Sunday, 15 January 2012

മേരാ പിശാബ് ബറാബറേ...

പ്രവാസലോകമെന്നാൽ അറബിനാടാകുന്നതിന് മുൻപ് ചെമ്പൂരും വിക്രോളിയും ധാരാവിയും ഹാജിമസ്ഥാനും ദാവൂദും ചുവന്ന തെരുവും ബോളിവുഡ് രാജാക്കന്മാരും പവാറും താക്കറയും ഡബാവാലകളും എല്ലാം അടങ്ങിയ നമ്മുടെ സ്വന്തം മുംബൈയിൽ...

ജോലിക്കായി പുറത്തുപോകുമ്പോഴുണ്ടാകുന്ന ചിലവുകൾ ഒരു സ്റ്റേറ്റ്മെന്റായി ആഴ്ച്ചയിലൊരിക്കൽ ഒരു ഹിന്ദിക്കാരി മാഡത്തിന് സമർപ്പിച്ച് പൈസ വസൂലാക്കുകയാണ് കമ്പനിയിലെ നടപ്പുരീതി...  മുംബൈയിൽ വന്ന് ഹിന്ദി കുറേശ്ശേ പഠിച്ചുതുടങ്ങുകയായിരുന്നു... ഏട്ടിലെ പശു പുല്ല് തിന്നുകയില്ലായെന്നതുപോലെ ക്ലാസിൽ പഠിച്ച ഹെ, ഹൈ, ഹും കൊണ്ട് മുംബൈയിലെ കഞ്ഞി വേവില്ലായെന്ന് മനസ്സിലായ കാലഘട്ടം... 

ണിം ണിം... മാഡം ഫോണെടുത്തു...

മാഡം, മേരാ സ്റ്റേറ്റ്മെന്റ് മാനേജർ സൈൻ കിയേകാ?

തേരാ ഹിസാബ്, ബറാബർ നയി...

നയീ? മേരാ പിശാബ് ബറാബറേ...

തൂ ക്യാ ബോൽത്തേ...

മേ  ക്യാ ബോൽത്തേ! മേ ബോൽത്തേ, മേരാ പിശാബ് ബറാബറെ... മാഡം ഉദർ പിശാബ് കർക്കേ ദേക്കോ...

അരേ ബാപ്പ്‌രേ... തൂ ക്യാ ബോൽത്തേ, തൂ പാഹലേക്കാ...

മെ പാഹൽ നയി, മെ അഭീ ഭി പിശാബ് കർക്കേ ദേക്കാ... മേരാ പിശാബ് ബറാബറെ...

പാഹൽ... പിശാബ് നയി ഹിസാബ്, ഹിസാബ്... ടിം...

ഹിസാബിന്റെ അർത്ഥമൊക്കെ പഠിച്ചുവെച്ചിട്ടുണ്ടായിരുന്നുവെങ്ങിലും കള്ളക്കണക്ക് പിടിക്കപ്പെടുവോയെന്ന ഭയം ഉള്ളതുകൊണ്ടായിരുന്നു ഫോൺ ചെയ്തപ്പോൾ ഹിസാബ് പിശാബിലേക്ക് വഴുതിയത്...

പിറ്റെ ദിവസം കമ്പനിയിലെ എല്ലാവർക്കും ഒരൊറ്റ ഭാവം... ജയറാമിന്റെ ഭാവം... ഒരോറ്റ ചോദ്യം...

ആയിയേ ആയിയേ, ആപ്കാ പിശാബ് ബറാബറേക്യ...

സന്തോഷ് പണ്ഡിറ്റിന്റെ ചങ്കൂറ്റത്തോടെ, വിളറിയ ചിരിയുമായി അവരെയൊക്കെ നേരിട്ട്, നേരെ മാഡത്തിന്റെ കാബിനിലേക്ക് രക്ഷപ്പെട്ടു... മാഡം ഒന്നു ചിരിച്ചു, പിന്നെ കാര്യത്തിലേക്ക്...

ആപ്കാ പൈസ...

എണ്ണി നോക്കിയപ്പോൾ പത്ത് രൂപ കൂടുതൽ... ഇതെന്തുപറ്റിയെന്ന മുഖഭാവത്തോടെ മാഡത്തെ നോക്കിയപ്പോൾ...

തേരാ പിശാബ് ബറാബറെ...

മാഡത്തിന്റെ ആക്കിയ ഡയലോഗിന്, കാക്കരയുടെ ആത്മഗതം ഇങ്ങനെയായിരുന്നു... കണക്കിൽ  അവിടേയും ഇവിടേയും കൂട്ടിയെഴുതി, രൂപ 150 ആണ് ഈയാഴ്ച്ചയിൽ അടിച്ചുമാറ്റിയത്... കാക്കരയോട് കളിക്കല്ലെ തള്ളേ...
...
മുൻകൂർ ജാമ്യം... ഈ കഥ എന്റെ കണക്കിലെഴുതിയെന്ന് മാത്രം...
ഹിസാബ് = കണക്ക്
പിശാബ് = മൂത്രം

12 comments:

ഷൈജൻ കാക്കര said...

തേരാ ഇശാബ്, ബറാബർ നയി...

നയീ? മേരാ പിശാബ് ബറാബറേ...

മനോജ് കെ.ഭാസ്കര്‍ said...

അഭി ആപ് കാ പിശാബ് ബറാബറ് ഹൈ, ക്യാ?

നല്ല തമാശയായിരുന്നു, ആസ്വദിച്ചു.

ഭായി said...

ഹ ഹ ഹ ഹ :)
വായിച്ച് പൊട്ടിച്ചിരിച്ചുപോയി കാക്കരേ..:)))

shaji.k said...

നന്നായി ചിരിച്ചു :)

Muralee Mukundan , ബിലാത്തിപട്ടണം said...

കാക്കരക്ക് അപ്പോൾ തമാശിക്കാനും അറിയാം അല്ലേ

Unknown said...

കാക്കരേ...വളരെ ഇഷ്ടപ്പെട്ടു...ഡൽഹിയിൽ വന്ന് 7 വർഷമായിട്ടും നേരെചൊവ്വേ ഹിന്ദി പഠിക്കാത്ത എനിക്ക് ഇന്നും ഇതുപോലെയുള്ള ചെറിയ മണ്ടത്തരങ്ങൾ പറ്റാറുണ്ട്..അതുകൊണ്ടുതന്നെ ചമ്മിയ ആ മുഖഭാവം, നന്നായി മനസ്സിൽ കാണുവാനും സാധിച്ചു.

തമാശ നന്നായിരുന്നു എന്ന് എല്ലാവരും കമന്റുമ്പോഴും,അപ്പോൾ നമ്മുടെ അവസ്ഥ എന്തായിരുന്നുവെന്ന് നമുക്കല്ലേ അറിയൂ... ;‌-)

kARNOr(കാര്‍ന്നോര്) said...

ഹ ഹ.. ഈ ടൈപ് ഒരെണ്ണം ഇവിടേം പറ്റീട്ടൊണ്ട്.
4 ദിവസം കഴിഞ്ഞിട്ടും പനി മാറാതെ ഡോക്ടറെ കാണാന്‍ ചെന്നപ്പോള്‍..
ക്യാ ഹുവാ...
ബുകാര്‍ ഹെ ചാര്‍ ദിന്‍ ഹോ ഗയാ, ബഹുത് ഗാലി ഖായാ, ഠീക്ക് നഹീ ഹുവാ..
(പറയാന്‍ ഉദ്ദേശിച്ചത് ‘ഗോലി ഖായാ’)
ഗോലി ഖായാ - ഗുളിക കഴിച്ചു.
ഗാലി ഖായാ - ചീത്തവിളി വാങ്ങിച്ചു.

ഓക്കേ കോട്ടക്കൽ said...

ഹഹഹ... ഉശിരന്‍ ചിരി മരുന്ന് തന്നെ..
പിന്നെ 'ഇഷാബ്' നു പകരം 'ഹിസാബ് ' എന്നല്ലേ ശരി...

! വെറുമെഴുത്ത് !

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

മേരാ ഭി പിശാബ് ബരബർ ഹേ ഹൈം ഹൂം

ഷൈജൻ കാക്കര said...

കോട്ടക്കൽ... ഹിസാബ് തന്നെ, പോസ്റ്റും തിരുത്തിയിട്ടുണ്ട്...

അഭിപ്രായം പറഞ്ഞവർക്കും വായിച്ചവർക്കും എല്ലാവർക്കും നന്ദി...

yemceepee said...

ഇത് വായിച്ചു ചിരിച്ചെങ്കിലും അതിലും രസം തോന്നിയത് തെറ്റ് മനസിലായപ്പോളുള്ള ആ ചമ്മിയ മുഖഭാവം ആയിരുന്നു..:):):):)

Manickethaar said...

പിശാബ് ബറാബറേ...