Saturday 16 October 2010

A.I.C.C വെബ്സൈറ്റ്‌ വിശേഷങ്ങൾ...

രാജിവ് ഗാന്ധി... രാഹുൽ ഗാന്ധി... സോണിയ ഗാന്ധി... “ഡ്യൂപ്ലിക്കേറ്റ്‌” ഗാന്ധിമാർ എല്ലാവരും വെബ്സൈറ്റിൽ കളം നിറഞ്ഞു കളിക്കുന്നു... ഫിറോസ് ഗന്ധിയുടെ "ഗന്ധി" അടിച്ചെടുത്ത്‌ "ഗാന്ധിയായും" കമ്യുണിസ്റ്റ്കാരുടെ ഭാരതയക്ഷിയായും, ഇന്ത്യൻ പ്രധാനമന്ത്രിയായും എന്തിന്‌ “കോൺഗ്രസ്സ് ഐ” നെ മുലയൂട്ടി വളർത്തിയ ഇന്ദിരഗാന്ധി മാത്രം വെബ്സൈറ്റിലില്ല...

http://www.aicc.org.in/new

എന്നാലും ഒരു അമ്മായിയമ്മയെ ഇത്രമാത്രം അവഗണിക്കാമോ? പാവം ഇന്ദിരഗാന്ധി... ഒരു ഫോട്ടോ പോലും ഇല്ല... മരുമകൾ അടിച്ചിറക്കി ചാണകം തളിച്ചു??? ഒരു ഫോട്ടൊ കാണണമെങ്ങിൽ, കോൺഗ്രസ്സിന്റെ മീഡിയ സൈറ്റിൽ ഒരു സ്റ്റാമ്പ് സൈസ്‌ ഫോട്ടൊയിട്ടിട്ടുണ്ട്... അവിടെ പോയി കാണുക...

http://congressmedia.net/articles/ourleaders/indiragandhi

കുറ്റം പറയരുതല്ലൊ... ഗാന്ധിജിയേയും നെഹ്രുവിനെയും കൂടെ കൂട്ടിയിട്ടുണ്ട്...

സ്വന്തം പാർട്ടിയുടെ പ്രധാനമന്ത്രിയുടെ വിവരങ്ങൾ... അതുമില്ല്ല... official website ലിങ്കിയിട്ടുണ്ട്... ഒരു ഔദാര്യം...

http://pmindia.nic.in/

റാവു മുതൽ ശാസ്ത്രി വരെ... അംബേദ്കർ മുതൽ കാക്കര വരെ... ആർക്കും ഒരു പരിഗണനയുമില്ല.... എല്ലാം സോണിയയുടെ അടുക്കളക്കാര്യം.... ആകെയുള്ള ഒരു കുറവ്‌... പ്രിയങ്ക ഗാന്ധിയുടെ മാത്രം.

എഴുതിവെച്ചിരിക്കുന്നതൊ? ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യപാർട്ടി... തന്നെ തന്നെ...

5 comments:

ഷൈജൻ കാക്കര said...

രാജിവ് ഗാന്ധി... രാഹുൽ ഗാന്ധി... സോണിയ ഗാന്ധി... “ഡ്യൂപ്ലിക്കേറ്റ്‌” ഗാന്ധിമാർ എല്ലാവരും വെബ്സൈറ്റിൽ കളം നിറഞ്ഞു കളിക്കുന്നു... ഫിറോസ് ഗന്ധിയുടെ "ഗന്ധി" അടിച്ചെടുത്ത്‌ "ഗാന്ധിയായും" കമ്യുണിസ്റ്റ്കാരുടെ ഭാരതയക്ഷിയായും, ഇന്ത്യൻ പ്രധാനമന്ത്രിയായും എന്തിന്‌ “കോൺഗ്രസ്സ് ഐ” നെ മുലയൂട്ടി വളർത്തിയ ഇന്ദിരഗാന്ധി മാത്രം വെബ്സൈറ്റിലില്ല...

ജയിംസ് സണ്ണി പാറ്റൂർ said...

അദ്ദേഹം വടിയും കുത്തിപ്പിടിച്ച്
ഉറങ്ങിക്കിടക്കുന്ന
എന്നരികിലെത്തി ആ , ദീര്‍ഘ
സുക്ഷുപ്തിയില്‍ തന്നെ അദ്ദേഹത്തിന്റെ
വാക്കുകള്‍ എന്റെ ചെവികളില്‍ ചേക്കേറി
പിന്നെ എന്റെ പേരിലൊരു മാറ്റമുണ്ട്
നോട്ടീസോ മറ്റോയടിക്കുമ്പോള്‍
ശ്രദ്ധിക്കാനണീ സൂചന
വെറും മോഹന്‍ദാസ് കരംചന്ദ്
അവസാനത്തെ ഭാഗം നീക്കം ചെയ്തു.
വട്ടക്കണ്ണടക്കുള്ളിലാ കണ്ണുകള്‍
കൂടുതല്‍ പ്രകാശമാനമായി .

Unknown said...

മറന്നതാവും.

Muralee Mukundan , ബിലാത്തിപട്ടണം said...

ഇനി എല്ലാവർക്കും കാൺഗ്രസിന്റെ ഗുണഗണങ്ങൾ വീട്ടിലിരുന്ന് ദർശിക്കാമല്ലോ അല്ലേ

ഷൈജൻ കാക്കര said...

ജയിംസ്‌... തീർച്ചയായും ഗാന്ധിയുടെ മനസ്സും വേദനിക്കുന്നുണ്ടാകും...

റ്റോംസ്‌... ഇനി എന്നാണാവോ മൻമോഹനെ മറന്ന്‌ രാഹുലിനെ ഓർക്കുക...

ബിലാത്തി... കോൺഗ്രസ്സിന്റെ ഗുണഗണങ്ങളൊന്നും വെബ്സൈറ്റിലില്ല... സോണിയ കുടുംബത്തിന്റെ ഗുണങ്ങൾ മാത്രം...