകയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് യാത്ര പോകുന്ന മലയാളികള്‍ ഇനി പ്രത്യേകം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. പാകംചെയ്‌ത ഇറച്ചിയുമായി ചെന്നാലും കര്‍ണാടകക്കാര്‍ പിടികൂടും.
ഇതിനെയാണ് ജനാധിപത്യം എന്ന് പറയുന്നത്
പെരുകട്ടെ പെരുകിപെരുകി നിറയട്ടെ നാൽക്കാലികൾ
അപ്പോ… മനുഷ്യർക്ക് തിന്നാൻ ആഹാരമില്ല,
എന്തായാലും കടലിലെ മത്സ്യം……ഹോ … രക്ഷപെട്ടു.
അതും നിരോധിച്ചാൽ മത്സ്യതൊഴിലാളികളുടെ കാര്യം
ഹോ … ഓർക്കാനെ വയ്യ.
ഓർക്കുവനോർക്കുന്നതില്ലിതൊന്നും……….
http://www.mathrubhumi.com/online/malayalam/news/story/429516/2010-07-24/india
"ബാംഗ്ലൂര്‍: ഗോവധ നിരോധനത്തെത്തുടര്‍ന്ന് കാഴ്ചബംഗ്ലാവുകളിലേക്ക് കേരളത്തില്‍നിന്നും ഇറച്ചി കൊണ്ടുവരാന്‍ കര്‍ണാടക വനംവകുപ്പ് നീക്കം തുടങ്ങി. ഗോവധ നിരോധനബില്ലില്‍ 'ബീഫ്' വിലക്കിയതാണ് മൃഗശാലകളുടെ പ്രവര്‍ത്തനം പ്രതിസന്ധിയിലാക്കിയത്. ഇതേത്തുടര്‍ന്ന് മൃഗശാലകളിലേക്ക് കേരളത്തില്‍നിന്നും പോത്തിറച്ചി കൊണ്ടുവരാന്‍ നിയമത്തില്‍ ഇളവുവരുത്തണമെന്നാണ് വനംവകുപ്പിന്റെ ആവശ്യം. ഗോവധനിരോധന നിയമത്തില്‍ പോത്തിറച്ചി ഉപയോഗിക്കുന്നതും കൊണ്ടുവരുന്നതും ക്രിമിനല്‍കുറ്റമാണ്."
"ജാതിപാര്ട്ടികള്‍ക്ക് അധികാരം കിട്ടിയാല്‍ ഇതൊക്കെയാണ് ഇവിടെ സംഭവിക്കുക. എല്ലാ ജാതികളും ഇക്കാര്യത്തില്‍ ഇത് തന്നെ സ്വീകരിക്കുന്ന സമീപനം"
Imagine a day when all contraceptive methods including condoms are banned because Catholic belief do not allow condoms; and pork eating is banned because of halal considerations!!!
In what direction is our country going!!!
"മതത്തിന്റെ ഫാസിസ്റ്റ് മുഖത്തിലൂടെ നേടുന്ന ഈ ചെറിയ വിജയം..."
ഒരു പറ്റം നിസ്സഹായരായ ജീവികളെ കൊല്ലുന്നത് തടഞാല്‍ അത് എങ്ങനെ ഫാസിസം ആകും. കാക്കരയും കൊല്ലുന്നവരുടെ കൂടെയാണോ? വിശപ്പടക്കാന്‍ ഒരു ജീവനെടുക്കുന്നത് മനുഷ്യത്വമാണോ? ആണെങ്കില്‍ നാളെ മനുഷ്യന്‍ മനുഷ്യനെ കൊന്നു തിന്നുന്നത് തടയാണ് വേറെ നിയമം കൊണ്ടുവരേണ്ടി വരും. പക്ഷേ അപ്പോഴും ഇതുപോലെ "ഫാസിസത്തെ" എതിര്‍ക്കുന്ന കുറേ ആളുകള്‍ ഉണ്ടാവും. അവര്‍ ബ്ലോഗുകയും ചെയ്യും.
"ഇതിനെയാണ് ജനാധിപത്യം എന്ന് പറയുന്നത്"
തീര്‍ച്ചയായും. ഇതും ജനാധിപത്യത്തിന്റെ ഭാഗമാണ്. മൃഗങ്ങള്ക്ക് വേണ്ടിയും കൂടിയുള്ളഥാവണമ് നിയമം. അംഗീകരിക്കന്‍ ബുധിമുട്ടുള്ളവര്‍ ഖത്തറിലേക്ക് പോയി പൌരത്വം സ്വീകരിക്കുക.
പെരുകട്ടെ പെരുകിപെരുകി നിറയട്ടെ നാൽക്കാലികൾ
ഈ ഭൂലോകം എന്നാല്‍ മനുഷ്യര്‍ക്ക് മാത്രമുള്ളതല്ല. എല്ലാ ജീവജാലങ്ങള്‍ക്കും ഇവിടെ ജീവിക്കാന്‍ അവകാശമുണ്ട്.
"അപ്പോ… മനുഷ്യർക്ക് തിന്നാൻ ആഹാരമില്ല,"
ലോകത്ത് ദിവസവും നൂറു കണക്കിനു മനുഷ്യര്‍ മരിക്കുന്നു. ഈ മൃതശരീരങ്ളെല്ലാം സംസ്കരിച്ച് ആഹാരമാക്കിക്കൂടേ.... എല്ലാം മാംസം തന്നെയാണല്ലൊ.
"എന്തായാലും കടലിലെ മത്സ്യം……ഹോ … രക്ഷപെട്ടു"
ആരു രക്ഷപെട്ടു? മനുഷ്യര്‍ ദംഷ്ട്രകളും നീട്ടി നാവും നുണന്ജിരിക്കുന്നിടത്തോളം വേറെ ഏതു ജീവിക്കാന് രക്ഷ? മത്സ്യങ്ങളുടെ ലഭ്യത വെച്ചു നോക്കുമ്പോള്‍ തൊഴിലാളികളുടെ കാര്യം ഓര്‍ക്കേണ്ടി വരില്ല. കടലില്‍ മീന്‍ ഇല്ലാതായാല്‍ ഏത് ജാതിരാഷ്ട്രീയക്കാരെ പഴിചാരണം എന്ന് ഇപ്പോഴെ ഓര്‍ത്തു വെചൊളൂ...
"ഹിന്ദു മതത്തിന്റെ സഹിഷ്ണുതയുടെ വിവരങ്ങള്‍ ആണ് ഇപ്പോള്‍ ചാനെലുകള്‍ പുറത്തു വിട്ടു കൊണ്ടിരിക്കുന്നത്.സ്വന്തം രാജ്യത്തെ രക്ഷിക്കാന്‍ സ്വന്തം ആള്‍ക്കാരെ ബോംബു വെച്ച് പൊട്ടിച്ചു ആണ് രാജ്യ സ്നേഹം കാണിക്കുന്നത്."
ഇത്തരം സാമാന്യവല്‍ക്കരണവും അസഹിഷ്ണുതയുടെ ചട്ടക്കൂടില്‍ ഉള്‍പ്പെടുമോ?
Post a Comment