Wednesday, 29 June 2011
സ്വാശ്രയം 50-50 നടപ്പിലാക്കട്ടെ...
മാനേജ്മെന്റിന്റെ 50% സീറ്റുകൾ
20% സീറ്റ് മാനേജ്മെന്റിന് ഇഷ്ടമുള്ള പണം സംഭാവന വാങ്ങി (തലവരിയുടെ ഓമനപേര്) വിപണിയിൽ ആർക്കെങ്കിലും വിൽക്കട്ടെ... വായിട്ടടിച്ചാൽ സാമൂഹിക നീതി വരില്ലല്ലോ... സാമൂഹിക നീതിക്ക് പണം വേണം... അതിനുള്ള വഴിയും തുറന്നിടണം... കോളേജ് തുടങ്ങിയവർക്കും താല്പര്യങ്ങൾ ഉണ്ടാകുമല്ലോ...
30% സീറ്റ് മാനേജ്മെന്റിന് ഇഷ്ടമുള്ള ഫീസ് പ്രൊസ്പെക്റ്റസിൽ ഉൾപ്പെടുത്തി സർക്കാർ പ്രസിദ്ധപ്പെടുത്തുന്ന റാങ്ക് ലിസ്റ്റിൽ നിന്ന് തിരഞ്ഞെടുക്കട്ടെ - മൊത്തം സീറ്റിന്റെ പത്തിരട്ടിയെങ്ങിലും ഉണ്ടാകണം ഒരോ വർഷത്തെ റാങ്ക് ലിസ്റ്റ്... നിലവാരമുള്ള കോളേജുകൾക്ക് കൂടുതൽ ഫീസ് വാങ്ങുവാൻ ഇടവരട്ടെ... കൂടുതൽ പണം വാങ്ങുന്നവർക്ക് കൂടുതൽ സൗകര്യം ഏർപ്പെടുത്തുവാൻ സാധിക്കും... കൂടുതൽ കുട്ടികൾ അപേക്ഷിച്ചാൽ സ്വാഭാവികമായും ഉയർന്ന റാങ്കുള്ള കുട്ടികൾക്ക് സീറ്റുകൾ ലഭിക്കും...
സർക്കാരിന്റെ 50% സീറ്റുകൾ
20% സീറ്റ് പട്ടികജാതി, പട്ടിക വർഗ്ഗം, വികലാംഗർ... ഇവരെ നാമമാത്ര ഫീസിൽ പഠിപ്പിക്കണം... സാമൂഹ്യനീതി നടപ്പിലാക്കാതെ ഒരു സമൂഹത്തിന് മുന്നോട്ട് പോകുക അസാധ്യം... മറ്റു പിന്നോക്കസമുദായത്തിന് സംവരണത്തിലൂടെ സീറ്റുകൾ നൽകേണ്ടതില്ല... അഥവ കൊടുക്കുന്നുണ്ടെങ്ങിൽ, സീറ്റുകൾ ഈ 20% ത്തിൽ ഒതുങ്ങണം... പക്ഷേ സർക്കാർ കോളേജിലെ ഫീസ് ഈടാക്കുകയും വേണം...
30% സീറ്റ് പൂർണ്ണമായും മെറിട്ട് സീറ്റിൽ സർക്കാർ കോളേജിലെ ഫീസ് നിരക്കിൽ കുട്ടികളെ ചേർക്കാവുന്നതാണ്... ഉയർന്ന റാങ്കുകാർ നല്ല കോളേജുകൾ നോക്കി തിരഞ്ഞെടുത്തോളും...
...
കല്പിത-ന്യൂനപക്ഷ-സഹകരണ-കോർപ്പൊറേറ്റ് അങ്ങനെ ഏത് തരത്തിലെ കോളേജായാലും ഒരേ നിയമം നടപ്പിലാക്കി ഈ പ്രശ്നം വളരെ വേഗം പരിഹരിക്കണം...
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് സ്വന്തം ജാമ്യത്തിൽ വിദ്യഭ്യാസ സ്ഥാപനങ്ങൾ വഴി ബാങ്കുകൾ കുറഞ്ഞ നിരക്കിൽ ലോൺ നൽകേണ്ടതാണ്...
വാൽകക്ഷണം... ഇപ്പോഴത്തെ സ്വാശ്രയവിരുദ്ധ സമരത്തിന്റെ "തീക്ഷത" കാണുമ്പോൾ ഇടതുപക്ഷം തന്നെ ജയിച്ചാൽ മതിയായിരുന്നു... ഹല്ല പിന്നേ...
Labels:
georos,
kaakkara,
sandstorm,
self financing college,
shijangeorge
Tuesday, 28 June 2011
ഇതല്ലേ സോഷ്യലിസം...
ഒരു കാർന്നോര് മുതിർന്ന മൂന്ന് മക്കൾക്ക് ഒരേക്കർ ഭൂമിയും കൃഷിക്കാവശ്യമായ ചിലവുകൾക്ക് ഒരു ലക്ഷം രൂപ വീതവും കൊടുത്തു... പിന്നേയും സ്ഥലവും കാശും കാർന്നോരുടെ കയ്യിലുണ്ട്... അത് വിട്ടുകൊടുത്തില്ല...
ഒന്നാമത്തെ മകൻ ബൈക്ക് വാങ്ങി ജീവിതം അടിച്ചുപൊളിച്ചു... കൃഷിഭൂമി തരിശായി കിടന്നു...
രണ്ടാമത്തെ മകൾ സ്വർണ്ണാഭരണം വാങ്ങി അണിഞ്ഞ് സുന്ദരിയായി നടന്നു... കൃഷിഭൂമി തരിശായി കിടന്നു...
മൂന്നാമത്ത മകൻ കൃഷിഭൂമിയിൽ പണിയെടുത്ത് ലാഭം ഉണ്ടാക്കി... ചേട്ടന്റെ കൃഷി ഭൂമിയും വാങ്ങി, അതിലും കൃഷി ചെയ്തു...
ഇപ്പോൾ കാർന്നോരിന്റെ അടുത്ത് ബാക്കിയുള്ള ഭൂമിക്കും പണത്തിനുമായി മൂന്ന് മക്കളും ഒത്തുകൂടി...
മൂത്ത മകൻ... എനിക്ക് ഭൂമിയും പണവുമില്ല... എനിക്ക് സഹായം വേണം... രണ്ടാമത്തെ മകൾ... ഞാൻ പാവപ്പെട്ടവളാണ് എനിക്ക് സഹായം വേണം...
മൂന്നാമത്തെ മകൻ... ഞാൻ പണിയെടുത്തുണ്ടാക്കിയതിൽ നിന്ന് ഒന്നും തരില്ല... മാത്രവുമല്ല... മകൻ എന്ന നിലയിൽ ബാക്കിയുള്ള സ്വത്തിൽ തുല്യവകാശം എനിക്കും ഉണ്ട്...
കാർന്നോരുടെ ന്യായവും കേൾക്കണമല്ലോ...
മൂന്നാമത്തെ മകനോട്... എന്റെ കയ്യിലിരിക്കുന്നത് എന്റെ സ്വത്താണ്, അതിൽ നിനക്ക് ഒരു അവകാശവും ഇല്ല... പക്ഷേ നിന്നെ സ്വന്തം കാലിൽ നിൽക്കുവാൻ പ്രാപ്തനാക്കേണ്ടത് എന്റെ കടമയാണ്... മാത്രവുമല്ല എന്റെ നിലനിൽപ്പിന്റെ ആവശ്യവുമാണ്... അതുകൊണ്ടാണ് ആദ്യം നിനക്ക് ഭൂമിയും പണവും തന്നത്... ഇപ്പോൾ നീ സ്വതന്ത്രനാണ്... നിനക്ക് എന്റെ സഹായം ആവശ്യമില്ല... നീ ഉണ്ടാക്കിയ ലാഭത്തിന്റെ ഒരു വിഹിതമായി 50,000 രൂപ എനിക്ക് തരുകയും വേണം... ഇപ്പോഴും എന്റെ കൈതാങ്ങ് വേണ്ട നാലാമത്തെ മകൾ എനിക്കുണ്ട്... അവൾക്കുവേണ്ടിയും വല്ലതും കരുതണമല്ലോ...
രണ്ടാമത്തെ മകളോട്.... പുന്നാരമോളേ, സ്വർണ്ണം വിറ്റ് പണമുണ്ടാക്കി കൃഷി ചെയ്യുക... ഭൂമി കയിലുണ്ടല്ലോ... നിന്റെ ജീവിതം മുന്നോട്ട് കൊണ്ടുപോകുവാൻ എന്റെ സഹായം ആവശ്യമില്ല...
ഒന്നാമത്തെ മകനോട്... നിന്റെ സ്വത്ത് നീ നശിപ്പിച്ചു... പക്ഷേ നീ എന്റെ മകനാണ് അതിനാൽ എനിക്ക് നിന്നെ ഉപേക്ഷിക്കാൻ മനസ്സ് വരുന്നില്ല... മാത്രവുമല്ല, നിന്റെ തെറ്റിന് നിന്റെ കുടുംബത്തെ ശിക്ഷിക്കുന്നത് ന്യായവുമല്ല... അതിനാൽ അരയേക്കർ ഭൂമിയും അനിയന്റെ ലാഭത്തിൽ നിന്ന് കിട്ടിയ 25,000 രൂപയും തരാം... കൂട്ടത്തിൽ ആ പഴയ ബൈക്ക് വിറ്റ് കുറച്ച്കൂടി പണം ഉണ്ടാക്കുക...
ഇതുകണ്ട് നിന്ന നാലാമത്തെ മകൾക്ക് ഒരു സംശയം... പണം ദൂർത്തടിച്ച മൂത്ത മകന് അന്യായമായി പിന്നേയും പണം കിട്ടിയല്ലോ നഷ്ടം വന്നത് പണിയെടുത്ത ഇളയ ചേട്ടനാണല്ലോ... കൂട്ടത്തിൽ അച്ചന് 25000 രൂപ ലാഭവും...
എപ്പടി... ഇതിൽ കൂടുതൽ സോഷ്യലിസമൊന്നും കാക്കരയുടെ കയ്യിലില്ല... ഇതല്ലേ സോഷ്യലിസം...
Labels:
communism,
georos,
kaakkara,
sandstorm,
shijangeorge,
socialism,
wealth distribution
Saturday, 4 June 2011
ജനം നേതാക്കളെ കാത്തിരിക്കുന്നു...
തുലയട്ടങ്ങനെ തുലയട്ടെ...
തട്ടിപ്പ് നിരാഹാരം തുലയട്ടെ...
സമരം ന്യായമാകണമെങ്ങിൽ, ഭരണകൂടം അന്തസോടെ ജനത്തിന്റെ മുന്നിൽ തല കുനിക്കണമെങ്ങിൽ... സമരം നയിക്കുന്നവർക്ക് വിശ്വസ്യത വേണം... നടപ്പിലാക്കേണ്ട കാര്യങ്ങൾ ന്യായമായിരിക്കണം... ഒളിഅജണ്ടകൾ ഉണ്ടാകരുത്... രാം ദേവിന്റെ ഈ നിരാഹാരസമരം ഒരു കാരണവശാലും വിജയിക്കരുത് എന്ന് തന്നെയാണ് എന്റെ ആഗ്രഹം... അതിന് മാത്രമാണ് എന്റെ പിന്തുണ... രാം ദേവ് ഉയർത്തുന്ന ആവശ്യങ്ങൾ പലതും നാം ഉയർത്തുന്ന ആവശ്യങ്ങൾ തന്നെയാണ് പക്ഷേ രാം ദേവ് ആയിരിക്കരുത് നമ്മുടെ നേതാവ്...
രാം ദേവിനെപോലെയുള്ള ഒരാൾ ഒരു സമരം പ്രഖ്യാപിക്കുമ്പോൾ, ഭയപ്പെടാതെ നേർക്കുനേർ നിന്ന് എതിരിടാൻ വിശ്വസ്യയോഗ്യനായ ഒരു രാഷ്ട്രീയ നേതൃത്വം കേന്ദ്രസർക്കാരിന് ഇല്ലാതെ പോയി... നയിക്കുന്ന പാർട്ടിക്കും ഒരു നേതാവ് ഇല്ല... കോൺഗ്രസ്സിനെ നയിക്കുന്നത് സോണിയ ഗാന്ധിയാണ്... ഒരു ജനാധിപത്യ രാജ്യത്ത് നേതാവിന്റെ അഭിപ്രായം കേൾക്കേണ്ടത് ജനങ്ങളുടെ അവകാശമാണ്... ഇക്കാര്യത്തിൽ സോണിയ ഗാന്ധി പൂർണ്ണമായും പരാജയമാണ്... പ്രധാനമന്ത്രി മൻമോഹനും ജനത്തിന് ഒരു സന്ദേശവും നൽകുന്നില്ല...
ഇവിടെ പിണറായി വിജയനെ കണ്ടുപഠിക്കണം... പിണറായിയെ കണ്ടുപഠിക്കാൻ "രാഷ്ട്രീയപ്രശ്നം" ഉണ്ടെങ്ങിൽ... കെ. കരുണാകരനെ ധ്യാനിച്ച് നീങ്ങിയാൽ മതി... കരുണാകരന്റെ നിലപാട് ശരിയോ തെറ്റോ ആയിക്കോളട്ടെ, പക്ഷേ അദ്ദേഹത്തിന് ഒരു നിലപാട് ഉണ്ടായിരിക്കും... ആ നിലപാട് ജനത്തിന് നൽകിയിരിക്കും... പോരാട്ട ഭൂമിയിൽ യുദ്ധം നയിക്കാൻ അദ്ദേഹവും ഉണ്ടായിരിക്കും... ഇപ്പോൾ മൻമോഹനും സോണിയ ഗാന്ധിയും യുദ്ധം നയിക്കാതെ മരപ്പൊത്തിൽ ഒളിച്ചിരിക്കുന്നു എന്ന പരിതാപകരമായ അവസ്ഥയാണ് ഇന്ത്യൻ ജനത അഭിമുഖികരിക്കുന്ന ഏറ്റവും വലിയ വിപത്ത്... ഈ നിസ്സഹായവസ്ഥയേയല്ലേ രാം ദേവ് ചൂക്ഷണം ചെയ്യുന്നത്...
രാഷ്ട്രീയ നേതൃത്വം നഷ്ടപ്പെട്ടുപോയ മുഖം തിരിച്ചുപിടിക്കണം... ജനത്തിന് മനസ്സിലാകുന്ന ഭാഷയിൽ സുതാര്യമായ നടപടികൾ എടുത്ത് അഴിമതിയിലും കോർപ്പൊറേറ്റ് ഇടപെടലിലും കുളിച്ച് നിൽക്കുന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നഷ്ടപ്പെട്ട വിശ്വാസം വീണ്ടെടുക്കണം... അല്ലെങ്ങിൽ ജനം ഏത് കച്ചിതുരുമ്പിലും പിടിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ നീങ്ങും... താനിരിക്കേണ്ടിടത്ത് താനിരുന്നിലെങ്ങിൽ രാം ദേവിരിക്കും... അതു മറക്കരുത്...
വാൽകഷ്ണം... അഴിമതിവിരുദ്ധസമരത്തിന്റെ പ്രായോജകരായി ഡി. കമ്പനി വരുന്ന നാളേയ്ക്കായി...

Subscribe to:
Posts (Atom)